എംഎൽഎയോടൊപ്പം ഫുട്ബോൾ പ്രേമികൾ മത്സരം ആസ്വദിക്കുന്നു.
കോതമംഗലം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം വലിയ സ്ക്രീനിൽ ഒരുമിച്ച് ആസ്വദിക്കാൻ കോതമംഗലത്ത് ആദ്യമായി സംഘടിപ്പിച്ച ഫുട്ബോൾ ഫിയസ്റ്റ 2026 ശ്രദ്ധേയമായി. ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ ഹോളിഡേ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കളിയുടെ ഒരോ നിമിഷവും ആരാധകർ ആവേശമാക്കി.കോതമംഗലത്ത് ആദ്യമായാണ് ഇത്രയും വലിയ തോതിൽ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന്റെ പൊതുപ്രദർശനം സംഘടിപ്പിച്ചത്.
പരിപാടിക്ക് ലഭിച്ച മികച്ച ജനപങ്കാളിത്തം സന്തോഷം നൽകുന്നതാണെന്നും കായികരംഗത്ത് കോതമംഗലത്തെ കൂടുതൽ സജീവമാക്കുന്ന ഇത്തരം പരിപാടികൾ വരുംകാലങ്ങളിലും സംഘടിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.