x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ള​വ​ള്ളി​യി​ൽ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാൾ തു​റ​ന്നു


Published: March 8, 2026 07:23 AM IST | Updated: March 8, 2026 07:23 AM IST

ചി​റ്റാ​ട്ടു​ക​ര: എ​ള​വ​ള്ളി​യി​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും കു​ടും​ബ​ശ്രീ ഓ​ഫീ​സും തു​റ​ന്നു ന​ൽ​കി. മ​ണ​ലൂ​ർ എം​എ​ൽഎ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ നി​ന്നും 70 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് എ​ള​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ക​ളി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും കു​ടും​ബ​ശ്രീ ഓ​ഫീ​സും നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

മു​ര​ളി പെ​രു​നെ​ല്ലി എംഎ​ൽഎ ​കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും കു​ടും​ബ​ശ്രീ ഓ​ഫീ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ള​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​യു. സ​രി​ത ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ്് അ​ശോ​ക​ൻ മൂ​ക്കോ​ല, സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ എ​ൻ.​ബി. ജ​യ, സ​നി​ൽ കു​ന്ന​ത്തു​ള്ളി, ചി​ത്ര ര​തീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ടി. ലിം​സ​ൺ, ആ​ഷി​ക്ക് വ​ലി​യ​ക​ത്ത്, കു​ടം​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​ജി​ത്ത് കെ ​ദീ​പ​ക്ക്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജി. സു​ബി​ദാ​സ്, സി​ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എം.​ജി. പ്ര​ശാ​ന്തി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ മി​ഥു​ന, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തോ​മാ​സ് ഏ​ലി​യാ​സ് രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags : nattu vishesham Panchayat conference

Recent News

Corehub Up