x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്നോ​ത്ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ൽ ശീ​തീ​ക​ര​ണ സം​ഭ​ര​ണ​ശാ​ല; ധാ​ര​ണ​യാ​യി ഇ​രി​ട്ടി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​രം​ഭ​ക​രു​ടെ സം​ഗ​മം കു​ന്നോ​ത്ത് ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ൽ ന​ട​ന്നു. പു​തി​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ശീ​തീ​ക​ര​ണ സം​ഭ​ര​ണ​ശാ​ല ആ​രം​ഭി​ക്കാ​ൻ ധാ​ര​ണ​യാ​യി. പ​ദ്ധ​തി​ക്കാ​യി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ചി​ല സം​രം​ഭ​ക​ർ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്തു‌. പു​തു​സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് സം​രം​ഭ​ക സ​മ്മേ​ള​നം ഉ​ദ്ഘ​ട​നം ചെ​യ്ത് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. മു​ന്നി​ൽ​നി​ന്നു വ​ള​രു​ക​യും പി​ന്നി​ലു​ള്ള​വ​രെ വ​ള​ർ​ത്തു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് സ​മ​ഗ്ര​വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​ത്. വി​ജ​യി​ച്ച സം​രം​ഭ​ക​ർ പു​തു​സം​രം​ഭ​ക​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ത​യാ​റാ​യാ​ൽ സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ളും തൊ​ഴി​

വെബ് ഡെസ്ക്
Published: July 21, 2026 01:43 AM IST | Updated: July 21, 2026 01:43 AM IST

സം​രം​ഭ​ക സം​ഗ​മം ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ട്ടി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​രം​ഭ​ക​രു​ടെ സം​ഗ​മം കു​ന്നോ​ത്ത് ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ൽ ന​ട​ന്നു. പു​തി​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ശീ​തീ​ക​ര​ണ സം​ഭ​ര​ണ​ശാ​ല ആ​രം​ഭി​ക്കാ​ൻ ധാ​ര​ണ​യാ​യി. പ​ദ്ധ​തി​ക്കാ​യി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ചി​ല സം​രം​ഭ​ക​ർ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്തു‌.


പു​തു​സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് സം​രം​ഭ​ക സ​മ്മേ​ള​നം ഉ​ദ്ഘ​ട​നം ചെ​യ്ത് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. മു​ന്നി​ൽ​നി​ന്നു വ​ള​രു​ക​യും പി​ന്നി​ലു​ള്ള​വ​രെ വ​ള​ർ​ത്തു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് സ​മ​ഗ്ര​വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​ത്. വി​ജ​യി​ച്ച സം​രം​ഭ​ക​ർ പു​തു​സം​രം​ഭ​ക​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ത​യാ​റാ​യാ​ൽ സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ളും തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും സൃ​ഷ്‌​ടി​ക്ക​പ്പെ​ടു​മെ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി വി​വി​ധ സം​രം​ഭ​ങ്ങ​ൾ ന​ട​ത്തു​ന്ന 80 ലേ​റെ വ്യ​വ​സാ​യി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​ജ​യാ​നു​ഭ​വ​ങ്ങ​ളും തു​ട​ക്ക കാ​ല​ങ്ങ​ളി​ലെ പ്ര​തി​സ​ന്ധി​ക​ളും പ​ങ്കു​വ​ച്ച സം​രം​ഭ​ക​ർ പു​തി​യ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കൃ​ഷി, ഫ്രൂ​ട്‌​സ് അ​ധി​ഷ്‌​ഠി​ത മേ​ഖ​ല​ക​ളി​ലെ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മ​ര​ച്ചീ​നി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നും വി​പ​ണി​യി​ൽ വി​ല കൂ​ടു​ത​ൽ ഉ​ള്ള​പ്പോ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നും സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​നാ​ണ് ശീ​തി​ക​ര​ണ സം​ഭ​ര​ണ​ശാ​ല സ്ഥാ​പി​ക്കു​ന്ന​ത്. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ​മാ​രാ​യ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, ചാ​ൻ​സ​ല​ർ ഫാ. ​ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്‌​ട​ർ ഫാ. ​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ഡോ. ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ൽ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ, ബ​യോ മൗ​ണ്ട​ൻ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഫാ. ​ജ​യ്‌​സ് കു​രി​ശും​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ഫ​ല​ങ്ങ​ളു​ടെ ശേ​ഖ​ര​ണ​വും സം​സ്‌​ക​ര​ണ​വും - ക്ല​സ്‌​റ്റ​ർ ഫാ​മിം​ഗ് പ്രോ​ജ​ക്ട് എ​ന്ന വി​ഷ​യ​ത്തി​ൽ വ്യ​വ​സാ​യി സി​ബി പൈ​ക​ട, കോ​ർ​പ​റേ​റ്റ് ഫ​ണ്ട് സ്വ​രൂ​പി​ക്ക​ൽ, പു​തി​യ സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പ​ൽ, സം​രം​ഭ​ക കൂ​ട്ടാ​യ്‌​മ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വ്യ​വ​സാ​യി സ​ണ്ണി മ​ണി​മ​ല​ത്ത​റ​പ്പേ​ൽ, കോ​ൾ​ഡ് സ്റ്റോ​റേ​ജ് പ്രോ​ജ​ക്‌​ട് എ​ന്ന വി​ഷ​യ​ത്തി​ൽ സം​രം​ഭ​ക​ൻ വ്യാ​വ​സാ​യി ജേ​ക്ക​ബ് സ്ക​റി​യ അ​മ്പ​ല​ത്തൊ​ട്ടി​യി​ൽ, ബ​യോ​മൗ​ണ്ട​ൻ പ്രോ​ജ​ക്ട് വി​ഷ​യ​ത്തി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ, ഹാ​പ്പി വി​ല്ലേ​ജ് പ​ദ്ധ​തി സം​ബ​ന്ധി​ച്ചു ജാ​ക്‌​സ​ർ ജോ​ർ​ജ് തോ​ലാ​നി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

പാ​ർ​ക്കി​ൽഅ​ഞ്ച് സം​രം​ഭ​ങ്ങ​ൾ

ക​പ്പ സം​സ്ക​ര​ണം, ചാ​യ​പ്പൊ​ടി, ക​റി​പ്പൊ​ടി, പു​ട്ടു​പൊ​ടി, പ​ഴം സം​സ്‌​ക​ര​ണം എ​ന്നീ യൂ​ണി​റ്റു​ക​ളാ​ണ് ഇ​ൻ​ഡ​സ്ട്രി​യി​ൽ പാ​ർ​ക്കി​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യി രൂ​പീ​ക​രി​ച്ച ബ​യോ​മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് പ​ഴം സം​സ്ക​ര​ണം ഒ​ഴി​കെ​യു​ള്ള നാ​ല് സം​രം​ഭ​ങ്ങ​ൾ. കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച ക​പ്പ സം​സ്‌​ക​ര​ണ യൂ​ണി​റ്റി​ൽ വാ​ട്ടു​ക​പ്പ, ക​പ്പ​പ്പൊ​ടി എ​ന്നി​വ​യ്ക്കൊ​പ്പം വാ​ക്വം ഫ്രൈ​യിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ക​പ്പ ചി​പ്‌​സ്, മു​റു​ക്ക്, ലെ​യ്‌​സ്, സ്റ്റ‌ി​ക്‌​സ് തു​ട​ങ്ങി​യ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും നി​ർ​മി​ക്കും. ചാ​യ, പു​ട്ടു​പൊ​ടി (അ​രി, ക​പ്പ), ക​റി മ​സാ​ല​ക​ൾ, പ​ഴം പ​ൾ​പ്പ് എ​ന്നി​വ​യെ​ല്ലാം വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്.

പു​തു​സം​രം​ഭ​ക​ർ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ

ത​ല​ശേ​രി അ​തി​രൂ​പ​ത വി​ട്ടു​ന​ൽ​കി​യ 10 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കു​ന്നോ​ത്ത് ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്രൈ​വ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ വ്യ​വ​സാ​യ പാ​ർ​ക്കി​ന്‍റെ നി​ല​വാ​ര​ത്തി​ലു​ള്ള അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ മൂ​ന്നു കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ ആ​രം​ഭി​ക്കു​ന്ന സം​രം​ഭ​ങ്ങ​ൾ​ക്ക് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ലൈ​സ​ൻ​സ് ല​ഭ്യ​മാ​കും.

10 ല​ക്ഷം രൂ​പ വ​രെ​യു​ള്ള സം​രം​ഭ​ങ്ങ​ൾ​ക്ക് നാ​ല് ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ൽ വാ​യ്പ‌ ല​ഭി​ക്കും. 50 കോ​ടി രൂ​പ വ​രെ​യു​ള്ള സം​രം​ഭ​ങ്ങ​ൾ​ക്ക് മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞ് ലൈ​സ​ൻ​സ് എ​ടു​ത്താ​ൽ മ​തി​യെ​ന്ന ആ​നു​കൂ​ല്യ​വും ല​ഭ്യ​മാ​ണ്. പാ​ർ​ക്കി​ൽ ആ​റ് ഏ​ക്ക​റോ​ളം സ്ഥ​ലം ഇ​നി​യും ല​ഭ്യ​മാ​യ​തി​നാ​ൽ പു​തി​യ സം​രം​ഭ​ക​ർ​ക്ക് അ​വ​സ​ര​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up