Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bridge Construction

Alappuzha

കാ​ത്തി​രി​പ്പി​ന് വി​രാ​മം: കീ​ച്ചേ​രി​ക്ക​ട​വ് പാ​ലം നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

ചെ​ട്ടി​കു​ള​ങ്ങ​ര: ചെ​ട്ടി​കു​ള​ങ്ങ​ര- ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ നി​ർ​മി​ക്കു​ന്ന കീ​ച്ചേ​രി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പ​ണി​ക​ളും പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി. കൈ​വ​രി ഉ​റ​പ്പി​ക്ക​ലും അ​നു​ബ​ന്ധ​ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്.

വ​ട​ക്കു​ഭാ​ഗ​ത്ത് 150 മീ​റ്റ​റും തെ​ക്ക് ഭാ​ഗ​ത്ത് 50 മീ​റ്റ​റു​മാ​ണ് അ​നു​ബ​ന്ധ​ റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. 120 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ് ഭൂ​മി​വി​ല​യു​ൾ​പ്പ​ടെ 16.5 കോ​ടി രൂ​പ​യാ​ണ്. 2021ൽ ​തു​ട​ങ്ങി​യ പാ​ലം​പ​ണി പ​ല കാ​ര​ണ​ങ്ങ​ളാ​ൽ പ​ല​ത​വ​ണ ത​ടസപ്പെ​ട്ടി​രു​ന്നു . 2021 ന​വം​ബ​റി​ലാ​ണ് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കീ​ച്ചേ​രി​ക്ക​ട​വി​ൽ പാ​ലം​പ​ണി തു​ട​ങ്ങി​യ​ത്. 2023ൽ ​പ​ണി​തീ​ർ​ക്കാ​നാ​യി​രു​ന്നു ക​രാ​റെ​ങ്കി​ലും തു​ട​ക്കം​മു​ത​ലേ വി​വാ​ദ​ങ്ങ​ളി​ൽ​പ്പെ​ട്ട് പാ​ലം​പ​ണി അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

അ​നു​മ​തി​യി​ല്ലാ​തെ പ​ഞ്ചാ​യ​ത്ത് റോ​ഡ് പാ​ല​ത്തി​നാ​യി കൈയേറി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ​നാ​ൾ പ​ണി നി​ർ​ത്തി​വയ്​ക്കേ​ണ്ടി വ​ന്നി​രു​ന്നു. പാ​ല​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ന​ട​പ്പാ​ത​യു​ടെ വീ​തി​കു​റ​ച്ച് രൂ​പ​രേ​ഖ​യി​ൽ മാ​റ്റം​വ​രു​ത്തി​യ ശേ​ഷ​മാ​ണ് പ​ണി വീ​ണ്ടും തു​ട​ങ്ങാ​നാ​യ​ത്. ഇ​തി​നി​ടെ, വാ​ർ​പ്പി​നി​ട​യി​ൽ പാ​ല​ത്തി​ന്‍റെ ബീം ​ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ച​തും പ​ണി​മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യി.

ക​രി​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്ന് ത​ട്ടാ​ര​മ്പ​ലം ജം​ഗ്‌​ഷ​നി​ൽ വ​രാ​തെ​ത​ന്നെ ചെ​ന്നി​ത്ത​ല​വ​ഴി മാ​ന്നാ​ർ, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ കീ​ച്ചേ​രി​ക്ക​ട​വു​പാ​ലം ഏ​റെ സ​ഹാ​യ​ക​മാ​കും. ത​ട്ടാ​ര​മ്പ​ലം ജം​ഗ്‌​ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കു​ന്ന​തി​നും ഇ​ത് ഉ​പ​ക​രി​ക്കും. ക​ട​വൂ​ർ​ക്കു​ളം-അ​ച്ചം​വാ​തു​ക്ക​ൽ റോ​ഡി​ൽ കീ​ച്ചേ​രി​ക്ക​ട​വി​ൽ പാ​ലം വ​രു​ന്ന​തോ​ടെ ഈ ​ഗ്രാ​മീ​ണമേ​ഖ​ല​യി​ലെ യാ​ത്രാ​സൗ​ക​ര്യം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കും.

ക​രി​പ്പു​ഴ, മ​റ്റം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നും കൊ​യ്ത്തി​നു ശേ​ഷ​മു​ള്ള നെ​ല്ലെ​ടു​പ്പി​നും ഇ​ത് സ​ഹാ​യ​ക​മാ​കും.

District News

റി​വ​ർ​വ്യൂ റോ​ഡ് പാ​ലം​പ​ണി: ആം ​ആ​ദ്മി പാർട്ടി റീ​ത്തു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു

പാ​ലാ: റി​വ​ര്‍​വ്യൂ റോ​ഡ് പാ​ലം​പ​ണി നി​ശ്ച​ലാ​വ​സ്ഥ​യി​ല്‍ തു​ട​രു​ന്ന​തി​ല്‍ പാ​ലാ​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റീ​ത്തു​വ​ച്ചു പ്ര​തി​ഷേ​ധി​ച്ചു. പാ​ലാ​യു​ടെ അ​ഭി​മാ​ന​പ​ദ്ധ​തി എ​ന്ന് കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ട്ട ഈ ​പ​ദ്ധ​തി എ​ത്ര​യും​വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആം ​അ​ദ്മി പാ​ര്‍​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

ടൗ​ണി​ലെ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കി മീ​ന​ച്ചി​ലാ​റി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ചു കൊ​ട്ടാ​ര​മാ​റ്റം വ​രെ യാ​ത്ര സു​ഖ​ക​ര​മാ​ക്കാ​ന്‍ ആ​രം​ഭി​ച്ച റി​വ​ര്‍​വ്യൂ റോ​ഡി​ന്‍റെ പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും തു​ട​ക്ക​വും അ​വ​സാ​ന ഭാ​ഗ​വും പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. ര​ണ്ടാം ഭാ​ഗ​മാ​യി തു​ട​ങ്ങി​വ​ച്ച നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​വ​രും ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്ത​ർ​ക്ക​ങ്ങ​ളും സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത ഇ​ല്ലാ​യ്മ കൊ​ണ്ടു​മാ​ണ് എ​ട്ട് വ​ര്‍​ഷ​മാ​യി പ​ണി​തീ​രാ​തെ കി​ട​ക്കു​ന്ന​തെ​ന്ന് അ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​പ്പി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മു​നി​സി​പ്പ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി ക​ള​രി​ക്ക​ല്‍, റോ​ണി നെ​ടു​മ്പ​ള്ളി​ല്‍, രാ​ജു താ​ന്നി​ക്ക​ല്‍, ജോ​സ് ച​ന്ദ്ര​ത്തി​ല്‍, ജയേഷ് പി. ​ജോ​ര്‍​ജ്, സ​ണ്ണി മു​ത​ല​ക്കു​ഴി, തോ​മ​സ് മാ​ധ​വ​ത്ത്, ബി​നു മാ​ത്യൂ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മു​ന്ന​റി​യി​പ്പില്ലാ​തെ പാ​ലം​നി​ർ​മാ​ണം: ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

വ​ണ്ടി​ത്താ​വ​ളം: താ​മ​ര​ക്കു​ള​ത്ത് പാ​ലം​നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു യു​വാ​ക്ക​ൾ​ക്കു പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​ത്രി 12 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ൽ മു​ന്ന​റി​യി​പ്പ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കാ​തി​രു​ന്ന​താ​ണ് പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്കു ബൈ​ക്കും യാ​ത്രി​ക​രും വീ​ഴാ​നി​ട​യാ​ക്കി​യ​ത്.

പ്ര​ദേ​ശ​ത്ത് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ശ​ബ്‌​ദം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി​യാ​ണ് വീ​ണ​വ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പൊ​ളി​ച്ചു​പ​ണി​യു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട​താ​യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​തെ​യാ​ണ് പാ​ലം​നി​ർ​മാ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​ശേ​ഷം ഇ​രു​വ​ശ​ത്തും മു​ന്ന​റി​യി​പ്പ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വൈ​കാ​തെ പാ​ലം​പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു. ക​ർ​ഷ​ക​ന്‍റെ വ​യ​ലി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

District News

ക​ലു​ങ്ക് നി​ർ​മാ​ണം: മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു

ആ​ലു​വ: ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ആ​ലു​വ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി അ​നു​വ​ദി​ച്ചു. ക​ലു​ങ്കി​ന് താ​ഴെ നി​ർ​മി​ക്കു​ന്ന കാ​ന​യു​ടെ ഒ​രു ഭാ​ഗ​ത്തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഭാ​ഗി​ക​മാ​യി തു​റ​ന്ന​ത്. ഇ​തോ​ടെ പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​ലേ​ക്കും സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലൂ​ടെ​യു​മു​ള​ള ഗ​താ​ഗ​ത​വും പു​ന:​രാ​രം​ഭി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് നി​ന്നും സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം അ​നു​വ​ദി​ച്ച​ത്. എ​തി​ർ​ദി​ശ​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം പു​ന:​രാ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​യും ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി വേ​ണ്ടി​വ​രും.
ക​ഴി​ഞ്ഞ 13നാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം മാ​ർ​ക്ക​റ്റ് റോ​ഡി​ൽ മാ​ലി​ന്യ കാ​ന പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. കാ​ന നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് ബ​സു​ക​ളെ​ല്ലാം തോ​ന്നി​യ പോ​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​ത് യാ​ത്ര​ക്കാ​രെ ഏ​റെ വ​ല​ച്ചി​രു​ന്നു.
സി​റ്റി​യി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ ന​ഗ​രം ചു​റ്റാ​തെ ബാ​ങ്ക് ക​വ​ല​യി​ൽ നി​ന്നും നേ​രി​ട്ട് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. പ​റ​വൂ​ർ, അ​ങ്ക​മാ​ലി, ബ​സു​ക​ൾ ദേ​ശീ​യ​പാ​ത വ​ഴി പോ​യ​തും യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്നു.

District News

ക​ന​ക​ക്കു​ന്ന്-​ക​ള്ളി​ക്കാ​ട് പാ​ല​ം നി​ർ​മാ​ണം വൈ​കു​ന്നു; തീ​ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം

കാ​യം​കു​ളം: ആ​റാ​ട്ടു​പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് കാ​യ​ലി​ന് കു​റു​കെ നി​ർ​മി​ക്കു​ന്ന ക​ന​ക​ക്കു​ന്ന്-​ക​ള്ളി​ക്കാ​ട് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പ്ര​തി​ഷേ​ധം. 2022-ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ലാ​ണ് പാ​ല​ത്തി​നാ​യി 100 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​ത്. തു​ട​ർ​ന്ന് പാ​ല​ത്തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് നി​ശ്ച​യി​ച്ച് മ​ണ്ണു​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി. ഇ​തു വി​ല​യി​രു​ത്തി രൂ​പ​രേ​ഖ ത​യാ​റാ​ക്കേ​ണ്ട​ത് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ഡി​സൈ​ൻ വി​ഭാ​ഗ​മാ​ണ്.

എ​ന്നാ​ൽ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. കാ​യം​കു​ളം കാ​യ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​യി കി​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന​ത് പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. സു​നാ​മി​ക്കു​ശേ​ഷം തെ​ക്കു​ഭാ​ഗ​ത്തു നി​ർ​മി​ച്ച കൊ​ച്ചി​യു​ടെ ജെ​ട്ടി-​പെ​രു​മ്പ​ള്ളി പാ​ലം മാ​ത്ര​മാ​ണ് മ​റു​ക​ര ക​ട​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം. ഇ​ത​ല്ലാ​തെ മ​റു​ക​ര​യെ​ത്ത​ണ​മെ​ങ്കി​ൽ വ​ട​ക്ക് തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ​ത്ത​ണം.

പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലെ ക​ള്ളി​ക്കാ​ട്ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​വും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യും പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും കൃ​ഷി​ഭ​വ​നു​മെ​ല്ലാം ഇ​വി​ടെ​യാ​ണ്. ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ​യു​ള്ള വാ​ർ​ഡു​ക​ൾ കി​ഴ​ക്കേ​ക്ക​ര​യി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ റോ​ഡു​മാ​ർ​ഗം പോ​യി​വ​രാ​ൻ 25-30 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ക്ക​ണം.

മ​റി​ച്ച് പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലെ താ​മ​സ​ക്കാ​ർ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കി​ഴ​ക്കേ​ക്ക​ര​യി​ലെ​ത്ത​ണ​മെ​ങ്കി​ലും ഈ ​ദൂ​രം​ത​ന്നെ സ​ഞ്ച​രി​ക്ക​ണം. അ​തി​നാ​ൽ ക​ന​ക​ക്കു​ന്ന്-​ക​ള്ളി​ക്കാ​ട് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​തി​യ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ൾ.

District News

മു​ന്ന​റി​യി​പ്പി​ല്ലാ​തെ ക​ലു​ങ്ക് നി​ർ​മാ​ണം; ദേ​ശീ​യ​പാ​ത​യി​ൽ കു​ടു​ങ്ങി ജ​ന​ങ്ങ​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ന്ന​റി​യി​പ്പി​ല്ലാ​തെ ക​ലു​ങ്ക് നി​ർ​മാ​ണം ന​ട​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ൽ കു​ടു​ങ്ങി​യ​ത് മ​ണി​ക്കൂ​റോ​ളം. ദേ​ശീ​യ​പാ​ത 183ൽ ​പൂ​ത​ക്കു​ഴി ഫാ​ബീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്തെ ക​ലു​ങ്കി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​മാ​ണ് ഇ​ന്ന​ലെ യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ പേ​ട്ട​ക്ക​വ​ല മു​ത​ൽ 26-ാംമൈ​ൽ വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​യി​രു​ന്നു.

കാ​ല​പ്പ​ഴ​ക്കം മൂ​ലം പു​തു​ക്കി​പ്പ​ണി​യാ​നാ​യി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 11നാ​ണ് ക​ലു​ങ്കി​ന്‍റെ പാ​തി ഭാ​ഗം പൊ​ളി​ച്ച് ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ ക​ലു​ങ്കി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ പ​കു​തി ഭാ​ഗ​ത്തി​ന്‍റെ എ​ർ​ത്ത് ക​ട്ടിം​ഗ് പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്ച്ച പ​ത്രം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് അ​റി​യി​പ്പ് ന​ൽ​കു​വാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്നും ഒ​രു മാ​സ​ത്തേ​ക്ക് ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്നും ദേ​ശീ​യ​പാ​താ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

District News

പാ​ലം​ക​ട​വ് ഇ​രു​മ്പു​പാ​ലം ന​വീ​ക​രി​ച്ചു

ചാ​വ​ക്കാ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും പേ​ടി​സ്വ​പ്ന​മാ​യി​രു​ന്ന പാ​ലം​ക​ട​വ് പാ​ല​ത്തി​ലൂ​ടെ ഇ​നി ന​ട​ക്കാം. ക​ട​പ്പു​റം - ഒ​രു​മ​ന​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ക​നോ​ലി ക​നാ​ലി​ന് കു​റു​കെ​യു​ള്ള പാ​ലം​ക​ട​വ് പാ​ലം അ​പ​ക​ട​സ്ഥി​തി​യി​ലാ​യി​രു​ന്നു.

എം​എ​ല്‍​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നു 30.66 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്. 2010വ​രെ ക​ട​ത്തു​തോ​ണി​യാ​യി​രു​ന്നു. പി​ന്നീ​ട് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍, നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ര​പ്പാ​ലം​പ​ണി​തെ​ങ്കി​ലും ര​ണ്ടു​വ​ര്‍​ഷം കൊ​ണ്ട് അ​തി​ന്‍റം ആ​യു​സ് തീ​ർ​ന്നു.

പി​ന്നീ​ട് പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പാ​ലം പ​ണി​ത​ത്. പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​തി​രു​ന്ന​താ​ണ് പാ​ലം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം ത​ക​ര്‍​ച്ചാ​ഭീ​ഷ​ണി​യി​ലാ​യ​ത്.

ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഇ​രു​മ്പു​പാ​ലം ന​വീ​ക​രി​ച്ച​ത്. പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്‍.​കെ. അ​ക്ബ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ലി​ഹ ഷൗ​ക്ക​ത്ത് അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​നി ഷാ​ജി, ഒ​രു​മ​ന​യൂ​ര്‍​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി​ത സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍​പ്ര​സം​ഗി​ച്ചു.

Latest News

Corehub Up