കുളത്തുപ്പുഴ : മലയോരമേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതിയ ബിഎംജി ക്ക് ഉന്നത വിജയം. ഇരുപത്തിരണ്ടു വിദ്യാർഥികൾ ഫുൾ എ പ്ലസും ഇരുന്നൂറ്റിഅറുപത്തിയേഴു വിദ്യാർഥികൾ ഉപരിപഠനത്തിനും അർഹരായി.
സ്കൂളിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം സ്കൂൾ ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ സന്ദേശം നൽകി. പിടിഎ വൈസ് പ്രസിഡന്റ് സാനു ജോർജ് അധ്യക്ഷനായിരുന്നു. ഫാ.വിൽസൻ ചരുവിള, ഷൈജു ഷാഹുൽ ഹമീദ്, സുനിൽ കെ. തോമസ്, ജെ. ജോസ്മോൻ തുടങ്ങിയവർ പ്രസംഗിച്ചു. ലിൻസി ജയിംസ്, ജി.ലീനാമോൾ, എസ്.സുനിത എന്നിവർ നേതൃത്വം നൽകി.