കുണ്ടറ: സീനിയർ സിറ്റിസൺ അംഗങ്ങളുടെ അറിവുകളും കഴിവുകളും സമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്ന തരത്തിൽ പ്രയോജനപ്പെടുത്താൻ വൈഎംസിഎ പോലുള്ള പ്രസ്ഥാനങ്ങൾ മുൻകൈയെടുക്കണമെന്ന് സീനിയർ സിറ്റിസൺ കമ്മീഷൻ ചെയർമാൻ സോമപ്രസാദ് ആവശ്യപ്പെട്ടു.
വൈഎംസിഎ കേരള റീജിയൻ സീനിയർ സിറ്റിസൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ വൈഎംസിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള റീജിയൻ സീനിയർ സിറ്റിസൺ കമ്മിറ്റി ചെയർമാൻ കെ.ജി മാമച്ചൻ അധ്യക്ഷത വഹിച്ചു. വൈഎംസിഎ കേരള റീജിയൻ ചെയർമാൻ പ്രഫ. അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയർമാൻ ജയൻ മാത്യു, റവ. അലക്സ് പി. ജോൺ, റവ. വർഗീസ് കോശി, നേതാക്കളായ പി.എം. തോമസ്കുട്ടി, ജോർജ് കോശി, ടി.കെ ജേക്കബ്, എം. തോമസ് കുട്ടി, ജോൺ വർഗീസ് പുത്തൻപുര, ഫിലിപ് വർഗീസ്, ഫിലിപ്പ് ജോൺ, എം കുഞ്ഞച്ചൻ, ജെസി അന്ന ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham YMCA seminar held