പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: ഓണത്തിനുമുമ്പ് നഗരത്തിലെ വഴിവിളക്കുകള്‍ തെളിക്കാന്‍ തീരുമാനം. വിവിധ വാര്‍ഡുകളിലെ എഴുനൂറോളം വഴിവിളക്കുകള്‍ തെളിക്കാനാണ് നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം. ഇതിനായി നഗരസഭ രണ്ട് രക്ഷം രൂപ ഓണ്‍ഫണ്ട് വിനിയിയോഗിക്കും. ഓരോ വാര്‍ഡുകളിലും ഇരുപതിനും മുപ്പതിനും ഇടയില്‍ വഴിവിളക്കുകളാണ് പ്രവര്‍ത്തിക്കാത്തത്. അറ്റകുറ്റ പണികള്‍ നടത്തി ഇരുപത് വാട്ട് എല്‍ഇഡി വിളക്കുകളാണ് സ്ഥാപിക്കുന്നത്.
മുന്‍ വര്‍ഷത്തെ സ്പില്‍ഓവര്‍ ഫണ്ട് 15 ലക്ഷവും പുതിയ വര്‍ഷം പത്തുലക്ഷവും വഴിവിളക്കിനായി നഗരസഭ മാറ്റിവച്ചിട്ടുണ്ട്. ഡിപിസി ചേരാത്തതുമൂലം ഫണ്ട് വിനിയോഗിക്കാന്‍ അംഗീകാരം ലഭിക്കുന്നില്ല. ഇതുമൂലം മറ്റ് പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കാത്തതുപോലെ തന്നെ വഴിവിഴക്ക് തെളിക്കാനുള്ള പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഓണ്‍ ഫണ്ട് ഉപയോഗിച്ച് വഴിവിളക്കുകള്‍ തെളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വഴിവിളക്ക് തെളിക്കുന്നതിനുള്ള ഓട്ടോമാറ്റിക് കണ്ട്രോള് ഫ്യൂസുകള്‍ നഗരത്തില്‍ സ്ഥാപിക്കുന്ന ജോലികള്‍ കെഎസ്ഇബി നടത്തി വരുകയാണ്. കേടായ വഴിവിളക്കുകള്‍ മാറ്റി പുതിയ എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഈ ആഴ്ച ആരംഭിക്കും. ഓണത്തിനുമുമ്പ് വിളക്കുകള്‍ തെളിക്കും എന്ന് മുൻസിപ്പൽ ചെയർമാൻ ജോമി ജോസഫ് പറഞ്ഞു.
Tags : streetlights NattuVishasham DistrictNews