Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Streetlights

Wayanad

തെ​രു​വ് വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​തി​ല്‍ പ്ര​തി​ഷേ​ധം

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​തി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം.

സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​മെ​ന്ന് ഉ​റ​പ്പി​ലാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ര്‍​ഡു​ക​ളി​ല്‍ തെ​രു​വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് 2025 ഫെ​ബ്രു​വ​രി​യി​ലാ​ണ് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​ത്.

ഒ​രു വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് 4100 യാ​ണ് ചെ​ല​വ്. ഇ​ത്ത​ര​ത്തി​ല്‍ 900 ഓ​ളം തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നോ​ട​കം തെ​രു​വ് വി​ള​ക്കു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി. ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച വി​ള​ക്കു​ക​ളു​ടെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​രോ​പി​ച്ചു. ബാ​ബു ഷ​ജി​ല്‍ കു​മാ​ര്‍, എ​ന്‍.​എം. ആ​ന്‍റ​ണി, അ​നു​ഷ സു​രേ​ന്ദ്ര​ന്‍, ഷീ​ജ ബാ​ബു, സി​ന്ധു സ​ന്തോ​ഷ്, ഗീ​ത ജി​ജി, പി.​ആ​ര്‍. സു​രേ​ഷ്, വി.​ആ​ര്‍. വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

സൗ​രോ​ർ​ജ വ​ഴി​വി​ള​ക്കു​ക​ൾ മി​ഴി​യ​ട​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ; പ്ര​കാ​ശി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ളി​ല്ല

എ​രു​മേ​ലി: അ​ഞ്ച് വ​ർ​ഷം മു​മ്പ് ക​രി​മ്പി​ൻ​തോ​ട് ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ വ​ഴി​വി​ള​ക്കു​ക​ൾ മൂ​ന്ന​ര വ​ർ​ഷ​മാ​യി പ്ര​കാ​ശി​ക്കു​ന്നി​ല്ല. താ​ലൂ​ക്കി​ലെ ടൗ​ണു​ക​ളി​ൽ ഇ​തേ അ​വ​സ്ഥ പ​ല​യി​ട​ത്തും കാ​ണാം. എം​പി, എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഫ​ണ്ടു​ക​ളി​ലാ​ണ് ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​വ സ്ഥാ​പി​ച്ചു ക​ഴി​യു​ന്ന​തോ​ടെ പ്ര​വ​ർ​ത്ത​നം, പ​രി​പാ​ല​നം എ​ന്നി​വ അ​താ​തു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല​യി​ലേ​ക്ക് മാ​റു​ക​യാ​ണ്. ചു​രു​ക്ക​ത്തി​ൽ ഇ​വ അ​താ​തു സ്ഥ​ല​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്ത്‌ ആ​സ്തി ആ​യി മാ​റു​ക​യാ​ണ്.

ഓ​രോ വി​ള​ക്കു​ക​ൾ​ക്കും മൂ​ന്ന് വ​ർ​ഷം വാ​റ​ന്‍റി കാ​ലാ​വ​ധി​യോ​ടെ​യാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഈ ​മൂ​ന്ന് വ​ർ​ഷ വാ​റ​ന്‍റി കാ​ല​യ​ള​വി​ൽ വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യാ​ൽ വി​ള​ക്കു​ക​ൾ വ​ച്ച സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ച്ചാ​ൽ സൗ​ജ​ന്യ​മാ​യി ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ, ത​ക​രാ​റു​ക​ൾ കൃ​ത്യ​മാ​യി അ​റി​യി​ക്കു​ന്നി​ല്ല. വാ​റ​ന്‍റി കാ​ലാ​വ​ധി ക​ഴി​യു​ന്ന​തോ​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ൽ അ​താ​ത് പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ ഫ​ണ്ടും പ​ദ്ധ​തി​യും ആ​വി​ഷ്‌​ക​രി​ച്ച് അ​നു​മ​തി നേ​ടി​യാ​ലാ​ണ് സാ​ധ്യ​മാ​വു​ക. എ​ന്നാ​ൽ ഇ​ത് ഉ​ണ്ടാ​കാ​റി​ല്ല. ഇ​തോ​ടെ കേ​ടാ​യ ലൈ​റ്റു​ക​ൾ കാ​ഴ്ച വ​സ്തു​ക്ക​ളാ​യി മാ​റു​ന്നു. ഇ​തേ സ്ഥ​ല​ത്ത് വീ​ണ്ടും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ വീ​ണ്ടും സ്ഥാ​പി​ക്കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്.

പ​ല​തി​നും ബാ​റ്റ​റി, ബ​ൾ​ബ് ത​ക​രാ​റു​ക​ളാ​ണ് പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ന്ന തു​ട​ക്ക​കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് അ​പ്പോ​ൾ ത​ന്നെ അ​റി​യി​ച്ചാ​ൽ വാ​റ​ന്‍റി കാ​ല​യ​ള​വി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ചെ​ല​വി​ല്ലാ​തെ ലൈ​റ്റു​ക​ൾ വ​ച്ച അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും. എ​ന്നാ​ൽ, ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ശേ​ഷം ആ​റ് മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും പ​ഞ്ചാ​യ​ത്തു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ല.

2020-21 സാ​മ്പ​ത്തി​ക വ​ർ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഫ​ണ്ടി​ലാ​ണ് ക​രി​മ്പി​ൻ​തോ​ട് ജം​ഗ്ഷ​നി​ൽ സൗ​ര വി​ള​ക്ക് സ്ഥാ​പി​ച്ച​ത്. ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം ഇ​ത് പ്ര​കാ​ശി​ച്ചു. പി​ന്നെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. ഇ​പ്പോ​ൾ അ​ഞ്ച് വ​ർ​ഷം ക​ഴി​ഞ്ഞു. ലൈ​റ്റ് പ്ര​കാ​ശി​പ്പി​ക്കാ​ൻ ഇ​തി​നി​ടെ ന​ട​പ​ടി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ല. നി​ല​വി​ൽ എ​ത്ര സോ​ളാ​ർ ലൈ​റ്റു​ക​ൾ ഉ​ണ്ടെ​ന്നും പ്ര​വ​ർ​ത്ത​നം ഇ​ല്ലാ​ത്ത​വ ഏ​തൊ​ക്കെ ആ​ണെ​ന്നും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും മൊ​ത്ത​ത്തി​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി​യും ഫ​ണ്ടും ഇ​തോ​ടൊ​പ്പം രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ വ​ഴി​വി​ള​ക്കു​ക​ൾ എ​പ്പോ​ഴും പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ​കു​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

 

 

District News

കോ​ടി​ക്കു​ള​ത്ത് തെ​രു​വു വി​ള​ക്കു​ക​ള്‍ മി​ഴി​യ​ട​ച്ചു

കോ​ടി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള തെ​രു​വു വി​ള​ക്കു​ക​ള്‍ തെ​ളി​യാ​താ​യി​ട്ട് നാ​ളു​ക​ളാ​യെ​ങ്കി​ലും ഇ​തു തെ​ളി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​കു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ നി​ലാ​വ് പ​ദ്ധ​തി പ്ര​കാ​രം ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി പ​ഞ്ചാ​യ​ത്തി​ല്‍ എ​ഴു​ന്നൂ​റി​ല​ധി​കം തെ​രു​വു വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ല്‍, ര​ണ്ടു വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​ത്ര ബ​ള്‍​ബു​ക​ള്‍ തെ​ളി​യു​ന്നു​ണ്ട് എ​ന്ന കാ​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​നോ ക​രാ​റു​കാ​ര​നോ നി​ശ്ച​യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ നി​ര​വ​ധി ബ​ള്‍​ബു​ക​ളാ​ണ് പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ​ത്. മാ​നു​വ​ല്‍, ഓ​ട്ടോ​മാ​റ്റി​ക് എ​ന്നി​ങ്ങ​നെ ര​ണ്ടു ത​ര​ത്തി​ലു​ള്ള തെ​രു​വ് വി​ള​ക്കു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ല്‍ സ്ഥാ​പി​ച്ച​ത്. ഓ​ട്ടോ​മാ​റ്റി​ക് ബ​ള്‍​ബു​കൂ​ടെ സെ​ന്‍​സ​ര്‍ അ​ടി​ക്ക​ടി ത​ക​രാ​റി​ലാ​കു​ന്ന​തും പ​തി​വാ​ണ്. അ​തി​നാ​ല്‍ ബ​ള്‍​ബു​ക​ള്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ തെ​ളി​യു​ന്നി​ല്ല. ഇ​തി​നു പു​റ​മേ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി ബ​ള്‍​ബു​ക​ളാ​ണ് ദി​വ​സ​ങ്ങ​ളോ​ളം പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ലും തെ​ളി​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്.

ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സ​മ​യ​ത്താ​ണ് ഇ​പ്ര​കാ​രം വൈ​ദു​തി പാ​ഴാ​യി​പ്പോ​കു​ന്ന​ത്. വൈ​ദ്യു​തി ചാ​ര്‍​ജി​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ന് വ​ലി​യ ന​ഷ്ട​ത്തി​നും ഇ​ത് ഇ​ട​യാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി പ​റ​ഞ്ഞാ​ല്‍ ഉ​ട​നെ ശ​രി​യാ​ക്കാം എ​ന്ന സ്ഥി​രം മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും പ​രാ​തി​പ്പെ​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞു മാ​ത്ര​മാ​ണ് പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​ത്.

വൈ​ദ്യു​തി ബോ​ര്‍​ഡ് നി​ല​വി​ലെ പ​ല ലൈ​നു​ക​ളും ഇ​ന്‍​സു​ലേ​റ്റ​ഡ് കേ​ബി​ളാ​ക്കി മാ​റ്റി​വ​രി​ക​യാ​ണ്. മു​ന്‍​പ് ഈ ​ലൈ​നു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന തെ​രു​വു വി​ള​ക്കു​ക​ള്‍ അ​ഴി​ച്ചു​മാ​റ്റി​യ​ത് പു​നഃ​സ്ഥാ​പി​ക്കാ​നും ന​ട​പ​ടി​യി​ല്ല. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി മൂ​ലം പു​ര​യി​ട​ങ്ങ​ള്‍ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​ത്ത​തി​നാ​ല്‍ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും ക്ഷു​ദ്ര​ജീ​വി​ക​ളു​ടേ​യും വി​ഹാ​ര​കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​വ നേ​രം ഇ​രു​ട്ടി​യാ​ല്‍ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​രു​വു വി​ള​ക്കു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി തെ​ളി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

തെ​രു​വ് വി​ള​ക്ക് ക​ണ്ണ​ട​ച്ചു: ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

വൈ​ത്തി​രി: അ​ത്തി​മൂ​ല, വ​യ​നാം​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള പ​ല തെ​രു​വ് വി​ള​ക്കു​ക​ളും ക​ത്താ​ത്ത​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ ഇ​രു​ട്ട് പ​ട​രു​ന്ന​ത് യാ​ത്ര​ക്കാ​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഒ​രു​പോ​ലെ ഭീ​തി​യി​ലാ​ഴ്ത്തു​ക​യാ​ണ്. മാ​സ​ങ്ങ​ളാ​യി വി​ളി​പ്പാ​ട​ക​ലെ വെ​ളി​ച്ച​മി​ല്ലാ​തെ കി​ട​ക്കു​ന്ന തെ​രു​വ് വി​ള​ക്കു​ക​ൾ ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന പ​രാ​തി.

വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് കാ​ര​ണം കു​ഴി​ക​ളി​ലും മ​റ്റും വീ​ണ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും തെ​രു​വ് നാ​യ്ക്ക​ളു​ടെ​യും ശ​ല്യ​വും രൂ​ക്ഷ​മാ​യി. സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യ​വും ല​ഹ​രി സം​ഘ​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും കെ​എ​സ്ഇ​ബി​ക്കും പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. പു​തി​യ ബ​ൾ​ബു​ക​ൾ സ്ഥാ​പി​ക്കാ​നോ കേ​ടാ​യ​വ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തി​ക്കു​ന്ന​തി​നാ​യി മാ​റ്റി​വ​യ്ക്കു​ന്ന ഫ​ണ്ട് കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. തെ​രു​വ് വി​ള​ക്കു​ക​ൾ തെ​ളി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

District News

ഓ​ണ​ത്തി​നു​മു​മ്പ് ന​ഗ​ര​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​ക്കാ​ന്‍ തീ​രു​മാ​നം

ച​ങ്ങ​നാ​ശേ​രി: ഓ​ണ​ത്തി​നു​മു​മ്പ് ന​ഗ​ര​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​ക്കാ​ന്‍ തീ​രു​മാ​നം. വി​വി​ധ വാ​ര്‍​ഡു​ക​ളി​ലെ എ​ഴു​നൂ​റോ​ളം വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ തീ​രു​മാ​നം. ഇ​തി​നാ​യി ന​ഗ​ര​സ​ഭ ര​ണ്ട് ര​ക്ഷം രൂ​പ ഓ​ണ്‍​ഫ​ണ്ട് വി​നി​യി​യോ​ഗി​ക്കും. ഓ​രോ വാ​ര്‍​ഡു​ക​ളി​ലും ഇ​രു​പ​തി​നും മു​പ്പ​തി​നും ഇ​ട​യി​ല്‍ വ​ഴി​വി​ള​ക്കു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​ത്. അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ത്തി ഇ​രു​പ​ത് വാ​ട്ട് എ​ല്‍​ഇ​ഡി വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

മു​ന്‍ വ​ര്‍​ഷ​ത്തെ സ്പി​ല്‍​ഓ​വ​ര്‍ ഫ​ണ്ട് 15 ല​ക്ഷ​വും പു​തി​യ വ​ര്‍​ഷം പ​ത്തു​ല​ക്ഷ​വും വ​ഴി​വി​ള​ക്കി​നാ​യി ന​ഗ​ര​സ​ഭ മാ​റ്റിവ​ച്ചി​ട്ടു​ണ്ട്. ഡി​പി​സി ചേ​രാ​ത്ത​തു​മൂ​ലം ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​ന്‍ അം​ഗീ​കാ​രം ല​ഭി​ക്കു​ന്നി​ല്ല. ഇ​തു​മൂ​ലം മ​റ്റ് പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​തു​പോ​ലെ ത​ന്നെ വ​ഴി​വി​ഴ​ക്ക് തെ​ളി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കും അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ണ്‍​ ‍​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വ​ഴി​വി​ള​ക്ക് തെ​ളി​ക്കു​ന്ന​തി​നു​ള്ള ഓ​ട്ടോ​മാ​റ്റി​ക് ക​ണ്‍​ട്രോ​ള്‍ ഫ്യൂ​സു​ക​ള്‍ ന​ഗ​ര​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ കെ​എ​സ്ഇ​ബി ന​ട​ത്തി വ​രു​ക​യാ​ണ്. കേ​ടാ​യ വ​ഴി​വി​ള​ക്കു​ക​ള്‍ മാ​റ്റി പു​തി​യ എ​ല്‍​ഇ​ഡി വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ഈ ​ആ​ഴ്ച ആ​രം​ഭി​ക്കും. ഓ​ണ​ത്തി​നു​മു​മ്പ് വി​ള​ക്കു​ക​ള്‍ തെ​ളി​ക്കും എ​ന്ന് മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​മി ജോ​സ​ഫ് പ​റ​ഞ്ഞു.

 

District News

ന​ഗ​ര​ത്തി​ലും പു​ഴ​യോ​ര ന​ട​പ്പാ​ത​യി​ലും വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു തു​ട​ങ്ങി

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മീ​ഡി​യ​നു​ക​ളി​ല്‍ വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു തു​ട​ങ്ങി. ക​ച്ചേ​രി​ത്താ​ഴം മു​ത​ല്‍ പി​ഒ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. കെ​ല്‍​ട്രോ​ണി​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല. 44 പോ​സ്റ്റു​ക​ളി​ല്‍ 88 ലൈ​റ്റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.

പു​ഴ​യോ​ര ന​ട​പ്പാ​ത​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും, സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​തി​ക്ര​മ​ങ്ങ​ളി​ലും ത​ക​രാ​റി​ലാ​യ വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് ന​ഗ​ര​സ​ഭ​യും തു​ട​ക്കം കു​റി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള വി​ള​ക്കു​തൂ​ണു​ക​ളു​ടെ ഉ​യ​രം ആ​റ​ടി​യോ​ളം വ​ര്‍​ധി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ക​യാ​ണ്. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഓ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും.

ഏ​റെ നാ​ളു​ക​ളാ​യി ഇ​രു​ട്ടി​ലാ​യി​രു​ന്ന പ്ര​ദേ​ശം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി​യി​രു​ന്നു. ഇ​തേ​ത്തു​തു​ട​ര്‍​ന്നാ​ണ് ന​ഗ​ര​സ​ഭ വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു​തു​ട​ങ്ങി​യ​തെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി അ​റി​യി​ച്ചു.

District News

ഏ​നാ​ത്ത് പ​ക​ലും വഴിവി​ള​ക്കു​ക​ൾ ക​ത്തു​ന്നു

അ​ടൂ​ർ: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കെ ഏ​നാ​ത്ത് പ​ക​ൽ സ​മ​യ​ത്തും തെ​രു​വ് വി​ള​ക്കു​ക​ൾ അ​ണ​യാ​തെ ക​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും ഒ​രു പ​ക​ൽ മു​ഴു​വ​ൻ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.
രാ​ത്രി​യി​ൽ തെ​ളി​യി​ക്കു​ന്ന വി​ള​ക്കു​ക​ൾ രാ​വി​ലെ ത​ന്നെ ഓ​ഫ് ചെ​യ്യാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണം.

അ​ല്ലാ​ത്ത​പ​ക്ഷം, ആ​ർ​ക്കും ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​തെ പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ വി​ള​ക്കു​ക​ൾ ക​ത്തു​ന്ന​ത് വ​ലി​യ​തോ​തി​ൽ വൈ​ദ്യു​തി പാ​ഴാ​കാ​ൻ കാ​ര​ണ​മാ​കു​ന്നു.
ഏ​നാ​ത്ത് ക​വ​ല​യെ​യും ഇ​ളം​ഗ​മം​ഗ​ല​ത്തെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യി​ലും ഏ​നാ​ത്ത് ജം​ഗ്ഷ​നി​ലു​മൊ​ക്കെ​യു​ള്ള തെ​രു​വ് വി​ള​ക്കു​ക​ളാ​ണ് പ​ക​ലും അ​ണ​യാ​തെ കി​ട​ന്ന​ത്. വി​ള​ക്കു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ഓ​ഫ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ കെ​എ​സ്.​ബി ഏ​നാ​ത്ത് സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രും അ​ധി​കൃ​ത​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Latest News

Corehub Up