Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Blasters

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്, മോ​ഹ​ൻ ബ​ഗാ​ൻ ഉ​ൾ​പ്പെ​ടെ ഏ​ഴ് ടീ​മു​ക​ളു​ടെ അ​പേ​ക്ഷ ഒ​ന്നാം ഘ​ട്ട​ത്തി​ൽ നി​ര​സി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ പ്രേ​മി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​ക്കൊ​ണ്ട്, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്, മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴ് പ്ര​മു​ഖ ടീ​മു​ക​ളു​ടെ 2026-27 സീ​സ​ണി​ലേ​ക്കു​ള്ള 'പ്രീ​മി​യ​ർ ഒ​ന്ന്' ക്ല​ബ് ലൈ​സ​ൻ​സ് അ​പേ​ക്ഷ​ക​ൾ ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ നി​ര​സി​ച്ചു. ഫെ​ഡ​റേ​ഷ​ന്‍റെ ക്ല​ബ് ലൈ​സ​ൻ​സിം​ഗ് ക​മ്മി​റ്റി ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് നി​ല​വി​ൽ ഈ ​പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും ഏ​ഷ്യ​ൻ ഫു​ട്ബോ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ ഈ ​ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ണ്. ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക, നി​യ​മ, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് ചി​ല ക്ല​ബു​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്.​സി, മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സ്, ഒ​ഡീ​ഷ എ​ഫ്.​സി, ചെ​ന്നൈ​യി​ൻ എ​ഫ്.​സി, മു​ഹ​മ്മ​ദ​ൻ​സ് സ്പോ​ർ​ട്ടിം​ഗ് ക്ല​ബ്, ഇ​ന്‍റ​ർ കാ​ശി, സ്പോ​ർ​ട്ടിം​ഗ് ക്ല​ബ് ഡ​ൽ​ഹി എ​ന്നീ ക്ല​ബ്ലു​ക​ളു​ട‌െ ലൈ​സ​ൻ​സ് അ​പേ​ക്ഷ​യാ​ണ് നി​ര​സി​ക്ക​പ്പെ​ട്ട​ത്. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്.​സി, ഈ​സ്റ്റ് ബം​ഗാ​ൾ എ​ഫ്.​സി, മും​ബൈ സി​റ്റി എ​ഫ്.​സി, ബെം​ഗ​ളൂ​രു എ​ഫ്.​സി, എ​ഫ്.​സി ഗോ​വ, ജം​ഷെ​ഡ്പൂ​ർ എ​ഫ്.​സി, പ​ഞ്ചാ​ബ് എ​ഫ്.​സി. എ​ന്നീ ക്ല​ബ്ബു​ക​ൾ‌​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

 

 

Sports

ബ്ലാ​​സ്റ്റേ​​ഴ്‌​​സ് X ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​ മത്സരം ഇന്നു രാത്രി 7.30ന്

​​ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ആ​​ദ്യ​​ജ​​യ​​ത്തി​​നാ​​യു​​ള്ള കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​യു​​ടെ കാ​​ത്തി​​രി​​പ്പ് നീ​​ളു​​ന്നു. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ആ​​റി​​ലും തോ​​റ്റു.

ഒ​​രു സ​​മ​​നി​​ല​​യി​​ലൂ​​ടെ നേ​​ടി​​യ ഒ​​രു പോ​​യി​​ന്‍റ് മാ​​ത്ര​​മാ​​ണ് സ​​മ്പാ​​ദ്യം. ഇ​​ന്നു ന​​ട​​ക്കു​​ന്ന ഏ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​യാ​​ണ് എ​​തി​​രാ​​ളി​​ക​​ള്‍. രാ​​ത്രി 7.30ന് ​​ബം​​ഗ​​ളൂ​​രു​​വി​​ലെ ശ്രീ​​ക​​ണ്ഠീ​​ര​​വ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് കി​​ക്കോ​​ഫ്.

ഫ്രാ​​ഞ്ചു ബ്ലാ​​സ്റ്റേ​​ഴ്സി​​ല്‍

അ​​ര്‍​ജ​​ന്‍റൈ​​ന്‍ വിം​​ഗ​​ര്‍ ഫ്രാ​​ന്‍​സി​​സ്‌​​കോ ഫ്യൂ​​ലാ​​സി​​യ​​ര്‍ അ​​ബാ​​ലോ​​ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സിൽ. ‘ഫ്രാ​​ഞ്ചു’ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന 27കാ​​ര​​ന്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ യൂ​​ത്ത് സി​​സ്റ്റ​​ത്തി​​ലൂ​​ടെ​​യാ​​ണ് വ​​ള​​ര്‍​ന്ന​​ത്. റ​​യോ വ​​യ്യ​​ക്കാ​​നോ, എ​​ഫ്‌​​സി ഫു​​വ​​ന്‍​ലാ​​ബ്ര​​ഡ, എ​​സ്ഡി ഐ​​ബ​​ര്‍, എ​​ഫ്‌​​സി കാ​​ര്‍​ട്ട​​ജീ​​ന എ​​ന്നീ സ്പാ​​നി​​ഷ് ക്ല​​ബ്ബു​​ക​​ള്‍​ക്കാ​​യി പ​​ന്ത് ത​​ട്ടി.

Sports

പു​തി​യ കോ​ച്ചെ​ത്തി​യി​ട്ടും ബ്ലാ​സ്റ്റേ​ഴ്സി​ന് ര​ക്ഷ​യി​ല്ല; ഡ​ല്‍​ഹി​യോ​ടും തോ​റ്റു

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന് തോ​ൽ​വി. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ്‌​പോ​ർ​ട്ടിം​ഗ് ഡ​ൽ​ഹി​ക്കെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ടീ​മി​ന്‍റെ ആ​റാം തോ​ൽ​വി​യാ​ണി​ത്.

പു​തി​യ പ​രി​ശീ​ല​ക​നാ​യ വെ​സ്റ്റ്‌​വു​ഡി​ന്‍റെ കീ​ഴി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തി​രി​ച്ചു​വ​ര​വ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും തോ​ൽ​വി നേ​രി​ടു​ന്ന​ത് തു​ട​രു​ക​യാ​ണ്. ആ​ദ്യ​പ​കു​തി​യി​ലും ര​ണ്ടാം പ​കു​തി​യി​ലും ഡ​ൽ​ഹി കേ​ര​ള​ത്തി​ന്‍റെ വ​ല​കു​ലു​ക്കി. 36-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് അ​യ്മ​നാ​ണ് ആ​ദ്യം ല​ക്ഷ്യം ക​ണ്ട​ത്.

ഗോ​ൾ വ​ഴ​ങ്ങി​യ​തോ​ടെ തി​രി​ച്ച​ടി​ക്കാ​ൻ ബ്ലാ​സ്റ്റേ​ഴ്‌​സ് ചി​ല നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ളു​മാ​ത്രം പി​റ​ന്നി​ല്ല. ഇ​തോ​ടെ ആ​ദ്യ പ​കു​തി 1-0 ന് ​അ​വ​സാ​നി​ച്ചു. ര​ണ്ടാം പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ മ​തി​ജ ബാ​ബോ​വി​യാ​ണ് ര​ണ്ടാ​മ​ത് വ​ല​കു​ലു​ക്കി​യ​ത്.

ഐ​എ​സ്എ​ല്ലി​ൽ ആ​ദ്യ ഏ​ഴു​ക​ളി​ൽ ആ​റി​ലും മ​ഞ്ഞ​പ്പ​ട തോ​റ്റു. ഒ​രു മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ഇ​തു​വ​രെ ഒ​രു ജ​യം പോ​ലും സ്വ​ന്ത​മാ​ക്കാ​ൻ ടീ​മി​നാ​യി​ട്ടി​ല്ല. ഒ​രു പോ​യി​ന്‍റു​മാ​യി 13-ാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ​ന​ട​ന്ന ഹോം ​മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് സി​യു​ടെ മു​ന്നി​ൽ 3-1നാ​ണ് ടീം ​ത​ക​ർ​ന്ന​ടി​ഞ്ഞ​ത്.

തു​ട​ർ തോ​ൽ​വി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്ന് ഡേ​വി​ഡ് കാ​റ്റാ​ല​യെ നീ​ക്കി​യ​ത്. കാ​റ്റാ​ല​യ്ക്ക് കീ​ഴി​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​രു ജ​യം പോ​ലും ടീ​മി​ന് സ്വ​ന്ത​മാ​ക്കാ​നാ​യി​രു​ന്നി​ല്ല. മി​ഖാ​യ​ൽ സ്റ്റാ​റേ​യ്ക്കു പ​ക​ര​ക്കാ​ര​നാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് കാ​റ്റാ​ല ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ചാ​യെ​ത്തി​യ​ത്.

Sports

പു​തി​യ തു​ട​ക്കം; ക​രീം ബെ​നാ​രി​ഫി​നെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ്വ​ന്ത​മാ​ക്കി

കൊ​ച്ചി: മൊ​റോ​ക്ക​ന്‍ മി​ഡ്ഫീ​ല്‍​ഡ​ര്‍ ക​രീം ബെ​നാ​രി​ഫി​നെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി സ്വ​ന്ത​മാ​ക്കി. മൊ​റോ​ക്കോ​യി​ലെ റ​ബാ​ത്തി​ല്‍ ജ​നി​ച്ച അ​ദ്ദേ​ഹം നോ​ര്‍​ത്ത് ആ​ഫ്രി​ക്ക​യി​ലെ​യും മി​ഡി​ല്‍ ഈ​സ്റ്റി​ലെ​യും വി​വി​ധ ലീ​ഗു​ക​ളി​ല്‍ ക​ളി​ച്ച് പ​രി​ച​യ​സ​മ്പ​ത്തു​ള്ള താ​ര​മാ​ണ്.

ബെ​നാ​രി​ഫ് ഇ​റാ​ഖ് സ്റ്റാ​ര്‍​സ് ലീ​ഗി​ലെ ക​ര്‍​ബ​ല എ​ഫ്സി​യി​ല്‍ നി​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്ക് ഈ 33 ​കാ​ര​ൻ എ​ത്തു​ന്ന​ത്. സെ​ന്‍​ട്ര​ല്‍ മി​ഡ്ഫീ​ല്‍​ഡ​റാ​യ ബെ​നാ​രി​ഫ് ഡി​ഫ​ന്‍​സീ​വ് മി​ഡ്ഫീ​ല്‍​ഡ​റാ​യും റൈ​റ്റ് മി​ഡ്ഫീ​ല്‍​ഡ​റാ​യും ഒ​രു​പോ​ലെ തി​ള​ങ്ങാ​ന്‍ കെ​ല്‍​പ്പു​ള്ള താ​ര​മാ​ണ് ക​രീം.

കൊ​ച്ചി​യി​ലെ​ത്തി​യ ക​രീം ബെ​നാ​രി​ഫ് ഉ​ട​ൻ ത​ന്നെ ടീ​മി​നൊ​പ്പം ചേ​രും. പ​ന്തി​ൻ​മേ​ലു​ള്ള നി​യ​ന്ത്ര​ണ​ത്തി​നും ത​ന്ത്ര​പ​ര​മാ​യ മി​ക​വി​നും പേ​രു​കേ​ട്ട താ​ര​മാ​ണ് ക​രീം ബെ​നാ​രി​ഫ്.

Sports

ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​ൻ

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്സി​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡി​നെ നി​യ​മി​ച്ചു. ന​ട​പ്പു​സീ​സ​ണി​ന്‍റെ അ​വ​സാ​നം വ​രെ​യാ​ണ് ക​രാ​ർ. ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ൽ വ​ലി​യ പ​രി​ച​യ​സ​മ്പ​ത്തു​ള്ള പ​രി​ശീ​ല​ക​നാ​ണ് ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡ്.

ബം​ഗ​ളൂ​രു എ​ഫ്‌​സി​യെ ര​ണ്ട് ത​വ​ണ ഐ-​ലീ​ഗ് കി​രീ​ട​ത്തി​ലേ​ക്കും ഒ​രു ത​വ​ണ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് വി​ജ​യ​ത്തി​ലേ​ക്കും ന​യി​ച്ച അ​ദ്ദേ​ഹം, മു​ൻ​പ് എ​ടി​കെ, പ​ഞ്ചാ​ബ് എ​ഫ്‌​സി എ​ന്നീ ടീ​മു​ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

ഹോ​ങ്കോ​ങ് ദേ​ശീ​യ ഫു​ട്ബോ​ൾ ടീ​മി​ന്റെ പ​രി​ശീ​ല​ക​നാ​യാ​ണ് അ​ദ്ദേ​ഹം ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. വ​രാ​നി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം ഉ​ട​ന​ടി ടീ​മി​ന്‍റെ ചു​മ​ത​ല​യേ​ൽ​ക്കും.

ആ​ഷ്‌​ലി​യെ ക്ല​ബ്ബി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​നെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ അ​റി​വും പ​രി​ച​യ​സ​മ്പ​ത്തും ടീ​മി​ന് വ​ലി​യ ഗു​ണം ചെ​യ്യും. സീ​സ​ണി​ലെ ബാ​ക്കി മ​ത്സ​ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​നാ​യി ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് പു​തി​യ പ​രി​ശീ​ല​ക​നെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് സി​ഇ​ഓ അ​ഭി​ക് ചാ​റ്റ​ർ​ജി പ​റ​ഞ്ഞു.

വ​ലി​യ ആ​രാ​ധ​ക പി​ന്തു​ണ​യും പ്ര​തീ​ക്ഷ​ക​ളു​മു​ള്ള ക്ല​ബ്ബാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്. ഈ ​സ്ഥാ​ന​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ​ക്കു​റി​ച്ച് ഞാ​ൻ പൂ​ർ​ണ്ണ ബോ​ധ​വാ​നാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ടീ​മി​നെ​യും സ്റ്റാ​ഫി​നെ​യും അ​ടു​ത്ത​റി​യു​ന്ന​തി​നും ക​ളി​ക്കാ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു​മാ​ണ് താ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് ചു​മ​ത​ല​യേ​റ്റ ശേ​ഷം ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡ് പ​റ​ഞ്ഞു.

Kerala

ജയിക്കാനാവാതെ കൊമ്പന്മാർ; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി. ടീമിന്‍റെ നിരന്തര തോല്‍വിയാണ് കാരണം. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും.

സീസണില്‍ ആറുമത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചിലും തോറ്റു. ശനിയാഴ്ച വന്‍ തോല്‍വിയോടെ ടീം മാനേജ്‌മെന്‍റ് കറ്റാലയെ പുറത്താക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

ആറ് മത്സരങ്ങളിൽനിന്ന് ഒരു സമനില മാത്രമാണ് ഇതുവരെയുള്ള ബ്ലാസ്റ്റേഴ്‌സിന്‍റെ സമ്പാദ്യം. പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

യുറോപ്യന്‍ ഫുട്ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്ബോള്‍ താരമാണ് കറ്റാല. കറ്റാലയുടെ വരവ് ഗുണം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍.

Sports

വി​​ജ​​യം തേ​​ടി ബ്ലാ​​സ്റ്റേ​​ഴ്സ്

കൊ​​ച്ചി: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) പ​​ഞ്ചാ​​ബ് എ​​ഫ്സി​​ക്കെ​​തി​​രേ വി​​ജ​​യം തേ​​ടി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ന്ന് മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും.

തു​​ട​​ർ​​ച്ച​​യാ​​യ നാ​​ല് തോ​​ൽ​​വി​​ക​​ൾ​​ക്ക് ശേ​​ഷം ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ​​തി​​രേ പോ​​രാ​​ടി ബ്ലാ​​സ്റ്റേ​​ഴ്സ് സ​​മ​​നി​​ല പി​​ടി​​ച്ച് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ആ​​ദ്യ പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ബ്ലാ​​സ്റ്റേ​​ഴ്സ് ക്യാ​​ന്പി​​ന് ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​രു​​ന്ന​​താ​​ണ് ഈ ​​പ്ര​​ക​​ട​​ന​​മെ​​ന്നാ​​ണ് ഹെ​​ഡ് കോ​​ച്ച് ഡേ​​വി​​ഡ് ക​​റ്റാ​​ല വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

ഇ​​തു​​വ​​രെ ഗോ​​ൾ നേ​​ടു​​ന്ന​​തി​​ൽ മി​​ക​​വ് പു​​ല​​ർ​​ത്താ​​ൻ ടീ​​മി​​നാ​​യി​​ട്ടി​​ല്ല. അ​​ഞ്ചു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഏ​​ഴു ഗോ​​ളു​​ക​​ൾ വ​​ഴ​​ങ്ങി​​യ​​ത് തി​​രു​​ത്ത​​പ്പെ​​ട​​ണം. ഫാ​​ലു ഡി​​യാ​​ന്യെ​​യു​​ടെ വ​​ര​​വ് പ്ര​​തി​​രോ​​ധ നി​​ര​​യ്ക്ക് വ​​ലി​​യ ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. അ​​ദ്ദേ​​ഹം ടീ​​മി​​നെ ന​​യി​​ക്കു​​ന്ന രീ​​തി​​യി​​ൽ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്നും ഡേ​​വി​​ഡ് ക​​റ്റാ​​ല പ​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം മു​​ൻ മ​​ത്സ​​ര​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ​​തി​​രേ ബ്ലാ​​സ്റ്റ്ഴേ്സ് മി​​ക​​വ് പു​​ല​​ർ​​ത്തി​​യ​​ത് പ്ര​​തീ​​ക്ഷ പ​​ക​​രു​​ന്നു​​ണ്ട്.

പ​​ഞ്ചാ​​ബ് എ​​ഫ്സി​​യു​​ടെ പ്ര​​തി​​രോ​​ധ നി​​ര ക​​രു​​ത്തു​​റ്റ​​താ​​ണ്. അ​​തു​​കൊ​​ണ്ടു ത​​ന്നെ ഗോ​​ൾ വ​​ര​​ൾ​​ച്ച അ​​നു​​ഭ​​വി​​ക്കു​​ന്ന ബ്ലാ​​സ്റ്റേ​​ഴ്സ് ഉ​​ണ​​ർ​​ന്ന് ക​​ളി​​ച്ചി​​ല്ലെ​​ങ്കി​​ൽ പ​​രാ​​ജ​​യം ഉ​​റ​​പ്പി​​ക്കും. ഗോ​​ൾ നേ​​ടാ​​ൻ സാ​​ധി​​ക്കാ​​ത്ത ബ്ലാ​​സ്റ്റേ​​ഴ്സ് ഗോ​​ൾ വ​​ഴ​​ങ്ങു​​ന്ന​​തി​​ൽ മു​​ന്നി​​ലാ​​ണെ​​ന്ന​​തും ഭീ​​ഷ​​ണി​​യാ​​ണ്.

സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​ൻ, മും​​ബൈ സി​​റ്റി എ​​ഫ്സി, ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി, ഇ​​ന്‍റ​​ർ കാ​​ശി എ​​ന്നീ ടീ​​മു​​ക​​ളോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന് നാ​​ല് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ഴി​​ഞ്ഞി​​ട്ടും പ​​ട്ടി​​ക​​യി​​ൽ സ്കോ​​ർ തു​​റ​​ക്കാ​​നാ​​യി​​രുന്നില്ല. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച് സീ​​സ​​ണി​​ലെ ആ​​ദ്യ പോ​​യി​​ന്‍റ് നേ​​ടി. എ​​ന്നാ​​ൽ നി​​ല​​വി​​ൽ പ​​ട്ടി​​ക​​യി​​ൽ 12-ാം സ്ഥാ​​ന​​ത്താ​​ണ് ടീ​​മു​​ള്ള​​ത്.

Sports

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ സമനില

കോൽക്കത്ത: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ സമനില. ഈസ്റ്റ് ബംഗാൾ എഫ്സിയോട് 1-1നായിരുന്നു കേരളത്തിന്‍റെ സമനില. തുടർച്ചയായ നാല് തോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നത്.

എവേ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ സമനില എന്നത് എടുത്തു പറയേണ്ടത്. മലയാളി താരം മുഹമ്മദ് അജ്സലിന്‍റെ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില ‌പിടിച്ചത്.

തുടക്കം മുതൽ ഈസ്റ്റ് ബംഗാളിന്‍റെ ആധിപത്യമാണ് കാണാനായത്. 10-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാളിന് പെനൽറ്റി. എയ്ബാന്‍റെ ഫൗളാണ് പെനൽറ്റി‍യിലേക്ക് വഴി തുറന്നത്.

പെനൽറ്റി കിക്കെടുത്ത യൂസഫ് എസിജാരിക്ക് പിഴച്ചില്ല. ബ്ലാസ്റ്റേഴ്സ് ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ. പിന്നീട് താളം കണ്ടെത്താൻ പാടുപെടുന്ന ബാസ്റ്റേഴ്സിനെയാണ് കാണാൻ കഴിഞ്ഞത്.

കാത്തിരിപ്പിനൊടുവിൽ 92-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. എബിൻ ദാസിന്‍റെ കോർണറിൽ നിന്ന് ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് മുഹമ്മദ് അജ്സൽ ഹെഡ്ഡറിലൂടെ വലയിലാക്കി. പിന്നീട് ഇരുകൂട്ടർക്കും ഗോൾ നേടാനായില്ല.

അഞ്ച് മത്സരങ്ങളിൽനിന്നും ഒരു പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ 12-ാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽനിന്നും എട്ട് പോയിന്‍റുമായി ഈസ്റ്റ് ബംഗാൾ മൂന്നാം സ്ഥാനത്തുണ്ട്.

Sports

ഈസ്റ്റ് ബം​​​​ഗാ​​​​ൾ Vs കേരള ബ്ലാസ്റ്റേഴ്സ് മത്സരം വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന്

കോ​​​​ൽ​​​​ക്ക​​​​ത്ത: ഇ​​​​ന്ത്യ​​​​ൻ സൂ​​​​പ്പ​​​​ർ ലീ​​​​ഗ് (ഐ​​​​എ​​​​സ്എ​​​​ൽ) 2025-26 സീ​​​​സ​​​​ണി​​​​ൽ ആ​​​​ദ്യ ജ​​​​യം തേ​​​​ടി കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് എ​​ഫ്സി ഇ​​​​ന്നി​​​​റ​​​​ങ്ങും. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ല് തോ​​​​ൽ​​​​വി​​​​യു​​​​ടെ സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലി​​​​റ​​​​ങ്ങു​​​​ന്ന ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ളാ​​​​ണ്.

ഐ​​​​എ​​​​സ്എ​​​​ൽ സീ​​​​സ​​​​ണി​​​​ൽ ഏ​​​​റ്റ​​​​വും മോ​​​​ശം തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച ഡേ​​​​വി​​​​ഡ് കാ​​​​റ്റ​​​​ല​​​​യു​​​​ടെ​​​​യും ടീ​​​​മി​​​​ന്‍റെ​​​​യും മേ​​​​ൽ ആ​​​​ദ്യ ജ​​​​യ​​​​ത്തി​​​​നാ​​​​യു​​​​ള്ള സ​​​​മ്മ​​​​ർ​​​​ദം ശ​​​​ക്ത​​​​മാ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം, ജ​​​​യം നേ​​​​ടി മൂ​​​​ന്നാം സ്ഥാ​​​​നം ഉ​​​​റ​​​​പ്പി​​​​ക്കാ​​​​നി​​​​റ​​​​ങ്ങു​​​​ന്ന ഈ​​സ്റ്റ് ബം​​​​ഗാ​​​​ളി​​​​നെ വീ​​​​ഴ്ത്ത​​​​ണ​​​​മെ​​​​ങ്കി​​​​ൽ മ​​​​ഞ്ഞ​​​​പ്പ​​​​ട ആ​​​​വ​​​​നാ​​​​ഴി​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന ആ​​​​യു​​​​ധ​​​​വും പു​​​​റ​​​​ത്തെ​​​​ടു​​​​ക്കേ​​​​ണ്ടി വ​​​​രും. കോ​​​​ൽ​​​​ക്ക​​​​ത്ത സാ​​​​ൾ​​​​ട്ട് ലേ​​​​ക്ക് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നാ​​​​ണ് മ​​​​ത്സ​​​​രം.

സ​​​​മ്മ​​​​ർ​​​​ദ​​​​പ്പ​​​​ട

നാ​​​​ല് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മ​​​​ഞ്ഞ​​​​പ്പ​​​​ട തു​​​​ട​​​​ർ തോ​​​​ൽ​​​​വി ഏ​​​​റ്റു​​​​വാ​​​​ങ്ങി. ഇ​​​​തു​​​​വ​​​​രെ അ​​​​ക്കൗ​​​​ണ്ട് തു​​​​റ​​​​ക്കാ​​​​നാ​​​​വാ​​​​തെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ അ​​​​വ​​​​സാ​​​​ന സ്ഥാ​​​​നം. അ​​​​വ​​​​സാ​​​​ന പ​​​​രാ​​​​ജ​​​​യം ചെ​​​​ന്നൈ​​​​യ്ൻ എ​​​​ഫ്സി​​​​ക്കെ​​​​തി​​​​രേ 1-0ന് ​​തോ​​റ്റു. ​​ല​​​​ക്ഷ്യം കാ​​​​ണാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ മു​​​​ന്നേ​​​​റ്റ നി​​​​ര ഉ​​​​ണ​​​​രേ​​​​ണ്ട​​​​തു​​​​ണ്ട്. നാ​​​​ല് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു ഗോ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന് നേ​​​​ടാ​​​​നാ​​​​യ​​​​ത്.

എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ നി​​​​ഷ്പ്ര​​​​യാ​​​​സം മി​​​​ഡ്-​​​​ബ്ലോ​​​​ക്കി​​​​നെ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​ത് വ​​​​ലി​​​​യ വീ​​​​ഴ്ച​​​​യാ​​​​ണ്. ആ​​​​ക്ര​​​​മ​​​​ണാ​​​​ത്മ​​​​ക മു​​​​ന്നേ​​​​റ്റം ന​​​​ട​​​​ത്താ​​​​ൻ ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന് സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല. മി​​​​ഡ്ഫീ​​​​ൽ​​​​ഡും സ്ട്രൈ​​​​ക്കേ​​​​ഴ്സും ത​​​​മ്മി​​​​ലു​​​​ള്ള ഏ​​​​കോ​​​​പ​​​​ന​​​​മി​​​​ല്ലാ​​​​യ്മ പ്ര​​​​ക​​​​ടം. ഏ​​​​ക ആ​​​​ശ്വാ​​​​സം വി​​​​ക്ട​​​​ർ ബെ​​​​ർ​​​​ട്ടോ​​​​മി​​​​യു​​​​ടെ പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ഗോ​​​​ളാ​​​​ക്കി മാ​​​​റ്റാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് പി​​​​ന്തു​​​​ണ ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല.

സ്കോ​​​​ട്ടി​​​​ഷ് താ​​​​രം ജ​​​​യ് ക്വി​​​​റ്റോം​​​​ഗോ, മാ​​​​റ്റി​​​​യാ​​​​സ് ഹെ​​​​ർ​​​​ണാ​​​​ണ്ട​​​​സ്, വി​​​​ക്ട​​​​ർ ബെ​​​​ർ​​​​ത്തോ​​​​മി​​​​യു എ​​​​ന്നി​​​​വ​​​​ർ പ​​​​രി​​​​ക്കി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​ണ്.

മൂ​​​​ന്നാ​​​​മ​​​​താ​​​​കാ​​​​ൻ

അ​​​​തേ​​​​സ​​​​മ​​​​യം, സീ​​​​സ​​​​ണി​​​​ൽ നാ​​​​ല് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ഴ് പോ​​​​യി​​​​ന്‍റ് ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ളി​​​​നു​​​​ണ്ട്. നി​ല​വി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ. ഇ​ന്നു ജ​യി​ച്ചാ​ൽ 10 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്താം. ആ​​​​ദ്യ ര​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ജ​​​​യം നേ​​​​ടി​​​​യ ടീം ​​​​പ​​​​ക്ഷെ മൂ​​​​ന്നാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ജം​​​​ഷ​​​​ഡ്പു​​​​ർ എ​​​​ഫ്സി​​​​ക്ക് മു​​​​ന്നി​​​​ൽ വീ​​​​ണു. നാ​​​​ലാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ എ​​​​ഫ്സി ഗോ​​​​വ​​​​യോ​​​​ട് സ​​​​മ​​​​നി​​​​ല​​​​യും വ​​​​ഴ​​​​ങ്ങി.

യൂ​​​​സ​​​​ഫ് എ​​​​സെ​​​​ജാ​​​​രി ഇ​​​​തു​​​​വ​​​​രെ നാ​​​​ല് ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി. എ​​​​ഡ്മ​​​​ണ്ട് ലാ​​​​ൽ​​​​റി​​​​ൻ​​​​ഡി​​​​ക്ക​​​​യു​​​​ടെ മി​​​​ക​​​​ച്ച പി​​​​ന്തു​​​​ണ ഫി​​​​നി​​​​ഷിം​​​​ഗ് എ​​​​ളു​​​​പ്പ​​​​മാ​​​​ക്കും. സോ​​​​ൾ ക്രെ​​​​സ്പോ​​​​യും മി​​​​ഗ്വ​​​​ൽ ഫി​​​​ഗ്യൂ​​​​റ​​​​യും ചേ​​​​ർ​​​​ന്ന് ക​​​​ളി​​​​യു​​​​ടെ ഗ​​​​തി നി​​​​ർ​​​​ണ​​​​യി​​​​ക്കും.ഫി​​​​ഗ്യൂ​​​​റ ര​​​​ണ്ട് ഗോ​​​​ളു​​​​ക​​​​ളും ഒ​​​​രു അ​​​​സി​​​​സ്റ്റും ന​​​​ട​​​​ത്തി ഫോ​​​​മി​​​​ലാ​​​​ണ്.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ഈ​സ്റ്റ് ബം​ഗാ​ളും ഇ​​തു​​വ​​രെ 12 ത​​​​വ​​​​ണ ഏ​​​​റ്റു​​​​മു​​​​ട്ടി. ആ​​​​റ് ജ​​​​യം ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ ബ്ലാ​​​​സ്റ്റേ​​​​ഴ്സ് മൂ​​​​ന്ന് ജ​​​​യ​​​​മാ​​​​ണ് നേ​​​​ടി​​​​യ​​​​ത്. മൂന്ന് എണ്ണം സ​​​​മ​​​​നി​​​​ല​​​​യിൽ കലാശിച്ചു.

Sports

ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്നി​റ​ങ്ങും

കൊ​ച്ചി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ 2025-26 സീ​സ​ണി​ലെ ആ​ദ്യ​ജ​യം മോ​ഹി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി ഇ​ന്നി​റ​ങ്ങും. ചെ​ന്നൈ​യി​ൻ എ​ഫ്സി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി​ക​ൾ. രാ​ത്രി 7.30നാ​ണ് മ​ത്സ​രം.

ബ​​ഗാ​​നു വ​​മ്പ​​ന്‍ ജ​​യം

ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍ 5-1ന് ​​ഒ​​ഡീ​​ഷ എ​​ഫ്‌​​സി​​യെ കീ​​ഴ​​ട​​ക്കി. ജാ​​മി മ​​ക്‌​ലാ​​ര​​ന്‍റെ ഹാ​​ട്രി​​ക്കാ​​ണ് ബ​​ഗാ​​നു വ​​മ്പ​​ന്‍ ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. 14, 24, 45+1, 88 മി​​നി​​റ്റു​​ക​​ളി​​ലാ​​യി നാ​​ലു ഗോ​​ള്‍ മ​​ക്‌​ലാ​​ര​​ന്‍ നേ​​ടി. ആ​​ല്‍​ബെ​​ര്‍​ട്ടോ റോ​​ഡ്രി​​ഗ​​സി​​ന്‍റെ (42) വ​​ക​​യാ​​യി​​രു​​ന്നു ടീ​​മി​​ന്‍റെ മ​​റ്റൊ​​രു ഗോ​​ള്‍.

Sports

ബ്ലാസ്റ്റേഴ്‌സിന് മൂന്നാം തോല്‍വി

കൊ​​ച്ചി: തു​​ട​​ർ തോ​​ല്‍വി​​യി​​ല്‍നി​​ന്നും ക​​ര​​ക​​യ​​റാ​​തെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ്. ക​​ലൂ​​ര്‍ ജെ​​എ​​ന്‍എ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഇ​​ന്ന​​ലെ സ്വ​​ന്തം കാ​​ണി​​ക​​ള്‍ക്ക് മു​​ന്നി​​ല്‍ ഇ​​ന്‍റ​​ര്‍ കാ​​ശി​​യോ​​ട് ഒ​​ന്നി​​നെ​​തിരേ ര​​ണ്ടു ഗോ​​ളു​​ക​​ള്‍ക്ക് ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഹോം ​​ഗ്രൗ​​ണ്ടി​​ലെ ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ര​​ണ്ടാം തോ​​ല്‍വി​​യും സീ​​സ​​ണി​​ലെ മൂ​​ന്നാം തോ​​ല്‍വി​​യു​​മാ​​ണി​​ത്. ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ ടീം ​​മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്തി​​ട്ടും ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന് സ​​മ​​നി​​ല ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല.

ആ​​വേ​​ശം നി​​റ​​ഞ്ഞ ആ​​ദ്യ​​പ​​കു​​തി​​യു​​ടെ 34ാം മി​​നി​​ട്ടി​​ല്‍ നൗ​​റി​​സ് പെ​​ട്‌​​കെ​​വി​​ഷ്യ​​സി​​ലൂ​​ടെ ഇ​​ന്‍റ​​ര്‍ കാ​​ശി മു​​ന്നി​​ലെ​​ത്തി. ആ​​ല്‍ഫ്ര​​ഡ് ന​​ല്‍കി​​യ പാ​​സ് സ്വീ​​ക​​രി​​ച്ച പെ​​ട്‌​​കെ​​വി​​ഷ്യ​​സി​​ന്‍റെ ഷോ​​ട്ട് ക്രോ​​സ് ബാ​​റി​​ല്‍ ത​​ട്ടി വ​​ല​​യി​​ല്‍ പ​​തി​​ച്ച​​തോ​​ടെ തി​​രി​​ച്ച​​ടി​​ക്ക് ബ്ലാ​​സ്റ്റേ​​ഴ്‌​​സും ശ്ര​​മി​​ച്ചു.

എ​​ന്നാ​​ല്‍ ഇ​​ന്‍റ​​ര്‍ കാ​​ശി​​യു​​ടെ പ്ര​​തി​​രോ​​ധ​​ത്തെ മ​​റി​​ക​​ട​​ക്കാ​​ന്‍ മ​​ഞ്ഞ​​പ്പ​​ട​​യ്ക്കാ​​യി​​ല്ല.
ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ എ​​ബി​​ന്‍ദാ​​സ്, മ​​ര്‍ലോ​​ണ്‍ ട്രൂ​​ജി​​ലോ, ബി​​കാ​​ഷ് യം​​നം എ​​ന്നി​​വ​​രെ ക​​ള​​ത്തി​​ലി​​റ​​ക്കി ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ആ​​ക്ര​​മ​​ണം ക​​ടു​​പ്പി​​ച്ചു. പ​​ക​​ര​​ക്കാ​​ര​​നാ​​യി ഇ​​റ​​ങ്ങി​​യ മു​​ഹ​​മ്മ​​ദ് അ​​ജ്‌​​സ​​ലി​​ന്‍റെ ഹെ​​ഡ​​ര്‍ ഇ​​ന്‍റ​​ര്‍ കാ​​ശി ഗോ​​ള്‍കീ​​പ്പ​​ര്‍ ത​​ട​​ഞ്ഞി​​ട്ടു.

78ാം മി​​നി​​ട്ടി​​ല്‍ വ​​ല​​തു​​വ​​ശ​​ത്തു​​നി​​ന്നു​​ള്ള നീ​​ക്ക​​ത്തി​​നൊ​​ടു​​വി​​ല്‍ ആ​​ല്‍ഫ്ര​​ഡ് ല​​ക്ഷ്യം ക​​ണ്ട​​തോ​​ടെ ഇ​​ന്‍റ​​ര്‍ കാ​​ശി ലീ​​ഡ് ര​​ണ്ടാ​​ക്കി ഉ​​യ​​ര്‍ത്തി. 84ാം മി​​നി​​ട്ടി​​ല്‍ വി​​ക്ട​​ര്‍ ബെ​​ര്‍ട്ടോ​​മി​​യു ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ആ​​ശ്വാ​​സ​​ഗോ​​ള്‍ നേ​​ടി. അ​​വ​​സാ​​ന മി​​നി​​ട്ടു​​ക​​ളി​​ല്‍ സ​​മ​​നി​​ല​​യ്ക്കാ​​യി ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പൊ​​രു​​തി​​യെ​​ങ്കി​​ലും ഫ​​ലം ക​​ണ്ടി​​ല്ല. ഇ​​ഞ്ച്വ​​റി ടൈ​​മി​​ല്‍ ബെ​​ര്‍ട്ടോ​​മി​​യു​​വി​​ന് ല​​ഭി​​ച്ച ഹെ​​ഡ​​ര്‍ അ​​വ​​സ​​രം നേ​​രി​​യ വ്യ​​ത്യാ​​സ​​ത്തി​​ല്‍ പു​​റ​​ത്തു​​പോ​​യി. ഏ​​ഴി​​ന് ചെ​​ന്നൈ​​യി​​ന്‍ എ​​ഫ്‌​​സി​​ക്കെ​​തിരേ​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​രം.

മോഹന്‍ ബഗാന് ജയം

​​എ​​സ്എ​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​ന് ത​​ക​​ർ​​പ്പ​​ൻ ജ​​യം. മു​​ഹ​​മ്മ​​ദ​​ൻ എ​​സ് സി​​യെ ഒ​​ന്നി​​നെ​​തി​​രേ അ​​ഞ്ച് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് മോ​​ഹ​​ൻ ബ​​ഗാ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. റോ​​ബി​​ൻ​​ഹോ 22, 27 മി​​നി​​റ്റി​​ൽ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പാ​​ൾ ജാ​​മീ മ​​ക്ലാ​​ര​​ൻ, മ​​ൻ​​വീ​​ർ സിം​​ഗ്, ദി​​മി​​ത്രി പെ​​ട്രോ​​ട്ടോ​​സ് എ​​ന്നി​​വ​​ർ ഓ​​രോ ഗോ​​ൾ നേ​​ടി ബ​​ഗാ​​ന് ത​​ക​​ർ​​പ്പ​​ൻ വി​​ജ​​യ​​മൊ​​രു​​ക്കി. ലാ​​ൽ​​ത​​ൻ​​കി​​മ 12-ാം മി​​നി​​റ്റി​​ൽ മു​​ഹ​​മ്മ​​ദ​​ന്‍റ് എ​​സ് സി​​യ്ക്കാ​​യി ആ​​ശ്വാ​​സ ഗോ​​ൾ നേ​​ടി. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യ​​ത്തോ​​ടെ ഒ​​ന്പ​​ത് പോ​​യി​​ന്‍റു​​മാ​​യി മോ​​ഹ​​ൻ ബ​​ഹാ​​ൻ പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.

Sports

ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ഇ​​ന്നി​​റ​​ങ്ങും

കൊ​​ച്ചി: ഐ​​എ​​സ്എ​​ല്‍ ഫു​​ട്‌​​ബോ​​ളി​​ല്‍ സീ​​സ​​ണി​​ലെ ആ​​ദ്യ ജ​​യം മോ​​ഹി​​ച്ച് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി ഇ​​ന്നി​​റ​​ങ്ങും. കൊ​​ച്ചി ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ കാ​​ശി​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍. ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ലും ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.

ജം​​ഷ​​ഡ്പു​​ര്‍, പഞ്ചാബ്

ഇ​​ന്ന​​ലെ ന​​ട​​ന്ന ആദ്യ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ജം​​ഷ​​ഡ്പു​​ര്‍ എ​​ഫ്‌​​സി 2-1ന് ​​ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ കീ​​ഴ​​ട​​ക്കി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് എ​ഫ്സി 2-0ന് ​ബം​ഗ​ളൂ​രു എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു.

Sports

ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തുടരും

കൊ​​​ച്ചി: വാ​​​ട​​​ക​​​വ​​​ര്‍ധ​​​ന അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ല്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് ഉ​​​റ​​​ച്ചു​​​നി​​​ന്ന​​​തോ​​​ടെ ക​​​ലൂ​​​ര്‍ സ്റ്റേ​​​ഡി​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വാ​​​ട​​​ക​​​ത്ത​​​ര്‍ക്ക​​​ത്തി​​​ല്‍ അ​​​യ​​​ഞ്ഞ് ജി​​​സി​​​ഡി​​​എ.

ഇ​​​തോ​​​ടെ നി​​​ല​​​വി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക്കു താ​​​ത്കാ​​​ലി​​​ക വി​​​രാ​​​മ​​​മാ​​​യി. ഓ​​​രോ മ​​​ത്സ​​​ര​​​ത്തി​​​നും മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ല്‍ക​​​ണ​​​മെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ലാ​​​ണു പ്ര​​​ശ്‌​​​നം ഒ​​​ത്തു​​​തീ​​​ര്‍ന്ന​​​ത്. ഇ​​​ത് ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സും അം​​​ഗീ​​​ക​​​രി​​​ച്ചു.

ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് കെ​​​ട്ടി​​​വ​​​യ്‌​​​ക്കേ​​​ണ്ട ഡെ​​​പ്പോ​​​സി​​​റ്റാ​​​യ ഒ​​​രു കോ​​​ടി രൂ​​​പ​​​യി​​​ല്‍ ന​​​ഷ്‌​​​ടം ക​​​ണ​​​ക്കാ​​​ക്കി കു​​​റ​​​ച്ച 28 ല​​​ക്ഷം ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് അ​​​ടു​​​ത്ത​​​ദി​​​വ​​​സം കെ​​​ട്ടി​​​വ​​​യ്ക്കാ​​​നും ജി​​​സി​​​ഡി​​​എ ചെ​​​യ​​​ര്‍മാ​​​ന്‍ കെ.​​​ ച​​​ന്ദ്ര​​​ന്‍പി​​​ള്ള​​​യും ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് സി​​​ഒ​​​ഒ തു​​​ഷ​​​ന്‍ വ​​​സി​​​ഷ്ടും ത​​​മ്മി​​​ലു​​​ള്ള ച​​​ര്‍ച്ച​​​യി​​​ല്‍ ധാ​​​ര​​​ണ​​​യാ​​​യി. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ലെ ഇ​​​നി​​​യു​​​ള്ള ഐ​​​എ​​​സ്എ​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ക്കും.

നേ​​​ര​​​ത്തേ പ്ര​​​തി​​​ദി​​​ന വാ​​​ട​​​ക 8.4 ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍നി​​​ന്ന് ര​​​ണ്ടു ല​​​ക്ഷ​​​മാ​​​ക്കി കു​​​റ​​​യ്ക്കാ​​​മെ​​​ന്ന വാ​​​ഗ്ദാ​​​നം ന​​​ല്‍കി​​​യാ​​​ണ് ഹോം ​​​ഗ്രൗ​​​ണ്ട് മാ​​​റ്റം ആ​​​ലോ​​​ചി​​​ച്ച ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​നെ കൊ​​​ച്ചി​​​യി​​​ല്‍ത്ത​​​ന്നെ തു​​​ട​​​രാ​​​ന്‍ ജി​​​സി​​​ഡി​​​എ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍, ചെ​​​യ​​​ര്‍മാ​​​ന്‍റെ തീ​​​രു​​​മാ​​​നം ജി​​​സി​​​ഡി​​​എ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗീ​​​ക​​​രി​​​ക്കാ​​​തെ വ​​​ന്ന​​​തോ​​​ടെ ഐ​​​എ​​​സ്എ​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി.

ഓ​​​രോ മ​​​ത്സ​​​ര​​​ത്തി​​​നും 4.25 ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ല്‍ക​​​ണ​​​മെ​​​ന്ന എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് തീ​​​രു​​​മാ​​​നം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​തേ​​​ത്തു​​​ട​​​ര്‍ന്ന് ആ​​​ദ്യ​​​മ​​​ത്സ​​​ര​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ​​​ത്തി​​​യ ക്ല​​​ബ് ഉ​​​ട​​​മ​​​യെ​​​യും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​കെ​​​യും ഉ​​​ള്‍പ്പെ​​​ടെ സു​​​ര​​​ക്ഷാ​​​ജീ​​​വ​​​ന​​​ക്കാ​​​ര്‍ പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.

Kerala

കൊ​ച്ചി സ്റ്റേ​ഡി​യം വാ​ട​ക ത​ർ​ക്കം: ബ്ലാ​സ്റ്റേ​ഴ്‌​സി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി ജി​സി​ഡി​എ

കൊ​ച്ചി: കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലെ വാ​ട​ക കു​ടി​ശി​ക​യെ​യും നി​ര​ക്ക് വ​ർ​ധ​ന​യെ​യും ചൊ​ല്ലി​യു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് അ​ധി​കൃ​ത​രെ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി ഓ​ഫീ​സ് പൂ​ട്ടി ജി​സി​ഡി​എ.

ഐ​എ​സ്എ​ൽ സീ​സ​ണി​ലെ ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​മ്പാ​ണ് സം​ഭ​വം. മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്താ​ൻ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ ബ്ലാ​സ്റ്റേ​ഴ്‌​സ് പ​രി​ശീ​ല​ക​നെ​യും താ​ര​ങ്ങ​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ജി​സി​ഡി​എ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ പു​റ​ത്താ​ക്കി ഹാ​ൾ പൂ​ട്ടി.

ഒ​രു മ​ത്സ​ര​ത്തി​ന് രണ്ട് ല​ക്ഷം രൂ​പ വാ​ട​ക നി​ശ്ച​യി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത്, ജി​സി​ഡി​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​ത് 4.2 ല​ക്ഷ​മാ​യി ഉ​യ​ർ​ത്തി​യ​താ​ണ് ത​ർ​ക്കം. കൂ​ടാ​തെ ക​ഴി​ഞ്ഞ സീ​സ​ണി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​ക​യി​ൽ 25 ല​ക്ഷ​ത്തോ​ളം രൂ​പ കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ജി​സി​ഡി​എ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മെ​ഗാ തി​രു​വാ​തി​ര പോ​ലു​ള്ള കാ​യി​കേ​ത​ര പ​രി​പാ​ടി​ക​ൾ കാ​ര​ണ​മാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​തെ​ന്നും, അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ത​ങ്ങ​ളു​ടെ മേ​ൽ കെ​ട്ടി​വെ​ക്ക​രു​തെ​ന്നു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് പ​റ​യു​ന്ന​ത്.

 

Sports

ബ്ലാ​സ്റ്റേ​ഴ്സി​നു കാ​ലി​ട​റി; മും​ബൈ​യ്ക്ക് ജ​യം

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു തോ​ൽ​വി. സ്വ​ന്തം ആ​രാ​ധ​ക​രു​ടെ മു​മ്പി​ൽ മും​ബൈ സി​റ്റി​യോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് കേ​ര​ളം തോ​ൽ​വി വ​ഴ​ങ്ങി​യ​ത്.

47-ാം മി​നി​റ്റി​ൽ ഇ​ന്ത്യ​ൻ താ​രം ലാ​ലി​യ​ൻ​സു​വാ​ല ചാം​ഗ്തെ​യാ​ണ് മും​ബൈ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. പ​ന്ത​ട​ക്ക​ത്തി​ലും ഗോ​ൾ നീ​ക്ക​ത്തി​ലും ഒ​പ്പ​ത്തി​നൊ​പ്പം നി​ന്നെ​ങ്കി​ലും പ​ന്ത് എ​തി​രാ​ളി​ക​ളു​ടെ വ​ല​യി​ലെ​ത്തി​ക്കാ​ൻ ബ്ലാ‌​സ്റ്റേ​ഴ്‌​സി​നു സാ​ധി​ച്ചി​ല്ല.

സീ​സ​ണി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം പ​രാ​ജ​യ​മാ​ണി​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നോ​ട് ര​ണ്ടു ഗോ​ളു​ക​ൾ​ക്കും ബ്ലാ​സ്‌​റ്റേ​ഴ്‌​സ്‌ തോ​റ്റി​രു​ന്നു.

Sports

സ്റ്റേ​​​​ഡി​​​​യം വാ​​​​ട​​​​ക​​​ത്ത​​​​ർ​​​​ക്കം പ​രി​ഹ​രി​ച്ചു: ബ്ലാ​സ്റ്റേ​ഴ്‌​സി​ന് സ​മ​യം അ​നു​വ​ദി​ച്ച് ജി​സി​ഡി​എ

കൊ​​​​ച്ചി: വാ​​​​ട​​​​ക കു​​​​ടി​​​​ശി​​​​ക​​​​യെ​​​​ച്ചൊ​​​​ല്ലി കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സും ജി​​​​സി​​​​ഡി​​​​എ​​​​യും(​​​​ഗ്രേ​​​​റ്റ​​​​ര്‍ കൊ​​​​ച്ചി​​​​ന്‍ ഡ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് അ​​​​ഥോ​​​​റി​​​​റ്റി) ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ത​​​​ര്‍​ക്ക​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ ഇ​​​​ന്നു നി​​​​ശ്ച​​​​യി​​​​ച്ച ഐ​​​​എ​​​​സ്എ​​​​ല്‍ മ​​​​ത്സ​​​​രം ത​​​​ട​​​​സ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ ന​​​​ട​​​​ക്കും.

വാ​​​​ട​​​​ക​​​​യും കു​​​​ടി​​​​ശി​​​​ക​​​​യും അ​​​​ട​​​​യ്ക്കാ​​​​ന്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സി​​​​നു ജി​​​​സി​​​​ഡി​​​​എ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യ​​​​ത്.

ഒ​​​​രാ​​​​ഴ്ച​​​​യ്ക്ക​​​​കം പ​​​​ണം അ​​​​ട​​​​യ്ക്കാ​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പി​​​​ലാ​​​​ണ് സ്റ്റേ​​​​ഡി​​​​യം വി​​​​ട്ടു​​​​ന​​​​ല്‍​കാ​​​​ന്‍ ജി​​​​സി​​​​ഡി​​​​എ നി​​​​ല​​​​വി​​​​ല്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ച​​​​ര്‍​ച്ച​​​​ക​​​​ളു​​​​ടെ ഫ​​​​ല​​​​മാ​​​​യി ജി​​​​സി​​​​ഡി​​​​എ ചോ​​​​ദി​​​​ച്ച വാ​​​​ട​​​​ക ന​​​​ല്‍​കാ​​​​ന്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സ് ത​​​​യാ​​​​റാ​​​​കു​​​​ക​​​​യും ഇ​​​​ന്ന​​​​ലെ ഐ​​​​എ​​​​സ്എ​​​​ല്‍ മ​​​​ത്സ​​​​രം ത​​​​ട​​​​സ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ മു​​​​ന്നോ​​​​ട്ടു​​​പോ​​​​കു​​​​മെ​​​​ന്നും രാ​​​​ത്രി വൈ​​​​കി ടീം ​​​​ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വാ​​​​ട​​​​ക ന​​​​ല്‍​കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ക​​​​ലൂ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സി​​​​ന്‍റെ ഓ​​​​ഫീ​​​​സ് ജി​​​​സി​​​​ഡി​​​​എ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പൂ​​​​ട്ടി​​​​യി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ര്‍​ന്ന് പ്രീ​​​​മാ​​​​ച്ച് വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​നം ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

Sports

കലൂരിൽ ഞായറാഴ്ച ബ്ലാസ്റ്റേഴ്സ് പന്ത് തട്ടും

കൊച്ചി: വാടക കുടിശികയെച്ചൊല്ലി കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിലുണ്ടായ തർക്കങ്ങൾ പരിഹരിച്ചു. ഇതോടെ ഞായറാഴ്ച നടക്കേണ്ട ഐഎസ്എൽ മത്സരം നിശ്ചയിച്ച പ്രകാരംതന്നെ നടക്കും.

വാടകയും കുടിശികയും അടയ്ക്കാൻ ബ്ലാസ്റ്റേഴ്സിന് ജിസിഡിഎ കൂടുതൽ സമയം അനുവദിച്ചു. ഒരാഴ്ചയ്ക്കകം പണം അടയ്ക്കാമെന്ന ഉറപ്പിലാണ് സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത്.

വാടക നൽകാത്തതിനെത്തുടർന്ന് കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഓഫീസ് ജിസിഡിഎ അധികൃതർ പൂട്ടിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. സ്റ്റേഡിയത്തിനുള്ളിൽ മത്സരത്തിനായുള്ള ഒരുക്കങ്ങൾക്കെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ ജിസിഡിഎ ഉദ്യോഗസ്ഥർ പുറത്താക്കുകയും സ്റ്റേഡിയത്തിനുള്ളിലെ വസ്തുക്കൾ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ സംബന്ധിച്ച പ്രശ്നങ്ങളെത്തുടർന്ന് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനവേദി വിട്ടുനൽകാൻ സുരക്ഷാ ഉദ്യോഗസ്ഥർ തയാറാകാതിരുന്നതും വലിയ പ്രതിഷേധത്തിനിടയാക്കി. ഇതേത്തുടർന്ന് പ്രീ-മാച്ച് വാർത്താ സമ്മേളനം ഓൺലൈനായാണ് സംഘടിപ്പിച്ചത്.

ബ്ലാസ്റ്റേഴ്സ് സിഇഒ അബീക് ചാറ്റർജിയും ഉടമകളും ജിസിഡിഎ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.

Sports

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ വാ​ര്‍​ത്താ​സ​മ്മേ​ള​നം ത​ട​ഞ്ഞ് ജി​സി​ഡി​എ; സ്റ്റേ​ഡി​യം വാ​ട​ക​യെ ചൊ​ല്ലി പോ​ര്

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ പു​തി​യ സീ​സ​ണി​ലെ ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ന​ട​ത്താ​നി​രു​ന്ന ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് ജി​സി​ഡി​എ. ക​ലൂ​ര്‍ ജെ​എ​ല്‍​എ​ന്‍ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ്രീ-​മാ​ച്ച് പ്ര​സ് കോ​ണ്‍​ഫ​റ​ന്‍​സ് ആ​ണ് അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞ​ത്.

ഞാ​യ​റാ​ഴ്ച മും​ബൈ സി​റ്റി എ​ഫ്സി​ക്കെ​തി​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ടീം ​പ​രി​ശീ​ല​ക​നും താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​മാ​ണ് അ​വ​സാ​ന നി​മി​ഷം മു​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് ഗൂ​ഗി​ള്‍ മീ​റ്റി​ലൂ​ടെ​യാ​ണ് പ്ര​സ് കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തു​ന്ന​ത്.

സ്റ്റേ​ഡി​യം വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ല​ബ്ബും ജി​സി​ഡി​എ​യും ത​മ്മി​ല്‍ കു​റ​ച്ചു നാ​ളു​ക​ളാ​യി നി​ല​നി​ല്‍​ക്കു​ന്ന ത​ര്‍​ക്ക​മാ​ണ് ഈ ​നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ വാ​ട​ക കു​റ​ച്ചു ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യി​രു​ന്നു​വെ​ങ്കി​ലും വീ​ണ്ടും തു​ക കൂ​ട്ടി​യ​താ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണം.

സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​മ്പ് ക്ല​ബ്ബി​നോ​ട് ജി​സി​ഡി​എ സ്വീ​ക​രി​ച്ച ഈ ​നി​ല​പാ​ടി​ല്‍ ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. മ​ഞ്ഞ​പ്പ​ട സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Sports

ഐ​എ​സ്എ​ൽ: മോ​ഹ​ൻ ബ​ഗാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് ബ്ലാ​സ്റ്റേ​ഴ്സ്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 2025-26 സീ​സ​ണി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

മോ​ഹ​ൻ ബ​ഗാ​ന് വേ​ണ്ടി ജാ​മി മ​ക്ലാ​ര​നും ടോം ​ആ​ൽ​ഫ്ര​ഡു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ക്ലാ​ര​ൻ 36-ാം മി​നി​റ്റി​ലും ആ​ൽ​ഫ്ര​ഡ് 90+7-ാം മി​നി​റ്റി​ലാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഇ​ന്ന​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ ഇ​ന്‍റ​ർ‌ കാ​ശി​യെ നേ​രി​ടും. ഈ ​മാ​സം 22ന് ​മും​ബൈ സി​റ്റി​ക്കെ​തി​രെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.

Sports

ഐ​എ​സ്എ​ൽ: ആ​ദ്യ മ​ത്സ​ര​ത്തി​ലെ പ്ലേ​യിം​ഗ് ഇ​ല​വ​ൺ പു​റ​ത്തു​വി​ട്ട് ബ്ലാ​സ്റ്റേ​ഴ്സ്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 2025-26 സീ​സ​ണി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​നു​ള്ള പ്ലേ​യിം​ഗ് ഇ​ല​വ​ൺ പു​റ​ത്തു​വി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ന്ന് അ​ഞ്ചി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ​ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി​ക​ൾ.

കോ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​മാ​ണ് വേ​ദി. ക​ന്നി​കി​രീ​ടം എ​ന്ന സ്വ​പ്ന​വു​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഇ​ത്ത​വ​ണ​യും ഇ​റ​ങ്ങു​ന്ന​ത്.

ബ്ലാ​സ്റ്റേ​ഴ്സ് ടീം: ​സ​ച്ചി​ൻ സു​രേ​ഷ് (ഗോ​ൾ​കീ​പ്പ​ർ), ഔ​മ​ർ, സ​ഹീ​ഫ്, ബെ​ർ​തോ​മി​യോ, കോ​റൂ സിം​ഗ്, ഡാ​നി​ഷ് ഫാ​റൂ​ഖ്, നി​ഹാ​ൽ, ബോ​ർ​ജ​സ്, എ​യ്ബ​ൻ, എ​ബി​ൻ​ദാ​സ്, ബി​കാ​സ്.

Sports

കൊച്ചി വിട്ടൊരു കളിയില്ല; ബ്ലാസ്റ്റേഴ്സിന്‍റെ ഒമ്പതു മത്സരങ്ങളും ഹോം ഗ്രൗണ്ടിൽ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങൾ ഇത്തവണയും എറണാകുളം കലൂർ ജെഎൽഎൻ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. ഫെബ്രുവരി 22 മുതൽ മേയ് വരെ ഒമ്പതു മത്സരങ്ങളാണ് ഇത്തവണ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്നത്. ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു, പകരം ഹോം ഗ്രൗണ്ട് ആയി കോഴിക്കോട് പരിഗണിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു.

അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമിട്ടാണ് കലൂർ സ്റ്റേഡിയത്തിൽ തന്നെ മത്സരങ്ങൾ അരങ്ങേറാൻ പോകുന്നത്. കോടതി വ്യവഹാരങ്ങളും സ്പോൺസർമാരുടെ അഭാവവും കാരണം വൈകിയാണ് സീസൺ ആരംഭിക്കുന്നത്. മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജിസിഡിഎക്ക് കത്ത് നൽകിയിരുന്നു.

അതിനാൽ വാടക തുക കുറിച്ചാണ് ജിസിഡിഎ ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയം നൽകുന്നത്. ഫുട്ബോൾ ഇതിഹാസം മെസിയും അർജന്‍റീന ടീമും കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിച്ച് സ്റ്റേഡിയം നവീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്‍റേത്.

Sports

വി​വാ​ദ​ങ്ങ​ള്‍​ക്കു വി​ട; കോ​ഴി​ക്കോ​ട്ട് ഇ​നി ബ്ലാ​സ്റ്റേഴ്‌​സ് വി​രു​ന്ന്

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്റ്റേ​​ഡി​​​യ​​​ത്തി​​​ല്‍ ഇ​​​നി ബ്ലാ​​സ്റ്റേ​​ഴ്‌​​​സ് ആ​​​ര​​​വം. അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ള്‍​ക്കൊ​​​ടു​​​വി​​​ല്‍ ബ്ലാ​​​സ്‌​​​റ്റേ​​​ഴ്‌​​​സ് ടീം ​​​കോ​​​ഴി​​​ക്കോ​​​ട് സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ പ​​​ന്ത് ത​​​ട്ടും.

ഫെ​​​ബ്രു​​​വ​​​രി 14ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗ് (ഐ​​​എ​​​സ്എ​​​ല്‍ ) മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ഒ​​​മ്പ​​​തു മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണു കോ​​​ഴി​​​ക്കോ​​​ട് ഇ​​​എം​​​എ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ക. ഇ​​​തി​​​ല്‍ ഏ​​​ഴു​​​മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ രാ​​​ത്രി 7.30-നാ​​​ണു ന​​​ട​​​ക്കു​​​ക. ര​​​ണ്ടെ​​​ണ്ണം വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നും ന​​​ട​​​ക്കും. ഫെ​​​ബ്രു​​​വ​​​രി 22-ന് ​​​രാ​​​ത്രി 7.30 ന് ​​​മു​​​ബൈ സി​​​റ്റി എ​​​ഫ്‌​​​സി​​​യു​​​മാ​​​യാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ ആ​​​ദ്യ മ​​​ത്സ​​​രം. തു​​​ട​​​ര്‍​ന്ന് ഫെ​​​ബ്രു​​​വ​​​രി 28ന് ​​​ഇ​​​ന്‍റ​​​ര്‍ കാ​​​ശി​​​യു​​​മാ​​​യും മാ​​​ര്‍​ച്ച് ഏ​​​ഴി​​​ന്‌ ചെ​​​ന്നൈ​​​യി​​​ന്‍ എ​​​ഫ്‌​​​സി​​​യു​​​മാ​​​യും മാ​​​ര്‍​ച്ച് 21 പ​​​ഞ്ചാ​​​ബ് എ​​​ഫ്‌​​​സി​​​യു​​​മാ​​​യും ഏ​​​പ്രി​​​ല്‍ 15-ന് ​​​നോ​​​ര്‍​ത്ത് ഈ​​​സ്റ്റ് യു​​​ണൈ​​​റ്റ​​​ഡു​​​മാ​​​യും ഏ​​​പ്രി​​​ല്‍ 18-ന് ​​​വെ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ജം​​​ഷ​​​ഡ്പു​​​ര്‍ എ​​​ഫ്‌​​​സി​​​യു​​​മാ​​​യും എ​​​പ്രി​​​ല്‍ 23-ന് ​​​ഒ​​​ഡീ​​​ഷ എ​​​ഫ്‌​​​സി, മേ​​​യ്10-​​​ന് മു​​​ഹ​​​മ്മ​​​ദ​​​ന്‍​സ് എ​​​സ്‌​​​സി, മേ​​​യ് 17ന് ​​​എ​​​ഫ്‌​​​സി ഗോ​​​വ എ​​​ന്നീ ടീ​​​മു​​​ക​​​ളു​​​മാ​​​യാ​​​ണ് ബ്ലാ​​​സ്റ്റേ​​ഴ്‌​​​സ് മാ​​​റ്റു​​​ര​​​യ്ക്കു​​​ക.

ബ്ലാ​​​സ്റ്റേ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റും കേ​​​ര​​​ള ഫു​​​ട്ബാ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നും (കെ​​​എ​​​ഫ്എ) ത​​​മ്മി​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ധാ​​​ര​​​ണ​​​യി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നു. കൊ​​​ച്ചി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ന​​​വീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ഹോം ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഇ​​​ത്ത​​​വ​​​ണ കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കു മാ​​​റ്റു​​​ന്ന​​​ത്. മ​​​ഞ്ചേ​​​രി പ​​​യ്യ​​​നാ​​​ട് സ്റ്റേ​​​ഡി​​​യ​​​വും പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും മെ​​​ച്ച​​​പ്പെ​​​ട്ട സൗ​​​ക​​​ര്യ​​​ങ്ങ​​​ളാ​​ണു കോ​​​ഴി​​​ക്കോ​​​ടി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ​​​ത്. ബ്ലാ​​​സ്റ്റേ​​​ഴ്സ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ്റ്റേ​​​ഡി​​​യം സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ സൂ​​​പ്പ​​​ർ ലീ​​​ഗ് കേ​​​ര​​​ള സീ​​​സ​​​ണി​​​ൽ കോ​​​ഴി​​​ക്കോ​​​ട് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്ക് ആ​​​യി​​​ര​​​ങ്ങ​​​ളാ​​​ണു ക​​​ളി കാ​​​ണാ​​​നെ​​​ത്തി​​​യ​​​ത്. ഈ ​​​ആ​​​രാ​​​ധ​​​ക പി​​​ന്തു​​​ണ​​​യും ആ​​​വേ​​​ശ​​​വും പു​​​തി​​​യ സീ​​​സ​​​ണി​​​ൽ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നും ക​​​രു​​​ത്താ​​​കു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ലാ​​​ണ് മാ​​​നേ​​​ജ്മെ​​​ന്‍റ്. ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന സൂ​​​പ്പ​​​ർ​​​ക്രോ​​​സ് റേ​​​സിം​​​ഗ് ലീ​​​ഗി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ പു​​​ല്ലു​​​ക​​​ൾ ന​​​ശി​​​ച്ച​​​ത് വ​​​ലി​​​യ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പു​​​ൽ​​​മൈ​​​താ​​​നം പ‍​ഴ​​​യ​​​പ​​​ടി​​​യാ​​​ക്കി, ന​​​വീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി സ്റ്റേ​​​ഡി​​​യം കൈ​​​മാ​​​റി​​ക്ക​​ഴി​​​ഞ്ഞു. ഇ​​​നി അ​​​വ​​​സാ​​​ന​​​വ​​​ട്ട പ​​​രി​​​ശോ​​​ധ​​​ന മാ​​​ത്ര​​​മാ​​​ണ് ബാ​​​ക്കി. നി​​​ല​​​വി​​​ൽ ഐ ​​​ലീ​​​ഗി​​​ൽ ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്സി​​​യു​​​ടെ​​​യും സൂ​​​പ്പ​​​ർ ലീ​​​ഗ് കേ​​​ര​​​ള​​​യി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് എ​​​ഫ്സി​​​യു​​​ടെ​​​യും ഹോം​​​ഗ്രൗ​​​ണ്ടാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് സ്റ്റേ​​​ഡി​​​യം.

സൂ​​​പ്പ​​​ർ ക്രോ​​​സ് റേ​​​സിം​​​ഗ് ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്ക് മൈ​​​താ​​​നം വി​​​ട്ടുന​​​ൽ​​​കി​​​യ​​​ത് കോ​​​ർ​​​പ​​​റേ​​​ഷ​​​നെ വെ​​​ട്ടി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. മൈ​​​താ​​​ന​​​ത്തെ പു​​​ല്ല് ക​​​രി​​​ഞ്ഞു​​​ണ​​​ങ്ങി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ജി​​​ല്ലാ ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നെ വി​​​ളി​​​പ്പി​​​ച്ച് സ്റ്റേ​​​ഡി​​​യം പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ വ​​​ലി​​​യ ത​​​ക​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്തു. റേ​​​സിം​​​ഗ് ലീ​​​ഗ് സം​​​ഘാ​​​ട​​​ക​​​ര്‍ ഒ​​​രു മാ​​​സ​​​ത്തോ​​​ളം എ​​​ടു​​​ത്താ​​​ണ് ന​​​വീ​​​ക​​​ര​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്. ബ്ലാ​​​സ്‌​​​റ്റേ​​​ഴ്‌​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​ക്ക് വേ​​​ദി​​​യാ​​​കു​​​ന്ന​​​തോ​​​ടെ സ്‌​​​റ്റേ​​​ഡി​​​യം ഒ​​​രി​​​ക്ക​​​ല്‍ക്കൂ​​​ടി വാ​​​ര്‍​ത്ത​​​ക​​​ളി​​​ല്‍ നി​​​റ​​​യു​​​ക​​​യാ​​​ണ്. ഒ​​​പ്പം കാ​​​ല്‍​പ​​​ന്താ​​​വേ​​​ശ​​​ത്തി​​​ല്‍ കാ​​​യി​​​ക പ്രേ​​​മി​​​ക​​​ളും.

Sports

സ്പാ​നി​ഷ് താ​രം മ​ത്യാ​സ് ഹെ​ർ​ണാ​ണ്ട​സി​നെ ടീ​മി​ലെ​ത്തി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഒ​രു വി​ദേ​ശ താ​ര​ത്തെ കൂ​ടി ടീ​മി​ലെ​ത്തി​ച്ചു. സ്പാ​നി​ഷ് താ​രം മ​ത്യാ​സ് ഹെ​ർ​ണാ​ണ്ട​സി​നെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ലെ​ത്തി​ച്ച​ത്.

ഗോ​കു​ലം കേ​ര​ള എ​ഫ്സി​യി​ൽ നി​ന്നാ​ണ് ഈ ​മു​പ്പ​തു​കാ​ര​നാ​യ സ്പാ​നി​ഷ് താ​രം വ​രു​ന്ന​ത്. മ​ധ്യ​നി​ര​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​വും ഓ​പ്ഷ​നു​ക​ളും ഉ​റ​പ്പാ​ക്കാ​ൻ ഈ ​സൈ​നിം​ഗ് സ​ഹാ​യി​ക്കും.

വ​ലം​കാ​ല​ൻ ഡി​ഫ​ൻ​സീ​വ് മി​ഡ്‌​ഫീ​ൽ​ഡ​റാ​യ ഹെ​ർ​ണാ​ണ്ട​സ്, ക​ളി​യി​ലെ അ​ച്ച​ട​ക്ക​ത്തി​നും പ്ര​തി​രോ​ധ​ത്തി​ലെ സാ​ന്നി​ധ്യ​ത്തി​നും ശ്ര​ദ്ധേ​യ​നാ​ണ്. 1.86 മീ​റ്റ​ർ ഉ​യ​ര​മു​ള്ള താ​രം ഏ​രി​യ​ൽ ഡ്യു​വ​ലു​ക​ളി​ലും ശാ​രീ​രി​ക​ക്ഷ​മ​ത ആ​വ​ശ്യ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ടീ​മി​ന് ഗു​ണ​ക​ര​മാ​കും.

സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കി ക​ളി​ക്കാ​നു​ള്ള ക​ഴി​വും പ്ര​തി​രോ​ധ നി​ര​യെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലെ മി​ക​വും മ​ത്യാ​സി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. സ്പെ​യി​നി​ലെ സ​ലാ​മാ​ങ്ക​യി​ൽ ജ​നി​ച്ച ഹെ​ർ​ണാ​ണ്ട​സ്, സി​ഡി ല​റെ​ഡോ, സ​ലാ​മാ​ങ്ക സി​എ​ഫ് യു​ഡി​എ​സ്, യു​ഡി ഫോ​ർ​മെ​ന്‍റ തു​ട​ങ്ങി വി​വി​ധ വി​ദേ​ശ ക്ല​ബ്ബു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Kerala

ഫ്ര​ഞ്ച് വി​ങ്ങ​ർ കെ​വി​ൻ യോ​ക്കി​നെ ടീ​മി​ലെ​ത്തി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്സി പു​തി​യ വി​ദേ​ശ താ​ര​ത്തെ സ്വ​ന്ത​മാ​ക്കി. ഫ്ര​ഞ്ച് വി​ങ്ങ​ർ കെ​വി​ൻ യോ​ക്കി​നെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ലെ​ത്തി​ച്ച​ത്.

29 കാ​ര​നാ​യ താ​ര​വു​മാ​യി ക​രാ​റി​ലെ​ത്തി​യ വി​വ​രം ക്ല​ബ്ബ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​രു വി​ങ്ങു​ക​ളി​ലും ക​ളി​ക്കാ​ൻ ക​ഴി​വു​ള്ള യോ​ക്ക്, വേ​ഗ​ത​യി​ലും പ​ന്തു​മാ​യു​ള്ള മു​ന്നേ​റ്റ​ങ്ങ​ളി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന താ​ര​മാ​ണ്.

1.82 മീ​റ്റ​ർ ഉ​യ​ര​മു​ള്ള താ​രം ഇ​രു പാ​ദ​ങ്ങ​ൾ കൊ​ണ്ടും പ​ന്ത് നി​യ​ന്ത്രി​ക്കാ​ൻ മി​ടു​ക്ക​നാ​ണ്. ഇ​ത് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വൈ​വി​ധ്യം ന​ൽ​കും. ഗ്രീ​സി​ലെ പ്രൊ​ഫ​ഷ​ണ​ൽ ഫു​ട്ബോ​ൾ ലീ​ഗു​ക​ളി​ൽ നി​ന്നു​ള്ള അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യാ​ണ് കെ​വി​ൻ യോ​ക്ക് ബ്ലാ​സ്റ്റേ​ഴ്‌​സി​ലെ​ത്തു​ന്ന​ത്.

2024-25 സീ​സ​ണി​ൽ ഗ്രീ​ക്ക് സൂ​പ്പ​ർ ലീ​ഗി​ൽ ലെ​വാ​ഡി​യാ​ക്കോ​സ് എ​ഫ്സി​ക്കാ​യി ക​ളി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് പി​എ​ഇ ചാ​നി​യ​യെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു. പി​എ​സ്ജി യൂ​ത്ത് സി​സ്റ്റ​ത്തി​ലൂ​ടെ വ​ള​ർ​ന്നു​വ​ന്ന യോ​ക്ക്, ക​രി​യ​റി​ൽ ഇ​തു​വ​രെ 84 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ഴ് ഗോ​ളു​ക​ളും 13 അ​സി​സ്റ്റു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

Sports

ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ മ​ത്സ​രം കോ​ഴി​ക്കോ​ട്?

കൊ​ച്ചി: അടുത്ത മാ​സം ആ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ (ഐ​എ​സ്എ​ല്‍) പു​തി​യ സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി പ​ങ്കെ​ടു​ക്കു​മെ​ന്ന് ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ക​ര്‍​ക്കു​ള്ള ആ​ശ​ങ്ക​ക​ള്‍ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും ചി​ല പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത ല​ഭി​ക്കാ​നു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ സ​ജീ​വ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ക്ല​ബ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ​വ​ച്ചു ന​ട​ക്കു​മെ​ന്നു സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം എ​ത്തി​യി​ട്ടി​ല്ല.

Sports

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്; മ​ത്സ​ര​ക്ര​മം അ​ടു​ത്ത​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തീ​രു​മാ​നം

മും​ബൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ക്ര​മം അ​ടു​ത്ത​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ഖി​ലേ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍, ഐ​എ​സ്എ​ല്‍ ഏ​കോ​പ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഐ​എ​സ്എ​ല്‍ ന​ട​ത്തി​പ്പി​ന് ക്ല​ബു​ക​ള്‍ ഒ​രു കോ​ടി രൂ​പ പ​ങ്കാ​ളി​ത്ത ഫീ ​ന​ല്‍​ക​ണ​മെ​ന്നും എ​ഐ​എ​ഫ്എ​ഫ് അ​റി​യി​ച്ചു. സം​പ്രേ​ഷ​ണ, റ​ഫ​റീ​യിം​ഗ് ചെ​ല​വു​ക​ള്‍ എ​ഐ​എ​ഫ്എ​ഫ് വ​ഹി​ക്കും. ര​ണ്ടോ മൂ​ന്നോ വേ​ദി​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ധാ​ര​ണ.

ഫെ​ബ്രു​വ​രി​യി​ല്‍ ലീ​ഗ് തു​ട​ങ്ങാ​നാ​ണ് ആലോചന. എ​ന്നാ​ല്‍ പ്ര​ധാ​ന താ​ര​ങ്ങ​ളെ​ല്ലാം ക്ല​ബ് വി​ടു​ന്ന​തി​ല്‍ ആ​രാ​ധ​ക​ര്‍ നി​രാ​ശ​രാ​ണ്. ടെ​ണ്ട​ര്‍ വി​ളി​ച്ചെ​ങ്കി​ലും പു​തി​യ സ്പോ​ണ്‍​സ​റെ കി​ട്ടാ​ത്ത​തി​നാ​ല്‍ അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നും ക്ല​ബു​ക​ളും ചേ​ര്‍​ന്നാ​ണ് ഈ ​സീ​സ​ണി​ല്‍ ലീ​ഗ് ന​ട​ത്തു​ക.

ലീ​ഗി​നെ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ്ലാ​സ്റ്റേ​ഴ്സ് ഉ​ള്‍​പ്പെ​ടെ 13 ക്ല​ബ്ബു​ക​ളും അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന് വീ​ണ്ടും ക​ത്ത് ന​ല്‍​കി​യെ​ങ്കി​ലും ഫെ​ഡ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​നു​കൂ​ല മ​റു​പ​ടി​യ​ല്ല ല​ഭി​ച്ച​ത്.

ഐ​എ​സ്എ​ല്‍ ന​ട​ത്താ​ന്‍ ക്ല​ബ്ബു​ക​ള്‍ ത​ന്നെ പ​ണം ക​ണ്ടെ​ത്ത​ണ​മെ​ന്ന സൂ​ച​ന​യാ​ണ് കാ​യി​ക​മ​ന്ത്രാ​ല​യ​വും ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ രീ​തി​യി​ല്‍ ഐ​എ​സ്എ​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

Sports

എ​ഐ​എ​ഫ്എ​ഫ് സൂ​പ്പ​ർ ക​പ്പ്; സെ​മി ല​ക്ഷ്യ​മി​ട്ട് ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും

പ​നാ​ജി: എ​ഐ​എ​ഫ്എ​ഫ് സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ളി​ൽ സെ​മി ല​ക്ഷ്യ​മി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മും​ബൈ സി​റ്റി​യെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് നേ​രി​ടു​ക.

ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് മി​ക​ച്ച ഫോ​മി​ലാ​ണ്. നി​ല​വി​ൽ ആ​റ് പോ​യി​ന്‍റു​ള്ള ബ്ലാ​സ്റ്റ്ഴേ​സ് ഗ്രൂ​പ്പ് ഡി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ഇ​ന്ന് വി​ജ​യി​ച്ചാ​ൽ സെ​മി ഉ​റ​പ്പി​ക്കാം. സ​മ​നി​ല ആ​യാ​ലും ബ്ലാ​സ്റ്റേ​ഴ്സി​ന് സെ​മി​യി​ലേ​ക്ക് മു​ന്നേ​റാം. പ​രാ​ജ​യ​പ്പെ​ട്ടാ​ൽ മ​റ്റ് ടീ​മു​ക​ളു​ടെ മ​ത്സ​ര​ഫ​ലം അ​നു​സ​രി​ച്ചാ​യി​രി​ക്കും ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സെ​മി പ്ര​വേ​ശ​നം.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സ്പോ​ർ​ടിം​ഗ് എ​സ്‌​സി ഡ​ൽ​ഹി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ്പോ​ർ​ടിം​ഗ് എ​സ്‌​സി ഡ​ൽ​ഹി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ മും​ബൈ സി​റ്റി ര​ണ്ടാം മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ യു​ണൈ​റ്റ​ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ൽ മൂ​ന്ന് പോ​യി​ന്‍റു​ള്ള മും​ബൈ​യ്ക്ക് സെ​മി​യി​ലേ​യ്ക്ക് മു​ന്നേ​റ​ണ​മെ​ങ്കി​ൽ ജ​യം അ​നി​വാ​ര്യ​മാ​ണ്.

Latest News

Corehub Up