ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2025-26 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ആദ്യ ജയം.
എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 2-1ന് ബംഗളൂരു എഫ്സിയെ തോൽപ്പിച്ചു. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയമാണ്.
27-ാം മിനിറ്റിൽ ഫാലു എൻഡിയെയുടെ സെൽഫ് ഗോൾ ബംഗളൂരുവിലു ലീഡ് നൽകി. എന്നാൽ, 34-ാം മിനിറ്റിൽ ബ്രിയാൻ സാഞ്ചസ് ചുവപ്പുകാർഡ് കണ്ടതോടെ ബംഗളൂരുവിന്റെ അംഗബലം 10 ആയി ചുരുങ്ങി. രണ്ടാം പകുതിയിൽ വിക്ടർ ബെർതോമ്യുവിലൂടെ (61) കേരള ബ്ലാസ്റ്റേഴ്സ് സമനിലയിൽ എത്തി.
പകരക്കാരനായി കളത്തിലെത്തിയ ഫ്രാഞ്ചു 78-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനു ജയം സമ്മാനിച്ച ഗോൾ സ്വന്തമാക്കി.
Tags : Historic victory football Kerala Blasters bangalore FC