x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​വ​ഴി​വി​ള​ക്കു​ക​ള്‍ മി​ഴി​യ​ട​ച്ചു; കോ​ട്ട​യം നഗരം ഇ​രു​ട്ടി​ല്‍

വെബ് ഡെസ്ക്
Published: September 13, 2026 11:37 PM IST | Updated: September 13, 2026 11:37 PM IST

വെ​ളി​ച്ച​മി​ല്ലാ​ത്ത ക​ഞ്ഞി​ക്കു​ഴി ജം​ഗ്ഷ​ന്‍.

കോ​ട്ട​യം: വ​ഴി​വി​ള​ക്കു​ക​ള്‍ മി​ഴി​യ​ട​ച്ച​തോ​ടെ കോ​ട്ട​യം പ​ട്ട​ണം ഇ​രു​ട്ടി​ല്‍. സ​ന്ധ്യ​മ​യ​ങ്ങി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​യ്ക്കു​ന്ന​തോ​ടെ ന​ഗ​ര​വും ന​ഗ​ര​പ്രാ​ന്ത​ങ്ങ​ളും കൂ​രി​രു​ട്ടി​ലാ​ണ്. സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍, തി​രു​ന​ക്ക​ര, ശീ​മാ​ട്ടി റൗ​ണ്ടാ​ന, ബേ​ക്ക​ര്‍ ജം​ഗ്ഷ​ന്‍, ലോ​ഗോ​സ്, ക​ള​ക്ട​റേ​റ്റ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്ലാം സ​ന്ധ്യ​മ​യ​ങ്ങി​യാ​ല്‍ ഇ​രു​ട്ടാ​ണ്. രാ​ത്രി​യി​ല്‍ നി​ര​വ​ധി പേ​ര്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ക​യും ബ​സി​ല്‍ വ​ന്നി​റ​ങ്ങു​ക​യും ചെ​യ്യു​ന്ന ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍ പെ​ട്രോ​ള്‍ പ​മ്പ്, രാ​ത്രി ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വെ​ളി​ച്ച​മാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യം.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്നി​റ​ങ്ങു​ന്ന നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ലോ​ഗോ​സ് ജം​ഗ്ഷ​നി​ല്‍ രാ​ത്രി​യി​ല്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന​ത്. ഇ​വി​ടെ കൂ​രാ​ക്കൂ​രി​രു​ട്ടാ​ണ്. ന​ഗ​ര​ക​വാ​ട​ങ്ങ​ളാ​യ നാ​ഗ​മ്പ​ട​ത്തും ഐ​ഡ ജം​ഗ്ഷ​നി​ലും കോ​ടി​മ​ത​യി​ലും ക​ഞ്ഞി​ക്കു​ഴി​യി​ലും സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല.

നാ​ഗ​മ്പ​ട​ത്തെ റൗ​ണ്ടാ​ന​യി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​നം സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​ല​ങ്കാ​ര ബ​ള്‍​ബു​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​കാ​ശി​ക്കു​ന്ന​ത്. ഇ​വി​ടെ ഒ​രു ഹൈ​മാ​സ്റ്റ് ലൈ​റ്റും മൂ​ന്ന് സോ​ളാ​ര്‍ ലൈ​റ്റു​ക​ളു​മു​ണ്ടെ​ങ്കി​ലും ഇ​വ മി​ഴി​യ​ട​ച്ചി​ട്ട് നാ​ളു​ക​ളാ​യി. നാ​ഗ​മ്പ​ടം മേ​ല്‍​പാ​ല​ത്തി​ലും വെ​ളി​ച്ച​മി​ല്ല. ഇ​വി​ടെ​യും ട്രെ​യി​നി​ല്‍ എ​ത്തു​ന്ന നി​ര​വ​ധി പേ​ര്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന​താ​ണ്. മേ​ല്‍​പാ​ല​ത്തി​ലെ ഫു​ട്പാ​ത്തി​ല്‍ സ്ലാ​ബു​ക​ള്‍ ഇ​ള​കി​ക്കി​ട​ക്കു​ന്ന​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു.

മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് പ​ല​രും ഇ​തു​വ​ഴി ന​ട​ന്നു​പോ​കു​ന്ന​ത്. ന​ഗ​ര​ത്തെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കാ​ന്‍ നി​ലാ​വ് എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ച്ച ന​ഗ​ര​വെ​ളി​ച്ച പ​ദ്ധ​തി​യി​ലെ ലൈ​റ്റു​ക​ളും തെ​ളി​യു​ന്നി​ല്ല. എം​സി റോ​ഡി​ലും കെ​കെ റോ​ഡി​ലും ചി​ല ലൈ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​കാ​ശി​ക്കു​ന്ന​ത്. എം​സി റോ​ഡി​ല്‍ നി​ര​വ​ധി സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗ​വും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്. പ​ല​തും വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു ത​ക​ര്‍​ന്നും ബാ​റ്റ​റി​ക​ള്‍ ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലു​മാ​ണ്.

മി​ക്ക പോ​സ്റ്റു​ക​ളി​ലും സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തു പ​ക​ല്‍ കാ​ണാ​മെ​ങ്കി​ലും പ്ര​കാ​ശി​ക്കു​ന്ന​തു ചി​ല​തു മാ​ത്രം. കു​മ​ര​കം റോ​ഡ്, പു​തു​പ്പ​ള്ളി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. ന​ഗ​ര​ത്തി​നു സ​മീ​പ​ത്തെ മി​ക്ക റോ​ഡു​ക​ളി​ലും സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ്. 

ന​ഗ​ര​സ​ഭ​യി​ലെ 53 വാ​ര്‍​ഡു​ക​ളി​ലെ​യും വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​ക്കു​ന്ന​തി​നു​ള്ള ഫ​ല​പ്ര​ദ​മാ​യൊ​രു പ​ദ്ധ​തി നി​ല​വി​ലി​ല്ല. അ​ടി​യ​ന്ത​ര​മാ​യി ഒ​രു പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ക​യും വ​ഴി വി​ള​ക്കു​ക​ള്‍ തെ​ളി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ച​യ്യ​ണം.

കെ. ​ശ​ങ്ക​ര​ന്‍, കൗ​ണ്‍​സി​ല​ര്‍, കോ​ട്ട​യം ന​ഗ​ര​സ​ഭ

ന​ഗ​രം മാ​ത്ര​മ​ല്ല സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും ഇ​രു​ട്ടി​ലാ​ണ്. നി​ല​വി​ല്‍ ഒ​രു ക​രാ​റു​കാ​ര​നു​ണ്ട്. പ​ക്ഷേ, ക​രാ​ര്‍ തു​ക കു​ടി​ശി​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് ഉ​ഴ​പ്പു​ക​യാ​ണ്. അ​യാ​ള്‍​ക്ക് 30 ല​ക്ഷം രൂ​പ​യോ​ളം കൊ​ടു​ക്കാ​നു​ണ്ട്. അ​തു കൊ​ടു​ത്തു​തീ​ര്‍​ത്താ​ല്‍ മാ​ത്ര​മേ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​ര​മാ​കൂ.

അ​ഡ്വ. ഷീ​ജ അ​നി​ല്‍, കൗ​ണ്‍​സി​ല​ര്‍, കോ​ട്ട​യം ന​ഗ​ര​സ​ഭ

ക​രാ​റു​കാ​ര്‍​ക്ക് ഇ​തു സം​ബ​ന്ധി​ച്ചു കൃ​ത്യ​മാ​യ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള​തു കൂ​ടാ​തെ പു​തി​യ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​നും ഒ​രു​ങ്ങു​ക​യാ​ണ്. അ​ധി​കം താ​മ​സി​യാ​തെ ലൈ​റ്റു​ക​ളെ​ല്ലാം പൂ​ര്‍​ണ​മാ​യും തെ​ളി​യും.

എം.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍, ചെ​യ​ര്‍​മാ​ന്‍, കോ​ട്ട​യം ന​ഗ​ര​സ​ഭ

Tags : Streetlights NattuVishasham DistrictNews

Recent News

Corehub Up