x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്ക് ചി​ഹ്ന​മാ​യി


Published: November 4, 2025 01:04 AM IST | Updated: November 4, 2025 01:04 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് ചി​​​ഹ്നം അ​​​നു​​​വ​​​ദി​​​ച്ച് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി.

നാ​​​ല് പ​​​ട്ടി​​​ക​​​ക​​​ളി​​​ലാ​​​യാ​​​ണ് ചി​​​ഹ്നം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ആ​​​റ് ദേ​​​ശീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളെ പ​​​ട്ടി​​​ക ഒ​​​ന്നി​​​ലും ആ​​​റ് സം​​​സ്ഥാ​​​ന പാ​​​ർ​​​ട്ടി​​​ക​​​ളെ പ​​​ട്ടി​​​ക ര​​​ണ്ടി​​​ലും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ചി​​​ഹ്നം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ച ചി​​​ഹ്ന​​​ങ്ങ​​​ളാ​​​ണ് ആ ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യ​​​ത്.

മൂ​​​ന്നാം പ​​​ട്ടി​​​ക​​​യി​​​ൽ, മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ അം​​​ഗീ​​​കൃ​​​ത പാ​​​ർ​​​ട്ടി​​​ക​​​ളും കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലോ സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​തെ​​​ങ്കി​​​ലും ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ത്തി​​​ലൊ അം​​​ഗ​​​ങ്ങ​​​ളു​​​ള​​​ള​​​തും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള​​​ള​​​തു​​​മാ​​​യ 28 രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും ചി​​​ഹ്ന​​​മാ​​​യി.

പ​​​ട്ടി​​​ക നാ​​​ലി​​​ലു​​​ള്ള 74 സ്വ​​​ത​​​ന്ത്ര ചി​​​ഹ്ന​​​ങ്ങ​​​ളി​​​ൽ 1, 2, 3 പ​​​ട്ടി​​​ക​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത​​​തും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തു​​​മാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​നാ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്വ​​​ത​​​ന്ത്ര ചി​​​ഹ്ന​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ മ​​​റ്റേ​​​തെ​​​ങ്കി​​​ലും സ്ഥാ​​​നാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് പ​​​ട്ടി​​​ക 4-ൽ ​​​നി​​​ന്ന് ഒ​​​രു ചി​​​ഹ്നം ന​​​ൽ​​​കും.

ദേ​​​ശീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ- ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി-​​​ചൂ​​​ല്, ബി​​​എ​​​സ്പി-​​​ആ​​​ന, ബി​​​ജെ​​​പി- താ​​​മ​​​ര, സി​​​പി​​​എം- ചു​​​റ്റി​​​ക​​​യും അ​​​രി​​​വാ​​​ളും ന​​​ക്ഷ​​​ത്ര​​​വും, ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍​ഗ്ര​​​സ്- കൈ, ​​​നാ​​​ഷ​​​ണ​​​ൽ പീ​​​പ്പി​​​ൾ​​​സ് പാ​​​ർ​​​ട്ടി-​​​പു​​​സ്ത​​​കം.

സം​​​സ്ഥാ​​​ന പാ​​​ർ​​​ട്ടി: സി​​​പി​​​ഐ- ധാ​​​ന്യ​​​ക്ക​​​തി​​​രും അ​​​രി​​​വാ​​​ളും, ജ​​​ന​​​താ​​​ദ​​​ൾ- സെ​​​ക്യു​​​ല​​​ർ- ത​​​ല​​​യി​​​ൽ നെ​​​ൽ​​​ക്ക​​​തി​​​രേ​​​ന്തി​​​യ ക​​​ർ​​​ഷ​​​ക സ്ത്രീ, ​​​മു​​​സ്ലീം ലീ​​​ഗ്- ഏ​​​ണി), കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം- ര​​​ണ്ടി​​​ല, കേ​​​ര​​​ള​​​കോ​​​ണ്‍​ഗ്ര​​​സ് -ഓ​​​ട്ടോ​​​റി​​​ക്ഷ, ആ​​​ർ​​​എ​​​സ്പി- മ​​​ണ്‍​വെ​​​ട്ടി​​​യും മ​​​ണ്‍​കോ​​​രി​​​യും.

മൂ​​​ന്നാം പ​​​ട്ടി​​​ക: എ​​​ഐ​​​എ​​​ഡി​​​എം​​​കെ -തൊ​​​പ്പി, ഓ​​​ൾ ഇ​​​ന്ത്യ ഫോ​​​ർ​​​വേ​​​ഡ് ബ്ലോ​​​ക്ക്- സിം​​​ഹം, തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍​ഗ്ര​​​സ്- പൂ​​​ക്ക​​​ളും പു​​​ല്ലും, ബി​​​ഡി​​​ജ​​​ഐ​​​സ് -മ​​​ണ്‍​പാ​​​ത്രം, സി​​​പി​​​ഐ (എം​​​എ​​​ൽ) റെ​​​ഡ് സ്റ്റാ​​​ർ-​​​മ​​​ണി, സി​​​എം​​​പി (സി​​​പി ജോ​​​ണ്‍ വി​​​ഭാ​​​ഗം-​​​ന​​​ക്ഷ​​​ത്രം, കോ​​​ണ്‍​ഗ്ര​​​സ് (സെ​​​ക്യു​​​ല​​​ർ)-​​​കാ​​​യ്ഫ​​​ല​​​മു​​​ള്ള തെ​​​ങ്ങ്, ഡി​​​എം​​​കെ- ഉ​​​ദ​​​യ​​​സൂ​​​ര്യ​​​ൻ, ഐ​​​എ​​​ൻ​​​എ​​​ൽ- ത്രാ​​​സ്, ജ​​​ന​​​താ​​​ദ​​​ൾ (യു​​​ണൈ​​​റ്റ​​​ഡ്)-​​​അ​​​ന്പ് , ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​സ്കൂ​​​ട്ട​​​ർ, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് (ബി)-​​​ബ​​​സ്, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് (ജേ​​​ക്ക​​​ബ്)-​​​ബാ​​​റ്റ​​​റി ടോ​​​ർ​​​ച്ച്, എ​​​ൽ​​​ജെ​​​പി- ബം​​​ഗ്ലാ​​​വ്, മാ​​​ർ​​​ക്സി​​​സ്റ്റ് ക​​​മ്മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി ഓ​​​ഫ് ഇ​​​ന്ത്യ (യു​​​ണൈ​​​റ്റ​​​ഡ്)-​​​ഫ്ളാ​​​ഗ്), നാ​​​ഷ​​​ണ​​​ൽ സെ​​​ക്കു​​​ല​​​ർ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ്- ഗ്ലാ​​​സ് ടം​​​ബ്ല​​​ർ, നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി-​​​ക്ലോ​​​ക്ക്, നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി-​​​ശ​​​ര​​​ദ്ച​​​ന്ദ്ര പ​​​വാ​​​ർ -ട​​​ർ​​​ഹ​​​യൂ​​​തു​​​ന്ന പു​​​രു​​​ഷ​​​ൻ, പി​​​ഡി​​​പി- ബോ​​​ട്ട്, രാ​​​ഷ്‌​​​ട്രീ​​​യ ജ​​​ന​​​താ​​​ദ​​​ൾ- റാ​​​ന്ത​​​ൽ വി​​​ള​​​ക്ക്, രാ​​​ഷ്‌​​​ട്രീ​​​യ ലോ​​​ക് ദ​​​ൾ പാ​​​ർ​​​ട്ടി -കൈ​​​പ്പ​​​ന്പ്, രാ​​​ഷ്‌​​​ട്രീ​​​യ ലോ​​​ക് സ​​​മ​​​ത പാ​​​ർ​​​ട്ടി- സീ​​​ലിം​​​ഗ് ഫാ​​​ൻ, റ​​​വ​​​ല്യൂ​​​ഷ​​​ണ​​​റി മാ​​​ർ​​​ക്സി​​​സ്റ്റ് പാ​​​ർ​​​ട്ടി ഓ​​​ഫ് ഇ​​​ന്ത്യ -ഫു​​​ട്ബോ​​​ൾ, എ​​​സ്പി-​​​സൈ​​​ക്കി​​​ൾ, ശി​​​വ​​​സേ​​​ന (എ​​​സ്എ​​​സ്)-​​​വി​​​ല്ലും അ​​​ന്പും, എ​​​സ്ഡി​​​പി​​​ഐ-​​​ക​​​ണ്ണ​​​ട, ട്വ​​​ന്‍റി 20 പാ​​​ർ​​​ട്ടി-​​​മാ​​​ങ്ങ, വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി ഓ​​​ഫ് ഇ​​​ന്ത്യ- ഗ്യാ​​​സ് സി​​​ലി​​​ണ്ട​​​ർ.

 

 

Tags : Local Elections symbol for political parties

Recent News

Corehub Up