x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ജു​ൻ ആ​യ​ങ്കി ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ; പി​ടി​കൂ​ടി​യ​ത് സു​ഹൃ​ത്തി​ന്റെ വി​വാ​ഹ​ത്തി​നെ​ത്തി​യ​പ്പോ​ൾ


Published: May 3, 2026 12:59 PM IST | Updated: May 3, 2026 12:59 PM IST

കൊ​ച്ചി: സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യെ പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലെ​ടു​ത്തു. പു​ന്നേ​ക്കാ​ടു​ള്ള റി​സോ​ർ​ട്ടി​ൽ സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സ് ഇ​യാ​ളെ​യും സം​ഘ​ത്തെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ 4 മ​ണി​യോ​ടെ​യാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യും സു​ഹൃ​ത്തു​ക്ക​ളും പി​ടി​യി​ലാ​യ​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട മ​ര​ട് അ​നീ​ഷി​ന്‍റെ കൂ​ട്ടാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മൂ​ന്ന് കാ​റു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പു​തി​യ സ്വ​ർ​ണ്ണ​ക്ക​ട​ത്ത് അ​ല്ലെ​ങ്കി​ൽ ഗു​ണ്ടാ ക്വാ​ട്ടേ​ഷ​നു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നാ​ണോ ഇ​വ​ർ ഒ​ത്തു​ചേ​ർ​ന്ന​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. കോ​ത​മം​ഗ​ലം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​വ​ർ എ​ത്തി​യ​തി​ന്‍റെ ഉ​ദ്ദേ​ശ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ർ​ജു​ൻ ആ​യ​ങ്കി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ പു​തി​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യും.

മു​മ്പ് ഡി​വൈ​എ​ഫ്ഐ അ​ഴി​ക്കോ​ട് ക​പ്പ​ക്ക​ട​വ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ർ​ജു​ൻ ആ​യ​ങ്കി, ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സം​ഘ​ട​ന​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്. സി​പി​ഐ​എം-​ലീ​ഗ്, സി​പി​ഐ​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ങ്ങ​ളി​ൽ പ്ര​തി​യാ​യി​രു​ന്നു.

വി​ദേ​ശ​ത്തു​നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന സ്വ​ർ​ണം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ആ​ക്ര​മി​ച്ചും ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ഗ​ൾ​ഫി​ലും കേ​ര​ള​ത്തി​ലു​ട​നീ​ള​വും ഇ​യാ​ൾ​ക്ക് വി​പു​ല​മാ​യ ക്വാ​ട്ടേ​ഷ​ൻ നെ​റ്റ്‌​വ​ർ​ക്ക് ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

Tags : Arjun Ayanki Preventive Detetntion Latest News

Recent News

Corehub Up