Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Held

ഫാ. ഡോ. ജേ​ക്ക​ബ് ക​ട്ട​യ്ക്ക​ൽ അ​നു​സ്മ​ര​ണം: സി​മ്പോ​സി​യം ന​ട​ത്തി

കോ​​​​​ട്ട​​​​​യം: ക്രൈ​​​​​സ്ത​​​​​വ ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര​​​​​വും ഭാ​​​​​ര​​​​​തീ​​​​​യ ത​​​​​ത്ത്വ​​​​​ശാ​​​​​സ്ത്ര​​​​​വും ത​​​​​മ്മി​​​​​ലു​​​​​ള്ള സം​​​​​വാ​​​​​ദ​​​​​ത്തി​​​​​ന് ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ള്‍ ന​​​​​ല്‍​കി​​​​​യ ഫാ. ​​​​​ഡോ. ജേ​​​​​ക്ക​​​​​ബ് ക​​​​​ട്ട​​​​​യ്ക്ക​​​​​ലി​​​​​ന്‍റെ അ​​​​​നു​​​​​സ്മ​​​​​ര​​​​​ണാ​​​​​ര്‍​ഥം മി​​​​​സ്റ്റി​​​​​സി​​​​​സം ഈ​​​​​സ്റ്റ് ആ​​​​​ന്‍​ഡ് വെ​​​​​സ്റ്റ് എ​​​​​ന്ന പേ​​​​​രി​​​​​ല്‍ വ​​​​​ട​​​​​വാ​​​​​തൂ​​​​​ര്‍ സെ​​​​​ന്‍റ് തോ​​​​​മ​​​​​സ് അ​​​​​പ്പ​​​​​സ്‌​​​​​തോ​​​​​ലി​​​​​ക് സെ​​​​​മി​​​​​നാ​​​​​രി​​​​​യി​​​​​ല്‍ സി​​​​​മ്പോ​​​​​സി​​​​​യം ന​​​​​ട​​​​​ത്തി.

ഷിക്കാ​​​​​ഗോ ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ജോ​​​​​യി ആ​​​​​ല​​​​​പ്പാ​​​​​ട്ട് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. പാ​​​​​ലാ ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. സെ​​​​​ന്‍റ് തോ​​​​​മ​​​​​സ് അ​​​​​പ്പ​​​​​സ്‌​​​​​തോ​​​​​ലി​​​​​ക് സെ​​​​​മി​​​​​നാ​​​​​രി റെ​​​​​ക് ട​​​​​ർ ഫാ.​​​​​ഡോ. ഡൊ​​​​​മി​​​​​നി​​​​​ക് വെ​​​​​ച്ചൂ​​​​​ര്‍, ഫാ. ​​​​​ജോ​​​​​സ​​​​​ഫ് ക​​​​​ട്ട​​​​​യ്ക്ക​​​​​ല്‍ സി​​​​​എ​​​​​സ്ടി, പൊ​​​​​ന്തി​​​​​ഫി​​​​​ക്ക​​​​​ല്‍ ഓ​​​​​റി​​​​​യ​​​​​ന്‍റ​​​​​ല്‍ ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഫോ​​​​​ര്‍ റി​​​​​ലിജി​​​​​യ​​​​​സ് സ്റ്റ​​​​​ഡീ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഫാ.​​​​​ഡോ. പോ​​​​​ളി മ​​​​​ണി​​​​​യാ​​​​​ട്ട്, ഫി​​​​​ലോ​​​​​സ​​​​​ഫി ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഫാ.​​​​​ഡോ. സേ​​​​​വ്യ​​​​​ര്‍ മാ​​​​​റാ​​​​​മ​​​​​റ്റം എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

ശ്രീ ​​​​​ശ​​​​​ങ്ക​​​​​രാ​​​​​ചാ​​​​​ര്യ സം​​​​​സ്‌​​​​​കൃ​​​​​ത യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​യി​​​​​ലെ ത​​​​​ത്വശാ​​​​​സ്ത്ര വി​​​​​ഭാ​​​​​ഗം മു​​​​​ന്‍ മേ​​​​​ധാ​​​​​വി​​​​​യും ന്യൂ​​​​​ഡ​​​​​ല്‍​ഹി ഇ​​​​​ന്ത്യ​​​​​ന്‍ കൗ​​​​​ണ്‍​സി​​​​​ല്‍ ഓ​​​​​ഫ് ഫി​​​​​ലോ​​​​​സ​​​​​ഫി​​​​​ക്ക​​​​​ല്‍ റി​​​​​സ​​​​​ര്‍​ച്ച് വി​​​​​സി​​​​​റ്റിം​​​​​ഗ് പ്ര​​​​​ഫ​​​​​സ​​​​​റു​​​​​മാ​​​​​യ ശ്രീ​​​​​ക​​​​​ല എം. ​​​​​നാ​​​​​യ​​​​​ര്‍, ഫാ.​​​​​ഡോ. ജെ​​​​​യ്സ​​​​​ണ്‍ വ​​​​​ട​​​​​ക്ക​​​​​ന്‍ ഒ​​​​​എ​​​​​ഫ്എം എ​​​​​ന്നി​​​​​വ​​​​​ര്‍ വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ല്‍ പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ള്‍ ന​​​​​ട​​​​​ത്തി.

വി​​​​​വി​​​​​ധ സെ​​​​​മി​​​​​നാ​​​​​രി​​​​​ക​​​​​ളി​​​​​ല്‍​നി​​​​​ന്നു​​​​​ള്ള ത​​​​​ത്വശാ​​​​​സ്ത്ര വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളാ​​​​​യ ബ്ര​​​​​ദ​​​​​ര്‍ ആ​​​​​ല്‍​ബി​​​​​ന്‍ ജോ​​​​​ര്‍​ജ്, ബ്ര​​​​​ദ​​​​​ര്‍ അ​​​​​ല​​​​​ക്‌​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ന്‍, ബ്ര​​​​​ദ​​​​​ര്‍ ആ​​​​​ന്‍റ​​​​​ണി ലെ​​​​​യോ​​​​​ണ്‍, ബ്ര​​​​​ദ​​​​​ര്‍ ആ​​​​​ല്‍​ബി​​​​​ന്‍ പാ​​​​​ല​​​​​വി​​​​​ള​​​​​യി​​​​​ല്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ ഭാ​​​​​ര​​​​​തീ​​​​​യ പാ​​​​​ശ്ചാ​​​​​ത്യ ദ​​​​​ര്‍​ശ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ മി​​​​​സ്റ്റി​​​​​സി​​​​​സ​​​​​ത്തെ സംബന്ധിച്ചുള്ള ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​പ്ര​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു.

District News

വി​ജ​യാ​ഘോ​ഷം ന​ട​ത്തി

കു​ള​ത്തു​പ്പു​ഴ : മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ ബി​എം​ജി ക്ക് ​ഉ​ന്ന​ത വി​ജ​യം. ഇ​രു​പ​ത്തി​ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ ഫു​ൾ എ ​പ്ല​സും ഇ​രു​ന്നൂ​റ്റി​അ​റു​പ​ത്തി​യേ​ഴു വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​നും അ​ർ​ഹ​രാ​യി.

സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​മ്മേ​ള​നം സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ഷാ​ജു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​രി​വു​കാ​ലാ​യി​ൽ സ​ന്ദേ​ശം ന​ൽ​കി. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​നു ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഫാ.​വി​ൽ​സ​ൻ ച​രു​വി​ള, ഷൈ​ജു ഷാ​ഹു​ൽ ഹ​മീ​ദ്, സു​നി​ൽ കെ. ​തോ​മ​സ്, ജെ. ജോ​സ്മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ ലി​ൻ​സി ജ​യിം​സ്, ജി.ലീ​നാ​മോ​ൾ, ​എസ്.സു​നി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

District News

വാ​ർ​ഷി​കം ന​ട​ത്തി

ത​ല​യോ​ല​പ്പ​റ​മ്പ്: പൊ​തി ക​ല​യ​ത്തും​കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. ഫാ. ​പോ​ൾ വെ​ള്ള​റ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം വി​കാ​രി ഫാ. ​സേ​വ്യ​ർ ആ​വ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ എ.​കെ. ജോ​ർ​ജ് ആ​റാ​ക്ക​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച ഡെ​നി​ൽ സാ​ബു കു​റി​ഞ്ഞി​ക്കാ​ലാ​യി​ൽ, നോ​യ​ൽ തോ​മ​സ് പു​തു​പ്പ​ള്ളി, ലി​സി ജ​യിം​സ് ആ​റാ​ക്ക​ൽ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. ഫാ. ​ജ​യ്മോ​ൻ ഒ​ലി​യ​പ്പു​റ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്തം​ഗം റെ​ജി ആ​റാ​ക്ക​ൽ, കു​ടും​ബ​യൂ​ണി​റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പാ​പ്പ​ച്ച​ൻ പാ​ല​ത്തി​ങ്ക​ൽ, ഷി​നു​ ദേ​വ​സ്യ ക​ട​മ്പ​ൻ​കു​ഴി, സി​സ്റ്റ​ർ കൊ​ച്ചു​ത്രേ​സ്യ മൂ​ല​ൻ, സി​സ്റ്റ​ർ ടെ​സ ഐ​സ​ക്, സി​സ്റ്റ​ർ മേ​രി പൊ​തു​വ, കൈ​ക്കാ​ര​ൻ എ.​യു. ടോ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

സോ​ളാ​ർ തൂ​ക്കു​വേ​ലി: അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു

ഇ​രി​ട്ടി:​ അ​യ്യ​ൻ​കു​ന്ന് ​പ​ഞ്ചാ​യ​ത്തി​ലെ സോ​ളാ​ർ തൂ​ക്കു​വേ​ലി​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള കെ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ന്നു.

പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തും പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​മാ​യ പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തി. ര​ണ്ടാം​ക​ട​വി​ലും എ​ട​പ്പു​ഴ​യി​ലും പു​രോ​ഗ​മി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളെ​ക്കു​റി​ച്ച് യോ​ഗം വി​ല​യി​രു​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു പ​രി​ഹ​രി​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ളെ ജോ​ലി​ക്കെടു​ത്തു​കൊ​ണ്ട് 31ന​കം പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ബാ​ക്കി​യു​ള്ള ക​ളി​ത​ട്ടു​പാ​റ, അ​ട്ട​യൊ​ലി, ഏ​ഴാം​ക​ട​വ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ അ​ടി​ക്കാ​ടു​ക​ൾ തെ​ളി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ​ തു​ക ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും പൊ​തുജ​ന​ങ്ങ​ളി​ൽ നി​ന്നും ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടു​ന്ന​തി​നൊ​പ്പം വേ​ലി​യു​ടെ നി​ർ​മാ​ണ​വും ഒ​ന്നി​ച്ച് പൂ​ർ​ത്തി​യാ​ക്കു​ന്ന​തും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി
ഇ​പ്പോ​ൾ അ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഡ​ബി​ൾ​ലൈ​ൻ തൂ​ക്കു​വേ​ലി​ക​ൾ പ്ര​ധാ​ന​മാ​യും ആ​ന പോ​ലു​ള്ള വ​ലി​യ മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്.

ഇ​തോ​ടൊ​പ്പം അ​പ​ക​ട​കാ​രി​ക​ളാ​യ ചെ​റി​യ മൃ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തി​നാ​യി സ​മാ​ന്ത​ര ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ക​ച്ചേ​രി​ക്ക​ട​വ് പാ​ലം മു​ത​ൽ ഫെ​ൻ​സിം​ഗ് ഇ​ല്ലാ​ത്ത 400 മീ​റ്റ​ർ സ്ഥ​ലം ആ​ന ക​യ​റാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വ​ക​യി​രു​ത്തും.

ഇ​തു​വ​ഴി ആ​ന​ക​ൾ പ്ര​വേ​ശി​ച്ചാ​ൽ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വേ​ലി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ സ​ഹ​ച​ര്യ​ത്തി​ൽ തി​രി​കെ തു​ര​ത്തു​ക ദു​ഷ്‍​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കും. പ്ര​ദേ​ശ​വാ​സി​യു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പാ​ല​ത്തും​ക​ട​വി​ൽ ബാ​ര​പ്പു​ഴ​യോ​ട് ചേ​ർ​ന്ന് ഒ​ഴി​വാ​യി പോ​യ 200 മീ​റ്റ​ർ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. വേ​ലി​യു​ടെ തു​ട​ർ​പ​രി​പാ​ല​ന​ത്തി​ന് പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തു​ന്ന തു​ക കൂ​ടാ​തെ വ​നം​വ​കു​പ്പി​ന്‍റെ ഫ​ണ്ട് കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ഡി​എ​ഫ്ഒ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റിയംഗ​ങ്ങ​ളാ​യ മേ​രി റെ​ജി, ജോ​സു​കു​ഞ്ഞ് ത​ട​ത്തി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ, ടോ​മി സൈ​മ​ൺ, ഷി​ബോ അ​ഗ​സ്റ്റി​ൻ, അ​നീ​ഷ് കെ. ​പോ​ൾ, കെ. ​ഷാ​ജി, ഷീ​ൻ കൂ​ന​ങ്കി​ൽ, അ​നു​പ​മ ജോ​സ്, ലൈ​ലാ​മ്മ മാ​ത്യു, കൊ​ട്ടി​യൂ​ർ റേഞ്ച​ർ നി​ധി​ൻരാ​ജ്, ഫോ​റ​സ്റ്റ് ഇ​രി​ട്ടി സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ സു​നി​ൽകു​മാ​ർ, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

National

സിഎ ഫൈനൽ പരീക്ഷ വർഷത്തിൽ രണ്ടു തവണ മാത്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് (സി​​​എ) ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷാ​​​ഷെ​​​ഡ്യൂ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി. ഇ​​​നി​​​മു​​​ത​​​ൽ വ​​​ർ​​​ഷ​​​ത്തി​​​ൽ ര​​​ണ്ടു ത​​​വ​​​ണ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും സി​​​എ ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ക​​​യെ​​​ന്ന് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ) വ്യ​​​ക്ത​​​മാ​​​ക്കി.

നി​​​ല​​​വി​​​ൽ ജ​​​നു​​​വ​​​രി, മേ​​​യ്, സെ​​​പ്റ്റം​​​ബ​​​ർ എ​​​ന്നി​​​ങ്ങ​​​നെ വ​​​ർ​​​ഷ​​​ത്തി​​​ൽ മൂ​​​ന്നു ത​​​വ​​​ണ​​​യാ​​​ണ് സി​​​എ ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന​​​ത്. പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​രം ഇ​​​നി​​​മു​​​ത​​​ൽ മേ​​​യ്, ന​​​വം​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​കും പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ക്കു​​​ക.

പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​ഷെ​​​ഡ്യൂ​​​ൾ ഈ ​​​വ​​​ർ​​​ഷം മേ​​​യ് മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്നും ഐ​​​സി​​​എ​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി. വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഇ​​​തോ​​​ടൊ​​​പ്പം ഈ ​​​വ​​​ർ​​​ഷം ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തും മേ​​​യ് മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ് ഇ​​​ന്‍റ​​​ർ​​​മീ​​​ഡി​​​യ​​​റ്റ് പ​​​രീ​​​ക്ഷ മേ​​​യ് അ​​​ഞ്ചി​​​ലേ​​​ക്കു മാ​​​റ്റി.

District News

വൈഎംസിഎ സെ​മി​നാ​ർ നടത്തി

കു​ണ്ട​റ: സീ​നി​യ​ർ സി​റ്റി​സ​ൺ അം​ഗ​ങ്ങ​ളു​ടെ അ​റി​വു​ക​ളും ക​ഴി​വു​ക​ളും സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് ഉ​ത​കു​ന്ന ത​ര​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വൈ​എം​സി​എ പോ​ലു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ൺ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ സോ​മ​പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ൻ സീ​നി​യ​ർ സി​റ്റി​സ​ൺ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ണ്ട​റ വൈ​എം​സി​യി​ൽ ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള റീ​ജി​യ​ൻ സീ​നി​യ​ർ സി​റ്റി​സ​ൺ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ജി മാ​മ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. അ​ല​ക്സ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ൻ മാ​ത്യു, റ​വ. അ​ല​ക്സ് പി. ​ജോ​ൺ, റ​വ. വ​ർ​ഗീ​സ് കോ​ശി, നേ​താ​ക്ക​ളാ​യ പി.​എം. തോ​മ​സ്കു​ട്ടി, ജോ​ർ​ജ് കോ​ശി, ടി.​കെ ജേ​ക്ക​ബ്, എം. ​തോ​മ​സ് കു​ട്ടി, ജോ​ൺ വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര, ഫി​ലി​പ് വ​ർ​ഗീ​സ്, ഫി​ലി​പ്പ് ജോ​ൺ, എം ​കു​ഞ്ഞ​ച്ച​ൻ, ജെ​സി അ​ന്ന ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up