കണ്ണൂർ: കാവുമ്പായി (ഐച്ചേരി) സ്വദേശിനി ടി.കെ. മഞ്ജിമക്ക് 1.54 കോടി രൂപയുടെ അമേരിക്കൻ സ്കോളർഷിപ്പ്. അമേരിക്കയിലെ കൻസാസ് സ്റ്റേറ്റ് പബ്ലിക് യൂണിവേർഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ പിഎച്ച്ഡി നേടുന്നതിനാണ് ഫെലോഷിപ്പ് ലഭിച്ചത്. അഞ്ചു വർഷമാണ് ഗവേഷണ കാലാവധി. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ ടി.കെ. പ്രഭാകരന്റെയും കേരള ബാങ്ക് ജീവനക്കാരി അനിതയുടെയും മകളാണ്.
Tags : Scholarship Nattuvishesham District News