x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​റ്റ് ഹൗ​സി​ന്‍റെ ഈ​സ്റ്റ് വിം​ഗി​ന്‍റെ ന​വീ​ക​ര​ണം: വി​വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ന്നു


Published: November 20, 2025 04:03 PM IST | Updated: November 20, 2025 04:03 PM IST

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ കേ​ന്ദ്ര​മാ​യ വൈ​റ്റ് ഹൗ​സി​ന്‍റെ ഈ​സ്റ്റ് വിം​ഗി​ന്‍റെ ന​വീ​ക​ര​ണം ന​ട​ക്കു​യാ​ണ്. ഏ​റെ വി​വാ​ദ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഇ​തി​ന​കം ഏ​റ്റു​വാ​ങ്ങി​യ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ക​ഴി​യു​മ്പോ​ൾ 1,000 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യു​ന്ന, പ്ര​സി​ഡ​ന്‍റി​ന്‍റെ മാ​രെ ലാ​ഗോ ബാ​ൾ റൂ​മി​നു തു​ല്യ​മാ​യ, ആ​ഘോ​ഷ​ങ്ങ​ൾ​ക്കു വേ​ദി​യാ​കാ​ൻ പ​ര്യാ​പ്‌​ത​മാ​യ, ഒ​രു വ​ലി​യ ബോ​ൾ റൂ​മും ഉ​ണ്ടാ​കും.

ഒ​ര​ർ​ഥ​ത്തി​ൽ ച​രി​ത്രം ഈ​സ്റ്റ് വിം​ഗി​ൽ എ​ഴു​തി​ച്ചേ​ർ​ത്തു എ​ന്ന് പ​റ​യാം. 1902ൽ ​തി​യോ​ഡോ​ർ റൂ​സ് വെ​ൽ​റ്റാ​ണ് വൈ​റ്റ് ഹ​വ​സി​ലേ​ക്കു മ​റ്റൊ​രു പ്ര​വേ​ശ​ന​ക​വാ​ടം സൃ​ഷ്ടി​ച്ച​ത്.

40 വ​ർ​ഷ​ത്തി​ന് ശേ​ഷം, ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക്ലി​ൻ റൂ​സ്‌​വെ​ൽ​റ്റ് ഒ​രു പു​തി​യ കെ​ട്ടി​ടം ഹൈ ​സെ​ക്യൂ​രി​റ്റി അ​ണ്ട​ർ​ഗ്രൗ​ണ്ട് ബ​ങ്ക​റി​നു ക​വ​റാ​യി നി​ർ​മി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു.

പി​ന്നീ​ട് ഇ​ത് പ്ര​സി​ഡ​ൻ​ഷ്യ​ൽ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ ആ​യി അ​റി​യ​പ്പെ​ട്ടു. ര​ണ്ടു നി​ല​യു​ള്ള ഈ​സ്റ്റ് വിം​ഗ് താ​മ​സി​യാ​തെ ഓ​ഫീ​സ് ഓ​ഫ് ദ ​ഫ​സ്റ്റ് ലേ​ഡി ആ​ൻ​ഡ് ഹെ​ർ സ്റ്റാ​ഫ് എ​ന്ന​റി​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റു​മാ​ർ സി​നി​മ​ക​ളും സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ളും കാ​ണാ​നു​ള്ള വേ​ദി​യാ​യും വൈ​റ്റ് ഹൗ​സി​ൽ സാ​മൂ​ഹ്യ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വേ​ശ​ന​ക​വാ​ട​മാ​യും ഇ​ത് മാ​റി.

ഇ​തി​നു പു​റ​ത്താ​യാ​ണ് ജാ​ക്ക്യു​ലി​ന് കെ​ന്ന​ഡി​യു​ടെ റോ​സ് ഗാ​ർ​ഡ​ൻ ഉ​ണ്ടാ​യി. ഇ​ത് ലേ​ഡി ബേ​ർ​ഡ് ജോ​ൺ​സ​ന്‍റെ സം​ഭാ​വ​ന​യാ​ണ്. ഈ ​ഈ​സ്റ്റ് വിം​ഗ് പ്ര​ദേ​ശ​ത്തെ പ്ര​സി​ദ്ധ​മാ​യ കാ​ഴ്ച​ക​ളെ​ല്ലാം പു​തു​ക്കി പ​ണി​യേ​ണ്ട​തി​നു വേ​ണ്ടി പൊ​ളി​ച്ചു ക​ള​ഞ്ഞു.

ഈ ​പ്ര​ദേ​ശ​ത്തു പ്ര​ഥ​മ വ​നി​ത നാ​ൻ​സി റീ​ഗ​ൺ ഉ​ദേ​ശി​ച്ചി​രു​ന്ന "ജ​സ്റ്റ് സെ ​നോ' (ല​ഹ​രി​മ​രു​ന്നി​നെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണം) ഇ​വി​ടെ നി​ന്ന് മാ​റ്റി​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

പ്ര​ഥ​മ വ​നി​ത ലോ​റ ബു​ഷ് ഇ​വി​ടെ​യാ​ണ് നാ​ഷ​ന​ൽ ബു​ക്ക് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​തും ഡു ​വൈ​റ്റ് ഐ​സെ​ൻ ഹോ​വ​ർ "ഹൈ ​നൂ​ൺ' ക​ണ്ട​തും ജോ​ൺ എ​ഫ് കെ​ന്ന​ഡി "ടു ​റ​ഷ്യ വി​ത്ത് ലൗ' ​ക​ണ്ട​തും ഇ​വി​ടെ​യാ​ണ്.

എ​ന്നാ​ൽ 86 വ​യ​സു​കാ​രി ജൂ​ഡി കോ​ളി​ൻ​സ് ഇ​പ്പോ​ഴും "സം ​തിം​ഗ്സ് ലോ​സ്റ്റ്, ബ​ട്ട് സം ​തിം​ഗ് ഈ​സ് ഗെ​യി​ൻ​ഡ്' എ​ന്ന് പാ​ടു​ന്നു. മു​ൻ പ്ര​ഥ​മ വ​നി​ത ബെ​റ്റി ഫോ​ർ​ഡ് പ​റ​ഞ്ഞ​ത്: "ദി ​വെ​സ്റ്റ് വിം​ഗ് ഈ​സ് ദി ​മൈ​ൻ​ഡ് ഓ​ഫ് ദി ​നേ​ഷ​ൻ. ബ​ട്ട് ദി ​ഈ​സ്റ്റ് വിം​ഗ് ഈ​സ് ദി ​ഹാ​ർ​ട്ട്' എ​ന്നാ​ണ്.

എ​ന്നാ​ൽ വൈ​റ്റ് ഹൗ​സി​നെ​യും ചു​റ്റു​പാ​ടു​ക​ളെ​യും ക​ഴി​ഞ്ഞ അ​ര നൂ​റ്റാ​ണ്ടാ​യി കാ​ണു​ന്ന​വ​ർ ഇ​തി​നോ​ട് വി​യോ​ജി​ച്ചേ​ക്കാം. ച​രി​ത്ര​കാ​രി കാ​റ്റ് ആ​ൻ​ഡേ​ഴ്സ​ൺ ത​ന്‍റെ "ഫ​സ്റ്റ് വി​മെ​ൺ: ദി ​ഗ്രേ​സ് ആ​ൻ​ഡ് പ​വ​ർ ഓ​ഫ് അ​മേ​രി​ക്ക'​സ് മോ​ഡേ​ൺ ഫ​സ്റ്റ് ലേ​ഡീ​സ്' എ​ന്ന പു​സ്ത​ക​ത്തി​ൽ വെ​സ്റ്റ് വിം​ഗ് ഈ​സ് ദി ​സീ​റ്റ് ഓ​ഫ് പ​വ​ർ.

ദി ​വൈ​റ്റ് ഹൗ​സി​ൽ ഒ​രു "ബി​ൽ​ട് ഇ​ൻ സൈ​ബീ​രി​യ നേ​ച്ച​ർ ടു ​ദി ഈ​സ്റ്റ് വിം​ഗ്' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. ഇ​തി​നു പി​ൻ​ബ​ലം ന​ൽ​കാ​നെ​ന്ന​വ​ണ്ണം മു​ൻ പ്ര​ഥ​മ വ​നി​ത ഹി​ല​രി ക്ലി​ന്‍റ​ൺ വൈ​റ്റ് ഹൗ​സി​ന് ഒ​രു വെ​സ്റ്റ് വിം​ഗ് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യും ഉ​ട​നെ ത​ന്നെ ഈ ​ആ​വ​ശ്യം ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു.

ഇ​പ്പോ​ഴ​ത്തെ പു​തു​ക്കി പ​ണി​യ​ലി​ൽ നി​ല​വി​ലെ ചു​മ​ർ ചി​ത്ര​ങ്ങ​ളും ശി​ല്പ​ങ്ങ​ളും എ​ല്ലാം മാ​റ്റി ഒ​രു മ്യൂ​സി​യ​ത്തി​ൽ സ്ഥാ​പി​ക്കു​വാ​ൻ വേ​ണ്ടി വ​ച്ചി​ട്ടു​ണ്ട്.

വൈ​റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന വ​ലി​യ സ്വീ​ക​ര​ണ​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കു​വാ​ൻ എ​ത്തു​ന്ന​വ​ർ ഇ​ത് വ​രെ സൗ​ത്ത് ലൗ​ണി​ൽ വ​ലി​ച്ചു കെ​ട്ടി​യ വ​ലി​യ ടെ​ന്‍റു​ക​ളി​ൽ ഒ​തു​ങ്ങി കൂ​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​തി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള താ​ത്കാ​ലി​ക ശു​ചി മു​റി​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്നു. പു​തി​യ സം​വി​ധാ​ന​ത്തി​ൽ ഈ​സ്റ്റ് വിം​ഗി​ൽ ത​ന്നെ ആ​വ​ശ്യ​മാ​യ ശു​ചി​മു​റി​ക​ൾ ഉ​ണ്ടാ​കും എ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഇ​പ്പോ​ഴു​ള്ള വൈ​റ്റ് ഹൗ​സി​ലെ ഈ​സ്റ്റ് വിം​ഗി​ന്‍റെ ഇ​ര​ട്ടി ആ​യി​രി​ക്കും ഏ​രി​യ. ഇ​ത്ര​യ​ധി​കം ഏ​രി​യ ഉ​ള്ള ഈ​സ്റ്റ് വിം​ഗ് വൈ​റ്റ് ഹൗ​സി​നെ ചെ​റു​താ​യി തോ​ന്നി​പ്പി​ക്കും എ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ദി ​നാ​ഷ​ന​ൽ ട്ര​സ്റ്റ് ഫോ​ർ ഹി​സ്റ്റോ​റി​ക് പ്ര​സെ​ർ​വ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന​യ​ച്ച ക​ത്തി​ൽ ഈ​സ്റ്റ് വിം​ഗി​ന്‍റെ വ​ലി​പ്പ​ത്തെ കു​റി​ച്ചും പ​ണി​തീ​ർ​ന്നു ക​ഴി​യു​മ്പോ​ൾ വൈ​റ്റ് ഹൗ​സ് ചെ​റു​താ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നെ കു​റി​ച്ചും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

വൈ​റ്റ് ഹ​വ​സി​ന് 55,000 സ്‌​ക്വ​യ​ർ ഫീ​റ്റേ ഉ​ള്ളൂ. ഇ​തു​വ​രെ വൈ​റ്റ് ഹൗ​സ് അ​തി​ന്റെ ചെ​റി​യ ഈ​സ്റ്റ്, വെ​സ്റ്റ് വിം​ഗു​ക​ളു​ടെ ചെ​റി​യ സാ​ന്നി​ധ്യ​ങ്ങ​ളി​ൽ ത​ല ഉ​യ​ർ​ത്തി നി​ന്നി​രു​ന്നു. ഇ​നി വൈ​റ്റ് ഹൗ​സ് ചെ​റു​താ​യി മാ​ത്രം കാ​ണ​പ്പെ​ടും എ​ന്ന് വി​മ​ർ​ശ​ക​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

പു​തി​യ ഈ​സ്റ്റ് വിം​ഗി​നു വേ​ണ്ടി വ​രു​ന്ന ചെ​ല​വി​നെ കു​റി​ച്ചും ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ നി​കു​തി​ദാ​യ​ക​ർ​ക്കു ആ​ശ്വാ​സ​മാ​യി ഇ​തി​നു വേ​ണ്ട ഫ​ണ്ടിം​ഗ് (300 മി​ല്യ​ൻ ഡോ​ള​ർ) സ​മ്പ​ന്ന​രാ​യ ദാ​താ​ക്ക​ൾ ന​ൽ​കു​മെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി.

ഈ ​ദാ​താ​ക്ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും വ​ലി​യ ഹൈ ​ടെ​ക് ക​മ്പ​നി​ക​ളും ഡി​ഫെ​ൻ​സ് കോ​ൺ​ട്രാ​ക്ട​ർ​മാ​രു​മാ​ണ്.

Tags : Donald Trump White House East Wing

Recent News

Corehub Up