x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​രോ​ർ​ജ വ​ഴി​വി​ള​ക്കു​ക​ൾ മി​ഴി​യ​ട​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ; പ്ര​കാ​ശി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ളി​ല്ല

വെബ് ഡെസ്ക്
Published: August 18, 2026 10:24 PM IST | Updated: August 18, 2026 10:24 PM IST

ക​രി​മ്പി​ൻ​തോ​ട് ജം​ഗ്ഷ​നി​ലെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ സോ​ളാ​ർ മി​നി​മാ​സ്റ്റ് ലൈ​റ്റ്

എ​രു​മേ​ലി: അ​ഞ്ച് വ​ർ​ഷം മു​മ്പ് ക​രി​മ്പി​ൻ​തോ​ട് ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ വ​ഴി​വി​ള​ക്കു​ക​ൾ മൂ​ന്ന​ര വ​ർ​ഷ​മാ​യി പ്ര​കാ​ശി​ക്കു​ന്നി​ല്ല. താ​ലൂ​ക്കി​ലെ ടൗ​ണു​ക​ളി​ൽ ഇ​തേ അ​വ​സ്ഥ പ​ല​യി​ട​ത്തും കാ​ണാം. എം​പി, എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഫ​ണ്ടു​ക​ളി​ലാ​ണ് ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​വ സ്ഥാ​പി​ച്ചു ക​ഴി​യു​ന്ന​തോ​ടെ പ്ര​വ​ർ​ത്ത​നം, പ​രി​പാ​ല​നം എ​ന്നി​വ അ​താ​തു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല​യി​ലേ​ക്ക് മാ​റു​ക​യാ​ണ്. ചു​രു​ക്ക​ത്തി​ൽ ഇ​വ അ​താ​തു സ്ഥ​ല​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്ത്‌ ആ​സ്തി ആ​യി മാ​റു​ക​യാ​ണ്.

ഓ​രോ വി​ള​ക്കു​ക​ൾ​ക്കും മൂ​ന്ന് വ​ർ​ഷം വാ​റ​ന്‍റി കാ​ലാ​വ​ധി​യോ​ടെ​യാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഈ ​മൂ​ന്ന് വ​ർ​ഷ വാ​റ​ന്‍റി കാ​ല​യ​ള​വി​ൽ വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യാ​ൽ വി​ള​ക്കു​ക​ൾ വ​ച്ച സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ച്ചാ​ൽ സൗ​ജ​ന്യ​മാ​യി ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ, ത​ക​രാ​റു​ക​ൾ കൃ​ത്യ​മാ​യി അ​റി​യി​ക്കു​ന്നി​ല്ല. വാ​റ​ന്‍റി കാ​ലാ​വ​ധി ക​ഴി​യു​ന്ന​തോ​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ൽ അ​താ​ത് പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ ഫ​ണ്ടും പ​ദ്ധ​തി​യും ആ​വി​ഷ്‌​ക​രി​ച്ച് അ​നു​മ​തി നേ​ടി​യാ​ലാ​ണ് സാ​ധ്യ​മാ​വു​ക. എ​ന്നാ​ൽ ഇ​ത് ഉ​ണ്ടാ​കാ​റി​ല്ല. ഇ​തോ​ടെ കേ​ടാ​യ ലൈ​റ്റു​ക​ൾ കാ​ഴ്ച വ​സ്തു​ക്ക​ളാ​യി മാ​റു​ന്നു. ഇ​തേ സ്ഥ​ല​ത്ത് വീ​ണ്ടും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ വീ​ണ്ടും സ്ഥാ​പി​ക്കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്.

പ​ല​തി​നും ബാ​റ്റ​റി, ബ​ൾ​ബ് ത​ക​രാ​റു​ക​ളാ​ണ് പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ന്ന തു​ട​ക്ക​കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് അ​പ്പോ​ൾ ത​ന്നെ അ​റി​യി​ച്ചാ​ൽ വാ​റ​ന്‍റി കാ​ല​യ​ള​വി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ചെ​ല​വി​ല്ലാ​തെ ലൈ​റ്റു​ക​ൾ വ​ച്ച അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും. എ​ന്നാ​ൽ, ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ശേ​ഷം ആ​റ് മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും പ​ഞ്ചാ​യ​ത്തു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ല.

2020-21 സാ​മ്പ​ത്തി​ക വ​ർ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഫ​ണ്ടി​ലാ​ണ് ക​രി​മ്പി​ൻ​തോ​ട് ജം​ഗ്ഷ​നി​ൽ സൗ​ര വി​ള​ക്ക് സ്ഥാ​പി​ച്ച​ത്. ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം ഇ​ത് പ്ര​കാ​ശി​ച്ചു. പി​ന്നെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. ഇ​പ്പോ​ൾ അ​ഞ്ച് വ​ർ​ഷം ക​ഴി​ഞ്ഞു. ലൈ​റ്റ് പ്ര​കാ​ശി​പ്പി​ക്കാ​ൻ ഇ​തി​നി​ടെ ന​ട​പ​ടി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ല. നി​ല​വി​ൽ എ​ത്ര സോ​ളാ​ർ ലൈ​റ്റു​ക​ൾ ഉ​ണ്ടെ​ന്നും പ്ര​വ​ർ​ത്ത​നം ഇ​ല്ലാ​ത്ത​വ ഏ​തൊ​ക്കെ ആ​ണെ​ന്നും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും മൊ​ത്ത​ത്തി​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി​യും ഫ​ണ്ടും ഇ​തോ​ടൊ​പ്പം രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ വ​ഴി​വി​ള​ക്കു​ക​ൾ എ​പ്പോ​ഴും പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ​കു​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

 

 

Tags : Local News Nattuvishesham Solar streetlights

Recent News

Corehub Up