Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepa Das Munshi

സ​തീ​ശ​ന് വേ​ണ്ടി ക​ര​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ള​ല്ലേ?; ദീ​പാ​ദാ​സ് മു​ൻ​ഷി

ന്യൂ​ഡ​ൽ​ഹി: വി.​ഡി സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തീ​രു​മാ​നി​ച്ച ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തി​നൊ​പ്പം എ​ല്ലാ എം​എ​ൽ​എ​മാ​രും ഉ​ണ്ടാ​കു​മെ​ന്ന് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി.

സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള കാ​ര​ണം ത​നി​ക്ക് പ​റ​യാ​നാ​കി​ല്ല.​എം​എ​ൽ​എ​മാ​രും മു​തി​ർ​ന്ന നേ​താ​ക്ക​ളും പ​റ​ഞ്ഞ അ​ഭി​പ്രാ​യം ഹൈ​ക്ക​മാ​ൻ​ഡി​ന് മു​ന്നി​ൽ എ​ത്തി​ച്ചു.

ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഹൈ​ക്ക​മാ​ൻ​ഡും നി​ര​വ​ധി പേ​രെ വി​ളി​പ്പി​ച്ച് അ​ഭി​പ്രാ​യം തേ​ടി​യെ​ന്നും അവർ പറഞ്ഞു.‌

ജ​ന​വി​കാ​രം സ​തീ​ശ​നൊ​പ്പ​മ​ല്ല യു​ഡി​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു. സ​തീ​ശ​ന് വേ​ണ്ടി ക​ര​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ള​ല്ലേ അ​തെ​ന്താ​ണ് നി​ങ്ങ​ൾ പ​റ​യാ​ത്ത​തെ​ന്നും അ​വ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ചോ​ദി​ച്ചു.

ര​മേ​ശ് ചെ​ന്നി​ത്ത​ല നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മോ ഇ​ല്ല​യോ എ​ന്ന​തി​നെ​ക്കു​റി​ച്ച് ത​നി​ക്ക് ഒ​രു വി​വ​ര​വു​മി​ല്ല. സ​ത്യ​പ്ര​തി​ജ്ഞ സം​ബ​ന്ധി​ച്ച തീ​യ​തി അ​ന്തി​മ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും അവർ കൂട്ടിച്ചേർത്തു.

Kerala

സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി ബു​ധ​നാ​ഴ്ച; യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ദീ​പാ​ദാ​സ് മു​ൻ​ഷി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി ബു​ധ​നാ​ഴ്ച ചേ​രും. വി​ജ​യ സാ​ധ്യ​ത മാ​ത്ര​മാ​കും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ഘ​ട​ക​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി പ​റ​ഞ്ഞു.

സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ദു​സൂ​ദ​ന്‍ മി​സ്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രു​ക. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ യാ​ത്ര​യ്ക്ക് മു​മ്പ് ആ​ദ്യ പ​ട്ടി​ക പു​റ​ത്തി​റ​ക്കാ​നാ​ണ് നീ​ക്കം. സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നും ദീ​പാ ദാ​സ് മു​ന്‍​ഷി.

കൂ​ടു​ത​ൽ പ്ര​വ​ച​ന​ങ്ങ​ൾ​ക്കി​ല്ലെ​ന്നും ചി​ട്ട​യോ​ടെ കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

District News

കളംപിടിക്കാന്‍ കോൺഗ്രസ് : തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്കം ദീ​പാ ദാ​സ് മു​ൻ​ഷി വി​ല​യി​രു​ത്തി

ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന ഒ​രു​ക്കം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ൻ​ഷി വി​ല​യി​രു​ത്തി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ, ഡി ​സി​സി ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രു​മാ​യി അ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ​മ​ഗ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചു. എ​സ്ഐ​ആ​ർ മൂ​ലം ഒ​രാ​ൾ​ക്കു​പോ​ലും വോ​ട്ട് ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്നു അ​വ​ർ പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ ടി. ​സി​ദ്ദി​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, എ​ഐ​സി​സി സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ലി ഖാ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​എം. നി​യാ​സ്, വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ, കെ.​എ​ൽ. പൗ​ലോ​സ്, എ​ഐ​സി​സി അം​ഗ​ങ്ങ​ളാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, പി.​കെ. ജ​യ​ല​ക്ഷ്മി, നേ​താ​ക്ക​ളാ​യ പി.​പി. ആ​ലി, കെ.​ഇ. വി​ന​യ​ൻ, വി.​എ. മ​ജീ​ദ്, എ​ൻ.​കെ. വ​ർ​ഗീ​സ്, ഒ.​വി. അ​പ്പ​ച്ച​ൻ,

സം​ഷാ​ദ് മ​ര​ക്കാ​ർ, ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ, ബി​നു തോ​മ​സ്, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, പി.​ഡി. സ​ജി, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, എ​ട​ക്ക​ൽ മോ​ഹ​ന​ൻ, ചി​ന്ന​മ്മ ജോ​സ്, പി.​വി. ജോ​ർ​ജ്, എ​ച്ച്.​ബി. പ്ര​ദീ​പ്, നി​സി അ​ഹ​മ്മ​ദ്, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, എ.​എം. നി​ഷാ​ന്ത്, ജി​ൽ​സ​ണ്‍ തൂ​പ്പും​ക​ര, ബി. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കോ​ണ്‍​ഗ്ര​സി​നെ തോ​ൽ​പ്പി​ക്കാ​ൻ എ​സ്ഐ​ആ​ർ മ​റ​യാ​ക്കു​ന്നു: ദീ​പ ദാ​സ് മു​ൻ​ഷി

തൊ​ടു​പു​ഴ: ബീ​ഹാ​റി​ലെ 64 ല​ക്ഷം വോ​ട്ട​ർ​മാ​രെ നീ​ക്കം ചെ​യ്ത് ഇ​ന്ത്യാ ​മു​ന്ന​ണി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ബി​ജെ​പി കേ​ര​ള​ത്തി​ലും അ​തേ ത​ന്ത്രം പ​യ​റ്റു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ൻ​ഷി പ​റ​ഞ്ഞു. രാ​ജീ​വ് ഭ​വ​നി​ൽ ഡി​സി​സി നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

ഇ​തു​വ​രെ കേ​ര​ള​ത്തി​ൽ 25 ല​ക്ഷം പേ​രു​ടെ എ​ന്യൂ​മ​റേ​ഷ​ൻ ഫോ​റം തി​രി​കേ ല​ഭി​ച്ചി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സി​ന്‍റെ വോ​ട്ടു വെ​ട്ടാ​ൻ സി​പി​എ​മ്മും ബി​ജെ​പി​യോ​ടൊ​പ്പം കൈ ​കോ​ർ​ക്കു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ള​ത്തി​ൽ കാ​ണു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​ മാ​ത്യു യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​വി.​ മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​പി​സി​സി രാ​ഷ‌്ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, എ.​കെ.​ മ​ണി, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി കെ.​ പൗ​ലോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്.​ അ​ശോ​ക​ൻ, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, എം.​ആ​ർ. അ​ഭി​ലാ​ഷ്, ജോ​ഷി ജോ​സ​ഫ്, നി​ഷ സോ​മ​ൻ, ജോ​യി തോ​മ​സ്, ജോ​യി വെ​ട്ടി​ക്കു​ഴി, എ.​പി. ഉ​സ്മാ​ൻ, എം.​ഡി. അ​ർ​ജു​ന​ൻ, ഷി​ബി​ലി സാ​ഹി​ബ്, സി​റി​യ​ക് തോ​മ​സ്, എ​ൻ.​ഐ.​ ബെ​ന്നി, ജി.​ മു​നി​യാ​ണ്ടി, ജോ​സ് അ​ഗ​സ്റ്റി​ൻ, ടി.​എ​സ്.​ സി​ദ്ദി​ഖ്, ടി.​ജെ.​ പീ​റ്റ​ർ, ചാ​ർ​ളി ആ​ന്‍റ​ണി, പി.​എ​സ്.​ ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, രാ​ജു ഓ​ട​യ്ക്ക​ൽ, എം.​കെ.​ പു​രു​ഷോ​ത്ത​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ കു​റ​ഞ്ഞ​ത് 10 ഡി​വി​ഷ​നു​ക​ളി​ൽ വി​ജ​യി​ക്കും. ഏ​ഴു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും 37 പ​ഞ്ചാ​യ​ത്തി​ലും ഭ​ര​ണം പി​ടി​ക്കു​മെ​ന്നും ര​ണ്ടു ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണം നി​ല​നി​റു​ത്തു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

District News

ഇ​ട​തുഭ​ര​ണം സ​മ​സ്ത മേ​ഖ​ല​യെ​യും ത​ക​ർ​ത്തു; ദീ​പാ ദാ​സ് മു​ൻ​ഷി

കൊ​ക്ക​യാ​ർ: സ​മ​സ്ത മേ​ഖ​ല​യും ത​ക​ർ​ത്ത ഇ​ട​തു ഭ​ര​ണ​ത്തി​ൽ ജ​ന​ജീ​വി​തം ദുഃസ​ഹ​മാ​ക്കി​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പദാ​സ് മു​ൻ​ഷി. 2021ലെ ​പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട 18 പേ​ർ​ക്ക് ഇ​ടു​ക്കി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ദീ​പ. ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് നീ​തി നി​ഷേ​ധി​ക്കു​ന്ന സ​ർ​ക്കാ​രു​ക​ളാ​ണ് കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഭരിക്കുന്ന തെന്നും ദീ​പദാ​സ് മു​ൻ​ഷി പ​റ​ഞ്ഞു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് കെ. ​പൗ​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, എ​സ്. അ​ശോ​ക​ൻ, നി​ഷ സോ​മ​ൻ, യു​ഡി​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സി​റി​യ​ക് തോ​മ​സ്, പി.​എ. അ​ബ്ദു​ൾ റ​ഷീ​ദ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ആ​ന്‍റ​ണി, സി​എ​സ്ഐ പ​ള്ളി വി​കാ​രി റ​വ. പി.​ഡി. സു​നീ​ഷ്, സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​സേ​വ്യ​ർ മാ​മൂ​ട്ടി​ൽ, മ​ക്കാ മ​സ്ജി​ദ് ഇ​മാം ഇ​സ്മാ​യി​ൽ മൗ​ല​വി, എ​സ്.​എ​ൻ​ഡി​പി ശാ​ഖാ പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ന്ദ്ര​ൻ, നേ​താ​ക്ക​ളാ​യ ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ, സ​ണ്ണി ത​ട്ടു​ങ്ക​ൽ, നൗ​ഷാ​ദ് വെം​ബ്ലി, ടോ​ണി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ‌ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണും: ദീ​പാ ദാ​സ് മു​ൻ​ഷി

കോ​ട​ഞ്ചേ​രി: മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ ദാ​സ് മു​ൻ​ഷി. തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം ത​ട​യാ​ൻ ഗ​വ​ൺ​മെ​ന്‍റു​ക​ൾ കാ​ലാ​നു​സൃ​ത​മാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ല.

കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​നു​ഷ്യ വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം ത​ട​യാ​ൻ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഐ​സി​സി സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ലി​ഖാ​ൻ, കെ​പി​സി​സി മെ​മ്പ​ർ​മാ​രാ​യ പി.​സി. ഹ​ബീ​ബ് ത​മ്പി, ആ​ദം മു​ൻ​ഷി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ബു പൈ​ക്കാ​ട്ടി​ൽ, സി.​ജെ. ആ​ന്‍റ​ണി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ബി ഇ​ല​ന്തൂ​ർ, എം. ​സി​റാ​ജു​ദ്ദീ​ൻ, ബോ​സ് ജേ​ക്ക​ബ്, എം.​ഡി. അ​ഷ​റ​ഫ്, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, സ​ണ്ണി കാ​പ്പാ​ട്ട് മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up