നിലവിലുള്ള തൊമ്മന്‍കുത്ത് ചപ്പാത്ത്. കനത്ത മഴ പെയ്താല്‍ ചപ്പാത്തിനു മുകളിലൂടെ വെള്ളം ഒഴുകി ഗതാഗതം തടസപ്പെടും. ഇതിനു സമീപമാണ് പുതിയ പാലം നിര്‍മിക്കുന്നത
തൊമ്മന്‍കുത്ത്: തൊമ്മന്‍കുത്ത് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ജനങ്ങളുടെ ആശങ്കകള്‍ക്കു പരിഹാരം കാണണമെന്ന ആവശ്യവുമായി നാരങ്ങാനം, തൊമ്മന്‍കുത്ത് ജാഗ്രതാ സമിതിപ്രവര്‍ത്തകര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിനെ കണ്ട് നിവേദനം നല്കി. ജര്‍മന്‍ സാമ്പത്തികസഹായത്തോടെ പ്രളയദുരിതാശ്വാസത്തില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടന്നുവരുന്ന നെയ്യശേരി-തോക്കുമ്പന്‍ സാഡില്‍ റോഡിന്റെ ഭാഗമായാണ് തൊമ്മന്‍കുത്തില്‍ കണ്ണാടിപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിര്‍മിക്കാന്‍ നടപടിയായത്.
നിലവിലുള്ള ചപ്പാത്ത് പൊളിച്ച് അവിടെ പാലം നിര്‍മിക്കാനാണ് അനുമതി ലഭിച്ചത്. നിലവിലെ ചപ്പാത്തില്‍നിന്ന് മൂന്നു മീറ്റര്‍ ഉയരത്തിലും ഒമ്പതു മീറ്റര്‍ വീതിയിലും പാലം നിര്‍മിക്കാനാണ് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്. എന്നാല്‍, പാലം നിര്‍മാണത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് ചിലര്‍ ഇതിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. വിവാദം ഉടലെടുത്തതോടെ കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങാനിരുന്ന പാലം നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ജര്മന്ബാങ്ക് ഇതിനോടകം മൂന്നു തവണ സമയപരിധി നീട്ടിനല്‍കിയിരുന്നു. ഇനിയും സമയപരിധി നീട്ടാനുള്ള സാധ്യത വിരളമാണ്. അതിനാല്‍ നിലവിലെ ഡിപിആര്‍ അനുസരിച്ച്
നിര്‍മാണവുമായി മുന്നോട്ടു പോകാനാകും കെഎസ്ടിപി ശ്രമിക്കുക.
പാലം നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്നത് ഫണ്ട് നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. പിന്നീട് പാലം നിര്മിക്കണമെങ്കില് സംസ്ഥാന സര്‍ക്കാര്‍ ഇതിന് തുക കണ്ടെത്തേണ്ടിവരും. ഇതിനു പുറമേ പഴയ പാലം നിലനിര്‍ത്തി പണിയണമെങ്കില്‍ ഒരു വശത്ത് വനംവകുപ്പിന്റെ ഭൂമിയും മറുവശത്ത് തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയുടെയും സ്വകാര്യ വ്യക്തിയുടെയും ഭൂമി ഏറ്റെടുക്കണം. ഇതിനാവശ്യമായ തുക എങ്ങനെ കണ്ടെത്തും എന്നതും പ്രശ്നമാണ്.
വനംവകുപ്പില്‍നിന്ന് നിലവില്‍ ലഭിച്ചിരിക്കുന്ന അനുമതി നേടിയെടുക്കുന്നതിന് രണ്ടു വര്‍ഷത്തെ കാലതാമസമെടുത്തു. പുതിയ അനുമതി ഇനി ലഭിക്കണമെങ്കില്‍ പാലം നിര്‍മാണം വീണ്ടും അനിശ്ചിതമായി നീളും. ചപ്പാത്ത് നിലനിര്‍ത്തി ഇതിനടുത്ത് പാലം നിര്‍മിച്ചാല്‍ ഭാവിയില്‍ വെള്ളപ്പൊക്കത്തിലും മറ്റും ഒഴുകിയെത്തുന്ന തടികളും മറ്റും ചപ്പാത്തില്‍ തങ്ങിനില്‍ക്കുമെന്നും ഇതു പുതിയ പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുമെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നാരങ്ങാനം, തൊമ്മന്‍കുത്ത് ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിനെയും മുന്‍ എംഎല്‍എ പി.ജെ. ജോസഫിനെയും നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. വിഷയത്തില്‍ പൊതുമരാമത്ത് മന്ത്രിയെ പങ്കെടുപ്പിച്ച് രണ്ടിന് യോഗം ചേരുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Bridge Construction