x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വ് വി​ള​ക്ക് ക​ണ്ണ​ട​ച്ചു: ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

വെബ് ഡെസ്ക്
Published: July 29, 2026 03:05 AM IST | Updated: July 29, 2026 03:05 AM IST

പ്രതീകാത്മക ചിത്രം

വൈ​ത്തി​രി: അ​ത്തി​മൂ​ല, വ​യ​നാം​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള പ​ല തെ​രു​വ് വി​ള​ക്കു​ക​ളും ക​ത്താ​ത്ത​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ ഇ​രു​ട്ട് പ​ട​രു​ന്ന​ത് യാ​ത്ര​ക്കാ​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഒ​രു​പോ​ലെ ഭീ​തി​യി​ലാ​ഴ്ത്തു​ക​യാ​ണ്. മാ​സ​ങ്ങ​ളാ​യി വി​ളി​പ്പാ​ട​ക​ലെ വെ​ളി​ച്ച​മി​ല്ലാ​തെ കി​ട​ക്കു​ന്ന തെ​രു​വ് വി​ള​ക്കു​ക​ൾ ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന പ​രാ​തി.

വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് കാ​ര​ണം കു​ഴി​ക​ളി​ലും മ​റ്റും വീ​ണ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും തെ​രു​വ് നാ​യ്ക്ക​ളു​ടെ​യും ശ​ല്യ​വും രൂ​ക്ഷ​മാ​യി. സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യ​വും ല​ഹ​രി സം​ഘ​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും കെ​എ​സ്ഇ​ബി​ക്കും പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. പു​തി​യ ബ​ൾ​ബു​ക​ൾ സ്ഥാ​പി​ക്കാ​നോ കേ​ടാ​യ​വ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തി​ക്കു​ന്ന​തി​നാ​യി മാ​റ്റി​വ​യ്ക്കു​ന്ന ഫ​ണ്ട് കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. തെ​രു​വ് വി​ള​ക്കു​ക​ൾ തെ​ളി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Tags : Streetlights NattuVishasham DistrictNews

Recent News

Corehub Up