Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scholarship

പാണ്ഡിത്യം പ്രത്യയശാസ്ത്രത്തിന് അടിമപ്പെടുമ്പോൾ: ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​ന് ഈ​​ശോ​​സ​​ഭ​​യു​​ടെ മ​​റു​​പ​​ടി

നീ​​​റ്റ് പ​​​രീ​​​ക്ഷാ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡ​​​ൽ​​​ഹി ജ​​​ന്ത​​​ർ​​​ മ​​​ന്ത​​​റി​​​ൽ ‘കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി’​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​ച്ചു​​​കൊ​​​ണ്ട് ഈ​​​ശോ​​​സ​​​ഭാ വൈ​​​ദി​​​ക​​​നാ​​​യ ഫാ. ​​​എം.​​​കെ. ജോ​​​ർ​​​ജ് എ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ച് ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ തി​​​ക​​​ച്ചും ഖേ​​​ദ​​​ക​​​ര​​​വും ദു​​​രു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​വു​​​മാ​​​ണ്. ഈ​​​ശോ​​​സ​​​ഭ​​​യെ​​​യും ഫാ. ​​​എം.​​​കെ. ജോ​​​ർ​​​ജി​​​നെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ, തി​​​ക​​​ഞ്ഞ ഒ​​​രു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​ശ്ന​​​ത്തെ മ​​​ത​​​പ്ര​​​ശ്ന​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് സാ​​​മാ​​​ന്യ​​​ജ​​​ന​​​ത്തെ വ​​​ഴി​​​തെ​​​റ്റി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം ന​​​ട​​​ത്തു​​​ന്ന​​​ത്.

കേ​​​ട്ടു​​​കേ​​​ൾ​​​വി​​​യി​​​ല്ലാ​​​ത്ത ഗൂ​​​ഢാ​​​ലോ​​​ച​​​നാ സി​​​ദ്ധാ​​​ന്ത​​​ങ്ങ​​​ളാ​​​ണ് ഒ​​​രു യു​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ലൂ​​​ടെ ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​ത്. അ​​​മേ​​​രി​​​ക്ക​​​ൻ ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​ഐ​​എ​​​യു​​​ടെ​​​യും എ​​​ഫ്ബി​​​ഐ മു​​​ൻ മേ​​​ധാ​​​വി ജെ. ​​​എ​​​ഡ്ഗ​​​ർ ഹൂ​​​വ​​​റു​​​ടെ​​​യും ബി​​​ല്ലി ഗ്ര​​​ഹാ​​​മി​​ന്‍റെ​​​യു​​​മൊ​​​ക്കെ പേ​​​രു​​​പ​​​റ​​​ഞ്ഞ്, അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ക്രൈ​​സ്ത​​വ മി​​​ഷ​​​ന​​​റി​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ജ​​​ന്ത​​​ർ​​​ മ​​​ന്ത​​​റി​​​ലെ സ​​​മ​​​രം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വാ​​​ദം തി​​​ക​​​ച്ചും പ​​​രി​​​ഹാ​​​സ്യ​​​മാ​​​ണ്.

ഭാ​​​ര​​​ത​​​ത്തെ ഒ​​​രു ക്രൈ​​സ്ത​​വ രാ​​​ജ്യ​​​മാ​​​ക്കി മാ​​​റ്റാ​​​നാ​​​യി ഈ​​​ശോ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ ലോ​​​ക​​​വ്യാ​​​പ​​​ക​​​മാ​​​യി ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ​​​നി​​​ന്ന് പ​​​ണം വാ​​​ങ്ങി ജാ​​​ർ​​​ഖ​​​ണ്ഡ്, ഛത്തീ​​​സ്ഗ​​​ഡ് തു​​​ട​​​ങ്ങി​​​യ മാവോയിസ്റ്റ് ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ന് ഫ​​​ണ്ട് ചെ​​​യ്യു​​​ന്നു​​​വെ​​​ന്നു​​​മു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​മ്പ​​​ര​​​പ്പു​​​ള​​​വാ​​​ക്കു​​​ന്ന​​​താ​​​ണ്.

തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ ഊ​​​ന്നി​​​യു​​​ള്ള ആ​​​ർ​​എ​​​സ്എ​​​സ് പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര ലെ​​​ൻ​​​സി​​​ലൂ​​​ടെ​​​യാ​​​ണ് ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഫാ. ​​​ജോ​​​ർ​​​ജി​​​ന്‍റെ ലേ​​​ഖ​​​ന​​​ത്തെ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു.

ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​യോ​​​ടും പ്ര​​​ത്യേ​​​കി​​​ച്ച് ഈ​​​ശോ​​​സ​​​ഭ​​​യോ​​​ടു​​​മു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ൾ അ​​​ങ്ങേ​​​യ​​​റ്റം വി​​​ക​​​ല​​​മാ​​​ണ്. ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ലി​​​ഖി​​​ത​​​രൂ​​​പം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ക​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ രേ​​​ഖ​​​ക​​​ളി​​​ൽ ഒ​​​പ്പ് വ​​​യ്ക്കു​​​ക​​​യും ചെ​​​യ്ത ഫാ. ​​​ജെ​​​റോം ഡി​​​സൂ​​​സ​​​യെ​​​പ്പോ​​​ലു​​​ള്ള ഈ​​​ശോ​​​സ​​​ഭാ വൈ​​​ദി​​​ക​​​രു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ളെ അ​​​ദ്ദേ​​​ഹം ബോ​​​ധ​​​പൂ​​​ർ​​​വം ത​​​മ​​​സ്ക​​​രി​​​ക്കു​​​ന്നു.

അ​​​ർ​​​ണോ​​​സ് പാ​​​തി​​​രി, കോ​​​ൺ​​​സ്റ്റ​​​ന്‍റൈ​​ൻ ബെ​​​സ്കി, റോ​​​ബ​​​ർ​​​ട്ട് ഡി ​​​നോ​​​ബി​​​ലി, കാ​​​മി​​​ൽ ബു​​​ൽ​​​ക്കെ തു​​​ട​​​ങ്ങി​​​യ ഈ​​​ശോ സ​​​ഭ​​​ക്കാ​​​ർ ഭാ​​​ര​​​തീ​​​യ സം​​​സ്കാ​​​ര​​​ത്തി​​​നും ഭാ​​​ഷ​​​ക​​​ൾ​​​ക്കും ഈ​​​ടു​​​റ്റ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​വ​​​രാ​​​യി​​​രു​​​ന്നു, രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളാ​​​യി​​​രു​​​ന്നി​​​ല്ല.

ആ​​​റു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളും 68 കോ​​​ള​​​ജു​​​ക​​​ളും മു​​​ന്നൂ​​​റി​​​ലേ​​​റെ സ്കൂ​​​ളു​​​ക​​​ളു​​​മു​​​ള്ള ജെ​​​സ്യൂ​​​ട്ട് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് പ​​​ഠി​​​ച്ചി​​​റ​​​ങ്ങി​​​യ​​​വ​​​രാ​​​ണ് മു​​​ൻ​​​രാ​​​ഷ്‌​​ട്ര​​​പ​​​തി ഡോ. ​​​എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൽ ക​​​ലാം, ശ​​​ശി ത​​​രൂ​​​ർ, അ​​​രു​​​ൺ ജെ​​​യ്റ്റ്‌​​​ലി തു​​​ട​​​ങ്ങി​​​യ പ്ര​​​ഗല്ഭർ. ത​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ശി​​​ഥി​​​ല​​​മാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന് ഇ​​​വ​​​രി​​​ൽ ആ​​​രെ​​​ങ്കി​​​ലും പ​​​റ​​​യു​​​മോ?

മു​​​മ്പ് ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ നി​​​ര​​​വ​​​ധി വേ​​​ദി​​​ക​​​ളി​​​ൽ ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ്ര​​​സം​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്; സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ൽ വി​​​സി​​​റ്റിം​​ഗ് ല​​​ക്ച​​​റ​​​റു​​​മാ​​​യി​​​രു​​​ന്നു. ഈ​​​ശോ​​​സ​​​ഭ​​​യി​​​ലെ പ്ര​​​ഗ​​​ല്ഭ​​​നാ​​​യ ത​​​ത്വ​​​ചി​​​ന്ത​​​ക​​​ൻ ഫാ. ​​​ജോ​​​ൺ വ​​​ട്ട​​​ങ്കി​​​യു​​​ടെ ന്യാ​​​യ​​​ശാ​​​സ്ത്ര ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളെ, ഹൈ​​​ന്ദ​​​വ ചി​​​ന്ത​​​ക​​​രു​​​ടേ​​​തി​​​നെ​​​ക്കാ​​​ൾ മി​​​ക​​​ച്ച​​​തെ​​​ന്ന് പു​​​ക​​​ഴ്ത്തി​​​യ​​​തും ഇ​​​തേ വ്യ​​​ക്തി​​​യാ​​​ണ്. അ​​​ന്ന് ക്രൈ​​​സ്ത​​​വി​​​ക​​​ത​​​യെ അ​​​നു​​​കൂ​​​ലി​​​ച്ച് സം​​​സാ​​​രി​​​ച്ചി​​​രു​​​ന്ന വ്യ​​​ക്തി​​​ക്ക് പെ​​​ട്ടെ​​​ന്ന് ഇ​​​ത്ത​​​ര​​​മൊ​​​രു മാ​​​റ്റം ഉ​​​ണ്ടാ​​​യ​​​തി​​​നു കാ​​​ര​​​ണം എ​​​ന്താ​​​യി​​​രി​​​ക്കാം?

ഫാ. ​​​എം.​​​കെ. ജോ​​​ർ​​​ജി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ​​​പ്പ​​​റ്റി​​​യും നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​പ്പ​​​റ്റി​​​യും യാ​​​തൊ​​​രു ധാ​​​ര​​​ണ​​​യു​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്‌​​​ണ​​​ൻ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലൊ​​​യോ​​​ള കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യും ഈ​​​ശോ​​​സ​​​ഭാ കേ​​​ര​​​ള പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യും ഉ​​​ന്ന​​​ത പ​​​ദ​​​വി വ​​​ഹി​​​ച്ച വ്യ​​​ക്തി രാ​​​ജ്യ​​​വി​​​രു​​​ദ്ധ​​​ത​​​യു​​​ടെ വ​​​ക്താ​​​വാ​​​ണെ​​​ന്ന് എ​​​പ്പോ​​​ൾ മു​​​ത​​​ലാ​​​ണ് ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്?

നീ​​​റ്റ് പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ൽ ഭാ​​​വി ഇ​​​രു​​​ള​​​ട​​​ഞ്ഞ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ജീ​​​വ​​​ൻ വെ​​​ടി​​​ഞ്ഞ​​​വ​​​ർ​​​ക്കും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും നീ​​​തി ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ദാ​​​ത്ത​​​മാ​​​യ ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തെ​​​പ്പോ​​​ലെ ഈ ​​​സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച വ്യ​​​ക്തി​​​ക​​​ളെ എ​​​ല്ലാം ദേ​​​ശ​​​വി​​​രു​​​ദ്ധ​​​ത​​​യു​​​ടെ തൊ​​​ഴു​​​ത്തി​​​ൽ കൊ​​​ണ്ടു​​​പോ​​​യി കെ​​​ട്ടു​​​ന്ന​​​തി​​​ലെ യു​​​ക്തി​​​ഹീ​​​ന​​​ത സാ​​​മാ​​​ന്യബോ​​​ധ​​​മു​​​ള്ള ഏ​​​വ​​​ർ​​​ക്കും മ​​​ന​​​സി​​​ലാ​​​കും.

നീ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ടം ഈ​​​ശോ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം കേ​​​വ​​​ല​​​മൊ​​​രു ആ​​​ഹ്വാ​​​ന​​​മ​​​ല്ല, മ​​​റി​​​ച്ച് അ​​​ത​​​വ​​​രു​​​ടെ ജീ​​​വി​​​ത​​​ശൈ​​​ലി​​​യാ​​​ണ്. ‘പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള നി​​​ല​​​പാ​​​ട്’ (Option for the poor) അ​​​വ​​​രു​​​ടെ പ്ര​​​ഖ്യാ​​​പി​​​ത മു​​​ൻ​​​ഗ​​​ണ​​​ന​​​യാ​​​ണ്. വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലാ​​​യാ​​​ലും സാ​​​മൂ​​​ഹി​​​ക​​​സേ​​​വ​​​ന​​​ത്തി​​​ലാ​​​യാ​​​ലും ഈ ​​​പ്ര​​​തി​​​ബ​​​ദ്ധ​​​ത പ്ര​​​ക​​​ട​​​മാ​​​ണ്. ഇ​​​ത് മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തി​​​ൽ ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പൂ​​​ർ​​​ണ​​​മാ​​​യും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു.

ശാ​​​സ്ത്രീ​​​യ അ​​​ടി​​​ത്ത​​​റ​​​യോ തെ​​​ളി​​​വു​​​ക​​​ളോ ഇ​​​ല്ലാ​​​ത്ത ക​​​പ​​​ട​​​ശാ​​​സ്ത്രം (സ്യൂ​​​ഡോ സ​​​യ​​​ൻ​​​സ്) എ​​​ങ്ങ​​​നെ​​​യാ​​​ണോ ശാ​​​സ്ത്ര​​​മെ​​​ന്ന വ്യാ​​​ജേ​​​ന സ​​​മൂ​​​ഹ​​​ത്തെ ഗ്ര​​​സി​​​ക്കു​​​ന്ന​​​ത്, അ​​​തു​​​പോ​​​ലെ​​​ത​​​ന്നെ, വ​​​സ്തു​​​താ​​​പ​​​ര​​​മാ​​​യ യാ​​​തൊ​​​രു അ​​​ടി​​​ത്ത​​​റ​​​യു​​​മി​​​ല്ലാ​​​ത്ത ഇ​​​ത്ത​​​രം ‘സ്യൂ​​​ഡോ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളും നി​​​ല​​​പാ​​​ടു​​​ക​​​ളു​​​മാ​​​ണ്’ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്രി​​​യ​​​യെ ത​​​ക​​​ർ​​​ക്കു​​​ന്ന​​​ത്. തി​​​ക​​​ച്ചും അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​വും എ​​​ന്നാ​​​ൽ, അ​​​പ​​​ക​​​ട​​​ക​​​ര​​​വു​​​മാ​​​യ ഇ​​​ത്ത​​​രം അ​​​ജ​​​ൻ​​​ഡ​​​ക​​​ളെ, പൊ​​​തു​​​സ​​​മൂ​​​ഹം അ​​​ത്യ​​​ന്തം ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​ത​​​ന്നെ സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

-പി​​ആ​​ർ​​ വിഭാഗം, കേ​​ര​​ള ജെ​​സ‍്യൂ​​ട്ട്സ്

NRI

കെ​എ​ച്ച്എ​ൻ​എ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​നം; നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു

 കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) ഈ ​വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മേ​യ് 31ന് ​സൂം മു​ഖേ​ന ഭം​ഗി​യാ​യി ന​ട​ന്നു.

കേ​ര​ള​ത്തി​ലും അ​മേ​രി​ക്ക​യി​ലു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും ദാ​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സ്കോ​ള​ർ​ഷി​പ്പ് സ​മി​തി സ​ഹാ​ധ്യ​ക്ഷ ഡോ. ​ത​ങ്കം അ​ര​വി​ന്ദി​ന്‍റെ ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യ​ത്.

തു​ട​ർ​ന്ന് ദി​വ്യ ശ​ർ​മ അ​മേ​രി​ക്ക​ൻ, ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം അ​ന​ഘ വാ​ര്യ​ർ അ​വ​താ​ര​ക​യാ​യി ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ആ​ര്യ വൃ​ന്ദ തു​പ്പ​ണ്ണി​യു​ടെ സോ​പാ​ന സം​ഗീ​ത ശൈ​ലി​യി​ലു​ള്ള ഈ​ശ്വ​ര​പ്രാ​ർ​ഥ​ന ച​ട​ങ്ങി​ന് ഭ​ക്തി​നി​റ​ഞ്ഞ തു​ട​ക്ക​മാ​യി. സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി​യ കെ​എ​ച്ച്എ​ൻ​എ ട്ര​സ്റ്റി ബോ​ർ​ഡ് അ​ധ്യ​ക്ഷ വ​ന​ജ നാ​യ​ർ, ഈ ​വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം കെ​എ​ച്ച്എ​ൻ​എ​യു​ടെ കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ നീ​ളു​ന്ന സേ​വ​ന​യാ​ത്ര​യി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്ന് പ​റ​ഞ്ഞു.

അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 25,000 രൂ​പ മു​ത​ൽ 40,000 രൂ​പ വ​രെ ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ സ​മി​തി തീ​രു​മാ​നി​ച്ച​താ​യി അ​വ​ർ അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ൽ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി സാ​മ്പ​ത്തി​ക സ​ഹാ​യ​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കാ​ൻ കെ​എ​ച്ച്എ​ൻ​എ ഒ​രു​ക്ക​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി​യ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഈ ​വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യു​മാ​യി മി​ന​സോ​ട്ട​യി​ലെ Kerala Hindus of Minnesotaയും ​ടെ​ക്സ​സി​ലെ ആ​ന​ന്ദാ​ശ്ര​മം ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​നും സ​ഹ​ക​രി​ക്കാ​ൻ ത​യാറാ​യ​താ​യി അ​റി​യി​ച്ചു.

പ​ദ്ധ​തി​യു​ടെ സു​താ​ര്യ​ത​യും വി​ദ്യാ​ർ​ത്ഥി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളും മ​ന​സി​ലാ​ക്കി മ​റ്റു ചി​ല സം​ഘ​ട​ന​ക​ളും കെ​എ​ച്ച്എ​ൻ​എ വ​ഴി വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ന​ൽ​കാ​ൻ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ത്തി​നു പു​റ​മേ, നാ​ട്ടി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് പു​തി​യ സ​ഹാ​യ​നി​ധി രൂ​പീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ക്കു​മെ​ന്ന് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കേ​ര​ള ക​ൺ​വെ​ൻ​ഷ​നി​ൽ വ​ച്ച് ഈ ​സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സ്വാ​മി ചി​ദാ​ന​ന്ദ പു​രി, കെ​എ​ച്ച്എ​ൻ​എ​യു​ടെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യെ പ്ര​ശം​സി​ക്കു​ക​യും സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് ആ​ക്ടിം​ഗ് ജ​സ്റ്റി​സ് രാ​ജു രാ​ജേ​ശ്വ​രി, ക​ഠി​നാ​ധ്വാ​ന​വും വ​ലി​യ സ്വ​പ്ന​ങ്ങ​ളും ജീ​വി​ത​വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​യാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മി​പ്പി​ച്ചു. ഒ​രു സാ​ധാ​ര​ണ കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്ന് കു​ടി​യേ​റ്റ​ക്കാ​രി​യാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി, ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് താ​ൻ ഈ ​സ്ഥാ​ന​ത്തെ​ത്തി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് വി​ഭാ​ഗം മു​ൻ മേ​ധാ​വി പ്ര​ഫ. ഡോ. ​അ​ച്യു​ത് ശ​ങ്ക​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തൊ​ഴി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​രാ​നി​രി​ക്കു​ന്ന കാ​ല​ഘ​ട്ടം നി​ർ​മി​ത​ബു​ദ്ധി​യു​ടെ എ​ഐ​യു​ടെ യു​ഗ​മാ​ണെ​ന്നും അ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​ജി​നി​യ​റിം​ഗി​ലും സം​ഗീ​ത​ത്തി​ലും ഗ​വേ​ഷ​ണ ബി​രു​ദ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണം ശ്രോ​താ​ക്ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.​ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ളേ​ജ് സം​സ്കൃ​ത വി​ഭാ​ഗം മു​ൻ മേ​ധാ​വി ഡോ. ​ല​ക്ഷ്മി ശ​ങ്ക​ർ, ആ​ന​ന്ദാ​ശ്ര​മം ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ജ​യ് കെ. ​രാ​മ​ൻ, കെ​എ​ച്ച്എം​എ​ൻ പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ നാ​യ​ർ, മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കേ​ര​ള ഗ​വ​ർ​ണ​റു​ടെ​യും അ​ഡി​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പി. ​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ്കോ​ള​ർ​ഷി​പ്പ് സ​മി​തി അ​ധ്യ​ക്ഷ​ൻ രാ​ഘ​വ​ൻ നാ​യ​ർ വി​ത​ര​ണ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ർ​ന്നു​ള്ള സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ ധ​ന​സ​ഹാ​യം ന​ൽ​കി​യ​വ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ആ​ര്യ വൃ​ന്ദ​യു​ടെ മ​നോ​ഹ​ര​മാ​യ ക​ഥ​ക​ളി​പ്പ​ദ ആ​ലാ​പ​ന​വും സ്കോ​ള​ർ​ഷി​പ്പ് സ​മി​തി അം​ഗം ഡോ. ​ബി​ജു പി​ള്ള​യു​ടെ കൃ​ത​ജ്ഞ​താ പ്ര​ക​ട​ന​വും പ​രി​പാ​ടി​ക്ക് സ​മാ​പ​നം കു​റി​ച്ചു. ഏ​ക​ദേ​ശം ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട ച​ട​ങ്ങ് പ​ങ്കെ​ടു​ത്ത​വ​രു​ടെ പ്ര​ശം​സ നേ​ടി.

Education

സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കെ​​​ട്ടി​​​ട നി​​​ർ​​​മ്മാ​​​ണ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ ബോ​​​ർ​​​ഡ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ഓ​​​ഫീ​​​സി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന എ​​​സ്എ​​​സ്എ​​​ൽ​​​സി സ്കോ​​​ള​​​ർ​​​ഷി​​​പ്പ്/ പ​​​ഠ​​​ന സ​​​ഹാ​​​യ​​​ത്തി​​​ന് ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ബോ​​​ർ​​​ഡി​​​ൽ നി​​​ന്നും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്കോ​​​ള​​​ർ​​​ഷി​​​പ്പ്/ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​വ​​​രു​​​ന്ന വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ൾ ജൂ​​​ൺ 1 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ 2026 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ കോ​​​ഴ്സ് തു​​​ട​​​ങ്ങി​​​യ ദി​​​വ​​​സം മു​​​ത​​​ൽ 45 ദി​​​വ​​​സം വ​​​രെ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കും.

ഏ​​​തെ​​​ങ്കി​​​ലും കോ​​​ഴ്സു​​​ക​​​ൾ ഇ​​​തി​​​നോ​​​ട​​​കം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ പ​​​ത്ര​​​ങ്ങ​​​ളി​​​ൽ അ​​​റി​​​യി​​​പ്പു ന​​​ൽ​​​കു​​​ന്ന തീ​​​യ​​​തി മു​​​ത​​​ൽ 45 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

Business

400 കോ​ടി​യു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പ് പ്ര​ഖ്യാ​പി​ച്ച് ബ​ജാ​ജ് ഓ​ട്ടോ ഫൗ​ണ്ടേ​ഷ​ന്‍

കൊ​​​​ച്ചി: ബ​​​​ജാ​​​​ജ് ഓ​​​​ട്ടോ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ സി​​​​എ​​​​സ്ആ​​​​ര്‍ വി​​​​ഭാ​​​​ഗ​​​​മാ​​​​യ ബ​​​​ജാ​​​​ജ് ഓ​​​​ട്ടോ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ വ​​​​നി​​​​താ എ​​​​ന്‍​ജി​​​​നി​​​​യ​​​​ര്‍​മാ​​​​രെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 400 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍ എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്‌​​​​സ്, ഇ​​​​ന്‍​ഡ​​​​സ്ട്രി​​​​യ​​​​ല്‍ ഇ​​​​ന്‍​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ന്‍, മെ​​​​ക്കാ​​​​ട്രോ​​​​ണി​​​​ക്‌​​​​സ്, റോ​​​​ബോ​​​​ട്ടി​​​​ക്‌​​​​സ് എ​​​​ന്നീ കോ​​​​ര്‍ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ പ​​​​ഠി​​​​ക്കു​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ള്‍​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി എ​​​​ട്ടു ല​​​​ക്ഷം രൂ​​​​പ വ​​​​രെ ഇ​​​​തു​​​​വ​​​​ഴി ല​​​​ഭി​​​​ക്കും.

ഐ​​​​ഐ​​​​ടി, എ​​​​ന്‍​ഐ​​​​ടി, ഐ​​​​ഐ​​​​ഐ​​​​ടി ഉ​​​​ള്‍​പ്പെ​​​​ടെ രാ​​​​ജ്യ​​​​ത്തെ 40 പ്ര​​​​മു​​​​ഖ എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ള്‍​ക്കു പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ക്കും.

Kerala

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​ള്ള ആ​യി​രം രൂ​പ സ്കോ​ള​ർ​ഷി​പ്പ് ഈ ​അ​ധ്യ​യ​ന വ​ർ​ഷം ത​ന്നെ ന​ട​പ്പാ​ക്കും: മ​ന്ത്രി റോ​ജി.​എം. ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​ള്ള ആ​യി​രം രൂ​പ സ്കോ​ള​ർ​ഷി​പ്പ് ഈ ​അ​ധ്യ​യ​ന വ​ർ​ഷം ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി.​എം. ജോ​ൺ . പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ന്ധ​മാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. എ​ഐ ഐ​ശ്ചി​ക വി​ഷ​യ​മാ​യി പ​ഠി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​റ്റു വി​ഷ​യ​ങ്ങ​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​റ്റു​ന്ന​ത് ആ​ലോ​ച​ന​യി​ൽ ഉ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബി​രു​ദ ത​ലം വ​രെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ൽ​കും. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വൃ​ത്തി​ക​ളി​ൽ ഗ​വ​ർ​ണ​ർ ഇ​ട​പെ​ട്ടു തു​ട​ങ്ങു​ന്ന​ത് ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണെ​ന്ന് റോ​ജി.​എം. ജോ​ൺ പ​റ​ഞ്ഞു. കാ​വി​വ​ൽ​ക്ക​ര​ണം ഒ​രു മേ​ഖ​ല​യി​ലും യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Education

സ്‌​കോ​ള​ര്‍​ഷി​പ്പ്: വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊ​​​​ച്ചി: 2025-26 വ​​​​ര്‍​ഷ​​​​ത്തെ ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് ഹോ​​​​ര്‍​മി​​​​സ് മെ​​​​മ്മോ​​​​റി​​​​യ​​​​ല്‍ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പി​​​​ന് അ​​​​ര്‍​ഹ​​​​രാ​​​​യ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ക​​​​ര്‍​ണാ​​​​ട​​​​ക, മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര, ഗു​​​​ജ​​​​റാ​​​​ത്ത്, തെ​​​​ലു​​​​ങ്കാ​​​​ന, ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ് എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രു​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കാ​​​​ണ് സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പ് ന​​​​ല്‍​കി​​​വ​​​​രു​​​​ന്ന​​​​ത്. ഈ ​​​​വ​​​​ര്‍​ഷം 500 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പി​​​​ന് അ​​​​ര്‍​ഹ​​​​രാ​​​​യി.

എം​​​​ബി​​​​ബി​​​​എ​​​​സ്, ബി​​​​ഇ/ ബി​​​​ടെ​​​​ക്/ ബി​​​​ആ​​​​ര്‍​ക്ക്, ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്‌​​​​സിം​​​​ഗ്, ബി​​​​എ​​​​സ്‌​​​​സി അ​​​​ഗ്രി​​​​ക​​​​ള്‍​ച്ച​​​​ര്‍, ബി​​​​ഡി​​​​എ​​​​സ്, ബി​​​​വി​​​​എ​​​​സ്‌​​​​സി, എം​​​​ബി​​​​എ/ പി​​​​ജി​​​​ഡി​​​​എം എ​​​​ന്നീ കോ​​​​ഴ്‌​​​​സു​​​​ക​​​​ളി​​​​ലെ ഒ​​​​ന്നാം വ​​​​ര്‍​ഷ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കാ​​​​ണു സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പ് ന​​​​ൽ​​​കു​​​​ന്ന​​​​ത്.

Kerala

ഡോ. അഭിജിത് ജോസിന് മേരി ക്യൂറി സ്കോളർഷിപ്

കോ​ഴി​ക്കോ​ട്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ മേ​രി ക്യൂ​റി ഡോ​ക്ട​റ​ൽ പ്രോ​ഗ്രാ​മി​ലേ​ക്ക് മ​ല​യാ​ളി ഗ​വേ​ഷ​ക​ൻ.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഈ​ങ്ങാ​പ്പു​ഴ മാ​ലി​ക്ക​ൽ കു​ടും​ബാം​ഗ​മാ​യ ഡോ. ​അ​ഭി​ജി​ത്ത് ജോ​സ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ മേ​രി സ്ക്ലൊ​ഡോ​വ്സ്ക - ക്യൂ​റി ആ​ക‌്ഷ​ൻ​സ് (എം ​എ​സ് സി ​എ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹൊ​റൈ​സ​ൺ യൂ​റോ​പ് ഹോ​മേ​ജ് പ്രോ​ജ​ക്ടി​നു കീ​ഴി​ലു​ള്ള ഡോ​ക്ട​റ​ൽ പ്രോ​ഗ്രാ​മി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1.5 കോ​ടി രൂ​പ​യു​ടെ ഗ​വേ​ഷ​ണ സ്കോ​ള​ർ​ഷി​പ്പോ​ടെ​യാ​ണ് ഈ ​നേ​ട്ടം.

ഇ​റ്റ​ലി​യി​ലെ യൂ​ണി​വേ​ഴ്സി​റ്റാ പൊ​ളി​ടെ​ക്നി​ക ദെ​ല്ലെ മാ​ർ​ക്കെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ക്ക​ണോ​മി​ക്സി​ൽ പി​എ​ച്ച്ഡി പ​ഠ​നം ന​ട​ത്താ​നാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്.

ഹെ​ൽ​ത്തി ഏ​ജിം​ഗ് മേ​ഖ​ല​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഹോ​മേ​ജ് അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഡ​ൽ​ഹി​യി​ലെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഹെ​ൽ​ത്തി ഏ​ജിം​ഗ് വി​ഭാ​ഗ​ത്തി​ൽ ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ് ഡോ. ​അ​ഭി​ജി​ത്ത് ജോ​സ്.

റി​ട്ട. മ​ർ​ച്ച​ന്‍റ് നേ​വി ഓ​ഫീ​സ​ർ എം.​എ​സ്. ജോ​സി​ന്‍റെ​യും റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് വി.​എ​ൽ. മേ​രി​യു​ടെ​യും മ​ക​നാ​ണ് അ​ഭി​ജി​ത്ത്. ഭാ​ര്യ ചി​ഞ്ചു അ​ബ്ര​ഹാം ടി​സി​എ​സ് കൊ​ച്ചി​യി​ൽ സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​റും ഐ​ഐ​ടി ഖ​ര​ഗ്പുരി​ൽ ഡാ​റ്റാ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഗ​വേ​ഷ​ക​യു​മാ​ണ്.

Education

എം​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്

കൊ​​​​ച്ചി: എം​​​​ബി​​​​എ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് വാ​​​​ഗ​​​​മ​​​​ൺ ഡി​​​​സി സ്കൂ​​​​ൾ ഓ​​​​ഫ്‌ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ന​​​​ൽ​​​​കും.

മെ​​​​റി​​​​റ്റ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നൂ​​​​റു ശ​​​​ത​​​​മാ​​​​നം വ​​​​രെ ട്യൂ​​​​ഷ​​​​ൻ ഫീ​​​​സ് ഇ​​​​ള​​​​വു​​​​ൾ​​​​പ്പെ​​​​ടെ​​​​യാ​​​​ണ് ഒ​​​​രു കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യു​​​​ടെ സ്‌​​​​കോ​​​​ള​​​​ർ​​​​ഷി​​​​പ്പ്. ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ് ടെ​​​​സ്റ്റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ന​​​​ൽ​​​​കു​​​​ക.

കു​​​​റ​​​​ഞ്ഞ​​​​ത് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദം നേ​​​​ടി​​​​യ​​​​വ​​​​ർ​​​​ക്കും അ​​​​വ​​​​സാ​​​​ന​​​വ​​​​ർ​​​​ഷ ഫ​​​​ലം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കാം. ഫോ​​​​ൺ- 72900 92218, 7599 03149.

Education

സ്കോ​ള​ർ​ഷി​പ്പ്

കൊ​​​​ച്ചി: ആ​​​​മ​​​​സോ​​​​ൺ ഫ്യൂ​​​​ച്ച​​​​ർ എ​​​​ൻ​​​​ജി​​​​നി​​​യ​​​​ർ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി 500 പു​​​​തി​​​​യ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

താ​​​​ഴ്ന്ന വ​​​​രു​​​​മാ​​​​ന​​​​മു​​​​ള്ള എ​​​​ൻ​​​​ജി​​​​നി​​​യ​​​​റിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ൾ​​​​ക്ക് നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ സാ​​​​മ്പ​​​​ത്തി​​​​ക​​​സ​​​​ഹാ​​​​യം, മെ​​​​ന്‍റ​​​​ർ​​​​ഷി​​​​പ്പ്, സാ​​​​ങ്കേ​​​​തി​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം എ​​​​ന്നി​​​​വ ല​​​​ഭി​​​​ക്കും. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ആ​​​​കെ 2,200 പേ​​​​ർ​​​​ക്ക് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ന​​​​ൽ​​​​കും.

Education

സി​എം റി​സ​ർ​ച്ച​ർ സ്കോ​ള​ർ​ഷി​പ്പ്: താ​ത്കാ​ലി​ക ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി.​​​എം. റി​​​സ​​​ർ​​​ച്ച​​​ർ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​രാ​​​യ 2023 ലെ 50 ​​​ഗ​​​വേ​​​ഷ​​​ണ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും 2024 ലെ 81 ​​​ഗ​​​വേ​​​ഷ​​​ണ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും 2025 ലെ 8 ​​​ഗ​​​വേ​​​ഷ​​​ണ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും താ​​​ത്കാ​​​ലി​​​ക ലി​​​സ്റ്റ് (Provisional List) കോ​​​ള​​​ജ് വി​​​ദ്യ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെ​​​ബ് സൈ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

നി​​​ശ്ചി​​​ത സ​​​മ​​​യ പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ കോ​​​ള​​​ജ് മു​​​ഖേ​​​ന അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​മ്പ​​​ർ, IFSC Code, സെ​​​ന്‍റ​​​ർ പേ​​​ര്, പി.​​​ജി. മാ​​​ർ​​​ക്ക്, ആ​​​ധാ​​​ർ ന​​​മ്പ​​​ർ എ​​​ന്നി​​​വ കൃ​​​ത്യ​​​മാ​​​ണോ എ​​​ന്നും പ​​​രി​​​ശോ​​​ധി​​​ച്ചു ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണം. പ​​​രാ​​​തി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും തെ​​​റ്റ് തി​​​രു​​​ത്ത​​​ലി​​​നും [email protected] / 9447096580, 9188900228

Education

ഐ​എ​എ​സ് പ​രി​ശീ​ല​ന​ത്തി​ന് സ​ർ​വോ​ദ​യ സ്കോ​ള​ർ​ഷി​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ്രാ​​​മ​​​നി​​​കേ​​​ത​​​ൻ - കെ​​​യ​​​ർ, എ​​​ൻ​​​എ​​​സ്എ​​​സ് സ്റ്റേ​​​റ്റ് സെ​​​ൽ എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന സൗ​​​ജ​​​ന്യ ഐ​​​എ​​​എ​​​സ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​ള്ള സ​​​ർ​​​വോ​​​ദ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഡി​​​ഗ്രി ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കും ഡി​​​ഗ്രി അ​​​വ​​​സാ​​​ന വ​​​ർ​​​ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഈ ​​​മാ​​​സം 29 ന് ​​​ഓ​​​ണ്‍​ലൈ​​​ൻ ആ​​​യാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പ​​​രീ​​​ക്ഷ. വെ​​​ബ്സൈ​​​റ്റ് വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9895269700.

Business

കാ​ബെ​ല്‍ സ്റ്റാ​ര്‍ സീ​സ​ണ്‍ 4 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലെ മു​​​​ന്‍​നി​​​​ര ഉ​​​​പ​​​​ഭോ​​​​ക്തൃ ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ല്‍, വ​​​​യ​​​​ര്‍, കേ​​​​ബി​​​​ള്‍ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ആ​​​​ര്‍​ആ​​​​ര്‍ കാ​​​​ബെ​​​​ല്‍ 2025ലെ ​​​​എ​​​​സ്എ​​​​സ്എ​​​​ല്‍​സി പ​​​​രീ​​​​ക്ഷ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ ഇ​​​​ല​​​​ക്ട്രീ​​​​ഷ്യ​​​​ന്‍​മാ​​​​രു​​​​ടെ കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​യി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത കാ​​​​ബെ​​​​ല്‍ സ്റ്റാ​​​​ര്‍ സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പ് പ്രോ​​​​ഗ്രാ​​​​മി​​​​ലെ വി​​​​ജ​​​​യി​​​​ക​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

കൊ​​​​ച്ചി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​ഖ്യാ​​​​പ​​​​നം. ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ വി​​​​ജ​​​​യി​​​​ക​​​​ള്‍​ക്കു​​​പു​​​​റ​​​​മെ കാ​​​​ബെ​​​​ല്‍ സ്റ്റാ​​​​ര്‍ സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പ് പ്രോ​​​​ഗ്രാം സീ​​​​സ​​​​ണ്‍ 2ലെ ​​​​മി​​​​ക​​​​ച്ച വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ ആ​​​​ദ​​​​രി​​​​ക്കു​​​​ക​​​​യും ലാ​​​​പ്‌​​​​ടോ​​​​പ്പു​​​​ക​​​​ള്‍ ന​​​​ല്‍​കു​​​​ക​​​​യും ചെ​​​​യ്തു.

കാ​​​​ബെ​​​​ല്‍ സ്റ്റാ​​​​ര്‍ സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പ് പ്രോ​​​​ഗ്രാ​​​​മി​​​​ന്‍റെ നാ​​​​ലാം സീ​​​​സ​​​​ണി​​​​ല്‍ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി 1,000ഓ​​​​ളം വി​​​​ജ​​​​യി​​​​ക​​​​ളി​​​​ല്‍ കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള 54 വി​​​​ജ​​​​യി​​​​ക​​​​ളെ​​​​യാ​​​​ണ് ച​​​​ട​​​​ങ്ങി​​​​ല്‍ ആ​​​​ദ​​​​രി​​​​ച്ച​​​​ത്.

Education

ഓ​വ​ർ​സീ​സ് സ്‌​കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ഉ​​​ന്ന​​​ത പ​​​ഠ​​​നനി​​​ല​​​വാ​​​രം പു​​​ല​​​ർ​​​ത്തിവ​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ മെ​​​ഡി​​​ക്ക​​​ൽ/ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ പ്യൂ​​​വ​​​ർ സ​​​യ​​​ൻ​​​സ്/ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ സ​​​യ​​​ൻ​​​സ്/ സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ/ നി​​​യ​​​മം/ മാ​​​നേ​​​ജ്മെ​​​ന്‍റ്/ കംപ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​നം (PG/PhD കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് മാ​​​ത്രം) ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് മു​​​ഖേ​​​ന സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ഓ​​​വ​​​ർ​​​സീ​​​സ് സ്‌കോ​​​ള​​​ർ​​​ഷി​​​പ്പ് പ​​​ദ്ധ​​​തി പ്ര​​​കാ​​​രം അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം ആ​​​റു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ അ​​​ധി​​​ക​​​മാ​​​ക​​​രു​​​ത്. www.egrantz.kerala.gov.in മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും അ​​​ട​​​ങ്ങി​​​യ വി​​​ജ്ഞാ​​​പ​​​നം വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ച്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഫോ​​​ൺ: 0471 2727379.

Education

റിന്യൂവൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ/​​​സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം, പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് (മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ (എ​​​ല്ലാ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും), സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്‌​​​സി) സി.​​​എ​​​ച്ച്. മു​​​ഹ​​​മ്മ​​​ദ് കോ​​​യ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്/​​​ഹോ​​​സ്റ്റ​​​ൽ  സ്്്റ്റൈപെൻഡ് പു​​​തു​​​ക്കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഈ ​​​സ്‌​​​കീം പ്ര​​​കാ​​​രം സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ച്ച​​​വ​​​രും ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം (യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടാം വ​​​ർ​​​ഷം, മൂ​​​ന്നാം വ​​​ർ​​​ഷം, നാ​​​ലാം വ​​​ർ​​​ഷം) കോ​​​ഴ്‌​​​സ് തു​​​ട​​​രു​​​ന്ന​​​വ​​​രു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്. സ​​​ർ​​​ക്കാ​​​ർ/​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ/​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അം​​​ഗീ​​​കൃ​​​ത ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ച്ചു പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​യു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​ഹി​​​തം ഹോ​​​സ്റ്റ​​​ൽ സ്‌​​​റ്റൈ​​​പ്പ​​​ന്‍റി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ഷെ​​​ഡ്യൂ​​​ൾ​​​ഡ്‌ കൊ​​​മേ​​​ഴ്‌​​​സ്യ​​​ൽ ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ww.mwdscholarship.kerala.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ലെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് മെ​​​ന്യൂ ലി​​​ങ്ക് മു​​​ഖേ​​​ന​​​യോ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജ​​​നു​​​വ​​​രി 9.

ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ ഫീ​​​ൽ​​​ഡു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പൂ​​​രി​​​പ്പി​​​ച്ച് നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്ത് പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്കു​​​ള​​​ളി​​​ൽ സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​യ്ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2300524, 0471 2300524.

Education

ഫീ​സ് റീ ​ഇം​ബേ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​കീം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത പ്രൈ​​​വ​​​റ്റ് ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ ഒ​​​ന്ന്/​​​ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഫീ​​​സ് റീ ​​​ഇം​​​ബേ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ചെ​​​യ്ത് ന​​​ൽ​​​കു​​​ന്ന​​​തി​​​ലേ​​​ക്കാ​​​യി കേ​​​ര​​​ള സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര താ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ (എ​​​ല്ലാ ക്രി​​​സ്ത്യ​​​ൻ വി​​​ഭാ​​​ഗ​​​ക്കാ​​​രും), സി​​​ഖ്, ബു​​​ദ്ധ, പാ​​​ഴ്‌​​​സി, ജൈ​​​ന മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്.

ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും മാ​​​ർ​​​ക്കി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി​​​ട്ടാ​​​ണ്.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ഷെ​​​ഡ്യൂ​​​ൾ​​​ഡ് കൊ​​​മേ​​​ഴ്‌​​​സ്യ​​​ൽ ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. www.mwdscholarship.kerala.gov.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ലെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് മെ​​​ന്യൂ ലി​​​ങ്ക് മു​​​ഖേ​​​ന​​​യോ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 9. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2300523, 0471 2300524.

Education

ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷിപ്പിന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചാ​​​ർ​​​ട്ടേ​​​ർ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ൻ​​​സി/​​​കോ​​​സ്റ്റ് ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​ക്കൗ​​​ണ്ടിം​​​ഗ്/​​​ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി​​​ഷി​​​പ്പ് എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​തി​​​ലേ​​​ക്കാ​​​യി കേ​​​ര​​​ള സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ (എ​​​ല്ലാ മ​​​ത​​​വി​​​ഭാ​​​ഗ​​​ക്കാ​​​രും), സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്‌​​​സി എ​​​ന്നീ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ഷെ​​​ഡ്യൂ​​​ൾ​​​ഡ് കൊ​​​മേ​​​ഴ്‌​​​സ്യ​​​ൽ ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. www.mwdscholarship.kerala.gov.in - എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ലെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് മെ​​​ന്യൂ ലി​​​ങ്ക് മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 9. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ ഫീ​​​ൽ​​​ഡു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പൂ​​​രി​​​പ്പി​​​ച്ച് നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്ത് പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്, വി​​​കാ​​​സ് ഭ​​​വ​​​ന്‍റെ നാ​​​ലാം നി​​​ല, തി​​​രു​​​വ​​​ന​​​ത​​​പു​​​രം -33 എ​​​ന്ന മേ​​​ൽ​​​വി​​​ലാ​​​സ​​​ത്തി​​​ൽ ജ​​​നു​​​വ​​​രി 24 ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 -2300523, 0471 -2300524.

Education

എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം സ്‌​കോ​ള​ർ​ഷി​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ്/​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് (മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും), സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്‌​​​സി) ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി 2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ന​​​ൽ​​​കു​​​ന്ന​​​തി​​​ലേ​​​ക്കാ​​​യി എ.​​​പി.​​​ജെ.​​​ അ​​​ബ്ദു​​​ൽ ക​​​ലാം സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര താ​​​മ​​​സ​​​ക്കാ​​​രാ​​​യ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​ത്. 6,000 രൂ​​​പ​​​യാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക​​​യാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ൽ മെ​​​റി​​​റ്റ് സീ​​​റ്റി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കും. ര​​​ണ്ടാം വ​​​ർ​​​ഷ​​​ക്കാ​​​രേ​​​യും മൂ​​​ന്നാം വ​​​ർ​​​ഷ​​​ക്കാ​​​രേ​​​യും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും. ഒ​​​റ്റ​​​ത്ത​​​വ​​​ണ മാ​​​ത്ര​​​മേ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ച്ച് ല​​​ഭി​​​ച്ച​​​വ​​​ർ ഈ ​​​വ​​​ർ​​​ഷം അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല.

30 ശ​​​ത​​​മാ​​​നം സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​നം പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം അ​​​ർ​​​ഹ​​​രാ​​​യ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളേ​​​യും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കും. ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും മാ​​​ർ​​​ക്കി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി​​​ട്ടാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ഷെ​​​ഡ്യൂ​​​ൾ​​​ഡ്‌ കൊ​​​മേ​​​ഴ്‌​​​സ്യ​​​ൽ ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

www.mwdscholarship.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് മെ​​​ന്യു ലി​​​ങ്ക് മു​​​ഖേ​​​ന​​​യോ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി: ഒ​​​ന്പ​​​ത്. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ ഫീ​​​ൽ​​​ഡു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പൂ​​​രി​​​പ്പി​​​ച്ച് നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്ത് പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്കു​​​ള​​​ളി​​​ൽ സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2300523, 0471 2300524, 0471-2302090.

NRI

ഡി​എം​സി​ഐ​യു​ടെ വി​ദ്യാ​ര്‍​ഥി സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ന​ല്‍​കി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് കാ​ല​ത്ത് ഡ​ല്‍​ഹി​യി​ല്‍ ആ​രം​ഭി​ച്ച ഡി​സ്ട്ര​സ് മാ​നേ​ജ്‌​മെന്‍റ് ക​ല​ക്ടീ​വ് ഇ​ന്ത്യ​യു​ടെ (ഡി​എം​സി​ഐ) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം തേ​ടു​ന്ന 100 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

കോൺസ്റ്റിറ്റ്യൂഷൻ ക്ല​ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സു​പ്രീം കോ​ട​തി മു​ന്‍ ജ​ഡ്ജി കു​ര്യ​ന്‍ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം, ഒ​ഡീ​ഷ പ്രി​ന്‍​സി​പ്പാൾ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ല്‍ സു​ബു റ​ഹ്‌​മാ​ന്‍, ബാ​ബു പ​ണി​ക്ക​ര്‍, ഡ​ല്‍​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൈ​ത്രി സം​ഘ​ട​ന​യാ​ണ് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കു​ട്ടി​ക​ളു​ടെ വി​ക​സ​നം, സം​ര​ക്ഷ​ണം, സ്ത്രീ ​ശാ​ക്തീ​ക​ര​ണം തു​ട​ങ്ങി​യ​വ​യി​ല്‍ ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍​ക്ക് ദീ​പാ​ല​യ സി​ഇ​ഒ അ​ഡ്വ. ഡോ. ​കെ.സി. ​ജോ​ര്‍​ജ് അ​ട​ക്കം സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

അ​ഡ്വ. മ​നോ​ജ് ജോ​ര്‍​ജ്, അ​ഡ്വ. ദീ​പ​ക് പ്ര​കാ​ശ്, ജോ​ബി ജോ​ര്‍​ജ്, ജോ​സ​ഫ് കൂ​വ​ക്ക​ല്‍, മി​നി ജോ​ര്‍​ജ്, മാ​നു​വ​ല്‍ മെ​ഴു​ക​നാ​ല്‍, ഷേ​ര്‍​ലി രാ​ജ​ന്‍, സു​ധീ​ര്‍​നാ​ഥ്, പി.​ആ​ര്‍. നാ​ഥ്, ഡെ​ലോ​ണി മാ​നു​വ​ല്‍, ടി.​ഒ. തോ​മ​സ് തു​ട​ങ്ങി​യ​വ​രെ​യും സ​മ്മേ​ള​ന​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.

NRI

യു​കെ​യി​ൽ മ​ല​യാ​ളി​ക്ക് 34 ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പ്

കൊ​​​​ച്ചി: യു​​​​കെ​​​​യി​​​​ലെ ചെ​​​​സ്റ്റ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ ഭൗ​​​​തി​​​​ക​​​​ശാ​​​​സ്ത്ര അ​​​​ധ്യാ​​​​പ​​​​ന പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന് മ​​​​ല​​​​യാ​​​​ളി വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക്ക് 34 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ്. കാ​​​​ല​​​​ടി കാ​​​​ഞ്ഞൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി പ്രെ​​​​യ്സി​​​​മോ​​​​ൾ​​​​ക്കാ​​​​ണു സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ല​​​​ഭി​​​​ച്ച​​​​ത്.

യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ പി​​​​ജി​​​​സി​​​​ഇ ഭൗ​​​​തി​​​​ക​​​​ശാ​​​​സ്ത്ര പ​​​​രി​​​​പോ​​​​ഷ​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ മി​​​​ക​​​​വ്, പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ​​​​രി​​​​ച​​​​യം, അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്.

കാ​​​​ല​​​​ടി​​​​യി​​​​ലെ സ്മാ​​​​ർ​​​​ട്ട് സ്റ്റ​​​​ഡി എ​​​​ബ്രോ​​​​ഡാ​​​​ണ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​നും പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു​​​​മു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കി​​​​യ​​​​ത്. എം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ, നെ​​​​റ്റ് ബോ​​​​ൾ ടീ​​​​മം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന പ്രെ​​​​യ്സി കാ​​​​ഞ്ഞൂ​​​​ർ സ​​​​ഹ​​​​ക​​​​ര​​​​ണ നീ​​​​തി സൂ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റ് മാ​​​​നേ​​​​ജ​​​​രാ​​​​യ കോ​​​​ള​​​​രി​​​​ക്ക​​​​ൽ അ​​​​ജീ​​​​ഷി​​​​ന്‍റെ ഭാ​​​​ര്യ​​​​യാ​​​​ണ്.

Latest News

Corehub Up