"ഈ ഓണം നിക്ഷാനോളം’ സമ്മാനപദ്ധതിയുടെ ലോഗോ പ്രകാശന വേള
കണ്ണൂർ: ഹോം അപ്ലയന്‍സസ് രംഗത്തെ വിശ്വസ്ത ബ്രാൻഡായ നിക്ഷാനിൽ "ഈ ഓണം നിക്ഷാനോളം' എന്ന പേരില്‍ വിപുലമായ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. വിപണിയില്‍ കണ്ടതിലും കേട്ടതിലും കൂടുതൽ ഓഫറുകളും ആകര്‍ഷകമായ സമ്മാനങ്ങളുമാണ് ഈ ഓണത്തിന് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ വമ്പന്‍ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് നിക്ഷാൻ ഈ ഓണക്കാലത്ത് ഒരുക്കിയിരിക്കുന്നത്.
ഓണക്കാലത്ത് നിക്ഷാനിൽനിന്നു പര്‍ച്ചേസ് ചെയ്യുന്നവരില്‍നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബംപര്‍ സമ്മാനമായി നാല് ഹ്യുണ്ടായ് എക്സ്റ്റര്‍ കാറുകള്‍, രണ്ടാം സമ്മാനമായി രണ്ട് അള്‍ട്രാവയലറ്റ് X47 ഇലക്ട്രിക് അഡ്വഞ്ചര്‍ ബൈക്കുകള്‍, മൂന്നാം സമ്മാനമായി നാല് ഏഥര്‍ റിസ്റ്റ ഇലക്ട്രിക് സ്കൂട്ടറുകള് എന്നിവയാണ് ലഭിക്കുക. കണ്ണൂര്‍, കോഴിക്കോട്, വടകര, കുറ്റ്യാടി, പഴയങ്ങാടി, പേരാവൂര്‍, ചെറുവത്തൂര്‍ തുടങ്ങിയ നിക്ഷാന്റെ എല്ലാ ഷോറൂമുകളിലും ഈ ഓണം ഓഫറുകള്‍ ലഭ്യമായിരിക്കും.
ഈ ഓണക്കാലത്ത് പർച്ചേസ് ചെയ്യുമ്പോള്‍ 75 ശതമാനം വരെ വിലക്കുറവ്, ഷോപ്പിംഗ് കൂടുതല്‍ എളുപ്പമാക്കാന്‍ പലിശരഹിത ഇഎംഐ സൗകര്യങ്ങള്‍, എക്സ്റ്റന്‍ഡഡ് വാറന്റി, സൗജന്യ ഡെലിവറി, ലോയല്‍റ്റി പോയിന്റുകള്‍, സ്പെഷല്‍ കാഷ്ബാക്ക് വൗച്ചര്‍ എന്നിവയും നിക്ഷാൻ നല്‍കുന്നുണ്ട്.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബജറ്റ് പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള ഉത്പന്നങ്ങള്‍ സ്വന്തമാക്കാനും വമ്പന്‍ സമ്മാനങ്ങള്‍ നേടാനുമുള്ള സുവര്‍ണാവസരമാണ് നിക്ഷാൻ ഒരുക്കുന്നതെന്ന് എംഡി എം.എം.വി. മൊയ്തു, എക്സിക്യുട്ടീവ് ഡയറക്ടര്‍ നിക്ഷാൻ അഹമ്മദ് എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി: 7902 81 81 81.