നീലൂർ: ടോറസിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. നീലൂർ മാവറയിൽ രാജുവിന്റെ മകൻ രഞ്ജിത്ത് എം. രാജനാണ് (36) പാലക്കാട് ചിറ്റൂർ ഉണ്ടായ അപകടത്തിൽ മരിച്ചത്.
അമ്മ: ഓമന. ഭാര്യ ഉണ്ണിമായ (അക്ഷയ നീലൂർ) തുടങ്ങനാട് ചിറക്കുന്നേൽ കുടുബാംഗം. സഹോദരങ്ങൾ: രാജി (യുകെ), രമേഷ്. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ.