Kerala
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കേ, തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്. ഇന്നും യോഗത്തിന് എത്തിയില്ലെങ്കിൽ, സുഗതൻ തുടർച്ചയായി പങ്കെടുക്കാത്ത മൂന്നാമത്തെ കൗൺസിൽ യോഗമാകും ഇത്.
അങ്ങനെയെങ്കിൽ അയോഗ്യത നടപടിയുണ്ടാകും. ഇത് ഒഴിവാക്കാൻ, സുഗതന്റെ അവധി അപേക്ഷ പാസാക്കാനാണ് ബിജെപി നീക്കം. അവധി അപേക്ഷയേ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഒരു ഭീഷണിയും ഇല്ലെന്നും അവധി അപേക്ഷ നൽകിയാൽ പരിഗണിക്കും എന്നുമാണ് വി വി രാജേഷിന്റെ നിലപാട്. എല്ലാം ഉച്ചക്ക് രണ്ടരക്ക് കാണാം എന്നും മേയർ പറഞ്ഞു. കാപ്പ കേസ് പ്രതിക്ക് എങ്ങനെയാണ് അവധി ഇളവ് നൽകുക എന്നാണ് എൽഡിഎഫും യുഡിഎഫും ചോദിക്കുന്നത്. കൗൺസിൽ യോഗം കഴിഞ്ഞാൽ സുഗതനെ അയോഗ്യനാക്കാൻ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകാനാണ് തീരുമാനം.
National
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർഥിപ്രക്ഷോഭത്തിനു നേരേ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണത്തിലും അതിക്രമങ്ങളിലും അന്വേഷണം ശക്തമാക്കി റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്).
കഴിഞ്ഞ 20ന് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച ‘ചലോ സംസദ്’ മാർച്ചിനിടെ സുരക്ഷാസേന അനാവശ്യമായി ബലപ്രയോഗം നടത്തിയെന്ന പരാതികളിന്മേലാണു പരിശോധന ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നശേഷം അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രതിഷേധത്തിനിടെ നിരവധി വിദ്യാർഥികൾക്കു പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റതായി മെഡിക്കൽ രേഖകളെയും ദൃക്സാക്ഷികളെയും ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ക്രമസമാധാന പാലനത്തിനായി പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും അത്തരം ആയുധങ്ങൾ കൈവശമില്ലെന്നുമാണ് ഡൽഹി പോലീസിന്റെ വാദം.
അന്നേദിവസം നടന്ന സംഭവങ്ങളുടെ പൂർണമായ പശ്ചാത്തലം പരിശോധിക്കാൻ ആർഎഎഫ് ഇൻസ്പെക്ടർ ജനറലിന് സിആർപിഎഫ് നിർദേശം നൽകിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സേനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ഉദ്യോഗസ്ഥർക്കുനേരേ പ്രതിഷേധക്കാരിൽനിന്നുണ്ടായ ആക്രമണങ്ങളും പ്രത്യേകം അന്വേഷിക്കും.
പ്രതിഷേധസമയത്ത് നീല യൂണിഫോം ധരിച്ച ആർഎഎഫ് ഉദ്യോഗസ്ഥർ ലാത്തിച്ചാർജ് നടത്തുന്നതിന്റെയും തോക്കുകൾ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവ പൂർണമായി പരിശോധിക്കുമെന്ന് സിആർപിഎഫ് വൃത്തങ്ങൾ വ്യക്തമാക്കി.
ലാത്തിച്ചാർജിനും പെല്ലറ്റ് പ്രയോഗത്തിനും പുറമെ, ഓടിപ്പോകുന്ന വിദ്യാർഥിയെ കാലിട്ടു വീഴ്ത്തുന്നതും സ്റ്റൺ ഗൺ ഉപയോഗിച്ച് ആക്രമിക്കുന്നതുമായ ദൃശ്യങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വസ്തുതകൾ ശേഖരിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്കു കടക്കുക.
University News
സർവകലാശാലാ എൻജിനിയറിംഗ് കോളജിലെ (ഐഇടി) അഞ്ചാം സെമസ്റ്റർ ബിടെക് (2014 സ്കീം - 2018 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 27 വരെയും 210 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 15 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എംഎ ഡെവലപ്മെന്റ് സ്റ്റഡീസ് (സിസിഎസ്എസ് - 2021 പ്രവേശനം ) ഏപ്രിൽ 2021 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു.
വിദൂര വിഭാഗം നാലാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്സി മാത്തമാറ്റിക്സ് (സിബിസിഎസ്എസ്) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 10 മുതൽ 24 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബിഎഡ്, ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദീകരിച്ചു.
മൂന്നാം സെമസ്റ്റർ ബിപിഎഡ് (2023, 2024 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, ഇന്റഗ്രേറ്റഡ് എംഎ മലയാളം (സിബിസിഎസ്എസ്) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദീകരിച്ചു.
അധ്യാപക നിയമനം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ കാമ്പസിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) 2026 - 27 അധ്യയന വർഷത്തെ ബിഎസ്സി ( എഐ) പ്രോഗ്രാമിന് മാത്തമാറ്റിക്സ്, അറബിക് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: പിജി, നെറ്റ്. പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന ലഭിക്കും. മേൽ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖം: 14ന് രാവിലെ 11ന് മാത്തമാറ്റിക്സ്, ഉച്ചയ്ക്ക് രണ്ടിന് അറബിക്. കേന്ദ്രം: സിസിഎസ്ഐടി കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. ഫോൺ: 9446961885.
University News
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ 2026-27 അധ്യയന വർഷത്തിലേക്കുള്ള ബിഎഡ് പ്രോഗ്രാമുകളിലേക്ക് 29 വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് 30 വരെയും അപേക്ഷ സമർപ്പിക്കാം. അലോട്ട്മെന്റ് സംബന്ധമായ മറ്റ് വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക. (https://admissions.keralauniversity.ac.in).
സംശയനിവാരണത്തിനായി 8281883052, 8281883053 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം.
പരീക്ഷാഫലം
2025 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യ നിർണ്ണയത്തിനും 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2026 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ മലയാളം (വിദൂരവിദ്യാഭ്യാസം - സപ്ലിമെന്ററി – 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 - 2020 അഡ്മിഷൻ വരെ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
വൈവവോസി
2026 ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ പാർട്ട് III ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ആന്വൽ സ്കീം ഡിഗ്രി എക്സാമിനേഷൻ (ഏപ്രിൽ 2026 സെഷൻ) പരീക്ഷയുടെ വൈവാവോസി 24 ന് സെനറ്റ് ഹാളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
പാർട്ട് ഒന്ന്, രണ്ട് ബികോം (ആന്വൽ - പ്രൈവറ്റ് രജിസ്ട്രേഷൻ) കോഴ്സുകളുടെ (റെഗുലർ, ഇപ്രൂവ്മെന്റ്, സപ്ലിമെന്ററി), ജൂലൈ 2026 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ ബിഎസ്സി/ബികോം, ജൂലൈ 2026 (സപ്ലിമെന്ററി - 2021 - 2023 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 & 2020 അഡ്മിഷൻ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2026 ജൂലൈയിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ BP.Ed. (നാല് വർഷ ഇന്റഗ്രേറ്റഡ് കോഴ്സ് - 2011 സ്കീം), ഒന്നാം സെമസ്റ്റർ B.P.Ed. (രണ്ട് വർഷ
കോഴ്സ് - 2020 സ്കീം) പ്രീവിയസ് ഇയർ M.P.E മേഴ്സിചാൻസ് പരീക്ഷകളുടെ
ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ., ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിപിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യൂ, എന്നീ സിബിസിഎസ്എസ് (സിആർ) (സപ്ലിമെന്ററി – 2021 - 2023 അഡ്മിഷൻ & മേഴ്സിചാൻസ് - 2017 & 2020 അഡ്മിഷൻ) & ബിവോക് (റെഗുലർ - 2025 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2024 അഡ്മിഷൻ, സപ്ലിമെന്ററി - 2021 - 2023 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 & 2020 അഡ്മിഷൻ), ജൂലൈ 2026 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഫെബ്രുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ കരിയർ റിലേറ്റഡ് ബിബിഎ, ബിസിഎ, ബിഎസ്സി ഇലക്ട്രോണിക്സ്, ബികോം കോമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ സിബിസിഎസ്എസ് (സിആർ.) (മേഴ്സിചാൻസ് - 2010 - 2012 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം - 2014 അഡ്മിഷൻ മാത്രം) സിവിൽ എൻജിനിയറിംഗ് വിഭാഗം പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂലൈ 1 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംറ്റിഎ (മേഴ്സിചാൻസ് – 2001 – 2020 അഡ്മിഷൻ), ഏപ്രിൽ 2026 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിക്കുന്നു
അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സ്സിലേക്ക് (35 & 36 ബാച്ചുകൾ) അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്എസ്എൽസി/തത്തുല്യം. ഫീസ് : ₹ 3000/-. കാലാവധി : 3 മാസം. അപേക്ഷാഫോം www.arabicku.in ലും, പഠനവകുപ്പ് ഓഫീസിലും ലഭ്യമാണ്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 30 നു മുൻപായി
കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് : 9633812633 / 04712308846 (ഓഫീസ്).
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള (പിജിസിഎസ്എസ് & എംടെക്) 2026-27 അധ്യയന വർഷത്തെ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിനായി പിജിസിഎസ്എസ്, എംടെക് അഡ്മിഷൻ പോർട്ടലുകൾ സന്ദർശിക്കണം. വിശദ വിവരങ്ങൾക്ക് : 0471-2308328, 9188524612, ഇ-മെയിൽ : [email protected].
Education
കൊച്ചി: സര്ക്കാര് സ്ഥാപനമായ ഐഎച്ച്ആര്ഡിയുടെ മോഡല് ഫിനിഷിംഗ് സ്കൂള് കല്പ്പറ്റയില് ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്കും എൻജിനിയറിംഗ് വിദ്യാര്ഥികള്ക്കായുള്ള ഇന്റേണ്ഷിപ്പുകളിലേക്കും യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
വിവരങ്ങൾക്ക് ഫോണ്: 0484 2985252, 8547005004.
Education
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലും സ്വാശ്രയ കോളജുകളിലും നടത്തുന്ന എംഎസ്സി(എംഎൽടി) കോഴ്സിലേക്കുള്ള പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നോ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അംഗീകരിച്ച ബിഎസ്സി(എംഎൽടി) കോഴ്സ് 55 ശതമാനത്തിൽ കുറയാതെയുള്ള മാർക്കോടെ പാസായവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാം.
സാധാരണ അപേക്ഷകർക്ക് 40 ഉം സർവീസ് ക്വോട്ടയിലുള്ള അപേക്ഷകർക്ക് 49 വയസുമാണ് പ്രായപരിധി. എംഎസ്സി (എംഎൽടി) കോഴ്സിന് അപേക്ഷിക്കുന്നതിന് www. lbscentre.kerala.gov.in ലൂടെ ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴി 28 വരെ അപേക്ഷാഫീസ് ഒടുക്കാം.
സർവീസ് േക്വാട്ടയിൽ അപേക്ഷിക്കുന്നവർ അപേക്ഷാഫീസ് സർക്കാർ ട്രഷറിയിൽ ‘0210-03-105-99’ എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ആണ് ഒടുക്കേണ്ടത്. തിരുവനന്തപുരത്തു നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക്ലിസ്റ്റിൽ നിന്നുമാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം നടത്തുന്നത്.
സർവീസ് േക്വാട്ടയിൽ അപേക്ഷിക്കുന്നവരും പ്രവേശന പരീക്ഷ എഴുതേണ്ടതാണ്. പ്രവേശന പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
Business
കൊച്ചി: സംരംഭ പ്രവര്ത്തനങ്ങള്ക്കായി അയല്ക്കൂട്ടാംഗങ്ങള്ക്ക് കുറഞ്ഞ പലിശ നിരക്കില് ലഭ്യമാക്കുന്ന ബാങ്ക് വായ്പകളുടെ നടപടി ക്രമങ്ങള് എളുപ്പത്തിലാക്കാന് ഇന്ഡിവിജ്വല് എന്റർപ്രൈസ് ലോണ് ആപ്ലിക്കേഷ(ഐഇഎല്എ)നുമായി കുടുംബശ്രീ.
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്ആര്എല്എം) തയാറാക്കിയ ഈ ആപ്ലിക്കേഷന് മുഖേന കുടുംബശ്രീ അയല്ക്കൂട്ടത്തില് രണ്ട് കൊല്ലമായി പ്രവര്ത്തിക്കുകയും സംരംഭ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിട്ടുള്ളതുമായ അംഗങ്ങള്ക്ക് ബാങ്കു വായ്പകള്ക്കായി കുടുംബശ്രീ മുഖേന അപേക്ഷ നല്കാനാകും.
അയല്ക്കൂട്ടാംഗങ്ങളുടെ വിശദാംശങ്ങളും സാമ്പത്തിക പ്രവര്ത്തനങ്ങളും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ലോകോസ് ഓണ്ലൈന് പ്ലാറ്റ് ഫോമുമായി ഐഇഎല്ഇ സംയോജിപ്പിച്ചിട്ടുണ്ട്. നിലവില് സംരംഭകര് നേരിട്ട് ബാങ്കുകളിലെത്തിയാണ് വായ്പാ അപേക്ഷ നല്കുന്നത്.
എന്നാല് പുതിയ ഓണ്ലൈന് പ്ലാറ്റ്ഫോം നിലവില് വരുന്നതോടെ സംരംഭ വായ്പ വേണ്ട അയല്ക്കൂട്ടാംഗങ്ങളുടെ ആവശ്യമായ വിശദാംശങ്ങള് ലോകോസ് ആപ്ലിക്കേഷനില് നിന്ന് എടുക്കല്, ബിസിനസ് അനാലിസിസ് നടത്തല്, ബിസിനസ് പ്രപ്പോസല് തയാറാക്കല്, അപേക്ഷയുള്പ്പെടെയുള്ള ബിസിനസ് പ്രപ്പോസലുകള് വായ്പ നല്കാന് സന്നദ്ധരായ ബാങ്കുകള്ക്കു നല്കല് എന്നിവയെല്ലാം മൈക്രോ എന്റർപ്രൈസ് കണ്സൾട്ടന്റ്(എംഇസി)മാരുടെ സഹായത്തോടെ ഡിജിറ്റലായി നിര്വഹിക്കാനാകും.
ഓരോ ബാങ്കും ഈ അപേക്ഷകള്ക്ക് എത്ര ശതമാനം പലിശയ്ക്ക് വായ്പ നല്കും എന്നതിനുള്ള മറുപടി ഈ ഓണ്ലൈന് പ്ലാറ്റ്ഫോം വഴി നല്കും. തുടര്ന്ന് അയല്ക്കൂട്ടാംഗങ്ങള്ക്ക് പലിശനിരക്കും മറ്റുമറിഞ്ഞ് ഇഷ്ടമുള്ള ബാങ്കില്നിന്ന് വായ്പ എടുക്കാനുമാകും. എന്ആര്എല്എം നല്കുന്ന പലിശ സബ്സിഡിയും ലഭ്യമാകും.
പുതിയ രീതിയില് അപേക്ഷ നല്കുന്നത് വഴി വായ്പകള് ലഭ്യമാകുന്നതിനുള്ള കാലതാമസം, നിരവധി രേഖകളുടെ സമര്പ്പണം എന്നിവ ഒഴിവാക്കാനാകും. പദ്ധതിയുടെ ഭാഗമായി 14 ജില്ലാ പ്രോഗ്രാം മാനേജര്മാരുള്പ്പെടെ 40 പേരുടെ ആദ്യഘട്ട സംസ്ഥാനതല പരിശീലനം നടന്നു. അടുത്തഘട്ടത്തില് സംസ്ഥാനതല റിസോഴ്സ് പേഴ്സണ്മാരുടെ നേതൃത്വത്തില് ജില്ലാതല പരിശീലനങ്ങള് സംഘടിപ്പിക്കും.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ (റെഗുലർ ആൻഡ് വർക്കിംഗ് പ്രഫഷണൽസ്) കോഴ്സ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ ഒന്നുവരെ നീട്ടി.
University News
എംബിഎ അഡ്മിഷന് അപേക്ഷ സമര്പ്പിക്കാനുള്ള അവസാന തീയതി 13 വരെ നീട്ടി വിശദവിവരങ്ങള്ക്ക് വെബ്സൈറ്റ്:admission.mgu.ac.in ഫോണ്-0481 2733367
പ്രാക്ടിക്കല്
ആറാം സെമസ്റ്റര് ബി വോക് അപ്ലൈഡ് അകൗണ്ടിംഗ് ആന്ഡ് ടാക്സേഷന് (പുതിയ സ്കീം-2023 അഡ്മിഷന് റഗുലര്, 2019 മുതല് 2022 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്സ്) മാര്ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല് പരീക്ഷകള് 11ന് അങ്കമാലി മോര്ണിംഗ് സ്റ്റാര് ഹോം സയന്സ് കോളജില് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
Kerala
പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ കോൺഗ്രസ് പുറത്താക്കിയ കൗണ്സിലര് പ്രശോഭ് വത്സന്റെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തിങ്കളാഴ്ചത്തേയ്ക്കാണ് മാറ്റിയത്.
മണ്ണാര്ക്കാട് എസ്സി/ എസ്ടി കോടതിയാണ് ഹര്ജി പരിഗണിക്കുന്നത്. താന് നിരപരാധിയാണെന്നും തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും അന്വേഷണവുമായി സഹകരിക്കാന് തയ്യാറാണെന്നും പ്രശോഭ് ജാമ്യാപേക്ഷയില് പറഞ്ഞിരുന്നു.
ദളിത് യുവതിയുടെ പരാതിയെ തുടര്ന്ന് പാലക്കാട് ടൗണ് സൗത്ത് പൊലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പീഡനം, എസ്-എസ്ടി അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
നിലവില് പ്രശോഭ് ഒളിവിലാണ്. പ്രശോഭിനെതിരെ പരാതി നല്കിയ അതിജീവിത കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില് നേരിട്ടെത്തി മൊഴി നല്കിയിരുന്നു. കോണ്ഗ്രസ് കൗണ്സിലറായ പ്രശോഭില് നിന്ന് നേരിട്ട ക്രൂരത റിപ്പോര്ട്ടര് ടിവിയിലൂടെയാണ് അതിജീവിത വെളിപ്പെടുത്തിയത്.
ലൈംഗികാതിക്രമ പരാതിയില് കേസെടുത്തതിന് പിന്നാലെ പ്രശോഭ് വത്സനെ കോണ്ഗ്രസ് പുറത്താക്കിയിരുന്നു. പ്രാഥമിക അംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്തതിന് പിന്നാലെയാണ് പുറത്താക്കിയത്. പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ പാര്ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് കോണ്ഗ്രസ് വിലയിരുത്തല്.
Education
തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷയ്ക്ക് ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 21 വരെ ദീർഘിപ്പിച്ചു.
കൂടാതെ നിലവിൽ ജോലി ചെയ്യുന്ന സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ പ്രമോഷൻ ലഭിക്കേണ്ട അധ്യാപകർക്ക് കൂടി പ്രസ്തുത കാറ്റഗറിയിൽ കെ-ടെറ്റ് എഴുതാം.
Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവർ നൽകിയ പേര്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിലെ പിഴവുകൾ പരിശോധിക്കുന്നതിനും തിരുത്തുന്നതിനുമുള്ള അവസരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷകർ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM-2026 Candidate Portal’ എന്ന ലിങ്ക് വഴി അപേക്ഷാ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്യണം.
തിരുത്തലുകൾ ആവശ്യമുള്ളവർ ശരിയായ ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവ 21 ന് വൈകുന്നേരം അഞ്ചിനു മുൻപായി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കണം.
National
ന്യൂഡൽഹി: നീറ്റ് യുജി 2026 പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 11 വരെ നീട്ടിയതായി പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി.
നേരത്തേ പ്രഖ്യാപിച്ചിരുന്ന സമയപരിധി ഞായറാഴ്ച അവസാനിച്ചിരുന്നു.
അതിനുള്ളിൽ അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം.
ബുധനാഴ്ച രാത്രി ഒന്പതുവരെ അപേക്ഷിക്കാനുള്ള വിൻഡോ ലഭ്യമായിരിക്കും. രാത്രി 11:50 വരെ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.
Kerala
കോട്ടയം: തൊഴിലില്ലായ്മ കുറയ്ക്കാന് തനതായ നിത്യ ജോലികളെ ചേര്ത്തു പിടിച്ച് ആപ്പ് നിര്മിച്ചിരിക്കുകയാണ് കോട്ടയം അതിരമ്പുഴ സ്വദേശിയായ മുഹമ്മദ് മുസ്തഫ.
ഡീലോ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഒരു വീട്ടില് ചെയ്യുന്ന പണികളൊക്കെ ചെയ്താല് നാട്ടില് ജീവിക്കാനാകുമെന്നും ആര്ട്ടിഫിഷല് ഇന്റലിജന്സ്(എഐ) എല്ലാ മേഖലയിലെയും കടന്നു കയറുന്ന കാലത്ത് നാട്ടില്നിന്നുതന്നെ പണമുണ്ടാക്കാനാകുമെന്നും മുസ്തഫ പറയുന്നു.
ജര്മനിയില് സോഫ്റ്റവേര് മേഖലയില് പ്രവര്ത്തിക്കുന്ന മുസ്തഫയുടെ വര്ഷങ്ങളായുള്ള സ്വപ്നമാണിത്. വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്ധിക്കുന്ന കാലത്ത്, വൈറ്റ് കോളര് ജോലി എന്ന സങ്കല്പ്പത്തെ ടെക്നോളജിയുടെ പിന്ബലത്തില് മലയാളികളിലേക്ക് എത്തിക്കുകയാണ് ഇദ്ദേഹം. എല്ലാതരത്തിലുള്ള ജോലികള്ക്കും ആളുകളെ എത്തിച്ചുനല്കുന്ന സ്റ്റാര്ട്ടപ്പ് സംരംഭമാണിത്.
മക്കളെല്ലാം വിദേശത്തും മറ്റ് ജോലിസ്ഥലത്തുമൊക്കെയായ മാതാപിതാക്കള്ക്ക് നാട്ടിലൊരു ആവശ്യത്തിനു പ്ലംബറേയെ, ഇലക് ട്രീഷനെയോ, ഡ്രൈവറിനെയോ എന്തിന് വീട്ടു ജോലികള്ക്ക് ആളിനെ ആവശ്യമുണ്ടെങ്കില് ഡീലോയെ സമീപിച്ചാല് മതി. ആദ്യഘട്ടത്തില് കോട്ടയം ജില്ല കേന്ദ്രീകരിച്ചാണ് പ്രവര്ത്തനം.
കേരളത്തില് തൊഴില് രഹിതരുടെ എണ്ണം പ്രതീക്ഷിച്ചതിനും അപ്പുറമാണെന്നും നാട്ടിലെ ജോലികള്ക്ക് മതിയായ ആളുകളെ കിട്ടുന്നില്ലെന്നും കഴിഞ്ഞ ഒരു മാസത്തെ പ്രവര്ത്തനത്തിലൂടെ മനസിലായെന്ന് മുസ്തഫ പറയുന്നു. 2024ലാണ് ഇത്തരമൊരു സംരംഭത്തിനു മുന്നിട്ടിറിങ്ങിയത്. എന്നാല്, 2026 ജനുവരിയിലാണ് ഇത് പ്രാവര്ത്തികമായതെന്നും അദേഹം പറഞ്ഞു. ആദ്യഘട്ടത്തില് 300 വര്ക്കേഴ്സിനെ പ്രതീക്ഷിച്ചെങ്കിലും രജിസ്റ്റര് ചെയ്തത് ഏഴായിരത്തിലധികം പേരായിരുന്നു.
തെങ്ങുകയറാന് തുടങ്ങി വെറ്ററിനറി ഡോക്്ടറെ വരെ ആവശ്യപ്പെട്ട് നാളിതുവരെ ഡീലോയെ ആളുകള് സമീപിച്ചിട്ടുണ്ട്. കോട്ടയത്തിനു പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പ്രവര്ത്തനം വ്യാപിപ്പിക്കാനാണ് ഇപ്പോള് ലക്ഷ്യമിടുന്നത്.
പാര്ട്ട് ടൈം എന്ന നിലയിലാണ് ജോലിയുടെ സ്വഭാവം. ആപ്പില് രജിസ്റ്റര് ചെയ്യുന്നതിന് ഫീസൊന്നും ഇല്ല. ഡെലിവറി ആപ്പുകൾ നിരവധിയുണ്ടെങ്കിലും ഡീലോയുടെ പ്രവര്ത്തനവും വര്ക്കേഴ്സിനെ കണക്ട് ചെയ്യുന്നതും റേറ്റിംഗിനെ അടിസ്ഥാനമാക്കിയാണ്.
ഉപഭോക്താവിനെ വര്ക്കേഴ്സുമായി ബന്ധിപ്പിച്ചാണ് ഡീലോ പ്രവര്ത്തിക്കുന്നത്. ഉദാഹരണത്തിന് ഒരാള്ക്ക് വാഹനമുണ്ട്, പക്ഷേ ഓടിക്കാന് ആളില്ല. ഈ ആവശ്യം ഡീലോയെ അറിയിച്ചാല് ആപ്പില് രജിസ്റ്റര് ചെയ്തിരിക്കുന്ന 10 കിലോമീറ്റര് പരിധിയിലുള്ള ഡ്രൈവര്മാരായ ആളുകള്ക്ക് അലേര്ട്ട് മെസേജ് ചെല്ലും. തുടര്ന്ന് അനുയോജ്യനായ ആളെ ഉപഭോക്താവുമായി ബന്ധപ്പെടുത്തും. ജോലി കഴിയുമ്പോള് നിശ്ചിത വേതനം അവര്ക്കു നല്കും. വരുന്ന കാലയളവില് ഡീലോയെ കൂടുതല് സജീവമാക്കാനാണ് മുസ്തഫയുടെ തീരുമാനം.
Kerala
തിരുവനന്തപുരം: സെൽഫി എടുക്കാൻ പോയപ്പോൾ മുഖ്യമന്ത്രി അവഗണിച്ച് കടന്നുപോയെന്ന വാർത്തകളോട് പ്രതികരിച്ച് തിരുവനന്തപുരം വെള്ളറട ഡിവിഷനിലെ ജില്ല പഞ്ചായത്തംഗം ആതിര ഗ്രേസ്.
സെല്ഫി എടുക്കാൻ പോയതല്ല. മൊബൈലിലുള്ള നിവേദനം കാണിക്കാനാണ് ശ്രമിച്ചത്. എന്നോട് മാറി നില്ക്കാനും പറഞ്ഞിട്ടില്ല. എനിക്കല്ല, കാണുന്നവര്ക്കാണ് ബുദ്ധിമുട്ടുണ്ടായത്.
മുഖ്യമന്ത്രി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. മുമ്പും മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിട്ടുണ്ട്.- ആതിര ഗ്രേസ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കുമ്പിച്ചല്കടവ് പാലം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്പ്പിച്ചിരുന്നു. ശേഷം അമ്പൂരി സെന്റ് തോമസ് ഹയര്സെക്കന്ഡറി സ്കൂള് സ്റ്റേഡിയത്തില് നടന്ന പൊതുയോഗത്തിനിടെയാണ് ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവവമുണ്ടായത്.
സെൽഫിയെടുക്കാൻ സമീപിച്ച ആതിരയെ മുഖ്യമന്ത്രി അവഗണിച്ചുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
University News
2025-26 അക്കാദമിക വർഷത്തിലെ ബിഎ/ ബികോം/ ബിഎ അഫ്സൽഉൽഉലാമ/ ബിബിഎ/ ബികോം അഡീഷണൽ ഇലക്ടീവ് കോഓപ്പറേഷൻ /ട്രാവൽ ആൻഡ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 16വരെ നീട്ടിയിരിക്കുന്നു. ബിഎ/ ബികോം/ ബിഎ അഫ്സൽഉൽഉലാമ/ബികോം അഡീഷണൽ ഇലക്ടീവ് കോഴ്സുകൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625/ രൂപ പിഴയോടുകൂടിയും ബിബിഎ കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150/ രൂപ പിഴയോടുകൂടിയും അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരള സർവകലാശാലയിൽ സമർപ്പിക്കണം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.de.keralauniversity.ac.in <http://www.de.keralauniversity.ac.in/>, www.keralauniversity.ac.in <http://www.keralauniversity.ac.in/> എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
പരീക്ഷാഫലം
ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ, ഫുഡ് ആൻഡ് നൂട്രീഷ്യൻ, നൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് എട്ടു വരെ www.slcm.keralauniversity.ac.in <http://www.slcm.keralauniversity.ac.in/> മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
മൂന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (റെഗുലർ 2024 അഡ്മിഷൻ 2024 സ്കീം) (സപ്ലിമെന്ററി 2022 & 2023 അഡ്മിഷൻ 2020 സ്കീം), ഫെബ്രുവരി 2026 പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിപിഎ മ്യൂസിക് മൃദംഗം പരീക്ഷയുടെ പ്രാക്ടിക്കൽ 09 മുതൽ 13 വരെ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി ഇലക്ട്രോണിക്സ് (340) (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2022 അഡ്മിഷൻ മേഴ്സിചാൻസ് 2019 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 09 മുതൽ 13 വരെ അതാത് കോളജുകളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ മ്യൂസിക് (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2019 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2025 ജൂണിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2026 ഫെബ്രുവരി 03 മുതൽ 07 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. X വിഭാഗത്തിൽ ഹാജരാകണം.
യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പ് 202526 അപേക്ഷ ക്ഷണിക്കുന്നു
2025-26 അധ്യയന വർഷത്തെ യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകൾ, അഫിലിയേറ്റഡ് കോളജുകൾ, യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളജ്, കാര്യവട്ടം എന്നിവിടങ്ങളിൽ 2025-26 അധ്യയന വർഷം വിവിധ കോഴ്സുകൾക്ക് (B.Ed./L.L.B/ M.A/M.Sc./M.Com./M.C.J/M.S.W/M.B.A/L.L.M/M.Ed/M.LI.Sc/Μ.Α-Russian/M.Α German/ M.Tech/ M.V.A Painting and M.V.A Art History) പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് കോളജ്/ഡിപ്പാർട്ട്മെന്റ് മേധാവി മുഖേന അപേക്ഷിക്കാം. ഓട്ടോണോമസ് കോളജുകളുടെ അപേക്ഷ സ്വീകരിക്കുന്നതല്ല. നിശ്ചിത ഫോമിലുള്ള പൂരിപ്പിച്ച അപേക്ഷയും യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സർവകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി 2026 മാർച്ച് 20. അപേക്ഷാഫോം, യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പ് സംബന്ധിച്ച നിയമാവലി തുടങ്ങിയ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
University News
2025-26 അക്കാദമിക വർഷത്തിലെ ബിഎ/ബികോം/ബിഎ അഫ്സൽഉൽ ഉലാമ/ബിബിഎ/ബികോം അഡീഷണൽ ഇലക്ടീവ് കോ - ഓപ്പറേഷൻ /ട്രാവൽ ആൻഡ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16 വരെ നീട്ടി. ബിഎ/ബികോം/ബിഎ അഫ്സൽഉൽഉലാമ/ബികോം അഡീഷണൽ ഇലക്ടീവ് കോഴ്സുകൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625/ രൂപ പിഴയോടുകൂടിയും ബിബിഎ കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150/ രൂപ പിഴയോടുകൂടിയും അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരള സർവകലാശാലയിൽ സമർപ്പിക്കണം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ വെബ്സൈറ്റുകളിൽ.
പരീക്ഷാഫലം
2025 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജോഗ്രഫി &എംഎസ്സി സുവോളജി വിത്ത് സ്പെഷലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി, എംഎസ്സി ഇലക്ട്രോണിക്സ്, എംഎ ഇസ്ലാമിക് ഹിസ്റ്ററി, എംഎ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി ആൻഡ് ഹിസ്റ്റോറിയോഗ്രാഫി) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 08 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 സെപ്റ്റംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്ഡ് കാറ്ററിംഗ് ടെക്നോളജി (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2018 - 2020
അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 09 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 07 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കോംപ്രിഹെൻസീവ് വൈവവോസി
വിദൂരവിദ്യാഭ്യാസ കേന്ദ്രം 2025 ജൂണിൽ നടത്തിയ എംഎ ഇംഗ്ലീഷ് ഫൈനൽ ഇയർ മേഴ്സിചാൻസ് പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവവോസി ഫെബ്രുവരി 11 ന് കേരളസർവകലാശാല പാളയം കാന്പസിലെ ഇഎസ് കോൺഫറൻസ് ഹാളിൽനടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുനഃക്രമീകരിച്ച പരീക്ഷാകേന്ദ്രം
2025 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ (332) (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2021 &2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2019 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 10, 11, 12, 13 തീയതികളിൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. യുഐടി മുഖത്തല പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഫെബ്രുവരി 11, 13 തീയതികളിൽ കൊട്ടിയം ഡോൺ ബോസ്കോ കോളേജ് പരീക്ഷാകേന്ദ്രമായി ക്രമീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
Kerala
തിരുവനന്തപുരം: എസ്ഐആറിൽ പേര് ചേർക്കാനും ഒഴിവാക്കാനും ഉള്പ്പെടെ അപേക്ഷ സമര്പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ജനുവരി 22 വരെ ആയിരുന്നു നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സമയപരിധി.
സുപ്രീംകോടതി നിര്ദേശത്തെ തുടര്ന്നാണ് സമയം ഇന്ന് വരെ നീട്ടിയത്. 11 ലക്ഷത്തിലധികം പേരാണ് പേര് ചേര്ക്കാൻ അപേക്ഷിച്ചത്. 37 ലക്ഷത്തോളം പേരാണ് രേഖകള് ഹാജരാക്കേണ്ടത്. അതേസമയം, ഹിയറിംഗും പരിശോധനയും ഫെബ്രുവരി 14വരെ തുടരും.
2002ലെ വോട്ടര് പട്ടികയിൽ പേരില്ലാത്തവരും, പട്ടികയിൽ ഉൾപ്പെട്ടിട്ടും പേരിലെ അക്ഷരത്തെറ്റ് ഉള്പ്പെടെ സാങ്കേതിക പ്രശ്നങ്ങളുള്ളവരുമാണ് രേഖകൾ നൽകേണ്ടത്. ഹിയറിംഗിനും പരിശോധനയ്ക്കും ശേഷം വ്യാഴാഴ്ച വരെ 9,868 പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്.
Education
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്വകലാശാല 2025-26 അധ്യയനവര്ഷത്തെ പിഎച്ച്ഡി പ്രവേശനത്തിനായി അപേക്ഷകള് ക്ഷണിച്ചു.
ഫിഷറീസ് സയന്സ്, ഓഷ്യന് സയന്സ് ആന്ഡ് ടെക്നോളജി, ഫിഷറീസ് മാനേജ്മെന്റ്, ഫിഷറീസ് എന്ജിനിയറിംഗ് എന്നീ ഫാക്കല്റ്റികളിലേക്കാണു പ്രവേശനം. ഫെബ്രുവരി അഞ്ചിനു മുന്പായി അപേക്ഷകള് www.admission.kufos.ac.in വഴി സമര്പ്പിക്കണം.
District News
തേർത്തല്ലി: ചപ്പാരപ്പടവ്-തേർത്തല്ലി റോഡിൽ തേർത്തല്ലി മുതൽ മേരിഗിരി വരെയുള്ള ഭാഗത്തെ ടാറിംഗ് പ്രവർത്തികൾ റോഡിലുള്ള വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കാതെ പൂർത്തീകരിക്കുന്നതിനെതിരേ തേർത്തല്ലി വികസന സമിതി എൻജിനിയർക്ക് നിവേദനം നല്കി.
മേരിഗിരി സ്കൂളിലേക്കും പള്ളിയിലേക്കുമുള്ള ധാരാളം കാൽനട യാത്രക്കാർ ദിവസവും ഉപയോഗിക്കുന്ന ഈ റോഡിൽ അധികഭാഗത്തും നടപ്പാതകൾ ഇല്ല എന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. റോഡ് ടാറിംഗ് പൂർത്തിയാക്കുന്നതിനൊപ്പം ഈ വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. വികസന സമിതി പ്രസിഡന്റ് ഷാജി കാരിക്കാട്ടിൽ, തേർത്തല്ലി വാർഡ് മെമ്പർ വത്സമ്മ വാണിശേരി, രാജു പുതിയാത്ത്, കെ.രാമചന്ദ്രൻ, രാജീവ് മേരിഗിരി, മാത്യു മലയിൽ എന്നിവർ പങ്കെടുത്തു.
Kerala
തിരുവല്ല: ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
കുറ്റാരോപിതനായ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിനു നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തു മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയേ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ പാലക്കാടു നിന്ന് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി പ്രതിഭാഗം അഭിഭാഷകർ നൽകിയിരുന്നുവെങ്കിലും കോടതി പരിഗണിച്ചില്ല.
പോലീസ് റിപ്പോർട്ട് ലഭിച്ചിട്ടില്ലാത്തതിനാൽ ജാമ്യ ഹർജി പരിഗണിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നും ജയിലിൽ തുടരും. പോലീസിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.
കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനായി രാഹുലിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് പോലീസ് അപേക്ഷ നൽകിയത്.
പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷയിൽ കോടതി പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ നടപടി.
കേസിൽൃജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.
യൂട്യൂബ് ചാനലിലൂടെ നടത്തിയ വീഡിയോ പരാമർശങ്ങൾ അതിജീവിതയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണെന്നും പോലീസ് അപേക്ഷയിൽ പറയുന്നു. ജാമ്യം നൽകിയ കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
Education
തിരുവനന്തപുരം: കെ-ടെറ്റ് ഡിസംബർ 2025 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി ഏഴുവരെ നീട്ടി.
കൂടാതെ ഡിസംബർ 22 മുതൽ 30 വരെ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് അത് തിരുത്തുന്നതിനുള്ള അവസരം ജനുവരി ഏഴുവരെ https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിൽ ലഭിക്കും.
അപേക്ഷ പരിപൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർഥികളും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐഡിയും നൽകി ഓൺലൈനായി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും ‘APPLICATION EDIT’ എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം. ഈ അവസരത്തിൽ അപേക്ഷയിലെ വിവരങ്ങൾ തിരുത്താം.
Education
തിരുവനന്തപുരം: 2024-28 ബാച്ച് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് രണ്ടാം വർഷ റിന്യൂവലിനുള്ള അപേക്ഷ കോളജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തിൽ ലഭ്യമാക്കേണ്ട അവസാന തീയതി ഡിസംബർ 24 വരെ നീട്ടി.