District News
നെടുമങ്ങാട്: ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഏണിക്കര വേങ്കോട് സിഎസ്ഐ ചർച്ചിന് സമീപം സ്വപ്നതീരം വീട്ടിൽ വേണുകുമാർ (57) മരിച്ചു.
25ന് രാത്രി വീടിന് സമീപം ആണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: മഹേഷ് കുമാർ, നിതീഷ് കുമാർ.
District News
അരൂർ: കാറിടിച്ചു പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. ചന്തിരൂർ നടുവിലത്തറ (കണ്ടിച്ചിറ) സുധീറാ(50)ണ് മരിച്ചത്. ദേശീയപാതയിൽ ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് മാർച്ച് 23 ന് രാവിലെ 7.40നായിരുന്നു അപകടം. നെട്ടൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: ഷീബ. മക്കൾ: ദീപക്, അർജുൻ.
District News
അഞ്ചല്‍: മലയോര ഹൈവേയില്‍ ടിപ്പര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന് മരിച്ചു. ഏരൂര്‍ തെക്കേവയല്‍ പ്രവീണ്‍ വിലാസത്തില്‍ പ്രകാശ് (50) ആണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയായിരുന്നു.
വിഷു ദിനത്തിലായിരുന്നു അപകടം. അഞ്ചല്‍ ഭാഗത്തേക്ക് പോയ പ്രകാശ് ഓടിച്ചിരുന്ന സ്കൂട്ടര്‍ എതിര് ദിശയില്‍ നിന്ന് എത്തിയ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുനിതയാണ് പ്രകാശിന്റെ ഭാര്യ. മക്കൾ: പ്രവീണ്‍, പ്രണവ്.
District News
പുൽപ്പള്ളി: വീട്ടിൽ ഉപയോഗിക്കുന്ന ഹോം മൈക്കിൽനിന്നു ഷോക്കേറ്റ് മധ്യവയസക്ൻ മരിച്ചു. ഇരുളം ചുണ്ടക്കൊല്ലി പ്രഹ്ലാദ് ഭവനിൽ കെ.കെ. സന്തോഷ് കുമാറാ (52) ണ് മരിച്ചത്. ഷോക്കേറ്റ ഉടനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഭാര്യ: ദീപ (ബവ്കോ ഒൗട്ട്ലെറ്റ്, അന്പലവയൽ). മക്കൾ: രോഹൻ, ഗൗതം.
District News
പട്ടിക്കാട്: ട്രസ് വർക്കിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇമ്മട്ടിപ്പറമ്പ് അക്കരക്കാരൻ കുട്ടമോൻ മകൻ വിഷ്ണു (29) ആണ് മരിച്ചത്. സംസ്കാരം ഇന്ന്. അമ്മ: സെബിയ. ഭാര്യ: നീതു.
മാർച്ച് 27ന് കൊമ്പഴയിൽ വച്ചായിരുന്നു അപകടം. കെട്ടിടത്തിനു മുകളിൽ ട്രസ് വർക്ക് നടത്തുന്നതിനിടെ താഴെ വീണാണ് അപകടം സംഭവിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു.
District News
പൂവാർ : വെൽഡിംഗ് പണിക്കിടയിൽ കൂരക്ക് മുകളിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കാഞ്ഞിരംകുളംനെല്ലിക്കാക്കുഴി പഴയ കച്ചേരിവിള വീട്ടിൽ ജേക്കബ് പ്രസാദ് ( ജയൻ- 46 ) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ തിരുപുറത്തായിരുന്നു സംഭവം.
വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ജയനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. ഭാര്യ: സുമ. മക്കൾ: വിദ്യാർഥികളായ അജയ് ജേക്കബ്, അഞ്ചന ജേക്കബ്.
District News
കോഴിക്കോട്: പുനരുദ്ധാരണം നടക്കുന്ന വടകര വില്യാപ്പള്ളി റോഡിൽ അമരാവതി ബസ് സ്റ്റോപ്പിന് സമീപം നിർമാണം പാതി പൂർത്തിയായ കലുങ്കിനോട് ചേർന്ന വിടവിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കേരള റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർമാരും ജില്ലാ പോലീസ് മേധാവിയും (കോഴിക്കോട് റൂറൽ) പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
19 ന് 10.30 ന് കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.കഴിഞ്ഞ ഡിസംബർ 29 നാണ് സംഭവമുണ്ടായത്.
ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണ് ദാരുണ സംഭവത്തിന് കാരണമെന്ന് പരാതിക്കാരനായ കെ. സെയ്തലവി പറഞ്ഞു. വില്യാപ്പള്ളി ഏലത്ത് മൂസ (55) യാണ് മരിച്ചത്.
District News
പാലാ : സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പം യാത്ര ചെയ്ത സഹോദരിക്ക് ഗുരുതര പരിക്കേറ്റു. കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ. എസ്. ശ്രീനാഥാണ് (22 ) മരിച്ചത്.
പരിക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ (27) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.10ന് കടപ്പാട്ടൂർ ബൈപാസിലാണ് അപകടം. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേക്ക് പോവുകയായിരുന്നു ശ്രീനാഥ്.
എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടശേഷം റോഡിൽ കിടന്ന സഹോദരങ്ങളെ നാട്ടുകാർ വിളിച്ചുവരുത്തിയ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ ഇരുവരും റോഡിൽ കിടക്കുകയായിരുന്നു.
കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിന്റെ കല്യാണം കൂടാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന മേയിൽ ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.
District News
തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കിടയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തലുവില്‍ കുന്നുപുറം സെന്റ് മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന കെ.വി. സുമിത്താണ് (22) മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 6.15 ന് സുഹൃത്തുക്കളോടൊപ്പം സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തളിപ്പറമ്പ് ജി-ടെക്കില്‍ കംപ്യൂട്ടര്‍ കോഴ്സ് വിദ്യാര്‍ഥിയാണ് മരിച്ച സുമിത്ത്. പറശിനിക്കടവ് കെ.വി. മോഹനൻ-വി.വി. സുശീല ദന്പതികളുടെ മകനാണ്. സഹോദരി: സുസ്മിത.
District News
മാഹി: പെയിന്റിംഗ് ജോലിക്കിടെ വീണു പരിക്കേറ്റു ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ചു. പെയിന്റിംഗ് തൊഴിലാളി മാഹി ചൂടിക്കോട്ട അങ്കണവാടിക്കു മുൻവശം കോട്ടായി മുക്കത്ത് ദീപുവാണ് (59) കണ്ണൂർ മിംസ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 24ന് മാഹി ആശുപത്രിക്കു സമീപം പെയിന്റിംഗ് ജോലി ചെയ്യവെ വീണു പരിക്കേൽക്കുകയായിരുന്നു. ഭാര്യ: സുജ കൂരാംകുന്നുമ്മൽ. മക്കൾ: ദ്രുപത്, യുക്ത, ഗൗതം.
Kerala
തിരുവനന്തപുരം: കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലറ സ്വദേശി അഖിൽ രാജ് ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാത്രി 9:15 നാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണംസംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
വരാപ്പുഴ: വരാപ്പുഴയിലെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോട്ടുവള്ളി തൃക്കപുരം സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയ്ക്ക് സമീപം മണ്ണുവിള പുത്തന്‍വീട്ടില്‍ ജോമോന്(42)ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴ ദേവസ്വംപാടം സ്വദേശി മദ്ദളക്കാരന് വീട്ടില്‍ ശ്രീജിത്തി (40)നെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 31നു രാത്രി പത്തോടെ വരാപ്പുഴ ഗോപിക റീജന്‍സി ബാറിലാണ് സംഭവം നടന്നത്. മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
വയറിനു മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് മാരകമായി പരിക്കേറ്റ ജോമോന് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
District News
കോഴിക്കോട്: കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ പത്തൊന്പതുകാരന് ദുബൈയില്‍ മരിച്ചു. വിരുപ്പില്‍ മുഹമ്മദ് മിശാല്‍ ആണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയതായിരുന്നു.
ദുബൈയിലെ താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് വീണാണ് മരണം. ഫോട്ടോയെടുക്കാനായി കെട്ടിടത്തിന് മുകളില്‍ കയറിയതായിരുന്നു. ഇതിനിടയില്‍ തെന്നിവീഴുകയായിരുന്നു. ഉടനെ റാശിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വിരുപ്പില്‍ മുനീറിന്റെയും പുത്തൂര്‍മഠം കൊശാനി വീട്ടില്‍ ആയിഷയുടെയും മകനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
District News
കോഴിക്കോട്: ബസ് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് മരണമടഞ്ഞു. രാമനാട്ടുകര പെരിങ്ങാവ് മുണ്ടക്കേതൊടി വിഷ്ണു (28) ആണ് മരിച്ചത്.
ചെറുവണ്ണൂര്‍ ജംഗ്ഷനില്‍ ഇന്നലെ രാവിലെയാണ് അപകടം. മെഡിക്കല്‍ കോളജില്‍നിന്നും ഫറോക്ക് വഴി മണ്ണൂരിലേക്കു പോകുന്ന ഒരു സ്വകാര്യ ബസാണ് ബൈക്കുമായി ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടനെ ചെറുവണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെറുവണ്ണൂരിലെ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസം മറികടക്കാന്‍ കൊളത്തറയില്‍ നിന്ന് ചേരുന്ന റോഡിലൂടെ അതിവേഗതയില്‍ സ്വകാര്യബസ് വന്നതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാമനാട്ടുകരയില്‍ ബസ് അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചിരുന്നു.
Kerala
ആലപ്പുഴ: കായംകുളത്ത് അയൽവാസിയുടെ മർദനമേറ്റ് മധ്യവയസ്കൻ മരിച്ചു.ചേരാവള്ളി സ്വദേശി സജി (50) ആണ് മരിച്ചത്.സംഭവത്തില്‍ അയൽവാസി വിഷ്ണുവിനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു.
മോഷണകുറ്റം ആരോപിച്ചായിരുന്നു മർദനം. വിഷ്ണുവിന്റെ മകളുടെ സ്വർണം സജി മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നുവെന്നും ഇതിന്റെ പേരിൽ ബുധനാഴ്ച രാത്രി സജിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.
സംഘർഷത്തിനിടെ സജി കുഴഞ്ഞുവീഴുകയായിരുന്നു.സജി ഹൃദ്രോഗി ആയിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.