തലയോലപ്പറമ്പ്: പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ ഇടവക വാർഷിക പൊതുയോഗം നടത്തി. ഫാ. പോൾ വെള്ളറക്കലിന്റെ അധ്യക്ഷതയിൽ നടന്ന യോഗം വികാരി ഫാ. സേവ്യർ ആവള്ളിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ.കെ. ജോർജ് ആറാക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ഡെനിൽ സാബു കുറിഞ്ഞിക്കാലായിൽ, നോയൽ തോമസ് പുതുപ്പള്ളി, ലിസി ജയിംസ് ആറാക്കൽ എന്നിവരെ അനുമോദിച്ചു. ഫാ. ജയ്മോൻ ഒലിയപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, പഞ്ചായത്തംഗം റെജി ആറാക്കൽ, കുടുംബയൂണിറ്റ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി പാപ്പച്ചൻ പാലത്തിങ്കൽ, ഷിനു ദേവസ്യ കടമ്പൻകുഴി, സിസ്റ്റർ കൊച്ചുത്രേസ്യ മൂലൻ, സിസ്റ്റർ ടെസ ഐസക്, സിസ്റ്റർ മേരി പൊതുവ, കൈക്കാരൻ എ.യു. ടോമി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Annually held