വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ മലയാള സിനിമയ്ക്കായി നടത്തിയ പ്രഖ്യാപനങ്ങളിൽ നന്ദി പറഞ്ഞ് നടി മല്ലിക സുകുമാരൻ. ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ മുഖ്യമന്ത്രിക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് മല്ലികയുടെ കുറിപ്പ്.
‘‘ചലച്ചിത്ര മേഖലയിലെ പ്രവർത്തന മേഖലകൾ ഉപജീവനമാക്കി, അദ്ധ്വാനിക്കുന്ന ആയിരക്കണക്കിന് കലാകാരന്മാർക്ക് ആത്മവിശ്വാസവും അഭിമാനവും തോന്നിയ ദിവസം.. ഇന്നത്തെ ബജറ്റ് അവതരണം ...ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ....ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ അങ്ങേക്ക് അകമഴിഞ്ഞ നന്ദി..
ആദരണീയനായ മുഖ്യമന്ത്രിക്കും സാംസ്കാരിക കേരളത്തിന്റെ ചുക്കാൻ പിടിക്കുന്ന ആരാധ്യനായ വകുപ്പ് മന്ത്രി വിഷ്ണുനാഥിനും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.’’ മല്ലിക സുകുമാരന്റെ വാക്കുകൾ.
Tags : Mallika Sukumaran vd satheeshan