തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കിടയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തലുവില്‍ കുന്നുപുറം സെന്റ് മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന കെ.വി. സുമിത്താണ് (22) മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 6.15 ന് സുഹൃത്തുക്കളോടൊപ്പം സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തളിപ്പറമ്പ് ജി-ടെക്കില്‍ കംപ്യൂട്ടര്‍ കോഴ്സ് വിദ്യാര്‍ഥിയാണ് മരിച്ച സുമിത്ത്. പറശിനിക്കടവ് കെ.വി. മോഹനൻ-വി.വി. സുശീല ദന്പതികളുടെ മകനാണ്. സഹോദരി: സുസ്മിത.
Tags : cricket playing man dies Nattuvishesham