x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ത്തി​ലും പു​ഴ​യോ​ര ന​ട​പ്പാ​ത​യി​ലും വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 27, 2026 02:17 AM IST | Updated: July 27, 2026 02:17 AM IST

മൂ​വാ​റ്റു​പു​ഴ പു​ഴ​യോ​ര ന​ട​പ്പാ​ത​യി​ൽ വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്നു.

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മീ​ഡി​യ​നു​ക​ളി​ല്‍ വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു തു​ട​ങ്ങി. ക​ച്ചേ​രി​ത്താ​ഴം മു​ത​ല്‍ പി​ഒ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. കെ​ല്‍​ട്രോ​ണി​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല. 44 പോ​സ്റ്റു​ക​ളി​ല്‍ 88 ലൈ​റ്റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.

പു​ഴ​യോ​ര ന​ട​പ്പാ​ത​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും, സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​തി​ക്ര​മ​ങ്ങ​ളി​ലും ത​ക​രാ​റി​ലാ​യ വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് ന​ഗ​ര​സ​ഭ​യും തു​ട​ക്കം കു​റി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള വി​ള​ക്കു​തൂ​ണു​ക​ളു​ടെ ഉ​യ​രം ആ​റ​ടി​യോ​ളം വ​ര്‍​ധി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ക​യാ​ണ്. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഓ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും.

ഏ​റെ നാ​ളു​ക​ളാ​യി ഇ​രു​ട്ടി​ലാ​യി​രു​ന്ന പ്ര​ദേ​ശം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി​യി​രു​ന്നു. ഇ​തേ​ത്തു​തു​ട​ര്‍​ന്നാ​ണ് ന​ഗ​ര​സ​ഭ വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു​തു​ട​ങ്ങി​യ​തെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews streetlights

Recent News

Corehub Up