x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മൂ​ന്നാം ടി20; ​ന്യൂ​സി​ല​ൻ​ഡി​ന് ജ​യം


Published: May 2, 2026 08:57 PM IST | Updated: May 2, 2026 08:57 PM IST

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ജ​യം. ആ​റ് വി​ക്ക​റ്റി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് വി​ജ​യി​ച്ച​ത്.

മ​ഴ​യെ തു​ട​ർ​ന്ന് ഡി​എ​ൽ​എ​സ് അ​നു​സ​രി​ച്ച് 15 ഓ​വ​ർ വീ​ത​മാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 103 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 11.4 ഓ​വ​റി​ൽ കി​വീ​സ് മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ബെ​വോ​ൺ ജേ​ക്ക​ബ്സി​ന്‍റെ മി​ക​വി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ബെ​വോ​ൺ ജേ​ക്ക​ബ്സ് 62 റ​ൺ​സാ​ണെ​ടു​ത്ത​ത്. 31 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ജേ​ക്ക​ബ്സി​ന്‍റെ ഇ​ന്നിം​ഗ്സ്. ടിം ​റോ​ബി​ൻ​സ​ൺ 23 റ​ൺ​സും ഡി​യാ​ൻ ഫോ​ക്സ്ക്രോ​ഫ്റ്റ് 15 റ​ൺ​സു​മെ​ടു​ത്തു.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി ഷോ​റി​ഫു​ൾ മൂ​ന്ന് വി​ക്ക​റ്റും മ​ഹെ​ദി ഹ​സ​ൻ ഒ​രു വി​ക്ക​റ്റും എ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 14.2 ഓ​വ​റി​ൽ 102 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 33 റ​ൺ​സെ​ടു​ത്ത തൗ​ഹി​ദ് ഹൃ​ദോ​യ് ആ​ണ് ടോ​പ്സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ ലി​ട്ട​ൺ ദാ​സ് 26 റ​ൺ​സും സൈ​ഫ് ഹ​സ​ൻ 16 റ​ൺ‌​സു​മെ​ടു​ത്തു.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ജോ​ഷ് ക്ല​ർ​ക്ക്സ​ൺ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ന​ഥാ​ൻ സ്മി​ത്തും ബെ​ൻ സി​യേ​ഴ്സും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ജേ​യ്ഡ​ൻ ലെ​ന്നോ​ക്സും ഇ​ഷ് സോ​ധി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ന്യൂ​സി​ല​ൻ​ഡ് വി​ജ​യി​ച്ച​തോ​ടെ പ​ര​മ്പ​ര 1-1ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് വി​ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാം മ​ത്സ​രം മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

 

 

Tags : new zealand beats bangladesh t20 match

Recent News

Corehub Up