x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​ല്ല് സെ​റ്റു​ക​ൾ ന​ൽ​കി

വെബ് ഡെസ്ക്
Published: July 21, 2026 01:42 AM IST | Updated: July 21, 2026 01:42 AM IST

സു​സ്മി​തം 2026 മെ​ഗാ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി

കോ​ത​മം​ഗ​ലം: മാ​ർ​ത്തോ​മ ചെ​റി​യ​പ​ള്ളി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ ബ​സേ​ലി​യോ​സ് ദ​ന്ത​ൽ കോ​ള​ജി​ലെ പ്രോ​സ്തോ​ഡോ​ണ്ടി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​സ്മി​തം 2026 മെ​ഗാ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി സം​ഘ​ടി​പ്പി​ച്ചു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സ​മ്പൂ​ർ​ണ ദ​ന്ത​ന​ഷ്ടം സം​ഭ​വി​ച്ച 141 അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മു​ഴു​വ​ൻ പ​ല്ല് സെ​റ്റു​ക​ൾ നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്തു.

പ​ര​മ്പ​രാ​ഗ​ത​മാ​യി കു​റ​ഞ്ഞ​ത് അ​ഞ്ച് ക്ലി​നി​ക്ക​ൽ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ പ​ല്ല് സെ​റ്റ് നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത ത്വ​രി​ത ചി​കി​ത്സാ രീ​തി​യി​ലൂ​ടെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി. 19ന് ​പ്ര​ധാ​ന ക്ലി​നി​ക്ക​ൽ, ല​ബോ​റ​ട്ട​റി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം 20ന് ​എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും പ​ല്ല് സെ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്രാ​യ​മാ​യ രോ​ഗി​ക​ൾ​ക്ക് ആ​വ​ർ​ത്തി​ച്ചു​ള്ള ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​നൂ​ത​ന മാ​തൃ​ക ന​ട​പ്പി​ലാ​ക്കി​യ​ത്.

ഒ​രേ വേ​ദി​യി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സൗ​ജ​ന്യ മു​ഴു​വ​ൻ പ​ല്ല് സെ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത പ​രി​പാ​ടി എ​ന്ന നേ​ട്ട​ത്തി​നാ​യി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ലേ​ക്കു​ള്ള രേ​ഖ​പ്പെ​ടു​ത്ത​ൽ ന​ട​പ​ടി​ക​ളും ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് പൂ​ർ​ത്തി​യാ​ക്കി. വൈ​എം​സി​എ , വൈ​സ്മെ​ൻ ഇ​ന്‍റ​ർ നാ​ഷണ​ൽ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.

മ​ന്ത്രി വി. ​ഇ. അ​ബ്ദു​ൽ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യാ​ക്കോ​ബാ​യ സ​ഭ കോ​ത​മം​ഗ​ലം മേ​ഖ​ലാ മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ർ​ത്തോ​മ ചെ​റി​യ​പ​ള്ളി വി​കാ​രി ഫാ. ​സാ​ജു കു​രീ​ക്കാ​പ്പി​ള്ളി​ൽ , എം​ബി​എം​എം അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. വി​ൻ​സെ​ന്‍റ്, സെ​ക്ര​ട്ട​റി സ​ലിം ചെ​റി​യാ​ൻ, ട്ര​ഷ​റ​ർ എം.​എം. സ​ണ്ണി, മാ​ർ ബ​സേ​ലി​യോ​സ് ദ​ന്ത​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബൈ​ജു പോ​ൾ കു​ര്യ​ൻ, പ്രോ​സ്തോ​ഡോ​ണ്ടി​ക്സ് വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ലി​റ്റോ മാ​നു​വ​ൽ, ഡോ. ​ജി​ൻ​സ പി. ​ദേ​വ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : Free sets Nattuvishesham DistrictNews

Recent News

Corehub Up