Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VD Satheeshan

മു​ഖ്യ​മ​ന്ത്രി​ക്ക് സ്വീ​ക​ര​ണം; ച​ട​ങ്ങി​ൽ ശ്രീ​കു​മാ​ര​ൻ ത​മ്പി​യും മോ​ഹ​ൻ​ലാ​ലും പ​ങ്കെ​ടു​ക്കും

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്ന ച​ട​ങ്ങി​ൽ ഗാ​ന​ര​ച​യി​താ​വ് ശ്രീ​കു​മാ​ര​ൻ ത​മ്പി​യും ന​ട​ൻ മോ​ഹ​ൻ​ലാ​ലും പ​ങ്കെ​ടു​ക്കും.

പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്വീ​ക​ര​ണം. സ​മൂ​ഹം ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ്വീ​ക​ര​ണം ശ്രീ​കു​മാ​ര​ൻ ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​റ​വൂ​ർ പൗ​രാ​വ​ലി​യു​ടെ ആ​ദ​രം മോ​ഹ​ൻ​ലാ​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കും. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യെ ആ​ദ​രി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പേ​ര് വി​വ​ര​ങ്ങ​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ ര​മേ​ഷ് ഡി. ​കു​റു​പ്പ് അ​റി​യി​ച്ചു.

Movies

വേ​ണു​ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ ത​ന്നെ ഇ​രു​ന്നാ​ൽ മ​തി, സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക​ണം: സു​ധീ​ർ

വി.​ഡി. സ​തീ​ശ​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​ക​ണം എ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ ത​ന്നെ ഇ​രു​ന്നാ​ൽ മ​തി​യെ​ന്നും ന​ട​ൻ സു​ധീ​ർ. 

നി​ങ്ങ​ളോ​ടു​ള്ള പ്ര​ണ​യം കൊ​ണ്ടോ പ്രേ​മം കൊ​ണ്ടോ ന​ന്മ കൊ​ണ്ടോ ഒ​ന്നു​മ​ല്ല ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ഒ​രു ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ച്ചു​കൊ​ണ്ടാ​ണ് അ​ത് ന​ട​ന്ന​തെ​ന്നും സു​ധീ​ർ കു​റി​ച്ചു. 

‘‘എ​ന്‍റെ പൊ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ​രേ നി​ങ്ങ​ളൊ​രു തീ​രു​മാ​ന​മെ​ടു​ക്ക്. മ​നു​ഷ്യ​ന് ടി​വി​യോ ഫെ​യ്സ്ബു​ക്കോ ഇ​ൻ​സ്റ്റ​യോ തു​റ​ക്കാ​ൻ ര​ക്ഷ​യി​ല്ല. എ​ന്തു​വാ ഇ​ത്, നി​ങ്ങ​ളോ​ടു​ള്ള പ്ര​ണ​യം കൊ​ണ്ടോ പ്രേ​മം കൊ​ണ്ടോ ന​ന്മ കൊ​ണ്ടോ ഒ​ന്നു​മ​ല്ല, ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്, അ​ല്ല. ഒ​രു ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ച്ചു, അ​തു​കൊ​ണ്ടാ​ണ്.

അ​തു നി​ങ്ങ​ളു​ടെ ക്രെ​ഡി​റ്റ് ആ​യോ വ​ലി​യ സം​ഭ​വ​മാ​യോ ഒ​ന്നും കാ​ണ​ല്ലേ, കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ മ​ണ്ട​ന്മാ​രൊ​ന്നു​മ​ല്ല, വെ​റു​തെ വെ​റു​പ്പി​ക്ക​ല്ലേ. നി​ങ്ങ​ളെ​ല്ലാ​വ​രും കൂ​ടി ന​റു​ക്കി​ട്ടോ തീ​രു​മാ​ന​മെ​ടു​ത്തോ ഒ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​ക്.

ആ ​മ​നു​ഷ്യ​ൻ കു​റെ കി​ട​ന്ന് ക​ഷ്ട​പ്പെ​ട്ട​ത​ല്ലേ, അ​ങ്ങേ​രെ ആ​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം. പി​ന്നെ നി​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഉ​ണ്ട​ല്ലോ. എ​ന്തു വേ​ണ​മെ​ങ്കി​ലും ചെ​യ്തോ, വെ​റു​പ്പി​ക്ക​ല്ല്. 

ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​ത്തി​ൽ കു​റ​ച്ച് സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ ഒ​ള്ളൂ നി​ങ്ങ​ൾ, ഇ​നി അ​തും കൂ​ടി ഇ​ല്ലാ​താ​കും. കെ.​സി. വേ​ണു​ഗോ​പാ​ല്‍ സാ​റി​നോ​ട് ഒ​ര​പേ​ക്ഷ​യു​ണ്ട്, നി​ങ്ങ​ൾ ക​ഴി​യു​ന്ന​തും കേ​ര​ള​ത്തി​ൽ വ​രാ​തി​രി​ക്കു​ക.

ഡ​ല്‍​ഹി​യി​ൽ ഇ​രു​ന്ന് ഇ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ക. ഇ​വി​ടു​ത്തെ മു​ഖ്യ​മ​ന്ത്രി​യേ​ക്കാ​ൾ വ​ലി​യ പ​വ​ർ ഉ​ള്ള ആ​ളാ​ണ് നി​ങ്ങ​ൾ, ഡ​ൽ​ഹി​യി​ൽ നി​ന്നും നി​ങ്ങ​ൾ ഇ​ങ്ങോ​ട്ടു പോ​ന്നാ​ൽ അ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ ആ​ര് നോ​ക്കും. അ​വി​ടെ അ​ടു​പ്പി​ൽ പൂ​ച്ച പെ​റ്റു​കി​ട​ക്കും, ആ​രും ഉ​ണ്ടാ​കി​ല്ല.

ത​ല​പ്പി​ത്തി​രി​ക്കു​ന്ന നേ​താ​വി​നെ ക​ണ്ടൊ​ന്നും ഒ​രു​കാ​ര്യ​വും പ്ലാ​ൻ ചെ​യ്യ​രു​ത്. ചീ​റ്റി​പ്പോ​കും, മ​ന​സി​ലാ​യി​ല്ലേ, ഇ​ങ്ങോ​ട്ട് വ​ര​ണ്ട, നി​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി ത​ന്നെ​യാ​ണ് ന​ല്ല​ത്.’’​സു​ധീ​റി​ന്‍റെ വാ​ക്കു​ക​ൾ.

 

Kerala

പ്രി​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യാ​യി പി​ണ​റാ​യി, പി​ന്നാ​ലെ സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റ​ത്തി​നു​ള്ള സാ​ധ്യ​ത തെ​ളി​യു​ന്നു. കോ​ൺ​ഗ്ര​സ് ന​യി​ക്കു​ന്ന യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം മ​റി​ക​ട​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്പോ​ഴും, മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വോ​ട്ട​ർ​മാ​രു​ടെ ആ​ദ്യ പ​രി​ഗ​ണ​ന പി​ണ​റാ​യി വി​ജ​യ​ന് ത​ന്നെ​യാ​ണ്.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം നി​ല​നി​ൽ​ക്കു​മ്പോ​ഴും മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ത്ഥി​യാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പി​ന്തു​ണ​യ്ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​നെ​യാ​ണ്. 33% വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് 21% പി​ന്തു​ണ​യോ​ടെ തൊ​ട്ടു​പി​ന്നി​ൽ.

യു​ഡി​എ​ഫ് ഇ​ത്ത​വ​ണ 78 മു​ത​ൽ 90 വ​രെ സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട 71 എ​ന്ന സം​ഖ്യ യു​ഡി​എ​ഫ് അ​നാ​യാ​സം മ​റി​ക​ട​ക്കു​മെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ഹാ​ട്രി​ക് വി​ജ​യം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ എ​ൽ​ഡി​എ​ഫി​ന് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ നി​രാ​ശ ന​ൽ​കു​ന്ന​താ​ണ്. എ​ൽ​ഡി​എ​ഫി​ന് 50 മു​ത​ൽ 60 വ​രെ സീ​റ്റു​ക​ൾ മാ​ത്ര​മേ ല​ഭി​ക്കാ​നി​ട​യു​ള്ളൂ എ​ന്നാ​ണ് പ്ര​വ​ച​നം. മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ വ്യ​ക്തി​പ്ര​ഭാ​വ​ത്തി​ന് വ​ലി​യ ഇ​ടി​വ് സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, ഭ​ര​ണ​ത്തോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ സ​മീ​പ​ന​ത്തി​ൽ മാ​റ്റം വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് സ​ർ​വേ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

 

Kerala

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള സം​വാ​ദം: 'ഫേ​സ്ബു​ക്കി​ൽ ത്രി​ല്ലി​ല്ല, നേ​രി​ട്ട് വേ​ണം'; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി വി.​ഡി. സ​തീ​ശ​ൻ

പ​റ​വൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി സം​വാ​ദം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ൽ ത​ന്‍റെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഫേ​സ്ബു​ക്കി​ലൂ​ടെ​യു​ള്ള സം​വാ​ദ​ങ്ങ​ളി​ൽ ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്നും, രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ ജ​ന​മ​ധ്യ​ത്തി​ൽ നേ​രി​ട്ട് സം​വ​ദി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ എ​ഴു​ത്തു​ക​ളേ​ക്കാ​ൾ, ജ​ന​ങ്ങ​ൾ സാ​ക്ഷി​ക​ളാ​കു​ന്ന തു​റ​ന്ന വേ​ദി​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി വി​ക​സ​ന-​ഭ​ര​ണ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​ണ് താ​ൻ വെ​ല്ലു​വി​ളി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​ൽ വ​ലി​യ 'ത്രി​ല്ലി​ല്ലെ​ന്ന്' അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ളും ഭ​ര​ണ നേ​ട്ട​ങ്ങ​ളും നേ​ർ​ക്കു​നേ​ർ ച​ർ​ച്ച ചെ​യ്യ​പ്പെ​ട​ട്ടെ എ​ന്നും, അ​തി​ൽ ജ​ന​ങ്ങ​ൾ തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ എ​ന്നു​മാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. വി​ക​സ​ന മു​ര​ടി​പ്പും അ​ഴി​മ​തി​യും ഉ​യ​ർ​ത്തി​ക്കാ​ട്ടി സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തു​കൊ​ണ്ടു​ള്ള കൃ​ത്യ​മാ​യ മ​റു​പ​ടി വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​തീ​ശ​ന്‍റെ ഈ ​പ​രി​ഹാ​സം ക​ല​ർ​ന്ന പ്ര​തി​ക​ര​ണം.

 

District News

ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മൈ​ക്ക് സെ​റ്റ് വാ​ങ്ങി ന​ൽ​കു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത മൈ​ക്ക് സെ​റ്റ് തി​രി​കെ​ത​രാ​ത്ത പ​ക്ഷം ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​ണ്‍​ഗ്ര​സി​ന്‍റെ ചെ​ല​വി​ൽ മൈ​ക്ക് സെ​റ്റ് വാ​ങ്ങി ന​ൽ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ മൈ​ക്ക് എ​ടു​ത്തു​കൊ​ണ്ടു​പോ​യ പോ​ലീ​സി​നെ​തി​രെ മോ​ഷ​ണ​ത്തി​ന് കേ​സെ​ടു​ക്ക​ണം. ആ​ശ​മാ​രു​ടെ വാ​ക്കു​ക​ൾ ജ​നം കേ​ൾ​ക്കു​ന്ന​തി​നെ സ​ർ​ക്കാ​ർ എ​ന്തി​ന് ഭ​യ​പ്പെ​ടു​ന്നു. സം​സ്ഥാ​നം ക​ട്ടു​മു​ടി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ രോ​ദ​നം കേ​ൾ​ക്കാ​ൻ മ​ന​സി​ല്ല. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ച​വി​ട്ടി​മെ​തി​ക്കു​ന്ന​തെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി​സി വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, ഭാ​ര​വാ​ഹി​ക​ളാ​യ പാ​ലോ​ട് ര​വി, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, എം.​എ വാ​ഹി​ദ്, ബി.​ആ​ർ.​എം ഷ​ഫീ​ർ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Kerala

ത​ദ്ദേ​ശ വോ​ട്ട​ര്‍ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത് സി​പി​എം നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ; വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന് സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. വി​വ​ര​ശേ​ഖ​ര​ണ​ത്തി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ സ​ഹാ​യം തേ​ടി​യ​തി​ലൂ​ടെ​യാ​ണ് ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ത്തി​യ​തെ​ന്ന് സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

ക​ഴി​ഞ്ഞ ത​വ​ണ വോ​ട്ട് ചെ​യ്ത പ​ല​രു​ടെ​യും വോ​ട്ടു​ക​ള്‍ പ​ട്ടി​ക​യി​ലി​ല്ല. മൂ​ന്നും നാ​ലും വ​ര്‍​ഷം മു​മ്പ് മ​രി​ച്ച​വ​രു​ടെ പേ​രു​ക​ള്‍ പോ​ലും പ​ട്ടി​ക​യി​ലു​ണ്ട്. ഒ​രു വീ​ട്ടി​ലു​ള്ള​വ​രു​ടെ വോ​ട്ട് പോ​ലും പ​ല വാ​ര്‍​ഡു​ക​ളി​ലാ​യാ​ണ്. ഒ​രു തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​മ്പ​റി​ല്‍ ഒ​ന്നി​ല​ധി​കം വോ​ട്ടു​ക​ളു​ണ്ട്. ഇ​തി​ന്‍റെ​യെ​ല്ലാം തെ​ളി​വു​ക​ള്‍ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ടെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തീ​രാ​ജ് നി​യ​മം അ​നു​സ​രി​ച്ച് പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി​വ​രെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​മെ​ന്നാ​ണ്. എ​ന്നാ​ല്‍ നി​ല​വി​ല്‍ ഇ​ത് 15 ദി​വ​സ​ത്തേ​ക്ക് പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത് എ​ന്തി​നാ​ണെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു.

ഇ​ത്ത​വ​ണ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ എ​ണ്ണം കു​റ​ച്ചു. രാ​ത്രി പ​ത്താ​യാ​ലും പോ​ളിം​ഗ് തീ​രാ​ത്ത അ​വ​സ്ഥാ​ണ് നി​ല​വി​ലു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. ഇ​ത് മാ​റ്റാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

ചി​കി​ത്സ വേ​ണ്ട​ത് ആ​രോ​ഗ്യ വ​കു​പ്പി​നെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പി​ആ​ര്‍ ഏ​ജ​ന്‍​ജി​ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന വി​ശേ​ഷ​ണ​ങ്ങ​ള്‍ അ​ല്ല യ​ഥാ​ര്‍​ഥ ആ​രോ​ഗ്യ കേ​ര​ളം. ചി​കി​ത്സ വേ​ണ്ട​ത് ആ​രോ​ഗ്യ വ​കു​പ്പി​നാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന്യൂ​റോ​ളി വി​ഭാ​ഗം മേ​ധാ​വി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. കാ​ല​ങ്ങ​ളാ​യി പ്ര​തി​പ​ക്ഷം ആ​വ​ര്‍​ത്തി​ച്ച് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളും ഇ​തു​ത​ന്നെ​യാ​ണ്.


സ​ര്‍​ജ​റി ചെ​യ്താ​ല്‍ തു​ന്നി​ക്കൂ​ട്ടാ​നു​ള്ള നൂ​ലു പോ​ലും ഇ​ല്ലാ​ത്ത മെ​ഡി​ക്ക​ല്‍ കേ​ള​ജു​ക​ള്‍ കേ​ര​ള​ത്തി​ലു​ണ്ട്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രു​ന്നും സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​മി​ല്ല. ഇ​ര​ന്നു മ​ടു​ത്തെ​ന്നാ​ണ് ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​ത്. രോ​ഗി ത​ന്നെ സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യും ആ​രോ​ഗ്യ കി​ര​ണ​വും ഹൃ​ദ്യ​വും ജെ​എ​സ്എ​സ്‌​കെ​യും നി​ല​ച്ചു. മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന് കോ​ടി​ക​ള്‍ കു​ടി​ശി​ക വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് മ​രു​ന്നു​ക​ള്‍ കി​ട്ടാ​താ​യ​ത്.


കു​ടി​ശി​ക ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മ​രു​ന്നു വി​ത​ര​ണ ക​മ്പ​നി​ക​ള്‍ 30 ശ​ത​മാ​നം വ​രെ​യാ​ണ് വി​ല വ​ര്‍​ധി​പ്പി​ച്ച​ത്. പ​ല ക​മ്പ​നി​ക​ളും മ​രു​ന്നി​ന്‍റെ​യും ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​ത​ര​ണം നി​ര്‍​ത്തി. വി​ഷ​യം ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ചി​ട്ടും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ മ​റു​പ​ടി​യാ​ണ് മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത്. കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​രം​ഗ​ത്തെ കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​ന് യു​ഡി​എ​ഫ് നി​യോ​ഗി​ക്കു​ന്ന ഹെ​ല്‍​ത്ത് ക​മ്മി​ഷ​ന്‍ ഇ​ന്നു മു​ത​ല്‍ നി​ല​വി​ല്‍ വ​രു​മെ​ന്നും വി.​ഡി. സ​തീ​ഷ​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up