x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ന​ഗ​ര​സ​ഭ​ക​ളി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ന​ഗ​ര​സ​ഭാ​ത​ല​ത്തി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ചു. ഹ​രി​ത ച​ട്ടം ജി​ല്ലാ​ത​ല നോ​ഡ​ല്‍ ഓ​ഫീ​സ​റും ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ- ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ജി. ​വ​രു​ണ്‍ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ഹ​രി​ത ച​ട്ട​പാ​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ന​ഗ​ര​സ​ഭാ ത​ല​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്, ചി​റ്റൂ​ര്‍- ത​ത്ത​മം​ഗ​ലം, ചെ​ര്‍​പ്പു​ള​ശ്ശേ​രി, ഒ​റ്റ​പ്പാ​ലം, മ​ണ്ണാ​ര്‍​ക്കാ​ട്, പ​ട്ടാ​മ്പി, ഷൊ​ര്‍​ണ്ണൂ​ര്‍ എ​ന്നീ ന​ഗ​ര​സ​ഭ​ക​ളി​ല്‍ ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍​മാ​രെ​യാ​ണ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​


Published: November 16, 2025 06:32 AM IST | Updated: November 16, 2025 06:32 AM IST

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ന​ഗ​ര​സ​ഭ​ക​ളി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി


പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ന​ഗ​ര​സ​ഭാ​ത​ല​ത്തി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ചു.


ഹ​രി​ത ച​ട്ടം ജി​ല്ലാ​ത​ല നോ​ഡ​ല്‍ ഓ​ഫീ​സ​റും ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ- ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ജി. ​വ​രു​ണ്‍ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.


തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ഹ​രി​ത ച​ട്ട​പാ​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ന​ഗ​ര​സ​ഭാ ത​ല​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്, ചി​റ്റൂ​ര്‍- ത​ത്ത​മം​ഗ​ലം, ചെ​ര്‍​പ്പു​ള​ശ്ശേ​രി, ഒ​റ്റ​പ്പാ​ലം, മ​ണ്ണാ​ര്‍​ക്കാ​ട്, പ​ട്ടാ​മ്പി, ഷൊ​ര്‍​ണ്ണൂ​ര്‍ എ​ന്നീ ന​ഗ​ര​സ​ഭ​ക​ളി​ല്‍ ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍​മാ​രെ​യാ​ണ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.


തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലും ഹ​രി​ത​ച​ട്ട​പാ​ല​നം സം​ബ​ന്ധി​ച്ച ക്ലാ​സ്സു​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കേ​ണ്ട​തും, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ല്‍ പേ​പ്പ​ര്‍ ഗ്ലാ​സ്, പേ​പ്പ​ര്‍ പ്ലേ​റ്റ് പോ​ലു​ള്ള ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ളാ​ണ്. കൂ​ടാ​തെ, പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, ഇ​വി​എം. ക​മ്മീ​ഷ​നിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍, വോ​ട്ട് സ്വീ​ക​ര​ണ- വി​ത​ര​ണ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍, വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തും ഇ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് മാ​തൃ​കാപെ​രു​മാ​റ്റ​ച്ച​ട്ടം:ഹെ​ല്‍​പ് ഡെ​സ്‌​ക് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി


പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍​ക്കു​ള​ള സം​ശ​യ​ങ്ങ​ള്‍ ദു​രീ​ക​രി​ക്കു​ന്ന​തി​നും പ​രാ​തി​ക​ളി​ല്‍ ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി ജി​ല്ലാ​ത​ല മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ഹെ​ല്‍​പ് ഡെ​സ്‌​ക് രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും ഹെ​ല്‍​പ് ഡെ​സ്‌​കു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​റു​ക​ള്‍ താ​ഴെ ന​ല്‍​കു​ന്നു: 0491-2950085, 8281 499 634


ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.ക​ള​ക്ട​റേ​റ്റ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് (ഐ ​ആ​ൻ​ഡ് എ) ​എം.​പി. സ​ബി​ത.​എം.​പി. ഉ​ള്‍​പ്പെ​ടെ എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഹെ​ല്‍​പ് ഡെ​സ്‌​ക് ചു​മ​ത​ല​ക​ള്‍​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഹെ​ല്‍​പ് ഡെ​സ്‌​കി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ ഫോ​ണ്‍ കോ​ളു​ക​ളും പ്ര​ത്യേ​ക ര​ജി​സ്റ്റ​റി​ല്‍ ചേ​ര്‍​ക്കു​ക​യും അ​വ​യ്ക്ക് യ​ഥാ​സ​മ​യം മ​റു​പ​ടി ന​ല്‍​കു​ക​യും ചെ​യ്യും. ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് സ​മി​തി​യു​ടെ​യോ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ​യോ പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ അ​ടി​യ​ന്തി​ര​മാ​യി സ​മി​തി​യു​ടെ മു​ന്‍​പാ​കെ സ​മ​ര്‍​പ്പി​ക്കും.

സു​ര​ക്ഷ​യ്ക്കു അ​ഞ്ഞൂ​റോ​ളം പോ​ലീ​സുകാർ


പാ​ല​ക്കാ​ട്: ക​ല്പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ജി​ത്കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​എ​സ്പി രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​നൊ​പ്പം, അ​ഞ്ഞൂ​റോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ത്സ​വ​മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ക​ർ​ശ​ന നി​രീ​ക്ഷ​ണ​ങ്ങ​ളും മേ​ഖ​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​ക്ക​റ്റ​ടി​ക്കാ​രെ​യും മ​റ്റ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ​യും ത​ട​യാ​ൻ മ​ഫ്തി​യി​ലു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.


സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി വ​നി​താ പോ​ലീ​സി​ന്‍റെ സേ​വ​ന​വും ഉ​ണ്ടാ​കും. ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ൽ ഡ്രോ​ണ്‍ കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് സാ​ങ്കേ​തി​ക നി​രീ​ക്ഷ​ണം ന​ട​ത്തും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ബോം​ബ് സ്ക്വാ​ഡി​ന്‍റെ​യും ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ​യും പ്ര​ത്യേ​ക സേ​വ​നം ഉ​റ​പ്പാ​ക്കും.

Tags : local nattuvishesham Local elections

Recent News

Corehub Up