x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ട്ട​റ പു​ഴ​പ്പാ​ലം​ നി​ർ​മാ​ണം വി​ല​യി​രു​ത്തി


Published: June 11, 2026 02:49 AM IST | Updated: June 11, 2026 02:49 AM IST

കൊ​ല്ല​ങ്കോ​ട്: ഊ​ട്ട​റ​യി​ലെ പു​ഴ​പ്പാ​ലം നി​ർ​മാ​ണം വി​ല​യി​രു​ത്തി ജ​ന​പ്ര​തി​നി​ധി​ക​ളും എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സം​ഘ​വും.

പ​ഴ​യ പാ​ല​ത്തി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​ക​ളു​ടെ ബ​ല​ക്ഷ​യ​മൂ​ല​മാ​ണ് നി​യ​ന്ത്രി​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തെ​ന്നു എ​ൻ​ജി​നി​യ​ർ​മാ​ർ അ​റി​യി​ച്ചു. മ​ഴ​ക്കാ​ല​ത്ത് പു​ഴ​യി​ൽ ന​ല്ല നീ​രൊ​ഴു​ക്കു​ണ്ടാ​യാ​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും സം​ഘം പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന ഉ​ട​മ​ക​ളു​ടേ​യും നി​ര​ന്ത​ര​മാ​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മു​ൻ എം​എ​ൽ​എ കെ. ​ബാ​ബു, കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ജ​യ​പ്ര​കാ​ശ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. സി​യാ​വു​ദ്ദീ​ൻ, കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ശി​വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ​ലീ​ന ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.

Tags : Nattuvishesham Local News Oottara River Bridge construction

Recent News

Corehub Up