Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Elections

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തീ​ക്ഷി​ച്ച വി​ജ​യം കി​ട്ടി​യി​ല്ലെന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍

കോ​​​ഴി​​​ക്കോ​​​ട്: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫി​​​ന് പ്ര​​​തീ​​​ക്ഷി​​​ച്ച വി​​​ജ​​​യം കി​​​ട്ടി​​​യി​​​ല്ലെ​​​ന്ന് ക​​​ണ്‍​വീ​​​ന​​​ര്‍ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍. അ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ജ​​​ന​​​ങ്ങ​​​ളെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വീ​​​ടു​​​ക​​​ളി​​​ല്‍ സ​​​ന്ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ള്‍ ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​രം ആ​​​രും പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ല്ല. തെ​​​റ്റു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചാ​​​ല്‍ അ​​​തു തി​​​രു​​​ത്താ​​​ന്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും. ജ​​​ന​​​ങ്ങ​​​ള്‍ പ​​​റ​​​യു​​​ന്ന നി​​​ല​​​പാ​​​ട് ത​​​ന്നെ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണം കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ അ​​​ജ​​​ണ്ട ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ്. കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ നീ​​​ക്ക​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് എ​​​സ്ഐ​​​ആ​​​ര്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട എ​​​ല്ലാ​​​വ​​​ർ​​​ക്കും വോ​​​ട്ട​​​വ​​​കാ​​​ശം ല​​​ഭി​​​ക്ക​​​ണം. അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട പ​​​ല​​​രും പു​​​റ​​​ത്താ​​​ണ്.

മോ​​​ദി​​​യും പി​​​ണ​​​റാ​​​യി​​​യും ചേ​​​ർ​​​ന്നാ​​​ണ് എ​​​സ്‌​​​ഐ​​​ആ​​​ര്‍ ന​​​ട​​​പ്പാാ​​​ക്കു​​​ന്ന​​​തെ​​​ന്ന തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണം യു​​​ഡി​​​എ​​​ഫ് ന​​​ട​​​ത്തി. വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ പ​​​റ്റി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Kerala

‌‌‌ഇ​നി പാ​ല​ക്കാ​ട് തു​ട​രും: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: ത​നി​ക്ക് പ​റ​യാ​നു​ള്ള​തും ത​നി​ക്കെ​തി​രെ പ​റ​യാ​നു​ള്ള​തും നീ​തി​ന്യാ​യ കോ​ട​തി​യു​ടെ മു​ന്നി​ലു​ണ്ടെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കോ​ട​തി​യി​ൽ പ​റ​യു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. സ​ത്യം ജ​യി​ക്കു​മെ​ന്നും ഇ​നി പാ​ല​ക്കാ​ട് തു​ട​രു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന എം​എ​ൽ​എ 15 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഒ​ളി​വു​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. കു​ന്ന​ത്തൂ​ർ​മേ​ട് ര​ണ്ടാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്ത ശേ​ഷം എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്നു മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​ത്.

എം​എ​ൽ​എ ഓ​ഫീ​സി​ലെ​ത്തി​യ രാ​ഹു​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല. പാ​ർ​ട്ടി ന​ട​പ​ടി​യെ കു​റി​ച്ചും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​നും ഉ​ൾ​പ്പെ​ടെ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ രാ​ഹു​ൽ ത​യാ​റാ​യി​ല്ല.

Kerala

കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ യു​ഡി​എ​ഫ് തി​രി​ച്ചു​വ​രും; ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി  

മ​ല​പ്പു​റം: മ​ല​ബാ​റി​ൽ പോ​ളിം​ഗ് ഊ​ർ​ജി​ത​മാ​യി​രി​ക്കു​മെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ട അ​തേ ട്രെ​ൻ​ഡാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ള്ള​തെ​ന്നും മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ല്ല ആ​വേ​ശ​മു​ണ്ട്. പ​ത്ത് വ​ർ​ഷ​മാ​യി അ​നു​ഭ​വി​ക്കു​ന്ന വി​ഷ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ജ​നം വോ​ട്ടു ചെ​യ്യു​മെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​റി​യി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​വും ജ​നം ഗൗ​ര​വ​ത്തോ​ടെ എ​ടു​ക്കു​മെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ യു​ഡി​എ​ഫ് തി​രി​ച്ചു​വ​രു​മെ​ന്നും ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം പ്ര​തി​ഫ​ലി​ക്കു​മെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പ്; ഏ​ഴ് ജി​ല്ല​ക​ൾ​ക്ക് ഇ​ന്ന് പൊ​തു അ​വ​ധി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ൾ​ക്കാ​ണ് അ​വ​ധി.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​ൾ‌​പ്പെ​ടെ​യാ​ണ് അ​വ​ധി. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വേ​ത​ന​ത്തോ​ടെ​യു​ള്ള അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം ആ​റ് മ​ണി​ക്ക് അ​വ​സാ​നി​ക്കും.

 

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ൽ 6,47,378 വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്

ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് 11ന് ​ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ൽ സ​മ്മ​തി​ദാ​ന​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ ആ​കെ 6,47,378 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.
3,13,049 പു​രു​ഷ വോ​ട്ട​ർ​മാ​രും 3,34,321 സ്ത്രീ ​വോ​ട്ട​ർ​മാ​രും എ​ട്ട് ട്രാ​ൻ​സ്ജ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രു​മാ​ണ് അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.


20 പ്ര​വാ​സി വോ​ട്ട​ർ​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്. ജി​ല്ല​യി​ലെ മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലും 23 ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ആ​കെ 828 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​ക​ളി​ൽ 104 ബൂ​ത്തു​ക​ളും ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 724 ബൂ​ത്തു​ക​ളു​മു​ണ്ട്. 23 ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 450 വാ​ർ​ഡു​ക​ളി​ലേ​ക്കും നാ​ല് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 59 ഡി​വി​ഷ​നു​ക​ളി​ലേ​ക്കും ജി​ല്ലാ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ 17 ഡി​വി​ഷ​നു​ക​ളി​ലേ​ക്കും മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലെ 103 വാ​ർ​ഡു​ക​ളി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.


ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സ​ജ്ജം


ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സ​ജ്ജ​മാ​യി. 828 ബൂ​ത്തു​ക​ളി​ലേ​ക്ക് 3663 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും 1379 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളു​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. റി​സ​ർ​വാ​യി സൂ​ക്ഷി​ക്കു​ന്ന മെ​ഷീ​നു​ക​ളു​ടെ എ​ണ്ണം ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

ക​ൽ​പ്പ​റ്റ ബ്ലോ​ക്കി​ലേ​ക്ക് 280 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും 840 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​മാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ലേ​ക്ക് 210 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും 630 ബാ​ല​റ്റ് യൂ​ണി​റ്റും പ​ന​മ​രം ബ്ലോ​ക്കി​ലേ​ക്ക് 240 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും 720 ബാ​ല​റ്റ് യൂ​ണി​റ്റും സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്കി​ലേ​ക്ക് 200 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും 600 ബാ​ല​റ്റ് യൂ​ണി​റ്റും സ​ജ്ജ​മാ​ക്കി.


ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ 40 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും 40 ബാ​ല​റ്റ് യൂ​ണി​റ്റും ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​ക​ളി​ൽ 50 വീ​തം ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളും ബാ​ല​റ്റ് യൂ​ണി​റ്റു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കും വെ​ള്ള നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ് ലേ​ബ​ലു​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പി​ങ്ക് നി​റ​ത്തി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ആ​കാ​ശ നീ​ല നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ് ലേ​ബ​ലു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 10ന് ​അ​ത​ത് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന രാ​വി​ലെ ഏ​ഴ് മു​ത​ൽ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യും.


ജി​ല്ല​യി​ൽ 189 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വെ​ബ്കാ​സ്റ്റിം​ഗ്
സൗ​ക​ര്യം ഒ​രു​ക്കും


ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ലെ 189 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​റി​യി​ച്ചു. ക​ൽ​പ്പ​റ്റ ബ്ലോ​ക്കി​ൽ 69 ബൂ​ത്തു​ക​ളും പ​ന​മ​രം ബ്ലോ​ക്കി​ൽ 32 ബൂ​ത്തു​ക​ളും ബ​ത്തേ​രി ബ്ലോ​ക്കി​ൽ 25 ബൂ​ത്തു​ക​ളും മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ൽ 63 ബൂ​ത്തു​ക​ളു​മാ​ണ് വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. കെ​ൽ​ട്രോ​ണും അ​ക്ഷ​യ​യും സം​യു​ക്ത​മാ​യാ​ണ് ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് സ​ജ്ജീ​ക​ര​ണം ഒ​രു​ക്കു​ന്ന​ത്.


4ജി ​സി​സി​ടി​വി കാ​മ​റ​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ള​ക്ട​റേ​റ്റ് എ.​പി.​ജെ ഹാ​ളി​ൽ സ​ജ്ജ​മാ​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കും. ഓ​രോ ബൂ​ത്തി​ലെ​യും ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നാ​യി പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചു​മ​ത​ല ന​ൽ​കും. ബൂ​ത്തു​ക​ളി​ൽ അ​ക്ഷ​യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കാ​മ​റ ഓ​പ​റേ​റ്റ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഓ​രോ ബ്ലോ​ക്കു​ക​ളി​ലും ബ്ലോ​ക്ക് ലെ​വ​ൽ കാ​മ​റ ഓ​പ​റേ​റ്റ​ർ​മാ​രു​ടെ ടീം ​പ്ര​വ​ർ​ത്തി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ, തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ൻ, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, കെ​എ​സ്ഇ​ബി, ബി​എ​സ്എ​ൻ​എ​ൽ, ഐ​ടി മി​ഷ​ൻ, അ​ക്ഷ​യ, കെ​ൽ​ട്രോ​ണ്‍, കെ ​ഫോ​ണ്‍ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ളിം​ഗ് ദി​വ​സം ക​ണ്‍​ട്രോ​ൾ റൂ​മി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​മെ​ന്ന് വെ​ബ് കാ​സ്റ്റിം​ഗ് നോ​ഡ​ൽ ഓ​ഫീ​സ​ർ എ​സ്. നി​വേ​ദ് അ​റി​യി​ച്ചു.

 

വി​ള​വെ​ടു​പ്പ് മി​ക​ച്ച​താ​ക്കാ​ൻ മു​ന്ന​ണി​ക​ളു​ടെ നെ​ട്ടോ​ട്ടം


ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ ഇ​ന്ന് സ​മാ​പ​നം. വോ​ട്ട​ർ​മാ​രു​ടെ മ​ന​സ് ഇ​ള​ക്കും​വി​ധം കൊ​ട്ടി​ക്ക​ലാ​ശം കേ​മ​മാ​ക്കു​ന്ന​തി​നു തി​ര​ക്കി​ട്ട നീ​ക്ക​ത്തി​ലാ​ണ് ഇ​ട​തു, വ​ല​ത് മു​ന്ന​ണി​ക​ളും എ​ൻ​ഡി​എ​യും.


ആ​ഴ്ച​ക​ൾ നീ​ണ്ട പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ മൂ​ന്നു മു​ന്ന​ണി​ക​ളും വി​മ​ത​രും സ്വ​ത​ന്ത്ര​രും ചേ​ർ​ന്ന് ഉ​ഴു​തു​മ​റി​ച്ച് പ​രു​വ​ത്തി​ലാ​ക്കി​യ​താ​ണ് വ​യ​നാ​ടി​ന്‍റെ രാ​ഷ്ട്രീ​യ നി​ലം. എ​ല്ലാ കൂ​ട്ട​രും വ​ർ​ധി​ത വീ​ര്യ​ത്തോ​ടെ ന​ട​ത്തി​യ​താ​ണ് വി​ത്തേ​റ്. ജ​ന​സ​മ്മ​തി​യു​ള്ള​വ​രെ​യാ​ണ് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും മു​സ്‌​ലിം ലീ​ഗും സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി​യ​ത്. വി​ള​വ് മി​ക​ച്ച​താ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ.


തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗം കൊ​ഴു​പ്പി​ക്കാ​ൻ ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ളി​ലെ പ്ര​മു​ഖ​ർ ചു​രം ക​യ​റി​യി​രു​ന്നു. യു​ഡി​എ​ഫി​നു​വേ​ണ്ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല, യു​ഡി​എ​ഫ് മു​ൻ സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ, മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എം. ഷാ​ജി, അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി, ഷാ​ഫി ചാ​ലി​യം, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ൻ ക​ല്ലാ​യി, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി.


ജി​ല്ല​യി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​മാ​രാ​യ ടി. ​സി​ദ്ദി​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​വ​രു​ടെ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ശ്ര​മം മാ​റ്റി​വ​ച്ച് വോ​ട്ട​ർ​മാ​രെ കാ​ണാ​നി​റ​ങ്ങി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൽ. പൗ​ലോ​സ്, രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി, എ​ഐ​സി​സി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ​വ​രും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ ത​ല​കു​നി​ക്കാ​ൻ ഇ​ട​വ​ര​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ രം​ഗ​ത്തി​റ​ങ്ങി.


എ​ൽ​ഡി​എ​ഫ് നി​ര​യി​ൽ സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, പി.​കെ. ശ്രീ​മ​തി, കെ.​കെ. ശൈ​ല​ജ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ൻ, സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗ​വും മ​ന്ത്രി​യു​മാ​യ കെ. ​രാ​ജ​ൻ, സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​പി. സു​നീ​ർ എം​പി, എ​ൻ​സി​പി-​എ​സ് അ​ഖി​ലേ​ന്ത്യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​സി. ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ ജി​ല്ല​യി​ലെ​ത്തി സ്ഥാ​നാ​ർ​ഥി​ക​ളി​ലും പ്ര​വ​ർ​ത്ത​ക​രി​ലും ആ​വേ​ശം പ​ക​ർ​ന്നു.


എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ സി.​കെ. ശ​ശീ​ന്ദ്ര​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ത​ന്ത്രം മെ​ന​ഞ്ഞു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ൽ എ​ൻ​ഡി​എ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണം ന​യി​ക്കു​ന്ന​ത്.


വ​യ​നാ​ട്ടി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 17 ഡി​വി​ഷ​നു​ക​ളി​ലും ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 59 ഡി​വി​ഷ​നു​ക​ളി​ലും ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലാ​യി 103 ഡി​വി​ഷ​നു​ക​ളി​ലും 23 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 450 വാ​ർ​ഡു​ക​ളി​ലു​മാ​ണ് വി​ധി​യെ​ഴു​ത്ത്. കോ​ണ്‍​ഗ്ര​സ് 11 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലും 70 മു​നി​സി​പ്പ​ൽ ഡി​വി​ഷ​നു​ക​ളി​ലും 40 ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളി​ലും 310 പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 12 ഡി​വി​ഷ​നു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള സി​പി​എം 357 പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും 45 ബ്ലോ​ക്ക്, 77 മു​നി​സി​പ്പ​ൽ ഡി​വി​ഷ​നു​ക​ളി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ആ​റും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ 31 ഉം ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 19 ഉം ​ഡി​വി​ഷ​നു​ക​ളി​ലും 138 പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 421 പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ ജ​ന​വി​ധി തേ​ടു​ന്ന ബി​ജെ​പി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ഡി​വി​ഷ​നു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലെ 88 ഉം ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 56 ഉം ​ഡി​വി​ഷ​നു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി 47 വാ​ർ​ഡു​ക​ൾ ജി​ല്ല​യി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

 

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾവീ​ടു​ക​ൾ ക​യ​റി പ്ര​ചാ​ര​ണം ന​ട​ത്തി


പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 19 വാ​ർ​ഡു​ക​ളി​ലും യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി.


ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണ പ​രി​പാ​ടി ന​ട​ത്തി​യ​ത്. പെ​രി​ക്ക​ല്ലൂ​രി​ൽ ന​ട​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​കെ. വി​ജ​യ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബീ​ന ജോ​സ്, ആ​ർ. രാ​ജേ​ഷ് കു​മാ​ർ, സാ​ജ​ൻ ക​ടു​പ്പി​ൽ, മ​നോ​ജ് ഉ​തു​പ്പാ​ൻ, സ​ണ്ണി മ​ണ്ഡ​പ​ത്തി​ൽ, ജ​യിം​സ് വ​ട​ക്കേ​ക്ക​ര, മ​നോ​ജ് മാ​ത്യു, ത്രേ​സ്യാ​മ്മ, സു​നി​ൽ പാ​ല​മ​റ്റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി


പു​ൽ​പ്പ​ള്ളി: എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഷാ​ജി, പി.​എ. മു​ഹ​മ്മ​ദ്, ചാ​ർ​ളി കാ​പ്പി​സെ​റ്റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി സൂ​ര്യ​മോ​ൾ, ബ്ലോ​ക്ക് സ്ഥാ​നാ​ർ​ഥി ജോ​ഷി കു​രീ​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

കു​ടും​ബ സം​ഗ​മം ന​ട​ത്തി


പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡു​ക​ളി​ലും യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. പ​ട്ടാ​ണി​ക്കൂ​പ്പി​ൽ ന​ട​ന്ന യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക്ക് മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ഒ​രു​പോ​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​ത് നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​മേ​ഷ് മാ​ന്താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ. അ​സീ​സ്, അ​ഡ്വ.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ, പി.​ആ​ർ. ബി​ജു, മ​നോ​ജ് ക​ടു​പ്പി​ൽ, സാ​ജ​ൻ ക​ടു​പ്പി​ൽ, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ജി​സ്റ മു​നീ​ർ, മു​നീ​ർ ആ​ച്ചി​ക്കു​ള​ത്ത്, ഒ.​ആ​ർ. ര​ഘു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

എ​സ്ഐ​ആ​ർ: 6,04,347 ഫോ​മു​ക​ൾ വി​ത​ര​ണം ചെ​യ്തു


ക​ൽ​പ്പ​റ്റ: തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 6,04,347 വോ​ട്ട​ർ​മാ​ർ​ക്ക് എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​റി​യി​ച്ചു.


തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ബി​എ​ൽ​ഒ, ബി​എ​ൽ​എ യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ര​ണ്ടാ​മ​ത്തെ ജി​ല്ല​യാ​ണ് വ​യ​നാ​ട്. വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ൽ 14,409 വോ​ട്ട​ർ​മാ​ർ ജി​ല്ല​യി​ൽ നി​ന്നും താ​മ​സം മാ​റി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ട്ടി​ക​യി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ പേ​രു​ണ്ടാ​യി​രു​ന്ന 2488 വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​താ​യും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

 

തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം:കു​ന്നൂ​രി​ൽ 3,500 പേ​രെ നീ​ക്കി


ഊ​ട്ടി: കു​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ തീ​വ്ര വോ​ട്ട​ർ​പ്പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ 3,500 വോ​ട്ട​ർ​മാ​രെ നീ​ക്കി.സ്ഥ​ലം​മാ​റി പോ​യ​വ​ർ, മ​രി​ച്ച​വ​ർ, ഇ​ര​ട്ട വോ​ട്ടു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ 11 വ​രെ അ​വ​സ​ര​മു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഒ​ന്ന​ര ഇ​ര​ട്ടി ഡി​എ


കോ​ഴി​ക്കോ​ട്: ഒ​ന്പ​ത്, 11 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കും അ​നു​ബ​ന്ധ ചെ​ല​വു​ക​ള്‍​ക്കും പ​ണം അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണ​മി​ല്ല.


തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മ​റ്റു വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ക്കും പ്ര​ത്യേ​ക അ​ല​വ​ന്‍​സു​ക​ളും ഭ​ക്ഷ​ണ​ബ​ത്ത​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി 41.41 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഭ​ര​ണാ​നു​മ​തി ന​ല്‍​കി. വേ​ണ​മെ​ങ്കി​ല്‍ ഇ​നി​യും തു​ക അ​നു​വ​ദി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന പോ​ലീ​സ്, എ​ക്സൈ​സ്, വി​ജി​ല​ന്‍​സ്, വ​നം​വ​കു​പ്പ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്, മ​റൈ​ന്‍ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന​തി​ന്‍റെ ഒ​ന്ന​ര ഇ​ര​ട്ടി സ്പെ​ഷ​ല്‍ ഡി​എ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.


യ​ഥാ​ര്‍​ഥ ഡ്യൂ​ട്ടി ദി​വ​സ​ങ്ങ​ളോ അ​ല്ലെ​ങ്കി​ല്‍ പ​ര​മാ​വ​ധി എ​ട്ടു ദി​വ​സ​മോ (ഏ​താ​ണോ കു​റ​വ് അ​ത്) ആ​യി​രി​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.


പോ​ളിം​ഗ്, വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ്പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, ഹോം ​ഗാ​ര്‍​ഡു​ക​ള്‍, മ​റ്റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍​ക്ക് പ്ര​തി​ദി​നം 250 രൂ​പ നി​ര​ക്കി​ല്‍ ഭ​ക്ഷ​ണ​ബ​ത്ത അ​നു​വ​ദി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​യ്ക്കാ​യി 2800 ഹോം ​ഗാ​ര്‍​ഡു​ക​ളെ നി​യ​മി​ക്കാ​നും ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി. ഇ​വ​ര്‍​ക്ക് സാ​ധാ​ര​ണ വേ​ത​ന​ത്തി​ന് പു​റ​മെ പോ​ളിം​ഗ് ഡ്യൂ​ട്ടി സം​ബ​ന്ധി​ച്ച ര​ണ്ട് ദി​വ​സ​ത്തേ​ക്ക് 250 രൂ​പ വീ​തം ഭ​ക്ഷ​ണ​ബ​ത്ത​യും ല​ഭി​ക്കും.


ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് മ​തി​യാ​യ വാ​ഹ​ന​ങ്ങ​ള്‍ ഡ്രൈ​വ​ര്‍​മാ​ര്‍ സ​ഹി​തം ല​ഭ്യ​മാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്കെ​ടു​ക്കാം. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 5000 രൂ​പ നി​ര​ക്കി​ല്‍ 2140 വീ​ഡി​യോ കാ​മ​റ​ക​ള്‍ വാ​ട​ക​യ്ക്കെ​ടു​ക്കാ​നും അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; പോ​ളിം​ഗ് സാ​മ​ഗ്രി വി​ത​ര​ണം ഇ​ന്ന് മു​ത​ൽ, 480 പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: നാ​ളെ ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട പോ​ളിം​ഗി​നു​ള്ള സാ​മ​ഗ്രി​ക​ള്‍ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വി​ത​ര​ണം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ ഏ​ഴു ജി​ല്ല​ക​ളി​ലാ​ണ് നാ​ളെ ജ​നം വി​ധി​യെ​ഴു​തു​ന്ന​ത്.

രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു മ​ണി​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് സ​മ​യം. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി പോ​ളിം​ഗി​ന് 1.80 ല​ക്ഷം ഉ​ദ്യോ​ഗ​സ്ഥ​രെ​യും 70,000 പോ​ലീ​സു​കാ​രെ​യു​മാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 480 പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളു​ണ്ടെ​ന്നാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ണ​ക്ക്. ഇ​വി​ടെ പ്ര​ത്യേ​ക പോ​ലീ​സ് സു​ര​ക്ഷ​യും വെ​ബ് കാ​സ്റ്റിം​ഗും വീ​ഡി​യോ​ഗ്ര​ഫി​യും ഉ​ണ്ടാ​കും.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും ഉ​ള്‍​പ്പ​ടെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 11,168 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ്. 36,630 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 1.32 കോ​ടി​യ​ല​ധി​കം വോ​ട്ട​ര്‍​മാ​ര്‍​ക്കാ​യി 15432 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ണ്ട്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; പ്രി​ന്‍റിം​ഗ് പ്ര​സു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന, നി​രോ​ധി​ത വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ സ്പെ​ഷ​ൽ സ്ക്വാ​ഡ് പ്രി​ന്‍റിം​ഗ് പ്ര​സു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യാണ് പ്രസുകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പ്രി​ന്‍റിം​ഗി​നാ​യി എ​ത്തി​ച്ച 220 മീ​റ്റ​ർ നി​രോ​ധി​ത വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ കോ​ർ​പ​റേ​ഷ​ന് കൈ​മാ​റു​ക​യും 10,000 രൂ​പ വീ​തം പി​ഴ ചു​മ​ത്താ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​രോ​ധി​ച്ച വ​സ്തു​ക്ക​ൾ പ്രി​ന്‍റിം​ഗി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും എ​ല്ലാ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ​ക്കും ക്യു ​ആ​ർ കോ​ഡ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ക്യു ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ അം​ഗീ​കൃ​ത സാ​ക്ഷ്യ​പ​ത്രം ല​ഭി​ക്ക​ണം. നി​ർ​ദേശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ലാ​ത​ല നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പു​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു. വി​വി​ധ സെ​ക്ഷ​നു​ക​ളും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രും എ​ന്നീ ക്ര​മ​ത്തി​ൽ. ഇ-​ഡ്രോ​പ്പ് ആ​ന്‍​ഡ് എം​സി​സി: ക​ല​ഭാ​സ്‌​ക​ര്‍ (എ​ഡി​എം), ഇ-​ഡ്രോ​പ്പ് ടെ​ക്‌​നി​ക്ക​ല്‍: കെ.​വി. റി​ജി​ഷ (ജി​ല്ലാ ഇ​ന്‍​ഫോ​ര്‍​മാ​റ്റി​ക് ഓ​ഫീ​സ​ര്‍), എം​സി​സി. മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (ക​ണ്‍​വീ​ന​ര്‍): ടി.​ജെ.​അ​രു​ണ്‍ (ജെ​ഡി​എ​ല്‍​എ​സ്ജി​ഡി ക​ണ്ണൂ​ര്‍), ഇ​വി​എം മാ​നേ​ജ്‌​മെ​ന്‍റ്: ടി.​വി.​സു​ഭാ​ഷ് (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍, എ​ല്‍​എ​സ്ജി​ഡി, ക​ണ്ണൂ​ര്‍) പ​രി​ശീ​ല​നം: പി.​വി.​കെ.​മ​ഞ്ജു​ഷ (ഐ​വി​ഒ, എ​ല്‍​എ​സ്ജി​ഡി), പോ​ലീ​സ് -സി​റ്റി: എ.​വി. ജോ​ണ്‍ (എ​സി​പി), പോ​ലീ​സ് -റൂ​റ​ല്‍: കെ.​എ​സ്. ഷാ​ജി (അ​ഡീ​ഷ​ണ​ല്‍ എ​സ്പി)​ലെ​യ്‌​സ​ണ്‍: സു​ഭാ​ഷ് പ​റ​ങ്ങാ​ന്‍, ഡി​വൈ​എ​സ്പി, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച്, മെ​റ്റീ​രി​യ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്: സു​നി​ഷ, (സ്‌​പെ​ഷ്യ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍, എ​ല്‍​എ എ​ന്‍​എ​ച്ച്), ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി​യെ സ​ഹാ​യി​ക്കാ​നു​ള്ള നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍: ഉ​മേ​ഷ് ബാ​ബു കോ​ട്ടാ​യി (ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ര്‍).

വി​ത​ര​ണം, സ്വീ​ക​ര​ണം, വോ​ട്ടെ​ണ്ണ​ല്‍: ഡോ. ​എം. സു​ര്‍​ജി​ത്ത്, (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍, എ​ല്‍​എ​സ്ജി​ഡി) മീ​ഡി​യ ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍: പി.​പി.​വി​നീ​ഷ് (ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍), വെ​ഹി​ക്കി​ള്‍ ആ​ന്‍​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മാ​നേ​ജ്‌​മെ​ന്‍റ്: ഇ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, (ആ​ർ​ടി​ഒ) വെ​ബ്-​കാ​സ്റ്റിം​ഗ്: പി.​ബി​ന്ദു (അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി​ഡ​ബ്ല്യു​ഡി) വീ​ഡി​യോ​ഗ്ര​ഫി: ഇ. ​ഷ​റ​ഫു​ദ്ദീ​ന്‍ (കെ​എ​എ​സ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍), ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍: കെ.​എം. സു​നി​ല്‍​കു​മാ​ര്‍ ( ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ശു​ചി​ത്വ മി​ഷ​ന്‍), ക​ണ​ക്റ്റി​വി​റ്റി: സി.​എം.​മി​ഥു​ന്‍ കൃ​ഷ്ണ, ബി​എ​സ്എ​ന്‍​എ​ല്‍: സി.​വി.​ഷീ​ന., എ.​ജി.​എം.(​ഒ.​പി.), കെ​എ​സ്ഇ​ബി: ടി.​കെ. ല​ത. (ഇ.​ഇ., ഇ​ല​ക്ട്രി​ക്ക​ല്‍ ഡി​വി​ഷ​ന്), കെ​എ​സ്ഡ​ബ്ല്യു.​എ.​എ​ന്‍ നി​ധി​ന്‍, (ഡി​എ​ച്ച്.​ക്യൂ., ജി​ല്ലാ ഇ​ന്‍​ചാ​ര്‍​ജ്), ഒ​ബ്‌​സ​ര്‍​വ​ര്‍: സി.​വി​ജി​ത്ത് (അ​സി. സ്റ്റേ​റ്റ് ടാ​ക്‌​സ് ഓ​ഫീ​സ​ര്‍, എ​സ്ജി​എ​സ്ടി. ക​ണ്ണൂ​ര്‍), ആ​ന്‍റി ഡി​ഫേ​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ജി​ല്ലാ ചു​മ​ത​ല: ഡോ. ​എ​ൻ. സി​ബി., (ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, അ​പ്പ​ലേ​റ്റ് അ​ഥോ​റി​റ്റി (എ​ല്‍​ആ​ര്‍., എ​എം​എ​ഫ്: സി.​എം. ഹ​രി​ദാ​സ് (അ​സി. ഡ​യ​റ​ക്ട​ർ എ​ൽ​എ​സ്ജി)

Kerala

തദ്ദേശ തെരഞ്ഞെടുപ്പിൽ എ​​​​​ഐ സാ​​​​​ങ്കേ​​​​​തി​​​​​കവിദ്യ

ക​​​​​ണ്ണൂ​​​​​ർ: മ​​​​​ൺ​​​​​മ​​​​​റ​​​​​ഞ്ഞ നേ​​​​​താ​​​​​ക്ക​​​​​ൾ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കുവേ​​​​​ണ്ടി വോ​​​​​ട്ട് ചോ​​​​​ദി​​​​​ച്ചേ​​​​​ക്കാം; വാ​​​​​ർ​​​​​ഡം​​​​​ഗ​​​​​മാ​​​​​യി മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു​​​വേ​​​​​ണ്ടി ദേ​​​​​ശീ​​​​​യ നേ​​​​​താ​​​​​ക്ക​​​​​ൾ​​​പോ​​​​​ലും പ്ര​​​​​സം​​​​​ഗി​​​​​ക്കാം. എ​​​​​ഐ സാ​​​​​ങ്കേ​​​​​തി​​​​​കവിദ്യ വ​​​​​ന്ന​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മു​​​​​ള്ള ആ​​​​​ദ്യ ത​​​​​ദ്ദേ​​​​​ശ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ പ്ര​​​ചാ​​​ര​​​ണം കൊ​​​ഴു​​​ക്കാ​​​തെ വ​​​യ്യ. നി​​​​​ർ​​​​​മി​​​​​ത​​​​​ബു​​​​​ദ്ധി​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്താ​​​​​ൽ ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന വീ​​​​​ഡി​​​​​യോ​​​​​ക​​​​​ളും ഓ​​​​​ഡി​​​​​യോ സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ളും നാ​​​ടൊ​​​ട്ടു​​​ക്കു പ​​​റ​​​ക്കും.

പ്ര​​​​​മു​​​​​ഖ വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ രൂ​​​​​പ​​​​​വും ശ​​​​​ബ്ദ​​​​​വും കൃ​​​​​ത്യ​​​​​മാ​​​​​യി അ​​​​​നു​​​​​ക​​​​​രി​​​​​ച്ച് (വോ​​​​​യ്സ് ആ​​​​​ൻ​​​​​ഡ് വീഡി​​​​​യോ ക്ലോ​​​​​ണിം​​​​​ഗ്) സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കു​​​​​വേ​​​​​ണ്ടി സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്ന ‘ഡീ​​​​​പ്ഫേ​​​​​ക് ’ വീഡി​​​​​യോ​​​​​ക​​​ൾ നി​​​​​ർ​​​​​മി​​​​​ക്കാ​​​​​ൻ സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ​​​​​ഗ്ധ​​​​​ർ വേ​​​ണ്ട. എ​​​​​ഐ ടൂ​​​​​ളു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ ഐ​​​​​ടി സെ​​​​​ല്ലു​​​​​ക​​​​​ൾ​​​​​ക്കോ സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കോ എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ൽ ചെ​​​​​യ്യാ​​​​​നാ​​​​​കും.പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ച്ചെ​​​​​ല​​​​​വും വ​​​​​രി​​​​​ല്ല.

സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ ആ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​മാ​​​​​യ പോ​​​​​സ്റ്റ​​​​​റു​​​​​ക​​​​​ൾ, സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ ഗ്രാ​​​​​ഫി​​​​​ക്സു​​​​​ക​​​​​ൾ, ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ നി​​​​​ർ​​​​​മി​​​​​ക്കാം. വി​​​​​ക​​​​​സ​​​​​ന​​​​​സ്വ​​​​​പ്ന​​​​​ങ്ങ​​​​​ളും ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളും ത്രി​​​​​മാ​​​​​ന​​​​​മി​​​​​ക​​​​​വി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കാം.
പ്ര​​​​​ചാ​​​​​ര​​​​​ണ ഗാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​പോ​​​​​ലും തോ​​​ന്നി​​​യ​​​പോ​​​ലെ ത​​​​​യാ​​​​​റാ​​​​​ക്കാ​​​​​നാ​​​കും. വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന​​​​​ക​​​​​ൾ എ​​​​​ഐ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് വി​​​​​ശ​​​​​ക​​​​​ല​​​​​നം ചെ​​​​​യ്യാം.

കൃ​​​​​ത്രി​​​​​മ​​​​​മാ​​​​​യി സൃ​​​​​ഷ്‌​​​​​ടി​​​​​ച്ച വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പ്ര​​​​​സി​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തും കൈ​​​​​മാ​​​​​റു​​​​​ന്ന​​​​​തും വ​​​​​ലി​​​​​യ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യും ഭീ​​​​​ഷ​​​​​ണി​​​​​യു​​​മാ​​​യേ​​​ക്കാം. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ എ​​​​​ഐ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ൻ ക​​​​​ർ​​​​​ശ​​​​​ന നി​​​​​യ​​​​​ന്ത്ര​​​​​ണം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ന്‍റി ഡി​ഫെ​യ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ചു

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ജി​ല്ല, താ​ലൂ​ക്ക്ത​ല​ങ്ങ​ളി​ല്‍ ആ​ന്‍റി ഡി​ഫെ​യ്സ്മെന്‍റ് സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ചു. തി​രു​വ​ല്ല സ​ബ്ക​ള​ക്ട​ര്‍ സു​മി​ത് കു​മാ​ര്‍ ഠാ​ക്കൂ​ർ, മ​ല്ല​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍ റ്റി. ​ബി​നു​രാ​ജ്, തി​രു​വ​ല്ല ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ബി​നു ഗോ​പാ​ല​കൃ​ഷ്ണ​ൻ, തി​രു​വ​ല്ല താ​ലൂ​ക്ക് ഓ​ഫീ​സ് സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക് പി. ​പ്ര​കാ​ശ്, തി​രു​വ​ല്ല ലേ​ബ​ര്‍ ഓ​ഫീ​സ് ഒ​എ ആ​ർ. രാ​ഹു​ല്‍, ചി​റ്റാ​ര്‍ പോ​ലി​സ് സ്റ്റേ​ഷ​ന്‍ സി​പി​ഒ സ​ച്ചി​ന്‍ എ​ന്നി​വ​രാ​ണ് ജി​ല്ലാ​ത​ല ആ​ന്റി ഡി​ഫെ​യ്സ്മെ​ന്‍റ് സ്‌​ക്വാ​ഡി​ലു​ള്ള​ത്. തി​രു​വ​ല്ല, റാ​ന്നി, കോ​ന്നി, മ​ല്ല​പ്പ​ള്ളി, അ​ടൂ​ർ, കോ​ഴ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റ​ഗം​ങ്ങ​ള​ട​ങ്ങി​യ താ​ലൂ​ക്ക്ത​ല ആ​ന്‍റി ഡി​ഫെ​യ്സ്മെ​ന്‍റ് സ്‌​ക്വാ​ഡു​മു​ണ്ട്.

നോ​ട്ടീ​സ്, ബാ​ന​ർ, ബോ​ര്‍​ഡ്, പോ​സ്റ്റ​ര്‍, ചു​വ​രെ​ഴു​ത്ത്, മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ്, പൊ​തു​യോ​ഗം, മീ​റ്റിം​ഗ്, തു​ട​ങ്ങി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ നി​യ​മ​സാ​ധു​ത സ്‌​ക്വാ​ഡ് പ​രി​ശോ​ധി​ക്കും. പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തും. പൊ​തു​ജ​നം അ​റി​യി​ക്കു​ന്ന പ​രാ​തി പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നോ​ട്ടീ​സും ല​ഘു​ലേ​ഖ​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും ക​മാ​നം സ്ഥാ​പി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പാ​ലി​ക്കു​ന്ന​തു പ​രി​ശോ​ധി​ച്ച് ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് സ്‌​ക്വാ​ഡി​ന്റെ ചു​മ​ത​ല.

ജി​ല്ലാ​ത​ല​ത്തി​ലു​ള്ള ആ​ന്‍റി ഡി​ഫെ​യ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് താ​ലൂ​ക്ക്ത​ല പ്ര​വ​ര്‍​ത്ത​നം അ​വ​ലോ​ക​നം ചെ​യ്ത് മാ​ര്‍​ഗി​ര്‍​ദേ​ശം ന​ല്‍​കും. ജി​ല്ലാ​ത​ല ആ​ന്‍റി ഡി​ഫെ​യ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് ന​മ്പ​ര്‍ (തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ): 0469 2601202, 9447114902.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് തീ​രും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് തീ​രും. ഇ​ന്ന് മൂ​ന്ന് മ​ണി​വ​രെ പ​ത്രി​ക ന​ൽ​കാം. ഇ​തു​വ​രെ 95,369 പ​ത്രി​ക​ക​ളാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച​യാ​ണ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി തീ​രു​ന്ന​ത് തി​ങ്ക​ളാ​ഴ്ച​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത് തൃ​ശൂ​രി​ലാ​ണ്.

വി​മ​ത​രു​ടെ സാ​ന്നി​ധ്യം പ​ല​യി​ട​ത്തും മു​ന്ന​ണി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. അ​തേ​സ​മ​യം പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ൾ.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: 42 പേ​ർ പ​ത്രി​ക ന​ൽ​കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ 42 പേ​​​ർ ഇ​​​തു​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു. 24 പു​​​രു​​​ഷ​​ന്മാ​​​രും 18 സ്ത്രീ​​​ക​​​ളു​​​മാ​​​ണ് ഇ​​​തു​​​വ​​​രെ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ചി​​​ല​​​ർ ഒ​​​ന്നി​​​ലേ​​​റെ സെ​​​റ്റ് പ​​​ത്രി​​​ക ന​​​ൽ​​​കി​​​യ​​​ത് അ​​​ട​​​ക്കം 53 പ​​​ത്രി​​​ക​​​ക​​​ൾ ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​നാ​​​ല്, കൊ​​​ല്ലം-​​​മൂ​​​ന്ന്, പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം- ര​​​ണ്ടു വീ​​​തം, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ- ഏ​​​ഴു​​​വീ​​​തം, ഇ​​​ടു​​​ക്കി, ക​​​ണ്ണൂ​​​ർ- ഓ​​​രോ​​​ന്നു വീ​​​ത​​​വും പ​​​ത്രി​​​ക ല​​​ഭി​​​ച്ചു. പാ​​​ല​​​ക്കാ​​​ട് 13, മ​​​ല​​​പ്പു​​​റം-​​​ആ​​​റ് പ​​​ത്രി​​​ക​​​ക​​​ളും ല​​​ഭി​​​ച്ചു.


ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്കോ ഉ​​​പ​​​വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്കോ ആ​​​ണ് പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​ത്. ​രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നു​​​വ​​​രെ​​​യാ​​​ണ് പ​​​ത്രി​​​കാ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു​​​ള്ള സ​​​മ​​​യം. 21 വ​​​രെ പ​​​ത്രി​​​ക ന​​​ൽ​​​കാം. 22ന് ​​​സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കും. 24 വ​​​രെ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാം.

പ​​​ത്രി​​​ക​​​യോ​​​ടൊ​​​പ്പം സ്ഥാ​​​വ​​​ര ജം​​​ഗ​​​മ സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ​​​യും ബാ​​​ധ്യ​​​ത, കു​​​ടി​​​ശി​​​ക​​​യു​​​ടെ​​​യും ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളു​​​ടെ​​​യും ഉ​​​ൾ​​​പ്പ​​​ടെ വി​​​ശ​​​ദ​​​വി​​​വ​​​രം ന​​​ൽ​​​ക​​​ണം. സ്ഥാ​​​നാ​​​ർ​​​ഥി അ​​​ത​​​ത് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും വാ​​​ർ​​​ഡി​​​ലെ വോ​​​ട്ട​​​റാ​​​യി​​​രി​​​ക്ക​​​ണം. നാ​​​മ​​​നി​​​ർ​​​ദ്ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന തീ​​​യ​​​തി​​​യി​​​ൽ 21 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യി​​​രി​​​ക്ക​​​ണം. സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യു​​​ന്ന വ്യ​​​ക്തി അ​​​തേ വാ​​​ർ​​​ഡി​​​ലെ വോ​​​ട്ട​​​റാ​​​യി​​​രി​​​ക്ക​​​ണം. ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കു മൂ​​​ന്നു സെ​​​റ്റ് പ​​​ത്രി​​​ക വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാ

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ന​ഗ​ര​സ​ഭ​ക​ളി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ന​ഗ​ര​സ​ഭാ​ത​ല​ത്തി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ചു. ഹ​രി​ത ച​ട്ടം ജി​ല്ലാ​ത​ല നോ​ഡ​ല്‍ ഓ​ഫീ​സ​റും ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ- ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ജി. ​വ​രു​ണ്‍ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ഹ​രി​ത ച​ട്ട​പാ​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ന​ഗ​ര​സ​ഭാ ത​ല​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്, ചി​റ്റൂ​ര്‍- ത​ത്ത​മം​ഗ​ലം, ചെ​ര്‍​പ്പു​ള​ശ്ശേ​രി, ഒ​റ്റ​പ്പാ​ലം, മ​ണ്ണാ​ര്‍​ക്കാ​ട്, പ​ട്ടാ​മ്പി, ഷൊ​ര്‍​ണ്ണൂ​ര്‍ എ​ന്നീ ന​ഗ​ര​സ​ഭ​ക​ളി​ല്‍ ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍​മാ​രെ​യാ​ണ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ന​ഗ​ര​സ​ഭ​ക​ളി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി


പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ന​ഗ​ര​സ​ഭാ​ത​ല​ത്തി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ചു.


ഹ​രി​ത ച​ട്ടം ജി​ല്ലാ​ത​ല നോ​ഡ​ല്‍ ഓ​ഫീ​സ​റും ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ- ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ജി. ​വ​രു​ണ്‍ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.


തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ഹ​രി​ത ച​ട്ട​പാ​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ന​ഗ​ര​സ​ഭാ ത​ല​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്, ചി​റ്റൂ​ര്‍- ത​ത്ത​മം​ഗ​ലം, ചെ​ര്‍​പ്പു​ള​ശ്ശേ​രി, ഒ​റ്റ​പ്പാ​ലം, മ​ണ്ണാ​ര്‍​ക്കാ​ട്, പ​ട്ടാ​മ്പി, ഷൊ​ര്‍​ണ്ണൂ​ര്‍ എ​ന്നീ ന​ഗ​ര​സ​ഭ​ക​ളി​ല്‍ ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍​മാ​രെ​യാ​ണ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.


തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലും ഹ​രി​ത​ച​ട്ട​പാ​ല​നം സം​ബ​ന്ധി​ച്ച ക്ലാ​സ്സു​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കേ​ണ്ട​തും, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ല്‍ പേ​പ്പ​ര്‍ ഗ്ലാ​സ്, പേ​പ്പ​ര്‍ പ്ലേ​റ്റ് പോ​ലു​ള്ള ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ളാ​ണ്. കൂ​ടാ​തെ, പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, ഇ​വി​എം. ക​മ്മീ​ഷ​നിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍, വോ​ട്ട് സ്വീ​ക​ര​ണ- വി​ത​ര​ണ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍, വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തും ഇ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് മാ​തൃ​കാപെ​രു​മാ​റ്റ​ച്ച​ട്ടം:ഹെ​ല്‍​പ് ഡെ​സ്‌​ക് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി


പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍​ക്കു​ള​ള സം​ശ​യ​ങ്ങ​ള്‍ ദു​രീ​ക​രി​ക്കു​ന്ന​തി​നും പ​രാ​തി​ക​ളി​ല്‍ ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി ജി​ല്ലാ​ത​ല മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ഹെ​ല്‍​പ് ഡെ​സ്‌​ക് രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും ഹെ​ല്‍​പ് ഡെ​സ്‌​കു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​റു​ക​ള്‍ താ​ഴെ ന​ല്‍​കു​ന്നു: 0491-2950085, 8281 499 634


ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.ക​ള​ക്ട​റേ​റ്റ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് (ഐ ​ആ​ൻ​ഡ് എ) ​എം.​പി. സ​ബി​ത.​എം.​പി. ഉ​ള്‍​പ്പെ​ടെ എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഹെ​ല്‍​പ് ഡെ​സ്‌​ക് ചു​മ​ത​ല​ക​ള്‍​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഹെ​ല്‍​പ് ഡെ​സ്‌​കി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ ഫോ​ണ്‍ കോ​ളു​ക​ളും പ്ര​ത്യേ​ക ര​ജി​സ്റ്റ​റി​ല്‍ ചേ​ര്‍​ക്കു​ക​യും അ​വ​യ്ക്ക് യ​ഥാ​സ​മ​യം മ​റു​പ​ടി ന​ല്‍​കു​ക​യും ചെ​യ്യും. ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് സ​മി​തി​യു​ടെ​യോ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ​യോ പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ അ​ടി​യ​ന്തി​ര​മാ​യി സ​മി​തി​യു​ടെ മു​ന്‍​പാ​കെ സ​മ​ര്‍​പ്പി​ക്കും.

സു​ര​ക്ഷ​യ്ക്കു അ​ഞ്ഞൂ​റോ​ളം പോ​ലീ​സുകാർ


പാ​ല​ക്കാ​ട്: ക​ല്പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ജി​ത്കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​എ​സ്പി രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​നൊ​പ്പം, അ​ഞ്ഞൂ​റോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ത്സ​വ​മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ക​ർ​ശ​ന നി​രീ​ക്ഷ​ണ​ങ്ങ​ളും മേ​ഖ​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​ക്ക​റ്റ​ടി​ക്കാ​രെ​യും മ​റ്റ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ​യും ത​ട​യാ​ൻ മ​ഫ്തി​യി​ലു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.


സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി വ​നി​താ പോ​ലീ​സി​ന്‍റെ സേ​വ​ന​വും ഉ​ണ്ടാ​കും. ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ൽ ഡ്രോ​ണ്‍ കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് സാ​ങ്കേ​തി​ക നി​രീ​ക്ഷ​ണം ന​ട​ത്തും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ബോം​ബ് സ്ക്വാ​ഡി​ന്‍റെ​യും ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ​യും പ്ര​ത്യേ​ക സേ​വ​നം ഉ​റ​പ്പാ​ക്കും.

District News

ത​ദ്ദേ​ശ​തെര​ഞ്ഞെ​ടു​പ്പ്: നാ​മ​നി​ർ​ദേ​ശപ​ത്രി​ക സ​മ​ർ​പ്പണം ഇ​ന്നുമു​ത​ൽ

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നുമു​ത​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. രാ​വി​ലെ 11 നും ​വൈ​കു​ന്നേ​രം മൂ​ന്നി​നും ഇ​ട​യി​ലാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 21. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 22ന് ​ന​ട​ക്കും. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 24.


ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​വ​ർ 2,000 രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും മ​ത്സ​രി​ക്കു​ന്ന​വ​ർ 4,000 രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ 5,000 രൂ​പ​യും കെ​ട്ടി​വ​യ്ക്ക​ണം. പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ശ്ചി​ത തു​ക​യു​ടെ പ​കു​തി മ​തി​യാ​കും.


നോ​മി​നേ​ഷ​ൻ ന​ൽ​കു​ന്ന ദി​വ​സം സ്ഥാ​നാ​ർ​ഥി​ക്ക് 21 വ​യ​സ്‌ പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​യി​ൽനി​ന്നു​ള​ള ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.


വ​ര​ണാ​ധി​കാ​രി​യു​ടെ​യോ ക​മ്മീ​ഷ​ൻ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഓ​ഫീ​സ​റു​ടെ​യോ മു​ന്പാ​കെ നി​ശ്ചി​ത ഫോ​റ​മ​നു​സ​രി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ​യോ ദൃ​ഢ​പ്ര​തി​ജ്ഞ​യോ ന​ട​ത്തി ഒ​പ്പി​ട്ടു​ന​ൽ​കു​ക​യും വേ​ണം. സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം മൂ​ന്ന് അ​ക​ന്പ​ടി വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ വ​ര​ണാ​ധി​കാ​രി​യു​ടെ കാ​ര്യാ​ല​യ​ത്തി​ന് 100 മീ​റ്റ​ർ പ​രി​ധി​ക്കു​ള​ളി​ൽ അ​നു​വ​ദി​ക്കൂ.


വ​ര​ണാ​ധി​കാ​രി​യു​ടെ മു​റി​യി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നാ​നു​മ​തി. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗ്യ​ത​ക​ളും അ​യോ​ഗ്യ​ത​ക​ളും സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് : അ​ങ്ക​ത്ത​ട്ടി​ൽ സ്ത്രീ​ശ​ക്തീ​ക​ര​ണം


പ​ത്ത​നം​തി​ട്ട: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കും ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ സ്ത്രീ​ക​ളാ​കും കൂ​ടു​ത​ൽ. 50 ശ​ത​മാ​ന​മാ​ണ് സ്ത്രീ​സം​വ​ര​ണം. എ​ങ്കി​ലും അ​തി​ൽ കൂ​ടു​ത​ൽ പേ​ർ മ​ത്സ​രി​ക്കു​ന്നു​ണ്ട്. മൊ​ത്തം വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം ഒ​റ്റ​സം​ഖ്യ​യാ​ണെ​ങ്കി​ൽ അ​തി​ന്‍റെ പൂ​ർ​ണ​ത​യെ​ന്ന​വ​ണ്ണം ഒ​രു സീ​റ്റ് അ​ധി​ക​മാ​യി വ​നി​ത​യ്ക്കു ല​ഭി​ക്കും. 15 വാ​ർ​ഡു​ക​ളു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ൽ എ​ട്ടെ​ണ്ണം വ​നി​താ സം​വ​ര​ണ​മാ​ണ്.


ജി​ല്ല​യി​ലെ 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 833 വാ​ർ​ഡു​ക​ളി​ൽ 423 എ​ണ്ണം വ​നി​താ സം​വ​ര​ണ വാ​ർ​ഡു​ക​ളാ​ണ്. എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 114 വാ​ർ​ഡു​ക​ളി​ൽ 57 എ​ണ്ണം വ​നി​താ സം​വ​ര​ണ​മാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 17 ഡി​വി​ഷ​നു​ക​ളി​ൽ ഒ​ന്പ​ത് വ​നി​താ സം​വ​ര​ണ​മു​ണ്ട്. നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലെ 135 വാ​ർ​ഡു​ക​ളി​ൽ 69 വാ​ർ​ഡു​ക​ൾ വ​നി​താ സം​വ​ര​ണ​മാ​ണ്. 2020ൽ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 412, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 57, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ എ​ട്ട്, ന​ഗ​ര​സ​ഭ​ക​ളി​ൽ 76 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വ​നി​താ സം​വ​ര​ണ വാ​ർ​ഡു​ക​ൾ.


2020ൽ 2007 ​വ​നി​ത​ക​ൾ മ​ത്സ​ര​രം​ഗ​ത്ത്


2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ 2007 വ​നി​ത​ക​ളും 1692 പു​രു​ഷ​ൻ​മാ​രു​മാ​ണ് മ​ത്സ​രി​ച്ച​ത്. 1042 മ​ണ്ഡ​ല​ങ്ങ​ളി​ൽ 553 വ​നി​താ സം​വ​ര​ണ സീ​റ്റു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 26, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 1533, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 189, ന​ഗ​ര​സ​ഭ​ക​ളി​ൽ 76 വ​നി​ത​ക​ളു​മാ​ണ് ജ​ന​വി​ധി തേ​ടി​യ​ത്. മൊ​ത്തം ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ 57 ശ​ത​മാ​ന​ത്തോ​ളം വ​നി​ത​ക​ളു​മു​ണ്ടാ​യി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ, ഉ​പാ​ധ്യ​ക്ഷ പ​ദ​വി​ക​ളി​ലും വ​നി​ത​ക​ളാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ര​ണ്ട് സ്ഥാ​ന​ങ്ങ​ളും വ​നി​ത​ക​ൾ​ത​ന്നെ വ​ഹി​ച്ചു.


സി​റ്റിം​ഗ് മെം​ബ​ർ​മാ​ർ മ​ത്സ​ര​രം​ഗ​ത്തേ​ക്ക്


വ​നി​താ സം​വ​ര​ണ വാ​ർ​ഡു​ക​ളി​ല​ട​ക്കം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു ക്ഷാ​മ​മി​ല്ലെ​ന്ന് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ. നി​ല​വി​ലു​ള്ള വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും വീ​ണ്ടും മ​ത്സ​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. സ്വ​ന്തം വാ​ർ​ഡു​ക​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലാ​യ​പ്പോ​ൾ പ​ല​രും തൊ​ട്ട​ടു​ത്ത വാ​ർ​ഡു​ക​ളി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ജ​ന​റ​ൽ വാ​ർ​ഡാ​യി​ട്ടും സ്വ​ന്തം ത​ട്ട​കം വി​ട്ടു​ന​ൽ​കാ​ൻ താ​ത്പ​ര്യം കാ​ട്ടാ​ത്ത​വ​രു​മു​ണ്ട്. ആ​ദ്യ പ​ട്ടി​ക​യി​ൽ ത​ന്നെ ഇ​ടം​പി​ടി​ച്ച​വ​രി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു​വ​രു​ന്ന വ​നി​ത​ക​ളു​ണ്ട്.

അ​ധ്യ​ക്ഷ​സ്ഥാ​നം​കൂ​ടി സം​വ​ര​ണ​മാ​യി​ട്ടു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​നി​താ നേ​താ​ക്ക​ൾ​ത​ന്നെ മ​ത്സ​ര​രം​ത്ത് സ​ജീ​വ​മാ​ണ്. നി​ല​വി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​നി​ത അ​ധ്യ​ക്ഷ​രി​ൽ ന​ല്ലൊ​രു പ​ങ്കും വീ​ണ്ടും അ​ങ്ക​ത്ത​ട്ടി​ൽ ഇ​റ​ങ്ങു​മെ​ന്നു​റ​പ്പി​ച്ചി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളി​ൽ പ​ക്ഷേ സി​റ്റിം​ഗ് കൗ​ൺ​സി​ല​ർ​മാ​രാ​യ വ​നി​ത​ക​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തി​നും സീ​റ്റ് ല​ഭി​ച്ചി​ട്ടി​ല്ല. സ്വ​ന്തം വാ​ർ​ഡു​ക​ൾ ജ​ന​റ​ലാ​കു​ക​യും സ​മീ​പ വാ​ർ​ഡു​ക​ളി​ൽ സാ​ധ്യ​ത അ​സ്ത​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണി​ത്.


പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യ ആ​ദ്യ പ​ട്ടി​ക​യി​ൽ സി​ന്ധു അ​നി​ൽ, അം​ബി​ക വേ​ണു, സ​ജി​നി മോ​ഹ​ൻ എ​ന്നീ വ​നി​താ കൗ​ൺ​സി​ല​ർ​മാ​രാ​ണ് ഇ​ടം​നേ​ടി​യ​ത്.


സി​പി​എ​മ്മി​ന്‍റെ സാ​ധ്യ​താ പ​ട്ടി​ക​യി​ലും മൂ​ന്ന് സി​റ്റിം​ഗ് കൗ​ൺ​സി​ല​ർ​മാ​ർ ഉ​ൾ​പ്പെ​ട്ടേ​ക്കും. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ സി​റ്റിം​ഗ് വ​നി​താ കൗ​ൺ​സി​ല​ർ​മാ​രി​ൽ പ​കു​തി​യോ​ളം പേ​ർ സീ​റ്റു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ലെ വ​നി​താ അം​ഗ​ങ്ങ​ളി​ൽ ആ​ർ​ക്കും​ത​ന്നെ സീ​റ്റ് ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രി​ൽ ചി​ല​രെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

 

Kerala

ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പ്: ജ​യ​പ​രാ​ജ​യ സാ​ധ്യ​ത​ക​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്

കോ​​​​ഴി​​​​ക്കോ​​​​ട്: ത​​​​ദ്ദേ​​​​ശ​​​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ്ഞാ​​​​പ​​​​നം വ​​​​രാ​​​​നി​​​​രി​​​ക്കേ വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ ത​​​​രം​​​​ഗം നേ​​​​രി​​​​ട്ടു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​ന് നി​​​​ർ​​​​ദേ​​​​ശം. ഓ​​​​രോ വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ​​​​യും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന അ​​​​നു​​​​കൂ​​​​ല​​​​വും പ്ര​​​​തി​​​​കൂ​​​​ല​​​​വു​​​​മാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കി മു​​​​ന്ന​​​​ണി​​​​ക​​​​ളു​​​​ടെ ജ​​​​യ​​​​പ​​​​രാ​​​​ജ​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ അ​​​​റി​​​​യാ​​​​നാ​​​​ണു നി​​​​ർ​​​​ദേ​​​​ശം.

ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ, മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി, ജി​​​​ല്ലാ ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത്, ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത്, പ​​​​ഞ്ചാ​​​​യ​​​​ത്ത് ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ്, യു​​​​ഡി​​​​എ​​​​ഫ്, എ​​​​ൻ​​​​ഡി​​​​എ മു​​​​ന്ന​​​​ണി​​​​ക​​​​ൾ​​​​ക്കു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് സം​​​​സ്ഥാ​​​​ന ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചു തു​​​​ട​​​​ങ്ങി. മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ വി​​​​ജ​​​​യം ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നും സീ​​​​റ്റ് ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​നും ഇ​​​​ഞ്ചോ​​​​ടി​​​​ഞ്ച് പോ​​​​രാ​​​​ട്ടം ന​​​​ട​​​​ക്കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള വാ​​​​ർ​​​​ഡു​​​​ക​​​​ൾ ഏ​​​​തെ​​​​ല്ലാ​​​​മെ​​​​ന്നാ​​​​ണു പ്ര​​​​ധാ​​​​ന​​​​മാ​​​​യും അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്.​​​​

സീ​​​​റ്റ് ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ൾ എ​​​​ന്തെ​​​​ല്ലാ​​​​മാ​​​​ണെ​​​​ന്ന​​​​തും വി​​​​ശ​​​​ദ​​​​മാ​​​​യി നി​​​​രീ​​​​ക്ഷി​​​​ച്ചു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ടാ​​​​ണ് ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​ത്. മു​​​​ന്ന​​​​ണി​​​​ക​​​​ൾ​​​​ക്കു ഭീ​​​​ഷ​​​​ണി​​​​യാ​​​​യി വി​​​​മ​​​​ത​​​​ർ മ​​​​ത്സ​​​​ര​​​രം​​​​ഗ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളെ​​​ക്കു​​​റി​​​​ച്ചും പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു​​​​ണ്ട്.

കൂ​​​​ടാ​​​​തെ, വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ ജ​​​​ന​​​​കീ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള ഘ​​​​ട​​​​ക​​​​ങ്ങ​​​​ളും എ​​​​ന്തെ​​​​ല്ലാ​​​​മാ​​​​ണെ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചും പ്ര​​​​ത്യേ​​​​കം അ​​​​ന്വേ​​​​ഷി​​​​ക്കും. വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണം ര​​​​ഹ​​​​സ്യ​​​​മാ​​​​യാ​​​​ണു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക പെ​​​​ർ​​​​ഫോ​​​​മ​​​​യും ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​കൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് പ്രാ​​​​ദേ​​​​ശി​​​​ക ത​​​​ല​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യും പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യും നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ എ​​​​ന്തെ​​​​ല്ലാ​​​​മാ​​​​ണെ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​റി​​​​യു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​വും ഇ​​​​തി​​​​നു പി​​​​ന്നി​​​​ലു​​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

യു​​​​ഡി​​​​എ​​​​ഫ്, എ​​​​ൽ​​​​ഡി​​​​എ​​​​ഫ്, എ​​​​ൻ​​​​ഡി​​​​എ തു​​​​ട​​​​ങ്ങി മു​​​​ന്ന​​​​ണി​​​​ക​​​​ൾ​​​​ക്ക് പു​​​​റ​​​​മേ പ്രാ​​​​ദേ​​​​ശി​​​​കത​​​​ല​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ​​​​യും വ്യ​​​​ക്തി​​​​ക​​​​ളെ യും​​​ കുറി​​​​ച്ചും അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു​​​​ണ്ട്.​​​​

താ​​​​മ​​​​ര​​​​ശേ​​​​രി​​​​യി​​​​ലെ ഫ്ര​​​​ഷ്‌​​​​ക​​​​ട്ട് മാ​​​​ലി​​​​ന്യസം​​​​സ്‌​​​​ക​​​​ര​​​​ണ കേ​​​​ന്ദ്ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ മ​​​​റ്റെ​​​​വി​​​​ടെ​​​​യെ​​​​ങ്കി​​​​ലും പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടോ​​​​യെ​​​​ന്നും അ​​​​ന്വേ​​​​ഷി​​​​ച്ചു​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; സം​ഘ​ര്‍​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ത​യാ​റെ​ടു​പ്പു​മാ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ശ്‌​ന​ബാ​ധി​ത മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ത​യാ​റെ​ടു​ത്ത് ബി​എ​സ്എ​ഫ്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പ്ര​ചാ​ര​ണ​ഘ​ട്ട​ങ്ങ​ളി​ലും മ​റ്റും ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളു​മു​ണ്ടാ​കു​മ്പോ​ൾ ജ​ന​ക്കൂ​ട്ട​ത്തെ പി​ന്തി​രി​പ്പി​ക്കു​ന്ന​തി​നും മ​റ്റു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​ണ് 7,500 ടി​യ​ർ സ്‌​മോ​ക് മ്യൂ​ണി​ഷ​ൻ (ടി​എ​സ്എം) വാ​ങ്ങു​ന്ന​ത്. ഗ്വാ​ളി​യ​ർ തെ​ക്ക​ൻ​പു​ർ ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സി​ന്‍റെ ടി​യ​ർ സ്‌​മോ​ക്ക് യൂ​ണി​റ്റി​ല്‍ നി​ന്ന് 77,12,070 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഇ​വ വാ​ങ്ങു​ന്ന​ത്.

ക​ണ്ണീ​ർ​വാ​ത​ക​ഷെ​ൽ വാ​ങ്ങു​ന്ന​തി​നാ​യി ഡി​ജി​പി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ട​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പി​രി​ച്ചു​വി​ടു​ന്ന​തി​നാ​യാ​ണ് ടി​എ​സ്എം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ല​പീ​ര​ങ്കി​യാ​ണ് പ്ര​യോ​ഗി​ക്കു​ന്ന​ത്. പി​രി​ഞ്ഞു​പോ​കാ​ത്ത​പ​ക്ഷം ക​ണ്ണീ​ർ​വാ​ത​കം ഉ​പ​യോ​ഗി​ക്കും. ഗ്യാ​സ് പു​റ​ത്താ​യാ​ൽ 10 മി​നി​റ്റോ​ളം ക​ണ്ണ് പു​ക​യു​ക​യും തു​റ​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യി​ലാ​വു​ക​യും ചെ​യ്യും.

ഏ​ഴ് മു​ത​ൽ 15 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ഇ​വ പൊ​ട്ടും. ജ​ന​ക്കൂ​ട്ട​ത്തി​നു​നേ​രേ ഇ​വ 45 ഡി​ഗ്രി​യി​ലാ​ണെ​റി​യു​ന്ന​ത്. ഇ​തി​നാ​യി ഡി​എ​ച്ച്ക്യു​വി​ലു​ള്ള പോ​ലീ​സു​കാ​ര്‍​ക്കും സ്‌​റ്റേ​ഷ​നി​ലു​ള്ള പോ​ലീ​സു​കാ​ര്‍​ക്കും ഇ​ട​യ്ക്കി​ടെ പ​രി​ശീ​ല​ന​വും ന​ൽ​കു​ന്നു​ണ്ട്.

പു​തു​താ​യി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന ടി​എ​സ്എം പോ​ലീ​സു​കാ​ര്‍​ക്കും ആ​സ്ഥാ​ന​ത്ത് നി​ന്ന് എ​ല്ലാ പോ​ലീ​സ് ജി​ല്ല​ക​ൾ​ക്കും കൈ​മാ​റും. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഇ​വ വി​ത​ര​ണം ചെ​യ്യും. പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ക​ളും മ​റ്റു സം​ഘ​ർ​ഷ​ങ്ങ​ളു​മു​ണ്ടാ​കു​മ്പോ​ൾ ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​നാ​യി ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ൾ എ​റി​ഞ്ഞാ​ലും പ​ല​തും പ്ര​വ​ർ​ത്തി​ക്കാ​റി​ല്ലെ​ന്നും പൊ​ട്ടാ​ത്ത ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ കൈ​യി​ലെ​ടു​ത്ത് പോ​ലീ​സി​നു നേ​രേ എ​റി​യു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും സേ​ന​യി​ലു​ള്ള​വ​ർ ത​ന്നെ പ​റ​യു​ന്നു​ണ്ട്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്ക് ചി​ഹ്ന​മാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് ചി​​​ഹ്നം അ​​​നു​​​വ​​​ദി​​​ച്ച് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി.

നാ​​​ല് പ​​​ട്ടി​​​ക​​​ക​​​ളി​​​ലാ​​​യാ​​​ണ് ചി​​​ഹ്നം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ആ​​​റ് ദേ​​​ശീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളെ പ​​​ട്ടി​​​ക ഒ​​​ന്നി​​​ലും ആ​​​റ് സം​​​സ്ഥാ​​​ന പാ​​​ർ​​​ട്ടി​​​ക​​​ളെ പ​​​ട്ടി​​​ക ര​​​ണ്ടി​​​ലും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ചി​​​ഹ്നം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ച ചി​​​ഹ്ന​​​ങ്ങ​​​ളാ​​​ണ് ആ ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യ​​​ത്.

മൂ​​​ന്നാം പ​​​ട്ടി​​​ക​​​യി​​​ൽ, മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ അം​​​ഗീ​​​കൃ​​​ത പാ​​​ർ​​​ട്ടി​​​ക​​​ളും കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലോ സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​തെ​​​ങ്കി​​​ലും ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ത്തി​​​ലൊ അം​​​ഗ​​​ങ്ങ​​​ളു​​​ള​​​ള​​​തും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള​​​ള​​​തു​​​മാ​​​യ 28 രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും ചി​​​ഹ്ന​​​മാ​​​യി.

പ​​​ട്ടി​​​ക നാ​​​ലി​​​ലു​​​ള്ള 74 സ്വ​​​ത​​​ന്ത്ര ചി​​​ഹ്ന​​​ങ്ങ​​​ളി​​​ൽ 1, 2, 3 പ​​​ട്ടി​​​ക​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത​​​തും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തു​​​മാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​നാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്വ​​​ത​​​ന്ത്ര ചി​​​ഹ്ന​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ മ​​​റ്റേ​​​തെ​​​ങ്കി​​​ലും സ്ഥാ​​​നാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് പ​​​ട്ടി​​​ക 4-ൽ ​​​നി​​​ന്ന് ഒ​​​രു ചി​​​ഹ്നം ന​​​ൽ​​​കും.

ദേ​​​ശീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ- ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി-​​​ചൂ​​​ല്, ബി​​​എ​​​സ്പി-​​​ആ​​​ന, ബി​​​ജെ​​​പി- താ​​​മ​​​ര, സി​​​പി​​​എം- ചു​​​റ്റി​​​ക​​​യും അ​​​രി​​​വാ​​​ളും ന​​​ക്ഷ​​​ത്ര​​​വും, ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഗ്ര​​​സ്- കൈ, ​​​നാ​​​ഷ​​​ണ​​​ൽ പീ​​​പ്പി​​​ൾ​​​സ് പാ​​​ർ​​​ട്ടി-​​​പു​​​സ്ത​​​കം.

സം​​​സ്ഥാ​​​ന പാ​​​ർ​​​ട്ടി: സി​​​പി​​​ഐ- ധാ​​​ന്യ​​​ക്ക​​​തി​​​രും അ​​​രി​​​വാ​​​ളും, ജ​​​ന​​​താ​​​ദ​​​ൾ- സെ​​​ക്യു​​​ല​​​ർ- ത​​​ല​​​യി​​​ൽ നെ​​​ൽ​​​ക്ക​​​തി​​​രേ​​​ന്തി​​​യ ക​​​ർ​​​ഷ​​​ക സ്ത്രീ, ​​​മു​​​സ്ലീം ലീ​​​ഗ്- ഏ​​​ണി), കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം- ര​​​ണ്ടി​​​ല, കേ​​​ര​​​ള​​​കോ​​​ണ്‍​ഗ്ര​​​സ് -ഓ​​​ട്ടോ​​​റി​​​ക്ഷ, ആ​​​ർ​​​എ​​​സ്പി- മ​​​ണ്‍​വെ​​​ട്ടി​​​യും മ​​​ണ്‍​കോ​​​രി​​​യും.

മൂ​​​ന്നാം പ​​​ട്ടി​​​ക: എ​​​ഐ​​​എ​​​ഡി​​​എം​​​കെ -തൊ​​​പ്പി, ഓ​​​ൾ ഇ​​​ന്ത്യ ഫോ​​​ർ​​​വേ​​​ഡ് ബ്ലോ​​​ക്ക്- സിം​​​ഹം, തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍​ഗ്ര​​​സ്- പൂ​​​ക്ക​​​ളും പു​​​ല്ലും, ബി​​​ഡി​​​ജ​​​ഐ​​​സ് -മ​​​ണ്‍​പാ​​​ത്രം, സി​​​പി​​​ഐ (എം​​​എ​​​ൽ) റെ​​​ഡ് സ്റ്റാ​​​ർ-​​​മ​​​ണി, സി​​​എം​​​പി (സി​​​പി ജോ​​​ണ്‍ വി​​​ഭാ​​​ഗം-​​​ന​​​ക്ഷ​​​ത്രം, കോ​​​ണ്‍​ഗ്ര​​​സ് (സെ​​​ക്യു​​​ല​​​ർ)-​​​കാ​​​യ്ഫ​​​ല​​​മു​​​ള്ള തെ​​​ങ്ങ്, ഡി​​​എം​​​കെ- ഉ​​​ദ​​​യ​​​സൂ​​​ര്യ​​​ൻ, ഐ​​​എ​​​ൻ​​​എ​​​ൽ- ത്രാ​​​സ്, ജ​​​ന​​​താ​​​ദ​​​ൾ (യു​​​ണൈ​​​റ്റ​​​ഡ്)-​​​അ​​​ന്പ് , ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​സ്കൂ​​​ട്ട​​​ർ, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് (ബി)-​​​ബ​​​സ്, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് (ജേ​​​ക്ക​​​ബ്)-​​​ബാ​​​റ്റ​​​റി ടോ​​​ർ​​​ച്ച്, എ​​​ൽ​​​ജെ​​​പി- ബം​​​ഗ്ലാ​​​വ്, മാ​​​ർ​​​ക്സി​​​സ്റ്റ് ക​​​മ്മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി ഓ​​​ഫ് ഇ​​​ന്ത്യ (യു​​​ണൈ​​​റ്റ​​​ഡ്)-​​​ഫ്ളാ​​​ഗ്), നാ​​​ഷ​​​ണ​​​ൽ സെ​​​ക്കു​​​ല​​​ർ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ്- ഗ്ലാ​​​സ് ടം​​​ബ്ല​​​ർ, നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി-​​​ക്ലോ​​​ക്ക്, നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി-​​​ശ​​​ര​​​ദ്ച​​​ന്ദ്ര പ​​​വാ​​​ർ -ട​​​ർ​​​ഹ​​​യൂ​​​തു​​​ന്ന പു​​​രു​​​ഷ​​​ൻ, പി​​​ഡി​​​പി- ബോ​​​ട്ട്, രാ​​​ഷ്‌​​​ട്രീ​​​യ ജ​​​ന​​​താ​​​ദ​​​ൾ- റാ​​​ന്ത​​​ൽ വി​​​ള​​​ക്ക്, രാ​​​ഷ്‌​​​ട്രീ​​​യ ലോ​​​ക് ദ​​​ൾ പാ​​​ർ​​​ട്ടി -കൈ​​​പ്പ​​​ന്പ്, രാ​​​ഷ്‌​​​ട്രീ​​​യ ലോ​​​ക് സ​​​മ​​​ത പാ​​​ർ​​​ട്ടി- സീ​​​ലിം​​​ഗ് ഫാ​​​ൻ, റ​​​വ​​​ല്യൂ​​​ഷ​​​ണ​​​റി മാ​​​ർ​​​ക്സി​​​സ്റ്റ് പാ​​​ർ​​​ട്ടി ഓ​​​ഫ് ഇ​​​ന്ത്യ -ഫു​​​ട്ബോ​​​ൾ, എ​​​സ്പി-​​​സൈ​​​ക്കി​​​ൾ, ശി​​​വ​​​സേ​​​ന (എ​​​സ്എ​​​സ്)-​​​വി​​​ല്ലും അ​​​ന്പും, എ​​​സ്ഡി​​​പി​​​ഐ-​​​ക​​​ണ്ണ​​​ട, ട്വ​​​ന്‍റി 20 പാ​​​ർ​​​ട്ടി-​​​മാ​​​ങ്ങ, വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി ഓ​​​ഫ് ഇ​​​ന്ത്യ- ഗ്യാ​​​സ് സി​​​ലി​​​ണ്ട​​​ർ.

 

 

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് : സീ​റ്റു വി​ഭ​ജ​ന​വും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വും വേ​ഗ​ത്തി​ലാ​ക്കി മു​ന്ന​ണി​ക​ള്‍

 കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ്ഞാ​​പ​​നം ഏ​​തു​​സ​​മ​​യ​​വും പ്ര​​ഖ്യാ​​പി​​ക്കാ​​നി​​രി​​ക്കെ ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത്, ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലേ സീ​​റ്റു വി​​ഭ​​ജ​​ന​​വും സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യ​​വും വേ​​ഗ​​ത്തി​​ലാ​​ക്കി മു​​ന്ന​​ണി​​ക​​ള്‍. യു​​ഡി​​എ​​ഫ് ഘ​​ട​​ക​​ക​​ക്ഷി​​ക​​ളു​​മാ​​യു​​ള്ള ച​​ര്‍​ച്ച​​ക​​ള്‍ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലാ​​ണ്. ഇ​​നി കോ​​ണ്‍​ഗ്ര​​സി​​ന്‍റെ കോ​​ര്‍ ക​​മ്മി​​റ്റി യോ​​ഗം ചേ​​ര്‍​ന്ന് സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യം പൂ​​ര്‍​ത്തി​​യാ​​ക്ക​​ണം.

എ​​ല്‍​ഡി​​എ​​ഫി​​ല്‍ ജി​​ല്ല​​യി​​ല്‍ 26 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ര​​ണ്ടു ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലും സീ​​റ്റു വി​​ഭ​​ജ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി. നാ​​ളെ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ സീ​​റ്റു വി​​ഭ​​ജ​​ന ച​​ര്‍​ച്ച ന​​ട​​ക്കും. എ​​ന്‍​ഡി​​എ​​യി​​ല്‍ ഘ​​ട​​ക​​ക്ഷി​​ക​​ളു​​മാ​​യു​​ള്ള ച​​ര്‍​ച്ച​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. പ​​ഞ്ചാ​​യ​​ത്ത്, ബ്ലോ​​ക്ക്, ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലെ വാ​​ര്‍​ഡ് ക​​മ്മി​​റ്റി​​ക​​ളോ​​ട് സ്ഥാ​​നാ​​ര്‍​ഥി പ​​ട്ടി​​ക സ​​മ​​ര്‍​പ്പി​​ക്കാ​​ന്‍ ജി​​ല്ലാ നേ​​തൃ​​ത്വം നി​​ര്‍​ദേ​​ശി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​നി​​ട​​യി​​ല്‍ പ​​ല​​യി​​ട​​ത്തും സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ വീ​​ടു​​ക​​യ​​റി​​യു​​ള്ള പ്ര​​ചാ​​ര​​ണം ആ​​രം​​ഭി​​ച്ചു. സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ര്‍​ഥി​​ക​​ളാ​​ണു കൂ​​ടു​​ത​​ലാ​​യി പ്ര​​ചാ​​ര​​ണം തു​​ട​​ങ്ങി​​യ​​ത്. സോ​​ഷ്യ​​ല്‍ മീ​​ഡി​​യാ​​യി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​ത്വം പ്ര​​ഖ്യാ​​പി​​ച്ച് ഫോ​​ട്ടോ പോ​​സ്റ്റ് ചെ​​യ്ത് പ്ര​​ചാ​​ര​​ണം തു​​ട​​ങ്ങി​​യ​​വ​​രു​​മു​​ണ്ട്.

യു​​ഡി​​എ​​ഫ്

യു​​ഡി​​എ​​ഫി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യ ച​​ര്‍​ച്ച പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. 10 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ സീ​​റ്റു വി​​ഭ​​ജ​​ന ച​​ര്‍​ച്ച പൂ​​ര്‍​ത്തി​​യാ​​യി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്കു​​ള്ള ച​​ര്‍​ച്ച അ​​ടു​​ത്ത​​ദി​​വ​​സം ന​​ട​​ക്കും. മു​​സ്‌​​ലിം ലീ​​ഗ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ ഇ​​ത്ത​​വ​​ണ സീ​​റ്റ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ത​​വ​​ണ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ കോ​​ണ്‍​ഗ്ര​​സും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സും സീ​​റ്റു വി​​ഭ​​ജി​​ച്ചെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നി​​ട​​യി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജോ​​സ​​ഫ് വി​​ഭാ​​ഗം ക​​ഴി​​ഞ്ഞ ത​​വ​​ണ മ​​ത്സ​​രി​​ച്ച സീ​​റ്റു​​ക​​ളി​​ല്‍ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തി​​ല്‍ കോ​​ണ്‍​ഗ്ര​​സി​​നു​​ള്ളി​​ല്‍ ശ​​ക്ത​​മാ​​യ എ​​തി​​ര്‍​പ്പു​​ണ്ട്. ക​​ഴി​​ഞ്ഞ ത​​വ​​ണ ജോ​​സ​​ഫ് ഗ്രൂ​​പ്പി​​നു ന​​ല്‍​കി​​യ മു​​ഴു​​വ​​ന്‍ സീ​​റ്റു​​ക​​ളും ഇ​​ത്ത​​വ​​ണ ന​​ല്‍​കേ​​ണ്ടെ​​ന്നാ​​ണ് കോ​​ണ്‍​ഗ്ര​​സി​​ന്‍റെ അ​​ഭി​​പ്രാ​​യം.

സീ​​റ്റ് ഏ​​റ്റെ​​ടു​​ക്കു​​മോ​​യെ​​ന്ന ഭ​​യ​​ത്തി​​ലാ​​ണ് ജോ​​സ​​ഫ് ഗ്രൂ​​പ്പി​​ന്‍റെ ഏ​​ക​​പ​​ക്ഷീ​​യ സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യ​​മെ​​ന്നു പ​​റ​​യു​​ന്നു. എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം സീ​​റ്റു​​ക​​ളി​​ലൊ​​ന്നാ​​ണ് മു​​സ്‌​​ലിം ലീ​​ഗ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജേ​​ക്ക​​ബ് വി​​ഭാ​​ഗ​​ത്തി​​നും സി​​എം​​പി​​ക്കും ആ​​ര്‍​എ​​സ്പി​​ക്കും പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ സീ​​റ്റു​​ക​​ള്‍ ന​​ല്‍​കാ​​ന്‍ ധാ​​ര​​ണ​​യാ​​യി​​ട്ടു​​ണ്ട്. മു​​ന്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, സു​​ധാ കു​​ര്യ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രെ​​യാ​​ണ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്ക് കോ​​ണ്‍​ഗ്ര​​സ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സാ​​ക​​ട്ടെ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജ​​യ്‌​​സ​​ണ്‍ ജോ​സ​​ഫ്, അ​​ജി​​ത് മു​​തി​​ര​​മ​​ല, മു​​ന്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി, ലൈ​​സ​​മ്മ പു​​ളി​​ങ്കാ​​ട്, മേ​​രി സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്നി​​വ​​രെ​​യാ​​ണ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.

എ​​ല്‍​ഡി​​എ​​ഫ്

എ​​ല്‍​ഡി​​എ​​ഫി​​ല്‍ 26 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ഏ​​റ്റു​​മാ​​നൂ​​ര്‍, കോ​​ട്ട​​യം മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലും സീ​​റ്റു വി​​ഭ​​ജ​​നം പൂ​​ര്‍​ത്തി​​യാ​​യി. പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ അ​​ധി​​കം വ​​ന്ന വാ​​ര്‍​ഡു​​ക​​ളി​​ല്‍ സി​​പി​​എം, സി​​പി​​ഐ, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​ന്നി​​വ​​യ്ക്ക് ആ​​നു​​പാ​​തി​​ക​​മാ​​യി ന​​ല്‍​കാ​​നാ​​ണ് എ​​ല്‍​ഡി​​എ​​ഫ് തീ​​രു​​മാ​​നം.

ചെ​​റു ക​​ക്ഷി​​ക​​ളെ സീ​​റ്റു വി​​ഭ​​ജ​​ന​​ത്തി​​ല്‍ അ​​വ​​ഗ​​ണി​​ക്കു​​ന്ന​​താ​​യി ജ​​ന​​താ​​ദ​​ള്‍ എ​​സ്, ആ​​ര്‍​ജെ​​ഡി, എ​​ന്‍​സി​​പി​​എ​​സ് എ​​ന്നീ ക​​ക്ഷി​​ക​​ള്‍ ആ​​രോ​​പ​​ണ​​മു​​ന്ന​​യി​​ച്ചു ക​​ഴി​​ഞ്ഞു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ സീ​​റ്റു വി​​ഭ​​ജ​​നം തു​​ട​​രാ​​നാ​​ണ് ധാ​​ര​​ണ. നാ​​ളെ വൈ​​കു​​ന്നേ​​ര​​മാ​​ണ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സീ​​റ്റു​​വി​​ഭ​​ജ​​ന ച​​ര്‍​ച്ച. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലെ വ​​ര്‍​ധി​​ച്ച ഡി​​വി​​ഷ​​ന്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​മ്മി​​നു ല​​ഭി​​ച്ചേ​​ക്കും. ഇ​​ത​​നു​​സ​​രി​​ച്ച് മ​​റ്റു സീ​​റ്റു​​ക​​ള്‍ ചി​​ല​​തു വ​​ച്ചു​​മാ​​റു​​ന്ന​​തും ച​​ര്‍​ച്ച​​യി​​ലു​​ണ്ട്. മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലും പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ചെ​​റു ക​​ക്ഷി​​ക​​ള്‍​ക്ക് അ​​ര്‍​ഹ​​മാ​​യ പ്രാ​​തി​​നി​​ധ്യം ഉ​​റ​​പ്പാ​​ക്കു​​ന്നു​​ണ്ടെ​​ന്ന് എ​​ല്‍​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ പ​​റ​​ഞ്ഞു.

സി​​പി​​എ​​മ്മി​​ല്‍​നി​​ന്ന് അ​​ജ​​യ​​ന്‍ കെ. ​​മേ​​നോ​​ന്‍, കെ. ​​രാ​​ജേ​​ഷ്, കെ.​​ആ​​ര്‍. അ​​ജ​​യ് എ​​ന്നി​​വ​​രും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ല്‍​നി​​ന്ന് ജോ​​ളി മ​​ടു​​ക്ക​​ക്കു​​ഴി, പി.​​സി. കു​​ര്യ​​ന്‍, നി​​ര്‍​മ​​ല ജി​​മ്മി തു​​ട​​ങ്ങി​​യ​​വ​​രു​​ടെ പേ​​രു​​ക​​ളാ​​ണ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്ക് സ​​ജീ​​വ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്. എ​​ന്‍​സി​​പി​​യും ജ​​ന​​താ​​ദ​​ള്‍ എ​​സും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ അ​​വ​​കാ​​ശ​​വാ​​ദ​​മു​​ന്ന​​യി​​ച്ചി​​ട്ടു​​ണ്ട്. ര​​ണ്ടു ക​​ക്ഷി​​ക​​ളെ​​യും പ​​രി​​ഗ​​ണി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യി​​ല്ല. തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്നൊ​​രു​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി 10നു ​​മു​​മ്പാ​​യി പ​​ഞ്ചാ​​യ​​ത്തു ത​​ല​​ങ്ങ​​ളി​​ല്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ നേ​​ട്ട​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ച് പൊ​​തു​​സ​​മ്മേ​​ള​​ന​​വും എ​​ല്‍​ഡി​​എ​​ഫ് ന​​ട​​ത്തും.

ബി​​ജെ​​പി

ബി​​ജെ​​പി ജി​​ല്ലാ ക​​മ്മി​റ്റി​​ക​​ളെ കോ​​ട്ട​​യം ഈ​​സ്റ്റ്, വൈ​​സ്റ്റ് എ​​ന്നി​​ങ്ങ​​നെ വി​​ഭ​​ജി​​ച്ച​​തി​​നു​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​ണ്. എ​​ന്‍​ഡി​​എ മു​​ന്ന​​ണി എ​​ന്ന രീ​​തി​​യി​​ലു​​ള്ള സീ​​റ്റു വി​​ഭ​​ജ​​ന ച​​ര്‍​ച്ച​​ക​​ള്‍ ന​​ട​​ന്നു​​വ​​രി​ക​​യാ​​ണ്. ബി​​ഡി​​ജെ​​എ​​സു​​മാ​​യി​​ട്ടാ​​ണ് പ്ര​​ധാ​​ന ച​​ര്‍​ച്ച. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നാ​​ഷ​​ണ​​ലി​​റ്റ്, എ​​ല്‍​ജെ​​പി എ​​ന്നീ ക​​ക്ഷി​​ക​​ളും സീ​​റ്റു​​ക​​ള്‍​ക്ക് അ​​വ​​കാ​​ശ​​വാ​​ദ​​മു​​ന്ന​​യി​​ച്ചി​​ട്ടു​​ണ്ട്. പ​​ഞ്ചാ​​യ​​ത്ത്, ബ്ലോ​​ക്ക്, മു​​നി​​സി​​പ്പ​​ല്‍ വാ​​ര്‍​ഡു​​ക​​ളി​​ല്‍നി​​ന്നു​​​ള്ള സ്ഥാ​​നാ​​ര്‍​ഥി പ​​ട്ടി​​ക ജി​​ല്ലാ ക​​മ്മി​​റ്റി​​ക​​ള്‍​ക്ക് ന​​ല്‍​കാ​​നാ​​ണ് നി​​ര്‍​ദേ​​ശം.

ജി​​ല്ലാ ക​​മ്മി​​റ്റി​​യാ​​ണ് ബി​​ജെ​​പി​​യു​​ടെ സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യം ന​​ട​​ത്തു​​ന്ന​​ത്. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലെ സ്ഥാ​​നാ​​ര്‍​ഥി പ​​ട്ടി​​ക സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​ത്ത​​നു കൈ​​മാ​​റി. സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​മാ​​ണ് സ്ഥാ​​നാ​​ര്‍​ഥി​​യെ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്നൊ​​രു​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ​​ഞ്ചാ​​യ​​ത്ത്, ന​​ഗ​​ര പ​​രി​​ധി​​ക​​ളി​​ല്‍ വാ​​ര്‍​ഡ് അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ബി​​ജെ​​പി​​യു​​ടെ പ​​ദ​​യാ​​ത്ര അ​​ടു​​ത്ത​​ദി​​വ​​സം ആ​​രം​​ഭി​​ക്കും.

നാ​ടെ​ങ്ങും ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം

കോ​​ട്ട​​യം: ത​​ദ്ദേ​​ശ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ്ഞാ​​പ​​നം അ​​ടു​​ത്തി​​രി​​ക്കെ നാ​​ടു​​നീ​​ളെ ക​​ല്ലി​​ടീ​​ലും ഉ​​ദ്ഘാ​​ട​​ന​​ങ്ങ​​ളു​​മാ​​ണ്. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ പി​​ടി​​ച്ചു​നി​​ല്‍​ക്കാ​​നും പി​​ടി​​ച്ചു​​ക​​യ​​റാ​​നും പ​​ണി തീ​​രാ​​ത്ത സ്ഥാ​​പ​​ന​​ങ്ങ​​ളും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​ണ്. പ​​ദ്ധ​​തി ന​​ട​​പ്പാ​​യി​​ല്ലെ​​ങ്കി​​ലും ശി​​ലാ​​സ്ഥാ​​പ​​നം ന​​ട​​ത്താ​​നും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ മ​​ത്സ​​രി​​ക്കു​​ന്നു. ​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ റോ​​ഡു​​ക​​ളു​​ടെ ശോ​​ച്യാ​​വ​​സ്ഥ​​യാ​​ണ് ഏ​​റ്റ​​വും പ​​ഴി കേ​​ള്‍​ക്കു​​ന്ന​​ത്. അ​​തി​​നാ​​ല്‍ റോ​​ഡി​​ലെ കു​​ഴി​​ക​​ള്‍ നി​​ക​​ത്താ​​നാ​​യി​​ല്ലെ​​ങ്കി​​ലും മെ​​റ്റ​​ലും നി​​ര്‍​മാ​​ണ സാ​​മ​​ഗ്രി​​ക​​ളും എ​​ത്തി​​ച്ച് ജ​​ന​​ങ്ങ​​ളെ പ​​റ്റി​​ക്കാ​​നും ചി​​ല​​ര്‍ താ​​ത്​​പ​​ര്യ​​പ്പെ​​ടു​​ന്നു.

വി​​ശ്ര​​മ​​കേ​​ന്ദ്ര​​ങ്ങ​​ള്‍, വ്യാ​​യാ​​മ കേ​​ന്ദ്ര​​ങ്ങ​​ള്‍, വെ​​യി​​റ്റിം​​ഗ് ഷെ​​ഡു​​ക​​ള്‍, അ​ങ്ക​ണ​​വാ​​ടി എ​​ന്നി​​വ​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​ങ്ങ​​ളാ​​ണ് ത​​കൃ​​തി​​യാ​​യി ന​​ട​​ക്കു​​ന്ന​​ത്. മ​​ന്ത്രി​​മാ​​രെ എ​​ത്തി​​ച്ചും പൊ​​തു​​സ​​മ്മേ​​ള​​നം കെ​​ങ്കേ​​മ​​മാ​​ക്കി​​യും ഉ​​ദ്ഘാ​​ട​​ന​​ങ്ങ​​ള്‍ ആ​​ഘോ​​ഷ​​മാ​​ക്കി മാ​​റ്റു​​ക​​യും പ​​ല​​യി​​ട​​ങ്ങ​​ളി​​ലും. ത​​ദ്ദേ​​ശ ഫ​​ണ്ടു​​ക​​ള്‍ പ​​ര​​മാ​​വ​​ധി വി​​നി​​യോ​​ഗി​​ക്കാ​​നു​​ള്ള ത​​ത്ര​​പ്പാ​​ടി​​ലാ​​ണ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍.

അ​​തേ​സ​​മ​​യം ന​​റു​​ക്കെ​​ടു​​പ്പി​​ല്‍ സ്വ​​ന്തം വാ​​ര്‍​ഡും ഡി​​വി​​ഷ​​നും ന​​ഷ്ട​​പ്പെ​​ട്ട​​വ​​ര്‍ വി​​ക​​സ​​ന​​പ​​ദ്ധ​​തി​​ക​​ളി​​ല്‍​നി​​ന്നെ​​ല്ലാം പി​​ന്‍​തി​​രി​​ഞ്ഞു​​ക​​ഴി​​ഞ്ഞു. പ്ര​​തി​​പ​​ക്ഷ​​മാ​​ക​​ട്ടെ വാ​​ര്‍​ഡു​​ക​​ളു​​ടെ​​യും ഡി​​വി​​ഷ​​നു​​ക​​ളു​​ടെ​​യും ശോ​​ച്യാ​​വ​​സ്ഥ മു​​ന്‍​നി​റു​ത്തി പ്ര​​ചാ​​ര​​ണം ന​​ട​​ത്താ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ്. ഇ​​തി​​നാ​​യി പൊ​​തു​​സ​​മ്മേ​​ള​​നം, പൊ​​തു​​വി​​ചാ​​ര​​ണ തു​​ട​​ങ്ങി​​യ​​വ​​യി​​ലേ​​ക്ക് നീ​​ങ്ങു​​ക​​യാ​​ണ് എ​​തി​​ര്‍​പ​​ക്ഷം. സീ​​റ്റ് ത​​ര​​പ്പെ​​ടു​​ത്താ​​നു​​ള്ള ത​​ന്ത്ര​​പ്പാ​​ടി​​യി​​ലാ​​ണ് വ​​ലി​​യൊ​​രു വി​​ഭാ​​ഗം അ​​ധി​​കാ​​ര​​മോ​​ഹി​​ക​​ളും.

ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലേ​​ക്ക് ക​​ട​​ന്നി​​രി​​ക്കെ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ ചി​​ഹ്ന​​ങ്ങ​​ള്‍ നി​​ശ്ച​​യി​​ക്കു​​ന്ന​​തി​​നു പി​​ന്നാ​​ലെ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന അ​​ധ്യ​​ക്ഷ​​രു​​ടെ സം​​വ​​ര​​ണ​​പ്പ​​ട്ടി​​ക​കൂ​​ടി പു​​റ​​ത്തു​​വ​​രു​​ന്ന​​തോ​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ്ഞാ​​പ​​നം വ​​രും.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ അ​വ​സ​രം

വി​​ജ്ഞാ​​പ​​നം ക​​ഴി​​ഞ്ഞാ​​ല്‍ ഒ​​രു​​ത​​വ​​ണ​​കൂ​​ടി വോ​​ട്ട​​ര്‍​പ​​ട്ടി​​ക​​യി​​ല്‍ പേ​​രു​​ചേ​​ര്‍​ക്കാ​​ന്‍ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളി​​ലേ​​ക്കു മാ​​ത്രം ഒ​​ര​​വ​​സ​​രം ക​​മ്മീ​​ഷ​​ന്‍ ന​​ല്‍​കും. മ​​ത്സ​​രി​​ക്കു​​ന്ന സ്ഥാ​​നാ​​ര്‍​ഥി​​ക്ക് വോ​​ട്ട​​ര്‍പ​​ട്ടി​​ക​​യി​​ല്‍ പേ​​രി​​ല്ലെ​​ങ്കി​​ല്‍ അ​​തി​​നു​​ള്ള അ​​വ​​ര​​സം ന​​ല്‍​കാ​​ന്‍ കൂ​​ടി​​യാ​​ണി​​ത്. പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കും ഇ​​തി​​നു​​ള്ള സാ​​ധ്യ​​ത പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം. ഏ​​ഴു ദി​​വ​​സ​​ത്തി​​ന് ശേ​​ഷം ന​​ട​​ത്തു​​ന്ന ഹി​​യ​​റിം​​ഗി​​നു​​ശേ​​ഷ​​മാ​​യി​​രി​​ക്കും പ​​ട്ടി​​ക​​യി​​ല്‍ പേ​​ര് ഉ​​ള്‍​പ്പെ​​ടു​​ത്തു​​ക. ദേ​​ശീ​​യ- സം​​സ്ഥാ​​ന പാ​​ര്‍​ട്ടി​​ക​​ള്‍​ക്കും സ്വ​​ത​​ന്ത്ര​​ന്മാ​​രും ചേ​​ര്‍​ത്ത് 114 ചി​​ഹ്ന​​ങ്ങ​​ളാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍ അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം 29ന്


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു.
ദേ​​​ശീ​​​യ-സം​​​സ്ഥാ​​​ന രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ യോ​​​ഗം 29നു ​​​രാ​​​വി​​​ലെ 11 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​സ്ക്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ലെ ഹാ​​​ർ​​​മ​​​ണി ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. ദേ​​​ശീ​​​യ- സം​​​സ്ഥാ​​​ന രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ ഒ​​​രു പ്ര​​​തി​​​നി​​​ധി​​​ക്കു യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​മെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് യോ​​​ഗം. ന​​​വം​​​ബ​​​ർ ആ​​​ദ്യവാ​​​രം ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ക്കും.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: 7.89 ല​ക്ഷം വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​പ്പോ​​​​ൾ 2020ലെ ​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് 7.89 ല​​​​ക്ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം രാ​​​​ത്രി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ 2.84 കോ​​​​ടി വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണു​​​​ള്ള​​​​ത്.


2020ൽ ​​​​ന​​​​ട​​​​ന്ന ക​​​​ഴി​​​​ഞ്ഞ ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 2,76,56,910 വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​പ്പോ​​​​ഴ​​​​ത് 2,84,46,762 കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.


മ​​​​രി​​​​ച്ച​​​​വ​​​​രെ​​​​യും സ്ഥ​​​​ലം​​​​മാ​​​​റി​​​​പ്പോ​​​​യ​​​​വ​​​​രെ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ ശേ​​​​ഷം പു​​​​തി​​​​യ വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു വ​​​​ർ​​​​ധ​​​​ന 7.89 ല​​​​ക്ഷ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞ​​​​ത്. ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് ആ​​​​റു ല​​​​ക്ഷ​​​​ത്തോ​​​​ളം വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ വ​​​​ർ​​​​ധ​​​​ന.


ത​​​​ദ്ദേ​​​​ശ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വാ​​​​ർ​​​​ഡ് പു​​​​ന​​​​ർ​​​​വി​​​​ഭ​​​​ജ​​​​ന​​​​ത്തി​​​​നു ശേ​​​​ഷം പു​​​​തി​​​​യ വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പു​​​​തു​​​​ക്കി​​​​യ അ​​​​ന്തി​​​​മ​​​​ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.


2025 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​നോ അ​​​​തി​​​​നു മു​​​​ൻ​​​​പോ 18 വ​​​​യ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​വ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. ഇ​​​​തി​​​​നു പു​​​​റ​​​​മേ പ്ര​​​​വാ​​​​സി വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ 2,798 പേ​​​​രു​​​​ണ്ട്.
14 ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി 941 ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ 17,337 വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ​​​​യും 87 മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളി​​​​ലെ 3,240 വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ​​​​യും ആ​​​​റ് കോ​​​​ർ​​​​പറേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ 421 വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ​​​​യും അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യാ​​​​ണ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​ത്.


വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക ക​​​​മ്മീ​​​​ഷ​​​​ന്‍റെ https://www.sec.kerala.gov.in വെ​​​​ബ്സൈ​​​​റ്റി​​​​ലും അ​​​​ത​​​​ത് ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും താ​​​​ലൂ​​​​ക്ക്, വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ല​​​​ഭ്യ​​​​മാ​​​​ണ്.
നേ​​​​ര​​​​ത്തെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ 2,83,12,468 വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. 1,33,52,961 പു​​​​രു​​​​ഷ​​​​ന്മാ​​​​രും, 1,49,59,236 സ്ത്രീ​​​​ക​​​​ളും, 271 ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​റു​​​​മാ​​​​ണ് ക​​​​ര​​​​ട് പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​നു പു​​​​റ​​​​മേ 2087 പ്ര​​​​വാ​​​​സി വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​മു​​​​ണ്ടാ​​​യി​​​​രു​​​​ന്നു.

Latest News

Corehub Up