x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ​തെര​ഞ്ഞെ​ടു​പ്പ്: നാ​മ​നി​ർ​ദേ​ശപ​ത്രി​ക സ​മ​ർ​പ്പണം ഇ​ന്നുമു​ത​ൽ


Published: November 14, 2025 07:19 AM IST | Updated: November 14, 2025 07:19 AM IST

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നുമു​ത​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. രാ​വി​ലെ 11 നും ​വൈ​കു​ന്നേ​രം മൂ​ന്നി​നും ഇ​ട​യി​ലാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 21. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 22ന് ​ന​ട​ക്കും. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 24.


ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​വ​ർ 2,000 രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും മ​ത്സ​രി​ക്കു​ന്ന​വ​ർ 4,000 രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ 5,000 രൂ​പ​യും കെ​ട്ടി​വ​യ്ക്ക​ണം. പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ശ്ചി​ത തു​ക​യു​ടെ പ​കു​തി മ​തി​യാ​കും.


നോ​മി​നേ​ഷ​ൻ ന​ൽ​കു​ന്ന ദി​വ​സം സ്ഥാ​നാ​ർ​ഥി​ക്ക് 21 വ​യ​സ്‌ പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​യി​ൽനി​ന്നു​ള​ള ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.


വ​ര​ണാ​ധി​കാ​രി​യു​ടെ​യോ ക​മ്മീ​ഷ​ൻ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഓ​ഫീ​സ​റു​ടെ​യോ മു​ന്പാ​കെ നി​ശ്ചി​ത ഫോ​റ​മ​നു​സ​രി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ​യോ ദൃ​ഢ​പ്ര​തി​ജ്ഞ​യോ ന​ട​ത്തി ഒ​പ്പി​ട്ടു​ന​ൽ​കു​ക​യും വേ​ണം. സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം മൂ​ന്ന് അ​ക​ന്പ​ടി വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ വ​ര​ണാ​ധി​കാ​രി​യു​ടെ കാ​ര്യാ​ല​യ​ത്തി​ന് 100 മീ​റ്റ​ർ പ​രി​ധി​ക്കു​ള​ളി​ൽ അ​നു​വ​ദി​ക്കൂ.


വ​ര​ണാ​ധി​കാ​രി​യു​ടെ മു​റി​യി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നാ​നു​മ​തി. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗ്യ​ത​ക​ളും അ​യോ​ഗ്യ​ത​ക​ളും സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Tags : local nattuvishesham Local elections

District News

കു​ന്നോ​ത്ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ൽ ശീ​തീ​ക​ര​ണ സം​ഭ​ര​ണ​ശാ​ല; ധാ​ര​ണ​യാ​യി ഇ​രി​ട്ടി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​രം​ഭ​ക​രു​ടെ സം​ഗ​മം കു​ന്നോ​ത്ത് ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ൽ ന​ട​ന്നു. പു​തി​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ശീ​തീ​ക​ര​ണ സം​ഭ​ര​ണ​ശാ​ല ആ​രം​ഭി​ക്കാ​ൻ ധാ​ര​ണ​യാ​യി. പ​ദ്ധ​തി​ക്കാ​യി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ചി​ല സം​രം​ഭ​ക​ർ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്തു‌. പു​തു​സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് സം​രം​ഭ​ക സ​മ്മേ​ള​നം ഉ​ദ്ഘ​ട​നം ചെ​യ്ത് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. മു​ന്നി​ൽ​നി​ന്നു വ​ള​രു​ക​യും പി​ന്നി​ലു​ള്ള​വ​രെ വ​ള​ർ​ത്തു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് സ​മ​ഗ്ര​വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​ത്. വി​ജ​യി​ച്ച സം​രം​ഭ​ക​ർ പു​തു​സം​രം​ഭ​ക​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ത​യാ​റാ​യാ​ൽ സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ളും തൊ​ഴി​

Recent News

Corehub Up