International
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്പ് നടത്തിയ അക്രമി അറസ്റ്റിൽ. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു.
സുതാര്യതയ്ക്കായാണ് അക്രമിയുടെ ചിത്രം പുറത്തുവിട്ടതെന്ന് പിന്നീട് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാത്രി (യുഎസ് സമയം) നടന്ന അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
‘ഒരു സീക്രട്ട് സർവീസ് ഏജന്റിനെ വളരെ അടുത്തുനിന്ന് അക്രമി വെടിവച്ചു. അദ്ദേഹത്തോട് ഇപ്പോൾ സംസാരിച്ചു. നില തൃപ്തികരമാണ്. വളരെ ധൈര്യശാലിയാണ് ആ ഓഫിസർ. ഞങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹത്തോടു പറഞ്ഞു. ആദ്യമായല്ല എനിക്കുനേരെ അക്രമമുണ്ടാകുന്നത്. പെൻസിൽവാനിയയിലും പാം ബീച്ചിലും എനിക്കുനേരെ ആക്രമണമുണ്ടായി. ഇപ്പോൾ അറസ്റ്റിലായ അക്രമി അസുഖബാധിതനായ ഒരാളാണെന്നാണ് സംശയിക്കുന്നത്.’–ട്രംപ് പറഞ്ഞു.
അതേസമയം, അത്താഴവിരുന്ന് മാറ്റിവച്ചു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്
International
വാഷിംഗ്ടൺ ഡിസി: ഇറാൻ സംഘർഷത്തിൽ ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാനിലേക്ക് പോകുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വലംകൈ എന്ന് അറിയപ്പെടുന്ന സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റിന്റെ മുതിർന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്നർ എന്നിവരും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് കരോലിൻ ലീവിറ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു.
"തുടക്കം മുതൽ തന്നെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. ചർച്ചകളിലെല്ലാം അദ്ദേഹം പങ്കാളിയായിരുന്നു. ഈ ആഴ്ച അവസാനം ഇസ്ലാമാബാദിൽ നടക്കുന്ന പുതിയ ഘട്ട ചർച്ചകൾക്ക് അദ്ദേഹം നേതൃത്വം നൽകും. ശനിയാഴ്ചയാണ് ചർച്ചകൾ നടക്കുക.'.-കരോലിൻ ലീവിറ്റ് പറഞ്ഞു.
അതേസമയം, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആയിരിക്കും ഇറാനിയൻ പ്രതിനിധി സംഘത്തെ നയിക്കുക.
ആഴ്ചകളോളം നീണ്ടുനിന്ന സംഘർഷത്തിനുശേഷം രണ്ടാഴ്ചത്തേക്ക് അമേരിക്കയും ഇറാനും അടിയന്തര വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചതിനെ തുടർന്നാണ് ഈ കൂടിക്കാഴ്ച.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ കരസേനയെ നേരിട്ട് ഇറാനിലെ യുദ്ധഭൂമിയിലേക്ക് അയയ്ക്കാൻ പദ്ധതിയില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ പ്രസിഡന്റിന്റെയോ കമാൻഡർ ഇൻ ചീഫിന്റെയോ സൈനികപരമായ മറ്റ് ഓപ്ഷനുകൾ തള്ളിക്കളയുന്നില്ലെന്നും സാഹചര്യം മാറുന്നതിനനുസരിച്ച് തീരുമാനങ്ങളിൽ മാറ്റം വരാമെന്നും അവർ കൂട്ടിച്ചേർത്തു. ഇറാന്റെ ഉൾപ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്ൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
അമേരിക്കയുടെ ആയുധശേഖരത്തെക്കുറിച്ച് ഉയരുന്ന ആശങ്കകൾ കരോളിൻ ലീവിറ്റ് തള്ളിക്കളഞ്ഞു. ഇറാനെതിരെയുള്ള ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി' വിജയകരമായി പൂർത്തിയാക്കാൻ ആവശ്യമായതിലധികം ആയുധങ്ങൾ അമേരിക്കയുടെ പക്കലുണ്ടെന്ന് അവർ അവകാശപ്പെട്ടു. ലോകത്തിന് പോലും അറിയാത്ത രഹസ്യ കേന്ദ്രങ്ങളിൽ അമേരിക്ക ആയുധങ്ങൾ സംഭരിച്ചിട്ടുണ്ടെന്നും ഏത് വലിയ യുദ്ധത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും അവർ പറഞ്ഞു.
ആയുധശേഖരത്തെക്കുറിച്ച് മുൻപ് പ്രസിഡന്റ് ട്രംപ് നടത്തിയ പരാമർശങ്ങൾ നിലവിലെ യുദ്ധത്തെക്കുറിച്ചല്ലെന്നും മറിച്ച് മുൻ ഭരണകൂടം യുക്രെയ്നിലേക്ക് സൗജന്യമായി ആയുധങ്ങൾ നൽകിയതിനെക്കുറിച്ചാണെന്നും ലീവിറ്റ് വ്യക്തമാക്കി. ബൈഡൻ ഭരണകൂടം മികച്ച ആയുധങ്ങൾ യാതൊരു പ്രതിഫലവുമില്ലാതെ വിദേശ രാജ്യങ്ങൾക്ക് നൽകിയത് അമേരിക്കയുടെ കരുത്തിനെ ബാധിച്ചിരുന്നു എന്നാണ് ട്രംപിന്റെ പക്ഷം.
ആയുധ നിർമാണം വേഗത്തിലാക്കാൻ പ്രമുഖ പ്രതിരോധ കമ്പനികളുടെ മേധാവികളുമായി ട്രംപ് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഇറാനെതിരെയുള്ള സൈനിക നടപടികൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാകുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ കൂടികാഴ്ച സമാപിച്ചു. ഏകദേശം മൂന്ന് മണിക്കൂർ ചർച്ച നീണ്ടുനിന്നു.
ഇറാനുമായുള്ള ആണവ ചർച്ചകളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളുമാണ് ചർച്ചയിൽ പ്രധാന വിഷയമായത്. ഇറാനുമായി ഒരു നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്.
ഇറാനുമായി നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ തുടരണമെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ്. ഒരു കരാറിലെത്താൻ സാധിക്കുമോയെന്ന് പരിശോധിക്കാൻ ചർച്ചകൾ തുടരണമെന്ന് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ട്രംപ് വ്യക്തമാക്കി.
എന്നാൽ ചർച്ചയിൽ നിർണായക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇറാനുമായുള്ള ചർച്ചകളിൽ ഇസ്രായേലിന്റെ സുരക്ഷാ താത്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും അവസാനിപ്പിക്കണമെന്ന നിലപാടിൽ നെതന്യാഹു ഉറച്ചുനിന്നു.
ഗാസയിൽ പുനർനിർമാണം ആരംഭിക്കുന്നതിന് മുൻപായി ഹമാസ് ആയുധം താഴെവയ്ക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം നെതന്യാഹുവിന്റെ ആറാമത്തെ യുഎസ് സന്ദർശനമാണിത്.
International
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയെയും ഭാര്യ മിഷേല്‍ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവച്ച ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ വ്യാപക വിമര്‍ശനം.
ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയില്‍ ഒബാമ ദമ്പതികളെ കുരങ്ങുകളായാണ് ചിത്രീകരിച്ചിരുന്നത്. വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പോലും ട്രംപിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും വിഡിയോ നീക്കം ചെയ്യുകയും ചെയ്തു.
എന്നാല്‍, വിഷയത്തില്‍ മാപ്പ് പറയില്ലെന്നാണ് ട്രംപിന്റെ നിലപാട്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അതിനാല്‍ ഖേദപ്രകടനത്തിന് സാഹചര്യമില്ലെന്നുമാണ് ട്രംപിന്റെ വിശദീകരണം. ഒരു സ്റ്റാഫിന് പറ്റിയ പിഴവാണിതെന്നും പ്രസിഡന്റ് അറിയാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നുമാണ് വിഷയത്തില്‍ വൈറ്റ് ഹൗസ് നല്കുന്ന വിശദീകരണം. പിന്നാലെയാണ് മാപ്പ് പറയാന്‍ തയാറല്ലെന്ന് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയത്.
വീഡിയോയുടെ അവസാന ഭാഗത്തുള്ള ആക്ഷേപകരമായ ദൃശ്യങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ട്രംപിന്റെ വാദം. വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തില്‍ ചേര്‍ത്തുവച്ച തരത്തിലുള്ളത്.
International
വാഷിംഗ്ടൺ ഡിസി: ഡെന്മാർക്കിലെ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനായി സൈനിക നടപടി അടക്കം പലവിധ പദ്ധതികൾ പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കു ഗ്രീൻലാൻഡ് അനിവാര്യമാണെന്നും അറിയിപ്പിലുണ്ട്.
ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ മോഹത്തിനെതിരേ യൂറോപ്യൻ നേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണു വൈറ്റ്ഹൗസ് ഇക്കാര്യം പറഞ്ഞത്.
ഉത്തരധ്രുവത്തിൽ തന്ത്രപ്രധാന സ്ഥാനത്ത് പ്രകൃതിവിഭവങ്ങളാൽ സന്പന്നമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള ആഗ്രഹം ട്രംപ് പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ അദ്ദേഹം ഗ്രീൻലാൻഡ് മോഹം ആവർത്തിച്ചത് യൂറോപ്യൻ നേതൃത്വത്തെ ഒന്നാകെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഗ്രീൻലാൻഡിനായി അമേരിക്ക സൈന്യത്തെ ഇറക്കുന്നത് പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നു ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെറഡിക്സൺ മുന്നറിയിപ്പു നല്‍കിയിരുന്നു. അമേരിക്ക നേതൃത്വം നല്കുന്ന പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയിലെ അംഗമാണു ഡെന്മാർക്ക്. ഏതെങ്കിലും അംഗരാജ്യം ആക്രമണം നേരിട്ടാൽ ഒത്തൊരുമിച്ചു പ്രതിരോധിക്കുക എന്ന തത്വത്തിലാണു നാറ്റോ നിലനിൽക്കുന്നത്.
ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കുക എന്നത് ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പ്രധാന വിദേശനയ ലക്ഷ്യങ്ങളിൽ ഒന്നാണെന്നാണു വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചത്; അതിനായി ഡെന്മാർക്കിൽ സൈനിക നടപടിക്കു മടിക്കില്ലെന്നും.
അതേസമയം, ഗ്രീൻലാൻഡിനെ വിലകൊടുത്തു വാങ്ങാനുള്ള പദ്ധതിയും ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണു റിപ്പോർട്ട്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞദിവസം ഇക്കാര്യം കോൺഗ്രസ് അംഗങ്ങളെ അറിയിച്ചതായി സൂചനയുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ ബോളിവുഡ് താരം മല്ലിക ഷെരാവത്ത് അതിഥിയായി പങ്കെടുത്തു. ചടങ്ങിലേക്ക് തനിക്ക് ലഭിച്ച ക്ഷണം വലിയൊരു ബഹുമതിയാണെന്ന് താരം പ്രതികരിച്ചു.
വൈറ്റ് ഹൗസിലെ മനോഹരമായ ക്രിസ്മസ് അലങ്കാരങ്ങളുടെ ചിത്രങ്ങളും പ്രസിഡന്റ് ട്രംപ് അതിഥികളെ അഭിസംബോധന ചെയ്യുന്ന വിഡിയോയും മല്ലിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
വൈറ്റ് ഹൗസിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞത് അവിശ്വസനീയമായ അനുഭവമാണെന്നും തന്റെ കരിയറിലെ തന്നെ ഏറ്റവും സവിശേഷമായ നിമിഷമാണിതെന്നുമാണ് താരം കുറിച്ചത്.
മല്ലിക ഷെരാവത്തിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം ലഭിക്കുന്നത് ഇതാദ്യമല്ല. 2011ൽ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിലും മല്ലിക അതിഥിയായി എത്തിയിരുന്നു.
International
വാഷിംഗ്ടൺ: ഇന്ത്യൻ അരി യുഎസിൽ കൊണ്ടുവന്നു തള്ളരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. തീരുവ ഉപയോഗിച്ച് പ്രശ്നത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ കർഷകർക്ക് ആശ്വാസ പാക്കേജ് പ്രഖ്യാപിക്കാൻ വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത ചടങ്ങിലായിരുന്നു പരാമർശങ്ങൾ.
യുഎസിലെ കർഷകർക്ക് 1200 കോടി ഡോളറിന്റെ സാന്പത്തികസഹായമാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനാവശ്യമായ തുക യുഎസിന്റെ വ്യാപാര പങ്കാളികളിൽനിന്നും ശേഖരിച്ച തീരുവ വരുമാനം ഉപയോഗിച്ച് കണ്ടെത്തും.
വർധിച്ചുവരുന്ന ഇറക്കുമതികൾ രാജ്യത്തെ കർഷകരുടെമേൽ സമ്മർദമുണ്ടാക്കുന്നുവെന്നാണ് ട്രംപിന്റെ വാദം.
ഉഭയകക്ഷി വ്യാപാര, പ്രതിരോധ ,സഹകരണം ചർച്ച ചെയ്യാനായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ത്യയിലെത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വാക്കുകൾ.
അതേസമയം, ഇന്ത്യ-യുഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള വ്യാപാര ചർച്ചകൾ ഈ മാസം തുടരുമെന്നാണ് കരുതപ്പെടുന്നത്.
NRI
വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിന് സമീപം നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെ നടന്ന വെടിവയ്പിൽ രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. വൈറ്റ് ഹൗസിൽ നിന്ന് ഏതാനും ബ്ലോക്കുകൾ മാത്രം അകലെയാണ് ആക്രമണം നടന്നത്.
വെടിവയ്പിൽ പരിക്കേറ്റ ഇരുവരും വെസ്റ്റ് വെർജീനിയ നാഷണൽ ഗാർഡിലെ അംഗങ്ങളാണെന്ന് വെസ്റ്റ് വെർജീനിയ ഗവർണർ പാട്രിക് മോറിസി അറിയിച്ചു. ഇരുവരും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് നാഷനൽ ഗാർഡ് അംഗങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു. വെടിവയ്പ്പിന് ശേഷം സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് സൈനികർ ചേർന്ന് പ്രതിയെന്ന് കരുതുന്നയാളെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് വാഷിംഗ്ടൺ മേയർ മുറിയൽ ബൗസർ അറിയിച്ചു.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കും വെടിയേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. വെടിവയ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഡിസി പോലീസ് ചീഫ് ജെഫ്രി കരോൾ പറഞ്ഞു.
ഈ കൃത്യം ചെയ്തവർക്ക് കനത്ത വില നൽകേണ്ടിവരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സംഭവത്തെ തുടർന്ന് തലസ്ഥാനത്തേക്ക് 500 അധിക നാഷണൽ ഗാർഡ് അംഗങ്ങളെ കൂടി അയക്കാൻ ട്രംപ് ഉത്തരവിട്ടു.
നിലവിൽ നഗരത്തിൽ 2,200ഓളം സൈനികരാണ് സംയുക്ത ദൗത്യ സേനയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ളത്.
International
വാഷിംഗ്ടൺ: വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പ് രാജ്യത്തിനും മനുഷ്യരാശിക്കുമെതിരേയുള്ള കുറ്റകൃത്യമാണെന്ന് യുഎസ് പ്രസിഡന്റ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതൊരു ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉളവാക്കുന്ന പ്രവൃത്തിയുമാണെന്നും അദ്ദേഹം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ആക്രമണത്തെ ഭീകരപ്രവർത്തനമെന്നും അക്രമിയെ മൃഗം എന്നും വിശേഷിപ്പിച്ച ട്രംപ്, അയാൾ വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞു.
500 നാഷണൽ ഗാർഡുകളെ സംഭവ സ്ഥലത്ത് അധികമായി വിന്യസിച്ചു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് വെടിവയ്പ്പിൽ ഗുരുതരപരിക്കേറ്റത്. ഇവരുടെ നില ഗുരുതരമാണ്. യുഎസ് പ്രസിഡന്റ് എന്ന നിലയിൽ താനും പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അക്രമിക്കും വെടിവയ്പ്പിൽ പരുക്കേറ്റു. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുകയാണ്. ഇയാൾ അഫ്ഗാൻ സ്വദേശിയാണെന്നും 2021ലാണ് യുഎസിലെത്തിയതെന്നും ട്രംപ് പറഞ്ഞു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റിന്റെ ഭരണ കേന്ദ്രമായ വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിംഗിന്റെ നവീകരണം നടക്കുയാണ്. ഏറെ വിവാദങ്ങളും വിമർശനങ്ങളും ഇതിനകം ഏറ്റുവാങ്ങിയ നിർമാണം പൂർത്തിയായി കഴിയുമ്പോൾ 1,000 പേർക്ക് ഇരിക്കാൻ കഴിയുന്ന, പ്രസിഡന്റിന്റെ മാരെ ലാഗോ ബാൾ റൂമിനു തുല്യമായ, ആഘോഷങ്ങൾക്കു വേദിയാകാൻ പര്യാപ്തമായ, ഒരു വലിയ ബോൾ റൂമും ഉണ്ടാകും.
ഒരർഥത്തിൽ ചരിത്രം ഈസ്റ്റ് വിംഗിൽ എഴുതിച്ചേർത്തു എന്ന് പറയാം. 1902ൽ തിയോഡോർ റൂസ് വെൽറ്റാണ് വൈറ്റ് ഹവസിലേക്കു മറ്റൊരു പ്രവേശനകവാടം സൃഷ്ടിച്ചത്.
40 വർഷത്തിന് ശേഷം, രണ്ടാം ലോക മഹായുദ്ധം പുരോഗമിക്കുന്നതിനിടയിൽ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ് ഒരു പുതിയ കെട്ടിടം ഹൈ സെക്യൂരിറ്റി അണ്ടർഗ്രൗണ്ട് ബങ്കറിനു കവറായി നിർമിക്കണമെന്ന് തീരുമാനിച്ചു.
പിന്നീട് ഇത് പ്രസിഡൻഷ്യൽ എമർജൻസി ഓപ്പറേഷൻസ് സെന്റർ ആയി അറിയപ്പെട്ടു. രണ്ടു നിലയുള്ള ഈസ്റ്റ് വിംഗ് താമസിയാതെ ഓഫീസ് ഓഫ് ദ ഫസ്റ്റ് ലേഡി ആൻഡ് ഹെർ സ്റ്റാഫ് എന്നറിയപ്പെട്ടു.
പ്രസിഡന്റുമാർ സിനിമകളും സ്പോർട്സ് മത്സരങ്ങളും കാണാനുള്ള വേദിയായും വൈറ്റ് ഹൗസിൽ സാമൂഹ്യ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തുന്ന സന്ദർശകരുടെ പ്രവേശനകവാടമായും ഇത് മാറി.
ഇതിനു പുറത്തായാണ് ജാക്ക്യുലിന്‍ കെന്നഡിയുടെ റോസ് ഗാർഡൻ ഉണ്ടായി. ഇത് ലേഡി ബേർഡ് ജോൺസന്റെ സംഭാവനയാണ്. ഈ ഈസ്റ്റ് വിംഗ് പ്രദേശത്തെ പ്രസിദ്ധമായ കാഴ്ചകളെല്ലാം പുതുക്കി പണിയേണ്ടതിനു വേണ്ടി പൊളിച്ചു കളഞ്ഞു.
ഈ പ്രദേശത്തു പ്രഥമ വനിത നാൻസി റീഗൺ ഉദേശിച്ചിരുന്ന "ജസ്റ്റ് സെ നോ' (ലഹരിമരുന്നിനെതിരെയുള്ള പ്രചാരണം) ഇവിടെ നിന്ന് മാറ്റിയത് വലിയ പ്രതിഷേധത്തിന് കാരണമായി.
പ്രഥമ വനിത ലോറ ബുഷ് ഇവിടെയാണ് നാഷനൽ ബുക്ക് ഫെസ്റ്റിവൽ സംഘടിപ്പിച്ചതും ഡു വൈറ്റ് ഐസെൻ ഹോവർ "ഹൈ നൂൺ' കണ്ടതും ജോൺ എഫ് കെന്നഡി "ടു റഷ്യ വിത്ത് ലൗ' കണ്ടതും ഇവിടെയാണ്.
എന്നാൽ 86 വയസുകാരി ജൂഡി കോളിൻസ് ഇപ്പോഴും "സം തിംഗ്സ് ലോസ്റ്റ്, ബട്ട് സം തിംഗ് ഈസ് ഗെയിൻഡ്' എന്ന് പാടുന്നു. മുൻ പ്രഥമ വനിത ബെറ്റി ഫോർഡ് പറഞ്ഞത്: "ദി വെസ്റ്റ് വിംഗ് ഈസ് ദി മൈൻഡ് ഓഫ് ദി നേഷൻ. ബട്ട് ദി ഈസ്റ്റ് വിംഗ് ഈസ് ദി ഹാർട്ട്' എന്നാണ്.
എന്നാൽ വൈറ്റ് ഹൗസിനെയും ചുറ്റുപാടുകളെയും കഴിഞ്ഞ അര നൂറ്റാണ്ടായി കാണുന്നവർ ഇതിനോട് വിയോജിച്ചേക്കാം. ചരിത്രകാരി കാറ്റ് ആൻഡേഴ്സൺ തന്റെ "ഫസ്റ്റ് വിമെൺ: ദി ഗ്രേസ് ആൻഡ് പവർ ഓഫ് അമേരിക്ക'സ് മോഡേൺ ഫസ്റ്റ് ലേഡീസ്' എന്ന പുസ്തകത്തിൽ വെസ്റ്റ് വിംഗ് ഈസ് ദി സീറ്റ് ഓഫ് പവർ.
ദി വൈറ്റ് ഹൗസിൽ ഒരു "ബിൽട് ഇൻ സൈബീരിയ നേച്ചർ ടു ദി ഈസ്റ്റ് വിംഗ്' എന്ന് വിശേഷിപ്പിച്ചു. ഇതിനു പിൻബലം നൽകാനെന്നവണ്ണം മുൻ പ്രഥമ വനിത ഹിലരി ക്ലിന്റൺ വൈറ്റ് ഹൗസിന് ഒരു വെസ്റ്റ് വിംഗ് വേണമെന്നാവശ്യപ്പെടുകയും ഉടനെ തന്നെ ഈ ആവശ്യം നടപ്പിലാക്കുകയും ചെയ്തു.
ഇപ്പോഴത്തെ പുതുക്കി പണിയലിൽ നിലവിലെ ചുമർ ചിത്രങ്ങളും ശില്പങ്ങളും എല്ലാം മാറ്റി ഒരു മ്യൂസിയത്തിൽ സ്ഥാപിക്കുവാൻ വേണ്ടി വച്ചിട്ടുണ്ട്.
വൈറ്റ് ഹൗസിൽ നടക്കുന്ന വലിയ സ്വീകരണങ്ങളിൽ സംബന്ധിക്കുവാൻ എത്തുന്നവർ ഇത് വരെ സൗത്ത് ലൗണിൽ വലിച്ചു കെട്ടിയ വലിയ ടെന്റുകളിൽ ഒതുങ്ങി കൂടേണ്ടി വന്നിട്ടുണ്ട്.
പ്രാഥമിക ആവശ്യങ്ങൾക്ക് അതിനോട് അനുബന്ധിച്ചുള്ള താത്കാലിക ശുചി മുറികളെ ആശ്രയിച്ചിരുന്നു. പുതിയ സംവിധാനത്തിൽ ഈസ്റ്റ് വിംഗിൽ തന്നെ ആവശ്യമായ ശുചിമുറികൾ ഉണ്ടാകും എന്നാണ് അറിയുന്നത്.
ഇപ്പോഴുള്ള വൈറ്റ് ഹൗസിലെ ഈസ്റ്റ് വിംഗിന്റെ ഇരട്ടി ആയിരിക്കും ഏരിയ. ഇത്രയധികം ഏരിയ ഉള്ള ഈസ്റ്റ് വിംഗ് വൈറ്റ് ഹൗസിനെ ചെറുതായി തോന്നിപ്പിക്കും എന്ന് ചിലർ അഭിപ്രായപ്പെടുന്നു.
ദി നാഷനൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രസെർവഷൻ പ്രസിഡന്റ് ട്രംപിനയച്ച കത്തിൽ ഈസ്റ്റ് വിംഗിന്റെ വലിപ്പത്തെ കുറിച്ചും പണിതീർന്നു കഴിയുമ്പോൾ വൈറ്റ് ഹൗസ് ചെറുതായി അനുഭവപ്പെടുന്നതിനെ കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു.
വൈറ്റ് ഹവസിന് 55,000 സ്ക്വയർ ഫീറ്റേ ഉള്ളൂ. ഇതുവരെ വൈറ്റ് ഹൗസ് അതിന്റെ ചെറിയ ഈസ്റ്റ്, വെസ്റ്റ് വിംഗുകളുടെ ചെറിയ സാന്നിധ്യങ്ങളിൽ തല ഉയർത്തി നിന്നിരുന്നു. ഇനി വൈറ്റ് ഹൗസ് ചെറുതായി മാത്രം കാണപ്പെടും എന്ന് വിമർശകർ ആശങ്കപ്പെടുന്നു.
പുതിയ ഈസ്റ്റ് വിംഗിനു വേണ്ടി വരുന്ന ചെലവിനെ കുറിച്ചും ആശങ്ക ഉണ്ടായിരുന്നു. എന്നാൽ നികുതിദായകർക്കു ആശ്വാസമായി ഇതിനു വേണ്ട ഫണ്ടിംഗ് (300 മില്യൻ ഡോളർ) സമ്പന്നരായ ദാതാക്കൾ നൽകുമെന്ന വെളിപ്പെടുത്തൽ ഉണ്ടായി.
ഈ ദാതാക്കളിൽ ഭൂരിപക്ഷവും വലിയ ഹൈ ടെക് കമ്പനികളും ഡിഫെൻസ് കോൺട്രാക്ടർമാരുമാണ്.
International
വാഷിംഗ്ടൺ ഡിസി: സൊഹ്റാൻ മംദാനി-ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്. ന്യൂയോർക്ക് മേയറായ സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വൈറ്റ്ഹൗസിൽ നിന്ന് ഇതുസംബന്ധിച്ച് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ഞായറാഴ്ച ആയിരുന്നു ട്രംപ് കൂടിക്കാഴ്ചയെ കുറിച്ച് വ്യക്തമാക്കിയത്. എന്നാൽ കൂടിക്കാഴ്ച എന്ന് നടക്കുമെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ട്രംപിന്റെ കൂടിക്കാഴ്ച പ്രഖ്യാപനത്തിന് പിന്നാലെ സൊഹ്റാൻ മംദാനിയുടെ ഓഫീസ് ന്യൂയോർക്കിന്റെ നന്മയ്ക്കായി വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് പ്രതികരിച്ചിരുന്നു. ജനുവരിയിലാണ് മംദാനി ചുമതലയേൽക്കുക.
International
വാഷിംഗ്ടൺ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാരയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. അമേരിക്ക മുൻപ് തലയ്ക്ക് 10 ദശലക്ഷം ഡോളർ വിലയിട്ട അൽ ഖ്വയ്ദ മുൻ കമാൻഡറാണ് അഹമ്മദ് അൽ ഷാര എന്നത് കൂടിക്കാഴ്ചയെ ശ്രദ്ധേയമാക്കിയിരുന്നു.
വൈറ്റ് ഹൗസിലായിരുന്നു ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ച. 1946ൽ ഫ്രാൻസിൽനിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ഒരു സിറിയൻ രാഷ്ട്രത്തലവൻ ആദ്യമായാണ് വൈറ്റ് ഹൗസിലെത്തുന്നത്.
സിറിയയെ ദീര്‍ഘകാലം നയിച്ച ബഷാര്‍ അല്‍ അസാദിനെ, കഴിഞ്ഞ വര്‍ഷം അവസാനം വിമത നീക്കത്തിലൂടെ അട്ടിമിറിച്ചാണ് അൽ ഷാര അധികാരം സ്വന്തമാക്കിയത്. ട്രംപും അൽ ഷാരയും മേയിൽ സൗദിയിൽവച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. അൽ ഷാരയെ പോരാളിയെന്നാണ് ട്രംപ് ആ കൂടിക്കാഴ്ചയിൽ വിശേഷിപ്പിച്ചത്.
2000ത്തിനു ശേഷം യുഎസും സിറിയയും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു അത്. അൽ ഷാരയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച ലോകസമാധാനത്തിനായി പ്രസിഡന്റിന്റെ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
സിറിയയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ യുഎസിന്റെ സീസർ ആക്ട് ട്രംപ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സ്ഥിരമായി പിൻവലിക്കണമെങ്കിൽ യുഎസ് കോൺഗ്രസ് നിയമം പാസാക്കേണ്ടിവരും. ഐഎസിനെതിരേ പോരാടുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ സിറിയ ചേരുന്ന കരാറിൽ അൽ ഷാര ഒപ്പുവച്ചേക്കും.
International
ഡമാസ്കസ്: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാര ഈ മാസം വൈറ്റ് ഹൗസ് സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സിറിയൻ വിദേശകാര്യമന്ത്രി അസാദ് അൽ ഷെയ്ബാനി ഇന്നലെ ഇക്കാര്യം സ്ഥിരീകരിച്ചു.
ഈ മാസം പത്തിനോട് അടുത്തായിരിക്കും സന്ദർശനമെന്ന് സൂചനയുണ്ട്. ഇതിനു മുന്‍പ് ഒരു സിറിയൻ പ്രസിഡന്റിനും വൈറ്റ് ഹൗസിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല.
സിറിയയ്ക്കെതിരായ അമേരിക്കൻ ഉപരോധങ്ങൾ മുഴുവനായി പിൻവലിക്കുന്നത് അടക്കമുള്ള വിഷയങ്ങൾ അൽ ഷാരയും ട്രംപും ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസിന്റെ പ്രധാനഭാഗം പൊളിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പുതിയ നൃത്തശാല പണിയുന്നതിനായി വൈറ്റ് ഹൗസിന്റെ കിഴക്കുഭാഗത്ത് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ ഉപയോഗിച്ചിരുന്ന പ്രശസ്തമായ കെട്ടിടമാണ് പൂര്‍ണമായും തകര്‍ത്തത്.
ഉപഗ്രഹ ചിത്രങ്ങളിൽ ഇവിടെ ഇപ്പോൾ കെട്ടിടാവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. പുതിയ നൃത്തശാല പണിയുന്നതിനായാണ് കെട്ടിടം തകർത്തത്.
വൈറ്റ് ഹൗസിന്റെ നിര്‍ണായകഭാഗം തകര്‍ക്കുന്നതില്‍ ഒരു വിഭാഗം കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. കെട്ടിടം പൊളിക്കുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. നികുതിദായകര്‍ക്ക് യാതൊരു ചെലവുമില്ലാതെ താനും തന്റെ ചില സുഹൃത്തുക്കളും ചേര്‍ന്ന് നൃത്തശാലയുടെ നിർമാണം പൂർത്തിയാക്കുമെന്നും ട്രംപ് പറയുന്നു.
International
വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസിന്റെ കിഴക്കുഭാഗത്തെ കെട്ടിടം പുതിയ നൃത്തശാല പണിയുന്നതിനായി തകര്‍ത്തു. വൈറ്റ് ഹൗസിനേക്കാള്‍ വലിപ്പമുള്ള പുതിയ നൃത്തശാല 30 കോടി ഡോളര്‍ ചെലവില്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കിഴക്കേ ഭാഗം പൊളിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇങ്ങോട്ടുള്ള പ്രവേശനകവാടവും പൊളിച്ചുനീക്കിയിട്ടുണ്ട്. വൈറ്റ് ഹൗസിലെ പ്രധാന കെട്ടിടത്തെ കിഴക്കേ ഭാഗവുമായി ബന്ധിപ്പിച്ചിരുന്ന തൂണുകളോടുകൂടിയ ഇടനാഴിയും പൂര്‍ണമായും നീക്കം ചെയ്തു. ഇവിടെ ഒരു ചെറിയ ഭാഗം മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ.
അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ ഉപയോഗിച്ചിരുന്ന വൈറ്റ് ഹൗസിന്റെ കിഴക്കുഭാഗം പൂര്‍ണമായും തകര്‍ക്കപ്പെട്ടുവെന്നും ഒരുകാലത്ത് പ്രശസ്തമായ ഈ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ അവശിഷ്ടങ്ങള്‍ കുന്നുകൂടി കിടക്കുകയാണെന്നും ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ജാക്വലിന് കെന്നഡിയുടെ പേരിലുള്ള പൂന്തോട്ടവും തകര്‍ത്തതായി ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്.
ഇതോടനുബന്ധിച്ച് ഉണ്ടായിരുന്ന ബങ്കര്‍ നവീകരിക്കും. ഏതൊരു നിര്‍മാണത്തിലും സംഭവിക്കുന്ന മാറ്റങ്ങളാണ് പൊളിച്ചുനീക്കലിനും ഉയര്‍ന്ന നിര്‍മാണച്ചെലവിനും കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലെവിറ്റ് പറഞ്ഞു. വൈറ്റ് ഹൗസിന്റെ നിര്‍ണായകഭാഗം തകര്‍ക്കുന്നതില്‍ ഒരു വിഭാഗം കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നുണ്ടെങ്കിലും പലപ്പോഴായി നടന്ന കൂട്ടിച്ചേര്‍ക്കലുകള്‍ ചൂണ്ടിക്കാട്ടിയാണ് വൈറ്റ് ഹൗസ് ഇതിനെ പ്രതിരോധിക്കുന്നത്.
90,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള നൃത്തശാല വൈറ്റ് ഹൗസിലെ പ്രധാന കെട്ടിടത്തെ വലുപ്പത്തില്‍ മറികടക്കും. നികുതിദായകര്‍ക്ക് യാതൊരു ചെലവുമില്ലാതെ താനും തന്റെ ചില സുഹൃത്തുക്കളും ചേര്‍ന്ന് നൃത്തശാലയുടെ പണം നല്‍കുമെന്നും ട്രംപ് പറഞ്ഞു.
NRI
വാഷിംഗ്ടൺ: ചൊവ്വാഴ്ച രാത്രി വൈറ്റ് ഹൗസിന്റെ ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രാത്രി 10.37നാണ് സംഭവം നടന്നത്. ഗേറ്റിൽ ഇടിച്ച വാഹനം പോലീസ് വിശദമായി പരിശോധിക്കുകയും സുരക്ഷിതമാണെന്ന് കണ്ടെത്തുകയും ചെയ്തു
അപകടശേഷം ഡ്രൈവറെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസിന്റെ പുറത്തെ ഗേറ്റിലേക്ക് വാഹനമോടിച്ച് കയറ്റി പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം.
ചൊവ്വാഴ്ച രാത്രി പത്തരയോടെ വൈറ്റ് ഹൗസിലെ ഗേറ്റിൽ അതിവേഗത്തിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലും മേയിലും സുരക്ഷാ കവാടത്തിൽ സമാനമായ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വാഹനമോടിച്ച വ്യക്തിയെക്കുറിച്ചോ അയാളുടെ ലക്ഷ്യത്തെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.