Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arjun Ayanki

അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ വീ​ട്ടി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ക​ണ്ണൂ​ർ: അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ വീ​ട്ടി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സ് ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​രു​ന്നു.

അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തും. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചു. കേ​സ് ഹി​സ്റ്റ​റി റി​പ്പോ​ർ​ട്ട് പോ​ലീ​സ് ഈ ​ആ​ഴ്ച​യ്ക്കു​ള്ളി​ൽ ത​ന്നെ ന​ൽ​കും. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മു​ഖേ​ന ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കാ​ണ് കേ​സ് ഹി​സ്റ്റ​റി റി​പ്പോ​ർ​ട്ട്‌ ന​ൽ​കു​ക. ക​ള​ക്ട​ർ റി​പ്പോ​ർ​ട്ടി​ന്മേ​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും.

അ​തി​നി​ടെ അ​ർ​ജു​ൻ ആ​യ​ങ്കി ക​ണ്ണൂ​രി​ൽ എ​ത്തി​യ​ത് ബു​ധ​നാ​ഴ്ച​യെ​ന്ന് ക​ണ്ടെ​ത്ത​ൽ. ത​ളി​പ്പ​റ​മ്പി​ലെ ലോ​ഡ്ജി​ലാ​ണ് ര​ണ്ട് ദി​വ​സം ത​ങ്ങി​യ​ത്. സു​ഹൃ​ത്ത് പ്ര​ണ​വും ബ​ന്ധു കു​ട്ട​നു​മാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത് എ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​രു​വ​രെ​യും പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ കൂ​ത്തു​പ​റ​മ്പ് മ​ജി​സ്‌​ട്രേ​റ്റി​ന്റെ വ​സ​തി​യി​ലാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ പോ​ലീ​സ് ഹാ​ജ​രാ​ക്കി​യ​ത്.

Kerala

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള പോ​സ്റ്റ്; അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ വീ​ണ്ടും കേ​സ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ ഗു​ണ്ടാ നേ​താ​വ് അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ പോ​ലീ​സ് വീ​ണ്ടും കേ​സെ​ടു​ത്തു. ആ​ലു​വ സൈ​ബ​ർ പോ​ലീ​സാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യെ പൊ​തു​മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ച്ചു​വെ​ന്ന് കാ​ട്ടി​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ ഒ​ളി​വി​ലു​ള്ള പ്ര​തി​ക്കാ​യി വി​വി​ധ ജി​ല്ല​ക​ളി​ലും സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ലും വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ ക​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ർ​ജു​ൻ ഇ​തി​നോ​ട​കം സം​സ്ഥാ​നം വി​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ സം​ശ​യം. ഒ​ളി​വി​ലി​രി​ക്കെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന പോ​സ്റ്റു​ക​ൾ അ​ർ​ജു​ൻ ത​ന്നെ​യാ​ണോ ഇ​ടു​ന്ന​ത് അ​തോ മ​റ്റാ​രെ​ങ്കി​ലു​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

അ​തി​നി​ട​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള വെ​ല്ലു​വി​ളി​ക​ൾ അ​ർ​ജു​ൻ ആയങ്കി തു​ട​രു​ക​യാ​ണ്. "ത​ങ്ങ​ളെ തീ​വ്ര​വാ​ദി​യാ​ക്കി​യ​ത് സി​സ്റ്റ​മാ​ണെ​ന്നും മു​ട്ടി​ന് താ​ഴെ വെ​ടി​വ​ച്ചാ​ലും മു​ട്ടു​കു​ത്തി​ല്ല" എ​ന്നു​മാ​ണ് ഒ​ളി​വി​ലി​രു​ന്ന് വെള്ളിയാഴ്ച രാ​ത്രി​യും ഇ​യാ​ൾ പു​തി​യ പോ​സ്റ്റ് പ​ങ്കു​വെ​ച്ച​ത്. ഈ ​കു​റി​പ്പി​ന് താ​ഴെ പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Kerala

വി​ര​ട്ട​രു​ത്, വ​ള​ര്‍​ന്ന പാ​ര്‍​ട്ടി വേ​റെ​യാ​ണ്; ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യേ​യും വെ​ല്ലു​വി​ളി​ച്ച് അ​ര്‍​ജു​ന്‍ ആ​യ​ങ്കി

കൊ​ച്ചി: പോ​ലീ​സി​നെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ​യും സി​നി​മാ​സ്‌​റ്റൈ​ലി​ല്‍ വെ​ല്ലു​വി​ളി​ച്ച് ഗു​ണ്ടാ​നേ​താ​വ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി. കോ​ത​മം​ഗ​ലം എ​സ്എ​ച്ച്ഒ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ പു​തി​യ വെ​ല്ലു​വി​ളി. "വി​ര​ട്ട​രു​ത്.. വ​ള​ര്‍​ന്ന പാ​ര്‍​ട്ടി വേ​റെ​യാ​ണ്" എ​ന്നാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു​ള്ള മ​റു​പ​ടി​യാ​യി അ​ര്‍​ജു​ന്‍ ആ​യ​ങ്കി കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ പോ​ലീ​സ് ത​ന്നെ പി​ടി​ക്ക​ട്ടെ​യെ​ന്ന അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ വെ​ല്ലു​വി​ളി​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യാ​ഴാ​ഴ്ച ക​ടു​ത്ത മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച​വ​ര്‍​ക്ക് ഇ​നി എ​ന്താ​ണ് സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്ന് കാ​ണാ​മെ​ന്നും ഗു​ണ്ട​ക​ളെ​യും ക്രി​മി​ന​ലു​ക​ളെ​യും നേ​രി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി പു​തി​യ വെ​ല്ലു​വി​ളി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

""ഇ​നി എ​ന്താ വ​രു​ന്ന​തെ​ന്ന് നോ​ക്കൂ എ​ന്നൊ​ക്കെ​യാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശ്രീ ​ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​ന്ന​ത്. ഞാ​നു​മെ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട് ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട കേ​സി​നെ​പ്പ​റ്റി പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​ന്‍, ശേ​ഷം ഞാ​ന്‍ നി​ര​പ​രാ​ധി​യെ​ങ്കി​ല്‍ ക​ള്ള​ക്കേ​സെ​ടു​ത്ത് അ​ധി​കാ​ര​ദു​ര്‍​വി​നി​യോ​ഗം ചെ​യ്ത സി​ഐ പ്ര​ശാ​ന്ത​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഞാ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വെ​ല്ലു​വി​ളി​ക്കു​ന്നു. എ​ങ്കി​ല്‍ ഞാ​ന്‍ താ​ങ്ക​ളെ നേ​രി​ട്ട് വ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ക്കും. ഒ​രു​മ്മ ത​രും. അ​ല്ലാ​ണ്ട് വി​ര​ട്ട​രു​ത്.. വ​ള​ര്‍​ന്ന പാ​ര്‍​ട്ടി വേ​റെ​യാ​ണ്.'' എ​ന്നാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

കോ​ത​മം​ഗ​ലം എ​സ്എ​ച്ച്ഒ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കീ​ഴ​ട​ങ്ങി​ല്ലെ​ന്നാ​യി​രു​ന്നു അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ ആ​ദ്യ നി​ല​പാ​ട്. പ​റ്റു​മെ​ങ്കി​ല്‍ ക​ണ്ടു​പി​ടി​ക്കാ​നും പോ​ലീ​സു​കാ​രെ ഇ​യാ​ൾ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. കേ​സി​ല്‍ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ള്ളി​യ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

 

Kerala

എ​സ്എ​ച്ച്ഒ നി​ര​പ​രാ​ധി​ക​ളെ ക​ണ്ണീ​ർ കു​ടി​പ്പി​ച്ചു; ഭീ​ഷ​ണി​യെ ന്യാ​യീ​ക​രി​ച്ച് അ​ർ​ജു​ൻ ആ​യ​ങ്കി

കൊ​ച്ചി: കോ​ത​മം​ഗ​ലം എ​സ്എ​ച്ച്ഓ​യ്ക്കെ​തി​രാ​യ ഭീ​ഷ​ണി​യെ ഭീ​ഷ​ണി​യെ ന്യാ​യീ​ക​രി​ച്ച് അ​ർ​ജു​ൻ ആ​യ​ങ്കി. നി​ര​പ​രാ​ധി​ത്വം വ്യ​ക്ത​മാ​യി​രു​ന്നി​ട്ടും ഒ​രു കൂ​ട്ടം കു​ടും​ബ​ങ്ങ​ളെ ക​ണ്ണീ​ർ കു​ടി​പ്പി​ച്ചു. അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യ​ത് ആ ​പോ​ലീ​സു​കാ​ര​നാ​ണെ​ന്ന് അ​ർ​ജു​ൻ ആ​യ​ങ്കി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ ആ​രോ​പി​ക്കു​ന്നു.

പ​ത്ത് പേ​രെ പാ​തി​രാ​ത്രി​ക്ക് പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. അ​വ​രു​ടെ ഭൂ​ത​കാ​ല​ത്ത് ചെ​യ്ത കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ലി​സ്റ്റെ​ടു​ത്ത് അ​തി​ൽ ആ​റു പേ​ർ​ക്കെ​തി​രെ ക​ള്ള​ക്കു​റ്റം ചു​മ​ത്തു​ക​യാ​യി​രു​ന്നു. ജാ​മ്യം കി​ട്ടാ​തി​രി​ക്കാ​ൻ പാ​തി​രാ​ത്രി ത​ന്നെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

സ്വ​ന്തം പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലി​രി​ക്കു​മ്പോ​ൾ കി​ട്ടാ​ത്ത നീ​തി, താ​ൻ രാ​ഷ്ട്രീ​യ​മാ​യി എ​തി​ർ​ത്തി​രു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ നി​ന്ന് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ല്ലെ​ന്നും അ​ർ​ജു​ൻ ആ​യ​ങ്കി വ്യ​ക്ത​മാ​ക്കി. എ​ങ്കി​ലും നി​ല​വി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ൽ​കു​മെ​ന്നും ആ​യ​ങ്കി പ​റ​ഞ്ഞു.

Kerala

കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരായ ഭീഷണി: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പോലീസ്

കൊച്ചി: കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരായി വധഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. അര്‍ജുന്‍ ആയങ്കിക്ക് മുമ്പ് അനുവദിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പോലീസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി പോസ്റ്റില്‍ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.

ഇക്കഴിഞ്ഞ മേയ് മൂന്നിന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി അടക്കം അഞ്ചു പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെതിരെ രംഗത്തെത്തിയത്.

കോതമംഗലം സിഐ പ്രശാന്തിനെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പോസ്റ്റില്‍, പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കുകയായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ സിഐയെ അനുവദിക്കില്ലെന്ന് ആയങ്കി പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

തനിക്ക് നേരിടേണ്ടി വന്ന ഓരോ ദിവസത്തെയും ബുദ്ധിമുട്ടുകള്‍ക്ക് കൃത്യമായി കണക്കുചോദിക്കുമെന്നും പോസ്റ്റില്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമങ്ങള്‍ വഴി പരസ്യമായി വധഭീഷണിക്ക് സമാനമായ പോസ്റ്റിട്ടത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പശ്ചാത്തലത്തില്‍ പ്രതിയുടെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നാണ് പോലീസിന്‍റെ ആവശ്യം. ഇതിനു പുറമെ പുതുതായി രജിസ്റ്റര്‍ ചെയ്ത ഐടി ആക്ട് പ്രകാരമുള്ള കേസിലും പോലീസ് നടപടികള്‍ വേഗത്തിലാക്കുമെന്നാണ് വിവരം.

Kerala

അ​ർ​ജു​ൻ ആ​യ​ങ്കി ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ; പി​ടി​കൂ​ടി​യ​ത് സു​ഹൃ​ത്തി​ന്റെ വി​വാ​ഹ​ത്തി​നെ​ത്തി​യ​പ്പോ​ൾ

കൊ​ച്ചി: സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യെ പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലെ​ടു​ത്തു. പു​ന്നേ​ക്കാ​ടു​ള്ള റി​സോ​ർ​ട്ടി​ൽ സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സ് ഇ​യാ​ളെ​യും സം​ഘ​ത്തെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ 4 മ​ണി​യോ​ടെ​യാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യും സു​ഹൃ​ത്തു​ക്ക​ളും പി​ടി​യി​ലാ​യ​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട മ​ര​ട് അ​നീ​ഷി​ന്‍റെ കൂ​ട്ടാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മൂ​ന്ന് കാ​റു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പു​തി​യ സ്വ​ർ​ണ്ണ​ക്ക​ട​ത്ത് അ​ല്ലെ​ങ്കി​ൽ ഗു​ണ്ടാ ക്വാ​ട്ടേ​ഷ​നു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നാ​ണോ ഇ​വ​ർ ഒ​ത്തു​ചേ​ർ​ന്ന​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. കോ​ത​മം​ഗ​ലം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​വ​ർ എ​ത്തി​യ​തി​ന്‍റെ ഉ​ദ്ദേ​ശ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ർ​ജു​ൻ ആ​യ​ങ്കി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ പു​തി​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യും.

മു​മ്പ് ഡി​വൈ​എ​ഫ്ഐ അ​ഴി​ക്കോ​ട് ക​പ്പ​ക്ക​ട​വ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ർ​ജു​ൻ ആ​യ​ങ്കി, ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സം​ഘ​ട​ന​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്. സി​പി​ഐ​എം-​ലീ​ഗ്, സി​പി​ഐ​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ങ്ങ​ളി​ൽ പ്ര​തി​യാ​യി​രു​ന്നു.

വി​ദേ​ശ​ത്തു​നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന സ്വ​ർ​ണം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ആ​ക്ര​മി​ച്ചും ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ഗ​ൾ​ഫി​ലും കേ​ര​ള​ത്തി​ലു​ട​നീ​ള​വും ഇ​യാ​ൾ​ക്ക് വി​പു​ല​മാ​യ ക്വാ​ട്ടേ​ഷ​ൻ നെ​റ്റ്‌​വ​ർ​ക്ക് ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

Latest News

Corehub Up