District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ പഞ്ചായത്ത് തല പര്യടനത്തിന് തുടക്കമായി. ആലുംകൂട്ടത്ത് നിന്ന് ആരംഭിച്ച പര്യടനം പെരുന്പാറ, ഏലംകുളം മന, മലയങ്ങാട്, തെക്കുംപുറം, പാലത്തോൾ, പുളിങ്കാവ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
കമ്യൂണിസ്റ്റ് ആചര്യനായ ഇഎംഎസ് നന്പൂതിരിപ്പാടിന്റെ ഏലംകുളത്തെ തറവാട്ടിൽ എത്തിയപ്പോൾ ഇഎംഎസിന്റെ പിതൃസഹോദര പുത്രൻ ബ്രഹ്മദത്തൻ നന്പൂതിരിപ്പാട് സ്ഥാനാർഥിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഏലംകുളം പഞ്ചായത്തിൽ യുഡിഎഫ് ചെയർമാൻ പി.കെ. കേശവൻ, കണ്‍വീനർ ഷൈശാദ് തെക്കേതിൽ, ഡിസിസി സെക്രട്ടറി സി.സുകുമാരൻ, ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി. ഷഹീന മോൾ തുടങ്ങിയവർ അനുഗമിച്ചു.
ഇന്നു രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ താഴെക്കോട് പഞ്ചായത്തിലാണ് പര്യടനം. ബുധൻ രാവിലെ വെട്ടത്തൂർ പഞ്ചായത്തിലും വൈകുന്നേരം നാല് മുതൽ മേലാറ്റൂർ പഞ്ചായത്തിലും വോട്ടഭ്യർഥിക്കും.
District News
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ക്വാറികളെ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മുള്ളൻകൊല്ലി പഞ്ചായത്തിൽ നിലവിൽ നാല് ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ നിരവധി പുതിയ ക്വാറികൾ ആരംഭിക്കാനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. പഞ്ചായത്ത് ഗ്രാമസഭകൂടി ക്വാറിക്കെതിരേ പ്രമേയം പാസാക്കിയവ അടക്കം പ്രവർത്തിപ്പിക്കാനുള്ള നീക്കങ്ങൾ ആണ് നടക്കുന്നത്.
പല ക്വാറികൾക്കും തൊട്ടടുത്ത് തന്നെ ജനങ്ങൾ താമസിക്കുന്ന വീടുകൾ ഉണ്ട്. പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കാതെ വരുന്പോൾ കോടതിയിൽ നിന്നും ഉത്തരവ് മേടിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിന് എതിരേ വാദിക്കാൻ സർക്കാർ വക്കീലുമാർ ശ്രമിക്കാറുമില്ല.
ഇത്രയും ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിൽ ഒരു വക്കീലിനെ വച്ച് വാദിക്കാനോ കോടതി ഉത്തരവിന് എതിരേ അപ്പീൽ നൽകാനോ പഞ്ചായത്ത് തയാറാകാത്തത് ക്വാറിമാഫിയയും പഞ്ചായത്തും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് മൂലമാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
നിലവിലുള്ള ക്വാറികളും വരാൻ പോകുന്ന ക്വാറികളും തമ്മിൽ ഒരു കിലോമീറ്ററിൽ താഴെ മാത്രമേ അകലം ഉള്ളൂ. ഇപ്പോൾ ഉള്ള ക്വാറികളിൽ നടത്തുന്ന അതിഭീകര സ്ഫോടനങ്ങൾ നിരീക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ആരും ശ്രദ്ധിക്കുന്നില്ല. ഉഗ്ര സ്ഫോടനങ്ങൾ മൂലം പല വീടുകളുടെയും ഭിത്തികൾ വിണ്ട് കീറി വാസയോഗ്യമല്ലാത്ത സ്ഥിതിയിൽ ആണ്.
അമിത ഭാരം കയറ്റിയ ടിപ്പറുകൾ മൂലം അടുത്തിടെ ടാറിംഗ് നടത്തിയ മരക്കടവ് - മുള്ളൻകൊല്ലി റോഡ് അടക്കം ഗ്രാമീണ റോഡുകൾ തകർന്ന് വാഹനഗതാഗതം ദുസഹമായി. മഴ പൊതുവേ കുറവുള്ള മുള്ളൻകൊല്ലി പഞ്ചായത്തിൽ ക്വാറികളിൽ നിന്ന് പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞ് മഴ വളരെ കുറഞ്ഞ് ജനവാസം ദുസഹമാകുന്ന ഒരു സാഹചര്യവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. അതുകൊണ്ട് ഈ കാര്യങ്ങളിൽ പഞ്ചായത്തും സ്ഥലം എംഎൽഎയും സർക്കാരും അടിയന്തരമായി ഇടപ്പെട്ട് ജനങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രദേശവാസികളോട് ചേർന്ന് പ്രക്ഷോഭത്തിന് ആം ആദ്മി പാർട്ടിയും മുന്നിട്ടിറങ്ങുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അടിയന്തരമായി സർവ്വകക്ഷി യോഗം വിളിക്കണം. ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ലിയോ കൊല്ലവേലിൽ യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വർഗീസ് കുരിശുവിളയിൽ അധ്യക്ഷത വഹിച്ചു. പോൾസണ്‍ അന്പലവയൽ, കെ.പി. ജേക്കബ്, വി.എൻ. പ്രകൃതി, വൃന്ദ നൂൽപ്പുഴ, ഷാജി വണ്ടന്നൂർ, ആന്റണി പൂത്തോട്ടാൽ, സിനി ആന്റണി, ഉലഹന്നാൻ മേമാട്ട്, സാബു ഏബ്രാഹം, തോമസ് വെച്ചുവീട്ടിക്കൽ, സിജു പൂത്തോട്ടാൽ, കെ.ജി. ബെന്നി എന്നിവർ പ്രസംഗിച്ചു.
District News
ചിറ്റാട്ടുകര: എളവള്ളിയിൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളും കുടുംബശ്രീ ഓഫീസും തുറന്നു നൽകി. മണലൂർ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും 70 ലക്ഷം രൂപ വിനിയോഗിച്ച് എളവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുകളിലാണ് കോൺഫറൻസ് ഹാളും കുടുംബശ്രീ ഓഫീസും നിർമിച്ചിട്ടുള്ളത്.
മുരളി പെരുനെല്ലി എംഎൽഎ കോൺഫറൻസ് ഹാളും കുടുംബശ്രീ ഓഫീസും ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.യു. സരിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ്് അശോകൻ മൂക്കോല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ.ബി. ജയ, സനിൽ കുന്നത്തുള്ളി, ചിത്ര രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ടി. ലിംസൺ, ആഷിക്ക് വലിയകത്ത്, കുടംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ ദീപക്ക്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ജി. സുബിദാസ്, സിഡിഎസ് ചെയർപേഴ്സൺ എം.ജി. പ്രശാന്തി, വൈസ് ചെയർപേഴ്സൺ മിഥുന, പഞ്ചായത്ത് സെക്രട്ടറി തോമാസ് ഏലിയാസ് രാജൻ തുടങ്ങിയവർ സംസാരിച്ചു.
District News
ഇരിട്ടി: വന്യമൃഗശല്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയും കാർഷിക മേഖലയ്ക്കും ടൂറിസം-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും പരിഗണന നൽകിയും 25.54 കോടി രൂപ വരവും 25.09 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് അയ്യൻകുന്ന് പഞ്ചായത്ത് അംഗീകാരം നൽകി. വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ ബജറ്റ് അവതരിപ്പിച്ചു.
പ്രസിഡന്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സോളർ തൂക്കുവേലി പരിപാലന പദ്ധതി നടപ്പാക്കുന്നതിനു 41 ലക്ഷം രൂപ വകയിരുത്തി. മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണത്തിനു സോളർ വേലി പൂർത്തീകരണത്തിനു ആർകെബിവൈ പദ്ധതി പ്രകാരം 1.5 കോടി രൂപ ലഭിക്കുമെന്നതും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിർത്തി മേഖലയിൽ തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു 4 ലക്ഷം രൂപയും ചെറുനാരക കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു 1.35 ലക്ഷം രൂപയും കാട് വെട്ടിത്തെളിച്ചു കാപ്പിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു 5 ലക്ഷം രൂപയും വകയിരുത്തി. കാർഷിക - മൃഗ- ക്ഷീര വികസന പദ്ധതികൾക്കായി 1.3 കോടി. വനിതകളുടെയും ശിശുക്കളുടെയും ഉന്നമനത്തിന് 50 ലക്ഷം. യുവജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരുകോടി. ടൂറിസം വികസനത്തിനു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു 5 ലക്ഷം. മുടയരിഞ്ഞി മിനി സ്റ്റേഡിയം നവീകരണത്തിന് 40 ലക്ഷം. ലൈഫ് ഭവന പദ്ധതിയിൽ രണ്ടുകോടി രൂപ വകയിരുത്തി.
ജില്ലാ പഞ്ചായത്തംഗങ്ങളായ ബേബി തോലാനി, ജയ്സൺ കാരക്കാട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോസ് കുഞ്ഞ് തടത്തിൽ, മേഴ്സി മരിയ, അംഗങ്ങളായ ടോമി സൈമൺ, അനീഷ്.കെ. പോൾ, ലൈലാമ്മ മാത്യു, അനുപമ എവൺ, ഷിബോ അഗസ്റ്റിൻ, ബിന്ദു ഷാജി, റീന ബോബി, എം.രാജേഷ്, ബിജു ജോസഫ്, ഷീൻ കുനങ്കിൽ, ഷമീന ബാബു, പഞ്ചായത്ത് സെക്രട്ടറി ജെൻസൺ എന്നിവർ പ്രസംഗിച്ചു.
District News
തിരുവമ്പാടി: പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് പി.ആര്. അജിത അവതരിപ്പിച്ചു. കൃഷി, ആരോഗ്യം, മാലിന്യ സംസ്കരണം, സാമൂഹ്യസുരക്ഷ എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റ്.
ആകെ 339501837 രൂപ വരവും 313130055 രൂപ ചെലവും 26371782 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണാണ് അവതരിപ്പിച്ചത്.
കൃഷിക്ക് പ്രാധാന്യം നല്കുന്നതിനോടൊപ്പം സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ തുടങ്ങി എല്ലാവരിലും വികസനം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബജറ്റ് രൂപകല്പന ചെയ്തത്. റോഡുകളുടെ അറ്റകുറ്റപണികള്‍ക്കും പരിപാലനത്തിനും അഞ്ച് കോടി രൂപ നീക്കിവച്ചു. അങ്കണവാടികളിലൂടെ പോഷകാഹാരം നല്‍കുന്നതിനായി 50,00000 രൂപ മാറ്റിവച്ചു. മുട്ട, പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തമാക്കാൻ മൃഗസംരക്ഷണ മേഖലയെ ശക്തിപ്പെടുത്തും.
കുടുംബതല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ കൂട് മത്സ്യ കൃഷി പദ്ധതിയും നടപ്പിലാക്കും. കാർഷിക മേഖല, മാലിന്യ നിർമ്മാർജ്ജനം, പാർപ്പിട പദ്ധതികൾ, വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്ക് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ജിതിന് പല്ലാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മനോജ് വാഴെപ്പറമ്പില്‍, പി.എ. ഫിറോസ്ഖാന്, ബിന്ദു ജോണ്സണ്, പഞ്ചായത്ത് സെക്രട്ടറി ബൈജു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
നെടുമങ്ങാട് : വെള്ളനാട് പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.പ്രതീജ അവതരിപ്പിച്ചു. 59,57,61397 രൂപ വരവും 58,72,95397 രൂപ ചിലവും 84,66000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി അധ്യക്ഷത വഹിച്ചു.
മുൻ വർഷങ്ങളിൽ തയ്യാറാക്കിയിട്ടുള്ളതിനെക്കാൾ വ്യത്യസ്തമായി കെ സ്മാർട്ട് മുഖേനയാണ് ഈ വർഷം മുതൽ ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്.
കാർഷിക മേഖലയെ ആശ്രയിച്ചു നിൽക്കുന്ന പഞ്ചായത്തിന്റെ സാമ്പത്തിക മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി ഉത്പാദന മേഖലയിൽ പദ്ധതികൾക്കായി 1,54,84427 രൂപ വകയിരിത്തിയിട്ടുണ്ട്. ആയുർവേദ ഹോമിയോ ആശുപത്രികൾക്ക് മരുന്ന് വാങ്ങലിനായി 14 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കൂടാതെ ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായും തുക വകയിരുത്തിയിട്ടുണ്ട്. വീടില്ലാത്ത മുഴുവൻ പേർക്കും വീട് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനനിർമാണത്തിന് 7,66,78000 രൂപ ഉൾപ്പെടെ ഹൗസിംഗ് മേഖലയിൽ 8,46,78000 രൂപ വകയിരിത്തിയിട്ടുണ്ട്. റോഡുകളുടെ നവീകരണത്തിനായി 2,75,52000 രൂപയും ബജറ്റിന്റെ ഭാഗമാക്കിയിട്ടുണ്ട്.
ശുചിത്വ മാലിന്യ സംസ്ക്കരണ മേഖലകളിലായും ശുചിത്വമിഷൻ വിഹിതം 13368000 രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടിക ജാതി വികസന പദ്ധതികൾക്കായി 6021000 രൂപയും പട്ടിക വർഗ വികസന പദ്ധതികൾക്കായി 623000 രൂപയും വകയിരുത്തി. വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾക്കായി ആകെ 21,92,68000 രൂപയാണ് വകയിരുത്തിയത്. ശിശുവികസനം ഭിന്നശേഷി വയോജനങ്ങൾ തുടങ്ങി പ്രത്യേക പരിഗണിന അർഹിക്കുന്നവരുടെ പദ്ധതികൾക്കായി 5325880 രൂപയും പാലിയേറ്റീവ് കെയർ പദ്ധതിയ്ക്കായി 15ലക്ഷം രൂപയും ബഡ്ജറ്റിന്റെ ഭാഗമാക്കിയിട്ടുണ്ട്. ദാരിദ്ര നിർമാർജനം ലക്ഷ്യമാക്കി എംജിഎൻആർഇജിഎസ്. മുഖേന 9,52,22000 രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Kerala
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിൽ വികലാംഗ ജീവനക്കാരനും വനിതാ ഉദ്യോഗസ്ഥരുമടക്കുള്ള നാലു ജീവനക്കാരെ ഒരു മണിക്കൂറോളം സമരാനുകൂലി പൂട്ടിയിട്ടു.
ഇന്നലെ രാവിലെ ഈ ജീവനക്കാർ ഓഫീസിലെത്തിയപ്പോൾ പ്രശ്നങ്ങൾ ഇല്ലായിരുന്നു. എന്നാൽ 11 ഓടെ ഒരാൾ പുറത്തുനിന്ന് പുതിയ താഴിട്ട് പൂട്ടി.
വിവരമറിഞ്ഞ് ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പൂട്ടിട്ടയാൾതന്നെ പുലിവാലാകുമെന്ന് ഭയന്ന് പൂട്ട് അഴിച്ചുമാറ്റുകയായിരുന്നു.
District News
കൂരാച്ചുണ്ട്: കൂരാച്ചുണ്ട്പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിന് സമീപമുള്ള ശുചിമുറികൾ വൃത്തിഹീനമായതിനെ തുടർന്ന് യാത്രക്കാർ വലയുന്നതായി ആക്ഷേപം.
ശുചിമുറികൾ ഉപയോഗിക്കാൻ കഴിയാത്തതിനെ തുടർന്ന് ഒരു തവണ അടച്ചു പൂട്ടിയിരുന്നു.
പിന്നീട് അറ്റകുറ്റപ്പണികൾ ഒന്നുംതന്നെ നടത്താതെ വീണ്ടും തുറന്നുവെങ്കിലും ഏറെ ബുദ്ധിമുട്ടിയാണ് പലരും പ്രയോഗിക്കുന്നതെന്നാണ് പരാതി ഉയർത്തുന്നത്. യാത്ര ചെയ്ത് ബസിറങ്ങി എത്തുന്ന സ്ത്രീകളും കുട്ടികൾ ഉൾപ്പെടെയുള്ളവർ ദുരിതമനുഭവിക്കുകയാണ്. പിന്നീട് രജിസ്ട്രാർ ഓഫീസിന് സമീപമുള്ള ടോയ്ലറ്റിൽ പോകേണ്ടിവരികയാണ്.
അതു പോലെ ബസ് ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിൽ എത്തുന്നവരും പ്രാഥമിക ആവശ്യത്തിനായി പ്രയാസപ്പെടുന്നതായാണ് പരാതി. ശുചിമുറി ഉപയോഗിക്കാൻ വെള്ളത്തിന്റെ ലഭ്യതയില്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും പറയുന്നുണ്ട്. പഞ്ചായത്ത് കെട്ടിടം നവീകരണ പ്രവർത്തികളും മറ്റ് കെട്ടിടങ്ങളുടെ പ്രവർത്തിയും ഈ അടുത്ത കാലത്ത് നടത്തിയെങ്കിലും പഞ്ചായത്ത് ഓഫീസിന്റെ മുമ്പിലുള്ള പൊതു ശൗചാലയം അവഗണിക്കപ്പെടുകയാണെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആരോപിച്ചു.
കൂരാച്ചുണ്ട് ബസ് സ്റ്റാൻഡിന്സമീപത്തുള്ള പൊതു ശൗചാലയം നവീകരിക്കുകയോപൊളിച്ചു നിർമിക്കുകയോ ചെയ്യണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മറ്റി യോഗം പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടു.ടി.കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു.എ.കെ.പ്രേമൻ, തോമസ് പുന്നമറ്റം,വിനു മ്ലാക്കുഴിയിൽ, ഗോപിനാഥൻ, പ്രവീൺ എന്നിവർ പങ്കെടുത്തു.
District News
ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ കൃഷിയും വ്യവസായവും കോർത്തിണക്കി വില്ലേജ് ടുറിസം നടപ്പാക്കും. സാമൂഹ്യക്ഷേമ ആരോഗ്യ വിദ്യാഭ്യാസ പശ്ചാത്തല മേഖലകളിൽ പഞ്ചായത്ത് വലിയ മാറ്റത്തിനൊരുങ്ങുന്നു. ഗ്രാമപഞ്ചായത്തിന്റെ ആദ്യയോഗത്തിൽ തന്നെ ടുറിസം വില്ലേജ് നടപ്പിലാക്കാനുള്ള തീരുമാനങ്ങളെടുത്തു.
മാലാകായൽ കണ്ടൽകാടുകളിലെ ടുറിസം അന്താരാഷ്ട്രനിലവാരത്തിലേക്ക് പ്രേമോട്ട് ചെയ്യാനും കണ്ടൽകാടുകളിലേക്ക് പോകുന്ന കടവുകളിൽ അടിസ്ഥാന സൗകര്യങ്ങളും ടുറിസ്റ്റുകൾക്കായി അത്യാധുനിക സൗകര്യങ്ങളും സ്വകാര്യസംരഭകരെ ഉൾപ്പെടുത്തി ടുറിസ്റ്റ് ഹോമുകളും വീടുകളിൽ ഹോംസ്റ്റെക്ക് ലൈസൻസ് നൽകികൊണ്ട് ഹോംസ്റ്റേസൗകര്യവും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
പോളച്ചിറയിൽ പക്ഷി നിരീക്ഷണത്തിനായി ടവറുകളും പോളച്ചിറയുടെ ഏഴു കിലോമീറ്റർ ചുറ്റിലും ഉള്ള ബണ്ടിൽ സൈക്കിളിംഗ്, കൽനടയ്ക്ക് പാതയും പാതയുടെ ഇരുവശങ്ങളിലും പൂന്തോട്ടവും മണ്ണാത്തിപാറയിൽ പഞ്ചപാണ്ഡവരുടെയും പാഞ്ചാലിയുടെയും മണ്ണാത്തിയുടെയും ശില്പവും പാർക്കും നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളഗാമ പട്ടം നേടിയ ഗുസ്തി ഇതിഹാസവും സിനിമ നടനുമായ പോളച്ചിറരാമ ചന്ദ്ര െ ന്റ ഓർമയ്ക്കായി സാംസ്കാരികനിലയവും ഗുസ്തിപരിശീലന കേന്ദ്രവും പോളച്ചിറയിൽ റോപ്പ് വേ, കയാക്കിംഗ്, കുട്ടവഞ്ചി എന്നീ സൗകര്യങ്ങളും പോളച്ചിറയുടെയും മാലാകായലിന്റെയും കരകളിൽ ഫുഡ്കോർട്ടുകളും വിശ്രമകേന്ദ്രങ്ങളും കുടുംബശ്രീയെ ഉൾപ്പെടുത്തി പഞ്ചായത്ത് ആരംഭിക്കും.
രാവണൻപൊയ്കയിൽ രാവണ െ ന്റ പ്രതിമയും പാർക്കും നിർമിക്കും. രാവണൻ പൊയ്കയിലെ പൊയ്കകൾ കേന്ദ്രികരിച്ചു നാച്ചുറൽ പാർക്ക് നിർമിക്കും. ആയിരവില്ലി പാറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ചു പാർക്ക് നിർമിക്കും. ഐതിഹ്യങ്ങളിലും മണിപ്രവാള കൃതികളായ ഉണ്ണിനീലിസന്ദേശത്തിൽ പ്രതിപാദിച്ചിട്ടുള്ള നിറഞ്ഞു നിൽക്കുന്ന ബിസി മൂന്നാം നൂറ്റാണ്ടിൽ നിർമിച്ച ചേര/ചോള /ദേശിഗ/പാണ്ഡ്യ സാമ്രാജ്യങ്ങളുമായി ബന്ധമുള്ള ഭാരതത്തിലെ ഏറ്റവും നീളം കൂടിയ കളരി ക്ഷേത്രമായ ചിറക്കരക്ഷേത്രം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാനും ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി നെഹ്റുവിനെ വിസ്മയിപ്പിച്ച കഥകളി നടൻ ചിറക്കരമാധവൻകുട്ടിയുടെ പേരിൽ കഥകളി പഠനകേന്ദ്രവും സാംസ്കാരികനിലയവും പഞ്ചായത്തി െ ന്റ പദ്ധതിയിലുണ്ട്.
ചിറക്കരയുടെ പുരാതന ആയോധന സമ്പ്രദായമായ കളരി പരിശീലനകേന്ദ്രം സ്ഥാപിക്കാനും ചിറക്കരത്താഴത്ത് ശ്രീനാരായണഗുരു വന്ന് സ്നാനം ചെയ്തു ധ്യാനത്തിലിരുന്ന പൊയ്കയിൽ തീർഥകുളം നവീകരിച്ചു ധ്യാനത്തിലിരുന്ന ഇടത്ത് ധ്യാനമണ്ഡപ സ്ഥാപിക്കാനും വിളപ്പുറത്ത് പ്രശ്സ്ത കവി ചാത്തന്നൂർ മോഹ െ ന്റ സ്മാരകം നിർമിക്കാനും പദ്ധതി തയാറാക്കുന്നുണ്ട്.
ചിറക്കര, ഉളിയനാട്, കുഴുപ്പിൽ ഏലകളിൽ നെൽകൃഷി മുടക്കം കൂടാതെ
തുടങ്ങാനും പോളച്ചിറയിൽ ഒരുമീനും ഒരുനെല്ലും പദ്ധതി നടപ്പിലാക്കാനും തരിശ് ഭൂമികൾ ഏറ്റെടുത്തു തൊഴിലുറപ്പ് പദ്ധതി സഹായത്തോടെ പയർവർഗ കിഴങ്ങുവർഗ കൃഷികൾ പ്രോത്സാഹിപ്പിക്കാനും മാലാകായൽ പോളച്ചിറ കേന്ദ്രികരിച്ചു ടൈഗർ, വനാമി കൊഞ്ചുകൃഷി, കരിമീൻകൃഷി, കാർപ്പ് മൽസ്യങ്ങൾ ,നാടൻ മത്സ്യങ്ങൾ, കൃഷി തുടങ്ങിയവ തുടങ്ങാനും മൽസ്യ ക്ലബ് തുറന്നു പ്രവർത്തിപ്പിക്കാനും ഉൾ നാടൻ മത്സ്യ കൃഷിക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും പഞ്ചായത്ത് നടപടി എടുക്കും.
ചിറക്കര ബ്രാൻഡിൽ അരി, കിഴങ്ങ്വർഗങ്ങൾ, പയർ വർഗങ്ങൾ,ചെമ്മീൻ, കരിമീൻ, കാർപ്പ്, നാടൻ മൽസ്യങ്ങൾ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനും നിലവിലുള്ള പൊതുമാർക്കറ്റുകൾ തുറന്നു പ്രവർത്തിപ്പിക്കാനും പുതിയത് തുടങ്ങാനും പഞ്ചായത്ത്തലത്തിൽ ബ്രാൻഡ് ഉത്പ ന്നങ്ങൾക്കായി മിനി സൂപ്പർ മാർക്കറ്റുകൾ തുടങ്ങാനും പോളച്ചിറയുടെ കരയിൽ കിൻഫ്രഏറ്റെടുത്ത സ്ഥലത്ത് വ്യവസായിക ഐടി പാർക്ക് ആരംഭിക്കാനും രാവണൻ പൊയകയിൽ ചിറക്കര ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിക്കായി പഴയ പദ്ധതി നവീകരിച്ചു ട്രീറ്റ്മെന്റ് പ്ലാന്റ് പദ്ധതി ആരംഭിക്കാനും പഞ്ചായത്ത് ആലോചിക്കുന്നു.
District News
ചെറുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിക്കു ന്നതെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. കുണ്ടരി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റിനും കോൺഗ്രസ് പഞ്ചായത്തംഗങ്ങൾക്കും നൽകിയ സ്വീകരണ ത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പ്രതിസന്ധിമൂലം ആയിരകണക്കിന് കർഷകരാണ് ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാനാവാതെ ബുദ്ധിമുട്ടുന്നത്. എന്നാൽ, ഇവരെ സഹായിക്കാനാവശ്യമായ നടപടി ഇരു സർക്കാരുകളും സ്വീകരിക്കുന്നില്ലെന്നും മാർട്ടിൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം സെക്രട്ടറി പി. പ്രദീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, പി. സുരേന്ദ്രൻ, മഹേഷ് കുന്നുമ്മൽ, തങ്കച്ചൻ കാവാലം, എ. ബാലകൃഷ്ണൻ, മനോജ് വടക്കേൽ, പി.പി. ബാലകൃഷ്ണൻ, ടി.പി. ചന്ദ്രൻ, നിഷ ബാലകൃഷ്ണൻ, പ്രണവ് കാരള, അനീഷ് ആന്റണി, കെ.ഡി. പ്രവീൺ, ലീന ഇമ്മാനുവൽ, പ്രിൻസ് വെളളക്കട, സനോജ്, പ്രസാദ് ബാലകൃഷ്ണൻ അവിടത്ത്, കുഞ്ഞിക്കണ്ണൻ പോത്തേര എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: കെപിസിസി സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി ഇന്നെത്തും. മഹാപഞ്ചായത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഉജ്ജ്വലവിജയം നേടിയ 15000ത്തിലധികം കോണ്‍ഗ്രസ് ജനപ്രതിനിധികളാണ് മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നത്.
മറൈന്‍ ഡ്രൈവിലെ കൂറ്റന്‍ പന്തലിലെയും വേദിയിലെയും ഒരുക്കങ്ങള്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും വിലയിരുത്തി. ഉച്ചയ്ക്ക് 12.45 ന് നെടുമ്പാശേരിയില്‍ എത്തുന്ന രാഹുല്‍ഗാന്ധി ആദ്യം പ്രഫ. എം. ലീലാവതി ടീച്ചറുടെ വസതിയിലെത്തും. അവിടെനിന്ന് ഉച്ചകഴിഞ്ഞു രണ്ടോടെ മഹാപഞ്ചായത്ത് നടക്കുന്ന സമ്മേളനനഗരിയിലും എത്തിച്ചേരും.
പാർക്കിംഗ് ക്രമീകരണം
രാവിലെ 11ഓടെ വിവിധ ജില്ലകളില്‍നിന്നുള്ള ജനപ്രതിനിധികള്‍ സമ്മേളന നഗരിയിലേക്കെത്തും. വടക്കന്‍ ജില്ലകളില്നിന്നെത്തുന്നവര് കളമശേരിയില്‍നിന്നു കണ്ടെയ്നര്‍ റോഡിലൂടെ വന്ന് ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ട്, ആല്‍ഫാ ഹൊറൈസണ്‍ കണ്വന്ഷന് സെന്റര്‍, വല്ലാര്‍പാടം പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിലും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍നിന്നെത്തുന്ന വാഹനങ്ങള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു സമീപവും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്നിന്നെത്തുന്നവ വില്ലിംഗ്ടണ്‍ ഐലൻഡിലും ബിഒ ടി പാലത്തിനു സമീപവുമാണ് പാര്‍ക്ക് ചെയ്യേണ്ടത്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, സംഘടനാച്ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ എംപി, സച്ചിന് പൈലറ്റ്, പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, കനയ്യ കുമാര്‍, കര്‍ണാടക ഊര്‍ജ വകുപ്പ് മന്ത്രി കെ.ജെ. ജോര്‍ജ് തുടങ്ങിയവർ പങ്കെടുക്കും.
മെട്രോ ഉപയോഗിക്കണം
മലബാര്‍ മേഖലയില്‍നിന്ന് ചെറുവാഹനങ്ങളിലെത്തുന്നവര് ആലുവയില്‍നിന്നും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്നിന്നെത്തുന്നവര് തൃപ്പൂണിത്തുറയില്‍നിന്നും മെട്രോയില്‍ കയറി എംജി റോഡ് സ്റ്റേഷനില്‍ ഇറങ്ങി മറൈന്‍ ഡ്രൈവിലെ സമ്മേളന നഗരിയിലെത്തിച്ചേരണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
Kerala
കാസര്‍ഗോഡ്: പൈവളിഗെ പഞ്ചായത്തില്‍ മുസ്ലിം ലീഗ് അംഗത്തിന്റെ പിന്തുണയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ബിജെപിക്ക് വിജയം.
ബിജെപിയുടെ സുമന ജി. ഭട്ട് ആണ് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്.
മുസ്ലിംലീഗ് അംഗം മൈമൂനത്തുല്‍ മിസ്റിയ ആണ് ബിജെപി അംഗത്തിനു വോട്ട് ചെയ്തത്. സിപിഎമ്മിന്റെ ദിനേശ്വരി നാഗേഷിനെതിരേയാണ് സുമന വിജയിച്ചത്. സുമന മൂന്നു വോട്ടും ദിനേശ്വരി നാഗേഷ് രണ്ടു വോട്ടും നേടി.
Kerala
ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി. നാല് പഞ്ചായത്തിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിംഗ്) പ്രവർത്തനങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടത്തും. കോഴി താറാവ്, കാട എന്നിവ അടക്കം 13,785 വളർത്തു പക്ഷികളെ കള്ളിംഗ് നടത്തും.
10 കിലോമീറ്റർ ചുറ്റളവിലെ 33 തദ്ദേശ സ്ഥാപനങ്ങളിൽ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി. പക്ഷികളുടെ മാംസം, മുട്ട എന്നിവ വിൽക്കാൻ പാടില്ലെന്നും പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്നു മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടില്ലെന്നും നിർദേശമുണ്ട്.
Leader Page
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്:
District News
വിഴിഞ്ഞം : തീരദേശ പഞ്ചായത്തായ കരിംകുളത്ത് കോൺഗ്രസിൽ നിന്നുള്ള പുഷ്പം വിൻസന്റിനെ പ്രസിഡന്റായും ഷെർളിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
ഇന്നലെ വൈകുന്നേരം നടന്ന കമ്മിറ്റിയിൽവിജയിച്ച് വന്ന 11 അംഗങ്ങളും പുഷ്പം വിൻസന്റിനെയും ഷെർളിയേയും അനുകൂലിച്ചുള്ള സമ്മതപത്രം ഒപ്പിട്ട് നൽകി. സ്വതന്ത്രനായി വിജയിച്ച ബിജോയ് കൂടി കോൺഗ്രസിനു പിന്തുണ നൽകിയതോടെ ഭരണപക്ഷത്തെ അംഗസംഖ്യ പന്ത്രണ്ടായി. 2010 മുതൽ 2015 വരെ വൈസ് പ്രസിഡന്റും 2015 മുതൽ 2020 വരെ അംഗവുമായിരുന്ന പുഷ്പം വിൻസന്റ് ഇക്കുറി പഞ്ചായത്തിലെ ആഴാങ്കൽ വാർഡിൽ നിന്നാണ് വിജയിച്ചത്.
കോൺഗ്രസിനെതിരായി ഒൻപത് റിബലുകൾ മത്സര രംഗത്തിറങ്ങിയെങ്കിലും എല്ലാവരെയും ഒറ്റപ്പെടുത്തിയ ജനം ആകെയുള്ള 18 സീറ്റിൽ 11 ലും കോൺഗ്രസിനെ വിജയിപ്പിച്ചു. വിജയത്തിനായി പ്രവർത്തിച്ച പുഷ്പം വിൻസന്റ് പ്രസിഡന്റാകുന്നതിൽ ആർക്കും എതിർശബ്ദമില്ലായിരുന്നു.
കൈപ്പത്തി ചിഹ്നത്തിൽ വോട്ട് തേടിയിറങ്ങിയ വിൻസന്റിനെ 180 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജനം വിജയിപ്പിച്ചത്. ജനകീയ പിന്തുണയും പ്രസിഡന്റാകുന്നതിനു തടസമില്ലാതായി. വൈസ് പ്രസിഡന്റായി ചെമ്പകരാമൻതുറയിൽനിന്നു വിജയിച്ചുവന്ന ഷെർളി, മുഹമ്മദൻ എൽപിഎസ് വാർഡിൽ നിന്നു വിജയിച്ച ധനലക്ഷ്മി എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്.
ഇന്നലെ കൂടുതൽ അംഗങ്ങളുടെ പിന്തുണയോടെ ഷെർളിയെ വൈസ് പ്രസിഡന്റാ യി തെരഞ്ഞെടുത്തു. 2020- കോൺഗ്രസിനും ഇടതുപക്ഷത്തിനും തുല്യമായ സീറ്റുകളാണ് ലഭിച്ചത്.
സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫ് ഭരണം തുടർന്നെങ്കിലും വൈസ് പ്രസിഡന്റായിരുന്ന അംഗം കോൺഗ്രസിനു പിന്തുണ നൽകിയതോടെ അവസാന രണ്ട് വർഷം ഇടതുപക്ഷത്തിന് ഭരണം നഷ്ടമായിരുന്നു. ഇക്കുറി കോൺഗ്രസിന് സ്വതന്ത്രമായി ഭരിക്കാനുള്ള സീറ്റ് നൽകിയാണ് ജനം അനുഗ്രഹിച്ചത്.
കഴിഞ്ഞ തവണ അവസാന വർഷമെങ്കിലും കോൺഗ്രസിന് ഭരിക്കാൻ അവസരം ലഭിച്ച കോവളം മണ്ഡലത്തിലെ ഏക പഞ്ചായത്തായിരുന്നു കരിംകുളം. ഇക്കുറി എല്ലാ പഞ്ചായത്തുകളും യുഡിഎഫിനു കീഴിൽ വന്നു.
Kerala
ഇടുക്കി: കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍.
ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തില്‍ അഡീഷണല്‍ ചാര്‍ജ്ജുള്ള പാമ്പാടുംപാറ പഞ്ചായത്ത് ഓവര്‍സിയര്‍ സേനാപതി നാരുവെള്ളിയില്‍ എച്ച്. വിഷ്ണു ആണ് പിടിയിലായത്.
ഉടുമ്പന്‍ചോല ചതുരംഗപ്പാറയിലെ അനീഷ്കുമാറിന്റെ സ്ഥലത്തുള്ള കടമുറി വിപുലീകരിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. അധികമായി നിര്‍മിക്കുന്ന ഭാഗം റഗുലറൈസ് ചെയ്യുവാന്‍ വിഷ്ണു 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഓവര്‍സീയറെ നേരില്‍ കണ്ടപ്പോഴായിരുന്നു പണം ആവശ്യപ്പെട്ടത്.
പണം ആവശ്യപ്പെട്ട വിവരം അനീഷ്കുമാര്‍ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്റെ ആവശ്യപ്രകാരം പണം കൈമാറുന്നതിനിടെയാണ് വിഷ്ണു പിടിയിലായത്. ഇയാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
District News
കൊക്കയാർ
യുഡിഎഫ്-7, എൽഡിഎഫ് -7
District News
തൃശൂർ: ജില്ലാ പഞ്ചായത്ത് നിലനിർത്തി എൽഡിഎഫ്. തുടർച്ചയായി മൂന്നാംതവണയാണ് എൽഡിഎഫ് ഭരണം നിലനിർത്തുന്നത്.
അതേസമയം യുഡിഎഫ് നില മെച്ചപ്പെടുത്തി. അഞ്ചു സീറ്റിൽനിന്ന് ഒന്‍പതു സീറ്റിലേക്കെത്തി. പലയിടത്തും മികച്ച പോരാട്ടമാണു കാഴ്ചവച്ചത്. എൽഡിഎഫിന്റെ കോട്ടകളെന്നു വിശേഷിപ്പിച്ച ഇടങ്ങളിലെല്ലാം കടുത്ത പോരാട്ടം നടന്നു. ചേർപ്പ് ഡിവിഷൻ പിടിച്ചെടുത്തതും പീച്ചി, തിരുവില്വാമല, തൃപ്രയാർ ഡിവിഷനുകളിൽ നേരിയ മാർജിനിൽ പരാജയപ്പെട്ടതും ശ്രദ്ധേയമായ മത്സരങ്ങളായിരുന്നു. പീച്ചിയിൽ വെറും 57 വോട്ടുകൾക്കാണ് എൽഡിഎഫിലെ പി.എസ്. വിനയൻ വിജയിച്ചത്.
ഇത്തവണ വനിതയ്ക്കാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. 14,623 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വാഴാനി ഡിവിഷനിൽനിന്നു വിജയിച്ച സിപിഎമ്മിന്റെ മേരി തോമസ് തന്നെയായിരിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് മേരി തോമസ്.ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് അവകാശപ്പെട്ട എൻഡിഎയ്ക്ക് പക്ഷേ, ജില്ലാ പഞ്ചായത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്
District News
ചമ്പക്കുളം: കുട്ടനാട്ടിലെ ഏക എന്‍ജിനിയറിംഗ് കോളജ്, താലൂക്ക് ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്നത് പുളിങ്കുന്ന് പഞ്ചായത്തിലാണ്
യുഡിഎഫ് കഴിഞ്ഞ രണ്ടു തവണയായി ഇവിടെ ഭരണം നടത്തുന്നു. 2018ലെ പ്രളയകാലത്ത് കുട്ടനാട്ടില്‍ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടനാടിന് മൊത്തം മാതൃകയായി.
ഒറ്റനോട്ടത്തിൽ
പതിനാറ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫ്-9 എല്‍ഡിഎഫ്-6 ബിജെപി-1 എന്നതായിരുന്നു കക്ഷി നില. യുഡിഎഫിലെ ഒരംഗത്തെ സംസ്ഥാന ഇലക്ഷന് കമ്മീഷന് അയോഗ്യയാക്കിയെങ്കിലും ഭരണത്തില്‍ മാറ്റം ഉണ്ടായില്ല.
പുന്നപ്ര തെക്ക് പഞ്ചായത്ത്
അമ്പലപ്പുഴ: ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ അമ്പലപ്പുഴ ബ്ലോക്കിലാണ് 9.15 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ദേശീയപാതയ്ക്കു കിഴക്കും പടിഞ്ഞാറുമായി 17 വാര്‍ഡുകളായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനത്തോടെ 19 വാര്‍ഡുകളായി. ഇതില്‍ പവര്‍ ഹൗസ് വാര്‍ഡ് ജാതി സംവരണമാണ്.
പുന്നപ്ര വയലാറിന്റെ ചരിത്രം പേറുന്ന സ്മൃതി മണ്ഡപം നിലകൊള്ളുന്നതും പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ്. ഒറ്റപഞ്ചായത്തായിരുന്ന പുന്നപ്ര വടക്കും തെക്കുമായി വിഭജിച്ചതിനുശേഷം സിപിഎമ്മാണ് ഭരിക്കുന്നത്.
നേട്ടങ്ങൾ...
•ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, മാലിന്യവിമുക്തനാട് തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
•ജില്ലാ ശുചിത്വ മിഷന് അംഗീകാരത്തോടൊപ്പം പദ്ധതി ചെലവില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രവര്‍ത്തന മികവിന് ലഭിച്ച അംഗീകാരമാണ്.
•വിദ്യാലയങ്ങളില്‍ വണ്‍ ടേബിള്‍ വണ്‍ ചെയര്‍ പദ്ധതി.
•പുന്നപ്ര ഗവ. സിവൈഎംഎ സ്കൂളിന് ആധുനിക കെട്ടിടം.
•ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ മാര്‍ക്കറ്റ് കെട്ടിടം മാറ്റി സ്ഥാപിച്ചു.
•ആധുനിക ശ്മശാനം, വനിതകളുടെ ഫിറ്റ്നസ് സെന്റര്‍, വിയാനി ഖാദി ഭവന് എന്നിവയുടെ നിര്‍മാണം നടത്തി
•വിവിധ അങ്കണവാടികളുടെ ആധുനികവത്്കരണം നടത്തി.
നേട്ടങ്ങൾ...
•എന്നും വെള്ളക്കെട്ടുകൊണ്ട് ബുദ്ധിമുട്ടുന്ന പഞ്ചായത്തിലെ ഭൂരിപക്ഷം ഗ്രാമീണ റോഡുകളും നവീകരിച്ചു.
• പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫുകള്‍ സ്ഥാപിക്കുകയും വീടുകളില്‍ മാലിന്യം ശേഖരിക്കാന്‍ ബയോ കംപോസ്റ്റ് ബിന്നുകള്‍ വിതരണം നടത്തുകയും ചെയ്തു.
• ലൈഫ് പദ്ധതിയില്‍ 32 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്കി. മുന്നൂറോളം വീടുകള്‍ നിര്‍മിച്ചു.
• ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിമുറികള്‍ സ്ഥാപിച്ചു.
• കുട്ടനാട് ശുദ്ധജല പദ്ധതിക്കായി ഓവര്‍ഹെഡ് ടാങ്ക് നിര്‍മിക്കാനുള്ള ഭൂമി ഏറ്റെടുത്ത് നല്കി.
• എല്ലാ വാര്‍ഡുകളിലും വഴിവിളക്കുകള്‍ സ്ഥാപിച്ചു പ്രകാശിപ്പിച്ചു.
• പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളില്‍ പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കി.
• പ്രധാന തോടുകളിലെ പോളയും മാലിന്യവും നീക്കം ചെയ്ത് കായലിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെടുത്തി. തോടുകളുടെ ആഴം കൂട്ടി
കോട്ടങ്ങൾ...
• ലൈഫ് പദ്ധതിയില്‍ ഭരണസമിതിയുടെ അലംഭാവം മൂലം നിരവധി കുടുംബങ്ങള്‍ക്ക് വീടുകള്‍ വയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടു.
• വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന കേന്ദ്രങ്ങളായ അങ്കണവാടികളുടെ പ്രവര്‍ത്തനത്തിന് യാതൊരു നടപടിയും സ്വീകരിക്കുകയോ ഒഴിവുകള്‍ നികത്തുകയോ ചെയ്തില്ല.
• പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള പകല്‍വീടിന്റെ പ്രവര്‍ത്തനം നടപ്പാക്കിയില്ല.
• കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ മാവേലി സ്റ്റോര്‍ അടച്ചുപൂട്ടി, മൃഗാശുപത്രി, കൃഷിഭവന് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി
• സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം മൂലം ശുദ്ധജലപദ്ധതി യഥാസമയം നടപ്പില്‍ വരുത്താന്‍ സാധിച്ചില്ല.
കോട്ടങ്ങൾ...
•കാര്‍ഷികമേഖലയെ സമ്പൂര്‍ണമായി അവഗണിച്ചു.
•തീരദേശ മേഖലയെ തിരിഞ്ഞുനോക്കിയില്ല.
• കര്‍ഷകര്‍ കൊയ്ത നെല്ല് സംഭരിക്കാന്‍ നടപടി സ്വീകരിച്ചില്ല.
•നെല്ലുവില കൃത്യസമയത്ത് വാങ്ങിക്കൊടുക്കാന്‍ ഇടപെട്ടില്ല.
•പാടശേഖങ്ങളുടെ ബണ്ട് നിര്‍മാണത്തിന് സബ്സിഡികള്‍ ലഭ്യമാക്കിയില്ല.
•പച്ചക്കറി കര്‍ഷകരെ അവഗണിച്ചു.
•ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൃത്യമായി ഗഡുക്കള്‍ നല്‍കിയില്ല.
•മത്സ്യത്തൊഴിലാളി മേഖലയില്‍ ഭവന, റിപ്പയറിംഗ്, ശുചിമുറി പദ്ധതി അടക്കം പലതും ഇല്ലാതാക്കി.
•കടലാക്രമണ സംരക്ഷണ നടപടികള്‍ ഏകോപിപ്പിക്കാന്‍ സാധിച്ചില്ല.
•പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ അവസ്ഥ പരമദയനീയം.
•ശുദ്ധജലവിതരണം പലപ്പോഴും മുടങ്ങുന്നു.
•പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭവന പദ്ധതി പൂര്‍ത്തിയാക്കിയില്ല. അവരുടെ വീടുകള്‍ റിപ്പയര്‍ ചെയ്യാനുള്ള സാമ്പത്തിക സഹായവും നല്‍കിയില്ല.
•കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചില പദ്ധതികള്‍ മാത്രം നടപ്പാക്കി അതിന്റെ പേരില്‍ അവാര്‍ഡുകളും മറ്റും വാങ്ങി ഗിമ്മിക്ക് കാണക്കുന്നു.
മന്ത്രി സഹോദരി വാർഡിലേക്ക് മത്സരിക്കും
മാന്നാർ: മന്ത്രിയുടെ സുഹോദരി വാർഡിലേക്ക് മത്സരിക്കുന്നു. കൃഷിമന്ത്രി പി. പ്രസാദിന്റെ സഹോദരി സുജാതയാണ് മത്സരിക്കുന്നത്. മാന്നാർ പഞ്ചായത്ത് 16-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായിട്ടാണ് മത്സരിക്കുന്നത്. എൽഡിഎഫിൽ സിപിഐക്ക് ലഭിച്ച സീറ്റിലാണ് സുജാത മത്സരിക്കുന്നത്.
District News
കൽപ്പറ്റ: ജില്ലയിലെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റലൈസ്ഡ് ഗ്രാമപഞ്ചായത്തായി മൂപ്പൈനാട്. സമ്പൂർണ ഡിജിറ്റലൈസ്ഡ് പ്രഖ്യാപനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ ശേഖരിക്കുകയും സൂക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു സമഗ്ര സംവിധാനമായ ദൃഷ്ടി പോർട്ടലിലൂടെയാണ് ഡിജിറ്റൽവത്കരണം സാധ്യമാക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തി, വാർഡ് അതിർത്തികൾ, കെട്ടിടങ്ങളുടെ സ്ഥാനം, തരം, വീടുകളിലെ സാമൂഹിക ആരോഗ്യ വിവരങ്ങൾ, വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങൾ എന്നിവ കൃത്യമായ അളവുകളോടെ വിശദമായ വിവരങ്ങൾ ലഭിക്കും.
റോഡുകൾ, പാലങ്ങൾ, കൾവേർട്ടുകൾ, ജലവിതരണം, ഡ്രൈനേജ്, വൈദ്യുതി ലൈൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഫോട്ടോകൾ സഹിതം രേഖപ്പെടുത്തും.
കെട്ടിട വിസ്തൃതി ലേസർ സർവേ വഴി കൃത്യമായി രേഖപ്പെടുത്തുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൾ നിലവിലുള്ള വിശദാംശങ്ങളുമായി താരതമ്യം ചെയ്യുന്നതിനാലും അനധികൃത നിർമാണങ്ങൾ കണ്ടെത്താനും അനധികൃത ഉപയോഗവും വരുമാന നഷ്ടം തടഞ്ഞ് പ്രാദേശിക സ്ഥാപനങ്ങൾക്ക് വരുമാന വർധനവ് ഉറപ്പാക്കാം.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ഓരോ വീടുകളിലെയും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനാൽ വിദ്യാഭ്യാസം, തൊഴിൽ, പെൻഷൻ, ആരോഗ്യവിവരങ്ങൾ തുടങ്ങി ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ അപ്രതീക്ഷിത ദുരന്തങ്ങളെ നേരിടാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭൂപ്രകൃതി, സ്ഥാനം എന്നിവയ്ക്കനുസരിച്ച് സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യുന്നതിനും ആവശ്യമായ ശാസ്ത്രീയ ഡാറ്റാബേസ് ദൃഷ്ടി പോർട്ടലിൽ ലഭ്യമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് ജിഐഎസ് അധിഷ്ഠിത ദൃഷ്ടി വെബ് പോർട്ടൽ വികസിപ്പിച്ചത്.
District News
ഇലന്തൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഡിറ്റോറിയം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വീണാ ജോര്‍ജ് എംഎല്‍എയുടെ 2022-23 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം നടത്തിയത്.
ബ്ലോക്ക്പഞ്ചായത്ത് പരിപാടികളോടൊപ്പം പൊതുപരിപാടികള്‍ക്കും ഓഡിറ്റോറിയം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സജ്ജീകരിക്കുകയാണ് ലക്ഷ്യം.
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആര്.അനീഷ, ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂര്‍ ശങ്കരന്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആതിര ജയൻ, സാലി ലാലു പുന്നയ്ക്കാട്, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ ജിജി ചെറിയാന്, വി.ജി. ശ്രീവിദ്യ, കലാ അജിത്ത്, അഭിലാഷ് വിശ്വനാഥ്, അജി അലക്സ്, എക്സിക്യൂട്ടീവ് എൻജിനിയര്‍ ബിന്ദു വേലായുധൻ, അസി.എക്സി. എൻജിനിയര്‍ സംഗീത പത്മരാജൻ, ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി ആര് എസ് അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ച
District News
വൈപ്പിൻ: പഞ്ചായത്ത് ഭരണസമിതി തീരുമാനമില്ലാതെ മുൻ പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ നരി കുളത്തിന്റെ പ്രതിമ അനാഛാദനത്തിന് പണം പിരിച്ച് വ്യാജ രശീതി നൽകി എന്നാരോപിച്ച് നായരമ്പലം പഞ്ചായത്തിലേക്ക് എൽഡിഎഫ് ജനകീയ മാർച്ച് നടത്തി.
മാർച്ച് സിപിഎം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ ഉദ്ഘാടനം ചെയ്തു. പി.ഓ. ആന്റണി അധ്യക്ഷനായി.
എന്നാൽ ആരോപണം വ്യാജമാണെന്നും നിയപരമായാണ് എല്ലാം ചെയ്തതെന്നും കോൺഗ്രസ് അവകാശപ്പെട്ടു. ഈ സാഹചര്യത്തിൽ ഡിവൈഎഫ്ഐ നായരമ്പലം മേഖല സെക്രട്ടറി, സിപിഎം ലോക്കൽ സെക്രട്ടറി എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.