District News
ആലത്തൂർ: ദേശീയപാത എരിമയൂർ മേൽപ്പാലത്തിൽ നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനു പരിക്കേറ്റു. തിരുപ്പൂർ സ്വദേശി ഇക്ബാൽ ചിന്നവാറിന്റെ മകൻ മുഹമ്മദ് ഇസഹാക്ക്(24) ആണ് മരിച്ചത്. തിരുപ്പൂർ സ്വദേശി അബ്ദുൽ റഹ്മാന്റെ മകൻ മുഹമ്മദ് സൽമാൻ(24) പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. തിരുപ്പൂരിലെ ഓണ്‍ലൈൻ വ്യാപാരസ്ഥാപനത്തിലെ വിതരണക്കാരായി ജോലിചെയ്യുന്ന ഇവർ സ്ഥലം കാണുന്നതിനായി ഇവിടെയെത്തി നാട്ടിലേക്കു മടങ്ങുന്പോഴാണ് അപകടത്തിൽപെട്ടതെന്നു പറയുന്നു.മുഹമ്മദ് ഇസഹാക്കിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപതി മോർച്ചറിയിൽ.
Kerala
കൊല്ലം: ബൈക്ക് നിയന്ത്രണം വിട്ടു മതിലിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തുഭം വീട്ടിൽ ശ്രീഹരി (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരുക്കുകളോടെ രക്ഷപെട്ടു.
കൊല്ലം- തേനി ദേശീയപാതയിൽ ഭരണിക്കാവ് ജംക്ഷന് സമീപം കടപുഴ റോഡിൽ രാത്രി 11നാണ്
സംഭവം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ശ്രീഹരിയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ഈരാറ്റുപേട്ട: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു പരിക്കേറ്റു. മേലുകാവ് ഇഞ്ചിക്കാവ് ചാമക്കാലായില്‍ മണിക്കുട്ടന് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനാണ് പരിക്ക്.
ഞായറാഴ്ച രാത്രി 11നു ഈരാറ്റുപേട്ട- തൊടുപുഴ റോഡില്‍ കളത്തൂക്കടവ് ഭാഗത്താണ് ബൈക്ക് അപകടത്തിപ്പെട്ടത്. അപകടം നടന്ന സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാറി കരിയിലക്കാനം ഭാഗത്താണ് മരിച്ച മണിക്കുട്ടനെ കണ്ടെത്തിയത്.
ബൈക്കില്‍ ഇടിച്ച വാഹനം മണിക്കുട്ടനെ വലിച്ചിഴച്ചുകൊണ്ടുപോയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Kerala
പാലാവയൽ: പാലാവയൽ സ്വദേശി സോജൻ പാമ്പക്കൽ ഇന്നലെ ബൈക്കിൽ യാത്ര ചെയ്തു വരുമ്പോഴാണ് ചെറുതായൊന്നു മയങ്ങിപ്പോയത്. പാലാവയലിൽനിന്ന് 15 കിലോമീറ്ററോളം അകലെയുള്ള വരക്കാട് വച്ചായിരുന്നു സംഭവം.
ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കാനയിലേക്കു തെന്നി മറിഞ്ഞു. അപകടത്തെത്തുടർന്നു ബൈക്കുമായി മറിഞ്ഞ സോജന്റെ ശരീരം അവിടവിടെയായി ഉരയുകയും തൊലി പോവുകയുംചെയ്തു. ഇതോടെ ബൈക്ക് വഴിയോരത്തു വച്ചിട്ട് മറ്റൊരു വാഹനത്തിൽ സോജൻ ആശുപത്രിയിലേക്കു പോയി. ബൈക്കിനു ചില്ലറ കേടുപാടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ഇന്നു രാവിലെ ബൈക്ക് കയറ്റി വർക്ക്ഷോപ്പിലേക്കു കൊണ്ടുവരാൻ ഒരു പിക്ക്അപ് ജീപ്പുകാരനെ പറഞ്ഞയച്ചു. ജീപ്പുകാരൻ ബൈക്ക് എടുക്കാൻ എത്തിയപ്പോൾ വഴിയോരത്ത് ബൈക്ക് കാണാനില്ല. ചുറ്റുപാടും നോക്കിയപ്പോഴാണ് സമീപത്തെ വീട്ടുമുറ്റത്ത് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ചില്ലറ കേടുപാടുകൾ മാത്രമുണ്ടായിരുന്ന ബൈക്ക് മുഴുവനായി പൊളിച്ചിട്ടിരിക്കുന്നു. വീടിന്റെ പോർച്ച് നിറയെ ബൈക്കിന്റെ പാർട്സുകൾ ചിതറിക്കിടക്കുന്നു. ചെറിയ ചെറിയ പാർട്സുകൾ പോലും അഴിച്ചു മാറ്റിയിട്ടുണ്ട്.
ടയർ ഒരു വശത്ത്, എൻജിൻ ഒരു വശത്ത്, ഹെഡ് ലൈറ്റ് മറ്റൊരു വശത്ത്, ഹാൻഡിൽ വേറൊരു വശത്ത്... ഇതു കണ്ട് അന്ധാളിച്ചുപോയ ജീപ്പ് ഡ്രൈവർ ആ വീട്ടിലുണ്ടായിരുന്ന യുവാവിനോടു ചോദിച്ചപ്പോൾ ബൈക്കിൽ തൊട്ടുപോകരുതെന്നായിരുന്നു ഭീഷണി. ഇതോടെ ഡ്രൈവർ ബൈക്കിന്റെ ഉടമയെ വിളിച്ചു. പ്രശ്നമായതോടെ സോജൻ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പോലീസുമായി ബൈക്ക് ഇരുന്ന വീട്ടിലെത്തി.
പോലീസ് എത്തിയതോടെ ഭീഷണി മുഴക്കി നിന്ന യുവാവ് ഒതുങ്ങി. ചിതറിക്കിടന്ന ബൈക്കിന്റെ ഭാഗങ്ങൾ പെറുക്കിക്കൂട്ടി ജീപ്പിൽ കയറ്റി വർക്ക്ഷോപ്പിലേക്കു കൊണ്ടുപോയി. ചെറിയ കേടുപാടു മാത്രമുണ്ടായിരുന്ന ബൈക്ക് വലിയ തുക മുടക്കിയാൽ മാത്രമേ ഇനി നന്നാക്കിയെടുക്കാൻ പറ്റുകയുള്ളെന്നു സോജൻ പറയുന്നു.
അതേസമയം, ബൈക്ക് വഴിയിൽനിന്ന് എടുത്തുകൊണ്ടുപോയി പൊളിച്ച യുവാവ് സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പോലീസ് പറയുന്നത്. വീട്ടിലുള്ളവരെയെല്ലാം വഴക്കുണ്ടാക്കി പറഞ്ഞ് വിട്ടിട്ട് ഒറ്റയ്ക്കാണ് താമസം. ഇയാൾക്കെതിരേ വീട്ടുകാർ അടക്കം നേരത്തെ നൽകിയ പരാതി സ്റ്റേഷനിലുണ്ടെന്നും പോലീസ് പറയുന്നു.
District News
കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര കരിക്കത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു യുവാക്കൾ മരിച്ചു. തലവൂർ രണ്ടാലുംമൂട് വിഷ്ണു ഭവനത്തിൽ വിഷ്ണു(36), നെടുവത്തൂർ പ്ലാമൂട് മിനി ഭവനത്തിൽ പി.മനു(43) എന്നിവരാണ് മരിച്ചത്.
11ന് രാത്രി ഏഴരയ്ക്കായിരുന്നു അപകടം. കരിക്കം ഭാഗത്തു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മറ്റൊരു കാർ തട്ടിയതായും പറയപ്പെടുന്നു. അപകടത്തിൽ വിഷ്ണുവും മനുവും ഉൾപ്പടെ അഞ്ചുപേർക്കാണ് സാരമായി പരിക്കേറ്റത്.
വിഷ്ണു റോഡരികിൽ നിൽക്കുകയായിരുന്നു. മറ്റു നാലുപേരും ബൈക്കുകളിൽ വന്നവരാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മനുവും വിഷ്ണുവും മരിച്ചത്. പരിക്കേറ്റ വല്ലം സ്വദേശി വിനായക് (16), നവീൻ(22), റമീസ്(40) എന്നിവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
പുരുഷോത്തമൻ- ലീല ദമ്പതികളുടെ മകനാണ് മരിച്ച മനു. പരേതയായ അശ്വതിയാണ് ഭാര്യ. മകൾ: അമേയ. പരേതനായ ചെല്ലപ്പന്റെയും വിലാസിനിയുടെയും മകനാണ് മരിച്ച വിഷ്ണു. ഭാര്യ: രാധിക. മകൾ: വർണിക(മൂന്ന്). കൊട്ടാരക്കര പോലീസ് കേസെടുത്തു.
District News
പട്ടിക്കാട്: ദേശീയപാത പട്ടിക്കാട് മേൽപ്പാതയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. പാലക്കാട് കല്ലേക്കാട് സ്വദേശി വടക്കേപുര വീട്ടിൽ ചാമി മകൻ സുരേഷ് കുമാർ (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പീച്ചി പോലീസും ദേശീയപാത റിക്കവറി വിഭാഗവും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
District News
കൊളച്ചേരി: കൊളച്ചേരിയിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരൻ മരിച്ചു. കൊളച്ചേരി പറമ്പിലെ പി. പി. ഗോപിനാഥനാണ് (61) മരിച്ചത്. ചൊവ്വാഴ്ത രാത്രി കൊളച്ചേരിയിലായിരുന്നു അപകടം.
ബൈക്കിടിച്ച് റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ബൈക്ക് മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭാര്യ: ഇന്ദിര. മക്കൾ: അപർണ, ഉകേഷ് (ഡ്രൈവർ). മരുമകൻ: വിജേഷ്. സഹോദരങ്ങൾ: വല്ലി, ഗീത, ദേവകി.
District News
കല്ലൂർക്കാട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ യുവാവും മരിച്ചു. ആനിക്കാട് ചാലക്കര മിൽ ഉടമ ഷെറി മോന്റെ മകൻ നികേഷ്(23) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഏനാനല്ലൂര്‍ കുഴുമ്പിത്താഴത്തിന് സമീപം മൂവാറ്റുപുഴ കല്ലൂര്‍ക്കാട് റോഡില്കഴിഞ്ഞ മാസം 24 ന് രാത്രിയിലാണ് അപകടമുണ്ടായത്.
എതിര് ദിശകളിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. മാലിക്കുന്നേല്‍ ഇന്ദ്രജിത്ത് അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളൂര്‍ക്കുന്നം കാവുങ്കര കെ.കെ. ഹൗസില്‍ പീര്‍ മുഹമ്മദിന്റെ മകന് മുഹമ്മദ് കാസിം (28) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 31 നും മരിച്ചു.
തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളജിൽ അവസാന വർഷ എൽഎൽബി വിദ്യാർഥിയായിരുന്നു ഇന്നലെ മരിച്ച നികേഷ്.മാതാവ്: ജീനാ ദേവി. സഹോദരങ്ങൾ: നീരജ(കാനഡ),നന്ദന.സംസ്കാരം പിന്നീട്.
Kerala
വെഞ്ഞാറമൂട്: തെരഞ്ഞെടുപ്പിനു തലേദിവസം ബിഎല്‍ഒ ബൈക്കപകടത്തില്‍ മരിച്ചു. വാമനപുരം നിയോജക മണ്ഡലത്തിലെ മുപ്പതാം നമ്പര്‍ ബൂത്ത് ബിഎല്‍ഒയും മണ്ണന്തല ഗവണ്മെന്റ് പ്രസ് ജീവനക്കാരനുമായ വി.എസ് . അനീഷ് (37) ആണ് മരിച്ചത്.
കോട്ടുകുന്നം ശുചീന്ദ്ര ഭവനില്‍ ശുചീന്ദ്ര ബാബുവിന്റെ മകനാണ്. ബുധനാഴ്ച രാത്രി 10 ഓടെ ആലന്തറ മണ്ഡപക്കുന്നിനു സമീപമായിരുന്നു അപകടം.
പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ സഹായിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണ്ഡപക്കുന്ന് ഭാഗത്ത് വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഭാര്യ: പ്രിയ ലക്ഷ്മി(നെല്ലനാട് പഞ്ചായത്ത്). മക്കള്‍: അബനി ലക്ഷ്മി, ആദ്രിയന്‍.
District News
കൊയിലാണ്ടി: സ്റ്റേറ്റ് ബാങ്കിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോമത്ത്കര തോട്ടത്തിൽ താഴെ താമസിക്കും സുബിലാഷ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് അപകടം.
ഭക്ഷണം വാങ്ങി മടങ്ങുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് വന്ന ഡ്യൂക്ക് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുബിലാഷിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അച്ഛൻ: വാസു. അമ്മ: ലീല. ഭാര്യ: വിധു. മകൻ: ധാൻവിക്. സഹോദരൻ: സുധി.
Kerala
കോഴിക്കോട്: നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. കൊയിലാണ്ടിയിലുണ്ടായ അപകടത്തിൽ നാനോത്ത് മീത്തൽ എൻ.അജയ് (22) ആണ് മരിച്ചത്.
ഞായർ പുലർച്ചെയുണ്ടായ അപകടത്തിൽ പൊന്നാരത്തില്‍ ആദര്‍ശ് (23) നെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ബപ്പങ്ങാട് അണ്ടർ പാസേജ് വഴി ടൗണിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു.
താമരശേരി ഇന്‍ഡസ് മോട്ടോര്‍സിലെ ഇലക്ട്രീഷ്യനായിരുന്നു അജയ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
District News
മാനന്തവാടി: നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചുമറിഞ്ഞ ബൈക്കിലെ യാത്രക്കാരിൽ ഒരാൾ മരിച്ചു. സഹായാത്രികന്‍ ഗുരുതര പരിക്കേറ്റു.
കാട്ടിക്കുളം രണ്ടാം ഗേറ്റ് നാരങ്ങാക്കുന്ന് അടിയ ഉന്നതിയിലെ തരുണ്‍(19)ആണ് മരിച്ചത്. പരിക്കേറ്റ ഷാണമംഗലം ഉന്നതിയിലെ കമലിനെ(20) മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ ഇരുന്പുപാലത്തിന് സമീപമാണ് അപകടം. അപ്പപ്പാറയ്ക്കടുത്ത് ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്. കരിയൻതങ്കമണി ദന്പതികളുടെ മകനാണ് തരുണ്‍. സഹോദരങ്ങൾ: തരുണ, തരുണ്യ.
Kerala
മാനന്തവാടി: നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചുമറിഞ്ഞ ബൈക്കിലെ യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. സഹായാത്രികനു ഗുരുതര പരിക്കേറ്റു. കാട്ടിക്കുളം രണ്ടാം ഗേറ്റ് നാരങ്ങാക്കുന്ന് അടിയ ഉന്നതിയിലെ തരുണ്‍(19)ആണ് മരിച്ചത്.
പരിക്കേറ്റ ഷാണമംഗലം ഉന്നതിയിലെ കമലിനെ(20) മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ഇരുമ്പുപാലത്തിന് സമീപമാണ് അപകടം. അപ്പപ്പാറയ്ക്കടുത്ത് ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. കരിയന്‍-തങ്കമണി ദമ്പതികളുടെ മകനാണ് തരുണ്‍. സഹോദരങ്ങള്‍: തരുണ, തരുണ്യ.
District News
കൊച്ചി: ബൈക്ക് മെട്രോ തൂണിലിടിച്ച് യുവാവ് മരിച്ചു. ആലുവ കൂനന്മാവ് കളത്തില്‍പറമ്പില്‍ വീട്ടില്‍ റോയിയുടെ മകന് അന്‍സല്‍ റോയി (24) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു അപകടം.
അന്‍സല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ചങ്ങമ്പുഴ പാര്‍ക്കിനു സമീപത്തെ മെട്രോ പില്ലറില്‍ ഇടിച്ചുകയറുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തില്‍ ജോലിനോക്കുകയായിരുന്ന അന്‍സല്‍ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.
എറണാകുളം ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇടപ്പള്ളി പൈപ്പ്ലൈന് റോഡിലെ തോപ്പില്‍ മേരി ക്യൂന്‍ പള്ളിയിൽ സംസ്കരിച്ചു. അമ്മ: ഫെലീഷ്യ. സഹോദരി: ആന്‍.
Kerala
മലപ്പുറം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഏലംകുളം ചെറുകര ആലുംകൂട്ടത്തിലെ റിട്ട. വാട്ടർ അതോറിറ്റി എഇ കുമ്പളക്കുഴി അഫ്സലിന്റെ മകൻ മുഹമ്മദ് ഫർഹാൻ (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു അപകടം നടന്നത്.
തൃശൂർ മുണ്ടൂരിൽ വച്ച് ആയിരുന്നു ഫർഹാൻ ഓടിച്ചിരുന്ന ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിലെ ബിടെക് വിദ്യാർഥിയായിരുന്നു ഫർഹാൻ. രാവിലെ കോളജിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സംസ്കാരം ചെറുകര ജുമാമസ്ജിദ് നടന്നു.
District News
മാഹി: ചൊക്ലി ക്ലസ്റ്റർ എസ്കെഎസ്എസ്എഫ് ട്രഷററും ബെംഗളൂരു എഐകെഎംസിസിയുടെ സജീവ പ്രവർത്തകനുമായ ചൊക്ലിയിലെ തയ്യിൽ അബൂബക്കർ (45) ബംഗളൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു.
പുതുച്ചേരി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, ഗ്രാമത്തി ജുമാ മസ്ജിദ് കമ്മിറ്റി മെംബർ, പള്ളൂർ സിഎച്ച് സെന്റ്ർ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. കബറടക്കം ഇന്ന് രാവിലെ ഏഴിന് ഗ്രാമത്തി ജുമാ മസ്ജിദിൽ.
ഗ്രാമത്തിയിലെ വ്യാപാരിയായിരുന്ന പരേതനായ എകരത്ത് കാസിം-ആയിഷ ദന്പതികളുടെ മകനാണ്. ഭാര്യ: നാതിറ. മകൾ: ദുഹ. സഹോദരങ്ങൾ: പരേതനായ ശമ്മാസ്, ഷംസീർ, സഫീർ (ദുബായ്).
District News
കൂത്തുപറമ്പ്: അഞ്ചരക്കണ്ടി വണ്ണാന്റെമെട്ടയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂർ കുടുക്കിമെട്ടയിലെ ചാത്തോത്ത് വീട്ടിൽ സായന്ത് (24) ആണ് മരിച്ചത്. മൊബൈൽ ഫോൺ ടെക്നീഷ്യനായിരുന്നു.
ചാമ്പാട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തിൽ പങ്കെടുത്ത് സുഹൃത്തിനോടൊപ്പം ബൈക്കിൽ മടങ്ങവേ ശനിയാഴ്ച അർധരാത്രി വണ്ണാന്റെമെട്ടയിൽ വച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഇയാളോടൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സായന്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കെ.പി. രാമചന്ദ്രൻ -ഷീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സ്നേഹ, ശ്വേത (മാങ്ങാട്ടിടം പഞ്ചായത്ത് മുൻ അംഗം).
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 10.45 ഓടെയാണ് അപകടം നടന്നത്. നെടുമങ്ങാട് - ആര്യനാട് റോഡിൽ കുളപ്പട സർക്കാർ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ രണ്ട് ബൈക്കുകളും പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. ഒരാൾ ആശുപത്രിയിലേക്ക് പോകും വഴി മരിച്ചെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
പരിക്കേറ്റയാളുടെ വിവരങ്ങൾ ലഭ്യമല്ല. അപകടത്തിൽ മരിച്ച ശ്രീലാൽ ആര്യനാട് പോലീസ് സ്റ്റേഷനിലെ കാപ്പാ കേസിൽ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് പേരുടെയും മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
District News
മട്ടന്നൂർ: പുലിയങ്ങോട് ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് യുവാവ് മരിച്ചു. മട്ടന്നൂർ അമ്പലം റോഡിൽ ലയൺസ് ക്ലബിനു സമീപത്തെ കെ. സച്ചിൻ (27) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ പുലിയങ്ങോടായിരുന്നു അപകടം. അയ്യല്ലൂരിൽ പിഎസ്സി പരിശീലന ക്ലാസ് കഴിഞ്ഞുമടങ്ങുകയായിരുന്ന സച്ചിൻ സഞ്ചരിച്ച ബൈക്ക് വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു.
വയറിനും മറ്റും പരിക്കേറ്റ യുവാവിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ജനാർദനൻ-സുധീഷ്ണ ദന്പതികളുടെ മകനാണ്. സഹോദരി: ആര്യ. സംസ്കാരം ഇന്ന് 12ന് പൊറോറ വാതക ശ്മശാനത്തിൽ നടക്കും.
Kerala
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചല്‍പ്പെട്ടി സ്വദേശി ചായേലില് പുത്തന്പുരയില്റോയ് വര്‍ഗീസ് (60) ആണ് മരിച്ചത്. എതിരെ വന്ന കാറും ബൈക്കുമായി ഇടിച്ചായിരുന്നു അപകടം.
മൂവാറ്റുപുഴ ഭാഗത്തുനിന്നു കൂത്താട്ടുകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കിലേക്കു പണ്ടപ്പിള്ളി ഭാഗത്തുനിന്നു മൂവാറ്റുപുഴ ഭാഗത്തേക്കു തിരിയുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോയിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.
അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ പോലീസെത്തി റോഡില്‍നിന്നു വാഹനങ്ങള്‍ നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു.
Kerala
കൊച്ചി: എറണാകുളം കളമശേരിയില്‍ ബൈക്ക് അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. മലപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫ (25) ആണ് മരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറിലേക്ക് ഇടിച്ചുകയറിയാണ് അപകടം. ഇന്നു രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
Kerala
തിരുവനതപുരം: തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി അപകടം. നന്ദിയോട് സ്വദേശി നിഖിലിന് ആണ് അപകടത്തിൽ പരിക്കേറ്റത്. പാലോട് ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയ്ക്ക് ആയിരുന്നു അപകടം സംഭവിച്ചത്.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിഖിൽ. ഈ സമയം മുന്നിലുണ്ടായിരുന്ന പോലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിഖിൽ അപകടം ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചുമാറ്റി. ഇതോടെ നിഖിലിന്റെ ബൈക്ക് എതിർദിശയിൽ വന്ന ബസിനടിയിലേക്ക് മറിയുകയായിരുന്നു.
കെഎസ്ആർടിസി ബസിന്റെ മുൻചക്രം നിഖിലിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. നിഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
District News
വടക്കഞ്ചേരി: തൃശൂർ വടക്കേസ്റ്റാൻഡിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കിഴക്കഞ്ചേരി സ്വദേശി മരിച്ചു. ചെറുകുന്നം പരേതനായ നാകുണ്ണിയുടെ മകൻ സുനിൽകുമാർ (കണ്ണപ്പൻ 50) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. സുനിൽകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ സുനിൽകുമാറിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കല്യാൺ ജ്വല്ലേഴ്സിൽ ഇലക്ട്രീഷ്യനാണ്. അമ്മ: കമലം.
ഭാര്യ: കവിത (യൂണിവേഴ്സൽ സ്റ്റീൽസ്, വടക്കഞ്ചേരി). മക്കൾ: ആതിര, ആദിത്യൻ. സഹോദരങ്ങൾ: സുഭാഷ് ബാബു (സിഎസ് സി സെന്റർ, കണിയമംഗലം), സ്മിത.
District News
തൃപ്രയാർ: നാട്ടിക ബീച്ച് കെഎംയുപി സ്കൂളിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ കോതപറമ്പ് വട്ടപ്പറമ്പിൽ സഗീർ മകൻ ഇർഫാൻ (25) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന നാട്ടിക സ്വദേശി പെരിങ്ങാട്ട് വീട്ടിൽ ബേബി മകൻ ശ്രീഹരിക്ക്(29) പരിക്കേറ്റു.
തൃപ്രയാർ ആക്ട്സ് പ്രവർത്തകർ ഇരുവരെയും തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഇർഫാൻ മരിച്ചു. ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. കബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം നടക്കും.
District News
മഞ്ചേരി: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിൽ ഇടിച്ച് യുവാവ് മരിച്ചു. വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണ മഠത്തിൽ അലവിക്കുട്ടി എന്ന മാനുവിന്റെ മകൻ റിയാസ് (23) ആണ് മരിച്ചത്. ഞായറാഴ്ച അർധരാത്രി 12.30ഓടെ ഒറ്റപ്പാലത്താണ് അപകടം. ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
റഷ്യയിൽ നിന്ന് എംബിബിഎസ് പാസായ റിയാസ് തൃശൂരിൽ തുടർ പഠനം നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച പരീക്ഷ കഴിഞ്ഞതിനെ തുടർന്ന് വീട്ടിലെത്തിയ യുവാവ് താമസ സ്ഥലം ഒഴിഞ്ഞുകൊടുക്കാനായി തൃശൂരിലേക്ക് പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്.
റിയാസിന്റെ ഏക സഹോദരൻ കഴിഞ്ഞ ജൂണ്‍ ആറിന് ആനക്കയം പാലത്തിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടിരുന്നു. റൈഹാനത്താണ് മാതാവ്. സഹോദരങ്ങൾ : റിസാന, പരേതനായ റിഷാബ്. പോലീസ് നടപടികൾ പൂർത്തിയാക്കി ഒറ്റപ്പാലം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി രാത്രി ഏഴോടെ വള്ളിക്കാപ്പറ്റ ജുമാമസ്ജിദിൽ കബറടക്കി.
District News
കുണ്ടറ : നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചെമ്മക്കാട് കല്ലംവിള തെക്കതിൽ അഭിനവ് (19) ആണ് മരിച്ചത്. പെരിനാട് അഞ്ചാംകുറ്റി ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
District News
കണ്ണാറ: മലയോരഹൈവേയിൽ കമ്പനിപ്പടിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. കമ്പനിപ്പടി പുലിക്കോട്ടിൽ ജോസ് (75) ആണ് മരിച്ചത്.
കഴിഞ്ഞ രണ്ടിന് ജോസ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പീച്ചി ഭാഗത്ത് നിന്നു വന്നിരുന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: മേരി. മക്കൾ: സിസ്റ്റർ ഹെലന ക്രിസ്റ്റോ, ബിജി. മരുമക്കൾ: ബിജു ജോർജ്.
District News
തിരുവനന്തപുരം: പേട്ട മാര്‍ക്കറ്റ് ജംഗ്ഷനിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പാറശാല പ്ലാമൂട്ടുകട ചെമ്മണ്‍വിള പുത്തന്‍വീട്ടില്‍ ശരത്ത് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12നായിരുന്നു സംഭവം. ശരത്തും സുഹൃത്തായ സിവിനും യമഹ ആര്15 ബൈക്കില്‍ പേട്ടയില്‍ നിന്ന് ആനയറയിലേക്ക് പോകുന്ന യൂടേണ്‍ ഭാഗത്ത് തിരിയുന്നതിനായി നില്‍ക്കുകയായിരുന്നു.
ഇതിനിടെ പിറകില്‍നിന്നു വന്ന യുവാവ് ഓടിച്ചിരുന്ന ബൈക്ക് അമിതവേഗത്തിലെത്തി സുഹൃത്തുക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകില്‍ ഇടിക്കുകയായിരുന്നു. സിവിന് ആണ് ബൈക്ക് ഓടിച്ചിരുന്നത്. പിറകിലിരുന്ന ശരത്ത് ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണാണ് മരിച്ചത്.
പേട്ട പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ സിവിന്റെ കൈകള്‍ക്കും വാരിയെല്ലിനും പൊട്ടലുണ്ട്. ഇയാൾ ആശുപത്രിയില്‍ ചികിത്സയിലാണ്. പിറകേവന്ന ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്നും നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നുവെന്നും പേട്ട എസ്ഐ പറഞ്ഞു.
District News
നെടുമങ്ങാട്: ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെള്ളനാട് വില്ലേജ് ഓഫിസിന് സമീപം ബഥേൽ ഹൗസിൽ ജിനോറോയി(45) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നാലിന് വെള്ളനാട് സിഎസ്ഐ ചർച്ചിന് സമീപം വച്ച് ജിനോറോയി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്ക്കരിക്കും. വെള്ളനാട് ജംക്ഷനിലെ ആട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഭാര്യ: റീന. മക്കൾ: അലൻറോയി, അലീന റോയി.
Kerala
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പാറശാല പ്ലാമൂട്ടുകട ചെമ്മൺവിള പുത്തൻവീട്ടിൽ ശരത്ത് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സിവിൻ ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച അർധരാത്രിയോടടുത്ത് പേട്ട മാർക്കറ്റ് ജംഗ്ഷൻ സമീപമായിരുന്നു അപകടം.
ശരത് ഓടിച്ചിരുന്ന ബൈക്ക് എതിരേ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ ശരത്തിനു ഗുരുതരമായി പരിക്കേറ്റു.
പേട്ട പോലീസ് എത്തിയാണ് ശരത്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്. സുഹൃത്തുമൊത്തു വീട്ടിലേക്കു വരുന്നതിനിടയാണ് അപകടമുണ്ടായത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
District News
ഫോർട്ടുകൊച്ചി: കാൽനടയാത്രികനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മാനാശേരി വലിയ വീട്ടില്‍ ജോസഫിന്റെ മകന് വി.ജെ. ഷാഹുല്‍ (24) ആണ് മരിച്ചത്.
തൊമ്മശേരി ഗ്രൗണ്ടിന് സമീപത്ത് ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. ചെല്ലാനം ഫോര്‍ട്ടുകൊച്ചി തീരദേശ റോഡിലൂടെ ഷാഹുല്‍ ബൈക്കില്‍ വരവെ, റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചയാളെ ബൈക്ക് ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബൈക്ക് സമീപത്തെ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
റോഡിൽ തലയടിച്ച് വീണ ഷാഹുലിന് ഗുരുതര പരിക്കേറ്റു. അപകടസമയം അതുവഴി വന്ന മട്ടാഞ്ചേരി ജോയിന്റ് ആര്‍ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഷെറിന് ന്യൂമാന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മുജീബ് റഹ്മാന്, ഷൈന്‍ എസ്. ദേവ് എന്നിവര്‍ ചേർന്ന് ഷാഹുലിനെ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് 11.30ന് മാനാശേരി സെന്റ് മൈക്കിള്‍ ദേവാലയത്തില്‍.
District News
കോതമംഗലം: ദേശീയപാതയില്‍ കറുകടം അമ്പലപ്പടിക്ക് സമീപം ബൈക്കില്‍ കാറിടിച്ച് മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ മരിച്ചു. മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കറുകടം കാര്‍മല്‍ റസിഡന്‍സില്‍ യദുഭവനില് കൃഷ്ണകുമാറിന്റെ (മോഹനന്) ഭാര്യ ഗീത(56)യാണ് മരിച്ചത്. മകന് യദുകൃഷ്ണനെ (31) ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8.25 ഓടെയാണ് അപകടം. അമ്മയും മകനും ബൈക്കില്‍ മൂവാറ്റുപുഴയ്ക്ക് പോകുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിര് ദിശയില്‍നിന്നും എത്തിയ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് സാരമായി പരിക്കേറ്റ ഗീതയെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വലത് കാലിന് ഒടിവും നട്ടെല്ലിനും വാരിയെല്ലിനും പരിക്കുമേറ്റ യദുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃഷ്ണകുമാര്‍ കറുകടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദേവസ്വം ജീവനക്കാരനാണ്. എച്ച്ഡിഎഫ്സി ബാങ്ക് പെരുമ്പാവൂര്‍ ശാഖയിലെ ജീവനക്കാരനാണ് യദു. മകള്‍: ഗോപിക (എംബിഎ വിദ്യാര്‍ഥിനി). മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്.
District News
തൃപ്പൂണിത്തുറ: ബൈക്കിൽ ബസിടിച്ച് യുവാവ് മരിച്ചു. ചെങ്ങന്നൂർ എടനാട് കിഴവര വീട്ടിൽ കെ.ബി.രാജഗോപാലൻ നായരുടെ മകൻ അനന്തു രാജ് (30) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറോടെ പേട്ട-വടക്കേക്കോട്ട റോഡിൽ പേട്ട പാലത്തിന്റെ ഇറക്കത്തിലായിരുന്നു അപകടം. യുടേണിനായി തിരിഞ്ഞ ബൈക്കിൽ അതേ ദിശയിൽ വന്ന ലിമിറ്റഡ് സ്റ്റോപ് ബസ് ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റഅനന്തു രാജിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം വൈറ്റിലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
Kerala
തിരുവനന്തപുരം: സിഗ്നലിൽ നിർത്തി തിരിക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽനിന്നു പാഞ്ഞെത്തിയ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു.
വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശിനി ദേവികയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പ്രാവച്ചമ്പലത്താണ് സംഭവം. സുഹൃത്തുക്കളായ ഇവർ വന്ന ബൈക്ക് പള്ളിച്ചൽ ഭാഗത്തേക്കു തിരിയാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.
സിഗ്നലിൽ ബൈക്ക് നിർത്തിയ ശേഷം തിരിക്കുമ്പോഴാണ് ടിപ്പർ ഇടിച്ചുതെറിപ്പിച്ചത്. ഇരുവരെയും ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേരും തിരുവനന്തപുരത്തെ പിഎസ്സി കോച്ചിംഗ് സെന്ററിലെ വിദ്യാർഥികളാണ്. പോലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: ചന്ദ്രിക പത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫർ കെ. ഗോപകുമാർ (58) കാരയ്ക്കാമണ്ഡപത്തിനു സമീപം വാഹനാപകടത്തിൽ മരിച്ചു. ഗോപകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരുക്കേറ്റു. ഗോപകുമാറിന്റെ മൃതദേഹം ഇപ്പോൾ പിആർഎസ് ആശുപത്രിയിൽ. നേരത്തെ ദീപിക, രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റിൽ അദ്ദേഹം ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്നു.
District News
പിറവം: ഒരാഴ്ച മുമ്പ് പാഴൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു.
എരുമേലി ഒഴക്കനാട് വാർഡിൽ കാരിത്തോട് ചരുവിൽ വീട്ടിൽ എബിൻ ഫിലിപ്പ് (23) ആണ് മരിച്ചത്. പാഴൂര്‍ അമ്പലപ്പടിയിലായിരുന്നു അപകടം.
ബൈക്ക് ഓടിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി പുളിമാവ് കൊന്നയ്ക്കൽ ആല്വിന് അലക്സ് ജോര്‍ജ് (24) തത്ക്ഷണം മരിച്ചിരുന്നു. എബിന് കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്.
ഇരുവരും ഇടപ്പള്ളിയിലെ ഗ്രാഫിക് ഡിസൈൻ സ്ഥാപനത്തിൽ ജോലിക്കാരായിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞ് ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്.
District News
നെന്മാറ: ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. നെന്മാറ എകെ നഗർ നിർമൽ ഭവനു സമീപം വി.കേശവൻ(76) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.15 ന് നെന്മാറ-അയിലൂർ റോഡ് ജംഗ്ഷനു സമീപം കേശവൻ ഓടിച്ച ബൈക്കിനു പിന്നിൽ മറ്റൊരു ബൈക്ക് ഇടിച്ചയിരുന്നു അപകടം. ഗുരുതരപരിക്കേറ്റ കേശവനെ തൃശൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. നെന്മാറ കലാ ടൈലേഴ്സ് ഉടമയാണ്. ഭാര്യ: കമല. മക്കൾ: ബിന്ദു, സംഗീത, അശ്വതി. മരുമക്കൾ: നാരായണൻ, മനോജ്, സഞ്ജീവ്.
District News
മുതുവറ: മുതുവറ ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ പറപ്പൂർ നാഗത്താൻ കാവ് ക്ഷേത്രത്തിലെ ജീവനക്കാരൻ മരിച്ചു. വല്ലച്ചിറ സ്വദേശി താനൂർ വാരിയത്ത് രാജേഷ് (54) ആണ് മരിച്ചത്.
അമല ഭാഗത്തുനിന്ന് തൃശൂരിലേക്ക് ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ രാജേഷിന്റെ വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഉടനെ തൊട്ടടുത്തുള്ള സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഗീത. മക്കൾ: സഞ്ജയ്, സ്നേഹ. മരുമകൻ: ദിലീപ്.
District News
അന്തിക്കാട്: പുത്തൻപീടികയിൽ മുറ്റിച്ചൂർ റോഡിനു സമീപം ബുള്ളറ്റ് അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. ക്രിസ്മസ് തലേന്ന് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.
അന്തിക്കാട് സ്വദേശി ചിരിയങ്കണ്ടത്ത് റിറ്റ്സ്(32 ) ആണ് മരിച്ചത്. പുത്തൻപീടിക സ്വദേശി അറയ്ക്കവീട്ടിൽ സഫീർ (16), അന്തിക്കാട് സ്വദേശി മടയങ്ങാട്ടിൽ സ്വാലിഹ് (17) എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. പെരിങ്ങോട്ടുകര സർവതോദദ്രം ആംബുലൻസ് പ്രവർത്തകരാണ് പരിക്കേറ്റവരെ ഒളരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തുമ്പോഴേക്കും റിറ്റ്സ് മരിച്ചിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
National
അമരാവതി: ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. യെലെട്ടി രാജു(19), യെലെട്ടി അഞ്ജിബാബു(25), കൊല്ലു സത്യനാരായണ ( 28) എന്നിവരാണ് മരിച്ചത്.
പെനുമന്ത്ര മണ്ഡലിലെ പൊളമുരു ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വഴിയരികിലെ കടയുടെ മതിലിൽ ഇടിക്കുകയും ആയിരുന്നു.
മൂന്ന് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
മാനന്തവാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുതറ ഇല്ലത്തുവയൽ അഖിൽ നിവാസിൽ അഭിജിത്ത് (19) ആണ് മരിച്ചത്.
കഴിഞ്ഞ വർഷം വള്ളിയൂർക്കാവ് കണ്ണിവയലിന് സമീപം അഭിജിത്ത് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിനിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
ഇന്നലെ വൈകുന്നേരം അവശ നിലയിലായതിനെ തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പരേതനായ ചന്ദ്രന്റേയും സാവിത്രിയുടേയും മകനാണ്.
സഹോദരങ്ങൾ: അജിത്ത്, അഖിൽ. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ചൂട്ടക്കടവ് ശാന്തിതീരത്ത് നടക്കും.
District News
മേലാറ്റൂർ: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കീഴാറ്റൂർ പൂന്താനം കൂപ്പള്ളി ചന്ദ്രൻ (ബാബു)- ഉഷ ദന്പതിമാരുടെ മകൻ വിശാൽ (22) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 12 ന് പെരിന്തൽമണ്ണ -മാനത്തുമംഗലം ബൈപ്പാസ് ജംഗഷനിൽ ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം. നാസിക് ഡോൾ ടീമിലെ അംഗമായ വിശാലും സുഹൃത്ത് കൊണ്ടിപറന്പ് നിരന്നപറന്പിൽ പ്രണവും കോട്ടയ്ക്കലിൽ നിന്ന് വരുന്പോഴാണ് അപകടം.
മുന്നിൽ സഞ്ചരിച്ചിരുന്ന ലോറി പെട്ടെന്ന് ദിശമാറിയതോടെ ബൈക്ക് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ 8.15 ഓടെ മരിച്ചു. കാലിന് പരിക്കേറ്റ സുഹൃത്ത് പ്രണവ് ചികിത്സയിലാണ്. വിഷ്ണു, വിപിൻ എന്നിവരാണ് വിശാലിന്റെ സഹോദരങ്ങൾ.
District News
മഞ്ചേരി : ബൈക്കിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മഞ്ചേരി മുള്ളന്‍പാറ വരിയാൽ കല്ലിടുന്പ് യുപി സ്കൂളിന് സമീപം കല്ലായി ഉമ്മറിന്റെ മകൻ മുഹമ്മദ് അജ്നാസ് (ആറ്) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരമണിയോടെ വരിയാൽ സ്കൂൾ റോഡിലാണ് അപകടം. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തോടനുബന്ധിച്ചുള്ള പ്രചാരണ വാഹനങ്ങൾ കാണുന്നതിനായി കൂട്ടുകാർക്കൊപ്പം റോഡിലിറങ്ങിയതായിരുന്നു കുട്ടി.
നിയന്ത്രണം വിട്ടെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാരും ബന്ധുക്കളും ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ അഖിൽരാജ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി വാക്കെതൊടി ജുമാമസ്ജിദിൽ ഖബറടക്കി. മുള്ളന്‍പാറ എയുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അജ്നാസിന്റെ മാതാവ് മുർഷിദ. സഹോദരങ്ങൾ : ഷിയാസ്, സിയാദ്.
District News
പൂവാർ: കാറിടിച്ച് ബൈക്ക് ഫ്ലൈഓവറിൽ നിന്ന് 40 അടിയോളം താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികരായ സഹോദരങ്ങൾ മരിച്ചു. കന്യാകുമാരി മാർത്താണ്ഡം ഫ്ലൈ ഓവറിലാണ് അപകടമുണ്ടായത്.
നെയ്യാറ്റിൻകര നെല്ലിമൂട് കൊല്ലകോണം പയറ്റുവിള ചരുവിള കിഴക്കരിക് വീട്ടിൽ വിജയകുമാറിന്റെയും റീഷയുടെയും മക്കളായ രഞ്ജിത്ത് കുമാർ (24), രമ്യ (23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ കന്യാകുമാരി മാർത്താണ്ഡം ഫ്ലൈ ഓവറിലായിരുന്നു അപകടം.
മാർത്താണ്ഡത്തെ ഒരു സ്വകാര്യ ഐടി കമ്പനിയിലെ അധ്യാപകനാണ് രഞ്ജിത്ത് കുമാർ. രമ്യ മാർത്താണ്ഡത്തെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും. ഇരുവരും ഒരുമിച്ചാണ് എല്ലാ ദിവസവും ജോലിസ്ഥലമായ മാർത്താണ്ഡത്തേക്ക് പോകുന്നത്.
സഹോദരിയെ ജോലിചെയ്യുന്ന ആശുപത്രിയിൽ കൊണ്ടുവിട്ട ശേഷമാണ് സഹോദരൻ കമ്പനിയിലേക്ക് പോകാറുള്ളത്. പതിവുപോലെ ഇന്നലെ രാവിലെ ഇരുവരും ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുന്ന വഴിക്കാണ് മാർത്താണ്ഡത്ത് വച്ച് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ രഞ്ജിത്ത് കുമാർ തൽക്ഷണം മരിച്ചു.
സഹോദരി രമ്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന മാർത്താണ്ഡം സ്വദേശി വിപിൻ ഗുരുതര പരിക്കുകളോടെ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മാർത്താണ്ഡം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാഗർകോവിൽ ആശാരിപ്പള്ളം ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഇവരുടെ അച്ഛൻ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. അമ്മ ഹരിത കർമ്മ സേന അംഗവുമാണ്.
District News
വിഴിഞ്ഞം : കോവളത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻകര പെരുമ്പഴുതൂർ പുന്നക്കാട് വാറുവിള വിനീഷ് ഭവനിൽ വിജയന്റെയും പുഷ്പ ലതയുടെയും മകൻ ബിനീഷ് (28) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഒൻപതിന് കഴക്കൂട്ടം -കാരോട് ബൈപ്പാസിൽ കോവളം ജംഷന് സമീപമായിരുന്നു അപകടം. ഒരു കൺസ്ട്രഷൻ കമ്പനിയുടെ സൂപ്പർവൈസറായി പ്രവർത്തിക്കുന്ന ബിനീഷ് തിരുവനന്തപുരം എയർപോർട്ടിന് സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തനം വിലയിരുത്താനാണ് രാവിലെ വീട്ടിൽ നിന്ന് തിരിച്ചത്. ടയർ പഞ്ചറായതിനെ തുടർന്ന് തമിഴ്നാട് രജിസ്ട്രേഷൻ സിമന്റ് ലോറി റോഡിന്റെ വലതുവശത്ത് ഒതുക്കി നിർത്തിയതാണ് അപകടത്തിന് വഴിതെളിച്ചതെന്ന് നാട്ടുകാർ പറയുന്നു.
അപകടസൂചനയില്ലാതെ നിർത്തിയിരുന്ന ലോറിക്ക് പിന്നിലിടിച്ച ബൈക്കിൽ നിന്ന് റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണമടഞ്ഞു. സഹോദരി -ലതിക . മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും. കോവളം പോലീസ് കേസെടുത്തു.
District News
പുതുപ്പള്ളി: പുതുപ്പള്ളി ഹൈസ്കൂള്‍ ബസ് സ്റ്റോപ്പിനു മുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ യുവാവ് മരിച്ചു. ഒരാളുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി 10.30നായിരുന്നു അപകടം.
പുതുപ്പള്ളി വെട്ടത്തുകവല എറികാട് കൊച്ചുകരോട്ട് സുഭാഷിന്റെ മകന് സച്ചിനാണു (അപ്പു-20) മരിച്ചത്. സച്ചിനൊപ്പമുണ്ടായിരുന്ന അശ്വിനാണ് (കുഞ്ഞുണ്ണി-20) ഗുരുതരമായി പരിക്കേറ്റത്.
ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കൈതമറ്റം കോരോത്തുപറമ്പില് സരുണിനും അരുണിനും നിസാര പരിക്കേറ്റു. സച്ചിന്റെ സംസ്കാരം നടത്തി. അമ്മ: നിഷ. സഹോദരി: സ്വാതി.
District News
വൈപ്പിൻ: സംസ്ഥാനപാതയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എടവനക്കാട് മുക്കത്ത് തോമസ് (റോമി -65 ) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.45ഓടെ ഓച്ചന്തുരുത്ത് കമ്പനി പീടിക ഭാഗത്തായിരുന്നു അപകടം.
എറണാകുളം ഭാഗത്തുനിന്ന് വരികയായിരുന്ന തോമസിന്റെ ബൈക്കിനു പിന്നിൽ എറണാകുളം – മുനമ്പം റൂട്ടിൽ സർവീസ് നടത്തുന്ന ശശികല എന്ന ബസാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ തോമസിനെ നാട്ടുകാർ ഉടൻ ഞാറക്കലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഏറെക്കാലം ഗൾഫിലായിരുന്ന തോമസ് ഇപ്പോൾ നാട്ടിൽ ബിസിനസ് നടത്തുകയാണ്. ഭാര്യ: ജെംസി. മക്കൾ: റിച്ച, വിന്നി, അലീന. മരുമക്കൾ: ഡാൽബിൻ, ഡയാൻ, അഖിൽ.
Kerala
മൂവാറ്റുപുഴ: എംസി റോഡില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ആറൂര്‍ കൈപ്പാംതടത്തില് ശ്യാംജിത്ത് (19), മീങ്കുന്നം മുത്തോലില്‍ ആല്ബിന് (16) എന്നിവരാണ് മരിച്ചത്.
ആറൂര്‍ ചോളപ്പാറ സനു ജോണ്സന് നിസാര പരിക്കേറ്റു. മീങ്കുന്നം സാറ്റ്ലൈറ്റ് എര്‍ത്ത് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു അപകടം.
മൂവരെയും ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്യാംജിത്തിന്റെയും ആൽബിന്റെയും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സനുവിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്കി വിട്ടയച്ചു. ആരക്കുഴ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു ആല്ബിന്. സംസ്കാരം നടത്തി.
പിതാവ്: കൃപ. അമ്മ : ടിനു. സഹോദരങ്ങള്‍: ആകാശ്, അബി, ആബേല്‍. ശ്യാംജിത്തിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മൂവാറ്റുപുഴ നഗരസഭാ ശ്മശാനത്തില്‍. മാറാടി കായനാടുള്ള മിനറല്‍ വാട്ടര്‍ കമ്പനിയില്‍ സഹോദരന് ശ്യാമിനൊപ്പം ജോലിചെയ്ത് വരികയായിരുന്നു ശ്യാംജിത്ത്. പിതാവ്: ഷണ്മുഖം. അമ്മ: മായ.
National
നാഗർകോവിൽ: തമിഴ്നാട്ടിൽ ബൈക്കപകടത്തിൽ ബന്ധുക്കളായ യുവാക്കൾക്ക് ദാരുണാന്ത്യം. നാഗർകോവിലിൽ അപ്ടാ മാർക്കറ്റിന് സമീപമാണ് അപകടം സംഭവിച്ചത്. തേരേകാൽപുതൂർ സ്വദേശികളായ ദിനേശ് (25), ഇശക്കിയപ്പൻ (25) എന്നിവരാണ് മരിച്ചത്.
ഇരുവരും ഇലക്ട്രീഷ്യൻമാരാണ്. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് നാഗർകോവിലിൽ നിന്നു വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാക്കൾ മറ്റൊരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ഇരുവരും റോഡിൽ വീണു. പിന്നാലെ വന്ന ട്രക്ക് ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ യുവാക്കൾ മരിച്ചതായി പോലീസ് അറിയിച്ചു.
District News
കോതമംഗലം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഊന്നുകല്‍ നമ്പൂരിക്കൂപ്പ് കാവാട്ട് എല്‍ദോസ് കുര്യാക്കോസ് (ബേസില്‍-42) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് നമ്പൂരിക്കൂപ്പിലാണ് അപടം. തലയ്ക്ക് സാരമായി പരിക്കേറ്റ എല്‍ദോസിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മരിച്ചു.
സംസ്കാരം ഇന്നുച്ചകഴിഞ്ഞ് മൂന്നിന് കുട്ടമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. കോതമംഗലം കോളജ് റോഡില്‍ പെട്രോള്‍ പമ്പിന് സമീപം സ്കൂട്ടര്‍ വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു എൽദോസ്. ഭാര്യ: അഖില. മക്കള്‍: ഇവാന്, എല്കന്.
District News
സുൽത്താൻ ബത്തേരി: അന്പലവയൽ റസ്റ്റ് ഹൗസിനു സമീപം കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
കാക്കവയൽ കോലംപറ്റ ചാലിക്കുഴി സുധീഷ്(30), കോലന്പറ്റ സുമേഷ്(27)എന്നിവരാണ് മരിച്ചത്. അന്പലവയലിൽനിന്നു ചുള്ളിയോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
District News
കൊച്ചി: മെട്രോ പില്ലറില്‍ ബെക്കിടിച്ച് കയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂര്‍ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ വൈറ്റിലയ്ക്ക് അടുത്ത് ചമ്പക്കരയില്‍ വച്ചാണ് അപകടം. ഒരു ഇരുവരുടെയും മൃതദേഹം വെല്‍കെയര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
District News
കൊച്ചി: എറണാകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിനും യുവതിക്കും ഗുരുതര പരിക്ക്. വൈറ്റില- തൃപ്പൂണിത്തുറ റൂട്ടിൽ ചന്പക്കര മാർക്കറ്റിന് സമീപമാണ് അപകടം നടന്നത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപകടത്തിൽപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വൈറ്റില ഭാഗത്ത് നിന്ന് വന്ന ബൈക്ക് ചമ്പക്കര പാലത്തിന്റെ ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലർ സി.പി. 953ൽ ഇടിയ്ക്കുകയായിരുന്നു. കുട്ടനാട് രജിസ്ട്രേഷനനിലുള്ള ബൈക്ക് ആണ് അപകടത്തിൽപെട്ടത്.
Kerala
കൊച്ചി: മെട്രോ പില്ലറില്‍ ബെക്കിടിച്ച് കയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂര്‍ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ വൈറ്റിലയ്ക്ക് അടുത്ത് ചമ്പക്കരയില്‍ വച്ചാണ് അപകടം. ഒരു ഇരുവരുടെയും മൃതദേഹം വെല്‍കെയര്‍ ആശുപത്രി മോര്‍ച്ചറിയില്‍.