x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​​ന്ന​​ത​​വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​ന്‍റെ ആ​​ദ​​രം 

വെബ് ഡെസ്ക്
Published: July 14, 2026 02:26 AM IST | Updated: July 14, 2026 02:26 AM IST

മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

അ​​തി​​ര​​മ്പു​​ഴ: വി​​വി​​ധ പൊ​​തു​പ​​രീ​​ക്ഷ​​ക​​ളി​​ൽ ഉ​​ന്ന​​ത​വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ദ​​രി​​ച്ചു.വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​നു​​മോ​​ദി​​ക്കു​​ന്ന​​തി​​നാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ‘ആ​​ദ​​ര​​ണീ​​യം’ പ​​രി​​പാ​​ടി മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​ദ്യാ​​ഭ്യാ​​സ​രം​​ഗ​​ത്ത് അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് കൈ​​വ​​രി​​ച്ച നേ​​ട്ട​​ങ്ങ​​ൾ അ​​ഭി​​മാ​​നാ​​ർ​​ഹ​​മാ​​ണെ​​ന്ന്പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഒ.​​എ. സ​​ജി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.​

നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും അ​​തി​​ര​​മ്പു​​ഴ പ​​ള്ളി വി​​കാ​​രി ഫാ. ​​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റ് അ​​നു​​ഗ്ര​​ഹ​പ്ര​​ഭാ​​ഷ​​ണ​​വും പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് പു​​തു​​ശേ​​രി ആ​​മു​​ഖ​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തി.

മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫി​​നും നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ​​യ്ക്കും പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക സ്വീ​​ക​​ര​​ണം ന​​ൽ​​കി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​ഗം ജിം ​​അ​​ല​​ക്സ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​രാ​​യ ഡോ. ​​റോ​​സ​​മ്മ സോ​​ണി, ടി.​​എ​​സ്. ദി​​ലീ​​പ്, സൂ​​ര്യ ആ​​കാ​​ശ്, പ​​ഞ്ചാ​​യ​​ത്ത് സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ​​ന്മാ​​രാ​​യ ഫ​​സീ​​ന സു​​ധീ​​ർ, ടി​ജി സ​​ജി, സ​​ന​​ൽ ജോ​​സ​​ഫ്, മെം​​ബ​​ർ മ​​റി​​യാ​​മ്മ മാ​​ത്യു, സെ​​ക്ര​​ട്ട​​റി നി​​സി ജോ​​ൺ, കോ​​ട്ട​​യ്ക്കു​​പു​​റം ഗ​​വ. എ​​ൽ​​പി സ്കൂ​​ൾ ഹെ​​ഡ്മി​​സ്ട്ര​​സ് ശാ​​ലി​​നി കെ. ​​ല​​ക്ഷ്മ​​ണ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham LocalNews Panchayat

Recent News

Corehub Up