x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ലിം കു​മാ​റി​ന്‍റെ പേ​രി​ൽ കൊ​ച്ചി​യി​ൽ സ്മാ​ര​ക​മ​ന്ദി​രം; ബജറ്റിൽ പ്രഖ്യാപനവുമായി സതീശൻ


Published: June 19, 2026 10:53 AM IST | Updated: June 19, 2026 11:17 AM IST

അ​ന്ത​രി​ച്ച ന​ട​ൻ സ​ലിം കു​മാ​റി​നാ​യി കൊ​ച്ചി​യി​ൽ സ്മാ​ര​ക മ​ന്ദി​രം നി​ർ​മി​ക്കു​മെ​ന്ന് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​നം. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ ഇ​തി​നാ​യി ഒ​രു​കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ഈ ​സ്മാ​ര​കം നി​ർ​മി​ക്കു​ക.

സ​ലിം കു​മാ​റു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു വി.​ഡി. സ​തീ​ശ​ൻ. അ​ദ്ദേ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ന് പി​ന്നാ​ലെ സ​തീ​ശ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പും ഏ​റെ വൈ​കാ​രി​ക​മാ​യി​രു​ന്നു. സ​ലിം കു​മാ​ർ ത​നി​ക്ക് വെ​റു​മൊ​രു ച​ല​ച്ചി​ത്ര താ​രം മാ​ത്ര​മ​ല്ലാ​യി​രു​ന്നെ​ന്നും, സ്വ​ന്തം കൂ​ട​പ്പി​റ​പ്പും കു​ടും​ബാം​ഗ​വു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ച​ത്.

ജൂ​ൺ ആ​റി​നാ​ണ് സ​ലിം കു​മാ​ർ വി​ട​വാ​ങ്ങി​യ​ത്. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Tags : Salim Kumar vd satheeshan budget

Recent News

Corehub Up