Movies
'റോജ' എന്ന സിനിമയിലൂടെ ഇന്ത്യയൊന്നാകെ ആഘോഷിച്ച താരമാണ് അരവിന്ദ് സ്വാമി. അഭ്രപാളിയിലെ ആ പ്രണയകാവ്യം ഇന്നും ചലച്ചിത്രാസ്വാദകരുടെ മനസിലുണ്ട്. സൂപ്പർതാരമായി നിലകൊള്ളുന്പോഴും തന്റെ വ്യക്തിജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാൽ, അടുത്തിടെ നൽകിയ അഭിമുഖത്തിൽ, അഭിഭാഷകയായ ഭാര്യ അപർണ മുഖർജിയുമായുള്ള ദാമ്പത്യത്തെക്കുറിച്ചും, സ്വഭാവത്തിൽ തികച്ചും വ്യത്യസ്തരായ തങ്ങൾ എങ്ങനെയാണു പരസ്പരം മനസിലാക്കി മുന്നോട്ടുപോകുന്നതെന്നും താരം തുറന്നുപറഞ്ഞു. 2012-ൽ ആയിരുന്നു അരവിന്ദ് സ്വാമിയും അപർണയും വിവാഹിതരായത്.
തങ്ങൾ രണ്ടുപേരും രണ്ടുധ്രുവങ്ങളിൽ നിൽക്കുന്ന സ്വഭാവക്കാരാണെന്ന് അരവിന്ദ് സ്വാമി പറഞ്ഞു. അപർണ സൗഹൃദത്തോടെ ഇടപെടുന്ന, എപ്പോഴും സന്തോഷവും ഊർജസ്വലതയും പുലർത്തുന്ന ഒരാളാണ്. എന്നാൽ താൻ തികച്ചും ശാന്തനായ, സുഹൃത്തുക്കളോടൊഴികെ മറ്റുള്ളവരോട് അധികം സംസാരിക്കാത്ത വ്യക്തിയാണെന്നും താരം പറഞ്ഞു. തനിക്കു പെഴ്സണൽ സ്പേസ് ആവശ്യമാണെന്ന് അപർണയ്ക്കു കൃത്യമായി അറിയാം. അതിനാൽ താത്പര്യമില്ലാത്ത പൊതുപരിപാടികളിലോ, പാർട്ടികളിലോ പങ്കെടുക്കാൻ അവർ എന്നെ നിർബന്ധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും, ചില വിശേഷ അവസരങ്ങളിൽ തന്റെ സാന്നിധ്യം ആവശ്യമാണെന്ന് അപർണ പറയുമ്പോൾ പാലിക്കാറുണ്ട്. കുടുംബത്തിലെ പ്രധാന ചടങ്ങുകളിലും ആഘോഷങ്ങളിലും നമ്മൾ കൂടെയുണ്ടാവുക എന്നതു പരസ്പര ബഹുമാനത്തിന്റെ ഭാഗമാണ്. പങ്കാളികൾ തമ്മിൽ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യാനും തെറ്റുകൾ അംഗീകരിക്കാനും തയാറാകണമെന്നാണു തന്റെ അഭിപ്രായമെന്നും താരം പറഞ്ഞു.
ജോലിത്തിരക്കുകളും മാനസികസമ്മർദവും മറ്റുള്ളവരിലേക്കു പകരാൻ അനുവദിക്കരുത്. ദാമ്പത്യജീവിതത്തിൽ ഇരുവർക്കും സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ഇരിക്കാൻ ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങൾ സഹായിക്കുമെന്നും അരവിന്ദ് സ്വാമി അഭിപ്രായപ്പെട്ടു.
Movies
തിയേറ്ററുകളിൽ വൻ വിജയം നേടിയതിനു പിന്നാലെ സൂരി പ്രധാന വേഷത്തിലെത്തിയ സ്പോർട്സ് ആക്ഷൻ ചിത്രം 'മണ്ടാടി' ഡിജിറ്റൽ സ്ട്രീമിംഗിനൊരുങ്ങുന്നു. ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സിലൂടെയാണു ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഒക്ടോബർ എട്ടു മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
സെപ്റ്റംബർ പത്തിനു തിയറ്ററുകളിലെത്തിയ 'മണ്ടാടി' ആഗോളതലത്തിൽ 130 കോടിയിലധികം രൂപ കളക്ഷൻ നേടി ഈ വർഷത്തെ തമിഴ് ഹിറ്റുകളിലൊന്നായി മാറി. കോമഡിയിൽനിന്ന് ആക്ഷൻ വേഷങ്ങളിലേക്കു ചുവടുവച്ച സൂരിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണു 'മണ്ടാടി'. ബോട്ട് റേസിംഗിന്റെയും തീരദേശത്തിന്റെയും പശ്ചാത്തലത്തിലാണു സിനിമയുടെ കഥ പുരോഗമിക്കുന്നത്.
തെലുങ്ക് നടൻ സുഹാസ് വില്ലൻ വേഷത്തിലെത്തി തമിഴിൽ അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ മഹിമ നമ്പ്യാർ, സത്യരാജ്, മിഥുൻ ജയശങ്കർ, ബാല ശരവണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. തമിഴിനു പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും നെറ്റ്ഫ്ളിക്സിലൂടെ ചിത്രം ലഭ്യമാകും.
Movies
കീർത്തി സുരേഷും മിസ്കിനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോർട്ട്റൂം ഡ്രാമ 'സത്യവാൻ സാവിത്രി'യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ. നവംബർ 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
നവാഗതനായ പ്രവീൺ എസ്. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 24-നായിരുന്നു റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. അഭിഭാഷകയായ നായിക തന്റെ സീനിയർ അഭിഭാഷകന്റെ തെറ്റായ നിലപാടുകൾക്കെതിരേ പോരാടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണു ചിത്രത്തിന്റെ പ്രമേയം.
സീ സ്റ്റുഡിയോസും ഡ്രംസ്റ്റിക്സ് പ്രൊഡക്ഷൻസും ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ ചാരുകേഷ്, ബാലശരവണൻ, മധുസൂദനൻ, ശിൽപ മഞ്ജുനാഥ്, ആർ. സുന്ദർരാജൻ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സാം സി.എസ് സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരുൾ വിൻസെന്റും എഡിറ്റിംഗ് ജി.കെ. പ്രസന്നയുമാണു കൈകാര്യം ചെയ്യുന്നത്.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ പൂർത്തിയായി. 'യു/എ' സർട്ടിഫിക്കറ്റാണു ലഭിച്ചത്.
സന്ദീപ് കിഷൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ-അഡ്വഞ്ചർ ഹീസ്റ്റ് ചിത്രം ഒക്ടോബർ രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ഫരിയ ആണ് നായികയായെത്തുന്നത്.
രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, ഷീല രാജ്കുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന 'സിഗ്മ'യ്ക്കു സംഗീതം നൽകിയത് തമൻ എസ് ആണ്. കൃഷ്ണൻ വസന്ത് ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
Movies
മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെക്കുറിച്ചു തമിഴ് സൂപ്പർതാരം സൂര്യ. ഫഹദ് പ്രധാന വേഷത്തിലെത്തുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയാണു ഫഹദുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചു സൂര്യ മനസുതുറന്നത്.
"ഞങ്ങൾ ഒരുപാടു സമയം ഒന്നിച്ചു ചെലവഴിച്ചിട്ടുണ്ട്. പുലർച്ചെ വരെ സംസാരിച്ചിരുന്നിട്ടുണ്ട്. തുടക്കത്തിൽ പ്രശസ്തിയും പദവിയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നില്ല. വീണു പരിക്കേറ്റു പതറിയ ശേഷമാണു സിനിമയിൽ സ്വന്തമായി ഇടം കണ്ടെത്തി നിവർന്നുനിൽക്കാൻ ഞങ്ങൾക്കായത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഫഹദിനെപ്പോലെയാകാൻ എനിക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. കഥാപാത്രങ്ങളുടെ കാതൽ എന്താണെന്നും പ്രേക്ഷകർക്ക് എന്തുതരം പുതിയ അനുഭവം നൽകാൻ കഴിയുമെന്നുമാണു ഫഹദ് നോക്കുന്നത്. ഇമേജ് നോക്കാതെ കഥാപാത്രങ്ങളെ സമീപിക്കുന്നതു കൊണ്ടാണ് അവന്റെ സിനിമകൾ ഇത്രയേറെ മികച്ചതാകുന്നത്...' - സൂര്യ പറഞ്ഞു.
ശശാങ്ക് യെലേറ്റി സംവിധാനം ചെയ്യുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഒക്ടോബർ രണ്ടിന് തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ തിയേറ്ററുകളിലെത്തും. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയിലാണ് ഫഹദുമൊത്തുള്ള അപൂർവ സൗഹൃദം സൂര്യ പങ്കുവച്ചത്.
Movies
വിവാഹജീവിതം, മാതൃത്വം എന്നിവയെക്കുറിച്ചു തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞ് പ്രശസ്ത ചലച്ചിത്രതാരവും കമൽഹാസന്റെ മകളുമായ ശ്രുതി ഹാസൻ. നടി സോഹ അലി ഖാനുമായുള്ള അഭിമുഖത്തിലാണു നാൽപതാം വയസിലെ സിംഗിൾ ജീവിതത്തെക്കുറിച്ചും പ്രണയസങ്കൽപങ്ങളെക്കുറിച്ചും ശ്രുതി നിലപാടുകൾ പങ്കുവച്ചത്.
താൻ വിവാഹത്തിനു പൂർണമായി എതിരല്ലെന്നു വ്യക്തമാക്കിയ ശ്രുതി, എന്നാൽ സമൂഹത്തിന്റെ പരമ്പരാഗത ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞു. നിയമപരമായ കരാറുകളേക്കാൾ രണ്ടു വ്യക്തികൾ തമ്മിലുള്ള മാനസികബന്ധത്തിനാണു താൻ പ്രാധാന്യം നൽകുന്നത്. വെറുമൊരു ഔദ്യോഗിക രേഖയുടെ പേരിൽ മാത്രം കൂടെ ജീവിക്കുന്നതിനോടു തനിക്കു യോജിപ്പില്ലെന്നും താരം വ്യക്തമാക്കി.
താൻ നേരത്തെ വിവാഹത്തിന്റെ തൊട്ടടുത്തുവരെ എത്തിയതാണെന്നു ശ്രുതി വെളിപ്പെടുത്തി. ആ സമയത്തു വിവാഹത്തെക്കുറിച്ചു ഭയം തോന്നിയിരുന്നില്ലെങ്കിലും, അനാവശ്യ ആഡംബരങ്ങളോടും പണം ധൂർത്തടിക്കുന്നതിനോടും തനിക്കു താത്പര്യമില്ലെന്നും ശ്രുതി പറഞ്ഞു. ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നാണു തന്റെ അഭിപ്രായമെന്നും അവർ കൂട്ടിച്ചേർത്തു.
അമ്മയാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തയാറാണെന്നു ശ്രുതി മറുപടി നൽകി. സ്വന്തമായി കുഞ്ഞുണ്ടാകുന്നതിനൊപ്പം തന്നെ ദത്തെടുക്കലിനോടും തനിക്ക് ആഗ്രഹമുണ്ടെന്നു താരം വ്യക്തമാക്കി. നാലു വർഷത്തെ പ്രണയബന്ധം അവസാനിപ്പിച്ചതിനു ശേഷം, നിലവിൽ തന്റെ സിനിമകളിലും വ്യക്തിപരമായ വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിച്ച് സിംഗിൾ ലൈഫ് ആസ്വദിക്കുകയാണു താരം.
Movies
തമിഴകത്തിന്റെ പ്രിയതാരം ധനുഷിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾക്ക് ഒടുവിൽ വിരാമം. തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചു പ്രചരിക്കുന്ന വാർത്ത ഊഹാപോഹങ്ങൾ മാത്രമാണെന്നും നിലവിൽ അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ധനുഷ് വ്യക്തമാക്കി.
താൻ ഒരു നടനാണെന്നും സിനിമയ്ക്കാണ് ഇപ്പോൾ പൂർണ ശ്രദ്ധ നൽകുന്നതെന്നും താരം വ്യക്തമാക്കി. രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഗൗരവമായി ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനവും നീക്കങ്ങളും തമിഴ്നാട്ടിൽ വലിയ ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് ധനുഷിന്റെ പേരും സമാനമായ രീതിയിൽ വാർത്തകളിൽ ഇടംനേടിയത്.
എന്നാൽ, ധനുഷ് നിലപാടു വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾ അവസാനിച്ചിരിക്കുകയാണ്. തമിഴിലും ഹിന്ദിയിലുമായി നിരവധി വൻ പ്രൊജക്ടുകളാണു താരത്തിന്റേതായി ഒരുങ്ങുന്നത്.
Movies
ഋഷികാന്ത്, അനീഷ്മ അനിൽകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ കറുപ്പസാമിയുടെ സംവിധാനത്തിലൊരുങ്ങിയ തമിഴ് ഗ്രാമീണ ഹാസ്യചിത്രം 'മോദരാത്രി' ഒടിടി റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബർ 18 മുതൽ നെറ്റ്ഫ്ളിക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ഓഗസ്റ്റ് 21-ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസയും പ്രേക്ഷകശ്രദ്ധയും നേടിയിരുന്നു. വിവാഹരാത്രിയിലെ സംഭവവികാസങ്ങളും തുടർന്നുണ്ടാകുന്ന രസകരമായ നിമിഷങ്ങളും കോർത്തിണക്കി ഒരു രാത്രിയിലെ കഥയാണു ചിത്രം പറയുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിർമിച്ച ചിത്രത്തിൽ ചേതൻ, എ. വെങ്കിടേഷ്, ഭഗവതി പെരുമാൾ, ഷെല്ലി കിഷോർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിമ്പു, ധനുഷ്, ആർ.ജെ. ബാലാജി തുടങ്ങിയ മുൻനിര താരങ്ങൾ ചിത്രത്തെയും പുതുമുഖ അണിയറപ്രവർത്തകരെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തിയറ്റർ റിലീസിന് ഏതാനും ആഴ്ചകൾക്കുശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്.
Movies
കോളിവുഡ് നടിയും നിർമാതാവുമായ രാധിക ശരത്കുമാർ സൂപ്പർതാരം അജിത്തുമായി നടത്തിയ കൂടിക്കാഴ്ച തമിഴകത്തും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുന്നു. അജിത്തിന്റെ അർപ്പണബോധത്തെയും പ്രയത്നങ്ങളെയും പ്രശംസിച്ച രാധിക, അദ്ദേഹം എല്ലാവർക്കും പ്രചോദനമാണെന്നു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സമീപകാലത്ത്, റേസിംഗ് ട്രാക്കുകളിൽ സജീവസാന്നിധ്യമായ അജിത്, ഇപ്പോൾ തന്റെ റേസിംഗ് ടീമിനൊപ്പം കഠിന പരിശീലനങ്ങളിലാണ്. പുതിയ റേസിംഗ് ചാമ്പ്യൻഷിപ്പുകൾക്കു മുന്നോടിയായുള്ള പരിശീലനങ്ങൾക്കിടയിലാണ് രാധിക അജിത്തിനെ നേരിൽ കണ്ടത്. കൂടിക്കാഴ്ചയ്ക്കിടെ എടുത്ത ചിത്രങ്ങൾ രാധിക പങ്കുവച്ചതോടെ ആരാധകർ ആവേശത്തോടെയാണു പ്രതികരിക്കുന്നത്.
അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും പുലർത്തുന്ന ലാളിത്യവും പുതിയ മേഖലകൾ കീഴടക്കാൻ കാണിക്കുന്ന ആവേശവുമാണ് അജിത്തിനെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാക്കുന്നത്. സിനിമയ്ക്കു പുറമെ റേസിംഗിലും അജിത് കൈവരിക്കുന്ന നേട്ടങ്ങൾ പ്രചോദനാത്മകമാണെന്നു ചലച്ചിത്ര പ്രവർത്തകരും ആരാധകരും ഒരുപോലെ അഭിപ്രായപ്പെടുന്നു.
Movies
യുവതാരങ്ങളോടുള്ള സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സ്നേഹത്തെയും കരുതലിനെയും വാനോളം പുകഴ്ത്തി നടി മാളവിക മോഹനൻ. തമിഴ് സിനിമയിലെ നവാഗതരെ പിന്തുണയ്ക്കാനും തുറന്ന് അഭിനന്ദിക്കാനും മുതിർന്ന താരം മടി കാണിക്കാറില്ലെന്നു മാളവിക പറഞ്ഞു.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'പേട്ട' എന്ന ചിത്രത്തിലൂടെയാണു മാളവിക തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രജനികാന്തിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചു സംസാരിക്കവെയാണു യുവനടി സൂപ്പർസ്റ്റാറിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. പുതിയ സിനിമകൾ കാണാനും അതിൽ പ്രവർത്തിച്ചവരെ ഫോണിൽ വിളിച്ചും അല്ലാതെയും അഭിനന്ദിക്കാനും രജനികാന്ത് എന്നും മുൻപന്തിയിലുണ്ടാകാറുണ്ട്. വലിയ താരങ്ങൾ സാധാരണയായി ഇത്തരം കാര്യങ്ങളിൽ കാണിക്കുന്ന മടിയിൽനിന്നും വ്യത്യസ്തമായി, യാതൊരു ഈഗോയുമില്ലാതെ പുതിയ ആളുകളെ കെട്ടിപ്പിടിക്കാനും പ്രശംസിക്കാനും അദ്ദേഹം തയാറാകുന്നു.
ഒപ്പമുള്ളവരെയും പുതിയ തലമുറയെയും ചേർത്തുപിടിക്കുന്ന രജനികാന്തിന്റെ സമീപനം മറ്റ് അഭിനേതാക്കൾക്കു മാതൃകയാണെന്നും മാളവിക കൂട്ടിച്ചേർത്തു. വരും തലമുറയിലെ സിനിമാ പ്രവർത്തകർക്ക് അദ്ദേഹത്തിന്റെ പിന്തുണ വലിയ ആത്മവിശ്വാസമാണു നൽകുന്നതെന്നും മാളവിക കൂട്ടിച്ചേർത്തു.
Movies
72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാഡിയയിൽ (ഏകതാ നഗർ) നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ 'സ്റ്റാച്യു ഓഫ് യൂണിറ്റി' സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 1954-ൽ ആരംഭിച്ചതു മുതൽ ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് പ്രധാനമായും പുരസ്കാര ചടങ്ങുകൾ നടന്നിരുന്നത്.
ജൂലൈയിൽ പ്രഖ്യാപിച്ച 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിലൂടെ ദീർഘകാലമായി തുടരുന്ന ഈ പാരമ്പര്യത്തിനാണ് മാറ്റം വരുന്നത്.
Movies
ഇന്ത്യൻ ചലച്ചിത്ര-കായികലോകത്തെ പ്രമുഖർ ഒന്നിച്ച സൗഹൃദ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേർന്ന് ഒളിമ്പിക് താരം പി.വി. സിന്ധുവിനും ഭർത്താവ് വെങ്കട ദത്ത സായിക്കും ചെന്നൈയിൽ അത്താഴവിരുന്ന് നൽകി. സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സിന്ധു കുറിച്ച വാക്കുകളാണ് ആരാധകരുടെ മനംകവരുന്നത്.
കൂടിക്കാഴ്ച തങ്ങൾക്കിടയിൽ വലിയൊരു കുടുംബബന്ധം രൂപപ്പെടുത്തിയെന്ന് സിന്ധു കുറിച്ചു. നല്ല ഭക്ഷണവും പരസ്പര സ്നേഹവും നിറഞ്ഞതായിരുന്നു ആ സായാഹ്നം. ചില കൂടിക്കാഴ്ചകൾ ആളുകളെ കാണുന്ന രീതി തന്നെ മാറ്റുമെന്നും, സുഹൃത്തുക്കളായി കടന്നുവന്നു ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിച്ച്, ഒടുവിൽ കാലങ്ങളായി അറിയുന്നവരെപ്പോലെ തിരികെ പോകുന്ന അനുഭവം നൽകിയെന്നും സിന്ധു തന്റെ കുറിപ്പിൽ വ്യക്തമാക്കി.
ചെന്നൈ തനിക്ക് എപ്പോഴും പ്രിയപ്പെട്ട നഗരമാണെന്നും, എന്നാൽ ഈ രാത്രിക്കു ശേഷം അവിടെ തനിക്കായി കാത്തിരിക്കാൻ "കുറച്ചുകൂടി വലിയൊരു കുടുംബം' ലഭിച്ചതുപോലെ അനുഭവപ്പെടുന്നുണ്ടെന്നും സിന്ധു കുറിച്ചു. നയൻതാരയും വിഘ്നേഷും സ്നേഹവും നന്മയും നിറഞ്ഞവരാണെന്നും താരം കൂട്ടിച്ചേർത്തു.
സിന്ധുവിന്റെ കുറിപ്പിന് താഴെ നയൻതാരയും വിഘ്നേഷും പ്രതികരണവുമായെത്തി. "ഒരുപാടു സ്നേഹം മാത്രം' എന്ന് നയൻതാര കുറിച്ചപ്പോൾ, കോർട്ടിലെ കടുപ്പക്കാരിയായ കളിക്കാരിയല്ല സിന്ധുവെന്നും മറിച്ച് തികച്ചും സ്നേഹമയിയായ വ്യക്തിയാണെന്നും വിഘ്നേഷ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
Movies
കോളിവുഡിലെ ചെറിയ ചിത്രങ്ങൾക്കു നിർമതാക്കളും പ്രേക്ഷകരും കൂടുതൽ പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ചിലമ്പരസൻ (സിമ്പു). അടുത്തിടെ റിലീസ് ചെയ്ത റൂറൽ കോമഡി എന്റർടെയ്നർ ചിത്രമായ മോധ രാത്തിരിയെ പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
മറ്റു ഭാഷകളിൽ നിന്നുള്ള ചെറിയ നല്ല സിനിമകളെ തമിഴകം ഏറെ ആഘോഷിക്കാറുണ്ടെന്നും, അതേപോലെ തമിഴിൽ പുതിയ അണിയറപ്രവർത്തകർ വ്യത്യസ്തമായ ശ്രമങ്ങൾ നടത്തുമ്പോൾ നമ്മൾ അവർക്കും അർഹമായ പിന്തുണ നൽകണമെന്നും സിമ്പു പറഞ്ഞു. ഒരു ഗ്രാമീണ കല്യാണത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റ രാത്രി കൊണ്ട് നടക്കുന്ന കഥ വളരെ തനിമയോടെയാണ് മോധ രാത്തിരിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയെയും കഥാപാത്രങ്ങളുടെ നിർമിതിയെയും താരം അഭിനന്ദിച്ചു.
ഇത്തരം നല്ല സിനിമകൾ പ്രേക്ഷകരിലേക്ക് എത്താൻ നിർമാതാക്കളുടെ ഭാഗത്തുനിന്ന് കൂടുതൽ പിന്തുണ ആവശ്യമാണ്. നല്ല പ്രമേയമുള്ള സിനിമകൾ ആളുകളിലേക്ക് എത്തിപ്പെടേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു. രാജ കറുപ്പസാമി സംവിധാനം ചെയ്ത മോധ രാത്തിരിയിൽ ഋഷികാന്ത്, അനീഷ്മ അനിൽകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ചത്.
Movies
തമിഴകത്തിന്റെ പ്രിയ നായകനും സംഗീത സംവിധായകനുമായ ജി.വി. പ്രകാശിന്റെ പുതിയ തമിഴ് ചിത്രം 'നിഞ്ച'യുടെ ചിത്രീകരണം ആരംഭിച്ചു. പൂജാ ചടങ്ങുകളോടെയാണ് സിനിമയുടെ ഷൂട്ടിംഗിനു തുടക്കമായത്. നേരത്തെ നടൻ ഭരത് പ്രധാന വേഷത്തിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, പിന്നീട് പ്രകാശ് നായകസ്ഥാനത്തേക്ക് എത്തുകയായിരുന്നു. 'ഹാപ്പി രാജ്' എന്ന ചിത്രത്തിനുശേഷം പ്രാർഥന നാഥൻ വീണ്ടും ജി.വി. പ്രകാശിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മുരുഗു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം സോൾജിയേഴ്സ് ഫാക്ടറിയുടെയും ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻസിന്റെയും ബാനറിൽ കെ.എസ്. സിനിഷ്, എസ്. സായ് ദേവാനന്ദ് എന്നിവർ ചേർന്നു നിർവഹിക്കുന്നു. ജി.വി. പ്രകാശ് നായകനായി മാറിയതോടെ സംഗീത സംവിധായകന്റെ ചുമതല ഷാൻ റോൾഡന് കൈമാറി. ഒരു നായ പ്രധാന കഥാപാത്രമായി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നൽകുന്ന സൂചന.
ഹരീഷ് കണ്ണൻ ഛായാഗ്രഹണവും ഗണേഷ് ശിവ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് ഗോപി ആനന്ദാണ് കലാസംവിധാനം ഒരുക്കുന്നത്. സെപ്റ്റംബർ നാലിനു റിലീസ് ചെയ്യുന്ന 'ഇമ്മോർട്ടൽ' ആണ് ജി.വി. പ്രകാശിന്റേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഇതുകൂടാതെ വെക്കൈ, മെന്റൽ മനസിൽ, കാതലിക്ക യാരുമില്ലൈ തുടങ്ങിയ നിരവധി പ്രോജക്ടുകളും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Movies
ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കവിനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് "ഹായ്'. വിഷ്ണു ഇടവൻ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ, ചിത്രത്തെക്കുറിച്ച് നയൻതാര പങ്കുവച്ച വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്.
വർഷങ്ങൾക്കു മുൻപ് ധനുഷിനൊപ്പം അഭിനയിച്ച ഹിറ്റ് ചിത്രം 'യാരടി നീ മോഹിനി'യുമായി പുതിയ ചിത്രത്തെ താരതമ്യം ചെയ്തിരിക്കുകയാണ് നയൻതാര. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ സംസാരിച്ചത്. വളരെ മനോഹരമായ ഒരു പ്രണയകഥയാണ് ഹായ് എന്ന് നയൻതാര പറഞ്ഞു. യാരടി നീ മോഹിനി പോലൊരു സിനിമ കണ്ടിട്ട് കുറെ നാളുകളായി. അതിന്റെ കുറച്ചുകൂടി മോഡേണായ, ചെറിയൊരു പതിപ്പാണ് സിനിമയെന്ന് പറയാം. യാരടി നീ മോഹിനിയിൽ വലിയൊരു കുടുംബവും നിരവധിയാളുകളും ഉണ്ടായിരുന്നു. ഇതിലും നല്ലൊരു കുടുംബ പശ്ചാത്തലമുണ്ട്, എന്നാൽ കൂടുതൽ കോംപാക്റ്റായ ഒരു ബജറ്റ് ഫ്രണ്ട്ലി കുടുംബമാണെന്ന് നയൻതാര പറഞ്ഞു.
ഓഗസ്റ്റ് 28-ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. പ്രണയത്തിലും വിവാഹാലോചനകളിലും തുടർച്ചയായി തിരിച്ചടികൾ നേരിടുന്ന യുവാവിലൂടെയാണു ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. നയൻതാരയ്ക്കും കവിനും പുറമെ ഭാഗ്യരാജ്, പ്രഭു, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Movies
സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ
2 എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ആദ്യ ഗാനം 'അലാ ബോലെലോ...' പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന് പാടിയ ഈ അടിപൊളി ഗാനത്തിൽ തമിഴ്, മലയാളം സംഗീത ശൈലികൾ മനോഹരമായി സമ്മേളിച്ചിരിക്കുന്നു. പാട്ട് സംഗീതാസ്വാദകരുടെ ഇടയിൽ വൻ തരംഗമായി മാറി.
തമിഴ്, മലയാളം ബീറ്റുകൾ കോർത്തിണക്കി തയാറാക്കിയ ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. അരുൺരാജ കാമരാജ് വരികളെഴുതിയ ഗാനത്തിൽ, യുവാക്കളെ ഹരം കൊള്ളിക്കുന്ന നടി ഷംനാ കാസിമിന്റെ നൃത്തച്ചുവടുകളും ശ്രദ്ധേയമാണ്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന ആദ്യ ഗാനം, ആരാധകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കിയിട്ടുണ്ട്. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടുമെത്തുന്പോൾ രമ്യാ കൃഷ്ണൻ, യോഗി ബാബു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മോഹന്ലാല്, ശിവരാജ്കുമാര്, ജാക്കി ഷ്രോഫ്, എസ്.ജെ. സൂര്യ, മിഥുന് ചക്രവര്ത്തി, വിദ്യാ ബാലന്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ വന് താരനിര അണിനിരക്കുന്ന ചിത്രം ഒക്ടോബര് 15-ന് ആഗോളതലത്തില് റിലീസ് ചെയ്യും.
Movies
ഓണാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ തിയറ്ററുകൾക്കു പിന്നാലെ ഒടിടി പ്ലാറ്റ്ഫോമുകളിലും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ വൻനിരതന്നെ എത്തുന്നു. തമിഴ്, ഹിന്ദി ഭാഷകളിലെ വൈവിധ്യമാർന്ന പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
ജനനായകൻ
തമിഴകത്തിന്റെ മുഖ്യമന്ത്രി ജോസഫ് വിജയ് പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജനനായകൻ. വിജയ്യുടെ കരിയറിലെ അവസാന ചിത്രമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ5 (ZEE5) വഴിയാണ് സ്ട്രീം ചെയ്യുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ജൂലൈ 23-ന് ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു.
വെൽക്കം ടു ദി ജംഗിൾ
അക്ഷയ് കുമാർ, സുനിൽ ഷെട്ടി, അർഷാദ് വാർസി, ജാക്വലിൻ ഫെർണാണ്ടസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബോളിവുഡ് കോമഡി-ആക്ഷൻ ചിത്രമാണ് വെൽക്കം ടു ദി ജംഗിൾ. അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചില വ്യക്തികൾ ഒരു കാടിന്റെ ശാന്തത തകർക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജിയോഹോട്ട്സ്റ്റാറിലൂടെ (JioHotstar) ചിത്രം കാണാം.
പ്യാർ പ്രേമ കല്യാണം
ഇളൻ, സാൻവി മേഘ്ന എന്നിവർ പ്രധാന വേഷങ്ങളിൽ തിളങ്ങുന്ന തമിഴ് റൊമാന്റിക് കോമഡി ചിത്രമാണ് പ്യാർ പ്രേമ കല്യാണം. വിവാഹശേഷം ഭാര്യയുടെ വീട്ടിൽ താമസം തുടങ്ങുന്ന നവദമ്പതികൾ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളും സാംസ്കാരിക വൈരുധ്യങ്ങളുമാണ് ചിത്രം ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
ഡാർക്ക്
രഹസ്യങ്ങളും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും നിറഞ്ഞ തമിഴ് സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായ ഡാർക്ക് ആമസോൺ പ്രൈം വീഡിയോയിലാണ് എത്തിയത്. ചില സത്യങ്ങൾ അപ്രതീക്ഷിതമായി പുറത്തുവരുമ്പോൾ കഥാപാത്രങ്ങൾ നേരിടുന്ന കടുത്ത മാനസിക സംഘർഷങ്ങളെയും ഭയത്തെയുമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്.
ചെന്നൈ ലൗ സ്റ്റോറി
ശ്രീ ഗൗരി പ്രിയ റെഡ്ഡി, കിരൺ അബ്ബവരം, ആദിത് അരുൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ ചിത്രമാണ് ചെന്നൈ ലൗ സ്റ്റോറി. ആദ്യ പ്രണയത്തിന്റെ തകർച്ചയും, അത് എങ്ങനെ കൂടുതൽ അർഥവത്തായ മറ്റൊരു ബന്ധത്തിലേക്ക് വഴിതുറക്കുന്നുവെന്നും ചിത്രം സംസാരിക്കുന്നു. സോണിലിവിലൂടെ (SonyLIV) ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാം.
ദി ഗ്രേറ്റ് ഗ്രാൻഡ് സൂപ്പർഹീറോ
ജാക്കി ഷ്രോഫ്, പ്രതീക ബബ്ബർ, ഭാഗ്യശ്രീ എന്നിവർ അഭിനയിച്ച ഫാന്റസി കോമഡി ചിത്രമാണ് ദി ഗ്രേറ്റ് ഗ്രാൻഡ് സൂപ്പർഹീറോ. അന്യഗ്രഹജീവികളുടെ ആക്രമണത്തിൽനിന്നു ലോകത്തെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക കഴിവുകളുള്ള ആളാണ് തന്റെ മുത്തശൻ എന്നു വിശ്വസിക്കുന്ന ഒരു കുട്ടിയുടെ കഥ പറയുന്ന ചിത്രം സീ5-ൽ ലഭ്യമാണ്.
Movies
സ്റ്റൈൽ മന്നൻ രജനികാന്തിന്റെ 173-ാമത് ചിത്ര (തലൈവർ 173) ത്തിന്റെ രണ്ടാംഘട്ട ഷെഡ്യൂൾ ആരംഭിച്ചതായി നിർമാതാക്കൾ അറിയിച്ചു. ചിത്രീകരണത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള പ്രത്യേക വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
രജനികാന്ത് ഡോക്ടറുടെ വേഷത്തിലാണു ചിത്രത്തിലെത്തുന്നത്. ദി ഡെഡ്ലി ഡോക്ടർ- എന്നാണ് ചിത്രത്തിൽ സൂപ്പർ സ്റ്റാറിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. പുതിയ വീഡിയോയിൽ രജനികാന്തിന്റെ സ്റ്റൈലിഷ് രംഗങ്ങളും സംവിധായകൻ അശ്വത് മാരിമുത്തു അദ്ദേഹത്തെ മാസ് ലുക്കിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങളും കാണാം. കമലഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണു ചിത്രം നിർമിക്കുന്നത്.
വർഷങ്ങൾക്കു ശേഷം സിമ്രാൻ രജനികാന്തിന്റെ നായികയായി തിരിച്ചെത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. 2019-ൽ പുറത്തിറങ്ങിയ പേട്ടയ്ക്കു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. കൂടാതെ രാശി ഖന്നയും പ്രധാന കഥാപാത്രമാകുന്നു. മിസ്കിൻ, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നു സൂചനകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഓ മൈ കടവുളേ, ഡ്രാഗൺ എന്നീ ബോക്സ്ഓഫീസ് ഹിറ്റുകൾക്കുശേഷം അശ്വത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ജൂൺ 25-ന് ആണ് ചിത്രീകരണം ആരംഭിച്ചത്. നേരത്തെ സുന്ദർ സി സംവിധാനം ചെയ്യാനിരുന്ന പ്രോജക്റ്റിൽ പിന്നീട് സിബി ചക്രവർത്തിയുടെ പേരും ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഒടുവിൽ അശ്വത് മാരിമുത്തു പ്രോജക്റ്റിന്റെ അമരത്തേക്ക് എത്തുകയായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിർവഹിക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് സാഹസിക ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നു.
Movies
സൂര്യയും മമിതയും കേന്ദ്രകഥാപാത്രങ്ങളാകുന്ന വിശ്വനാഥൻ ആൻഡ് സൺസ് എന്ന ചിത്രം ഓഗസ്റ്റ് 14-ന് പുറത്തിറങ്ങും. ചിത്രത്തിന്റെ പ്രമോഷനിടെ നൽകിയ ഒരു അഭിമുഖത്തിൽ മമിത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ചിരി പടർത്തുന്നത്.
മമിത കണ്ട സൂര്യയുടെ സിനിമയേതാണെന്ന അവതാരകയുടെ ചോദ്യവും അതിന് മമിതയുടെ ഉത്തരവും എല്ലാം രസകരമാണ്.
മമിത കോളജിൽ പഠിക്കുമ്പോൾ ആദ്യമായി കണ്ട സൂര്യ ചിത്രം ഏതാണെന്ന അവതാരകയുടെ ചോദ്യത്തിന് ‘സില്ലിന് ഒരു കാതൽ’ എന്നാണ് മമിത ഉത്തരം പറയുന്നത്. താനും സഹോദരനും നിരവധി തവണ ചിത്രം കണ്ടിട്ടുണ്ടെന്നും മമിത പറയുന്നു.
ഉടനെ സൂര്യയുടെ വക അപ്പോൾ മമിത ഏതുക്ലാസിലാണ് പഠിക്കുന്നത് എന്ന ചോദ്യം എത്തി. അഞ്ചിലോ ആറിലോ ആണെന്ന മമിതയുടെ ഉത്തരം കേട്ട് പൊട്ടിച്ചിരിക്കുകയാണ് സൂര്യ. കോളജിൽ പഠിക്കുമ്പോൾ കണ്ട സിനിമയേതാണ് എന്നല്ലേ ചോദിച്ചതെന്നും കോളജ് ചോദിച്ചാൽ സ്കൂളാണോ പറയുന്നതെന്നും സൂര്യ ചോദിക്കുന്നു.
ഇതുകേട്ട് അവളെ അങ്ങനെ വിട്ടേക്കൂ എന്ന് നടി രാധിക പറയുന്നുണ്ട്. അത് സാരമില്ല, ചുമ്മാ ഇരിക്കട്ടെ എന്നാണ് സൂര്യയുടെ മറുപടി. തനിക്ക് അബദ്ധം പറ്റിയത് അറിഞ്ഞ് ഇവർക്കൊപ്പം ചിരിയിൽ പങ്കുചേരുകയാണ് മമിത ബൈജു.
വെങ്കി അട്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ് നായകനായ വാത്തിക്കു ശേഷം വെങ്കി അറ്റ്ലൂരി തമിഴില് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്.
Movies
പിതാവ് ശിവകുമാർ അഭിനയിച്ച സിനിമകൾ താൻ കാണാറില്ലെന്ന് വെളിപ്പെടുത്തി നടൻ സൂര്യ. 22-ാം വയസിൽ താൻ അച്ഛന്റെ സിനിമകൾ കാണുന്നത് അവസാനിപ്പിച്ചതാണെന്നും അതുണ്ടാക്കിയ കാരണവും സൂര്യ പറയുന്നു.
സൂര്യയെ നായകനാക്കി വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമായ വിശ്വനാഥൻ ആൻഡ് സൺസിന്റെ പ്രമോഷൻ അഭിമുഖത്തിനിടെയാണ് സൂര്യയുടെ വെളിപ്പെടുത്തൽ.
‘എന്റെ അടുത്ത സുഹൃത്തിന്റെ വീട്ടിൽ ഒരു കല്യാണം നടക്കാനിരിക്കുകയായിരുന്നു. ഒരു മന്ത്രിയുടെ ബന്ധുവായിരുന്നു സുഹൃത്ത്. സുഹൃത്തിനൊപ്പം മന്ത്രിയെ വിവാഹം ക്ഷണിക്കാൻ എത്തിയതായിരുന്നു ഞാൻ. അപ്പോൾ അദ്ദേഹം എന്നെ പരിചയപ്പെട്ടു.
നടൻ ശിവകുമാറിന്റെ മകനാണ് എന്ന് പറഞ്ഞപ്പോൾ നീ എന്താണ് ചെയ്യുന്നത് എന്നു ചോദിച്ചു. ആ സമയത്ത് ഞാൻ സിനിമയില് അഭിനയിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
ഉടൻ ആ മന്ത്രി എന്നോട് പറഞ്ഞു നീ നിന്റെ അച്ഛനെ പോലെ തന്നെയുണ്ട് കാണാൻ, അദ്ദേഹം ചെയ്തതു പോലെ തന്നെയല്ലേ നീയും ചെയ്യുക? അതു തന്നെയല്ലേ നീയും ആവർത്തിക്കുകയെന്ന്?. അച്ഛന്റെ അതേ ലുക്കും ശരീരഭാഷയും ശബ്ദവും മോഡുലേഷനുമല്ലേ നിനക്ക്, അതു തന്നെയല്ലേ നീയും സിനിമയിൽ ചെയ്യുക എന്നു ചോദിച്ചു.
ഇത് എനിക്ക് വല്ലാതെ ട്രിഗർ ആയി. ഈ സംഭവത്തോടെ അച്ഛന്റെ സിനിമകൾ കാണുന്നത് നിർത്തി. എന്റെ 22 വയസിലോ മറ്റോ ആയിരുന്നു ഈ സംഭവം. ഇതോടെ അച്ഛൻ അഭിനയിച്ച സിനിമകൾ കാണുന്നത് ഞാൻ നിർത്തി. ഞാൻ എന്റെ പിതാവിനേപ്പോലെ തന്നെയാണ് കാണാൻ. അദ്ദേഹത്തിന്റെ മാനറിസങ്ങളും എനിക്ക് ഉണ്ടാകും. കാരണം അത് എന്റെഡിഎൻഎയിലുള്ളതാണ്. അതു സ്വാഭാവികവുമാണ്.
പക്ഷേ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളും അദ്ദേഹം ചെയ്ത മാനറിസങ്ങളും എനിക്ക് അനുകരിക്കാതിരിക്കാൻ കഴിയും. അതോടെ ഇനി അദ്ദേഹത്തിന്റെ സിനിമകൾ കാണില്ലെന്ന് ഉറപ്പിച്ചു. അതിൽ നിന്നും ഇൻഫ്ലുവൻസ്ഡ് ആകാതിരിക്കാൻ വേണ്ടി മാത്രമാണ് അച്ഛന്റെ സിനിമകൾ കാണാതിരിക്കുന്നത്,’ സൂര്യ പറയുന്നു.
Movies
അലർജിയുണ്ടായതിനെ തുടർന്ന് തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയെ ഒഴിവാക്കേണ്ടി വന്നതിലെ സങ്കടം പങ്കുവച്ച് നടിയും ഗായികയുമായ ശ്രുതി ഹാസൻ. അസ്ലൻ എന്നു പേരിട്ട പൂച്ചക്കുഞ്ഞിനെ മൂന്ന് മാസം മുൻപാണ് ദത്തെടുത്തത് എന്നും എന്നാൽ അതിനെ ഒഴിവാക്കാൻ തീരുമാനിച്ചതാണ് ഏറ്റവും പ്രയാസമേറിയ തീരുമാനം എന്നും ശ്രുതി ഹസൻ പറഞ്ഞു.
പേർഷ്യൻ ക്യാറ്റ് ഇനത്തിൽ പെട്ട പൂച്ചയെയാണ് അലർജി പ്രശ്നങ്ങളെത്തുടർന്ന് ശ്രുതി ഒഴിവാക്കിയത്.
സമൂഹമാധ്യമ പോസ്റ്റിൽ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് ശ്രുതി ഇക്കാര്യം അറിയിച്ചത്.
''മൂന്നുമാസം മുൻപാണ് അസ്ലനെ ഞാൻ ദത്തെടുത്തത്. പൂച്ചക്കുഞ്ഞ് വീട്ടിലെത്തി രണ്ടുദിവസത്തിനകം എനിക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. മാമ്പഴം അധികമായി കഴിച്ചതിനാലാണ് എന്നാണ് ആദ്യം കരുതിയത്.
എന്നാൽ ഡോക്ടറെ കണ്ടപ്പോഴാണ് പൂച്ചയാണ് പ്രശ്നം എന്നു മനസ്സിലായത്. പൂച്ചയുടെ രോമവും ഉമിനീരുമാണ് അലർജിക്ക് ഇടയാക്കിയത്.
അസ്ലന്റെ രോമം വെട്ടിയും എയർ പ്യൂരിഫയറുകൾ ഉപയോഗിച്ചും അവന്റെ ആഹാരക്രമം മാറ്റിയും അലർജിയെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. അലർജി കുറയ്ക്കാനായി കഴിച്ച മരുന്നുകൾ എന്റെ ചർമത്തെയും ജോലിയേയും എന്റെ മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിച്ചു.
ചെന്നൈയിൽ നിന്നും മുംബൈയിലെത്തിയതോടെ സ്ഥിതി രൂക്ഷമായി. ഇതോടെ അസ്ലെനെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. അസ്ലെനെ ഞാൻ ദത്തെടുത്തതാണ്. ഇപ്പോൾ അവനെ ഞാൻ അവന്റെ പഴയ ഉടമയ്ക്ക് തന്നെ തിരികെ നൽകി.
എന്റെ അസ്ലനോട് വിടപറയുന്നതായിരുന്നു എന്ന സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായ കാര്യം. അതൊരിക്കലും എളുപ്പമായിരുന്നില്ല.
അവനെ മറ്റാർക്കെങ്കിലും ദത്തുനൽകാനാണ് തീരുമാനം. അതിനുയോജിച്ച ഒരാൾക്കായി ഞാനും സുഹൃത്തുക്കളും അന്വേഷിക്കുകയാണ്. ഒരു പൂച്ചയ്ക്ക് വേണ്ടി എന്തിനാണ് ഈ മെലോഡ്രാമ എന്ന് കരുതരുത്.
കാരണം പൂച്ചകളെയും നായ്ക്കുട്ടികളെയും പോലെ അരുമമൃഗങ്ങളെ വളർത്തിയാൽ മാത്രമേ ആ വികാരം നിങ്ങൾക്ക് മനസിലാകൂ. പൂച്ചക്കുഞ്ഞിനെ ദത്തെടുത്തത് ഒരു പരാജയമായി ആരും കാണരുത്. ഞാൻ പരാജയപ്പെടാൻ കാരണം എന്റെ അലർജി പ്രശ്നങ്ങളാണ്. മൃഗങ്ങൾക്ക് അഭയമൊരുക്കുന്നത് നല്ല കാര്യമാണ്. ഈ കുഞ്ഞു മൃഗത്തിന് അഭയമൊരുക്കുന്നത് നല്ല കാര്യമാണ്'', ശ്രുതി പറയുന്നു.
Movies
ലേഡി സൂപ്പർസ്റ്റാർ നയൻതാരയും തമിഴകത്തിന്റെ യുവതാരം കവിനും പ്രധാന കഥാപാത്രങ്ങളാകുന്ന ഹായ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചുവെന്ന് കോളിവുഡ് റിപ്പോർട്ടുകൾ. വ്യത്യസ്തമായ റൊമാന്റിക് ത്രില്ലർ സംവിധാനം ചെയ്തത് വിഷ്ണു എടവൻ ആണ്. ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം നിർമാതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ചിത്രം പുതിയൊരു തീയതിയിലേക്കു മാറ്റുമെന്നാണു പുതിയ വിവരം.
ചിത്രത്തിനു വ്യാപക പ്രൊമോഷൻ നൽകാൻ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നുണ്ട്. അതിനായി കൂടുതൽ സമയം ആവശ്യമായതിനാലാണ് റിലീസ് നീട്ടുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം ഓഗസ്റ്റ് 14-ന് തിയറ്ററുകളിലെത്തുന്ന സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം വിശ്വനാഥ് & സൺസുമായുള്ള ബോക്സ് ഓഫീസ് ഏറ്റുമുട്ടൽ ഒഴിവാക്കാനും നിർമാതാക്കൾ ആഗ്രഹിക്കുന്നു. റിലീസ് മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരപശ്ചാത്തലത്തിൽ അയൽക്കാരായ രണ്ടുപേർ തമ്മിലുള്ള പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ഫീൽ-ഗുഡ് റൊമാന്റിക് ഡ്രാമയാണ് ഹായ്. പ്രശസ്ത ഗാനരചയിതാവും ലോകേഷ് കനകരാജിന്റെ മുൻ സഹസംവിധായകനുമായ വിഷ്ണു എടവന്റെ ആദ്യ സംവിധാന സംരംഭമാണ് നയൻസ്-കവിൻ ചിത്രം.
ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ, ആദിത്യ കതിർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജെൻ മാർട്ടിൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. നയൻതാര - വിഗ്നേഷ് ശിവൻ ജോഡിയുടെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.
Movies
തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകരുടെ ഹോറർ-കോമഡി ബ്രാൻഡ് കാഞ്ചനയുടെ നാലാം ഭാഗത്തെക്കുറിച്ചുള്ള പുതിയ വിശേഷമാണ് കോളിവുഡിൽനിന്നു പുറത്തുവരുന്നത്.
ആദ്യഭാഗത്തിൽ നായികയായെത്തിയ റായ് ലക്ഷ്മി വീണ്ടും രാഘവ ലോറൻസിനൊപ്പം ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംവിധായകനും നടനുമായ രാഘവ ലോറൻസിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ട് റായ് ലക്ഷ്മി തന്നെയാണു ചർച്ചകൾക്കു തുടക്കമിട്ടത്- വളരെക്കാലത്തിനുശേഷം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളെ കണ്ടുമുട്ടി. ഉടൻ തന്നെ ഞങ്ങൾ ഒരുമിച്ചെത്തും... എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
2011-ൽ തിയേറ്ററുകളെ ഇളക്കിമറിച്ച കാഞ്ചനയുടെ വൻ വിജയത്തിനുശേഷം വർഷങ്ങൾക്കു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചുള്ള ചിത്രം കണ്ടതോടെ, ഇത് കാഞ്ചന 4-ലേക്കുള്ള സൂചനയാണെന്നാണ് പ്രേക്ഷകരുടെ ഉറച്ച നിഗമനം.
കാഞ്ചന 4- പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നും അണിയറപ്രവർത്തകരെയും മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. റായ് ലക്ഷ്മി ചിത്രത്തിന്റെ ഭാഗമാകുമോ എന്നതിൽ അണിയറപ്രവർത്തകരുടെ പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും, ഹൊറർ കോമഡികളുടെ രാജാവായ രാഘവ ലോറൻസും റായ് ലക്ഷ്മിയും വീണ്ടും കൈകോർക്കുന്നുവെന്ന സൂചന തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകർക്കിടയിൽ വലിയ ആവേശമായിട്ടുണ്ട്.
Movies
സിനിമകൾ പരാജയപ്പെട്ടതിനെക്കുറിച്ചും അതിൽ നിന്നും ഉൾക്കൊണ്ട പാഠത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ സൂര്യ. ചിലത് നമ്മൾ പ്രതീക്ഷിച്ച വിജയത്തിലേയ്ക്കെത്തില്ലെന്നും അതിനാൽ വർഷം പിന്നിട്ടിട്ടും സിനിമയിലെ എല്ലാം ഇപ്പോഴും പഠിച്ചുവെന്ന് പറയാനാകില്ലെന്നും സൂര്യ പറയുന്നു. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സൂര്യയുടെ പ്രതികരണം.
‘‘അതേ ആത്മവിശ്വാസത്തോടെയും വിശ്വാസത്തോടെയും ഏകദേശം 200 ദിവസം, അരവർഷത്തോളം ഒരു സിനിമയ്ക്കായി ജോലി ചെയ്യും. പക്ഷേ അത് പൂർണമായും പരാജയപ്പെടാം. അതേസമയം വെറും 45 ദിവസത്തിൽ ചിത്രീകരണം തീർത്ത മറ്റൊരു സിനിമ ആ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററാകാം. അതുകൊണ്ടാണ് ഇനിയും ഒരുപാട് പഠിക്കാനും ചിലത് മറക്കാനും ബാക്കിയുണ്ടെന്ന് തോന്നുന്നത്. 30 വർഷം കഴിഞ്ഞെങ്കിലും എല്ലാം പഠിച്ചുവെന്ന് എനിക്ക് പറയാനാകില്ല,
‘കറുപ്പ്’ സിനിമയുടെ സാമ്പത്തിക പ്രശ്നത്തിന്റെ എല്ലാ ബാധ്യതയും അവസാന നിമിഷം എന്റെ തലയിലാണ് വന്നു വീണത്. അതിനായി വീണ്ടും ലോൺ എടുക്കുക എന്നതു മാത്രമായിരുന്നു പോംവഴി. അവസാന നിമിഷം ഈ അധിക കടമെടുക്കലിന്റെ വലിയൊരു ഉത്തരവാദിത്തം എന്റെ തലയിലായി. പക്ഷേ, ജോ എന്നെ പൂർണമായി വിശ്വസിക്കുകയും ആ വായ്പകൾ എടുക്കാൻ എന്നെ അനുവദിക്കുകയും ചെയ്തു.
ഇനി കാര്യങ്ങൾ എന്തെങ്കിലും തെറ്റിയാൽ തന്നെയും, ഒരു കുടുംബമെന്ന നിലയിൽ അതിനെ അതിജീവിച്ച് ആ സാഹചര്യത്തെ നേരിടാമെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. ചിലപ്പോഴൊക്കെ ഈ ഇൻഡസ്ട്രിയിൽ, നിങ്ങൾ എത്രകാലമായി ഇവിടെയുണ്ടെന്നു പറഞ്ഞാലും ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിനും അപ്പുറത്തേക്ക് പോകും. അങ്ങനെയുള്ള സമയത്ത്, ഈ ഘട്ടം നമ്മൾ മറികടക്കുമെന്നും ഈ കടങ്ങൾ വീട്ടിതീർക്കാൻ സാധിക്കുമെന്നുമുള്ള കേവലമൊരു വിശ്വാസം മാത്രമാണ് കൈമുതൽ.
എന്നെ സംബന്ധിച്ച് അതൊരു വലിയ ചുവടുവെയ്പ്പായിരുന്നു. പക്ഷേ, ആ വിശ്വാസവും അവളുടെ ആത്മബോധവും കാരണമാണ് ഞങ്ങൾക്ക് അത് ഒന്നിച്ചു ചെയ്യാൻ സാധിച്ചത്. പ്രത്യാഘാതം എത്ര ചെറുതായാലും വലുതായാലും, അത് നേരിടേണ്ടി വരുന്നത് ഞങ്ങളുടെ കുടുംബമായിരുന്നു.
ബാലാജി രണ്ടു വർഷത്തിലേറെയാണ് ഈ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചത്. ധാരാളം ആളുകൾ ഈ ചിത്രത്തെ ആശ്രയിച്ചും, ഇതിന്റെ ശരിയായ റിലീസിനായി കാത്തിരിക്കുയുമായിരുന്നു. അതൊരു കൂട്ടായ പരിശ്രമമായിരുന്നു. ധനകാര്യങ്ങൾ കൈകാര്യം ചെയ്തവർ പോലും വളരെ സഹകരണത്തോടെയാണ് പെരുമാറിയത്. ‘ശരി, നമ്മൾ 25% അല്ലെങ്കിൽ 30% തിരിച്ചെടുക്കാം, സിനിമ റിലീസ് ചെയ്യാൻ അനുമതി നൽകാം’ എന്ന് പറഞ്ഞ് കാത്തിരിക്കാൻ അവർ തയാറായി.
തിയറ്റർ ഉടമകളും ഫിനാൻസിയേഴ്സും ഉൾപ്പെടെ എല്ലാവരും ഒന്നിച്ചു നിന്നതുകൊണ്ടാണ് ആ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചത്. ഒരിക്കൽക്കൂടി പറയട്ടെ, ഇതൊരു മികച്ച കാര്യമായിരുന്നു.’’സൂര്യ പറഞ്ഞു.
Movies
ഗുഡ് ബാഡ് അഗ്ലിക്കുശേഷം അജിത്തും സംവിധായകൻ ആദിക് രവിചന്ദ്രനും ഒരുമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഡെയർ ഡെവിൾ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി. ബ്രേവ് ഹാർട്ട്സിന്റെ ബാനറിൽ അജിത്തിന്റെ ശാലിനി അജിത്ത് കുമാർ ആണ് നിർമാണം.
34 വർഷത്തെ സിനിമാജീവിതത്തിൽ ഇതാദ്യമായാണ് അജിത്ത് കുമാർ നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആദിക് രവിചന്ദ്രൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു.
ചിത്രീകരണം ഉടൻ ആരംഭിക്കും. തൂത്തുക്കുടി പശ്ചാത്തലമാക്കിയുള്ള ഒരു റൂറല് ഡ്രാമയിലായിരിക്കും ചിത്രമെന്ന റിപ്പോർട്ടുകൾ ഉണ്ട്.
ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നത് കാരണം അജിത് സിനിമകൾ ഏറ്റെടുക്കാൻ നിർമാതാക്കൾ തയാറാകുന്നില്ല എന്ന പ്രമുഖ ഫിനാൻസിയറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ തമിഴകത്ത് ചർച്ചയായിരുന്നു. ഏകദേശം 110 മുതല് 120 കോടി വരെയാണ് അജിത്തിന്റെ പ്രതിഫലം.
Movies
തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകരുടെ ഹോറർ-കോമഡി ബ്രാൻഡ് കാഞ്ചനയുടെ നാലാം ഭാഗത്തെക്കുറിച്ചുള്ള പുതിയ വിശേഷമാണ് കോളിവുഡിൽനിന്നു പുറത്തുവരുന്നത്. ആദ്യഭാഗത്തിൽ നായികയായെത്തിയ റായ് ലക്ഷ്മി വീണ്ടും രാഘവ ലോറൻസിനൊപ്പം ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സംവിധായകനും നടനുമായ രാഘവ ലോറൻസിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ട് റായ് ലക്ഷ്മി തന്നെയാണു ചർച്ചകൾക്കു തുടക്കമിട്ടത്-
വളരെക്കാലത്തിനുശേഷം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളെ കണ്ടുമുട്ടി. ഉടൻ തന്നെ ഞങ്ങൾ ഒരുമിച്ചെത്തും... എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. 2011-ൽ തിയേറ്ററുകളെ ഇളക്കിമറിച്ച കാഞ്ചനയുടെ വൻ വിജയത്തിനുശേഷം വർഷങ്ങൾക്കു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചുള്ള ചിത്രം കണ്ടതോടെ, ഇത് കാഞ്ചന 4-ലേക്കുള്ള സൂചനയാണെന്നാണ് പ്രേക്ഷകരുടെ ഉറച്ച നിഗമനം.
കാഞ്ചന 4- പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നും അണിയറപ്രവർത്തകരെയും മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. റായ് ലക്ഷ്മി ചിത്രത്തിന്റെ ഭാഗമാകുമോ എന്നതിൽ അണിയറപ്രവർത്തകരുടെ പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും, ഹൊറർ കോമഡികളുടെ രാജാവായ രാഘവ ലോറൻസും റായ് ലക്ഷ്മിയും വീണ്ടും കൈകോർക്കുന്നുവെന്ന സൂചന തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകർക്കിടയിൽ വലിയ ആവേശമായിട്ടുണ്ട്.
Movies
കവിനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന "ഹായ്' ഓഗസ്റ്റ് 14-ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം വലിയരീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ പ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഷ്ണു ഇടവൻ. ഗാനരചയിതാവായ വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹായ്.
പ്രണയജോഡികളായ കവിനും നയൻതാരയും തമ്മിലുള്ള വലിയ പ്രായവ്യത്യാസം പ്രമേയമാക്കുന്നുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും, പ്രായ വ്യത്യാസം കേന്ദ്രബിന്ദുവാക്കാൻ പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി:
കാസ്റ്റിംഗിലെ പരമ്പരാഗതരീതികൾ പൊളിച്ചെഴുതാനാണ് ആഗ്രഹിച്ചത്. ലളിതവും പ്രേക്ഷകർക്ക് പെട്ടെന്ന് കണക്റ്റ് ആകുന്നതുമായ കുടുംബ ചിത്രമാണിത്. ഈ കഥയിൽ ഒരു ചെറിയ റിസ്ക് ഫാക്ടർ കൊണ്ടുവരാൻ ആഗ്രഹിച്ചപ്പോഴാണ് ഈ രണ്ടു താരങ്ങളെയും ഒന്നിച്ചെത്തിക്കുക എന്ന ആശയമുദിച്ചത്.
രജനികാന്ത്, മോഹൻലാൽ, ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം പ്രായപരിധികളെ മറികടന്ന് മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാരയ്ക്കും ആ നിലവാരത്തിലുള്ള സ്വീകാര്യതയുണ്ട്. പുരുഷതാരങ്ങൾക്കു നൽകുന്ന അതേ പരിഗണനയും സ്വാതന്ത്ര്യവും എന്തുകൊണ്ട് സ്ത്രീ താരങ്ങൾക്കും നൽകിക്കൂടാ? ആ ചിന്തയാണ് ഈ കാസ്റ്റിംഗിലേക്ക് നയിച്ചത്- സംവിധായകൻ പറഞ്ഞു.
നയൻതാര-വിഗ്നേഷ് ശിവന്റെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി. ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
Movies
ആര്. മാധവനെ നായകനാക്കി കൃഷ്ണകുമാര് രാമകുമാര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജി.ഡി.എന് ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിൽ. പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയന്, കനിഹ, ഷീല, കരുണാകരന്, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേന്, ജോണി വിജയ്, ജന്സണ് ദിവാകര്, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു.
വര്ഗീസ് മൂലന്, വിജയ് മൂലന്, ആര്. മാധവന്, സരിത മാധവന് എന്നിവരാണു നിര്മാണം. സംഗീതം ഗോവിന്ദ് വസന്ത. പിആര്ഒ പി.ശിവപ്രസാദ്.
Movies
നടൻ ധനുഷും രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നവെന്ന അഭ്യൂഹം ശക്തമാകുന്നു. താരത്തിന്റെ പുതിയ പ്രസംഗമാണ് ഇതിനുള്ള സൂചനകൾ നൽകിയത്. രായൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നിരുന്നു. പിന്നാലെയാണ് ഇതിന് മറുപടിയുമായെത്തിയ പ്രംസഗത്തിൽ ധനുഷ് പലകാര്യങ്ങളും പറഞ്ഞത്.
രായനേക്കാൾ യോഗ്യതയുള്ള മറ്റു ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്ന ചില ആരാധകരുടെയും പ്രേക്ഷകരുടെയും അഭിപ്രായങ്ങളെയും നിരാശകളെയും താൻ പൂർണമായും ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘‘ഇപ്പോൾ അടുത്തിടെ രായൻ സിനിമയ്ക്ക് ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ആ വർഷം ഈ സിനിമയേക്കാൾ യോഗ്യതയുള്ള പല ചിത്രങ്ങളും തീർച്ചയായും ഉണ്ടായിരുന്നു. ആ സിനിമകളുടെ ആരാധകർ അതിലുള്ള തങ്ങളുടെ നിരാശയും എതിർപ്പും പ്രകടിപ്പിച്ചു. അതിനെ ഞാൻ പൂർണമായും മാനിക്കുന്നു, തീർച്ചയായും ബഹുമാനിക്കുന്നു. ‘അത് ഒരു കനാകാലം’ റിലീസായ സമയം... അന്ന് ഞാൻ വളരെ ചെറിയൊരു പയ്യനാണ്. തീർച്ചയായും ഈ സിനിമയ്ക്ക് എനിക്ക് ദേശീയ അവാർഡ് ലഭിക്കുമെന്ന് പലരും പറഞ്ഞു.
ചെറിയ പയ്യനായതുകൊണ്ട് ഞാനും വലിയ ആഗ്രഹത്തോടെ കാത്തിരുന്നു, പക്ഷേ എനിക്ക് ലഭിച്ചില്ല. അതിനുശേഷം പുതുപ്പേട്ടൈ, ഇതിന് ഉറപ്പായും ദേശീയ അവാർഡ് കിട്ടുമെന്ന് എല്ലാവരും പറഞ്ഞു, നിങ്ങളും പറഞ്ഞു. പക്ഷെ അപ്പോഴും കിട്ടിയില്ല.
അതിനുശേഷം 'മൂന്ന്' (3), 'മയക്കം എന്നെ', 'മരിയാൻ', 'രാഞ്ജന', 'വടചെന്നൈ', 'കർണൻ', ഇത്രയും സിനിമകൾക്ക് ദേശീയ അവാർഡ് ലഭിക്കുമെന്ന് ഒരുപാട് പേർ സംസാരിച്ചു, ചർച്ച ചെയ്തു. പക്ഷേ കിട്ടിയില്ല, അതിനുള്ള സമയം ആയിരുന്നില്ല. ചില കാര്യങ്ങൾ നമ്മൾ എത്രതന്നെ പരിശ്രമിച്ചാലും സ്വന്തമാക്കാൻ കഴിയില്ല. അത് താനേ സംഭവിക്കണം, നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
ഇത്തവണ എന്തുകൊണ്ട് അത് സംഭവിച്ചു, എന്തുകൊണ്ട് ലഭിച്ചു? ആ സിനിമ എങ്ങനെയുമാകട്ടെ, പക്ഷേ ആ സിനിമയ്ക്ക് വേണ്ടിയുള്ള ഞങ്ങളുടെ അധ്വാനം സത്യസന്ധമായ അധ്വാനമായിരുന്നു. ഒരു തമിഴൻ എന്ന നിലയിൽ എനിക്ക് ഇനിയും രണ്ട് ദേശീയ അവാർഡുകൾ കൂടി ലഭിച്ചിട്ടുണ്ട്. അതിനെ തട്ടിത്തെറിപ്പിക്കരുത്, തട്ടി പ്രോത്സാഹിപ്പിക്കൂ.
‘എന്തിനാണ് ഈ സിനിമയ്ക്കൊക്കെ ദേശീയ അവാർഡ് കിട്ടിയത്’ എന്ന് സംസാരിക്കുന്ന ഇത്രയും പേരിൽ ഒരു 10 ശതമാനം എങ്കിലും, ‘ഇത്രയും നല്ല സിനിമകൾ ചെയ്തിട്ടും ഇവന് എന്തുകൊണ്ട് ദേശീയ അവാർഡ് കിട്ടിയില്ല’ എന്ന് സംസാരിച്ചിരുന്നെങ്കിൽ... ഇത്തരം സമയങ്ങളിൽ നമുക്ക് ചെറിയൊരു വിഷമമുണ്ടാകും. ഇങ്ങനെയുള്ള വെല്ലുവിളികളെ നമ്മൾ എങ്ങനെ നേരിടും? എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഓർക്കുമ്പോൾ മനസ്സ് അല്പം തളർന്നുപോകും. ആ സമയത്തൊക്കെ നമ്മൾ ചുറ്റുമുള്ളവരിൽ നിന്ന് തന്നെ പ്രചോദനം കണ്ടെത്തണം.
ഇപ്പോൾ നമുക്കൊക്കെ നമ്മുടെ വീട്ടിൽ തന്നെ ഇൻസ്പിറേഷൻ ഉണ്ട്. എന്റെ മകൻ ലിംഗ ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ അവന്റെ കൂടെ ഇരുന്ന് വിഡിയോ ഗെയിം കളിക്കുമായിരുന്നു. രണ്ട് ഗെയിം ഞാൻ ജയിക്കും, ഒരു ഗെയിം അവനെ ജയിക്കാൻ വിട്ടുകൊടുക്കും. അങ്ങനെ കുറച്ചുനാൾ പോയി. ഒരു ദിവസം ഞാൻ വിചാരിച്ചു, ‘ഇന്ന് കളിയിലുടനീളം ഞാൻ തന്നെ ജയിക്കും, അവൻ എന്താണ് ചെയ്യുന്നതെന്ന് നോക്കാം.’ അന്ന് ദിവസം മുഴുവൻ ഞാൻ ജയിച്ചുകൊണ്ടേയിരുന്നു, അവൻ തോറ്റുകൊണ്ടുമിരുന്നു. ഒരു ഘട്ടത്തിൽ എനിക്ക് ക്ഷീണമായി.
ഞാൻ പതുക്കെ എഴുന്നേറ്റ് ‘മതിപ്പാ, ബാക്കി നാളെ കളിക്കാം’ എന്ന് പറഞ്ഞു. ഉടനെ അവൻ ‘എവിടെ എഴുന്നേൽക്കുന്നു? അവിടെ ഇരിക്ക്’ എന്ന് പറഞ്ഞു. ‘എന്താ?’ എന്ന് ഞാൻ ചോദിച്ചപ്പോൾ, "ഞാൻ ഇതുവരെ ജയിച്ചില്ലല്ലോ!" എന്നായിരുന്നു അവന്റെ മറുപടി.
അത് കണ്ടപ്പോൾ എനിക്ക് മനസിലായി, എത്ര പ്രശ്നങ്ങൾ വന്നാലും എന്തൊക്കെ തടസ്സങ്ങൾ നമ്മളെ ബാധിച്ചാലും ജയിക്കുന്നത് വരെ പോരാടി നോക്കണം എന്ന് ഞാൻ അവനിൽ നിന്നാണ് പഠിച്ചത്!
നമ്മുടെ തല അജിത്ത് സർ പറഞ്ഞതുപോലെയാണ്: ‘നീ തോറ്റു എന്ന് നീ തന്നെ സമ്മതിക്കാത്തിടത്തോളം കാലം നിന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല!’ ഇവിടെ ഇത്രയും പേർ ഒത്തുചേർന്നിരിക്കുകയാണ്. ഇത്രയധികം ആളുകൾക്ക് ഒരിടത്ത് ഒത്തുകൂടാൻ കഴിയുന്നുണ്ടല്ലോ, ആ ഐക്യത്തിന് ഒരു ശക്തിയുണ്ട്. ആ ശക്തിയെ നിങ്ങൾ പോസിറ്റീവായ വഴിയിൽ ഉപയോഗിക്കണം. ആ പവറിന് നിങ്ങൾ ഒരു നല്ല ലക്ഷ്യം നൽകണം. വെറുതെ കണ്ടുമുട്ടി, ഫോട്ടോ എടുത്തു, ഓഡിയോ ലോഞ്ച് കണ്ടു, ജന്മദിനത്തിന് കണ്ടു എന്ന് പറഞ്ഞു നിർത്തിപ്പോകാതെ, നിങ്ങളെല്ലാവരും ചേർന്ന് ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യണം.
നിങ്ങളുടെ നാടുകളിൽ, നിങ്ങളുടെ അയൽപക്കത്ത് ആർക്കൊക്കെ എന്തൊക്കെ സഹായങ്ങളാണ് വേണ്ടതെന്ന് മനസിലാക്കി നിങ്ങളെല്ലാവരും കൈകോർത്താൽ നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്ക് കഴിയുന്ന നന്മകൾ അവരിലേക്ക് എത്തിക്കണം. നിങ്ങളെ ഓർത്ത് എനിക്ക് ഇനിയും ഒരുപാട് അഭിമാനം തോന്നണം. നിങ്ങൾ അത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇത്രയും പേർ, ഇത്രയും കുടുംബങ്ങൾ ഇവിടെ വന്നിട്ടുണ്ട്. എല്ലാവരും ഉത്തരവാദിത്തത്തോടെ, സുരക്ഷിതരായി വീട്ടിൽ തിരികെയെത്തണം. ബൈക്കിൽ ഫോളോ ചെയ്യരുത്, ഓവർടേക്ക് ചെയ്യരുത്, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കരുത്. "എന്തൊരു നല്ല പിള്ളേരാടാ ഇത്!" എന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയിൽ എനിക്ക് നല്ല പേര് നേടിത്തന്ന് വേണം നിങ്ങൾ മടങ്ങാൻ. ഭംഗിയായി, സമാധാനത്തോടെ സ്വന്തം വീടുകളിലേക്ക്, കുടുംബത്തിലേക്ക് മടങ്ങുക.
ഞങ്ങൾക്ക് സംരക്ഷണം നൽകിയ പൊലീസ് സുഹൃത്തുക്കൾക്കും ബൗൺസർമാർക്കും എന്റെ നന്ദി. ഈ ചടങ്ങ് ഇത്രയും മനോഹരമായി നടക്കാൻ രാപ്പകലില്ലാതെ അധ്വാനിച്ച എല്ലാവർക്കും നന്ദി. കോളജിൽ സ്ഥലം അനുവദിച്ചു തന്ന ഐശ്വര്യ ഗണേഷ് സാറിനും നന്ദി.
നിങ്ങളുടെ പിന്തുണയില്ലാതെ ഇത് നടക്കില്ലായിരുന്നു. അദ്ദേഹം ഇതിനായി പണം ഒന്നും വാങ്ങാതെയാണ് ഇതെല്ലാം ചെയ്തു തന്നത്. ഇവിടെ സേവനം ചെയ്ത ഡോക്ടർമാർക്കും നഴ്സുമാർക്കും എന്റെ നന്ദി. പ്രത്യേകിച്ച് എന്റെ കൺമണി രാജ, സുബ്രഹ്മണ്യം, ശിവ എന്നിവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.
പിന്നെ നിങ്ങൾക്ക് നന്ദി പറയേണ്ടതുണ്ടോ? ഇനിയും ഇനിയും എന്നെ ഓടിച്ചുകൊണ്ടിരിക്കുന്ന നിങ്ങൾക്ക്... എന്റെ നെഞ്ചകം തൊട്ട നന്ദി!.’’ ധനുഷ് പറഞ്ഞു.
Movies
തമിഴ് ചലച്ചിത്രലോകത്തെ ഇതിഹാസ സംവിധായകന് കെ. ബാലചന്ദറിന്റെ 96-ാം ജന്മവാര്ഷികത്തില് അദ്ദേഹവുമായുള്ള ആത്മബന്ധം ഓര്ത്തെടുത്ത് ഉലകനായകന് കമല്ഹാസന്. സോഷ്യല് മീഡിയയിലൂടെയാണ് കമല്ഹാസന് തന്റെ ഗുരുനാഥന് വൈകാരികമായ കുറിപ്പിലൂടെ ആദരമര്പ്പിച്ചത്.
കോളിവുഡിലെ സഞ്ചരിക്കുന്ന സര്വകലാശാലയായിരുന്ന എന്റെ ഗുരു കെ. ബാലചന്ദര് സാറിന്റെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രധാന ശിഷ്യനായിരിക്കുന്നതില് ഞാന് ഏറെ അഭിമാനിക്കുന്നു - കമല്ഹാസന് തന്റെ എക്സ് ഹാന്ഡിലില് കുറിച്ചു. തമിഴ് സിനിമയുടെ വ്യാകരണവും ഭാവുകത്വവും മാറ്റിമറിച്ച വലിയൊരു പ്രതിഭയോടുള്ള ആദരവായിരുന്നു കമലിന്റെ ഓരോ വാക്കുകളിലും നിറഞ്ഞത്.
1973-ല് കെ. ബാലചന്ദര് സംവിധാനം ചെയ്ത അരങ്ങേറ്റം എന്ന ചിത്രത്തിലൂടെയാണ് കമല്ഹാസന് തന്റെ കരിയര് ആരംഭിക്കുന്നത്. തുടര്ന്ന് സൊല്ലത്താന് നിനൈക്കിറേന് (1973), പരുവ കാലം (1974), അവള് ഒരു തുടര്ക്കഥൈ (1974), ഇന്ത്യന് സിനിമയിലെ തന്നെ ക്ലാസിക് ചിത്രവും രജനീകാന്തിന്റെ സിനിമാ അരങ്ങേറ്റത്തിന് വഴിയൊരുക്കുകയും ചെയ്ത അപൂര്വ രാഗങ്ങള് (1975) ഉള്പ്പെടെ മുപ്പതിലധികം വര്ഷങ്ങള് നീണ്ടുനിന്ന കരിയറില് 25-ലധികം പ്രോജക്റ്റുകളിലാണ് ഈ ഗുരു-ശിഷ്യ കൂട്ടുകെട്ട് ഒന്നിച്ച് പ്രവര്ത്തിച്ചത്.
സിനിമയ്ക്കകത്തും പുറത്തും കെ. ബാലചന്ദര് കമല്ഹാസന് വഴികാട്ടിയായിരുന്നു. ബാലചന്ദര് അവസാനമായി കാമറയ്ക്ക് മുന്നിലെത്തിയതും കമല്ഹാസന് ചിത്രത്തിലൂടെയായിരുന്നു എന്നത് ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. 2015-ല് പുറത്തിറങ്ങിയ ഉത്തമവില്ലന് എന്ന ചിത്രത്തില് കമല് ഹാസന് അവതരിപ്പിച്ച മനോരഞ്ജന് എന്ന കഥാപാത്രത്തിന്റെ ഗുരുവായ മാര്ഗദര്ശി എന്ന സംവിധായകനായി ജീവിച്ചു കാണിച്ചാണ് കെ. ബാലചന്ദര് ചലച്ചിത്ര ലോകത്തുനിന്നും വിടപറഞ്ഞത്. തമിഴ് സിനിമയുള്ളിടത്തോളം കാലം ആ മഹാപ്രതിഭയും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും സിനിമാപ്രേമികളുടെ മനസില് മായാതെനില്ക്കുമെന്ന ഓര്മപ്പെടുത്തല് കൂടിയായി മാറി ഈ ജന്മദിനം.
Movies
ലണ്ടനില് നടന്നുകൊണ്ടിരിക്കുന്ന വിംബിള്ഡണ് ടെന്നീസ് ചാമ്പ്യന്ഷിപ്പ് ഗാലറിയില് തിളങ്ങി ദക്ഷിണേന്ത്യന് താരങ്ങളായ കല്യാണി പ്രിയദര്ശനും ശ്രീലീലയും. ടെന്നീസ് കോര്ട്ടിലെ ആവേശപ്പോരാട്ടങ്ങള് കാണാന് ഗ്ലാമറസ് ലുക്കിലെത്തിയ താരസുന്ദരിമാരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കേവലം ആരാധകര് മാത്രമല്ല, വിംബിള്ഡണിന്റെ ഔദ്യോഗിക ഇന്സ്റ്റഗ്രാം പേജും ഇരുവരുടെയും ചിത്രങ്ങള് പ്രത്യേകമായി പങ്കുവച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
Movies
ചലച്ചിത്രാസ്വാദകർക്ക് ആവേശമായി പുത്തൻ ഒടിടി റിലീസ്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങൾ ഒടിടിയിൽ എത്തിയെങ്കിലും മലയാളികൾക്ക് പ്രിയങ്കരമായിമാറുകയാണ്, യുവതാരം ഷെയ്ന് നിഗമിന്റെ ബാള്ട്ടിയും ജയറാം-ഉര്വശി കോമ്പോ വീണ്ടുമൊന്നിക്കുന്ന തമിഴ് ചിത്രം പരിമള ആന്ഡ് കമ്പനിയും.
കബഡി ലഹരിയിൽ ബാള്ട്ടി
കേരള-തമിഴ്നാട് അതിര്ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില് കബഡി കളിയുടെ ആവേശം നിറഞ്ഞ സ്പോര്ട്സ്-ഡ്രാമയാണ് ബാള്ട്ടി. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ചിത്രത്തില് ഷെയ്ന് നിഗമിനൊപ്പം തമിഴ് താരം ശന്തനുവും പ്രധാന വേഷത്തിലെത്തുന്നു.
സംവിധായകരായ അല്ഫോണ്സ് പുത്രന്, സെല്വരാഘവന് എന്നിവര് ചിത്രത്തില് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രീതി അസ്രാണിയാണ് നായിക. ഗ്രാമത്തിലെ പ്രശസ്തമായ പഞ്ചമി റൈഡേഴ്സ് എന്ന കബഡി ടീമിലെ നാല് സുഹൃത്തുക്കളുടെ കഥയാണിത്. എന്നാല് ഗ്യാംഗ് പോരുകളും, പ്രണയവും, അപ്രതീക്ഷിതമായ ചതിയും ഇവരുടെ ജീവിതത്തിലേക്കു കടന്നുവരുമ്പോള് ആത്മമിത്രങ്ങളായ ഇവര് എങ്ങനെ ശത്രുക്കളായി മാറുന്നു എന്നാണ് ചിത്രം പറയുന്നത്. സോണി ലിവ് പ്ലാറ്റ്ഫോമില് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Movies
തെന്നിന്ത്യൻ സിനിമയിൽ അമ്പരപ്പിക്കുന്ന പരീക്ഷണങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് ധനുഷ്. നടനായും സംവിധായകനായും നിർമാതാവായും തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ഇപ്പോൾ തെന്നിന്ത്യയിലാകെ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. DxV എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ മിസ്റ്ററി പ്രോജക്റ്റിന്റെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. നിഗൂഢതകൾ ഒളിപ്പിച്ചുവച്ച പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
സിനിമയുടെ പ്രമേയത്തെക്കുറിച്ചു സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്ന പോസ്റ്റർ. കടലിൽ നടക്കുന്ന ഒരു വമ്പൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററിൽ, ഭൂതകാലത്തിലെ ഭീമാകാരമായ യുദ്ധക്കപ്പലുകൾ ആധുനിക സാങ്കേതികവിദ്യയുടെ കരുത്തായ ഫൈറ്റർ ജെറ്റുകളുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന ദൃശ്യമാണുള്ളത്. ടൈം ട്രാവലോ അതോ സയൻസ് ഫിക്ഷൻ ത്രില്ലറോ ആകാം ചിത്രമെന്ന സൂചന പോസ്റ്റർ നൽകുന്നുണ്ട്. പോസ്റ്ററിനൊപ്പം ധനുഷ് കുറിച്ച, പണിന്തവരെ വിട്ടു വൈപ്പാൻ, പകൈത്തവരെ നാട്ടു വൈപ്പാൻ (അനുകൂലിക്കുന്നവരെ അദ്ദേഹം വെറുതെ വിടും, ശത്രുക്കളെ തകർത്തുകളയും) - എന്ന മാസ് ഡയലോഗ് കൂടിയായപ്പോൾ ആരാധകരുടെ ആവേശം ഇരട്ടിച്ചു.
ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്നതിനെച്ചൊല്ലി കോളിവുഡിൽ വലിയ ചർച്ചകളാണു നടക്കുന്നത്. പോസ്റ്ററിലെ DxV എന്നതിലെ D ധനുഷിനെയും V പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭുവിനെയുമാണ് സൂചിപ്പിക്കുന്നതെന്നാണ് സിനിമാലോകത്തെ പ്രധാന സംസാരം. മുൻപ് ശിവകാർത്തികേയനെ നായകനാക്കി വെങ്കട്ട് പ്രഭു ചെയ്യാനിരുന്ന ടൈം ട്രാവൽ സയൻസ് ഫിക്ഷൻ പ്രോജക്റ്റിലേക്ക് ഒടുവിൽ ധനുഷ് എത്തുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ധനുഷിന്റെ പ്രിയ സംവിധായകൻ വെട്രിമാരൻ തന്നെയാണ് ഈ ചിത്രത്തിനു പിന്നിലെന്നും ചിലർ വാദിക്കുന്നുണ്ട്. സംവിധായകൻ ആരായാലും ഇതൊരു അന്താരാഷ്ട്ര നിലവാരമുള്ള സിനിമാറ്റിക് അനുഭവമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
Movies
തെന്നിന്ത്യൻ താരം രവി മോഹൻ (ജയം രവി) വ്യക്തിപരമായ കാരണങ്ങളാൽ സിനിമയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. സിനിമയിൽനിന്നു മാത്രമല്ല, പൊതുവേദികളിൽനിന്നുപോലും താരം മാറിനിന്നു. എന്നാൽ, കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ജെഎഫ്ഡബ്ല്യു പുരസ്കാര ചടങ്ങിൽ സിനിമയിൽനിന്നു വിട്ടുനിന്നതിൽ ആരാധകരോട് പരസ്യമായി മാപ്പ് ചോദിച്ചിരിക്കുകയാണ് താരം. വേദിയിൽ ഏറെ വികാരാധീനനായാണ് താരം സംസാരിച്ചത്. സിനിമയിൽനിന്ന് താത്കാലികമായി വിട്ടുനിൽക്കുമെന്ന തന്റെ മുൻ പ്രഖ്യാപനം തിരുത്തുകയാണെന്നും ശക്തമായി കാമറയുടെ മുന്നിലേക്കു തിരിച്ചെത്തുമെന്നും ജയം രവി വ്യക്തമാക്കി.
തന്റെ ജീവിതത്തിന്റെ പകുതിയും സിനിമയ്ക്കായി മാറ്റിവച്ചു. കുറച്ചുകാലമായി തുടരുന്ന വിവാഹമോചനക്കേസുകളും വ്യക്തിപരമായ പ്രതിസന്ധികളും കാരണം മാനസികമായി ഏറെ തളർന്ന ഘട്ടത്തിലാണ് സിനിമയിൽനിന്നു മാറിനിൽക്കാൻ താൻ തീരുമാനിച്ചത്. എന്നാൽ, ആ വൈകാരിക തീരുമാനം തന്നെ സ്നേഹിക്കുന്ന ഒട്ടേറെപ്പേരെ വേദനിപ്പിച്ചെന്നും അതിൽ തനിക്കു വലിയ ഖേദമുണ്ടെന്നും താരം തുറന്നുപറഞ്ഞു:
ഇന്നു നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ ഞാൻ മുട്ടുകുത്തി മാപ്പ് ചോദിക്കുന്നു. സിനിമയെയോ, നിങ്ങളെയോ, എന്നെ സ്നേഹിക്കുന്ന ആരാധകരെയോ ഞാൻ ഇനി ഒരിക്കലും ചതിക്കില്ലെന്ന് ഞാൻ വാക്ക് നൽകുന്നു. ഞാൻ തീർച്ചയായും തിരിച്ചുവരും, യഥാർഥത്തിൽ ഞാൻ തിരിച്ചുവന്നുകഴിഞ്ഞു- ജയം രവി പറഞ്ഞു.
താൻ സിനിമ പൂർണമായി ഉപേക്ഷിക്കാൻ ആഗ്രഹിച്ച നിമിഷത്തിൽ കൂടെനിന്നത് സിനിമാ മേഖലയിലെ സഹപ്രവർത്തകരും ആരാധകരുമാണെന്ന് താരം വെളിപ്പെടുത്തി. സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവിന്റെ ഭാഗമായി വലിയ പ്രോജക്റ്റുകളാണ് രവി മോഹന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന ആൻ ഓർഡിനറി മാൻ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താരം.
Movies
മുൻ ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ സിനിമയിൽനിന്ന് വിട്ടുനിൽക്കുമെന്ന തീരുമാനത്തിൽ നിന്നും പിൻമാറി നടൻ രവി മോഹൻ.
തന്റെ തീരുമാനം പിൻവലിക്കണമെന്ന് സിനിമംഗത്തുള്ളവർ ആവശ്യപ്പെട്ടുവെന്നും തന്റെ ആ പ്രഖ്യാപനത്തിൽ ദുഃഖിതരായവരോടെല്ലാം ക്ഷമ ചോദിക്കുന്നതായും നടൻ പറഞ്ഞു.
എനിക്ക് ഈ വർഷം 46 വയസ് തികയുകയാണ്. എന്റെ ജീവിതത്തിന്റെ പകുതിയോളം അതായത് 23 വർഷവും ഞാൻ സിനിമയിലാണ് ചെലവഴിച്ചത്. എന്റെ ഒരു ചെറിയ തെറ്റ് നിങ്ങളെയെല്ലാം ഇത്രയധികം വേദനിപ്പിച്ചു എന്നത് നിർഭാഗ്യകരമാണ്.
അന്ന് അല്പം വികാരപരമായി സംസാരിച്ചു. സിനിമാരംഗത്തുനിന്നുള്ളവർ അതിന് ശേഷം എന്നെ സമീപിച്ചു. നിങ്ങൾ എന്തുപറഞ്ഞാലും അംഗീകരിക്കും. എന്നാൽ സിനിമയിൽനിന്ന് മാറി നിൽക്കുകയാണെന്ന് മാത്രം പറയരുത് എന്ന് ആവശ്യപ്പെട്ടു. അവരോടെല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു നടൻ പറഞ്ഞു.
ഇനി ഒരിക്കലും എന്റെ ആരാധകരെ നിരാശരാക്കില്ല. തീർച്ചയായും തിരിച്ചുവരും. നിങ്ങളുടെ സന്തോഷം, ദയ, ഔദാര്യം എന്നിവ ഒരു പൊന്നിയിൻ സെൽവൻ ആയോ കരാട്ടെ ബാബുവായോ ഞാൻ തിരികെ നൽകും. എനിക്ക് ആത്മവിശ്വാസം തന്നവർക്കുമുന്നിൽ നന്ദിയോടെ നമ്രശിരസ്കനാകുന്നു. രവി മോഹൻ കൂട്ടിച്ചേർത്തു.
നിർമാതാവ് സുജാത വിജയകുമാറിന്റെ മകളായ ആർതിയെ 2009-ലാണ് രവി വിവാഹം കഴിച്ചത്. 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024-ൽ ഇവർ പിരിഞ്ഞതായി പ്രഖ്യാപിച്ചു. പിന്നാലെ, ഗായിക കെനീഷ ഫ്രാൻസിസുമായി ചേർത്ത് രവിയുടെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
Movies
ധീരൻ അധികാരം ഒൻട്ര്, തുനിവ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എച്ച്. വിനോദ് പുതിയ റോളിലേക്ക്. ദളപതി വിജയ് നായകനായ ജനനായകൻ റിലീസിന് ഒരുങ്ങുന്ന വേളയിൽ കോളിവുഡിൽനിന്ന് മറ്റൊരു പ്രഖ്യാപനമാണ് പുറത്തുവന്നത്. ഇത്തവണ സംവിധായകനായല്ല, നിർമാതാവായാണ് വിനോദിന്റെ വരവ്. വിനോദ് പുതുതായി ആരംഭിച്ച ആസ്പയർ ഉബുണ്ടു ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊഡക്ഷൻ ബാനറിന്റെ ആദ്യ ചിത്രമായ ആൾമോസ്റ്റ് നല്ലവൻ - പൂജ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. പാഷൻ സ്റ്റുഡിയോസിന്റെ സുധൻ സുന്ദരവും സഹനിർമാതാവാണ്.
ബിഗ് ബോസ് തമിഴ് സീസൺ 5 ജേതാവും നടനുമായ രാജു ജയമോഹൻ ആദ്യമായി കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ നായകനാകുന്നതും രാജു തന്നെയാണ്. ഡിജിറ്റൽ യുഗത്തിൽ മനുഷ്യന്റെ നന്മയും തിന്മയും കലർന്ന സ്വഭാവങ്ങളെ ഡാർക്ക് കോമഡിയിലൂടെ അവതരിപ്പിക്കുന്ന ഫാമിലി എന്റർടെയ്നർ ആയിരിക്കും ചിത്രം.
സാർപട്ട പരമ്പര, രായൻ, അടുത്തിടെ പുറത്തിറങ്ങിയ മലയാളചിത്രം കാട്ടാളൻ എന്നിവയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ തെന്നിന്ത്യൻ താരം ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. ഇന്ത്യൻ സിനിമയിലെ മുതിർന്ന താരം സത്യരാജ് ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇമ്മൻ അണ്ണാച്ചി, താമരൈ സെൽവി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ.
Movies
കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ, ബേബിമോളായി വന്ന് മലയാളികളുടെ മനം കവർന്ന യുവതാരമാണ് അന്ന ബെൻ. തുടർന്ന് ഹെലൻ, കപ്പേള, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട് തെലുങ്കിലും തമിഴിലും മികച്ച പ്രോജക്ടുകൾ. കൊട്ടുക്കാളി (2024) യിലുടെ തമിഴകത്തും താരം ചുവടുറപ്പിച്ചു. കണ്ണുകൾ കൊണ്ട് സംസാരിച്ച കൊട്ടുക്കാളിയിലെ ആ പെൺകുട്ടിയിൽ നിന്നും പുതിയ ചിത്രമായ കോൺ സിറ്റിയിലെ മിത്രയിലേക്ക് എത്തുമ്പോൾ കരിയറിലെ പുതിയ അധ്യായത്തിലേക്കാണ് താരം ചുവടുവയ്ക്കുന്നത്. പക്കാ കോമഡി എന്റർടെയ്നർ ചിത്രമായ കോൺ സിറ്റിയിൽ മുഴുനീളെ കഥാപാത്രമായാണ് താരം എത്തുന്നത്. ആദ്യമായി കോമഡി ചെയ്യുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അന്ന ഒരു ദേശീയ മാധ്യമത്തോടു പങ്കുവച്ചിരുന്നു.
തീവ്രതയുള്ള കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായ കോമഡിയിലേക്കുള്ള മാറ്റമാണ് കോൺ സിറ്റി-എന്ന് അന്ന ബെൻ പറഞ്ഞു. തന്റെ മുൻകാല കഥാപാത്രങ്ങളെല്ലാം ഗൗരവമുള്ളതായിരന്നു. എങ്കിലും അവയുടെ ചിത്രീകരണം താൻ ആസ്വദിച്ചിരുന്നു. കോൺ സിറ്റി തന്റെ കരിയർ തന്നെ മാറ്റുമെന്നും ഇതൊരു പക്കാ ഹ്യൂമർ ചിത്രമാണെന്നും താരം വ്യക്തമാക്കി. ചിത്രത്തിൽ അർജുൻ ദാസിനൊപ്പം വിവിധതരം തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്ന മിത്ര എന്ന കഥാപാത്രമായാണ് അന്ന എത്തുന്നത്. യോഗി ബാബു, വി.ടി.വി ഗണേഷ്, രമേഷ് തിലക്, ഇമ്മൻ അണ്ണാച്ചി, വടിവുക്കരസി തുടങ്ങിയ വൻ കോമഡി നിരയാണ് ചിത്രത്തിലുള്ളത്. ഷൂട്ടിംഗ് സെറ്റിൽ ഇവരുടെ തമാശകൾ കണ്ട് ചിരി അടക്കാൻ താൻ പാടുപെട്ടെന്നും താരം പറഞ്ഞു.
Movies
അപ്രതീക്ഷിതമായിരുന്നു ആ വിയോഗം... തമിഴകത്തിന്റെ നായക സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച, വലിയ ആക്ഷൻ രംഗങ്ങളോ അമാനുഷിക പരിവേഷങ്ങളോ ഇല്ലാതെ, കണ്ണട ധരിച്ച സാധാരണക്കാരനായ ഒരു നായകൻ, കെ. ഭാഗ്യരാജ് ഇനി നമ്മോടൊപ്പമില്ല. അദ്ദേഹത്തെ ദൃശ്യഭാഷയുടെ ഹരിശ്രീ എഴുതിച്ച ഗുരുനാഥൻ ഭാരതിരാജയുടെ മരണത്തിനു തൊട്ടുപിന്നാലെ സംഭവിച്ച വിടപറയൽ, അക്ഷരാർഥത്തിൽ എല്ലാവരെയും ഞെട്ടിക്കുന്നതായി. ഇന്നത്തെ ഈറോഡ് ജില്ലയിലെ ഗോപിച്ചെട്ടിപാളയത്തെ നാട്ടുന്പുറത്തു ജനിച്ചുവളർന്ന കൃഷ്ണസാമി ഭാഗ്യരാജ് എന്ന യുവാവ് കോടന്പാക്കത്തെത്തുന്നത് സാധാരണക്കാരുടെ കഥകളുമായാണ്.
സംവിധായകനായും തിരക്കഥാകൃത്തായും നടനായും നിർമാതാവായും ജനസേവകനായും അരനൂറ്റാണ്ടിലേറെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ജീവിതം കഠിനാദ്ധ്വാനത്തിന്റെയും വിജയങ്ങളുടെയും വീഴ്ചകളുടെയും നഷ്ടപ്പെടലുകളുടെയും വീണ്ടെടുക്കലുകളുടെയും മഹായാനമാണ്. ചലച്ചിത്രവിജ്ഞാനകോശമാണ് അദ്ദേഹമെന്ന് ശിഷ്യന്മാർ പറയാറുണ്ട്. അദ്ദേഹത്തിനു വശമില്ലാത്ത സിനിമയിലെ ഒരു മേഖലയും ഉണ്ടായിരുന്നില്ല. ആ സന്പത്താണ് ഭാഗ്യരാജിനെ ഹിറ്റുകളുടെ ചക്രവർത്തിയാക്കി മാറ്റിയത്.
Movies
ഹിറ്റ് മേക്കർ ചിദംബരത്തിന്റെ ‘ബാലൻ ദി ബോയ്’ എന്ന ചിത്രത്തെ പ്രശംസിച്ച് നടി ജ്യോതിക. ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് സിനിമയെയും അതിന്റെ പിന്നണി പ്രവർത്തകരെയും അഭിനന്ദിച്ച് ജ്യോതിക രംഗത്തെത്തിയത്. ഇതൊരു മാസ്റ്റർപീസ് ചിത്രമാണെന്നും തിയറ്ററിൽ ചിത്രം കാണണമെന്നും താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.
ഒരു കുട്ടിയുടെയും അവന്റെ ജീവിത സാഹചര്യങ്ങളുടെയും കഥ പറയുന്ന സിനിമ വൈകാരികമായി ഏറെ സ്പർശിക്കുന്ന ഒന്നാണെന്ന് ജ്യോതിക പറഞ്ഞു. മനുഷ്യബന്ധങ്ങളുടെ ആഴവും ഒരു കുട്ടിയുടെ ലോകവും മനോഹരമായി ദൃശ്യവത്കരിക്കാൻ ചിദംബരത്തിനു സാധിച്ചിട്ടുണ്ട്. സിനിമയുടെ ഓരോ ഫ്രെയിമും കഥാപാത്രങ്ങളുടെ പ്രകടനവും പ്രേക്ഷകരെ സിനിമയോട് കൂടുതൽ അടുപ്പിക്കുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.
കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരത്തിന്റെ പ്രകടനത്തെ ജ്യോതിക പ്രത്യേകം എടുത്തുപറഞ്ഞു. ഇത്രയും സ്വാഭാവികമായ അഭിനയം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും, സിനിമ കഴിഞ്ഞാലും ആ കുട്ടിയുടെ മുഖം മനസിൽനിന്നു മാഞ്ഞുപോകില്ലെന്നും താരം കുറിച്ചു.
തുടർച്ചയായ വിജയങ്ങൾക്കുശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ ദി ബോയ്’ (തമിഴ് പതിപ്പ്) ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് കോളിവുഡ് വിലയിരുത്തുന്നത്. ഇത്തരം സിനിമകൾ ഇൻഡസ്ട്രിക്ക് കരുത്താണെന്ന് പറഞ്ഞാണ് ജ്യോതിക തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Movies
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ "വാരണാസി'യുടെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിലെ ഒരു ഷോട്ടിനായി തൊണ്ണൂറിലധികം ടേക്കുകൾ എടുക്കേണ്ടി വന്നതായി പൃഥ്വിരാജ് വെളിപ്പെടുത്തി. ഒരു സിനിമാ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രാജമൗലിയുടെ മേക്കിംഗ് ശൈലിയെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.
താനും മഹേഷ് ബാബുവും ഉൾപ്പെട്ട ഒരു സീൻ പുലർച്ചെ മുതലാണ് ചിത്രീകരിക്കാൻ തുടങ്ങിയത്. ഏതാണ്ട് 90-ലേറെ ടേക്കുകൾ വരെ അതിനായി വേണ്ടി വന്നു. വൈകുന്നേരം ഏഴുമണി വരെ ചിത്രീകരണം നീണ്ടിട്ടും രാജമൗലി തൃപ്തനായിരുന്നില്ല. ഒടുവിൽ അടുത്ത ദിവസവും ഇതേ ഷോട്ടിനായി തങ്ങൾക്കു വരേണ്ടി വന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു തുറന്നു പറഞ്ഞു.
Movies
തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച് മുഖ്യമന്ത്രി കസേരയിലേക്ക് വിജയ് നടത്തിയ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. കല്ലും മുള്ളും നിറഞ്ഞ കഠിനയാത്രയെ ഏറ്റവും അടുത്തറിഞ്ഞ വ്യക്തിയാണ് അദ്ദേഹത്തിന്റെ അമ്മ ശോഭ ചന്ദ്രശേഖര്. വിജയ്യുടെ അമ്പത്തിരണ്ടാം ജന്മദിനത്തില്, മകന് രാഷ്ട്രീയത്തിലേക്കു ചുവടുവച്ചപ്പോഴുണ്ടായ പ്രതിസന്ധികളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവര് മനസുതുറക്കുകയാണ്.
Movies
മഞ്ഞുമ്മല് ബോയ്സ് എന്ന ഒറ്റച്ചിത്രം കൊണ്ട് ഇന്ത്യന് ചലച്ചിത്രലോകത്തിന്റെശ്രദ്ധാകേന്ദ്രമായി മാറിയ സംവിധായകനാണ് ചിദംബരം. ചിത്രത്തില് കമല് ഹാസന്റെ "ഗുണാ' സിനിമയിലെ "കണ്മണി അന്പോട്' എന്ന ഗാനം ചിദംബരം തന്റെ ചിത്രത്തില് ഉപയോഗിച്ചിരുന്നു. തുടര്ന്ന് ഇളയരാജ നിയമനടപടികള്ക്കൊരുങ്ങിയെങ്കിലും കമല്ഹാസന് അഭിപ്രായമൊന്നും പറഞ്ഞില്ല. ഇപ്പോഴിതാ കമല്ഹാസനുമായുള്ള കൂടിക്കാഴ്ചയ്ക്കിടയില് തനിക്കുണ്ടായ ഒരു അപൂര്വഭാഗ്യത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ചിദംബരം.
കമല്ഹാസന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായ, എന്നാല് പാതിവഴിയില് മുടങ്ങിപ്പോയ "മരുതനായകം' എന്ന ചിത്രത്തിന്റെ റീമാസ്റ്റര് ചെയ്ത 4കെ പതിപ്പ് കമല് ഹാസനൊപ്പം തിയേറ്റര് സ്ക്രീനില് കാണാന് കഴിഞ്ഞെന്നാണ് ചിദംബരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സിനിമാ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം ഈ അനുഭവം പങ്കുവച്ചത്.
ചിത്രത്തിന്റെ ഏകദേശം 10 മിനിറ്റോളം ദൈര്ഘ്യമുള്ള രംഗങ്ങളാണ് കമല് ഹാസനൊപ്പം ചിദംബരം കണ്ടത്. തീര്ത്തും ഗംഭീരമായ അനുഭവമായിരുന്നു അതെന്ന് ചിദംബരം പറഞ്ഞു.
നിലവില് മരുതനായകത്തിന്റെ ദൃശ്യങ്ങള് ഓണ്ലൈനില് ലഭ്യമാണെങ്കിലും, അതിനേക്കാള് കൂടുതല് ഉള്ളടക്കമുള്ളതാണ് പുതിയ പതിപ്പ്. സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് 4കെ പതിപ്പ് എഡിറ്റ് ചെയ്തതെന്നാണ് റിപ്പോര്ട്ട്.
1997-ല് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി മുഖ്യാതിഥിയായി പങ്കെടുത്ത വന് ചടങ്ങിലായിരുന്നു "മരുതനായകം' പ്രഖ്യാപിച്ചത്. പ്രശസ്ത എഴുത്തുകാരന് സുജാതയ്ക്കൊപ്പം കമല് ഹാസന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അക്കാലത്ത് ഇന്ത്യന് സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ (ഏകദേശം 80 കോടി ബജറ്റ്) പ്രോജക്റ്റുകളില് ഒന്നായിരുന്നു ഇത്. എന്നാല് സാമ്പത്തിക പ്രതിസന്ധികള് കാരണം ചിത്രീകരണം പാതിവഴിയില് ഉപേക്ഷിക്കുകയായിരുന്നു.
സമീപകാലത്ത് ഗോവയില് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില് "മരുതനായകം' പുനരുജീവിപ്പിക്കാന് താത്പര്യമുണ്ടെന്ന് കമല്ഹാസന് വ്യക്തമാക്കിയിരുന്നു. നേരത്തെ, സംവിധായകന് ലോകേഷ് കനകരാജും മരുതനായകത്തിന്റെ ദൃശ്യങ്ങള് കമല് ഹാസനൊപ്പം കണ്ട അനുഭവം പങ്കുവച്ചിരുന്നു.
Movies
കോയമ്പത്തൂരിലെ 'കാര' എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിൽ ആരാധകരോട് താരം ധനുഷ് കാണിച്ച പെരുമാറ്റം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
താരത്തെ കാണാനായി എയർപോർട്ട് മുതൽ പരിപാടി നടക്കുന്ന വേദി വരെ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. ചടങ്ങിനിടെ ഒരു ആരാധിക പെട്ടെന്ന് ധനുഷിന് മുന്നിൽ മുട്ടുകുത്തി നിന്ന് കൈകൂപ്പി ആരാധന പ്രകടിപ്പിച്ചു.
ഇതുകണ്ട് വളരെ ശാന്തനായി താരം ആ ആരാധികയെ ഉടൻ തന്നെ എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് അവരോടൊപ്പം നിന്ന് സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, അഭിനന്ദനപ്രവാഹമാണ് എത്തുന്നത്. അതേസമയം, പ്രിയതാരങ്ങളോട് കാണിക്കുന്ന ഇത്തരത്തിലുള്ള അമിതമായ ആരാധനാപ്രകടനങ്ങൾക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
തന്റെ കരിയറിലെ സുപ്രധാന ചിത്രമായ 'പൊല്ലാതവനെ' കുറിച്ചുള്ള ഓർമ്മകളും ധനുഷ് വേദിയിൽ പങ്കുവെച്ചു. തന്റെ ശരീരപ്രകൃതിയെ കളിയാക്കിയിരുന്നവർക്കിടയിൽ ആദ്യമായി സിക്സ് പാക്ക് രൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ലഭിച്ച കയ്യടികൾ നൽകിയ ആത്മവിശ്വാസം താരം ഓർത്തെടുത്തു.
കഠിനമായ സാഹചര്യങ്ങളിലും സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറാൻ താരം യുവതലമുറയോട് പറയുകയും ചെയ്തു.
Movies
വിവാഹമോചനം, നടി തൃഷയുമായുള്ള ബന്ധം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് തെന്നിന്ത്യന് സൂപ്പര്സ്റ്റാറും ടിവികെ തലവനുമായ വിജയ്.
വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളും വിവാഹമോചന വാര്ത്തകളും സോഷ്യല് മീഡിയയില് പുകയുമ്പോള്, പതിവ് ശൈലിയില് ശാന്തനായി, അതേസമയം ഉറച്ചവാക്കുകളുമായി ഇളയദളപതി രംഗത്തെത്തി.
ടിവികെയുടെ വനിതാദിനാഘോഷത്തിലായിരുന്നു ആരാധകരെ ആവേശഭരിതരാക്കിയ പ്രസംഗം. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളില് പ്രതിരോധം തീര്ക്കുന്ന അണികളോടായിരുന്നു വിജയ്യുടെ വൈകാരികമായ പ്രതികരണം.
ചില ചര്ച്ചകള് നടക്കുന്നത് ഞാന് അറിയുന്നുണ്ട്. അതിനുവേണ്ടി നിങ്ങള് വാദിക്കുന്നതും വേദനിക്കുന്നതും കാണുമ്പോള് എനിക്ക് വിഷമമുണ്ട്. അതൊന്നും നിങ്ങള് ശ്രദ്ധിക്കേണ്ടതില്ല.
എന്റെ വ്യക്തിപരമായ കാര്യങ്ങള് ഞാന് നോക്കിക്കൊള്ളാം. നമുക്ക് മുന്നില് ജനങ്ങളുടെ വലിയ പ്രശ്നങ്ങളുണ്ട്, അതില് ശ്രദ്ധിക്കാം. ആത്മവിശ്വാസം കൈവിടരുത്, നല്ലതു മാത്രമേ സംഭവിക്കൂ...' - വിജയ് പറഞ്ഞു.
വിവാഹമോചനത്തെയോ, തൃഷയുമായി ബന്ധപ്പെടുത്തി വരുന്ന ഗോസിപ്പുകളെയോ നേരിട്ട് പരാമര്ശിച്ചില്ലെങ്കിലും തന്നെ വളയുന്ന വിവാദങ്ങള്ക്കുള്ള കൃത്യമായ മറുപടി ആയിരുന്നു വിജയ്യുടെ വാക്കുകള്.
വിജയ് വേദിയില് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും നിയമപോരാട്ടം മുറുകുകയാണ്. ഭാര്യ സംഗീത ചെങ്കല്പേട്ട് കോടതിയില് സമര്പ്പിച്ച ഹര്ജിയിലെ വിവരങ്ങള് പുറത്തുവന്നതും തൃഷയോടൊപ്പം വിവാഹവിരുന്നില് പങ്കെടുത്തതും സമൂഹമാധ്യമങ്ങളില് ചര്ച്ചയായിരുന്നു.
ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ വിജയ്യുടെ വീട്ടില് തുടരാന് അനുവദിക്കണമെന്നാണ് സംഗീതയുടെ പ്രധാന ആവശ്യം. ബ്രിട്ടീഷ് പൗരത്വമുള്ള തനിക്ക് ചെന്നൈയില് മറ്റ് അഭയസ്ഥാനമില്ലെന്ന് അവര് കോടതിയെ അറിയിച്ചു.
സമാധാനപരമായ വേര്പിരിയലിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും കോടതിയെ സമീപിച്ചാല് വീട്ടില്നിന്ന് പുറത്താക്കുമെന്ന് അഭിഭാഷകന് മുഖേന വിജയ് ഭീഷണിപ്പെടുത്തിയതായും സംഗീത ആരോപിക്കുന്നു.
സിനിമയില്നിന്ന് രാഷ്ട്രീയത്തിലേക്കുള്ള വിജയ്യുടെ ചുവടുമാറ്റത്തിനിടയില് ഈ വിവാദങ്ങള് വലിയ തിരിച്ചടിയാകുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. എന്നാല്, തന്റെ വ്യക്തിപരമായ പ്രശ്നങ്ങള് പാര്ട്ടിയെ ബാധിക്കില്ലെന്നാണ് വിജയ് പറയുന്നത്.
Movies
സിനിമാ താരങ്ങളുടെ ലക്ഷ്വറി ആവശ്യങ്ങൾ കാരണം സഹികെട്ടിരിക്കുകയാണ് രാജ്യത്തെ പല നിർമാതാക്കളും ഇവന്റ് മാനേജർമാരും. ഒരു താരത്തെ കൊണ്ടുവന്നാൽ താരത്തിന്റെ പ്രതിഫലം, യാത്രാച്ചെലവ്, താമസ സൗകര്യം എന്നിവയ്ക്കു പുറമെ താരത്തിനൊപ്പം വരുന്ന സ്റ്റാഫുകളുടെയും ചെലവ് വഹിക്കേണ്ട സാഹചര്യമാണിപ്പോൾ.
വലിയ തോതിൽ പണം ചെലവഴിക്കുമ്പോഴും ഈ ചെലവാക്കുന്ന പണം തിരികെയെത്തിക്കാനുള്ള ബോക്സ് ഓഫീസ് മൂല്യം പല താരങ്ങൾക്കുമില്ലെന്നും അഭിപ്രായങ്ങളുണ്ട്.
തെന്നിന്ത്യൻ സിനിമാതാരങ്ങളും ഇതിൽ പിന്നിലല്ല. നടി നയൻതാരയ്ക്കാണ് പലപ്പോഴും ഇക്കാര്യത്തിൽ വിമർശനങ്ങൾ നേരിടേണ്ടി വരാറ്. സൂപ്പർതാര പദവിയുള്ള നായികയാണ് നയൻതാര. വലിയ നിബന്ധനകൾ പലപ്പോഴും നയൻതാരയ്ക്കുണ്ട്. നയൻതാരയുടെ കാരവാനുകളെക്കുറിച്ചുള്ള റിപ്പോർട്ടാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അമ്മയായ ശേഷം അഭിനയിക്കുന്ന സെറ്റുകളിൽ തനിക്ക് രണ്ട് കാരവൻ വേണമെന്ന് നയൻതാരയ്ക്ക് പ്രത്യേക നിബന്ധനയുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. മക്കൾക്കും അവരെ നോക്കുന്ന ആയമാർക്കും വേണ്ടിയാണ് ഒരു കാരവാൻ. ഒരു സിനിമയിൽ ഒപ്പ് വയ്ക്കുമ്പോൾ തന്നെ തനിക്ക് ലഭിക്കുന്ന കാരവനിൽ വേണ്ട സൗകര്യങ്ങളെക്കുറിച്ച് നടി കരാറിൽ വ്യക്തമാക്കുമെന്നാണ് റിപ്പോർട്ട്.
ഏത് ബ്രാൻഡിന്റെ മിനറൽ വാട്ടർ ആണ് വേണ്ടതെന്നു പോലും പരാമർശിക്കും. എല്ലാ വിധ സൗകര്യങ്ങളുമുള്ള വീടു പോലെ തന്നെയുള്ള കാരവനുകളാണ് നയൻതാരയ്ക്കു ലഭിക്കുക.
ബോളിവുഡിൽ നടൻ രൺവീർ സിംഗ്, നടി ദീപിക പദുകോൺ തുടങ്ങിയവരാണ് ഇത്തരം നിബന്ധന കാരണം വിമർശനങ്ങൾ നേരിടുന്നത്.
കൽക്കി, സ്പിരിറ്റ് എന്നീ രണ്ട് സിനിമകളിൽ നിന്ന് ദീപിക പദുകോൺ പുറത്തായിരുന്നു. നടിയുടെ നിബന്ധനകളാണ് ഇതിനു കാരണമായി പറയുന്നത്.
Movies
തമിഴ്നാട്ടിലും ആരാധകരെ കൈയിലെടുക്കാൻ ബേസിൽ ജോസഫ്. വിഘ്നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന രാവഡി എന്ന ചിത്രത്തിലെ ബേസിലിന്റെ ക്യാരക്റ്റർ ഇന്ട്രോ പുറത്തുവന്നു.
ഒരു മുഴുനീള കോളജ് എന്റർടെയ്നർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ക്യാരക്റ്റർ ടീസർ നൽകുന്ന സൂചനകൾ. മാസ് ഗെറ്റപ്പിലാണ് ബേസില് ചിത്രത്തിലെത്തുന്നത്.
ക്യാരക്റ്റർ റിവീൽ വിഡിയോയിൽ ഏറ്റവും ഒടുവിലായാണ് ബേസിലെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ദ്വിഭാഷാ ചിത്രമാണിത്. വിഡിയോയുടെ കമന്റ് ബോക്സ് നിറയെ ബേസിൽ ഫാൻസിന്റേ ബഹളമാണ്.
Movies
ഇൻസ്റ്റഗ്രാം ഫീഡുകളെ ത്രസിപ്പിക്കുന്ന ചിത്രമായിരുന്നു നയൻതാര ഏറ്റവും അവസാനമായി പങ്കുവച്ച പോസ്റ്റ്. നയൻതാരയും തൃഷയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളാണ് അതെങ്കിലും അതിന്റെ പിന്നിലെ കഥകൾ വർഷങ്ങൾ നീണ്ട പിണക്കത്തിന്റെ അവസാനം കൂടിയാണ്.
ഇരുവരും അത്രനല്ല സൗഹൃദത്തിലല്ല എന്നത് കോളിവുഡിലെ സംസാരവിഷയങ്ങളിലൊന്നായിരുന്നു. ഇതിനെല്ലാം മറുപടിയാണ് നയൻതാര നൽകിയിരിക്കുന്നത്. തൃഷയ്ക്കൊപ്പം സൂര്യാസ്തമയം ആസ്വദിക്കുന്ന നയനെ ചിത്രങ്ങളിൽ കാണാം.
നേരിൽ കണ്ടാൽ പോലും മുഖം തിരിക്കുന്ന വിധത്തിലുള്ള ശത്രുക്കളായിരുന്നു ഇവരെന്നാണ് ഇൻഡസ്ട്രിയിൽ നിറഞ്ഞുനിന്നിരുന്ന സംസാരം. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത ഒരു ചിത്രത്തിൽ നയനൊപ്പം തൃഷയെ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തില് നിന്നും അവസാന നിമിഷം തൃഷ പിന്മാറിയിരുന്നു. പിന്നീട് ആ വേഷം സമാന്ത ചെയ്തു.
2000കളുടെ അവസാനത്തിൽ, നയൻതാര- തൃഷ ശത്രുത ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ വിജയ് ടിവിക്ക് നൽകിയ അഭിമുഖത്തിലും തൃഷയുമായി താനത്ര സുഖത്തിൽ അല്ലെന്ന് നയൻതാര പറയാതെ പറയുന്നുണ്ട്.
തൃഷ, ശ്രിയ ശരൺ തുടങ്ങിയ സമപ്രായക്കാരുമായുള്ള സൗഹൃദത്തെക്കുറിച്ച് ചോദിച്ചപ്പോൾ നയൻതാര പറഞ്ഞതിങ്ങനെ ‘‘ഫ്രണ്ട്സ് എന്നത് അലക്ഷ്യമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു വലിയ വാക്കാണ്. ഞാൻ തൃഷയുമായി സൗഹൃദത്തിലല്ല.
Movies
തമന്നയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളില്നിന്ന് അപ്രത്യക്ഷനായതിനെക്കുറിച്ചും വ്യക്തമാക്കി നടൻ വിജയ് വർമ. പ്രണയബന്ധം പൊതു ഇടത്തിലേക്കെത്തിയത് തന്റെ സ്വസ്ഥതയെയും സമാധാനത്തെയും ബാധിച്ചിരുന്നുവെന്നും ആളുകള് പ്രത്യേക കണ്ണിലൂടെ തന്നെ നോക്കാന് തുടങ്ങിയെന്നും വിജയ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
എനിക്ക് അതില് നിന്നൊരു മോചനം വേണ്ടിയിരുന്നു. കുറച്ചധികം സമാധാനവും സ്വസ്ഥതയും വേണമായിരുന്നു. ബഹളങ്ങളില് നിന്നെല്ലാം ഒഴിഞ്ഞുനില്ക്കണമായിരുന്നു. പക്ഷേ ഒന്നും എന്റെ നിയന്ത്രണത്തിലായിരുന്നില്ല. എന്റെ ജീവിതവും ഓരോ തീരുമാനവും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുകയും ചര്ച്ചയാകുകയും ചെയ്തു.
എല്ലാ ദിവസവും ഞാൻ വാര്ത്തകളില് നിറഞ്ഞു. ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായി. പ്രണയം പരസ്യപ്പെടുത്തിയാല് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാന് അപ്പോഴാണു തിരിച്ചറിഞ്ഞത്.
തമന്നയുമായുള്ള പ്രണയകാലത്തിനിടയില് പുതിയ സിനിമകളൊന്നും ലഭിച്ചില്ല. ആളുകള്ക്ക് മറ്റു പലതും ചര്ച്ച ചെയ്യാനായിരുന്നു താത്പര്യം. കരിയറില് അത്തരമൊരു കാലം മുന്പ് വന്നിട്ടില്ല. തന്റെ സ്വകാര്യത പൂര്ണമായും നഷ്ടപ്പെട്ടു. ഇതെന്നെ വല്ലാതെ ഉലച്ചു കളഞ്ഞു- വിജയ് വർമ പറഞ്ഞു.
2023 ലാണ് തമന്നയും വിജയ്യും തമ്മിൽ പ്രണയത്തിലായത്. കുറച്ചുനാളുകള്ക്ക് മുന്പാണ് നടന് വിജയ് വര്മയുമായുണ്ടായിരുന്ന പ്രണയബന്ധം തമന്ന അവസാനിപ്പിച്ചത്. ഇരുവരുടെയും അടുത്ത സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് വര്ഷത്തോളം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയുടെ ചിത്രീകരണത്തിനിടയിലാണ് വിജയ്യും തമന്നയും പ്രണയത്തിലായത്. അതേസമയം നിലവില് ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണ് വിജയ് വർമ എന്നാണു പുറത്തുവരുന്ന പുതിയ വിവരം.
National
ചെന്നൈ: കോളിവുഡിലെ പ്രമുഖ നിർമാതാവ് എവിഎം ശരവണന് എന്ന ശരവണന് സൂര്യമണി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. എവിഎം പ്രൊഡക്ഷന്സിന്റെയും എവിഎം സ്റ്റുഡിയോസിന്റെയും ഉടമയാണ്.
വടപളനി എവിഎം സ്റ്റുഡിയോയിലാണ് പൊതുദർശനം. മകന് എം.എസ്. ഗുഹനും ചലച്ചിത്ര നിർമാതാവാണ്.
എംജിആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ, വിജയ്, സൂര്യ തുടങ്ങിയ സൂപ്പർതാരങ്ങളുടെ സിനിമകൾ എവിഎം ശരവണന് നിർമിച്ചിട്ടുണ്ട്. നാനും ഒരു പെണ്, സംസാരം അത് മിന്സാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരന്, മിന്സാര കനവ്, ലീഡര്, അയന് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള് അദ്ദേഹം നിര്മ്മിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.