x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നാ​മ​നും മ​രി​ച്ചു


Published: April 14, 2026 07:07 AM IST | Updated: April 14, 2026 07:07 AM IST

ക​ല്ലൂ​ർ​ക്കാ​ട്:​ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നാ​മ​ത്തെ യു​വാ​വും മ​രി​ച്ചു. ആ​നി​ക്കാ​ട് ചാ​ല​ക്ക​ര മി​ൽ ഉ​ട​മ ഷെ​റി മോ​ന്‍റെ മ​ക​ൻ നി​കേ​ഷ്(23) ആ​ണ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഏ​നാ​ന​ല്ലൂ​ര്‍ കു​ഴു​മ്പി​ത്താ​ഴ​ത്തി​ന് സ​മീ​പം മൂ​വാ​റ്റു​പു​ഴ ക​ല്ലൂ​ര്‍​ക്കാ​ട് റോ​ഡി​ല്‍​ക​ഴി​ഞ്ഞ മാ​സം 24 ന് ​രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

എ​തി​ര്‍ ദി​ശ​ക​ളി​ലെ​ത്തി​യ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​ലി​ക്കു​ന്നേ​ല്‍ ഇ​ന്ദ്ര​ജി​ത്ത് അ​പ​ക​ട ദി​വ​സം ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വെ​ള്ളൂ​ര്‍​ക്കു​ന്നം കാ​വു​ങ്ക​ര കെ.​കെ. ഹൗ​സി​ല്‍ പീ​ര്‍ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് കാ​സിം (28) എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ 31 നും ​മ​രി​ച്ചു.

തൊ​ടു​പു​ഴ കോ-​ഓ​പ്പ​റേ​റ്റീ​വ് ലോ ​കോ​ള​ജി​ൽ അ​വ​സാ​ന വ​ർ​ഷ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ഇ​ന്ന​ലെ മ​രി​ച്ച നി​കേ​ഷ്.മാ​താ​വ്: ജീ​നാ ദേ​വി. സ​ഹോ​ദ​ര​ങ്ങ​ൾ: നീ​ര​ജ(​കാ​ന​ഡ),ന​ന്ദ​ന.​സം​സ്കാ​രം പി​ന്നീ​ട്.

 

Tags : nattu vishesham Bike accident treatment dies

Recent News

Corehub Up