x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; പ്ര​ശോ​ഭ് വ​ത്സ​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി


Published: April 4, 2026 08:11 PM IST | Updated: April 4, 2026 08:11 PM IST

പാ​ല​ക്കാ​ട്: ദ​ളി​ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യ കൗ​ണ്‍​സി​ല​ര്‍ പ്ര​ശോ​ഭ് വ​ത്സ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി. തി​ങ്ക​ളാ​ഴ്ച​ത്തേ​യ്ക്കാ​ണ് മാ​റ്റി​യ​ത്.

മ​ണ്ണാ​ര്‍​ക്കാ​ട് എ​സ്‌​സി/ എ​സ്ടി കോ​ട​തി​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും ത​നി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് ക​ള്ള​ക്കേ​സാ​ണെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ത​യ്യാ​റാ​ണെ​ന്നും പ്ര​ശോ​ഭ് ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ദ​ളി​ത് യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് പൊ​ലീ​സാ​ണ് പ്ര​ശോ​ഭി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. പീ​ഡ​നം, എ​സ്-​എ​സ്ടി അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ പ്ര​ശോ​ഭ് ഒ​ളി​വി​ലാ​ണ്. പ്ര​ശോ​ഭി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ അ​തി​ജീ​വി​ത ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ടെ​ത്തി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​റാ​യ പ്ര​ശോ​ഭി​ല്‍ നി​ന്ന് നേ​രി​ട്ട ക്രൂ​ര​ത റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി​യി​ലൂ​ടെ​യാ​ണ് അ​തി​ജീ​വി​ത വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ്ര​ശോ​ഭ് വ​ത്സ​നെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി​യി​രു​ന്നു. പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. പ്ര​ശോ​ഭി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി അ​ടു​ത്തി​രി​ക്കെ പാ​ര്‍​ട്ടി​ക്കും മു​ന്ന​ണി​ക്കും ദോ​ഷ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്ത​ല്‍.

Tags : prasobh valsan anticipatory bail application postponed sexual assault case

Recent News

Corehub Up