കൊച്ചി: എംബിഎ വിദ്യാർഥികൾക്ക് വാഗമൺ ഡിസി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി സ്കോളർഷിപ്പ് നൽകും.
മെറിറ്റടിസ്ഥാനത്തിൽ നൂറു ശതമാനം വരെ ട്യൂഷൻ ഫീസ് ഇളവുൾപ്പെടെയാണ് ഒരു കോടിയോളം രൂപയുടെ സ്കോളർഷിപ്പ്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പ് നൽകുക.
കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അവസാനവർഷ ഫലം കാത്തിരിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഫോൺ- 72900 92218, 7599 03149.
Tags : Scholarship MBA students