x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് : സീ​റ്റു വി​ഭ​ജ​ന​വും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വും വേ​ഗ​ത്തി​ലാ​ക്കി മു​ന്ന​ണി​ക​ള്‍


Published: November 4, 2025 12:37 AM IST | Updated: November 4, 2025 12:37 AM IST

 കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ്ഞാ​​പ​​നം ഏ​​തു​​സ​​മ​​യ​​വും പ്ര​​ഖ്യാ​​പി​​ക്കാ​​നി​​രി​​ക്കെ ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത്, ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലേ സീ​​റ്റു വി​​ഭ​​ജ​​ന​​വും സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യ​​വും വേ​​ഗ​​ത്തി​​ലാ​​ക്കി മു​​ന്ന​​ണി​​ക​​ള്‍. യു​​ഡി​​എ​​ഫ് ഘ​​ട​​ക​​ക​​ക്ഷി​​ക​​ളു​​മാ​​യു​​ള്ള ച​​ര്‍​ച്ച​​ക​​ള്‍ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലാ​​ണ്. ഇ​​നി കോ​​ണ്‍​ഗ്ര​​സി​​ന്‍റെ കോ​​ര്‍ ക​​മ്മി​​റ്റി യോ​​ഗം ചേ​​ര്‍​ന്ന് സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യം പൂ​​ര്‍​ത്തി​​യാ​​ക്ക​​ണം.

എ​​ല്‍​ഡി​​എ​​ഫി​​ല്‍ ജി​​ല്ല​​യി​​ല്‍ 26 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ര​​ണ്ടു ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലും സീ​​റ്റു വി​​ഭ​​ജ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി. നാ​​ളെ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ സീ​​റ്റു വി​​ഭ​​ജ​​ന ച​​ര്‍​ച്ച ന​​ട​​ക്കും. എ​​ന്‍​ഡി​​എ​​യി​​ല്‍ ഘ​​ട​​ക​​ക്ഷി​​ക​​ളു​​മാ​​യു​​ള്ള ച​​ര്‍​ച്ച​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. പ​​ഞ്ചാ​​യ​​ത്ത്, ബ്ലോ​​ക്ക്, ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലെ വാ​​ര്‍​ഡ് ക​​മ്മി​​റ്റി​​ക​​ളോ​​ട് സ്ഥാ​​നാ​​ര്‍​ഥി പ​​ട്ടി​​ക സ​​മ​​ര്‍​പ്പി​​ക്കാ​​ന്‍ ജി​​ല്ലാ നേ​​തൃ​​ത്വം നി​​ര്‍​ദേ​​ശി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​നി​​ട​​യി​​ല്‍ പ​​ല​​യി​​ട​​ത്തും സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ വീ​​ടു​​ക​​യ​​റി​​യു​​ള്ള പ്ര​​ചാ​​ര​​ണം ആ​​രം​​ഭി​​ച്ചു. സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ര്‍​ഥി​​ക​​ളാ​​ണു കൂ​​ടു​​ത​​ലാ​​യി പ്ര​​ചാ​​ര​​ണം തു​​ട​​ങ്ങി​​യ​​ത്. സോ​​ഷ്യ​​ല്‍ മീ​​ഡി​​യാ​​യി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​ത്വം പ്ര​​ഖ്യാ​​പി​​ച്ച് ഫോ​​ട്ടോ പോ​​സ്റ്റ് ചെ​​യ്ത് പ്ര​​ചാ​​ര​​ണം തു​​ട​​ങ്ങി​​യ​​വ​​രു​​മു​​ണ്ട്.

യു​​ഡി​​എ​​ഫ്

യു​​ഡി​​എ​​ഫി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യ ച​​ര്‍​ച്ച പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. 10 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ സീ​​റ്റു വി​​ഭ​​ജ​​ന ച​​ര്‍​ച്ച പൂ​​ര്‍​ത്തി​​യാ​​യി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്കു​​ള്ള ച​​ര്‍​ച്ച അ​​ടു​​ത്ത​​ദി​​വ​​സം ന​​ട​​ക്കും. മു​​സ്‌​​ലിം ലീ​​ഗ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ ഇ​​ത്ത​​വ​​ണ സീ​​റ്റ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ത​​വ​​ണ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ കോ​​ണ്‍​ഗ്ര​​സും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സും സീ​​റ്റു വി​​ഭ​​ജി​​ച്ചെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നി​​ട​​യി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജോ​​സ​​ഫ് വി​​ഭാ​​ഗം ക​​ഴി​​ഞ്ഞ ത​​വ​​ണ മ​​ത്സ​​രി​​ച്ച സീ​​റ്റു​​ക​​ളി​​ല്‍ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തി​​ല്‍ കോ​​ണ്‍​ഗ്ര​​സി​​നു​​ള്ളി​​ല്‍ ശ​​ക്ത​​മാ​​യ എ​​തി​​ര്‍​പ്പു​​ണ്ട്. ക​​ഴി​​ഞ്ഞ ത​​വ​​ണ ജോ​​സ​​ഫ് ഗ്രൂ​​പ്പി​​നു ന​​ല്‍​കി​​യ മു​​ഴു​​വ​​ന്‍ സീ​​റ്റു​​ക​​ളും ഇ​​ത്ത​​വ​​ണ ന​​ല്‍​കേ​​ണ്ടെ​​ന്നാ​​ണ് കോ​​ണ്‍​ഗ്ര​​സി​​ന്‍റെ അ​​ഭി​​പ്രാ​​യം.

സീ​​റ്റ് ഏ​​റ്റെ​​ടു​​ക്കു​​മോ​​യെ​​ന്ന ഭ​​യ​​ത്തി​​ലാ​​ണ് ജോ​​സ​​ഫ് ഗ്രൂ​​പ്പി​​ന്‍റെ ഏ​​ക​​പ​​ക്ഷീ​​യ സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യ​​മെ​​ന്നു പ​​റ​​യു​​ന്നു. എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം സീ​​റ്റു​​ക​​ളി​​ലൊ​​ന്നാ​​ണ് മു​​സ്‌​​ലിം ലീ​​ഗ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജേ​​ക്ക​​ബ് വി​​ഭാ​​ഗ​​ത്തി​​നും സി​​എം​​പി​​ക്കും ആ​​ര്‍​എ​​സ്പി​​ക്കും പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ സീ​​റ്റു​​ക​​ള്‍ ന​​ല്‍​കാ​​ന്‍ ധാ​​ര​​ണ​​യാ​​യി​​ട്ടു​​ണ്ട്. മു​​ന്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, സു​​ധാ കു​​ര്യ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രെ​​യാ​​ണ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്ക് കോ​​ണ്‍​ഗ്ര​​സ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സാ​​ക​​ട്ടെ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജ​​യ്‌​​സ​​ണ്‍ ജോ​സ​​ഫ്, അ​​ജി​​ത് മു​​തി​​ര​​മ​​ല, മു​​ന്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി, ലൈ​​സ​​മ്മ പു​​ളി​​ങ്കാ​​ട്, മേ​​രി സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്നി​​വ​​രെ​​യാ​​ണ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്.

എ​​ല്‍​ഡി​​എ​​ഫ്

എ​​ല്‍​ഡി​​എ​​ഫി​​ല്‍ 26 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ഏ​​റ്റു​​മാ​​നൂ​​ര്‍, കോ​​ട്ട​​യം മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലും സീ​​റ്റു വി​​ഭ​​ജ​​നം പൂ​​ര്‍​ത്തി​​യാ​​യി. പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ അ​​ധി​​കം വ​​ന്ന വാ​​ര്‍​ഡു​​ക​​ളി​​ല്‍ സി​​പി​​എം, സി​​പി​​ഐ, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​ന്നി​​വ​​യ്ക്ക് ആ​​നു​​പാ​​തി​​ക​​മാ​​യി ന​​ല്‍​കാ​​നാ​​ണ് എ​​ല്‍​ഡി​​എ​​ഫ് തീ​​രു​​മാ​​നം.

ചെ​​റു ക​​ക്ഷി​​ക​​ളെ സീ​​റ്റു വി​​ഭ​​ജ​​ന​​ത്തി​​ല്‍ അ​​വ​​ഗ​​ണി​​ക്കു​​ന്ന​​താ​​യി ജ​​ന​​താ​​ദ​​ള്‍ എ​​സ്, ആ​​ര്‍​ജെ​​ഡി, എ​​ന്‍​സി​​പി​​എ​​സ് എ​​ന്നീ ക​​ക്ഷി​​ക​​ള്‍ ആ​​രോ​​പ​​ണ​​മു​​ന്ന​​യി​​ച്ചു ക​​ഴി​​ഞ്ഞു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ സീ​​റ്റു വി​​ഭ​​ജ​​നം തു​​ട​​രാ​​നാ​​ണ് ധാ​​ര​​ണ. നാ​​ളെ വൈ​​കു​​ന്നേ​​ര​​മാ​​ണ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സീ​​റ്റു​​വി​​ഭ​​ജ​​ന ച​​ര്‍​ച്ച. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലെ വ​​ര്‍​ധി​​ച്ച ഡി​​വി​​ഷ​​ന്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​മ്മി​​നു ല​​ഭി​​ച്ചേ​​ക്കും. ഇ​​ത​​നു​​സ​​രി​​ച്ച് മ​​റ്റു സീ​​റ്റു​​ക​​ള്‍ ചി​​ല​​തു വ​​ച്ചു​​മാ​​റു​​ന്ന​​തും ച​​ര്‍​ച്ച​​യി​​ലു​​ണ്ട്. മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലും പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ചെ​​റു ക​​ക്ഷി​​ക​​ള്‍​ക്ക് അ​​ര്‍​ഹ​​മാ​​യ പ്രാ​​തി​​നി​​ധ്യം ഉ​​റ​​പ്പാ​​ക്കു​​ന്നു​​ണ്ടെ​​ന്ന് എ​​ല്‍​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ പ​​റ​​ഞ്ഞു.

സി​​പി​​എ​​മ്മി​​ല്‍​നി​​ന്ന് അ​​ജ​​യ​​ന്‍ കെ. ​​മേ​​നോ​​ന്‍, കെ. ​​രാ​​ജേ​​ഷ്, കെ.​​ആ​​ര്‍. അ​​ജ​​യ് എ​​ന്നി​​വ​​രും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ല്‍​നി​​ന്ന് ജോ​​ളി മ​​ടു​​ക്ക​​ക്കു​​ഴി, പി.​​സി. കു​​ര്യ​​ന്‍, നി​​ര്‍​മ​​ല ജി​​മ്മി തു​​ട​​ങ്ങി​​യ​​വ​​രു​​ടെ പേ​​രു​​ക​​ളാ​​ണ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്ക് സ​​ജീ​​വ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്. എ​​ന്‍​സി​​പി​​യും ജ​​ന​​താ​​ദ​​ള്‍ എ​​സും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ അ​​വ​​കാ​​ശ​​വാ​​ദ​​മു​​ന്ന​​യി​​ച്ചി​​ട്ടു​​ണ്ട്. ര​​ണ്ടു ക​​ക്ഷി​​ക​​ളെ​​യും പ​​രി​​ഗ​​ണി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യി​​ല്ല. തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്നൊ​​രു​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി 10നു ​​മു​​മ്പാ​​യി പ​​ഞ്ചാ​​യ​​ത്തു ത​​ല​​ങ്ങ​​ളി​​ല്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ നേ​​ട്ട​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ച് പൊ​​തു​​സ​​മ്മേ​​ള​​ന​​വും എ​​ല്‍​ഡി​​എ​​ഫ് ന​​ട​​ത്തും.

ബി​​ജെ​​പി

ബി​​ജെ​​പി ജി​​ല്ലാ ക​​മ്മി​റ്റി​​ക​​ളെ കോ​​ട്ട​​യം ഈ​​സ്റ്റ്, വൈ​​സ്റ്റ് എ​​ന്നി​​ങ്ങ​​നെ വി​​ഭ​​ജി​​ച്ച​​തി​​നു​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​ണ്. എ​​ന്‍​ഡി​​എ മു​​ന്ന​​ണി എ​​ന്ന രീ​​തി​​യി​​ലു​​ള്ള സീ​​റ്റു വി​​ഭ​​ജ​​ന ച​​ര്‍​ച്ച​​ക​​ള്‍ ന​​ട​​ന്നു​​വ​​രി​ക​​യാ​​ണ്. ബി​​ഡി​​ജെ​​എ​​സു​​മാ​​യി​​ട്ടാ​​ണ് പ്ര​​ധാ​​ന ച​​ര്‍​ച്ച. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നാ​​ഷ​​ണ​​ലി​​റ്റ്, എ​​ല്‍​ജെ​​പി എ​​ന്നീ ക​​ക്ഷി​​ക​​ളും സീ​​റ്റു​​ക​​ള്‍​ക്ക് അ​​വ​​കാ​​ശ​​വാ​​ദ​​മു​​ന്ന​​യി​​ച്ചി​​ട്ടു​​ണ്ട്. പ​​ഞ്ചാ​​യ​​ത്ത്, ബ്ലോ​​ക്ക്, മു​​നി​​സി​​പ്പ​​ല്‍ വാ​​ര്‍​ഡു​​ക​​ളി​​ല്‍നി​​ന്നു​​​ള്ള സ്ഥാ​​നാ​​ര്‍​ഥി പ​​ട്ടി​​ക ജി​​ല്ലാ ക​​മ്മി​​റ്റി​​ക​​ള്‍​ക്ക് ന​​ല്‍​കാ​​നാ​​ണ് നി​​ര്‍​ദേ​​ശം.

ജി​​ല്ലാ ക​​മ്മി​​റ്റി​​യാ​​ണ് ബി​​ജെ​​പി​​യു​​ടെ സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യം ന​​ട​​ത്തു​​ന്ന​​ത്. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലെ സ്ഥാ​​നാ​​ര്‍​ഥി പ​​ട്ടി​​ക സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​ത്ത​​നു കൈ​​മാ​​റി. സം​​സ്ഥാ​​ന നേ​​തൃ​​ത്വ​​മാ​​ണ് സ്ഥാ​​നാ​​ര്‍​ഥി​​യെ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്നൊ​​രു​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ​​ഞ്ചാ​​യ​​ത്ത്, ന​​ഗ​​ര പ​​രി​​ധി​​ക​​ളി​​ല്‍ വാ​​ര്‍​ഡ് അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ബി​​ജെ​​പി​​യു​​ടെ പ​​ദ​​യാ​​ത്ര അ​​ടു​​ത്ത​​ദി​​വ​​സം ആ​​രം​​ഭി​​ക്കും.

നാ​ടെ​ങ്ങും ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം

കോ​​ട്ട​​യം: ത​​ദ്ദേ​​ശ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ്ഞാ​​പ​​നം അ​​ടു​​ത്തി​​രി​​ക്കെ നാ​​ടു​​നീ​​ളെ ക​​ല്ലി​​ടീ​​ലും ഉ​​ദ്ഘാ​​ട​​ന​​ങ്ങ​​ളു​​മാ​​ണ്. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ പി​​ടി​​ച്ചു​നി​​ല്‍​ക്കാ​​നും പി​​ടി​​ച്ചു​​ക​​യ​​റാ​​നും പ​​ണി തീ​​രാ​​ത്ത സ്ഥാ​​പ​​ന​​ങ്ങ​​ളും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​ണ്. പ​​ദ്ധ​​തി ന​​ട​​പ്പാ​​യി​​ല്ലെ​​ങ്കി​​ലും ശി​​ലാ​​സ്ഥാ​​പ​​നം ന​​ട​​ത്താ​​നും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ മ​​ത്സ​​രി​​ക്കു​​ന്നു. ​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ റോ​​ഡു​​ക​​ളു​​ടെ ശോ​​ച്യാ​​വ​​സ്ഥ​​യാ​​ണ് ഏ​​റ്റ​​വും പ​​ഴി കേ​​ള്‍​ക്കു​​ന്ന​​ത്. അ​​തി​​നാ​​ല്‍ റോ​​ഡി​​ലെ കു​​ഴി​​ക​​ള്‍ നി​​ക​​ത്താ​​നാ​​യി​​ല്ലെ​​ങ്കി​​ലും മെ​​റ്റ​​ലും നി​​ര്‍​മാ​​ണ സാ​​മ​​ഗ്രി​​ക​​ളും എ​​ത്തി​​ച്ച് ജ​​ന​​ങ്ങ​​ളെ പ​​റ്റി​​ക്കാ​​നും ചി​​ല​​ര്‍ താ​​ത്​​പ​​ര്യ​​പ്പെ​​ടു​​ന്നു.

വി​​ശ്ര​​മ​​കേ​​ന്ദ്ര​​ങ്ങ​​ള്‍, വ്യാ​​യാ​​മ കേ​​ന്ദ്ര​​ങ്ങ​​ള്‍, വെ​​യി​​റ്റിം​​ഗ് ഷെ​​ഡു​​ക​​ള്‍, അ​ങ്ക​ണ​​വാ​​ടി എ​​ന്നി​​വ​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​ങ്ങ​​ളാ​​ണ് ത​​കൃ​​തി​​യാ​​യി ന​​ട​​ക്കു​​ന്ന​​ത്. മ​​ന്ത്രി​​മാ​​രെ എ​​ത്തി​​ച്ചും പൊ​​തു​​സ​​മ്മേ​​ള​​നം കെ​​ങ്കേ​​മ​​മാ​​ക്കി​​യും ഉ​​ദ്ഘാ​​ട​​ന​​ങ്ങ​​ള്‍ ആ​​ഘോ​​ഷ​​മാ​​ക്കി മാ​​റ്റു​​ക​​യും പ​​ല​​യി​​ട​​ങ്ങ​​ളി​​ലും. ത​​ദ്ദേ​​ശ ഫ​​ണ്ടു​​ക​​ള്‍ പ​​ര​​മാ​​വ​​ധി വി​​നി​​യോ​​ഗി​​ക്കാ​​നു​​ള്ള ത​​ത്ര​​പ്പാ​​ടി​​ലാ​​ണ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍.

അ​​തേ​സ​​മ​​യം ന​​റു​​ക്കെ​​ടു​​പ്പി​​ല്‍ സ്വ​​ന്തം വാ​​ര്‍​ഡും ഡി​​വി​​ഷ​​നും ന​​ഷ്ട​​പ്പെ​​ട്ട​​വ​​ര്‍ വി​​ക​​സ​​ന​​പ​​ദ്ധ​​തി​​ക​​ളി​​ല്‍​നി​​ന്നെ​​ല്ലാം പി​​ന്‍​തി​​രി​​ഞ്ഞു​​ക​​ഴി​​ഞ്ഞു. പ്ര​​തി​​പ​​ക്ഷ​​മാ​​ക​​ട്ടെ വാ​​ര്‍​ഡു​​ക​​ളു​​ടെ​​യും ഡി​​വി​​ഷ​​നു​​ക​​ളു​​ടെ​​യും ശോ​​ച്യാ​​വ​​സ്ഥ മു​​ന്‍​നി​റു​ത്തി പ്ര​​ചാ​​ര​​ണം ന​​ട​​ത്താ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ്. ഇ​​തി​​നാ​​യി പൊ​​തു​​സ​​മ്മേ​​ള​​നം, പൊ​​തു​​വി​​ചാ​​ര​​ണ തു​​ട​​ങ്ങി​​യ​​വ​​യി​​ലേ​​ക്ക് നീ​​ങ്ങു​​ക​​യാ​​ണ് എ​​തി​​ര്‍​പ​​ക്ഷം. സീ​​റ്റ് ത​​ര​​പ്പെ​​ടു​​ത്താ​​നു​​ള്ള ത​​ന്ത്ര​​പ്പാ​​ടി​​യി​​ലാ​​ണ് വ​​ലി​​യൊ​​രു വി​​ഭാ​​ഗം അ​​ധി​​കാ​​ര​​മോ​​ഹി​​ക​​ളും.

ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലേ​​ക്ക് ക​​ട​​ന്നി​​രി​​ക്കെ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ ചി​​ഹ്ന​​ങ്ങ​​ള്‍ നി​​ശ്ച​​യി​​ക്കു​​ന്ന​​തി​​നു പി​​ന്നാ​​ലെ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന അ​​ധ്യ​​ക്ഷ​​രു​​ടെ സം​​വ​​ര​​ണ​​പ്പ​​ട്ടി​​ക​കൂ​​ടി പു​​റ​​ത്തു​​വ​​രു​​ന്ന​​തോ​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ്ഞാ​​പ​​നം വ​​രും.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ അ​വ​സ​രം

വി​​ജ്ഞാ​​പ​​നം ക​​ഴി​​ഞ്ഞാ​​ല്‍ ഒ​​രു​​ത​​വ​​ണ​​കൂ​​ടി വോ​​ട്ട​​ര്‍​പ​​ട്ടി​​ക​​യി​​ല്‍ പേ​​രു​​ചേ​​ര്‍​ക്കാ​​ന്‍ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളി​​ലേ​​ക്കു മാ​​ത്രം ഒ​​ര​​വ​​സ​​രം ക​​മ്മീ​​ഷ​​ന്‍ ന​​ല്‍​കും. മ​​ത്സ​​രി​​ക്കു​​ന്ന സ്ഥാ​​നാ​​ര്‍​ഥി​​ക്ക് വോ​​ട്ട​​ര്‍പ​​ട്ടി​​ക​​യി​​ല്‍ പേ​​രി​​ല്ലെ​​ങ്കി​​ല്‍ അ​​തി​​നു​​ള്ള അ​​വ​​ര​​സം ന​​ല്‍​കാ​​ന്‍ കൂ​​ടി​​യാ​​ണി​​ത്. പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കും ഇ​​തി​​നു​​ള്ള സാ​​ധ്യ​​ത പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം. ഏ​​ഴു ദി​​വ​​സ​​ത്തി​​ന് ശേ​​ഷം ന​​ട​​ത്തു​​ന്ന ഹി​​യ​​റിം​​ഗി​​നു​​ശേ​​ഷ​​മാ​​യി​​രി​​ക്കും പ​​ട്ടി​​ക​​യി​​ല്‍ പേ​​ര് ഉ​​ള്‍​പ്പെ​​ടു​​ത്തു​​ക. ദേ​​ശീ​​യ- സം​​സ്ഥാ​​ന പാ​​ര്‍​ട്ടി​​ക​​ള്‍​ക്കും സ്വ​​ത​​ന്ത്ര​​ന്മാ​​രും ചേ​​ര്‍​ത്ത് 114 ചി​​ഹ്ന​​ങ്ങ​​ളാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍ അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്.

Tags : Local elections nattuvisesham local news

Recent News

Corehub Up