x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു


Published: March 1, 2026 08:40 AM IST | Updated: March 1, 2026 08:40 AM IST

തി​രു​വ​മ്പാ​ടി: പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. അ​ജി​ത അ​വ​ത​രി​പ്പി​ച്ചു. കൃ​ഷി, ആ​രോ​ഗ്യം, മാ​ലി​ന്യ സം​സ്ക​ര​ണം, സാ​മൂ​ഹ്യ​സു​ര​ക്ഷ എ​ന്നീ മേ​ഖ​ല​ക​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​ണ് ബ​ജ​റ്റ്.

ആ​കെ 339501837 രൂ​പ വ​ര​വും 313130055 രൂ​പ ചെ​ല​വും 26371782 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

കൃ​ഷി​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തി​നോ​ടൊ​പ്പം സ്ത്രീ​ക​ള്‍, കു​ട്ടി​ക​ള്‍, വ​യോ​ജ​ന​ങ്ങ​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ​വ​രി​ലും വി​ക​സ​നം എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ബ​ജ​റ്റ് രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്കും പ​രി​പാ​ല​ന​ത്തി​നും അ​ഞ്ച് കോ​ടി രൂ​പ നീ​ക്കി​വ​ച്ചു. അ​ങ്ക​ണ​വാ​ടി​ക​ളി​ലൂ​ടെ പോ​ഷ​കാ​ഹാ​രം ന​ല്‍​കു​ന്ന​തി​നാ​യി 50,00000 രൂ​പ മാ​റ്റി​വ​ച്ചു. മു​ട്ട, പാ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​മാ​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തും.

കു​ടും​ബ​ത​ല മ​ത്സ്യ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ കൂ​ട് മ​ത്സ്യ കൃ​ഷി പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കും. കാ​ർ​ഷി​ക മേ​ഖ​ല, മാ​ലി​ന്യ നി​ർ​മ്മാ​ർ​ജ്ജ​നം, പാ​ർ​പ്പി​ട പ​ദ്ധ​തി​ക​ൾ, വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ​യ്ക്ക് ബ​ജ​റ്റി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ന്‍ പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ മ​നോ​ജ് വാ​ഴെ​പ്പ​റ​മ്പി​ല്‍, പി.​എ. ഫി​റോ​സ്ഖാ​ന്‍, ബി​ന്ദു ജോ​ണ്‍​സ​ണ്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബൈ​ജു തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu visheshsam Budget presented Panchayat

Recent News

Corehub Up