x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഒ​ന്ന​ര ഇ​ര​ട്ടി ഡി​എ


Published: December 9, 2025 08:08 AM IST | Updated: December 9, 2025 08:08 AM IST


കോ​ഴി​ക്കോ​ട്: ഒ​ന്പ​ത്, 11 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കും അ​നു​ബ​ന്ധ ചെ​ല​വു​ക​ള്‍​ക്കും പ​ണം അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണ​മി​ല്ല.


തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മ​റ്റു വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ക്കും പ്ര​ത്യേ​ക അ​ല​വ​ന്‍​സു​ക​ളും ഭ​ക്ഷ​ണ​ബ​ത്ത​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി 41.41 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഭ​ര​ണാ​നു​മ​തി ന​ല്‍​കി. വേ​ണ​മെ​ങ്കി​ല്‍ ഇ​നി​യും തു​ക അ​നു​വ​ദി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന പോ​ലീ​സ്, എ​ക്സൈ​സ്, വി​ജി​ല​ന്‍​സ്, വ​നം​വ​കു​പ്പ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്, മ​റൈ​ന്‍ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന​തി​ന്‍റെ ഒ​ന്ന​ര ഇ​ര​ട്ടി സ്പെ​ഷ​ല്‍ ഡി​എ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.


യ​ഥാ​ര്‍​ഥ ഡ്യൂ​ട്ടി ദി​വ​സ​ങ്ങ​ളോ അ​ല്ലെ​ങ്കി​ല്‍ പ​ര​മാ​വ​ധി എ​ട്ടു ദി​വ​സ​മോ (ഏ​താ​ണോ കു​റ​വ് അ​ത്) ആ​യി​രി​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.


പോ​ളിം​ഗ്, വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ്പെ​ഷ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, ഹോം ​ഗാ​ര്‍​ഡു​ക​ള്‍, മ​റ്റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍​ക്ക് പ്ര​തി​ദി​നം 250 രൂ​പ നി​ര​ക്കി​ല്‍ ഭ​ക്ഷ​ണ​ബ​ത്ത അ​നു​വ​ദി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​യ്ക്കാ​യി 2800 ഹോം ​ഗാ​ര്‍​ഡു​ക​ളെ നി​യ​മി​ക്കാ​നും ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി. ഇ​വ​ര്‍​ക്ക് സാ​ധാ​ര​ണ വേ​ത​ന​ത്തി​ന് പു​റ​മെ പോ​ളിം​ഗ് ഡ്യൂ​ട്ടി സം​ബ​ന്ധി​ച്ച ര​ണ്ട് ദി​വ​സ​ത്തേ​ക്ക് 250 രൂ​പ വീ​തം ഭ​ക്ഷ​ണ​ബ​ത്ത​യും ല​ഭി​ക്കും.


ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് മ​തി​യാ​യ വാ​ഹ​ന​ങ്ങ​ള്‍ ഡ്രൈ​വ​ര്‍​മാ​ര്‍ സ​ഹി​തം ല​ഭ്യ​മാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്കെ​ടു​ക്കാം. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 5000 രൂ​പ നി​ര​ക്കി​ല്‍ 2140 വീ​ഡി​യോ കാ​മ​റ​ക​ള്‍ വാ​ട​ക​യ്ക്കെ​ടു​ക്കാ​നും അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

 

Tags : Local elections

District News

കു​ന്നോ​ത്ത് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ൽ ശീ​തീ​ക​ര​ണ സം​ഭ​ര​ണ​ശാ​ല; ധാ​ര​ണ​യാ​യി ഇ​രി​ട്ടി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​രം​ഭ​ക​രു​ടെ സം​ഗ​മം കു​ന്നോ​ത്ത് ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ൽ ന​ട​ന്നു. പു​തി​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ശീ​തീ​ക​ര​ണ സം​ഭ​ര​ണ​ശാ​ല ആ​രം​ഭി​ക്കാ​ൻ ധാ​ര​ണ​യാ​യി. പ​ദ്ധ​തി​ക്കാ​യി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ചി​ല സം​രം​ഭ​ക​ർ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്തു‌. പു​തു​സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് സം​രം​ഭ​ക സ​മ്മേ​ള​നം ഉ​ദ്ഘ​ട​നം ചെ​യ്ത് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. മു​ന്നി​ൽ​നി​ന്നു വ​ള​രു​ക​യും പി​ന്നി​ലു​ള്ള​വ​രെ വ​ള​ർ​ത്തു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് സ​മ​ഗ്ര​വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​ത്. വി​ജ​യി​ച്ച സം​രം​ഭ​ക​ർ പു​തു​സം​രം​ഭ​ക​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ത​യാ​റാ​യാ​ൽ സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ളും തൊ​ഴി​

Recent News

Corehub Up