Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bangladesh

രാഹുലിന്‍റെ ലക്ഷ്യം ബംഗ്ലാദേശ് മോഡൽ പ്രക്ഷോഭമെന്ന് ബിജെപി

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് മാ​തൃ​ക​യി​ലു​ള്ള യു​വ​ജ​ന പ്ര​ക്ഷോ​ഭ​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ബി​ജെ​പി. ജ​നാ​ധി​പ​ത്യ മാ​ർ​ഗ​ത്തി​ലൂ​ടെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ രാ​ഹു​ലും കൂ​ട്ടാ​ളി​ക​ളും അ​രാ​ജ​ക​ത്വം സൃ​ഷ്‌​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ബി​ജെ​പി വ​ക്താ​വ് പ്ര​ദീ​പ് ഭ​ണ്ഡാ​രി ആ​രോ​പി​ച്ചു.

രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത എ​ഐ​എ​സ്എ നേ​താ​വ് നേ​ഹ ബോ​റ​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ബി​ജെ​പി​യു​ടെ വി​മ​ർ​ശ​നം.

ബം​ഗ്ലാ​ദേ​ശി​ലേ​തു​പോ​ലെ ഇ​ന്ത്യ​യി​ലും പ്ര​ക്ഷോ​ഭം ഉ​ണ്ടാ​ക​ണ​മെ​ന്ന് നേ​ഹ ബോ​റ പ​റ​ഞ്ഞ​ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​ത​ന്നെ നി​ല​പാ​ടാ​ണെ​ന്നും, ഇ​ത് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും ഭ​ണ്ഡാ​രി ആ​രോ​പി​ച്ചു. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​നും ഭ​ര​ണ​മാ​റ്റം ല​ക്ഷ്യ​മി​ട്ടു​മാ​ണ് കോ​ൺ​ഗ്ര​സ് ഇ​ത്ത​രം സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്നും പ്ര​ദീ​പ് ഭ​ണ്ഡാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Sports

ഒ​റ്റ പ​ന്ത് പോ​ലും എ​റി​യാ​തെ ചൈ​ന പു​റ​ത്ത്; ഏ​ഷ്യ​ൻ ഗെ​യിം​സ് ക്രി​ക്ക​റ്റി​ൽ ബം​ഗ്ലാ​ദേ​ശ് സെ​മി​യി​ൽ

ടോ​ക്യോ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക്രി​ക്ക​റ്റി​ൽ നി​ന്ന് ചൈ​ന പു​റ​ത്ത്. ക​ന​ത്ത മ​ഴ​യും ഔ​ട്ട്ഫീ​ൽ​ഡി​ലെ വെ​ള്ള​ക്കെ​ട്ടും കാ​ര​ണം ടോ​സ് പോ​ലും ഇ​ടാ​നാ​വാ​തെ മ​ത്സ​രം പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​ന്താ​രാ​ഷ്ട്ര റാ​ങ്കിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് സെ​മി​ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി.

ജ​പ്പാ​നി​ലെ ഐ​ച്ചി പ്ര​വി​ശ്യ​യി​ലെ നി​ഷി​ൻ ന​ഗ​ര​ത്തി​ലു​ള്ള ക​രോ​ജി സ്പോ​ർ​ട്സ് പാ​ർ​ക്കി​ലാ​ണ് മ​ത്സ​രം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വ​നി​താ ടി20 ​റാ​ങ്കിം​ഗി​ൽ ബം​ഗ്ലാ​ദേ​ശ് പ​ത്താം സ്ഥാ​ന​ത്തും ചൈ​ന 36-ാം സ്ഥാ​ന​ത്തു​മാ​ണ്. ഈ ​റാ​ങ്ക് വ്യ​ത്യാ​സ​മാ​ണ് ബം​ഗ്ലാ​ദേ​ശി​ന് തു​ണ​യാ​യ​ത്. അ​തേ​സ​മ​യം ഇ​ന്ത്യ ത​ങ്ങ​ളു​ടെ ആ​ദ്യ​മ​ത്സ​ര​ത്തി​നാ​യി 20ന് ​ഇ​റ​ങ്ങും.

ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ജ​പ്പാ​നാ​ണ് എ​തി​രാ​ളി​ക​ൾ. ഈ ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​രാ​ണ് സെ​മി​ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടു​ക. ആ​കെ എ​ട്ടു ടീ​മു​ക​ൾ മാ​ത്ര​മാ​ണ് ഗെ​യിം​സി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. നി​ല​വി​ലെ ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക്രി​ക്ക​റ്റ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​ക്ക​ളാ​ണ് ഇ​ന്ത്യ. മ​റ്റൊ​രു ക്വാ​ർ​ട്ട​റി​ൽ താ​യ്‌​ല​ൻ​ഡി​നെ വീ​ഴ്ത്തി പാ​ക്കി​സ്ഥാ​നും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

ന​ന​ഞ്ഞ ഔ​ട്ട്ഫീ​ൽ​ഡ് മൂ​ലം 11 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ മൂ​ന്ന് വി​ക്ക​റ്റി​നാ​ണ് പാ​ക് വ​നി​ത​ക​ളു​ടെ ജ​യം. ആ​ദ്യം ബാ​റ്റു​ചെ​യ്‌​ത താ​യ്‌​ല​ൻ​ഡ് 11 ഓ​വ​റി​ൽ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട‌​ത്തി​ൽ 91 റ​ൺ​സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ന് മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് വി​ക്ക​റ്റു​ക​ൾ വീ​ണ​ത് തി​രി​ച്ച​ടി​യാ​യി.

36-1 എ​ന്ന നി​ല​യി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ 77-6 എ​ന്ന നി​ല​യി​ലേ​ക്ക് കൂ​പ്പു​കൂ​ത്തി. അ​വ​സാ​നം ക​ഷ്‌​ടി​ച്ചാ​ണ് പാ​ക്കി​സ്ഥാ​ൻ ജ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ര​ണ്ട് പ​ന്ത് മാ​ത്രം ശേ​ഷി​ക്കേ​യാ​ണ് ടീ​മി​ന്‍റെ ജ​യം.

International

ബംഗ്ലാദേശിൽ ഏഴ് അവാമി ലീഗ് നേതാക്കൾക്കു വധശിക്ഷ

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഏ​​​ഴു മു​​​തി​​​ർ​​​ന്ന അ​​​വാ​​​മി ലീ​​​ഗ് നേ​​​താ​​​ക്ക​​​ൾ​​​ക്കു വ​​​ധ​​​ശി​​​ക്ഷ. 2024ലെ ​​​വി​​​ദ്യാ​​​ർ​​​ഥിപ്ര​​​ക്ഷോ​​​ഭം അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യ​​​തി​​​ലൂ​​​ടെ മാ​​​ന​​​വ​​​രാ​​​ശി​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു നേ​​​താ​​​ക്ക​​​ൾ​​​ക്ക് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക്രൈം​​​സ് ട്രൈ​​​ബ്യൂ​​​ണ​​​ൽ -2 തൂ​​​ക്കു​​​ക​​​യ​​​ർ വി​​​ധി​​​ച്ച​​​ത്.

അ​​​വാ​​​മി ലീ​​​ഗ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ ഒ​​​ബൈ​​​ദു​​​ൾ ഖാ​​​ദ​​​ർ, എ.​​​എ​​​ഫ്.​​​എം ബ​​​ഹാ​​​വു​​​ദ്ദീ​​​ൻ ന​​​സീം, മു​​​ൻ മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് അ​​​ലി അ​​​റ​​​ഫാ​​​ത്ത്, ഷേ​​​ക്ക് ഷം​​​സ് പ​​​റാ​​​ഷ്, മ​​​യി​​​നു​​​ൾ ഹു​​​സൈ​​​ൻ ഖാ​​​ൻ നി​​​ഖി​​​ൽ, സ​​​ദ്ദാം ഹു​​​സൈ​​​ൻ, ഷേ​​​ഖ് വാ​​​ലി ആ​​​സി​​​ഫ് എ​​​നാ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് വ​​​ധ​​​ശി​​​ക്ഷ.

ഏ​​​ഴു പേ​​​രു​​​ടെ​​​യും അ​​​ഭാ​​​വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വി​​ചാ​​ര​​ണ ന​​ട​​ത്തി ശി​​ക്ഷ വി​​​ധി​​​ച്ച​​​ത്.

Sports

ഏ​ഷ്യ ക​പ്പ് വനിത ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഇന്ത്യ x ബംഗ്ലാദേശ് പോരാട്ടം രാത്രി എട്ടിന്

ദു​ബാ​യ്: 2026 വ​നി​താ ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഇ​ന്നു പ​ക​പോ​ക്ക​ല്‍ പോ​രാ​ട്ടം. 2024 എ​ഡി​ഷ​ന്‍ ഫൈ​ന​ലി​ന്‍റെ ത​നി​യാ​വ​ര്‍​ത്ത​ന​മാ​യി ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ഇ​ന്നു കൊ​മ്പു​കോ​ര്‍​ക്കും.

ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. 2024 എ​ഡി​ഷ​ന്‍ ഫൈ​ന​ലി​ല്‍ ശ്രീ​ല​ങ്ക​യ്ക്കു മു​ന്നി​ല്‍ എ​ട്ടു വി​ക്ക​റ്റി​ന്‍റെ തോ​ല്‍​വി വ​ഴ​ങ്ങി​യ​തി​ന്‍റെ പ​ക​വീ​ട്ട​ലാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം. ഇ​രു​ടീ​മി​ന്‍റെ​യും സ്പി​ന്ന​ര്‍​മാ​രു​ടെ ബ​ല പ​രീ​ക്ഷ​ണ​മാ​യി​രി​ക്കും പി​ച്ചി​ല്‍ ന​ട​ക്കു​ക.

അ​പ​രാ​ജി​ത​ര്‍

ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​തു​വ​രെ തോ​ല്‍​വി അ​റി​യാ​ത്ത​വ​രാ​ണ് ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും. ഗ്രൂ​പ്പ് എ ​ചാ​മ്പ്യ​ന്മാ​രാ​യി ഇ​ന്ത്യ​യും ബി​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ ശ്രീ​ല​ങ്ക​യും സെ​മി​യി​ലെ​ത്തി.

ഇ​ന്ത്യ 40 റ​ണ്‍​സി​നു ബം​ഗ്ലാ​ദേ​ശി​നെ കീ​ഴ​ട​ക്കി​യാ​ണ് ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. പാ​ക്കി​സ്ഥാ​ന്‍റെ പോ​രാ​ട്ടം നാ​ലു വി​ക്ക​റ്റി​നു മ​റി​ക​ട​ന്നാ​യി​രു​ന്നു ശ്രീ​ല​ങ്ക​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം.

Sports

ഇ​ന്ത്യ x ബം​ഗ്ലാ​ദേ​ശ് സെ​മി ഇന്ന്

ദു​ബാ​യ്: 2026 ഏ​ഷ്യ ക​പ്പ് വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ ആ​ദ്യ സെ​മി പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ഇ​ന്ന് ഏ​റ്റു​മു​ട്ടും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. ഗ്രൂ​പ്പ് എ ​ചാ​മ്പ്യ​ന്മാ​രാ​യാ​ണ് ഇ​ന്ത്യ​യു​ടെ സെ​മി ഫൈ​ന​ല്‍ പ്ര​വേ​ശം.

ഗ്രൂ​പ്പ് ബി ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​ണ് ബം​ഗ്ലാ​ദേ​ശ്. ഗ്രൂ​പ്പ് എ ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ പാ​ക്കി​സ്ഥാ​നും ബി ​ചാ​മ്പ്യ​ന്മാ​രാ​യ ശ്രീ​ല​ങ്ക​യും ത​മ്മി​ലാ​ണ് ര​ണ്ടാം സെ​മി. നാ​ളെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ x ശ്രീ​ല​ങ്ക സെ​മി പോ​രാ​ട്ടം.

ഗ്രൂ​പ്പ് എ​യി​ൽ ക​ളി​ച്ച മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ആ​ധി​കാ​രി​ക ജ​യം നേ​ടി​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ 94 റ​ൺ​സി​നു താ​യ്‌​ല​ൻ​ഡി​നെ കീ​ഴ​ട​ക്കി​യ ഇ​ന്ത്യ, ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഹോ​ങ്കോം​ഗി​നെ 137 റ​ൺ​സി​നും മൂ​ന്നാം​മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ഏ​ഴു വി​ക്ക​റ്റി​നും ത​ക​ർ​ത്തു.

ഏ​ഴു ത​വ​ണ ഇ​ന്ത്യ ഏ​ഷ്യ ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ശ്രീ​ല​ങ്ക​യാ​ണ് നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​ർ. ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ല​ങ്ക​യു​ടെ കി​രീ​ട​നേ​ട്ടം.

International

ചൈനീസ് നിർമിത ടാങ്ക് പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ സൈനിക പരിശീലനത്തിനിടെ ചൈനീസ് നിർമിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഹഠസാരി ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നടന്ന വെടിവയ്പ് പരിശീലനത്തിനിടെയാണ് ദുരന്തമുണ്ടായത്.

ടാങ്കിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികനെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽപ്പെട്ട ടൈപ്പ് 59 മോഡൽ ടാങ്ക് ചൈനീസ് നിർമിതമാണെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിന്‍റെ യഥാർഥ കാരണം വ്യക്തമല്ല. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

National

ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ട്രെയി‌ൻ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാൻ ധാരണ

ന്യൂഡൽഹി: ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ട്രെയി‌ൻ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇ​ന്‍റ​ർ-​ഗ​വ​ൺ​മെന്‍റ​ൽ റെ​യി​ൽ​വേ മീ​റ്റിം​ഗി​ന്‍റെ ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വാ​ർ​ഷി​കയോ​ഗ​ത്തി​ൽ അ​ന്തി​മ ച​ർ​ച്ച​ക​ൾ ന​ടത്താനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ.
ച​ർ​ച്ച​യി​ൽ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ വൈകാതെ ട്രെ​യി​ൻ സർവീസുകൾ പുനരാരംഭിക്കും.

ബം​ഗ്ലാ​ദേ​ശ് ധാ​ക്ക​യിലെ ഉ​ഭ​യ​ക​ക്ഷി യോ​ഗ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളുടെയും റെ​യി​ൽ​വേ അ​ധി​കൃ​ത​രും മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ, റെ​യി​ൽ​വേ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ​ദ്ധ​തി​ക​ൾ, ച​ര​ക്കു ഗ​താ​ഗ​തം എ​ന്നി​വ​യാ​ണു പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ൾ. 2024-ൽ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വച്ച​തി​നുശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഈ ​വി​ഷ​യം ഔ​ദ്യോ​ഗി​ക​മാ​യി വാ​ർ​ഷി​ക യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ന്നത്.

കൊ​ൽ​ക്ക​ത്ത​യി​ൽനി​ന്നു ധാ​ക്ക​യി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന മൈ​ത്രി എ​ക്സ്പ്ര​സ്, കൊ​ൽ​ക്ക​ത്ത​യെ​യും ഖു​ൽ​ന​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ബ​ന്ധ​ൻ എ​ക്സ്പ്ര​സ്, പ​ശ്ചി​മ ബം​ഗാ​ളി​ലെ ന്യൂ ​ജ​ൽ​പാ​യ്ഗു​രി​യി​ൽനി​ന്നു ധാ​ക്ക ക​ന്‍റോ​ൺ​മെന്‍റി​ലേ​ക്കു സർവീസ് നടത്തുന്ന മി​താ​ലി എ​ക്സ്പ്ര​സ് എ​ന്നീ പ്ര​ധാ​ന സ​ർ​വീ​സു​ക​ളാ​ണു നി​ല​വി​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ പദ്ധതിയിടുന്നത്. 2024-ൽ ​ബം​ഗ്ലാ​ദേ​ശി​ൽ ഉ​ണ്ടാ​യ രാ​ഷ്ട്രീ​യ അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്നാ​ണു സ​ർ​വീ​സു​ക​ൾ നി​ർ​ത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായത്.

നി​ല​വി​ലെ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു പു​റ​മെ ബംഗ്ലാദേശ് നഗരമായ രാ​ജ്ഷാ​ഹി​യി​ൽനി​ന്ന് കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു പു​തി​യൊ​രു പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നും ബം​ഗ്ലാ​ദേ​ശ് യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം വ​യ്ക്കും. കൂ​ടാ​തെ മൈ​ത്രി എ​ക്സ്പ്ര​സിന്‍റെ നി​ല​വി​ലെ റൂ​ട്ട് മാ​റ്റി പ​ദ്മ പാ​ലം വ​ഴി തി​രി​ച്ചു​വി​ടാ​നും അ​വ​ർ നി​ർദേ​ശി​ച്ചേ​ക്കും.

ച​ര​ക്കു ഗ​താ​ഗ​ത​ത്തോ​ടൊ​പ്പം ഇ​ന്ത്യ ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന റെ​യി​ൽ​വി​ക​സ​ന പ​ദ്ധ​തി​ക​ളും ച​ർ​ച്ച​യാ​കുന്നുണ്ട്. ബം​ഗ്ലാ​ദേ​ശ് റെ​യി​ൽ​വേ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി ഇ​ന്ത്യ നി​ർമി​ക്കു​ന്ന 200 ബ്രോ​ഡ്‌​ഗേ​ജ് കോ​ച്ചു​ക​ളി​ൽ ആ​ദ്യ​ത്തെ 19 എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ പ​ഞ്ചാ​ബി​ലെ ക​പു​ർ​ത്ത​ല ഫാ​ക്ട​റി​യി​ൽനി​ന്നു പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. 915 കോ​ടി രൂ​പ​യു​ടെ ഈ ​പ​ദ്ധ​തി അടുത്തവർഷം ഡി​സം​ബ​റോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Kerala

ബംഗ്ലാദേശിലേക്കു തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാൾ സ്വദേശി പിടിയിൽ

കോ​ത​മം​ഗ​ലം: ബം​ഗ്ലാ​ദേ​ശി​ലേ​ക്കു തോ​ക്ക് ക​ട​ത്തി​യ ഏ​ഴം​ഗ സം​ഘ​ത്തി​ലെ ബം​ഗാ​ൾ സ്വ​ദേ​ശി കോ​ത​മം​ഗ​ല​ത്തു പി​ടി​യി​ൽ. ആ​യു​ധ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി പ​ശ്ചി​മ ബം​ഗാ​ൾ ദ​ക്ഷി​ൻ സു​ന്ദ​ർ​പു​ർ സ്വ​ദേ​ശി സാ​ബി​ർ അ​ലി മോ​ണ്ട​ൽ (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ത​മം​ഗ​ലം ആ​യ​ക്കാ​ടു​നി​ന്ന് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ്ര​തി പൊ​ലി​സ് പി​ടി​യി​ലാ​യ​ത്. മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഇ​ന്ന് ബം​ഗാ​ൾ പൊ​ലി​സി​ന് കൈ​മാ​റും. പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്നു തോ​ക്കു​ക​ൾ ക​ട​ത്തി​യ കേ​സി​ൽ ആ​റു​പേ​രെ ബം​ഗാ​ൾ പൊ​ലി​സ് പി​ടി​കൂ​ടി​യി​രു​ന്നു. പ്ര​തി സാ​ബി​ർ അ​ലി മോ​ണ്ട​ൽ അ​വി​ടെ​നി​ന്നും പൊ​ലി​സി​നെ വെ​ട്ടി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തൃ​ക്കാ​രി​യൂ​ർ ആ​യ​ക്കാ​ട് ഉ​ണ്ടെ​ന്നു വ്യ​ക്ത​മാ​യ​ത്. പ്ര​തി സാ​ബി​ർ ആ​യ​ക്കാ​ടു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യോ​ട് ജോ​ലി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫോ​ൺ ചെ​യ്ത​താ​ണു പൊ​ലി​സി​ന് പ്ര​തി​യി​ലേ​ക്കെ​ത്താ​ൻ സൂ​ച​ന ല​ഭി​ച്ച​ത്. ഇ​തോ​ടെ പൊ​ലി​സ് ആ​യ​ക്കാ​ടേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ത​മം​ഗ​ലം എ​സ്എ​ച്ച്ഒ കെ.​എ​ച്ച്.​ ഹാ​ഷി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Sports

ബം​ഗ്ലാ​ദേ​ശി​നെ വീ​ഴ്ത്തി; അ​ണ്ട​ർ-20 ഏ​ഷ്യാ ക​പ്പ് പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി ഇ​ന്ത്യ

താ​ഷ്ക​ന്‍റ്: എ​എ​ഫ്സി അ​ണ്ട​ർ-20 ഏ​ഷ്യാ ക​പ്പ് യോ​ഗ്യ​താ പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി ഇ​ന്ത്യ. ഗ്രൂ​പ്പ് ബി​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ നി​ർ​ണാ​യ​ക ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഡാ​നി ലെ​യ്ഷ്റാം, വി​ശാ​ൽ യാ​ദ​വ്, മു​ഹ​മ്മ​ദ് അ​ർ​ബാ​ഷ് എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

മ​ത്സ​രം തു​ട​ങ്ങി 25-ാം മി​നി​റ്റി​ൽ ഡാ​നി ലെ​യ്ഷ്റാ​മി​ലൂ​ടെ ഇ​ന്ത്യ മു​ന്നി​ലെ​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ 60-ാം മി​നി​റ്റി​ൽ വി​ശാ​ൽ യാ​ദ​വി​ന്‍റെ മ​നോ​ഹ​ര​മാ​യ ഓ​വ​ർ​ഹെ​ഡ് കി​ക്കി​ലൂ​ടെ ലീ​ഡ് ര​ണ്ടാ​ക്കി. 78-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് അ​ർ​ബാ​ഷ് മൂ​ന്നാം ഗോ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ ജ​യം ഉ​റ​പ്പാ​യി.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ട് ജ​യ​ങ്ങ​ളോ​ടെ ഇ​ന്ത്യ​ക്ക് ആ​റ് പോ​യി​ന്‍റാ​യി. നേ​ര​ത്തെ സി​റി​യ​യെ​യും ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഉ​സ്ബെ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​റ്റി​രു​ന്നു. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​റ് പോ​യി​ന്‍റു​ള്ള ഉ​സ്ബെ​ക്കി​സ്ഥാ​നാ​ണ് നി​ല​വി​ൽ ഗ്രൂ​പ്പി​ൽ മു​ന്നി​ൽ.

ഉ​സ്ബെ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സി​റി​യ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​കും. അ​ടു​ത്ത വ​ർ​ഷ​മാ​ണ് എ​എ​ഫ്സി അ​ണ്ട​ർ-20 ഏ​ഷ്യാ ക​പ്പ് ന​ട​ക്കു​ന്ന​ത്. 2006ലാ​ണ് ഇ​ന്ത്യ അ​വ​സാ​ന​മാ​യി അ​ണ്ട​ർ-20 ഏ​ഷ്യാ ക​പ്പി​ൽ ക​ളി​ച്ച​ത്.

അ​ന്ന് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ത​ന്നെ ഇ​ന്ത്യ പു​റ​ത്താ​യി​രു​ന്നു. 20 വ​ർ​ഷ​ത്തി​ന് ശേ​ഷം ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള പ്ര​തീ​ക്ഷ​യാ​ണ് താ​ഷ്ക​ന്‍റി​ലെ ജ​യ​ത്തോ​ടെ ഇ​ന്ത്യ സ​ജീ​വ​മാ​ക്കി​യ​ത്.

Sports

ബം​ഗ്ലാ​ദേ​ശി​നെ ചു​രു​ട്ടി​ക്കെ​ട്ടി; ഓ​സീ​സി​ന് ഗം​ഭീ​ര ജ​യം

മ​ക്കാ​യ്: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ​ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. ഇ​ന്നിം​ഗ്സി​നും 51 റ​ൺ​സി​നു​മാ​ണ് ഓ​സീ​സി​ന്‍റെ ജ​യം. ഈ ​ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര 1-1 എ​ന്ന നി​ല​യി​ൽ സ​മ​നി​ല​യി​ലാ​യി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ വെ​റും 64 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു. 

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 210 റ​ൺ​സ് എ​ടു​ത്തു. 146 റ​ൺ​സ് ലീ​ഡ് വ​ഴ​ങ്ങി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന്‍റെ ബാ​റ്റ​ർ​മാ​ർ​ക്ക് ഓ​സ്ട്രേ​ലി​യ​ൻ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. മി​ച്ച​ൽ സ്റ്റാ​ർ​ക്ക് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി തി​ള​ങ്ങി​യ​പ്പോ​ൾ പാ​റ്റ് ക​മ്മി​ൻ​സും ന​ഥാ​ൻ ലി​യോ​ണും മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി. 

മൂ​വ​രു​ടെ​യും മി​ക​ച്ച ബൗ​ളി​ങ്ങി​ന് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ ബം​ഗ്ലാ​ദേ​ശ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 95 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. 31 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ന​ജ്‌​മു​ൽ ഹു​സൈ​ൻ ഷാ​ന്‍റോ​യാ​ണ് ടോ​പ് സ്കോ​റ​ർ. ഒ​മ്പ​ത് ബം​ഗ്ലാ​ദേ​ശ് ബാ​റ്റ​ർ​മാ​ർ ര​ണ്ട​ക്കം കാ​ണാ​തെ പു​റ​ത്താ​യി.​ര​ണ്ട് ഇ​ന്നിം​ഗ്സി​ലു​മാ​യി പ​ത്ത് വി​ക്ക​റ്റു​ക​ളാ​ണ്  സ്റ്റാ​ർ​ക്ക്  വീ​ഴ്ത്തി​യ​ത്.

നേ​ര​ത്തെ എ​ട്ട് വി​ക്ക​റ്റി​ന് 165 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഓ​സ്ട്രേ​ലി​യ 210 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. കാ​മ​റൂ​ൺ ഗ്രീ​നി​ന്‍റെ വി​ക്ക​റ്റാ​ണ് ഓ​സീ​സി​ന് ആ​ദ്യം ന​ഷ്ട​മാ​യ​ത്. 105 പ​ന്തി​ൽ 10 ഫോ​റി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ 47 റ​ൺ​സാ​ണ അ​ദ്ദേ​ഹം അ​ട​ച്ചു​കൂ​ട്ടി​യ​ത്. 

ആ​റ് റ​ൺ​സെ​ടു​ത്ത് ജോ​ഷ് ഹേ​സ​ൽ​വു​ഡ് കൂ​ടി പു​റ​ത്താ​യ​തോ​ടെ ഓ​സീ​സി​ന്‍റെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു. 62 പ​ന്തി​ൽ 32 റ​ൺ​സു​മാ​യാ​ണ് നാ​ഥാ​ൻ ലി​യോ​ൺ പു​റ​ത്താ​കാ​തെ നി​ന്ന​ത്.   ബം​ഗ്ലാ​ദേ​ശി​നാ​യി ഷോ​റി​ഫു​ൾ ഇ​സ്ലാം ഏ​ഴു​വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ഉ​ജ്ജ്വ​ല പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച മി​ച്ച​ൽ സ്റ്റാ​ർ​ക്കി​നെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Sports

സ്റ്റാ​ർ​ക്ക് ക​ത്തി​ക്ക​യ​റി; ബം​ഗ്ലാ ക​ടു​വ​ക​ൾ ചാ​രം

മ​ക്കാ​യ്: ഓ​സ്ട്രേ​ലി​യാ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ബം​ഗ്ലാ​ദേ​ശി​ന് വ​ൻ ത​ക​ർ​ച്ച. ഓ​സീ​സ് പേ​സ​ർ​മാ​രു​ടെ തീ​പ്പ​ന്തു​ക​ൾ​ക്ക് മു​ന്നി​ൽ ബാ​റ്റ​ർ​മാ​ർ ത​ക​ർ​ന്ന​ടി​ഞ്ഞ​തോ​ടെ 64 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ നാ​ല് ബാ​റ്റ​ർ​മാ​ർ ഡ​ക്കാ​യി മ​ട​ങ്ങി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന് ആ​ദ്യ പ​ന്തി​ൽ ത​ന്നെ ഷാ​ഡ്‌​മാ​ൻ ഇ​സ്ലാ​മി​നെ ന​ഷ്ട​മാ​യി. അ​ഞ്ച് ഓ​വ​ർ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ പ​ത്തു റ​ൺ​സെ​ന്ന ദ​യ​നീ​യ നി​ല​യി​ലാ​യി​രു​ന്നു. പ​ത്താം വി​ക്ക​റ്റി​ൽ ത​യ്ജു​ൾ ഇ​സ്ലാ​മും ഷൊ​റി​ഫു​ൾ ഇ​സ്ലാ​മും ചേ​ർ​ന്ന് 25 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​തോ​ടെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് 64 റ​ൺ​സി​ലെ​ത്തി​യ​ത്.

പ​ത്ത് ഓ​വ​റി​ൽ 12 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ആ​റ് വി​ക്ക​റ്റെ​ടു​ത്ത മി​ച്ച​ൽ സ്റ്റാ​ർ​ക്കാ​ണ് ബം​ഗ്ലാ​ദേ​ശി​ന്റെ ഇ​ന്നിം​ഗ്സി​ന്‍റെ  ന​ടു​വൊ​ടി​ച്ച​ത്. പാ​റ്റ് ക​മ്മി​ൻ​സ് മൂ​ന്ന് വി​ക്ക​റ്റും ജോ​ഷ് ഹേ​സ​ൽ​വു​ഡ് ഒ​രു വി​ക്ക​റ്റും നേ​ടി. ആ​ദ്യ ടെ​സ്റ്റി​ൽ ബം​ഗ്ലാ​ദേ​ശ് വി​ജ​യി​ച്ചി​രു​ന്നു.

International

ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്നു ന​​​ട​​​ക്കും. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ബി​​​എ​​​ൻ​​​പി​​​യുടെ മി​​​ർ​​​സ ഫ​​​ഖ്റു​​​ൾ ഇ​​​സ്‌ലാം ആ​​​ലം​​​ഗീറും പ്ര​​​തി​​​പ​​​ക്ഷ സ്ഥാ​​​നാ​​​ർ​​​ഥി കേ​​​ണ​​​ൽ (റി​​​ട്ട.) ഒ​​​ലി അ​​​ഹ​​​മ്മ​​​ദും ത​​​മ്മി​​​ലാ​​​ണു മ​​​ത്സ​​​രം.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ബി​​​എ​​​ൻ​​​പി​​​ക്ക് മൂ​​​ന്നി​​​ൽ​​​ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള​​​തി​​​നാ​​​ൽ ആ​​​ലം​​​ഗീറി​​​ന്‍റെ വി​​​ജ​​​യം ഉ​​​റ​​​പ്പാ​​​ണ്.

Sports

തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ പി​ന്നീ​ട് തി​രി​ച്ചു​ക​യ​റി; ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഓ​സീ​സ് പൊ​രു​തു​ന്നു

ഡാ​ർ​വി​ൻ: ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ആ​ദ്യ ടെ​സ്റ്റി​ൽ തി​രി​ച്ചു​വ​ര​വി​നാ​യി ഓ​സ്ട്രേ​ലി​യ പൊ​രു​തു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 228 റ​ൺ​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ ഓ​സ്ട്രേ​ലി​യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 161 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. ബം​ഗ്ലാ​ദേ​ശി​ന്‍റെ ലീ​ഡ് മ​റി​ക​ട​ക്കാ​ൻ ഓ​സീ​സി​ന് ഇ​നി 67 റ​ൺ​സ് കൂ​ടി വേ​ണം. 

കാ​മ​റൂ​ൺ ഗ്രീ​ൻ (43), അ​ല​ക്സ് ക്യാ​രി (19) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ഓ​സ്ട്രേ​ലി​യ ത​ക​ർ​ച്ച​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. സ്കോ​ർ 37ൽ ​എ​ത്തി​യ​പ്പോ​ഴേ​ക്കും ജേ​ക്ക് വെ​ത​ർ​ലാ​ൻ​ഡ് (0), ട്രാ​വി​സ് ഹെ​ഡ് (17) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ഇ​രു​വ​രെ​യും ഹ​സ​ൻ മ​ഹ്മൂ​ദ് ബൗ​ൾ​ഡാ​ക്കു​ക​യാ​യി​രു​ന്നു. 

പി​ന്നാ​ലെ മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ (31), സ്റ്റീ​വ​ൻ സ്മി​ത്ത് (44) എ​ന്നി​വ​രെ​യും ഓ​സീ​സി​ന് ന​ഷ്ട​മാ​യി. ഹ​സ​ൻ മ​ഹ്മൂ​ദ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. നേ​ര​ത്തെ ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 198 നെ​തി​രെ ബം​ഗ്ലാ​ദേ​ശ് 426 റ​ൺ​സാ​ണ് നേ​ടി​യ​ത്. ഇ​തോ​ടെ 228 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡും ബം​ഗ്ലാ ക​ടു​വ​ക​ൾ സ്വ​ന്ത​മാ​ക്കി. 

ത​ൻ​സി​ദ് ഹ​സ​ൻ ത​മീം (101), ന​ജ്മു​ൽ ഹൊ​സൈ​ൻ ഷാ​ന്റോ (84), മെ​ഹി​ദി ഹ​സ​ൻ മി​റാ​സ് (65) എ​ന്നി​വ​രു​ടെ മി​ക​ച്ച ബാ​റ്റി​ങ്ങാ​ണ് ബം​ഗ്ലാ​ദേ​ശി​നെ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത്.

Sports

ബാ​റ്റ​ര്‍ ത​ന്‍​സീ​ദ് ഹ​സ​ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ണ്ണി​ല്‍ ച​രി​ത്ര​നേ​ട്ടം

ഡാ​ര്‍​വി​ന്‍ (ഓ​സ്‌​ട്രേ​ലി​യ): ബം​ഗ്ലാ​ദേ​ശ് ഓ​പ്പ​ണിം​ഗ് ബാ​റ്റ​ര്‍ ത​ന്‍​സീ​ദ് ഹ​സ​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ണ്ണി​ല്‍ ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി. ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ബം​ഗ്ലാ​ദേ​ശ് ക​ളി​ക്കാ​ര​ന്‍ എ​ന്ന നേ​ട്ടം ഇ​നി ത​ന്‍​സീ​ദി​നു സ്വ​ന്തം.

കം​ഗാ​രു​ക്ക​ള്‍​ക്ക് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 101 റ​ണ്‍​സ് ത​ന്‍​സീ​ദ് നേ​ടി. ബം​ഗ്ലാ​ദേ​ശി ഓ​പ്പ​ണ​ര്‍ 197 പ​ന്തി​ല്‍​നി​ന്ന് ഒ​രു സി​ക്‌​സും എ​ട്ടു ഫോ​റും അ​ട​ക്ക​മാ​ണ് 101 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടാം​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ബം​ഗ്ലാ​ദേ​ശ് 351/6 എ​ന്ന നി​ല​യി​ലാ​ണ്.

ഓ​സ്‌​ട്രേ​ലി​യ​യു​ടെ ആ​ദ്യ ഇ​ന്നിം​ഗ്‌​സ് 198ല്‍ ​അ​വ​സാ​നി​ച്ചി​രു​ന്നു. നാ​ലു വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കേ 153 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് ബം​ഗ്ല ക​ടു​വ​ക​ള്‍​ക്കു​ണ്ട്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഓ​സീ​സ് മ​ണ്ണി​ല്‍ ടെ​സ്റ്റ് ജ​യ​മെ​ന്ന​താ​ണ് ബം​ഗ്ലാ​ദേ​ശ് നിലവിൽ ലക്ഷ്യമിടുന്നത്.

ര​ണ്ടാം ടെ​സ്റ്റി​ല്‍ റി​ക്കാ​ര്‍​ഡ്

ത​ന്‍​സീ​ദി​ന്‍റെ ക​രി​യ​റി​ലെ ര​ണ്ടാ​മ​ത്തെ ടെ​സ്റ്റ് ആ​ണി​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ര​ണ്ടാം വി​ക്ക​റ്റി​ല്‍ മൊ​മി​നു​ള്‍ ഹ​ഖി​നൊ​പ്പം 102 റ​ണ്‍​സി​ന്‍റെ​യും മൂ​ന്നാം വി​ക്ക​റ്റി​ല്‍ ന​ജ്മു​ല്‍ ഹു​സൈ​ന്‍ ഷാ​ന്‍റൊ​യ്ക്ക് ഒ​പ്പം 93 റ​ണ്‍​സി​ന്‍റെ​യും കൂ​ട്ടു​കെ​ട്ട് ത​ന്‍​സീ​ദ് ഉ​ണ്ടാ​ക്കി.

ത​ന്‍​സീ​ദി​നു പി​ന്നാ​ലെ ക്യാ​പ്റ്റ​ന്‍ ന​ജ്മു​ല്‍ ഹു​സൈ​ന്‍ ഷാ​ന്‍റൊ, മൊ​മി​നു​ള്‍ ഹ​ഖ് എ​ന്നി​വ​രും ബാ​റ്റിം​ഗി​ല്‍ തി​ള​ങ്ങി. ഷാ​ന്‍റൊ 126 പ​ന്തി​ല്‍ 84 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. മൊ​മി​നു​ള്‍ 95 പ​ന്തി​ല്‍ 49ഉം. ​മു​ഷ്ഫി​ഖു​ര്‍ റ​ഹീ​മും (36) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. മെ​ഹ്ദി ഹ​സ​ന്‍ മി​റാ​സ് (32 നോ​ട്ടൗ​ട്ട്), ഹ​സ​ന്‍ മ​ബ്മൂ​ദ് (13 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍.

സ്റ്റാ​ര്‍​ക്ക് റി​ക്കാ​ര്‍​ഡ്

ഡാ​ര്‍​വി​ന്‍ ടെ​സ്റ്റി​ല്‍ ബൗ​ളിം​ഗി​നു പി​ന്നാ​ലെ ബാ​റ്റിം​ഗി​ലും ബം​ഗ്ലാ​ദേ​ശ് ആ​ധി​പ​ത്യം തു​ട​രു​ന്ന​തി​നി​ടെ ഓ​സീ​സ് പേ​സ​ര്‍ മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക് വ്യ​ക്തി​ഗ​ത നേ​ട്ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റു​ള്ള ഇ​ടം​കൈ ബൗ​ള​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് സ്റ്റാ​ര്‍​ക്ക് ആ​ദ്യം സ്വ​ന്ത​മാ​ക്കി​യ​ത്. ശ്രീ​ല​ങ്ക​യു​ടെ മു​ന്‍ സ്പി​ന്ന​ര്‍ രം​ഗ​ണ ഹെ​റാ​ത്തി​ന്‍റെ 433 വി​ക്ക​റ്റ് എ​ന്ന​ത് സ്റ്റാ​ര്‍​ക്ക് തി​രു​ത്തി. ഹെ​റാ​ത്ത് 93 ടെ​സ്റ്റി​ലാ​ണ് 433 വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. സ്റ്റാ​ര്‍​ക്കി​ന്‍റെ 106-ാം ടെ​സ്റ്റാ​ണ്.

ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക​രി​യ​റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ ക​പി​ല്‍ ദേ​വി​നെ​യും സ്റ്റാ​ര്‍​ക്ക് മ​റി​ക​ട​ന്നു. 434 വി​ക്ക​റ്റാ​ണ് ക​പി​ല്‍ ദേ​വ് ക​രി​യ​റി​ല്‍ നേ​ടി​യ​ത്. സ്റ്റാ​ര്‍​ക്കി​ന്‍റെ വി​ക്ക​റ്റ് നേ​ട്ടം 435 ആ​യി. ശ്രീ​ല​ങ്ക​ന്‍ മു​ന്‍ താ​രം മു​ത്ത​യ്യ മു​ര​ളീ​ധ​ര​നാ​ണ് (800) ടെ​സ്റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ്.

Sports

നാണംകെട്ട് ഓസീസ്‌; ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ആ​​ദ്യ ടെ​​സ്റ്റി​​ൽ 198ന് ​​പു​​റ​​ത്ത്

ഡാ​​ർ​​വി​​ൻ: ഓ​​സ്ട്രേ​​ലി​​യ​​ൻ മ​​ണ്ണി​​ൽ ര​​ണ്ടു പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്ക് ശേ​​ഷം ടെ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​നെ​​ത്തി​​യ ബം​​ഗ്ലാ​​ദേ​​ശ് കം​​ഗാ​​രു​​പ്പ​​ട​​യെ ഞെ​​ട്ടി​​ച്ചു.

ഡാ​​ർ​​വി​​നി​​ൽ ന​​ട​​ക്കു​​ന്ന ഒ​​ന്നാം ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ ദി​​നം ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഓ​​സ്ട്രേ​​ലി​​യ​​യെ ബം​​ഗ്ലാ​​ദേ​​ശ് പേ​​സ​​ർ​​മാ​​ർ വെ​​റും 198 റ​​ണ്‍​സി​​ന് കൂ​​ടാ​​രം ക​​യ​​റ്റി. 55 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി ക​​രി​​യ​​റി​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​വു​​മാ​​യി വ​​ല​​ങ്ക​​യ്യ​​ൻ പേ​​സ​​ർ ഹ​​സ​​ൻ മ​​ഹ്്മൂ​​ദ് തി​​ള​​ങ്ങ​​ി​​യ​​പ്പോ​​ൾ കം​​ഗാ​​രു​​പ്പ​​ട വീ​​ണു.

23 വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷ​​മാ​​ണ് ഓ​​സീ​​സ് മ​​ണ്ണി​​ലേ​​ക്ക് ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ വ​​ര​​വ്. സ്കോ​​ർ: ഓ​​സ്ട്രേ​​ലി​​യ- 53 ഓ​​വ​​റി​​ൽ 198. ബം​​ഗ്ലാ​​ദേ​​ശ്- 24 ഓ​​വ​​റി​​ൽ 96/1.

ഓ​​സീ​​സ് വീ​​ഴ്ച

ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ട്രാ​​വി​​സ് ഹെ​​ഡും (22), ജാ​​ക് വെ​​താ​​റ​​ൾ​​ഡും (23) ചേ​​ർ​​ന്ന് ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ 45 റ​​ണ്‍​സെ​​ടു​​ത്ത് ഭേ​​ദ​​പ്പെ​​ട്ട തു​​ട​​ക്കം ലഭിച്ച ​​ശേ​​ഷ​​മാ​​ണ് ഓ​​സീ​​സ് ത​​ക​​ർ​​ന്ന​​ത്. ജാ​​ക്ക് വെ​​ത​​റാ​​ൾ​​ഡ്, ട്രാ​​വി​​സ് ഹെ​​ഡ് എ​​ന്നി​​വ​​രെ തു​​ട​​ർ​​ച്ച​​യാ​​യ ഓ​​വ​​റു​​ക​​ളി​​ൽ മ​​ട​​ക്കി ഹ​​സ​​ൻ മ​​ഹ്്മൂ​​ദ് വി​​ക്ക​​റ്റ് വേ​​ട്ട​​യ്ക്ക് തു​​ട​​ക്ക​​മി​​ട്ടു. തു​​ട​​ർ​​ന്ന് മാ​​ർ​​ന​​സ് ല​​ബു​​ഷെ​​യ്നും (1), കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻനും (13) നി​​ല​​യു​​റ​​പ്പി​​ക്കാ​​നാ​​യി​​ല്ല. ഒ​​ടു​​വി​​ൽ സ്മി​​ത്തി​​ന്‍റെ (71) മി​​ക​​വി​​ൽ 198ൽ ​​എ​​ത്തി.

55 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ വ​​ല​​ങ്ക​​യ്യ​​ൻ പേ​​സ​​ർ ഹ​​സ​​ൻ മ​​ഹ്്മൂ​​ദി​​ന്‍റെ ക​​രി​​യ​​റി​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ഓ​​സീ​​സി​​ന്‍റെ ന​​ട്ടെ​​ല്ലൊ​​ടി​​ച്ച​​ത്. ടെ​​സ്റ്റ് ഇ​​ന്നിം​​ഗ്സി​​ൽ ഒ​​രു ബം​​ഗ്ലാ​​ദേ​​ശ് പേ​​സ​​റു​​ടെ ഏ​​റ്റ​​വും മി​​ക​​ച്ച മൂ​​ന്നാ​​മ​​ത്തെ പ്ര​​ക​​ട​​ന​​മാ​​ണി​​ത്.

ബം​​ഗ്ലാ​​ദേ​​ശ് ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 96 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്.

Sports

കം​ഗാ​രു​ക്ക​ൾ പ​ത​റു​ന്നു; ഡാ​ർ​വി​ൻ ടെ​സ്റ്റി​ൽ ഓസീസിനെ വി​റ​പ്പി​ച്ച് ബം​ഗ്ലാ​ദേ​ശ്

ഡാ​ർ​വി​ൻ: ഓ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ  ആ​ദ്യ ദി​നം ബം​ഗ്ലാ​ദേ​ശി​ന് മേ​ധാ​വി​ത്വം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സ് 198 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത പേ​സ​ർ ഹ​സ​ൻ മ​ഹ്മൂ​ദി​ന്‍റെ ആ​റു​വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് മേ​ധാ​വി​ത്വം സ​മ്മാ​നി​ച്ച​ത്. 

ഹ​സ​ന് പു​റ​മെ ട​സ്കി​ൻ അ​ഹ​മ്മ​ദും ഇ​ബാ​ദ​ത്ത് ഹു​സൈ​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി ഓ​സ്ട്രേ​ലി​യ​ൻ ബാ​റ്റിം​ഗി​ന്‍റെ ചി​റ​ക​രി​ഞ്ഞു. ഓ​സ്ട്രേ​ലി​യ​ൻ നി​ര​യി​ൽ 71 റ​ൺ​സ് നേ​ടി​യ സ്റ്റീ​വ് സ്മി​ത്തി​ന് മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 96 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. 

ഓ​സ്ട്രേ​ലി​യ​യു​ടെ സ്കോ​റി​നേ​ക്കാ​ൾ 102 റ​ൺ​സ് മാ​ത്രം പി​ന്നി​ലാ​യി ശ​ക്ത​മാ​യ നി​ല​യി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് ഇ​പ്പോ​ൾ. 32 റ​ൺ​സു​മാ​യി ത​ൻ​സി​ദ് ഹ​സ​നും 35 റ​ൺ​സു​മാ​യി മോ​മി​നു​ൽ ഹു​ഖു​മാ​ണ് ക്രീ​സി​ലു​ള്ള​ത്. 

International

ഹ​സീ​ന​യെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശ്

ധാ​​​​ക്ക: ഷെ​​​​യ്ക്ക് ഹ​​​​സീ​​​​ന​​​​യെ വി​​​​ട്ടു​​​​ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​ന്ത്യ​​​​യോ​​​​ട് വീ​​​​ണ്ടും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബം​​​​ഗ്ലാ​​​​ദേ​​​​ശ്. ധാ​​​​ക്ക​​​​യി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി താ​​​​രി​​​​ഖ് റ​​​​ഹ്‌മാ​​​​ൻ ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ദി​​​​നേ​​​​ഷ് ത്രി​​​​വേ​​​​ദി​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി മെ​​​​ച്ച​​​​പ്പെ​​​​ട്ട ന​​​​യ​​​​ത​​​​ന്ത്ര​​​​ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ന് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷം ഒ​​​​രു​​​​ങ്ങേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും താ​​​​രി​​​​ഖ് റ​​​​ഹ്‌മാ​​​​ൻ പ​​​​റ​​​​ഞ്ഞു.

കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​പ്പെ‌​​​​ട്ട ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും ച​​​​ർ​​​​ച്ച​​​​യാ​​​​യി. മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഹ​​​​സീ​​​​ന​​​​യെ കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് പി​​​​ന്നീ​​​​ട് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. ധാ​​​​ക്ക​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ദി​​​​നേ​​​​ഷ് ത്രി​​​​വേ​​​​ദി നേ​​​​ര​​​​ത്തേ ബം​​​​ഗ്ലാ​​​​ദേ​​​​ശ് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി സ​​​​ലാ​​​​ഹു​​​​ദ്ദീ​​​​ൻ അ​​​​ഹ​​​​മ്മ​​​​ദി​​​​നെ​​​​യും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി ഖ​​​​ലീ​​​​ലു​​​​ർ റ​​​​ഹ്മാ​​​​നെ​​​​യും സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്നു ബം​​​​ഗ്ലാ​​​​ദേ​​​​ശ് വി​​​​ട്ടു​​​​നി​​​​ന്നേ​​​​ക്കു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലാ​​​​ണു കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഹ​​​​സീ​​​​ന ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ ക​​​​ണ്ട​​​​ത് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ ചൊ​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

ജ​​​​യി​​​​ലോ വ​​​​ധ​​​​ശി​​​​ക്ഷ​​​​യോ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്നേ​​​​ക്കാ​​​​മെ​​​​ങ്കി​​​​ലും ഡി​​​​സം​​​​ബ​​​​റി​​​​ൽ നാ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി ഹ​​​​സീ​​​​ന പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ഹ​​​​സീ​​​​ന​​​​യു​​​​ടെ മാ​​​​ധ്യ​​​​മ​​​​സ​​​​മ്മേ​​​​ള​​​​നം രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​കാ​​​​ര​​​​ങ്ങ​​​​ളെ വൃ​​​​ണ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ബംഗ്ലാദേശ് രോ​​​​ഷം​​​​ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. അ​​​​ടു​​​​ത്തി​​​​ടെ​​​​യാ​​​​ണ് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​റാ​​​​യി ദി​​​​നേ​​​​ഷ് ത്രി​​​​വേ​​​​ദി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​ത്.

International

ഷെ​യ്ഖ് ഹ​സീ​ന​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു; ഷാ​ക്കി​ബ് അ​ൽ ഹ​സ​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

ധാ​ക്ക: വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടി​യ ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് ബം​ഗ്ലാ​ദേ​ശ് മു​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ ഷാ​ക്കി​ബ് അ​ൽ ഹ​സ​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്.

മ​ഗു​ര ടൗ​ണി​ലെ കേ​ശ​ബ് മോ​റി​ലു​ള്ള കു​ടും​ബ​വീ​ടി​ന് നേ​രെ ആ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബോം​ബ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ വീ​ട് ത​ല്ലി​ത്ത​ക‍​ർ​ക്കു​ക​യും ചെ​യ്തു. വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ബം​ഗ്ലാ​ദേ​ശ് അ​വാ​മി ലീ​ഗ് എ​ക്സി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണെ​ന്നും ഫാ​സി​സ​ത്തി​ന്റെ വ്യ​ക്ത​മാ​യ ല​ക്ഷ​ണ​മാ​ണെ​ന്നും അ​വാ​മി ലീ​ഗ് വി​മ‍​ർ​ശി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് ഷെ​യ്ഖ് ഹ​സീ​ന വെ​ർ​ച്വ​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് തി​രി​കെ പോ​കു​മെ​ന്ന് ഷെ​യ്ഖ് ഹ​സീ​ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ർ​ത്തി​ച്ചി​രു​ന്നു.

ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 8:45 ഓ​ടെ ആ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഷാ​ക്കി​ബ് അ​ൽ ഹ​സ​ന്‍റെ വീ​ടി​ന് നേ​രെ ന​ട​ന്ന പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണം ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ അ​വാ​മി ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന വം​ശ​ഹ​ത്യ​യു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്നും ബം​ഗ്ലാ​ദേ​ശ് അ​വാ​മി ലീ​ഗ് വി​മ‍​ർ​ശി​ച്ചു.

Kerala

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ന്ന വ്യാ​ജേ​ന ആ​ലു​വ​യി​ൽ താ​മ​സം; ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ പി​ടി​യി​ൽ

കൊ​ച്ചി: അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ന്ന വ്യാ​ജേ​ന അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​ന്നി​രു​ന്ന ര​ണ്ട് ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ പി​ടി​യി​ൽ. ആ​ലു​വ പു​ളി​ഞ്ചോ​ട് ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ഷ​ക്കീ​ൽ ഖാ​ൻ (34), റോ​ണി ഷെ​യ്ഖ് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

15 വ​ർ​ഷ​മാ​യി റോ​ണി ഷെ​യ്ഖ് പ​ശ്ചി​മ ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദാ​ബാ​ദി​ലാ​യി​രു​ന്നു താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. ഒ​ൻ​പ​ത് മാ​സം മു​ൻ​പ് ആ​ണ് റോ​ണി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. മ​റ്റൊ​രു പ്ര​തി​യാ​യ ഷ​ക്കീ​ൽ ഖാ​ൻ 10 വ​ർ‌​ഷം മു​ൻ​പാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ലെ​ത്തി​യ​ത്.

പി​ടി​യി​ലാ​യ ഇ​രു​വ​രെ​യും പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ന് പി​ന്നാ​ലെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

13 ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ ക​സ്റ്റ​ഡി​യി​ൽ

ഭോ​പ്പാ​ൽ:  അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച 13 ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രെ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ​ർ​വാ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. 

ഏ​ഴ് പു​രു​ഷ​ന്മാ​രും മൂ​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. മ​തി​യാ​യ രേ​ഖ​ക​ൾ ഇ​വ​രു​ടെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യാ​ണ് 13 പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് ഗ​ർ​വാ​ൾ സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ധ​രം​വീ​ർ സിം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

National

കാ​ത്തി​രി​ക്കു​ന്ന​ത് തൂ​ക്കു​ക​യ​റാ​ണെ​ന്ന് അ​റി​യാം; ഡി​സം​ബ​റോ​ടെ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് ഷെ​യ്ഖ് ഹ​സീ​ന

ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷാ വി​ധി കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഡി​സം​ബ​റോ​ടെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങു​മെ​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന. ഫ്ര​ഞ്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്‌​പി​യോ​ടാ​ണ് ഷെ​യ്ഖ് ഹ​സീ​ന ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

താ​ൻ കൊ​ല്ല​പ്പെ​ട്ടേ​ക്കാം, അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടേ​ക്കാം, അ​ല്ലെ​ങ്കി​ൽ ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ടേ​ക്കാം. ത​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച് ത​നി​ക്ക് ബോ​ധ്യ​മു​ണ്ട്. എ​ങ്കി​ലും ത​ന്‍റെ ജ​ന​ങ്ങ​ൾ വി​ളി​ക്കു​ന്ന​തി​നാ​ൽ ത​നി​ക്ക് മ​ട​ങ്ങി​പ്പോ​ക​ണ​മെ​ന്നും ഷെ​യ്ഖ് ഹ​സീ​ന പ​റ​ഞ്ഞു.

ബം​ഗ്ലാ​ദേ​ശി​ലു​ണ്ടാ​യ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ഷെ​യ്ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 1400 ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ക​ണ​ക്ക്.

തു​ട​ർ​ന്ന് ന​വം​ബ​റി​ൽ ധാ​ക്ക​യി​ലെ കോ​ട​തി ഹ​സീ​ന​യ്ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി വി​ധി​യെ ഹ​സീ​ന രാ​ഷ്ട്രീ​യ പ്ര​തി​കാ​രം എ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു.

International

ബംഗ്ലാ പ്രസിഡന്‍റ് രാജിവച്ചു

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ രാ​​​ജി​​​വ​​​ച്ചു. ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു രാ​​​ജി.

കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ര​​​ണ്ടു വ​​​ർ​​​ഷം​​​കൂ​​​ടി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. താ​​​ൻ ഗു​​​രു​​​ത​​​ര രോ​​​ഗാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്പീ​​​ക്ക​​​ർ ഹാ​​​ഫീ​​​സ് ഉ​​​ദ്ദീ​​​ന് അ​​​യ​​​ച്ച രാ​​​ജി​​​ക്ക​​​ത്തി​​​ൽ ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ (76) പ​​​റ​​​യു​​​ന്നു.

ഹൃ​​​ദ​​​യ​​​സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ൾ, ഉ​​​യ​​​ർ​​​ന്ന ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദം, പ്ര​​​മേ​​​ഹം, വൃ​​​ക്ക​​​സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ത​​​ന്നെ അ​​​ല​​​ട്ടു​​​ന്നു​​​ണ്ടെ​​​ന്ന് രാ​​​ജി​​​ക്ക​​​ത്തി​​​ൽ ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന​​​യു​​​ടെ ഉ​​​റ്റ അ​​​നു​​​യാ​​​യി ആ​​​യ മു​​​ഹ​​​മ്മ​​​ദ് ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ 2023ലാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി താ​​​രി​​​ഖ് റ​​​ഹ്‌​​​മാ​​​നു​​​മാ​​​യി ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ ഭി​​​ന്ന​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. രാ​​​ജി​​​വ​​​യ്ക്കാ​​​ൻ ഇ​​​താ​​​ണു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

Sports

സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടി20; ​ബം​ഗ്ലാ​ദേ​ശി​ന് ത​ക​ർ​പ്പ​ൻ ജ​യം

ബു​ലാ​വാ​യോ: സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് ത​ക​ർ​പ്പ​ൻ‌ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 34 റ​ൺ​സി​നാ​ണ് ബം​ഗ്ലാ​ദേ​ശ് വി​ജ​യി​ച്ച​ത്. ‌

ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 187 റ​ൺ​സ് വി​ജ‍‍​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സിം​ബാ​ബ്‌​വെ 19.4 ഓ​വ​റി​ൽ 152 റ​ൺ‌​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 29 റ​ൺ​സെ​ടു​ത്ത റ​യാ​ൻ ബേ​ളും 28 റ​ൺ​സെ​ടു​ത്ത സി​ക്ക​ന്ദ​ർ റാ​സ​യും 25 റ​ൺ​സെ​ടു​ത്ത ബ്രാ​ഡ് ഇ​വാ​ൻ​സും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി റി​ഷാ​ദ് ഹൊ​സെ​യ്ൻ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. മ​ഹെ​ദി ഹ​സ​ൻ മൂ​ന്ന് വി​ക്ക​റ്റും ന​ഹി​ദ് റാ​ണ​യും മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദീ​നും സൈ​ഫ് ഹ​സ​നും മൂ​ന്ന് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 186 റ​ൺ​സെ​ടു​ത്ത​ത്. 58 റ​ൺ​സെ​ടു​ത്ത ത​ൻ​സി​ദ് ഹ​സ​ൻ ത​മീ​ന്‍റെ​യും 55 റ​ൺ​സെ​ടു​ത്ത സൈ​ഫ് ഹ​സ​ന്‍റെ​യും 31 റ​ൺ​സെ​ടു​ത്ത മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദി​ന്‍റെ​യും മി​ക​വി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

സിം​ബാ​ബ്‌​വെ​യ്ക്ക് വേ​ണ്ടി റി​ച്ചാ​ർ​ഡ് എ​ൻ​ഗാ​ര​വ​യും ബ്രാ​ഡ് ഇ​വാ​ൻ​സും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സി​ക്ക​ന്ദ​ർ റാ​സ ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

വി​ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യി​ൽ ബം​ഗ്ലാ​ദേ​ശ് ഒ​പ്പ​മെ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വെ​യാ​ണ് വി​ജ​യി​ച്ച​ത്.

Kerala

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ആ​ദ്യ ടി20; ​സിം​ബാ​ബ്‌​വെ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബു​ലാ​വാ​യോ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വെ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 32 റ​ൺ​സി​നാ​ണ് സിം​ബാ​ബ്‌​വെ വി​ജ​യി​ച്ച​ത്.

സിം​ബാ​ബ്‌​വെ ഉ​യ​ർ​ത്തി​യ 171 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 19 ഓ​വ​റി​ൽ 138 റ​ൺ​സി​ൽ‌ ഓ​ൾ​ഔ​ട്ടാ​യി. 54 റ​ൺ​സെ​ടു​ത്ത യാ​സി​ർ അ​ലി​ക്ക് മാ​ത്ര​മാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്.

സിം​ബാ​ബ്‌​വെ​യ്ക്ക് വേ​ണ്ടി റി​ച്ചാ​ർ​ഡ് എ​ൻ​ഗാ​ര​വ​യും ബ്ലെ​സിം​ഗ് മു​സാ​റ​ബ​നി​യും നാ​ല് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. മി​ൽ​ട്ട​ൺ ഷും​ബ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.
‌
‌ആ​ദ്യം ബാ​റ്റ് ചെ​യ്ത സിം​ബാ​ബ്‌​വെ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 170 റ​ൺ​സെ​ടു​ത്ത​ത്. 44 റ​ൺ​സെ​ടു​ത്ത ബ്ര​യാ​ൻ ബെ​ന്ന​റ്റി​ന്‍റെ​യും 30 റ​ൺ​സെ​ടു​ത്ത റ​യാ​ൻ ബേ​ളി​ന്‍റെ​യും 20 റ​ൺ​സ് വീ​ത​മെ​ടു​ത്ത ഡി​യോ​ൺ മ​യേ​ർ​സി​ന്‍റെ​യും സി​ക്ക​ന്ദ​ർ റാ​സ​യു​ടെ​യും മി​ക​വി​ലാ​ണ് സിം​ബാ​ബ്‌​വെ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി ന​ഹി​ദ് റാ​ണ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദീ​ൻ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

 

National

ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷേഖ് ഹസീന

ന്യൂഡൽഹി: ഈ വർഷം ഡിസംബറോടെ ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ‌ഷേഖ് ഹസീന. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹസീന ഇക്കാര്യം അറിയിച്ചത്.

തനിക്കും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നാട്ടിലെത്തി സ്വമേധയാ കോടതിയിൽ കീഴടങ്ങാനാണു തീരുമാനമെന്നും അവർ പറഞ്ഞു. തിരിച്ചെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്തേക്കാമെന്ന് അറിയാമെങ്കിലും നാട്ടിലേക്കു മടങ്ങുമെന്നും അവർ വ്യക്തിമാക്കി.

മരണം സംഭവിക്കുകയാണെങ്കിൽ തന്‍റെ ജന്മനാട്ടിൽ തന്നെ ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഹസീന പറഞ്ഞു. തന്‍റെ പാർട്ടി നേതാക്കളും പ്രവർത്തകരും കടുത്ത അടിച്ചമർത്തലാണ് നേരിടുന്നത്. മരണം വന്നാൽ അത് എന്‍റെ മാതാപിതാക്കൾ അടക്കം ചെയ്തിരിക്കുന്ന, അവരുടെ രക്തം ചിന്തിയ സ്വന്തം മണ്ണിൽ തന്നെയാകട്ടെയെന്നും ഷേഖ് ഹസീന കൂട്ടിച്ചേർത്തു.

ബംഗ്ലദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവാണ് ഷേഖ് ഹസീന. 2024 ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 20 വർഷത്തോളം നീണ്ട ഭരണത്തിനു വിരാമമിട്ട് അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ കഴിഞ്ഞ നവംബറിൽ ബംഗ്ലദേശ് കോടതി ഹസീനയ്ക്കു വധശിക്ഷ വിധിച്ചു.

Kerala

എ​റ​ണാ​കു​ള​ത്ത് പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ എടിഎസ് പരിശോധന; ബംഗ്ലാദേശ് സ്വദേശി പിടിയിൽ

 

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി പി​ടി​യി​ൽ. മു​ഹ​മ്മ​ദ് റാ​ത്തോ​ൺ ഇ​സ്‌​ലാം ആ​ണ് തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന​യു​ടെ പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം കു​റു​പ്പം​പ​ടി​ക്ക് സ​മീ​പം വ​ണ്ട​മ​റ്റ​ത്തു​ള്ള പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ നി​ന്നാ​ണ് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യെ പി​ടി​കൂ​ടി​യ​ത്. ഒ​രു മാ​സ​മാ​യി ഇ​യാ​ൾ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി എ​റ​ണാ​കു​ള​ത്ത് ത​ങ്ങു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ഹ​മ്മ​ദ് റാ​ത്തോ​ൺ ഇ​സ്‌​ലാം പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​മാ​യി പ്ര​തി​യെ കു​റു​പ്പം​പ​ടി പോ​ലീ​സി​ന് കൈ​മാ​റി.

 

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ്; ഇ​ന്ത്യ​യ്ക്ക് ഇ​ന്ന് ജീ​വ​ൻ മ​ര​ണ പോ​രാ​ട്ടം

മാ​ഞ്ച​സ്റ്റ​ര്‍: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ല്‍ സെ​മി സാ​ധ്യ​ത​ക​ള്‍ നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ ഇ​ന്ന് നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു. അ​യ​ൽ​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശാ​ണ് എ​തി​രാ​ളി​ക​ൾ. ടൂ​ർ​ണ​മെ​ന്‍റി​ൽ മു​ന്നോ​ട്ട് പോ​കാ​ൻ ഇ​രു ടീ​മു​ക​ൾ​ക്കും ഇ​ന്ന​ത്തെ ജ​യം അ​നി​വാ​ര്യ​മാ​ണ്.

മാ​ഞ്ച​സ്റ്റ​റി​ലെ ഓ​ള്‍​ഡ് ട്രാ​ഫോ​ര്‍​ഡി​ല്‍ വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ക. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് ഏ​റ്റ പ​രാ​ജ​യ​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ക്യാ​മ്പ്. ബാ​റ്റി​ങ്ങി​ലും ബൗ​ളിം​ഗി​ലും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്താ​നാ​കും ഇ​ന്ത്യ ശ്ര​മി​ക്കു​ക.

അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​നെ​തി​രാ​യ അ​വി​സ്മ​ര​ണീ​യ വി​ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ബം​ഗ്ലാ ക​ടു​വ​ക​ൾ ഇ​ന്ന് പാ​ഡ​ണി​യു​ന്ന​ത്. ഇ​ന്ത്യ​യെ അ​ട്ടി​മ​റി​ച്ച് സെ​മി പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കു​ക​യാ​ണ് അ​വ​രു​ടെ ല​ക്ഷ്യം. അതേസമയം മ​ത്സച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ ഇ​ന്ത്യ​യ്ക്ക് വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​മു​ണ്ട്.

ഇ​രു ടീ​മു​ക​ളും ത​മ്മി​ല്‍ ഇ​തു​വ​രെ ക​ളി​ച്ച 23 ടി20 ​മ​ത്സ​ര​ങ്ങ​ളി​ല്‍ 20-ലും ​ഇ​ന്ത്യ​യാ​ണ് വി​ജ​യി​ച്ച​ത്. ബം​ഗ്ലാ​ദേ​ശി​ന് മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്. അ​വ​സാ​ന​മാ​യി ക​ളി​ച്ച ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ ത​ന്നെ​യാ​ണ് വി​ജ​യം നേ​ടി​യ​ത്.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് അ​നാ​യാ​സ ജ​യം ‌‌

ലീ​ഡ്സ്: ഐ​സി​സി വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് അ​നാ​യാ​സ ജ​യം. ലീ​ഡ്സി​ൽ ന‌​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് ഓ​സ്ട്രേ​ലി​യ വി​ജ​യി​ച്ച​ത്.

ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 78 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 9.3 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ മ​റി​ക‌​ട​ന്നു. 45 റ​ൺ​സെ​ടു​ത്ത ജോ​ർ​ജി​യ വോ​ളി​ന്‍റെ​യും 19 റ​ൺ​സെ​ടു​ത്ത എ​ല്ലി​സ് പെ​റി​യു‌​ടെ​യും മി​ക​വി​ലാ​ണ് ഓ​സ്ട്രേ​ലി​യ അ​നാ​യാ​സ​മാ​യി ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ട‌ി മ​റു​ഫ അ​ക്ത​ർ ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 77 റ​ൺ​സെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ നി​ഗാ​ർ സു​ൽ​ത്താ​ന​യ്ക്കും റി​തു മോ​നി​യ്ക്കും മാ​ത്ര​മാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ പിടി​ച്ച് ​നി​ൽ​ക്കാ​നാ​യ​ത്. സു​ൽ​ത്താ​ന 27 റ​ൺ​സും റി​തു മോ​നി 16 റ​ൺ​സു​മെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ സോ​ഫി മൊ​ളി​നെ​ക്സും എ​ല്ലി​സ് പെ​റി​യും കിം ​ഗാ​ർ​ത്തും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ‌​ട‌ു​ത്തു. അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡും ജോ​ർ​ജി​യ വെ​യ​ർ​ഹാ​മും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ടി20; ​ഓ​സ്ട്രേ​ലി​യ​യ്ക്ക് ജ​യം

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട‌്രേ​ലി​യ​യ്ക്ക് ജ​യം. ഇ​ന്ന് ന‌​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​ല് വി​ക്ക​റ്റി​നാ​ണ് ഓ​സ്ട്രേ​ലി​യ വി​ജ​യി​ച്ച​ത്.

ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 132 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്‌​ട്രേ​ലി​യ 10 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യം മ​റി​ക​ട‌​ന്നു. 47 റ​ൺ​സെ​ടു​ത്ത കൂ​പ്പ​ർ കോ​ണോ​ലി​യു​ടെ​യും 20 റ​ൺ​സെ​ടു​ത്ത ‌ടിം ​ഡേ​വി​ഡി​ന്‍റെ​യും 18 റ​ൺ​സ് വീ​തം നേ​ടി​യ മാ​റ്റ് റെ​ൻ​ഷോ​യു​ടെ​യും നി​ഖി​ൽ ചൗ​ധ​രി​യു​ടെ​യും മി​ക​വി​ലാ​ണ് ഓ​സീ​സ് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. ‌‌

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി അ​ബ്ദു​ൾ ഗാ​ഫ​ർ സ​ഖ്‌​ലെ​യി​ൻ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. ഷോ​റി​ഫു​ൾ ഇ​സ്ലാ​മും മു​സ്താ​ഫി​സു​ർ റ​ഹ്മാ​നും മ​ഹെ​ദി ഹ​സ​നും റി​ഷാ​ദ് ഹോ​സെ​യ്നും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 19 ഓ​വ​റി​ൽ 131 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 29 റ​ൺ​സെ‌​ടു​ത്ത മ​ഹെ​ദി ഹ​സ​ന്‍റെ​യും 20 റ​ൺ​സെ​ടു​ത്ത സെ​യ്ഫ് ഹ​സ​ന്‍റെ​യും 17 റ​ൺ​സെ​ടു​ത്ത സൗ​മ്യ സ​ർ​ക്കാ​രി​ന്‍റെ​യും മി​ക​വി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ എ​ട‌ു​ത്ത​ത്. ‌

‌ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ആ​ദം സാം​പ​യും ജോ​യ​ൽ ഡേ​വി​സും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മാ​റ്റ് റെ​ൻ​ഷോ ര​ണ്ട് വി​ക്ക​റ്റും സ്പെ​ൻ​സ​ൻ ജോ​ൺ​സ​ണും നി​ഖി​ൽ ചൗ​ധ​രി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ‌​ടു​ത്തു.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ത​ക​ർ​ന്ന​ടി​ഞ്ഞ് ബം​ഗ്ലാ​ദേ​ശ്, ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് 78 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ലീ​ഡ്സ്: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഓ​സ്‌‌​ട്രേ​ലി​യ​യ്ക്കെ​തി​രെ ത​ക​ർ​ന്ന​ടി​ഞ്ഞ് ബം​ഗ്ലാ​ദേ​ശ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 77 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ നി​ഗാ​ർ സു​ൽ​ത്താ​ന​യ്ക്കും റി​തു മോ​നി​യ്ക്കും മാ​ത്ര​മാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ പ‌ിടി​ച്ച് നി​ൽ​ക്കാ​നാ​യ​ത്. സു​ൽ​ത്താ​ന 27 റ​ൺ​സും റി​തു മോ​നി 16 റ​ൺ​സു​മെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ സോ​ഫി മൊ​ളി​നെ​ക്സും എ​ല്ലി​സ് പെ​റി​യും കിം ​ഗാ​ർ​ത്തും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ‌​ട‌ു​ത്തു. അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡും ജോ​ർ​ജി​യ വെ​യ​ർ​ഹാ​മും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ക​ടു​വ​ക​ളു​ടെ മ​ട​യി​ൽ ക​ങ്കാ​രു​ക്ക​ൾ വീ​ണു; ഓ​സ്‌​ട്രേ​ലി​യാ​യെ ത​ക​ർ​ത്ത് ബം​ഗ്ലാ​ദേ​ശി​ന് പ​ര​മ്പ​ര

ധാ​ക്ക: ലോ​ക ക്രി​ക്ക​റ്റി​ലെ വ​മ്പ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രെ ച​രി​ത്ര വി​ജ​യം കു​റി​ച്ച് ബം​ഗ്ലാ​ദേ​ശ്. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ മ​ഴ​നി​യ​മ​പ്ര​കാ​രം അ​ഞ്ച് വി​ക്ക​റ്റി​ന് ഓ​സീ​സി​നെ ത​ക​ർ​ത്താ​ണ് ബം​ഗ്ലാ​ദേ​ശ് ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ 2-0 എ​ന്ന നി​ല​യി​ൽ അ​വ​ർ ലീ​ഡ് നേ​ടി

സ്കോ​ർ: ഓ​സ്ട്രേ​ലി​യ 187/8 ബം​ഗ്ലാ​ദേ​ശ് 195/5 (35). മ​ഴ മു​ട​ക്കി​യ ക​ളി 42 ഓ​വ​റാ​ക്കി ചു​രു​ക്കി​യി​രു​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് എ​ട്ടു വി​ക്ക​റ്റ് ന​ഷ്‌‌​ട​ത്തി​ൽ 187 റ​ൺ​സ് നേ​ട‌ി. 188 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 195 റ​ൺ​സ് നേ​ടി. സൗ​മ്യ സ​ർ​ക്കാ​ർ (42), ന​ജ്മു​ൽ ഹു​സൈ​ൻ ഷാ​ന്‍റോ (41), തൗ​ഹീ​ദ് ഹൃ​ദോ​യ് (40) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യാ​യു​ടെ തു​ട​ക്കം വ​ൻ ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശ് ബൗ​ള​ർ​മാ​രു​ടെ മൂ​ർ​ച്ച​യേ​റി​യ പ​ന്തു​ക​ൾ​ക്ക് മു​ന്നി​ൽ പ​ക​ച്ച ഓ​സീ​സ് ഒ​രു ഘ​ട്ട​ത്തി​ൽ 86 റ​ൺ​സി​ന് അ​റു വി​ക്ക​റ്റ് എ​ന്ന നി​ല​യി​ൽ പ​ത​റി. എ​ന്നാ​ൽ മ​ധ്യ​നി​ര​യി​ൽ മാ​ർ​ന​സ് ല​ബു​ഷെ​യ്നും (55) സേ​വി​യ​ർ ബാ​ർ​ട്ട്ല​റ്റും (52) അ​ർ​ധ​സെ​ഞ്ചു​റി​ക​ളോ​ടെ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

ജോ​ഷ് ഇം​ഗ്ലി​സും (34) ഇ​വ​ർ​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ബം​ഗ്ലാ​ദേ​ശി​നാ​യി ട​സ്കി​ൻ അ​ഹ​മ്മ​ദും മു​സ്ത​ഫി​സു​ർ റ​ഹ്മാ​നും മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി തി​ള​ങ്ങി​യ​പ്പോ​ൾ ത​ൻ​വി​ർ ഇ​സ്ലാം ര​ണ്ട് വി​ക്ക​റ്റും നേ​ടി.

Sports

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​നം: ടോ​സ് നേ​ടി ഓ​സ്ട്രേ​ലി​യ

ധാ​ക്ക: ബം​ഗ്ലോ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ധാ​ക്ക​യി​ൽ ഇ​ന്ത്യ​ൻ സ​മ​യം പ​ത്ത​ര മു​ത​ലാ​ണ് മ​ത്സ​രം.

ടീം ​ഓ​സ്ട്രേ​ലി​യ: മാ​ത്യൂ ഷോ​ർ​ട്ട്, ജോ​ഷ് ഇ​ൻ​ഗ്ലി​സ് (ക്യാ​പ്റ്റ​ൻ/ വി​ക്ക​റ്റ് കീ​പ്പ​ർ), കൂ​പ്പ​ർ കോ​ണോ​ലി, മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ, അ​ല​ക്സ് കാ​രി, കാ​മ​റൂ​ൺ ഗ്രീ​ൻ, മാ​റ്റ് റെ​ൻ​ഷാ, ലി​യാം സ്കോ​ട്ട്, സെ​വി​യ​ർ ബാ​ർ​ട്ട്ല​റ്റ്, ന​ഥാ​ൻ എ​ല്ലി​സ്, ആ​ദം സാം​പ.

ടീം ​ബം​ഗ്ലാ​ദേ​ശ്: ത​ൻ​ഷി​ദ് ഹ​സ​ൻ ത​മീം, സൈ​ഫ് ഹ​സ​ൻ, ന​ജ്മു​ൽ ഹൊ​സെ​യ്ൻ ഷാ​ന്‍റോ, ലി​ട്ട​ൺ ദാ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), തൗ​ഹി​ദ് ഹൃ​ദോ​യ്, മൊ​സാ​ദെ​ക്ക് ഹൊ​സെ​യ്ൻ, മെ​ഹ്ദി ഹ​സ​ൻ മി​രാ​സ് (ക്യാ​പ്റ്റ​ൻ), ത​ൻ​വീ​ർ ഇ​സ്ലാം, ത​സ്കി​ൻ അ​ഹ്മ​ദ്, മു​സ്താ​ഫി​സു​ർ റ​ഹ്മാ​ൻ, ന​ഹി​ദ് റാ​ണ.

Kerala

ആ​ധാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാം വ്യാ​ജ രേ​ഖ​ക​ൾ; 10 ബം​ഗ്ലാ​ദേ​ശി​ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് വ്യാ​ജ രേ​ഖ​ക​ളു​മാ​യി താ​മ​സി​ച്ചു​വ​ന്ന 10 ബം​ഗ്ലാ​ദേ​ശി​ക​ൾ പി​ടി​യി​ലാ​യി. കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നാ​ണ് വ്യാ​ജ രേ​ഖ​ക​ളു​മാ​യി താ​മ​സി​ച്ചു​വ​ന്ന അ​ഞ്ച് പു​രു​ഷ​ൻ​മാ​രും ര​ണ്ട് സ്ത്രീ​ക​ളും മൂ​ന്നു കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

എം​സി റോ​ഡി​ൽ കൊ​ട്ടാ​ര​ക്ക​ര ലോ​വ​ർ ക​രി​ക്ക​ത്ത് ആ​ക്രി​ക്ക​ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ ചെ​യ്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു സം​ഘം. മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ്, എ​ടി​എ​സ്, കേ​ര​ള പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

പി​ടി​യി​ലാ​യ​വ​രു​ടെ യ​ഥാ​ർ​ഥ പേ​ര് വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. ച​വ​റ​യി​ൽ താ​മ​സി​ച്ചി​രു​ന്ന സം​ഘം ഒ​രു മാ​സം മു​ൻ​പ് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. 12 വ​ർ​ഷ​മാ​യി സം​സ്ഥാ​ന​ത്ത് താ​മ​സി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശു​കാ​രി മം​മ്‌​താ​സാ​ണ് ബാ​ക്കി ഒ​ൻ‌​പ​ത് പേ​രെ​യും കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഇ​വ​രു​ടെ പ​ക്ക​ൽ‌ ആ​ധാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ രേ​ഖ​ക​ളെ​ല്ലാം ത​ന്നെ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

4800 ബം​ഗ്ലാ​ദേ​ശി​ക​ളെ തി​രി​ച്ച​യ​ച്ചു; ക​ണ​ക്ക് പു​റ​ത്തു​വി​ട്ട് സു​വേ​ന്ദു അ​ധി​കാ​രി

കോ​ൽ​ക്ക​ത്ത: ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്തു നി​ന്ന് 4800 ബം​ഗ്ലാ​ദേ​ശി​ക​ളെ തി​രി​ച്ച​യ​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി. 836 പേ​രെ അ​തി​ർ​ത്തി ജി​ല്ല​ക​ളി​ലെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​ൽ​ക്ക​ത്ത​യി​ൽ ബി​ജെ​പി ശി​ൽ​പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് ആ​കെ 556 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് അ​തി​ർ​ത്തി​യി​ൽ വേ​ലി നി​ർ​മ്മി​ക്കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​മാ​യി 100 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ഭൂ​മി വേ​ലി നി​ർ​മാ​ണ​ത്തി​നാ​യി ബി​എ​സ്എ​ഫി​ന് കൈ​മാ​റി.

ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ത​ന്നെ ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. തൃ​ണ​മൂ​ൽ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മു​ട​ങ്ങി​പ്പോ​യ ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് ഓ​ഗ​സ്റ്റി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും സു​വേ​ന്ദു അ​ധി​കാ​രി പ​റ​ഞ്ഞു.

International

ബം​ഗ്ലാ​ദേ​ശി​ൽ അ​ഞ്ചാം​പ​നി പ​ട​രു​ന്നു; 605 മ​ര​ണം

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ അ​ഞ്ചാം​പ​നി ബാ​ധി​ച്ച് 605 പേ​ർ മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​ഴ് കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. മാ​ർ​ച്ച് പ​കു​തി​യോ​ടെ 74,572-ല​ധി​കം സം​ശ​യാ​സ്പ​ദ​മാ​യ കേ​സു​ക​ളും 9,191 ല​ബോ​റ​ട്ട​റി സ്ഥി​രീ​ക​രി​ച്ച അ​ണു​ബാ​ധ​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

60,000-ത്തി​ല​ധി​കം രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. 55,000-ത്തി​ല​ധി​കം പേ​ർ സു​ഖം പ്രാ​പി​ച്ച് ആ​ശു​പ​ത്രി വി​ട്ടു. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും നി​ര​വ​ധി കു​ട്ടി​ക​ൾ ഇ​പ്പോ​ഴും വാ​ക്സി​നേ​ഷ​ൻ എ​ടു​ത്തി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​ത് രാ​ജ്യ​ത്തു​ട​നീ​ളം അ​പ​ക​ട​സാ​ധ്യ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്നു.

National

പാക്, ബംഗ്ലാദേശ് അതിർത്തികളിൽ സ്മാർട്ട് ബോർഡർ പദ്ധതിയുമായി ഇന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക്കി​​​സ്ഥാ​​​ൻ, ബം​​​ഗ്ലാ​​​ദേ​​​ശ് അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള അ​​​ന​​​ധി​​​കൃ​​​ത ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​വും രാ​​​ജ്യ​​​ത്തെ ജ​​​ന​​​സം​​​ഖ്യാ​​​ ഘ​​​ട​​​ന അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യും ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി അ​​​ടു​​​ത്ത​​​ വ​​​ർ​​​ഷ​​​ത്തോ​​​ടെ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ സ്മാ​​​ർ​​​ട്ട് ബോ​​​ർ​​​ഡ​​​ർ പ​​​ദ്ധ​​​തി ന​​​ട​​പ്പാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​രു​​​ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി പ​​​ങ്കി​​​ടു​​​ന്ന 6000 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള അ​​​തി​​​ർ​​​ത്തി​​​പാ​​​ത​​​ക​​​ൾ പൂ​​​ർ​​​ണമാ​​​യി സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം.

ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ബി​​​എ​​​സ്എ​​​ഫ് സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ട​​​യി​​​ൽ സം​​​സാ​​​രി​​​ക്ക​​​വേ​​​യാ​​​ണ് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

രാ​​​ജ്യ​​​ത്തേ​​​ക്ക് ക​​​ട​​​ന്നു​​​ക​​​യ​​​റി​​​യ ഓ​​​രോ അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര​​​നെ​​​യും ക​​​ണ്ടെ​​​ത്തി പു​​​റ​​​ത്താ​​​ക്കു​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് അ​​​ദ്ദേ​​​ഹം വീ​​​ണ്ടും ആ​​​വ​​​ർ​​​ത്തി​​​ച്ചു. അ​​​തി​​​ർ​​​ത്തി​​​ക്കപ്പു​​​റ​​​ത്തു​​​നി​​​ന്നും ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​സം​​​ഖ്യാ ഘ​​​ട​​​ന​​​യി​​​ൽ കൃ​​​ത്രി​​​മ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​നു​​​ള്ള യാ​​​തൊ​​​രു​​​ ശ്ര​​​മ​​​വും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും അ​​​മി​​​ത് ഷാ ​​​പ​​​റ​​​ഞ്ഞു.

ബി​​​എ​​​സ്എ​​​ഫ് രൂ​​​പ​​വ​​ത്​​​ക​​​ര​​​ണ​​​ത്തി​​ന്‍റെ 60-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ​​​ത്ത​​​ന്നെ സ്മാ​​​ർ​​​ട്ട് ബോ​​​ർ​​​ഡ​​​ർ പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മി​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര ഡെ​​​മോ​​​ഗ്ര​​​ഫി മി​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ട​​​നു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

 എ​​​ന്താ​​​ണ് സ്മാ​​​ർ​​​ട്ട് ബോ​​​ർ​​​ഡ​​​ർ പ​​​ദ്ധ​​​തി?

ഡ്രോ​​​ണു​​​ക​​​ൾ, റ​​​ഡാ​​​റു​​​ക​​​ൾ, സ്മാ​​​ർ​​​ട്ട് കാ​​​മ​​​റ​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെടെ​​​യു​​​ള്ള അ​​​ത്യാ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് സ്മാ​​​ർ​​​ട്ട് ബോ​​​ർ​​​ഡ​​​ർ ഗ്രീ​​​ഡ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്. സു​​​ര​​​ക്ഷാ മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ പാ​​​ക്, ബം​​​ഗ്ലാ​​​ദേ​​​ശ് അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​ രീ​​​തി​​​യി​​​ലു​​​ള്ള സു​​​ര​​​ക്ഷ​​​കൊ​​​ണ്ടു മാ​​​ത്രം കാ​​​ര്യ​​​മി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യ അ​​​മി​​​ത്ഷാ, ഒ​​​രു​​​ വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഈ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷാ​​​വ​​​ല​​​യം തീ​​​ർ​​​ക്കു​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി.

International

ബംഗ്ലാദേശില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞൻ മരിച്ച നിലയില്‍

ചി​​​​​റ്റ​​​​​ഗോം​​​​​ഗ്: ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ല്‍ ഇ​​​​​ന്ത്യ​​​​​ന്‍ ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ജ്ഞ​​​​​നെ മ​​​​​രി​​​​​ച്ച നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി.

ചി​​​​​റ്റ​​​​​ഗോം​​​​​ഗി​​​​​ലെ ഇ​​​​​ന്ത്യ​​​​​ന്‍ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഹൈ​​​​​ക്ക​​​​​മ്മീഷ​​​​​നി​​​​​ല്‍ പ്രോ​​​​​ട്ടോ​​​​​കോ​​​​​ള്‍ ഓ​​​​​ഫീ​​​​​സ​​​​​റാ​​​​​യ ന​​​​​രേ​​​​​ന്‍ ധ​​​​​റി​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​മാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ ഓ​​​​​ഫീ​​​​​സി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. മ​​​​​ര​​​​​ണ​​​​​കാ​​​​​ര​​​​​ണം വ്യ​​​​​ക്ത​​​​​മ​​​​​ല്ല.

പോ​​​​​സ്റ്റ്‌​​​​​മോ​​​​​ര്‍ട്ട​​​​​ത്തി​​​​​നാ​​​​​യി മൃ​​​​​ത​​​​​ദേ​​​​​ഹം ചി​​​​​റ്റ​​​​​ഗോം​​​​​ഗ് മെ​​​​​ഡി​​​​​ക്ക​​​​​ല്‍ കോ​​​​​ള​​​​​ജി​​​​​ലേ​​​​​ക്കു മാ​​​​​റ്റി. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ പോ​​​​​ലീ​​​​​സ് അ​​​​​ന്വേ​​​​​ഷ​​​​​ണം പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു.

Sports

പാ​ക്കി​സ്ഥാ​നെ വീ​ഴ്ത്തി ബം​ഗ്ലാ​ദേ​ശ്

മി​ര്‍​പു​ര്‍: ടെ​സ്റ്റ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന് എ​തി​രേ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ജ​യം സ്വ​ന്ത​മാ​ക്കി ബം​ഗ്ലാ​ദേ​ശ്. ഇ​ന്ന​ലെ മി​ര്‍​പു​രി​ല്‍ അ​വ​സാ​നി​ച്ച പാ​ക്കി​സ്ഥാ​ന് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ല്‍ 104 റ​ണ്‍​സി​ന് ബം​ഗ്ലാ​ദേ​ശ് ജ​യം സ്വ​ന്ത​മാ​ക്കി.

ഇ​തോ​ടെ ര​ണ്ടു മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ബം​ഗ്ലാ​ദേ​ശ് 1-0ന്‍റെ ​ലീ​ഡ് നേ​ടി. സ്‌​കോ​ര്‍: ബം​ഗ്ലാ​ദേ​ശ് 413, 240/9 ഡി​ക്ല​യേ​ര്‍​ഡ്. പാ​ക്കി​സ്ഥാ​ന്‍ 386, 163. ബം​ഗ്ലാ​ദേ​ശി​ന്‍റെ ന​ജ്മു​ല്‍ ഹു​സൈ​ന്‍ ഷാ​ന്‍റൊ​യാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

ടെ​സ്റ്റി​ല്‍ പാ​ക്കി​സ്ഥാ​ന് എ​തി​രേ ബം​ഗ്ലാ​ദേ​ശ് മൂ​ന്നു ജ​യം മാ​ത്ര​മാ​ണ് ഇ​തു​വ​രെ നേ​ടി​യ​ത്. അ​വ​സാ​നം ക​ളി​ച്ച മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലാ​ണ് മൂ​ന്നു ജ​യ​വു​മെ​ന്ന​തും ശ്ര​ദ്ധേ​യം. 2024 ഓ​ഗ​സ്റ്റ് - സെ​പ്റ്റം​ബ​റി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ​ര്യ​ട​ന​ത്തി​ലാ​യി​രു​ന്നു ര​ണ്ട് ജ​യം.

Sports

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മൂ​ന്നാം ടി20; ​ന്യൂ​സി​ല​ൻ​ഡി​ന് ജ​യം

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ജ​യം. ആ​റ് വി​ക്ക​റ്റി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് വി​ജ​യി​ച്ച​ത്.

മ​ഴ​യെ തു​ട​ർ​ന്ന് ഡി​എ​ൽ​എ​സ് അ​നു​സ​രി​ച്ച് 15 ഓ​വ​ർ വീ​ത​മാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 103 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 11.4 ഓ​വ​റി​ൽ കി​വീ​സ് മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ബെ​വോ​ൺ ജേ​ക്ക​ബ്സി​ന്‍റെ മി​ക​വി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ബെ​വോ​ൺ ജേ​ക്ക​ബ്സ് 62 റ​ൺ​സാ​ണെ​ടു​ത്ത​ത്. 31 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ജേ​ക്ക​ബ്സി​ന്‍റെ ഇ​ന്നിം​ഗ്സ്. ടിം ​റോ​ബി​ൻ​സ​ൺ 23 റ​ൺ​സും ഡി​യാ​ൻ ഫോ​ക്സ്ക്രോ​ഫ്റ്റ് 15 റ​ൺ​സു​മെ​ടു​ത്തു.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി ഷോ​റി​ഫു​ൾ മൂ​ന്ന് വി​ക്ക​റ്റും മ​ഹെ​ദി ഹ​സ​ൻ ഒ​രു വി​ക്ക​റ്റും എ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 14.2 ഓ​വ​റി​ൽ 102 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 33 റ​ൺ​സെ​ടു​ത്ത തൗ​ഹി​ദ് ഹൃ​ദോ​യ് ആ​ണ് ടോ​പ്സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ ലി​ട്ട​ൺ ദാ​സ് 26 റ​ൺ​സും സൈ​ഫ് ഹ​സ​ൻ 16 റ​ൺ‌​സു​മെ​ടു​ത്തു.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ജോ​ഷ് ക്ല​ർ​ക്ക്സ​ൺ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ന​ഥാ​ൻ സ്മി​ത്തും ബെ​ൻ സി​യേ​ഴ്സും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ജേ​യ്ഡ​ൻ ലെ​ന്നോ​ക്സും ഇ​ഷ് സോ​ധി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ന്യൂ​സി​ല​ൻ​ഡ് വി​ജ​യി​ച്ച​തോ​ടെ പ​ര​മ്പ​ര 1-1ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് വി​ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാം മ​ത്സ​രം മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

 

 

Sports

ക​ന​ത്ത മ​ഴ: ബം​ഗ്ലാ​ദേ​ശ്-​ന്യൂ​സി​ല​ൻ​ഡ് ടി20 ​ത​ട​സ​പ്പെ​ട്ടു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ്-​ന്യൂ​സി​ല​ൻ​ഡ് ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം ത​ട​സ​പ്പെ​ട്ടു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ത​ട​സ​പ്പെ​ട്ട​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശി​ന്‍റെ ഇ​ന്നിം​ഗ്സി​നി​ടെ മ​ഴ​യെ​ത്തു​ക​യാ​യി​രു​ന്നു. 6.4 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 50 റ​ൺ‌​സ് എ​ന്ന നി​ല‍​യി​ലാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശ്. 25 റ​ൺ‌​സ് നേ​ടി​യ ലി​റ്റ​ൺ ദാ​സും ര​ണ്ട് റ​ൺ​സ് എ​ടു​ത്ത തൗ​ഹി​ദ് ഹൃ​ദോ​യ്‌​യു​മാ​ണ് ക്രീ​സി​ലു​ള്ള​ത്.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ന​ഥാ​ൻ സ്മി​ത്ത് ര​ണ്ട് വി​ക്ക​റ്റും ജെ​യ്ഡ​ൻ‌ ലെ​ന്നോ​ക്സ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് വി​ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാം മ​ത്സ​രം മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

 

Sports

ക​ന​ത്ത മ​ഴ; ബം​ഗ്ലാ​ദേ​ശ്-​ന്യൂ​സി​ല​ൻ​ഡ് ടി20​യി​ലെ ടോ​സ് വൈ​കു​ന്നു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ്-​ന്യൂ​സി​ല​ൻ​ഡ് ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ടോ​സ് വൈ​കു​ന്ന​ത്.

ച​ത്തോ​ഗ്രാ​മി​ലെ സ്റ്റേ​ഡി​യ​മാ​ണ് വേ​ദി. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് വി​ജ​യി​ച്ചി​രു​ന്നു. ആ​റ് വി​ക്ക​റ്റി​നാ​യി​രു​ന്നു ജ​യം.

ന്യ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 183 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ടോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ ബം​ഗ്ലാ​ദേ​ശ് മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശ് താ​രം തൗ​ഹി​ദ് ഹൃ​ദോ​യ് ആ​യി​രു​ന്നു മ​ത്സ​ര​ത്തി​ലെ താ​രം.

International

ബം​ഗ്ലാ​ദേ​ശി​ൽ അ​ഞ്ചാം​പ​നി വ്യാ​പി​ക്കു​ന്നു; മ​ര​ണ​സം​ഖ്യ 250 ക​ട​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ അ​ഞ്ചാം​പ​നി വ്യാ​പ​ക​മാ​യി പ​ട​രു​ന്നു. രാ​ജ്യ​ത്തെ 64 ജി​ല്ല​ക​ളി​ൽ 58 എ​ണ്ണ​ത്തി​ലും രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്‌​ത​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. മാ​ർ​ച്ച് 15 മു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്‌​ത ക​ണ​ക്കു​ക​ൾ പ്ര​കാ​രം 250ൽ ​അ​ധി​കം മ​ര​ണ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

അ​ഞ്ചാം​പ​നി ബാ​ധി​ച്ച് മ​രി​ച്ച​വ​രി​ൽ 91 ശ​ത​മാ​ന​വും ഒ​രു വ​യ​സി​നും 14 വ​യ​സി​നും ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ളാ​ണ്. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​താ​ണ് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ആ​രോ​ഗ്യ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

2017-2023 കാ​ല​യ​ള​വി​ൽ 89 ശ​ത​മാ​നം മു​ത​ൽ 93 ശ​ത​മാ​നം വ​രെ​യാ​യി​രു​ന്ന വാ​ക്‌​സി​നേ​ഷ​ൻ നി​ര​ക്ക് 2025-ൽ 59.6 ​ശ​ത​മാ​ന​മാ​യി കു​ത്ത​നെ കു​റ​ഞ്ഞി​രു​ന്നു. രാ​ജ്യ​ത്തു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത​യും കോ​വി​ഡ് മ​ഹാ​മാ​രി​യും വാ​ക്‌​സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​താ​യാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ക്കു​ന്ന​ത്.

NRI

ബം​ഗ്ലാ​ദേ​ശി വി​ദ്യാ​ർ​ഥി​ക​ളെ യു​എ​സി​ൽ കാ​ണാ​താ​യി; പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി പോ​ലീ​സ്

ടാ​മ്പ: സൗ​ത്ത് ഫ്ലോ​റി​ഡ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ട് പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ സാ​മി​ൽ ലി​മോ​ൺ (27), ന​ഹീ​ദ എ​സ്. ബ്രി​സ്റ്റി (27)എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്.

ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും ഒ​രു​മി​ച്ച് കാ​ണാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് ക​രു​തു​ന്നു. ​കു​ടും​ബ​സു​ഹൃ​ത്ത് ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഹി​ൽ​സ്‌​ബ​റോ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സും യൂ​ണി​വേ​ഴ്സി​റ്റി പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 813 974 2628 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Sports

ബം​​ഗ്ലാ​​ദേ​​ശി​​നു ജ​​യം

മി​​​​ർ​​​​പു​​​​ർ: ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ ര​​​​ണ്ടാം ഏ​​​​ക​​​​ദി​​​​ന​​ ക്രി​​ക്ക​​റ്റി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​നു ജ​​യം. മൂ​​ന്നു മ​​ത്സ​​ര പ​​ര​​ന്പ​​ര ഇ​​തോ​​ടെ 1-1ന് ​​സ​​മ​​നി​​ല​​യി​​ലെ​​ത്തി. ടോ​​​​സ് നേ​​​​ടി ബാ​​​​റ്റിം​​​​ഗ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ അ​​​​ഞ്ച് വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ കൊ​​​​യ്ത ന​​​​ഹി​​​​ദ് റാ​​​​ണ 198ൽ ​​​​ഒ​​​​തു​​​​ക്കി.

ബം​​​​ഗ്ലാ​​​​ദേ​​​​ശ് നാ​​​​ല് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ ല​​​​ക്ഷ്യം ക​​​​ണ്ടു. ന​​​​ഹി​​​​ദ് റാ​​​​ണ​​​​യാ​​​​ണ് ക​​​​ളി​​​​യി​​​​ലെ താ​​​​രം. സ്കോ​​​​ർ: ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്: 48.4 ഓ​​​​വ​​​​റി​​​​ൽ 198. ബം​​​​ഗ്ലാ​​​​ദേ​​​​ശ്: 35.3 ഓ​​​​വ​​​​റി​​​​ൽ 199/4. പ​​ര​​ന്പ​​ര​​യി​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​രം ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു.

നി​​​​ക്ക് കെ​​​​ല്ലി​​യു​​ടെ (83) ഒ​​​​റ്റ​​​​യാ​​​​ൾ പോ​​​​രാ​​​​ട്ട​​​​മാ​​​​ണ് കി​​​​വീ​​​​സി​​​​നെ വ​​​​ൻ വീ​​​​ഴ്ച​​​​യി​​​​ൽ​​​​നി​​​​ന്ന് ക​​​​ര​​​​ക​​​​യ​​​​റ്റി​​​​യ​​​​ത്. ഓ​​​​പ്പ​​​​ണ​​​​ർ ഹെ​​​​ൻ‌റി ​​​​നി​​​​ക്കോ​​​​ൾ​​​​സ് (13), വി​​​​ൽ യം​​​​ഗ് (2), ടോം ​​​​ലാ​​​​ഥം (14), മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ബ്ബാ​​​​സ് (19), ഡീ​​​​ൻ ഫോ​​​​സ്ക്രോ​​​​ഫ്റ്റ് (15) എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് പി​​​​ടി​​​​ച്ചു​​​​നി​​​​ൽ​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ന​​​​ഹി​​​​ദ് റാ​​​​ണ​​​​യ്ക്ക് പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി ഷൊ​​​​രി​​​​ഫു​​​​ൾ ഇ​​​​സ്‌​​ലാം ര​​​​ണ്ടും ട​​​​സ്കി​​​​ൻ അ​​​​ഹ​​​​മ്മ​​​​ദ്, സൗ​​​​മ്യ സ​​​​ർ​​​​ക്കാ​​​​ർ, റി​​​​ഷാ​​​​ദ് ഹു​​​​സൈ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ഓ​​​​രോ വി​​​​ക്ക​​​​റ്റും നേ​​​​ടി.

മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഓ​​​​പ്പ​​​​ണ​​​​ർ സെ​​​​യ്ഫ് ഹ​​​​സ​​​​ൻ (8), സൗ​​​​മ്യ സ​​​​ർ​​​​ക്കാ​​​​ർ (8) എന്നിവർ വേ​​​​ഗം വീ​​​​ണു. ട​​​​ൻ​​​​സി​​​​ഡ് ഹ​​​​സ​​​​ൻ (76), ന​​​​ജ്മു​​​​ൾ ഹു​​​​സൈ​​​​ൻ ഷാ​​​​ന്‍റോ (50) മൂ​​​​ന്നാം വി​​​​ക്ക​​​​റ്റ് കൂ​​​​ട്ടു​​​​കെ​​​​ട്ടാ​​​​ണ് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നെ വി​​​​ജ​​​​യ​​​​വ​​​​ഴി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. ടൗ​​​​ഹി​​​​ത് ഹൃ​​​​ദോ​​​​യ് (30) പു​​​​റ​​​​ത്താ​​​​കാ​​​​തെ​​​​നി​​​​ന്നു.

National

ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചേക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​തി​​​​ർ​​​​ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​വും മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന ദി​​​​നേ​​​​ശ് ത്രി​​​​വേ​​​​ദി​​​​യെ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​റാ​​​​യിനി​യ​മി​ച്ചേ​ക്കും. നി​​​​ല​​​​വി​​​​ലെ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ പ്ര​​​​ണ​​​​യ് വ​​​​ർ​​​​മ ബ്ര​​​​സ​​​​ൽ​​​​സി​​​​ലേ​​​​ക്കു മാ​​​​റു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു നി​​​​യ​​​​മ​​​​നം.

സാ​​​​ധാ​​​​ര​​​​ണ ഐ​​​​എ​​​​ഫ്എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ കൈ​​​​കാ​​​​ര്യം ചെ​​​​യ്തി​​​​രു​​​​ന്ന ഈ ​​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഒ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​നേ​​​​താ​​​​വി​​​​നെ നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​ത് അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​ണ്.

Kerala

ബം​ഗ്ലാ​ദേ​ശ് ഇ​ന്ത്യ​യി​ല്‍നി​ന്ന് റെയിൽവേ കോ​ച്ചു​ക​ള്‍ വാ​ങ്ങും

പ​​ര​​വൂ​​ര്‍: റെ​​യി​​ല്‍​വേ ശൃം​​ഖ​​ല ആ​​ധു​​നി​​ക​​ീക​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യ​​യി​​ല്‍ നി​​ന്ന് 200 ബ്രോ​​ഡ്ഗേ​​ജ് പാ​​സ​​ഞ്ച​​ര്‍ കോ​​ച്ചു​​ക​​ള്‍ വാ​​ങ്ങാ​​ന്‍ ബം​​ഗ്ലാ​​ദേ​​ശ് തീ​​രു​​മാ​​നം.

2026ല്‍ ​​കോ​​ച്ചു​​ക​​ളു​​ടെ കൈ​​മാ​​റ്റം ആ​​രം​​ഭി​​ക്കു​​മെ​​ന്നും 2027 ഡി​​സം​​ബ​​റോ​​ടെ ഇ​​ത് പൂ​​ര്‍​ത്തി​​യാ​​കു​​മെ​​ന്നും ബം​​ഗ്ലാ​​ദേ​​ശ് റെ​​യി​​ല്‍​വേ മ​​ന്ത്രാ​​ല​​യം അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി.

യൂ​​റോ​​പ്യ​​ന്‍ ഇ​​ന്‍​വെ​​സ്റ്റ്മെ​​ന്‍റ് ബാ​​ങ്കി​​ല്‍ നി​​ന്നു​​ള്ള സാ​​മ്പ​​ത്തി​​ക സ​​ഹാ​​യം ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് കോ​​ച്ചു​​ക​​ള്‍ വാ​​ങ്ങു​​ന്ന​​ത്.

International

അഞ്ചാംപനി; ബംഗ്ലാദേശില്‍ ഒരു മാസത്തിനിടെ നൂറിലേറെ കുട്ടികള്‍ മരിച്ചു

ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ല്‍ അ​​​​ഞ്ചാം​​പ​​​​നി ബാ​​​​ധി​​​​ച്ച് ഒ​​​​രു മാ​​​​സ​​​​ത്തി​​​​നി​​​​ടെ നൂ​​​​റി​​​​ലേ​​​​റെ കു​​​​ട്ടി​​​​ക​​​​ള്‍ മ​​​​രി​​​​ച്ചു. അ​​​​ഞ്ചാം​​​​പ​​​​നി​​​​യെ ചെ​​​​റു​​​​ക്കാ​​​​ന്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര വാ​​​​ക്​​​​സി​​​​നേ​​​​ഷ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ​​​​ര്‍ക്കാ​​​​ര്‍ ആ​​​​രം​​​​ഭി​​​​ച്ചു.

മാ​​​​ര്‍ച്ച് 15നു ​​​​ശേ​​​​ഷം അ​​​​ഞ്ചാം​​പ​​​​നി സം​​​​ശ​​​​യി​​​​ക്കു​​​​ന്ന 7,500 കേ​​​​സു​​​​ക​​​​ള്‍ റി​​​​പ്പോ​​​​ര്‍ട്ട് ചെ​​​​യ്തു. ഇ​​​​തി​​​​ല്‍ 900 കേ​​​​സു​​​​ക​​​​ള്‍ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍ഷം 125 കേ​​​​സു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മാ​​​​ണു റി​​​​പ്പോ​​​​ര്‍ട്ട് ചെ​​​​യ്ത​​​​ത്.ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ല്‍ ഒ​​​​മ്പ​​​​തു മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ട്ടി​​​​ക​​​​ള്‍ക്കാ​​​​ണ് അ​​​​ഞ്ചാം​​​​പ​​​​നി വാ​​​​ക്​​​​സി​​​​ന്‍ ന​​​​ല്കാ​​​​റു​​​​ള്ള​​​​ത്.

ഈ​​​​യി​​​​ടെ​​​​യു​​​​ണ്ടാ​​​​യ കേ​​​​സു​​​​ക​​​​ളി​​​​ല്‍ മൂ​​​​ന്നി​​​​ലൊ​​​​ന്നും ഒ​​​​മ്പ​​​​തു മാ​​​​സ​​​​ത്തി​​​​ല്‍ താ​​​​ഴെ പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളി​​​​ലാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. ഈ ​​പ്രാ​​യ​​ക്കാ​​ർ​​ക്ക് വാ​​​​ക്​​​​സി​​​​ന്‍ ന​​​​ല്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​ത്.

ഓ​​​​രോ നാ​​​​ലു വ​​​​ര്‍ഷം കുടുന്പോൾ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ല്‍ പ്ര​​​​ത്യേ​​​​ക അ​​​​ഞ്ചാം​​​​പ​​​​നി വാ​​​​ക്​​​​സി​​​​നേ​​​​ഷ​​​​ന്‍ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കാ​​​​റു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, 2020 മു​​​​ത​​​​ല്‍ ഇ​​​​തു കൃ​​​​ത്യ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്നി​​​​ല്ല. കോ​​​​വി​​​​ഡും രാ​​​​ഷ് ട്രീ​​​​യ അ​​​​സ്ഥി​​​​ര​​​​ത​​​​യു​​​​മാ​​​​ണു കാ​​​​ര​​​​ണം.

Sports

അ​​യ​​ഞ്ഞു, ഐ​​പി​​എ​​ൽ കാ​​ണാം...

ധാ​​ക്ക: ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഐ​​പി​​എ​​ൽ) സം​​പ്രേ​​ഷ​​ണ​​ത്തി​​ന് രാ​​ജ്യ​​ത്ത് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ നീ​​ക്കി ബം​​ഗ്ലാ​​ദേ​​ശ് സ​​ർ​​ക്കാ​​ർ.

കാ​​യി​​ക രം​​ഗ​​ത്തെ രാ​​ഷ്ട്രീ​​യ​​വു​​മാ​​യി കൂ​​ട്ടി​​ക്ക​​ല​​ർ​​ത്താ​​ൻ ത​​ങ്ങ​​ൾ ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ലെ​​ന്നും വാ​​ണി​​ജ്യ​​പ​​ര​​മാ​​യ കാ​​ഴ്ച​​പ്പാ​​ടി​​ലൂ​​ടെ മാ​​ത്ര​​മേ ഇ​​തി​​നെ കാ​​ണു​​ന്നു​​ള്ളൂ എ​​ന്നും പു​​തു​​താ​​യി ചു​​മ​​ത​​ല​​യേ​​റ്റ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ബ്രോ​​ഡ്കാ​​സ്റ്റിം​​ഗ് മ​​ന്ത്രി സാ​​ഹി​​ർ ഉ​​ദ്ദീ​​ൻ സ്വ​​പ​​ൻ വ്യ​​ക്ത​​മാ​​ക്കി.

International

ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 16 പേ​ർ മ​രി​ച്ചു, നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 16 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​യാ​യ രാ​ജ്ബാ​രി​യി​ലെ ദൗ​ലാ​ഡി​യ ടെ​ർ​മി​ന​ലി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ് ബ​സ് പ​ത്മ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

11 ഓ​ളം യാ​ത്ര​ക്കാ​ർ നീ​ന്തി ര​ക്ഷ​പെ​ട്ട​താ​യി ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. മ​റ്റൊ​രു വാ​ഹ​ന​വു​മാ​യു​ണ്ടാ​യ കൂ​ട്ടി​യി​ടി​യെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്ക് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗം​പേ​രും ഒ​രേ​കു​ടും​ബ​ത്തി​ൽ നി​ന്ന് ത​ന്നെ​യു​ള്ള​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന.

ക്രെ​യി​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബ​സ് ന​ദി​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്തു. വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് 14 മൃ​ത​ദേ​ഹ​ങ്ങ​ളും ന​ദി​യി​ൽ നി​ന്നും ര​ണ്ട് സ്ത്രീ​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​താ​യി ഫ​യ​ർ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സോ​ഹെ​ൽ റാ​ണ പ​റ​ഞ്ഞു.

കാ​ണാ​താ​യ​വ​ർ​ക്കാ​യി ഫ​യ​ർ​ഫോ​ഴ്‌​സും കോ​സ്റ്റ്ഗാ​ർ​ഡ് മു​ങ്ങ​ൽ വി​ദ​ഗ്ധ​രും സൈ​നി​ക, പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ധാ​ക്ക​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 40 ഓ​ളം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഈ​ദ് അ​വ​ധി ക​ഴി​ഞ്ഞ് ത​ല​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി താ​രി​ഖ് റ​ഹ്മാ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Sports

പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്തു; ബം​ഗ്ലാ​ദേ​ശി​ന് പ​ര​മ്പ​ര

ധാ​ക്ക: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര ബം​ഗ്ലാ​ദേ​ശ് (2-1) സ്വ​ന്ത​മാ​ക്കി. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ 11 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ബം​ഗ്ലാ ക​ടു​വ​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: ബം​ഗ്ലാ​ദേ​ശ് 290/6 പാ​ക്കി​സ്ഥാ​ൻ 279/10.

ബം​ഗ്ലാ​ദേ​ശ് നേ​ടി​യ 290 റ​ൺ​സ് മ​റു​പ​ടി പ​റ​ഞ്ഞ പാ​ക്കി​സ്ഥാ​ൻ 279 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ വി​വാ​ദ റ​ണ്ണൗ​ട്ടി​ലൂ​ടെ പു​റ​ത്താ​യ സ​ൽ​മാ​ൻ അ​ലി ആ​ഗ (106) സെ​ഞ്ചു​റി നേ​ടി​യി​ട്ടും പാ​കി​സ്ഥാ​ന് തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഒ​രു ഘ​ട്ട​ത്തി​ൽ 82ന് ​അ​ഞ്ച് എ​ന്ന നി​ല​യി​ല്‍ ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച​യെ നേ​രി​ട്ട ശേ​ഷ​മാ​ണ് പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​ത്. ആ​റാം വി​ക്ക​റ്റി​ല്‍ സ​ല്‍​മാ​ന്‍ അ​ലി - സാ​ദ് മ​സൂ​ദ് (38) എ​ന്നി​വ​ര്‍ 79 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബം​ഗ്ലാ​ദേ​ശി​നാ​യി ട​സ്‌​കി​ന്‍ അ​ഹ​മ്മ​ദ് നാ​ല് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശി​നാ​യി ഓ​പ്പ​ണ​ർ ത​ൻ​സീ​ദ് ഹ​സ​ൻ ത​മീം (107) സെ​ഞ്ചു​റി നേ​ടി. ലി​റ്റ​ൺ ദാ​സ് (41) , സെ​യ്‌​ഫ് ഹ​സ​ൻ (36), തൗ​ഹി​ദ് ഹൃ​ദോ​യ് (48) എ​ന്നി​വ​രും ബാ​റ്റിം​ഗി​ൽ തി​ള​ങ്ങി. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഹാ​രി​സ് റൗ​ഫ് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

Sports

മാ​​ന്യ​​ത​​യി​​ല്ലേ?, റ​​ണ്ണൗ​​ട്ടി​​ൽ വി​​വാ​​ദം പുകയുന്നു

ധാക്ക: ക്രി​​ക്ക​​റ്റ് ലോ​​ക​​ത്ത് സ്പോ​​ർ​​ട്സ്മാ​​ൻ സ്പി​​രി​​റ്റ് വി​​വാ​​ദം കൊ​​ഴു​​ക്കു​​ന്നു. പാ​​ക്കി​​സ്ഥാ​​ൻ-​​ബം​​ഗ്ലാ​​ദേ​​ശ് ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​ലെ സ​​ൽ​​മാ​​ൻ അ​​ലി ആ​​ഗ​​യു​​ടെ റ​​ണ്ണൗ​​ട്ടാ​​ണ് വി​​വാ​​ദ​​ത്തി​​നി​​ട​​യാ​​ക്കി​​യ​​ത്.

പാ​​ക്കി​​സ്ഥാ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ 39-ാം ഓ​​വ​​റി​​ലെ നാ​​ലാം പ​​ന്തി​​ലാ​​ണ് സം​​ഭ​​വം. സ്ട്രൈ​​ക്കി​​ൽ മു​​ഹ​​മ്മ​​ദ് റിസ്‌വാന്‍, നോ​​ണ്‍ സ്ട്രൈ​​ക്ക​​ർ എ​​ൻ​​ഡി​​ൽ സ​​ൽ​​മാ​​ൻ അ​​ലി അ​​ഗ. പ​​ന്തെ​​റി​​യു​​ന്ന​​ത് മെ​​ഹി​​ദി ഹ​​സ​​നും.

ഓ​​ഫ് സ്റ്റ​​ന്പ് ലൈ​​നി​​ലെ​​ത്തി​​യ പ​​ന്ത് റിസ്‌വാന്‍ അ​​ടി​​ച്ച പ​​ന്ത് നോ​​ണ്‍ സ്ട്രൈ​​ക്ക​​ർ എ​​ൻ​​ഡ് വി​​ട്ടി​​റ​​ങ്ങി​​യ സ​​ൽ​​മാ​​ൻ അ​​ലി അ​​ഗ​​യു​​ടെ നേ​​ർ​​ക്ക് വ​​ന്നു. സ​​ൽ​​മാ​​ന്‍റെ പി​​ന്നി​​ൽ നി​​ന്ന് പ​​ന്ത് കാ​​ലു​​പ​​യോ​​ഗി​​ച്ച് ത​​ട​​യാ​​ൻ മെ​​ഹി​​ദി​​യു​​ടെ ശ്ര​​മം. പ​​ന്തി​​ന്‍റെ മൂ​​വ്മെ​​ന്‍റ് നി​​ല​​ച്ച​​തോ​​ടെ സ​​ൽ​​മാ​​ൻ പ​​ന്തെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ത്തി.

മെ​​ഹി​​ദി​​ക്ക് പ​​ന്ത് തി​​രി​​കെ ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു സ​​ൽ​​മാ​​ന്‍റെ ല​​ക്ഷ്യം. എ​​ന്നാ​​ൽ, മെ​​ഹി​​ദി ഈ ​​സ​​മ​​യം പ​​ന്ത് കൈ​​ക്ക​​ലാ​​ക്കി നോ​​ണ്‍ സ്ട്രൈ​​ക്ക​​ർ എ​​ൻ​​ഡി​​ലെ സ്റ്റ​​ന്പി​​ലേ​​ക്ക് എ​​റി​​ഞ്ഞു, റ​​ണ്ണൗ​​ട്ടി​​നാ​​യി അ​​പ്പീ​​ലും ചെ​​യ്തു. അം​​പ​​യ​​ർ ഒൗ​​ട്ട് വി​​ളി​​ച്ച​​തോ​​ടെ ഹെ​​ൽ​​മ​​റ്റും ഗ്ലൗ​​വും വ​​ലി​​ച്ചെ​​റി​​ഞ്ഞ ശേ​​ഷ​​മാ​​ണ് സ​​ൽ​​മാ​​ൻ ഗ്രൗ​​ണ്ട് വി​​ട്ട​​ത്. പാ​​ക് നാ​​യ​​ക​​ൻ 62 പ​​ന്തി​​ൽ 64 റ​​ണ്‍​സെ​​ടു​​ത്ത് നി​​ൽ​​ക്കെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

മു​​ൻ ഇ​​ന്ത്യ​​ൻ താ​​രം മു​​ഹ​​മ്മ​​ദ് കൈ​​ഫ് ഉ​​ൾ​​പ്പെ​​ടെ മെ​​ഹി​​ദി​​യു​​ടെ പ്ര​​വൃ​​ത്തി​​ക്കെ​​തി​​രേ ശ​​ബ്ദ​​മു​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. ലോ​​ക​​കി​​രീ​​ടം നേ​​ടാ​​നു​​ള്ള അ​​വ​​സ​​ര​​മു​​ണ്ടെ​​ങ്കി​​ൽ​​പ്പോ​​ലും മെ​​ഹി​​ദി​​യു​​ടെ വ​​ഴി സ്വീ​​ക​​രി​​ക്ക​​രു​​തെ​​ന്നാ​​യി​​രു​​ന്നു കൈ​​ഫി​​ന്‍റെ ഉ​​പ​​ദേ​​ശം.

അ​​തേ​​സ​​മ​​യം ത​​ങ്ങ​​ൾ ചെ​​യ്ത​​ത് ക്രി​​ക്ക​​റ്റ് നി​​യ​​മ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ നി​​ന്നു​​ള്ള കാ​​ര്യ​​മാ​​ണെ​​ന്നും ഇ​​തൊ​​രു ചാ​​രി​​റ്റി മ​​ത്സ​​ര​​മ​​ല്ലെ​​ന്നും ബം​​ഗ്ലാ​​ദേ​​ശ് വി​​ക്ക​​റ്റ് കീ​​പ്പ​​ർ ലി​​റ്റ​​ണ്‍ ദാ​​സ് തു​​റ​​ന്ന​​ടി​​ച്ചു.

National

ഇ​ന്ധ​ന പ്ര​തി​സ​ന്ധി; ബം​ഗ്ലാ​ദേ​ശി​ന് സ​ഹാ​യ ഹ​സ്ത​വു​മാ​യി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ‌ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ക​ടു​ത്ത ഇ​ന്ധ​ന പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ഡീ​സ​ൽ വി​ത​ര​ണം പു​നഃ​രാ​രം​ഭി​ച്ച് ഇ​ന്ത്യ. ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് സൗ​ഹൃ​ദ പൈ​പ്പ്‌​ലൈ​ൻ വ​ഴി​യാ​ണ് ഇ​ന്ധ​നം ന​ൽ​കു​ന്ന​ത്.

ആ​സാ​മി​ലെ നു​മാ​ലി​ഗ​ഡ് റി​ഫൈ​ന​റി​യി​ൽ നി​ന്ന് 5,000 ട​ൺ ഡീ​സ​ൽ ചൊ​വ്വാ​ഴ്‌​ച​യോ​ടെ ബം​ഗ്ലാ​ദേ​ശി​ലെ​ത്തു​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് റൈ​സാ​നൂ​ർ റ​ഹ്മാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ ന​ൽ​കു​ന്ന ഇ​ന്ധ​നം ബം​ഗ്ലാ​ദേ​ശി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​തം നി​ല​ച്ച​താ​ണ് ബം​ഗ്ലാ​ദേ​ശി​ലെ ക​ടു​ത്ത ഇ​ന്ധ​ന പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. ആ​വ​ശ്യ​മാ​യ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ 95 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് ബം​ഗ്ലാ​ദേ​ശ്.

പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ബം​ഗ്ലാ​ദേ​ശി​ൽ ക​ടു​ത്ത ഇ​ന്ധ​ന നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ൽ ടു ​വീ​ല​റു​ക​ൾ​ക്ക് 10 ലി​റ്റ​റും കാ​റു​ക​ൾ​ക്ക് 40 ലി​റ്റ​റു​മാ​യി ഇ​ന്ധ​ന വി​ത​ര​ണം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു.

International

ബം​ഗ്ലാ​ദേ​ശി​ൽ പെ​ട്രോ​ൾ വി​ൽ​പ്പ​ന​യി​ൽ നി​യ​ന്ത്ര​ണം; ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു ര​ണ്ട് ലി​റ്റ​ർ, കാ​റു​ക​ൾ​ക്ക് 10 ലി​റ്റ​ർ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ പെ​ട്രോ​ൾ വി​ൽ​പ്പ​ന​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ബം​ഗ്ലാ​ദേ​ശ് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ (ബി​പി​സി). ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ എ​ണ്ണ​ക്ഷാ​മം മു​ന്നി​ൽ​ക്ക​ണ്ടാ​ണ് വി​ൽ​പ്പ​ന​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് രാ​ജ്യ​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ​വ​ന്ന​ത്. എ​ണ്ണ​ക്ഷാ​മം ഉ​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ വാ​ഹ​ന ഉ​ട​മ​ക​ൾ കൂ​ട്ട​മാ​യി എ​ണ്ണ വാ​ങ്ങാ​ൻ പ​മ്പു​ക​ളി​ൽ എ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് റേ​ഷ​നിം​ഗ് ഏ​ർ​പ്പെ​ടു​ത്തി. .

ഇ​തു​പ്ര​കാ​രം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു ദി​വ​സം പ​ര​മാ​വ​ധി ര​ണ്ട് ലി​റ്റ​ർ പെ​ട്രോ​ൾ മാ​ത്ര​മേ ല​ഭി​ക്കു. സ്വ​കാ​ര്യ കാ​റു​ക​ൾ​ക്ക് 10 ലീ​റ്റ​ർ വ​രെ​യും ജീ​പ്പു​ക​ൾ, മി​നി​ബ​സു​ക​ൾ എ​ന്നി​വ​യ്ക്കു 20 -25 ലി​റ്റ​ർ എ​ണ്ണ​യും ല​ഭി​ക്കും. പൊ​തു​ഗ​താ​ഗ​ത​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു 70-80 ലി​റ്റ​ർ എ​ണ്ണ ദി​വ​സ​വും നി​റ​യ്ക്കാം. അ​തേ​സ​മ​യം ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി 220 ലീ​റ്റ​ർ ഡീ​സ​ൽ വ​രെ പ​മ്പു​ക​ളി​ൽ​നി​ന്നും നി​ത്യേ​ന വാ​ങ്ങാ​നാ​വും.

എ​ണ്ണ​യ്ക്കാ​യി 95 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ക്കു​ന്ന രാ​ജ്യ​മാ​ണ് ബം​ഗ്ല​ദേ​ശ്. ക്ഷാ​മ​മു​ണ്ടാ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തെ​തു​ട​ർ​ന്ന് ഡീ​ല​ർ​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ന്ധ​നം പൂ​ഴ്ത്തി​വ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. വി​ത​ര​ണ​ത്തി​നാ​യി പ​മ്പു​ക​ളി​ലേ​ക്ക് എ​ണ്ണ എ​ത്തു​ന്ന​തി​ൽ കു​റ​വു സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നു പ​മ്പു​ട​മ​ക​ൾ പ​റ​ഞ്ഞു.

International

യൂനുസിനെതിരേ ആരോപണവുമായി ബംഗ്ലാദേശ് പ്രസിഡന്‍റ്

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​ലെ മു​​​ഖ്യ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വാ​​​യി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സി​​​നെ​​​തി​​​രേ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ.

യൂ​​​നു​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ത​​​ന്നെ പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹം ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​രോ​​​പി​​​ച്ചു. മു​​​ഖ്യ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വ് എ​​​ന്ന​​​നി​​​ല​​​യി​​​ൽ യൂ​​​നു​​​സ് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ച്ചി​​​ല്ല. ഏ​​​ക​​​ദേ​​​ശം 14 മു​​​ത​​​ൽ 15 ത​​​വ​​​ണ വ​​​രെ യൂ​​​നു​​​സ് വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഒ​​​ന്നി​​​നെ​​​ക്കു​​​റി​​​ച്ചും പ്ര​​​സി​​​ഡ​​​ന്‍റി​​​നെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ചി​​​ല്ല. ഇ​​​തു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ഒ​​​പ്പി​​​ട്ട സു​​​പ്ര​​​ധാ​​​ന​​​മാ​​​യ വ്യാ​​​പാ​​​ര ക​​​രാ​​​റി​​​നെ​​​ക്കു​​​റി​​​ച്ച് ത​​​ന്നെ പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​രു​​​ട്ടി​​​ൽ നി​​​ർ​​​ത്തി​​​യെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ഇ​​​ത്ത​​​രം സു​​​പ്ര​​​ധാ​​​ന ക​​​രാ​​​റു​​​ക​​​ൾ രാ​​​ജ്യ​​​ത്ത​​​ല​​​വ​​​നെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന കീ​​​ഴ്‌​​​വ​​​ഴ​​​ക്കം യൂ​​​നു​​​സ് ലം​​​ഘി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്ന​​​നി​​​ല​​​യി​​​ൽ ത​​​ന്‍റെ വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ൾ യൂ​​​നു​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം ത​​​ട​​​ഞ്ഞു. കൊ​​​സോ​​​വോ, ഖ​​​ത്ത​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക​​​ളാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യും ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ജ​​​ന​​​ങ്ങ​​​ൾ ത​​​ന്നെ തി​​​രി​​​ച്ച​​​റി​​​യാ​​​തി​​​രി​​​ക്കാ​​​നും ത​​​ന്‍റെ പേ​​​ര് എ​​​വി​​​ടെ​​​യും വ​​​രാ​​​തി​​​രി​​​ക്കാ​​​നു​​​മാ​​​ണ് യൂ​​​നു​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം ശ്ര​​​മി​​​ച്ച​​​ത്.

2024 ഒ​​​ക്‌​​​ടോ​​​ബ​​​ർ 22ന് ​​​ത​​​ന്‍റെ വ​​​സ​​​തി​​​യാ​​​യ ‘ബം​​​ഗാ​​​ഭ​​​വ​​​ൻ’പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ വ​​​ള​​​ഞ്ഞ രാ​​​ത്രി അ​​​തി​​​ഭീ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ പ​​​റ​​​ഞ്ഞു. ത​​​ന്നെ പു​​​റ​​​ത്താ​​​ക്കാ​​​ൻ യൂ​​​നു​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ശ​​​ക്തി​​​ക​​​ൾ ശ്ര​​​മി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

പ്ര​​​തി​​​സ​​​ന്ധി​​​ഘ​​​ട്ട​​​ത്തി​​​ൽ ത​​​നി​​​ക്ക് സൈ​​​നി​​​ക​​​മേ​​​ധാ​​​വി​​​ക​​​ളു​​​ടെ​​​യും ബം​​​ഗ്ലാ​​​ദേ​​​ശ് നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി (ബി​​​എ​​​ൻ​​​പി) യു​​​ടെ​​​യും പി​​​ന്തു​​​ണ ല​​​ഭി​​​ച്ച​​​താ​​​യി ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ തു​​​ട​​​ർ​​​ച്ച നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​ണു ബി​​​എ​​​ൻ​​​പി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ മാ​​​റ്റു​​​ന്ന​​​തി​​​ന് എ​​​തി​​​രാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഷെ​​​യ്ഖ് ഹ​​​സീ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ത​​​ന​​​ത്തി​​​നു​​​ശേ​​​ഷം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രു​​​ന്ന അ​​​വ​​​സാ​​​ന​​​ത്തെ വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ.

നി​​​ല​​​വി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി താ​​​രി​​​ഖ് റ​​​ഹ്‌​​​മാ​​​ന്‍റെ​​​യും സൈ​​​ന്യ​​​ത്തി​​​ന്‍റെ​​​യും പി​​​ന്തു​​​ണ​​​യു​​​ള്ള​​​തി​​​നാ​​​ൽ 2028 ഏ​​​പ്രി​​​ൽ വ​​​രെ ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തു തു​​​ട​​​രാ​​​നാ​​​ണ് സാ​​​ധ്യ​​​ത. ഷെ​​​യ്ഖ് ഹ​​​സീ​​​ന സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്താ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 2024 ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​നാ​​​ണ് യൂ​​​നു​​​സ് ഇ​​​ട​​​ക്കാ​​​ല ഭ​​​ര​​​ണ​​​ത്ത​​​ല​​​വ​​​നാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

Leader Page

താ​രി​ഖി​ന്‍റെ ബം​ഗ്ലാ​ദേ​ശും ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​യും

ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് ജ​​​​​​ന​​​​​​ത​​​​​​യി​​​​​​ൽ ഭൂ​​​​​​രി​​​​​​ഭാ​​​​​​ഗ​​​​​​വും ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ ചേ​​​​​​രി​​​​​​യി​​​​​​ലാ​​​​​​ണെ​​​​​​ന്ന് ഒ​​​​​​രി​​​​​​ക്ക​​​​​​ൽ​​​​​​ക്കൂ​​​​​​ടി വ്യ​​​​​​ക്ത​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. ക​​​​​​ഴി​​​​​​ഞ്ഞ 12ന് ​​​​​​ന​​​​​​ട​​​​​​ന്ന പൊ​​​​​​തു​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ മൂ​​​​​​ന്നി​​​​​​ൽ ര​​​​​​ണ്ടു ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​ത്തോ​​​​​​ടെ​​​​​​യാ​​​​​​ണ് രാ​​​​​​ജ്യ​​​​​​ത്തെ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ക​​​​​​ക്ഷി​​​​​​യാ​​​​​​യ ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് നാ​​​​​​ഷ​​​​​​ണ​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി (ബി​​​​​​എ​​​​​​ൻ​​​​​​പി) അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​റി​​​​​​യ​​​​​​ത്. അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​റാ​​​​​​ൻ തീ​​​​​​വ്ര ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി​​​​​​യാ​​​​​​യ ജ​​​​​​മാ അ​​​​​​ത്തെ ഇ​​​​​​സ്‌​​​​​​ലാ​​​​​​മി ന​​​​​​ട​​​​​​ത്തി​​​​​​യ എ​​​​​​ല്ലാ നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ളെ​​​​​​യും പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യാ​​​​​​ണ് ബി​​​​​​എ​​​​​​ൻ​​​​​​പി​​​​​​യു​​​​​​ടെ വി​​​​​​ജ​​​​​​യം. ഇ​​​​​ന്ത്യാ അ​​​​​നു​​​​​കൂ​​​​​ലി​​​​​യാ​​​​​യ ഷെ​​​​​​യ്ഖ് ഹ​​​​​​സീ​​​​​​ന​​​​​​യെ പു​​​​​​റ​​​​​​ത്താ​​​​​​ക്കാ​​​​​​ൻ ന​​​​​​ട​​​​​​ത്തി​​​​​​യ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​നു പി​​​​​​ന്നി​​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ പ്രോ​​​​​​ക്സി​​​​​​യാ​​​​​​യി അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന ജ​​​​​​മാ അ​​​​​​ത്തെ ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ക്കും പ​​​​​ങ്കു​​​​​ണ്ടാ​​​​​യി​​​​​​രു​​​​​​ന്നു.

മ​​​​​​ത​​​​​​വി​​​​​​കാ​​​​​​രം ഇ​​​​​​ള​​​​​​ക്കി​​​​​​വി​​​​​​ട്ട് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​റാ​​​​​​മെ​​​​​​ന്ന് അ​​​​​​വ​​​​​​ർ വ്യാ​​​​​​മോ​​​​​​ഹി​​​​​​ച്ചു. അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​സ​​​​​​ർ​​​​​​വേ​​​​​​ക​​​​​​ളി​​​​​​ൽ ജ​​​​​​മാ അ​​​​​​ത്തെ ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​ക്കാ​​​​​​യി​​​​​​രു​​​​​​ന്നു മു​​​​​​ൻ​​​​​​തൂ​​​​​​ക്കം. എ​​​​​​ന്നാ​​​​​​ൽ, സാ​​​​​​ധാ​​​​​​ര​​​​​​ണ വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​ർ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തെ പി​​​​​​ന്തു​​​​​​ണ​​​​​​ച്ചു. വ​​​​​​നി​​​​​​താ​​​​​​ വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രി​​​​​​ൽ ബ​​​​​​ഹു​​​​​​ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​വും ഷെ​​​​​​യ്ഖ് ഹ​​​​​​സീ​​​​​​ന​​​​​​യു​​​​​​ടെ പാ​​​​​​ർ​​​​​​ട്ടി​​​​​​യാ​​​​​​യ അ​​​​​​വാ​​​​​​മി ലീ​​​​​​ഗി​​​​​​ന് വോ​​​​​​ട്ട് ചെ​​​​​​യ്തി​​​​​​രു​​​​​​ന്ന നി​​​​​​ഷ്പ​​​​​​ക്ഷ വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​മെ​​​​​​ല്ലാം ബി​​​​​​എ​​​​​​ൻ​​​​​​പി​​​​​​യെ​​​​​​യാ​​​​​​ണു പി​​​​​​ന്തു​​​​​​ണ​​​​​​ച്ച​​​​​​തെ​​​​​​ന്ന് ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ൾ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്നു. ജ​​​​​​മാ അ​​​​​​ത്തെ ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​യു​​​​​​മാ​​​​​​യി അ​​​​​​ധി​​​​​​കാ​​​​​​രം പ​​​​​​ങ്കി​​​​​​ട്ട ച​​​​​​രി​​​​​​ത്രം ബി​​​​​​എ​​​​​​ൻ​​​​​​പി​​​​​​ക്കു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും താ​​​​​​രി​​​​​​ഖ് റ​​​​​​ഹ്‌​​​​​​മാ​​​​​​നു കീ​​​​​​ഴി​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി മാ​​​​​​റു​​​​​​മെ​​​​​​ന്ന കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

നീ​​​​​​ണ്ട 17 വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വാ​​​​​​സ​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം സ്വ​​​​​​ന്തം നാ​​​​​​ട്ടി​​​​​​ൽ തി​​​​​​രി​​​​​​ച്ചെ​​​​​​ത്തി ആ​​​​​​ദ്യ​​​​​​മാ​​​​​​യി പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ലേ​​​​​​ക്കു മ​​​​​​ത്സ​​​​​​രി​​​​​​ച്ച് ആ​​​​​​ദ്യ​​​​​​വ​​​​​​ട്ടം​​​​​​ത​​​​​​ന്നെ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രിപ​​​​​​ദ​​​​​​വി​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യെ​​​​​​ന്ന വ​​​​​​ലി​​​​​​യ നേ​​​​​​ട്ട​​​​​​മാ​​​​​​ണു താ​​​​​​രി​​​​​​ഖി​​​​​​നു​​​​​​ള്ള​​​​​​ത്. 300 അം​​​​​ഗ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ൽ 209 സീ​​​​​റ്റോ​​​​​ടെ പാ​​​​​ർ​​​​​ട്ടി​​​​​യെ അ​​​​​തി​​​​​ശ​​​​​ക്ത​​​​​മാ​​​​​യി തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​ക്കാ​​​​​നും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നാ​​​​​യി. 30 വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം താ​​​​​​രി​​​​​​ഖി​​​​​​ലൂ​​​​​​ടെ രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന് ഒ​​​​​​രു പു​​​​​​രു​​​​​​ഷ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യെ ല​​​​​​ഭി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്ന​​​​​​തും ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​ണ്.

വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ൾ

അ​​​​​​ടി​​​​​​മു​​​​​​ടി ത​​​​​​ക​​​​​​ർ​​​​​​ന്ന രാ​​​​​​ജ്യ​​​​​​ത്തെ സ​​​​​​ന്പ​​​​​​ദ്‌​​​​​​വ്യ​​​​​​വ​​​​​​സ്ഥ​​​​​​യെ ക​​​​​​ര​​​​​​ക​​​​​​യ​​​​​​റ്റു​​​​​​ക​​​​​​യെ​​​​​​ന്ന​​​​​​താ​​​​​​ണ് താ​​​​​​രി​​​​​​ഖ് റ​​​​​​ഹ‌്മാ​​​​​​ൻ നേ​​​​​​രി​​​​​​ടു​​​​​​ന്ന ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ വെ​​​​​​ല്ലു​​​​​​വി​​​​​​ളി. ഷെ​​​​​​യ്ഖ് ഹ​​​​​​സീ​​​​​​ന​​​​​​യു​​​​​​ടെ ഭ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ല​​​​​​ത്ത് രാ​​​​​​ജ്യം കൈ​​​​​​വ​​​​​​രി​​​​​​ച്ച നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ തി​​​​​​രി​​​​​​കെ​​​​​​പ്പി​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യെ​​​​​​ന്ന​​​​​​ത് ഏ​​​​​​റെ ദു​​​​​​ഷ്ക​​​​​​ര​​​​​​മാ​​​​​​ണ്. ഒ​​​​​​രു​​​​​​കാ​​​​​​ല​​​​​​ത്ത് ലോ​​​​​​ക​​​​​​ത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും ദ​​​​​​രി​​​​​​ദ്ര​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്ന ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​നെ 2009ൽ ​​​​​​ഷെ​​യ്ഖ് ഹ​​​​​​സീ​​​​​​ന കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന സാ​​​​​​ന്പ‌​​​​​​ത്തി​​​​​​ക​​​​​​പ​​​​​​രി​​​​​​ഷ്കാ​​​​​​ര​​​​​​ങ്ങ​​​​​​ൾ പി​​​​​​ന്നീ​​​​​​ട് വി​​​​​​ക​​​​​​സ​​​​​​ന​​​​​​പാ​​​​​​ത​​​​​​യി​​​​​​ലേ​​​​​​ക്ക് ന​​​​​​യി​​​​​​ച്ചു. ഹ​​​​​​സീ​​​​​​ന​​​​​​യു​​​​​​ടെ 20 വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ 2.5 കോ​​​​​​ടി ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ പ​​​​​​ട്ടി​​​​​​ണി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു ക​​​​​​ര​​​​​​ക​​​​​​യ​​​​​​റ്റാ​​​​​​നാ​​​​യ​​​​താ​​​​യി ലോ​​​​​​ക​​​​​​ബാ​​​​​​ങ്ക് ത​​​​​​ന്നെ സ​​​​​​മ്മ​​​​​​തി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. ഹ​​​​​​സീ​​​​​​ന​​​​​​യു​​​​​​ടെ ഭ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ല​​​​​​ത്ത് ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് ചൈ​​​​​​ന​​​​​​യ്ക്കു പി​​​​​​ന്നാ​​​​​​ലെ ലോ​​​​​​ക​​​​​​ത്തി​​​​​​ലെ ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ വ​​​​​​ലി​​​​​​യ വ​​​​​​സ്ത്ര​​​​​​ക​​​​​​യ​​​​​​റ്റു​​​​​​മ​​​​​​തി രാ​​​​​​ജ്യ​​​​​​മാ​​​​​​യി.

രാ​​​​​​ജ്യ​​​​​​ത്തെ ത​​​​​​ക​​​​​​ർ​​​​​​ന്ന ക്ര​​​​​​മ​​​​​​സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​നി​​​​​​ല പു​​​​​​നഃ​​​​​​സ്ഥാ​​​​​​പി​​​​​​ക്കു​​​​​​ക​​​​​​യെ​​​​​​ന്ന​​​​​​തും താ​​​​രി​​​​ഖി​​​​നു വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​ണ്. മു​​​​​​ഹ​​​​​​മ്മ​​​​​​ദ് യൂ​​​​​​നു​​​​​​സി​​​​​​ന്‍റെ ഇ​​​​​​ട​​​​​​ക്കാ​​​​​​ല സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ 18 മാ​​​​​​സം നീ​​​​​​ണ്ട ഭ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​ൽ ഹി​​​​​​ന്ദു​​​​​​ക്ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ നേ​​​​​​രേ വ്യാ​​​​​​പ​​​​​​ക ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ണു​​​​​​ണ്ടാ​​​​​​യ​​​​​​ത്.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ​​​​​​നി​​​​​​ന്ന് മു​​​​​​ഹ​​​​​​മ്മ​​​​​​ദ് യൂ​​​​​​നു​​​​​​സ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം വി​​​​​​ല​​​​​​ക്കി​​​​​​യെ​​​​​​ങ്കി​​​​​​ലും രാ​​​​​​ജ്യ​​​​​​ത്തു ശ​​​​​​ക്ത​​​​​​മാ​​​​​​യി വേ​​​​​​രു​​​​​​ക​​​​​​ളു​​​​​​ള്ള അ​​​​​​വാ​​​​​​മി ലീ​​​​​​ഗി​​​​​​നെ​​​​​​യും മു​​​​​​ഖ്യ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യ ജ​​​​​​മാ അ​​​​​​ത്തെ ഇ​​​​​​സ്‌​​​​​​ലാ​​​​​​മി സ​​​​​​ഖ്യ​​​​​​ത്തെ​​​​​​യു​​​​​​മെ​​​​​​ല്ലാം വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​ലെ​​​​​​ടു​​​​​​ത്ത് മു​​​​​​ന്നോ​​​​​​ട്ടു​​​​​​ പോ​​​​​​കു​​​​​​ക​​​​​​യെ​​​​​​ന്ന​​​​​​തും വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​ണ്.

ജൂ​​​​​​ലൈ ചാ​​​​​​ർ​​​​​​ട്ട​​​​​​റും ജ​​​​​​മാ അ​​​​​​ത്തെ ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​യു​​​​​​ടെ ഭീ​​​​​​ഷ​​​​​​ണി​​​​​​യും

മു​​​​​​ഖ്യ​​​​​​പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യ ജ​​​​​​മാ അ​​​​​​ത്തെ ഇ​​​​​​സ്‌​​​​​​ലാ​​​​​​മി നേ​​​​​​തൃ​​​​​​ത്വം ന​​​​​​ൽ​​​​​​കു​​​​​​ന്ന സ​​​​​​ഖ്യം താ​​​​​​രി​​​​​​ഖ് റ​​​​​​ഹ്‌​​​​​​മാ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​മാ​​​​​​യി യോ​​​​​​ജി​​​​​​ച്ചു​​​​​​പോ​​​​​​കാ​​​​​​ൻ സാ​​​​​​ധ്യ​​​​​​ത​​​​​​യി​​​​​​ല്ലെ​​​​​​ന്ന സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ളാ​​​​​​ണ് സ​​​​​​ത്യ​​​​​​പ്ര​​​​​​തി​​​​​​ജ്ഞാ​​​​​​ദി​​​​​​വ​​​​​​സ​​​​​​ത്തെ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത്. ക​​​​​​ഴി​​​​​​ഞ്ഞ 12നു ​ന​​​​​​ട​​​​​​ന്ന പൊ​​​​​​തു​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നൊ​​​​​​പ്പം ‘ജൂ​​​​​​ലൈ ചാ​​​​​​ർ​​​​​​ട്ട​​​​​​ർ’ എ​​​​​​ന്ന​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​ പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ ഹി​​​​​​ത​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യും ന​​​​​​ട​​​​​​ന്നി​​​​​​രു​​​​​​ന്നു. ഒ​രാ​ൾ പ്ര​ധാ​ന​മ​ന്ത്രി‍​യാ​കു​ന്ന​ത് പ​ര​മാ​വ​ധി ര​ണ്ടു ത​വ​ണ​യാ​യി നി​ജ​പ്പെ​ടു​ത്തു​ക തു​ട​ങ്ങിയ 84 പോ​​​​​​യി​​​​​​ന്‍റ് പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണ പാ​​​​​​ക്കേ​​​​​​ജി​​​​​​നാ​​​​​​യി ന​​​​​​ട​​​​​​ന്ന ഹി​​​​​​ത​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യി​​​​​​ൽ 68.1 ശ​​​​​​ത​​​​​​മാ​​​​​​നം വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രും അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി വോ​​​​​​ട്ട് ചെ​​​​​​യ്തു.

വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ങ്ങ​​​​​​ളെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് രൂ​​​​​​പ​​​​​​പ്പെ​​​​​​ട്ട പു​​​​​​തി​​​​​​യ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് ജൂ​​​​​​ലൈ ചാ​​​​​​ർ​​​​​​ട്ട​​​​​​ർ എ​​​​​​ന്ന ആ​​​​​​ശ​​​​​​യം മു​​​​​​ന്നോ​​​​​​ട്ടു​​​​​​ വ​​​​​​യ്ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത്. രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ ഭ​​​​​​ര​​​​​​ണം സു​​​​​​താ​​​​​​ര്യ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും അ​​​​​​ഴി​​​​​​മ​​​​​​തി തു​​​​​​ട​​​​​​ച്ചു​​​​​​നീ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും ഈ ​​​​​​ചാ​​​​​​ർ​​​​​​ട്ട​​​​​​ർ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്നു. ജൂ​​​​​​ലൈ ചാ​​​​​​ർ​​​​​​ട്ട​​​​​​ർ ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​കു​​​​​​ന്ന​​​​​​തോ​​​​​​ടെ സൈ​​​​​​ന്യ​​​​​​ത്തി​​​​​​ന്‍റെ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലു​​​​​​ക​​​​​​ൾ കു​​​​​​റ​​​​​​യു​​​​​​മെ​​​​​​ന്നും സി​​​​​​വി​​​​​​ൽ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന് കൂ​​​​​​ടു​​​​​​ത​​​​​​ൽ അ​​​​​​ധി​​​​​​കാ​​​​​​രം ല​​​​​​ഭി​​​​​​ക്കു​​​​​​മെ​​​​​​ന്നു​​​​​​മാ​​​​​​ണ് പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ക​​​​​​ഴി​​​​​​ഞ്ഞ വ​​​​​​ർ​​​​​​ഷ​​​​​​മു​​​​​​ണ്ടാ​​​​​​യ പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ജീ​​​​​​വ​​​​​​ൻ ന​​​​​​ഷ്‌​​​​​​ട​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രു​​​​​​ടെ സ്മ​​​​​​ര​​​​​​ണാ​​​​​​ർ​​​​​​ഥ​​​​​​മാ​​​​​​ണ് ഈ ​​​​​​രേ​​​​​​ഖ​​​​​​യ്ക്ക് ജൂ​​​​​​ലൈ ചാ​​​​​​ർ​​​​​​ട്ട​​​​​​ർ എ​​​​​​ന്നു പേ​​​​​​ര് ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്.

പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണ​​​​​​പ്ര​​​​​​കാ​​​​​​രം ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന മാ​​​​​​റ്റി​​​​​​യെ​​​​​​ഴു​​​​​​താ​​​​​​നു​​​​​​ള്ള ‘ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണ കൗ​​​​​​ൺ​​​​​​സി​​​​​​ലി​​​​​​ൽ’ അം​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​യി എം​​​​​​പി​​​​​​മാ​​​​​​ർ ര​​​​​​ണ്ടാ​​​​​​മ​​​​​​തും സ​​​​​​ത്യ​​​​​​പ്ര​​​​​​തി​​​​​​ജ്ഞ ചെ​​​​​​യ്യാ​​​​​​ൻ വ്യ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, ബി​​​​​​എ​​​​​​ൻ​​​​​​പി എം​​​​​​പി​​​​​​മാ​​​​​​ർ അ​​​​​​തി​​​​​​നു തയാ​​​​​​റാ​​​​​​യി​​​​​​ല്ല. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യി​​​​​​ൽ ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു കൗ​​​​​​ൺ​​​​​​സി​​​​​​ലി​​​​​​ന് നി​​​​​​ല​​​​​​വി​​​​​​ൽ നി​​​​​​യ​​​​​​മ​​​​​​സാ​​​​​​ധു​​​​​​ത​​​​​​യി​​​​​​ല്ലെ​​​​​​ന്നാ​​​​​​ണ് ബി​​​​​​എ​​​​​​ൻ​​​​​​പി നേ​​​​​​താ​​​​​​വ് സ​​​​​​ലാ​​​​​​ഹു​​​​​​ദ്ദീ​​​​​​ൻ അ​​​​​​ഹ​​​​​​മ്മ​​​​​​ദ് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. ഇ​​​​​​തി​​​​​​ൽ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ച് താരി​​​​​​ഖ് റ​​​​​​ഹ്‌​​​​​​മാ​​​​​​ൻ മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ സ​​​​​​ത്യ​​​​​​പ്ര​​​​​​തി​​​​​​ജ്ഞാ​​​​​​ച്ച​​​​​​ട​​​​​​ങ്ങ് ജ​​​​​​മാ അ​​​​​​ത്തെ ഇ​​​​​​സ്‌​​​​​​ലാ​​​​​​മി​​​​​​യും സ​​​​​​ഖ്യ​​​​​​ക​​​​​​ക്ഷി​​​​​​ക​​​​​​ളും ബ​​​​​​ഹി​​​​​​ഷ്ക​​​​​​രി​​​​​​ച്ചു. സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ​​​​​​തി​​​​​​രേ തെ​​​​​​രു​​​​​​വി​​​​​​ലി​​​​​​റ​​​​​​ങ്ങു​​​​​​മെ​​​​​​ന്നും മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

ഇ​​​​​​ന്ത്യ​​​​​​യു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം

ഇ​​​​​​ന്ത്യ​​​​​​യെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചി​​​​​​ട​​​​​​ത്തോ​​​​​​ളം ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് കേ​​​​​​വ​​​​​​ല​​​​​​മൊ​​​​​​രു അ​​​​​​യ​​​​​​ൽ​​​​​​രാ​​​​​​ജ്യം മാ​​​​​​ത്ര​​​​​​മ​​​​​​ല്ല ത​​​​​​ന്ത്ര​​​​​​പ്ര​​​​​​ധാ​​​​​​ന പ​​​​​​ങ്കാ​​​​​​ളി​​​​​​യും അ​​​​​​ടു​​​​​​ത്ത സ​​​​​​ഖ്യ​​​​​​ക​​​​​​ക്ഷി​​​​​​യു​​​​​​മാ​​​​​​ണ്. പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നു​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ന്ന ഒ​​​​​​ന്പ​​​​​​തു മാ​​​​​​സം നീ​​​​​​ണ്ട യു​​​​​​ദ്ധ​​​​​​ത്തി​​​​​​ൽ ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ലെ ബം​​​​​​ഗാ​​​​​​ളി റ​​​​​​സി​​​​​​സ്റ്റ​​​​​​ൻ​​​​​​സ് ഫോ​​​​​​ഴ്സി​​​​​​ന് പി​​​​​​ന്തു​​​​​​ണ​​​​​​യു​​​​​​മാ​​​​​​യി 1971ൽ ​​​​​​ഇ​​​​​​ന്ത്യ സൈ​​​​​​ന്യ​​​​​​ത്തെ അ​​​​​​യ​​​​​​ച്ച​​​​​​ത് ആ ​​​​രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​ലേ​​​​​​ക്കു​​​​​​ള്ള നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക ചു​​​​​​വ​​​​​​ടു​​​​​​വ​​​​​​യ്പാ​​​​​​യെ​​​​​​ന്ന​​​​​​തു ച​​​​​​രി​​​​​​ത്രം. ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​​​ട​​​​​​ക്കു​​​​​​കി​​​​​​ഴ​​​​​​ക്ക​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ സു​​​​​​ര​​​​​​ക്ഷ​​​​​​യി​​​​​​ൽ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക പ​​​​​​ങ്കാ​​​​​​ണ് ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​നു​​​​​​ള്ള​​​​​​ത്. അ​​​​​​തി​​​​​​നാ​​​​​​ൽ​​​​​​ത്ത​​​​​​ന്നെ ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് സു​​​​​​ഹൃ​​​​​​ത്തു​​​​​​ക്ക​​​​​​ളാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് ഇ​​​​​​ന്ത്യ​​​​​​ക്ക് നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മു​​​​​​ണ്ട്. ഭൂ​​​​​​മി​​​​​​ശാ​​​​​​സ്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ കാ​​​​​​ര​​​​​​ണംകൊ​​​​​​ണ്ടും ഇ​​​​​​ന്ത്യ ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ന് ഒ​​​​​​ഴി​​​​​​ച്ചു​​​​​​കൂ​​​​​​ടാ​​​​​​നാ​​​​​​കാ​​​​​​ത്ത അ​​​​​​യ​​​​​​ൽ​​​​​​പ​​​​​​ക്ക​​​​​​മാ​​​​​​ണ്. 4,000 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ണ് ഇ​​​​​​രു​​​​​​വ​​​​​​രും ത​​​​​​മ്മി​​​​​​ൽ പ​​​​​​ങ്കി​​​​​​ടു​​​​​​ന്ന​​​​​​ത്. വ്യാ​​​​​​പാ​​​​​​രം, വൈ​​​​​​ദ്യു​​​​​​തി, ഗ​​​​​​താ​​​​​​ഗ​​​​​​തം എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ലൂ​​​​​​ടെ ദ​​​​​​ശാ​​​​​​ബ്‌​​​​​​ദ​​​​​​ങ്ങ​​​​​​ളാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടു​​​​​​ കി​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​ണ് ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും.

ബി​​​​​​എ​​​​​​ൻ​​​​​​പി​​​​​​യു​​​​​​ടെ വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ൽ താ​​​​​​രി​​​​​​ഖി​​​​​​നെ അ​​​​​​ഭി​​​​​​ന​​​​​​ന്ദി​​​​​​ച്ച ആ​​​​​​ദ്യ​​​​​​ത്തെ ലോ​​​​​​ക​​​​​​നേ​​​​​​താ​​​​​​ക്ക​​​​​​ളി​​​​​​ലൊ​​​​​​രാ​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി മോ​​​​​​ദി. ന​​​​​​മ്മു​​​​​​ടെ വി​​​​​​വി​​​​​​ധ​​​​​​ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലെ ബ​​​​​​ന്ധം ശ​​​​​​ക്തി​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ നി​​​​​​ങ്ങ​​​​​​ളോ​​​​​​ടൊ​​​​​​പ്പം ചേ​​​​​​ർ​​​​​​ന്നു​​​​​​ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ ഞാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്നാ​​​​​​ണ് മോ​​​​​​ദി സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ൽ കു​​​​​​റി​​​​​​ച്ച​​​​​​ത്. ഏ​​​​​​റ്റ​​​​​​വു​​​​​​മൊ​​​​​​ടു​​​​​​വി​​​​​​ൽ സ​​​​​​ത്യ​​​​​​പ്ര​​​​​​തി​​​​​​ജ്ഞാ​​​​​​ച​​​​​​ട​​​​​​ങ്ങി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത ലോ​​​​​​ക്സ​​​​​​ഭാ സ്പീ​​​​​​ക്ക​​​​​​ർ ഓം ​​​​​​ബി​​​​​​ർ​​​​​​ള താ​​​​​​രി​​​​​​ഖി​​​​​​നെ​​​​​​യും ഭാ​​​​​​ര്യ​​​​​​യെ​​​​​​യും ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലേ​​​​​​ക്കു ക്ഷ​​​​​​ണി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടു​​​​​​ള്ള പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി മോ​​​​​​ദി​​​​​​യു​​​​​​ടെ ക​​​​​​ത്ത് കൈ​​​​​​മാ​​​​​​റു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​ന്ത്യ-​​​​​​ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് ബ​​​​​​ന്ധം മെ​​​​​​ച്ച​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നു​​​​​​ള്ള ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ആ​​​​​​കാം​​​​​​ക്ഷ​​​​​​യാ​​​​​​ണ് ഇ​​​​​​തു വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത്. ബി​​​​​​എ​​​​​​ൻ​​​​​​പി​​​​​​യു​​​​​​മാ​​​​​​യു​​​​​​ള്ള ഇ​​​​​​രു​​​​​​ണ്ട ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​ശേ​​​​​​ഷി​​​​​​പ്പു​​​​​​ക​​​​​​ൾ ഉ​​​​​​പേ​​​​​​ക്ഷി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് ശ​​​​​​ക്ത​​​​​​മാ​​​​​​യ സൗ​​​​​​ഹൃ​​​​​​ദ​​​​​​കാ​​​​​​ലം കെ​​​​​​ട്ടി​​​​​​പ്പ​​​​​​ടു​​​​​​ക്കാ​​​​​​നു​​​​​​ള്ള സാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ളാ​​​​​​ണ് ഇ​​​​​​ന്ത്യ തേ​​​​​​ടു​​​​​​ന്ന​​​​​​ത്. 2024ൽ ​​​​​​ഷെ​​​​​​യ്ഖ് ഹ​​​​​​സീ​​​​​​ന​​​​​​യ്ക്ക് രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ അ​​​​​​ഭ​​​​​​യം ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​തു​​​​​​ മു​​​​​​ത​​​​​​ൽ ഇ​​​​​​ന്ത്യ-​​​​​​ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് ബ​​​​​​ന്ധം വ​​​​​​ഷ​​​​​​ളാ​​​​​​യി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. 17 വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വാ​​​​​​സ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം ല​​​​​​ണ്ട​​​​​​നി​​​​​​ൽ​​​​​​നി​​​​​​ന്ന് 2025 ഡി​​​​​​സം​​​​​​ബ​​​​​​റി​​​​​​ൽ തി​​​​​​രി​​​​​​ച്ചെ​​​​​​ത്തി പൊ​​​​​​തു​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നാ​​​​​​യി പാ​​​​​​ർ​​​​​​ട്ടി​​​​​​യെ സ​​​​​​ജ്ജ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ട​​​​​​യി​​​​​​ലെ​​​​​​ല്ലാം ഇ​​​​​​ന്ത്യ​​​​​​ക്ക് അ​​​​​​നു​​​​​​കൂ​​​​​​ല നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു താ​​​​​രി​​​​​ഖ് റ​​​​​ഹ്‌​​​​​മാ​​​​​ൻ സ്വീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. ഇ​​​​​തു ശു​​​​​ഭ​​​​​സൂ​​​​​ച​​​​​ന ന​​​​​ൽ​​​​​കു​​​​​ന്നു.

മ​​​​​​ധു​​​​​​ര​​​​​​ത​​​​​​ര​​​​​​മ​​​​​​ല്ലാ​​​​​​ത്ത ഭൂ​​​​​​ത​​​​​​കാ​​​​​​ലം

ബി​​​​​​എ​​​​​​ൻ​​​​​​പി​​​​​​യും താ​​​​​​രി​​​​​​ഖ് റ​​​​​​ഹ്‌​​​​​​മാ​​​​​​നും ഇ​​​​​​ന്ത്യ​​​​​​ക്കെ​​​​​​തി​​​​​​രേ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ച ഭൂ​​​​​​ത​​​​​​കാ​​​​​​ല​​​​​​വു​​​​​​മു​​​​​​ണ്ട്. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ അ​​​​​​ട​​​​​​ൽ ബി​​​​​​ഹാ​​​​​​രി വാ​​​​​​ജ്‌​​​​​​പേ​​​​​​യി​​​​​​യു​​​​​​ടെ ഭ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ല​​​​​​ത്താ​​​​​​ണ് ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ൽ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​മാ​​​​​​യി ബി​​​​​​എ​​​​​​ൻ​​​​​​പി അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. 2001നും 2006​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ലു​​​​​​ള്ള ആ ​​​​​​ബി​​​​​​എ​​​​​​ൻ​​​​​​പി ഭ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ലം ഇ​​​​​​ന്ത്യ-​​​​​​ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് ബ​​​​​​ന്ധ​​​​​​ത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും മോ​​​​​​ശം കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു. മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ പ്രോ​​​​​​ക്‌​​​​​​സി​​​​​​യാ​​​​​​യി ക​​​​​​ണ​​​​​​ക്കാ​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന ജ​​​​​​മാ​​​​​​ അ​​​​​​ത്തെ ഇ​​​​​​സ്‌​​​​​​ലാ​​​​​​മി അ​​​​​​ന്ന് ബി​​​​​​എ​​​​​​ൻ​​​​​​പി​​​​​​യു​​​​​​ടെ സ​​​​​​ഖ്യ​​​​​​ക​​​​​​ക്ഷി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

2004ലെ ​​​​​​ചി​​​​​​റ്റ​​​​​​ഗോം​​​​​​ഗ് ആ​​​​​​യു​​​​​​ധ​​​​​​വേ​​​​​​ട്ട​​​​​​യ്ക്കു പി​​​​​​ന്നി​​​​​​ൽ താ​​​​​​രി​​​​​​ഖാ​​​​​​ണെ​​​​​​ന്ന് ഇ​​​​​​ന്ത്യ ആ​​​​​​രോ​​​​​​പി​​​​​​ച്ചി​​​​​​രു​​​​​​ന്നു. അ​​​​​​ന്ന് 4,930 തോ​​​​​​ക്കു​​​​​​ക​​​​​​ളും 27,000ലേ​​​​​​റെ ഗ്ര​​​​​​നേ​​​​​​ഡു​​​​​​ക​​​​​​ളും 840 റോ​​​​​​ക്ക​​​​​​റ്റ് ലോ​​​​​​ഞ്ച​​​​​​റു​​​​​​ക​​​​​​ളു​​​​​​മാ​​​​​​ണ് ക​​​​​​ണ്ടെ​​​​​​ടു​​​​​​ത്ത​​​​​​ത്. ആ​​​​​​സാ​​​​​​മി​​​​​​ലെ വി​​​​​​മ​​​​​​ത​​​​​​സം​​​​​​ഘ​​​​​​ടനയായ ഉ​​​​​​ൾ​​​​​​ഫ​​​​​​യു​​​​​​മാ​​​​​​യി ചേ​​​​​​ർ​​​​​​ന്ന് രാ​​​​​​ജ്യ​​​​​​ത്ത് അ​​​​​​സ്വ​​​​​​സ്ഥ​​​​​​ത സൃ​​​​​​ഷ്‌​​​​​​ടി​​​​​​ക്കാ​​​​​​നു​​​​​​ള്ള ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ത്. അ​​​​​​തി​​​​​​ന്‍റെ ബു​​​​​​ദ്ധി​​​​​​കേ​​​​​​ന്ദ്രം താ​​​​​​രി​​​​​​ഖും ബി​​​​​​എ​​​​​​ൻ​​​​​​പി​​​​​​യു​​​​​​മാ​​​​​​ണെ​​​​​​ന്ന് ഇ​​​​​​ന്ത്യ വി​​​​​​ശ്വ​​​​​​സി​​​​​​ച്ചു.

International

സ​ർ​ക്കാ​ർ​ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ബം​ഗ്ലാ​ദേശ് പ്ര​ധാ​ന​മ​ന്ത്രി

ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ താ​​​​രി​​​​ഖ് റ​​​​ഹ്‌​​​​മാ​​​​ൻ ഔ​​​​ദ്യോ​​​​ഗി​​​​ക ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​നി​​​മു​​​ത​​​ൽ സ്വ​​​​ന്തം വാ​​​​ഹ​​​​ന​​​​മാ​​​​യി​​​​രി​​​​ക്കും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക.

ത​​​​നി​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ ​​​​വാ​​​​ഹ​​​​നം ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​താ​​​​യി ബി​​​​എ​​​​ൻ​​​​പി മീ​​​​ഡി​​​​യ സെ​​​​ൽ മെം​​​​ബ​​​​ർ അ​​​​തി​​​​ഖു​​​​ർ റ​​​​ഹ്‌​​​​മാ​​​​ൻ റു​​​​മ​​​​ൻ പ​​​​റ​​​​ഞ്ഞു.

നി​​​​ല​​​​വി​​​​ലു​​​​ള്ള ഡ്രൈ​​​​വ​​​​റെ​​​​യാ​​​​കും അ​​​​ദ്ദേ​​​​ഹം ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യെ​​​​ന്നും വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ഇ​​​​ന്ധ​​​​ന​​​​ച്ചെ​​​​ല​​​​വ് സ്വ​​​​ന്തം നി​​​​ല​​​​യി​​​​ൽ വ​​​​ഹി​​​​ക്കു​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​തി​​​​ഖു​​​​ർ റ​​​​ഹ്‌​​​​മാ​​​​ൻ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

National

ഇ​ന്ത്യ - ബം​ഗ്ലാ​ദേ​ശ് ബ​ന്ധ​ത്തി​ൽ നി​ര്‍​ണാ​യ​ക നീ​ക്കം; താ​രി​ഖ് റ​ഹ്മാ​നെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് ന​രേ​ന്ദ്ര മോ​ദി

ധാ​ക്ക: ഇ​ന്ത്യ - ബം​ഗ്ലാ​ദേ​ശ് ബ​ന്ധ​ത്തി​ൽ നി​ര്‍​ണാ​യ​ക നീ​ക്ക​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബം​ഗ്ലാ​ദേ​ശി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ താ​രി​ഖ് റ​ഹ്മാ​നെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ന​രേ​ന്ദ്ര മോ​ദി ക്ഷ​ണി​ച്ചു.

ചൊ​വ്വാ​ഴ്ച ധാ​ക്ക​യി​ൽ ന​ട​ന്ന താ​രി​ഖ് റ​ഹ്മാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് പി​ന്നാ​ലെ​യാ​ണ് ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക ക്ഷ​ണ​ക്ക​ത്ത് കൈ​മാ​റി​യ​ത്. ബം​ഗ്ലാ​ദേ​ശി​ലെ പു​തി​യ സ​ർ​ക്കാ​രി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്ന പ്ര​ധാ​ന​മ​ന്ത്രി, അ​യ​ൽ​രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി​ക്കാ​യി ഇ​ന്ത്യ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി.

പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യു​ള്ള മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച കൂ​ടി​ക്കാ​ഴ്ച ഉ​ള്ള​തി​നാ​ൽ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത ഓം ​ബി​ർ​ള, ഒ​രു ജ​നാ​ധി​പ​ത്യ​പ​ര​വും പു​രോ​ഗ​മ​ന​പ​ര​വു​മാ​യ രാ​ഷ്ട്രം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ ബം​ഗ്ലാ​ദേ​ശി​ന് ഇ​ന്ത്യ​യു​ടെ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.

International

ബംഗ്ലാദേശ് പാർലമെന്‍റിൽ നാലു ന്യൂനപക്ഷക്കാർ മാത്രം

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​ക്ക് ര​​​ണ്ടു ഹി​​​ന്ദു​​​ക്ക​​​ള​​​ട​​​ക്കം നാ​​​ലു ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ക്കാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. എ​​​ല്ലാ​​​വ​​​രും ബി​​​എ​​​ൻ​​​പി അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ഗോ​​​യേ​​​ശ്വ​​​ർ ച​​​ന്ദ്ര റോ​​​യി, നി​​​താ​​​യ് റോ​​​യി ചൗ​​​ധ​​​രി എ​​​ന്നി​​​വ​​​രാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ‌​​​ട്ട ഹൈ​​​ന്ദ​​​വ​​​ർ.

യ​​​ഥാ​​​ക്രം ധാ​​​ക്ക, വെ​​​സ്റ്റേ​​​ൺ മ​​​ഗു​​​റ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്ലാ​​​മി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​യാ​​​ണ് ഇ​​​രു​​​വ​​​രും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ബി​​​എ​​​ൻ​​​പി​​​യു​​​ടെ ഉ​​​ന്ന​​​ത നേ​​​താ​​​വാ​​​ണ് ഗോ​​​യേ​​​ശ്വ​​​ർ ച​​​ന്ദ്ര റോ​​​യി. പാ​​​ർ​​​ട്ടി​​​യു​​​ടെ മു​​​തി​​​ർ​​​ന്ന ഉ​​​പ​​​ദേ​​​ഷ്ടാ​​​വും ത​​​ന്ത്ര​​​ജ്ഞ​​​നു​​​മാ​​​ണ്.

ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​ര​​​നാ​​​യ സ​​​ചിം​​​ഗ് പ്രു ​​​ആ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മൂ​​​ന്നാ​​​മ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​ൻ. മ​​​ർ​​​മ ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​യ ഇ​​​ദ്ദേ​​​ഹം ബ​​​ന്ദ​​​ർ​​​ബ​​​ൻ ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ദി​​​പെ​​​ൻ ദി​​​വാ​​​ൻ ആ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട നാ​​​ലാ​​​മ​​​ൻ. ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​ർ​​​ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള ച​​​ക്മ ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​ണ് ദി​​​വാ​​​ൻ. ഇ​​​ദ്ദേ​​​ഹം ഹി​​​ന്ദു​​​വാ​​​ണെ​​​ന്നും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. 2024ലും 2018​​ലും 17 ​ഹി​​​ന്ദു എം​​​പി​​​മാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ബം​​​ഗ്ലാ​​​ദേ​​​ശ് ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ എ​​​ട്ടു ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഹി​​​ന്ദു​​​ക്ക​​​ൾ. പ​​​ത്തു വ​​​നി​​​ത​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 79 ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​ത്. ഇ​​​വ​​​രി​​​ലേ​​​റെ​​​യും ഹി​​​ന്ദു​​​ക്ക​​​ളാ​​​ണ്. ബി​​​എ​​​ൻ​​​പി ആ​​​റ് ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ക്കാ​​​രെ മ​​​ത്സ​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up